പാർവ്വതി പരിണയം: ഭാഗം 96

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"കല്യാണം കഴിഞ്ഞിട്ടും നിങ്ങൾക്ക് ഒന്നും ഒരു മാറ്റവും ഇല്ലല്ലോ എന്റെ മന്ദബുദ്ധികളെ... ഈ ഇരിക്കുന്ന സാധനത്തിന് പിന്നെ പണ്ടെ ബുദ്ധിയും വിവരവും ഒന്നുമില്ല... നിങ്ങളും കൂടി അങ്ങനെ ആയാൽ... അഭി ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ പാറുനെയും ബാക്കി പടകളെയും നോക്കി പറഞ്ഞു.. "അത് പിന്നെ ഞങ്ങൾ മാക്സിമം അലുമ്പ് ആവാണ്ട് നോക്കുന്നുണ്ട് അഭിയേട്ടാ.. പക്ഷേ എല്ലാം ചീറ്റി പോകുന്നു 🤧... പാറു അഭിയെ നോക്കി നിഷ്കു ആയി പറഞ്ഞു.. "അത് പിന്നെ എത്ര നന്നാവാൻ ശ്രമിച്ചാലും ഉള്ളിൽ ഉള്ളത് അല്ലെ പുറത്ത് വരൂ... അഭി പാറുനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു... "നിങ്ങളോട് മൂന്നിനോടും പറയുവാ... കോളേജിൽ എന്തെങ്കിലും തരികിട കാണിച്ചെന്ന് ഞാൻ അറിയിഞ്ഞാൽ പിന്നെ മൂന്നും പിള്ളേരെയും പ്രസവിച്ചു ജീവിതാവസാനം വരെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും.. അഭി സീരിയസ് ആയി എല്ലാരോടും പറഞ്ഞു... "സത്യം🙈... സത്യം ആണോ അഭിയേട്ട... പിന്നെ മക്കളെയും നോക്കി വീട്ടിൽ ഇരുന്നാൽ മതിയോ... പഠിക്കാൻ പോണ്ടേ 🥳... നിങ്ങൾ ഇത് നേരുത്തേ ഒരു വാക്ക് പറയാത്തത് എന്താ മനുഷ്യാ... പാറു അഭിയോട് സന്തോഷത്തോടെ ചോദിച്ചു... "പാറു ഇത് തമാശ അല്ലാ... പഠിച്ചു സ്വന്തം കാലിൽ നിന്നാൽ മാത്രമേ സമൂഹത്തിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു...നിങ്ങൾക്കും കാണില്ലേ ഓരോ സ്വകാര്യ ആവശ്യങ്ങൾ..

ചിലപ്പോൾ അതിനൊക്കെ ഭർത്താവിന്റെ അല്ലെങ്കിൽ അച്ഛനോട് അമ്മയോട് ഒക്കെ ചോദിക്കുന്നതിന് ഒരു പരിധി ഉണ്ട്.. നിങ്ങൾ പഠിച്ചു അധ്വാനിച്ചു ഉണ്ടാക്കുന്ന പണത്തിന് ആരുടെ മുന്നിലും കണക്ക് ബോധിപ്പുക്കേണ്ട ആവശ്യം ഇല്ല... അത് ചിലവാക്കണം എങ്കിൽ ആരുടേയും അനുവാദം വേണ്ടാ... education ഇല്ലെങ്കിൽ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ പോലും ഒരു വിലയും കാണില്ല..... (കടപ്പാട് മൈ പോരാളി 😌) അഭിയുടെ സംസാരം കേട്ട് പിന്നിൽ മുന്നെണ്ണവും കൂർക്കം വലിച്ചു ഉറങ്ങി കഴിഞ്ഞിരുന്നു... അനക്കം ഒന്നും കേൾക്കാത്തൊണ്ടു തിരിഞ്ഞു നോക്കിയ അഭി കാണുന്നത് ഒരു അമ്മ പെറ്റ മക്കളെ പോലെ കെട്ടിപിടിച്ചു ഉറങ്ങുന്ന മൂന്നിനെയും ആണ്... "ഇതിനോടൊക്കെ പറയാൻ വന്ന എന്നെ വേണം ആദ്യം അടിക്കാൻ.... അഭി അതും പറഞ്ഞു പിറുപിറുത്തു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു... വീട്ടിൽ എത്തിയതും മൂന്നും അടുക്കളയിലേക്ക് ചേക്കേറി... അപ്പോൾ നിങ്ങൾ വിചാരിക്കും അടുക്കളയിൽ സഹായിക്കാൻ ആണെന്ന്... നോ നെവർ...

ഇന്നലെ അഭി വാങ്ങി കൊണ്ട് വന്ന കടലമിട്ടായി എല്ലാരും കൂടി തിന്നു തീർത്തോ എന്ന് അറിയാൻ ഉള്ള ശുഷ്‌കാന്തി ആണ് ദോ ലത്... "എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്‌ ഒക്കെ... ഇവൾ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഇരുന്നോ മോനെ.... പാറുന്റെ അമ്മ രാത്രി എല്ലാരും ചേർന്ന് ഫുഡ്‌ കഴിക്കുന്നതിന്റെ ഇടയിൽ ചോദിച്ചു...പാറുന് അത് കേട്ടതും നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി... അതിന് ഒപ്പം തന്നെ അഭിയെ നോക്കി ഒന്നും പറയല്ലേ എന്ന് കണ്ണും കാണിച്ചു.. അഭി നടന്നത് ഒക്കെ പറഞ്ഞാൽ ഇന്ന് ഇവിടെ ഒരു യുദ്ധം കാണേണ്ടി വരും നമ്മൾ എല്ലാം... കല്യാണം കഴിഞ്ഞതാണ് എന്ന് ഒന്നും പോരാളി നോക്കില്ല... പിന്നെ ഇവിടെ ദീപാവലി ആയിരിക്കും... "കുഴപ്പം ഒന്നുമില്ലായിരുന്നു... അഭി പ്ലേറ്റിൽ ഇരുന്ന അപ്പം വായിലേക്ക് വച്ച് കൊണ്ട് പാറുനെ നോക്കി പറഞ്ഞു.. "അല്ലെങ്കിലും ഇവൾക്ക് ആകപ്പാടെ പേടി ഉള്ളത് മോനെ മാത്രമാ... കുറച്ചൊക്കെ പേടി നല്ലതാ... പാറുന്റെ അമ്മ കറി പ്ലേറ്റിലേക്ക് വിളമ്പി കൊണ്ട് പറഞ്ഞു.. "പിന്നെ.... ഭയങ്കര പേടി തന്നെ... അഭിയുടെ അടുത്ത് ഇരുന്ന കിച്ചു അഭിയെ കളിയാക്കി കൊണ്ട് പറഞ്ഞു... അതിന് പകരം അഭിയുടെ ചെരുപ്പ് ആണ് കിച്ചൂന്റെ കാലിനോട് മറുപടി പറഞ്ഞത്... റൂമിലെ ബെഡ് ഷീറ്റ് ഒക്കെ നേരെ വിരിച്ചു ഇടുക ആയിരുന്നു പാറു...

പെട്ടെന്ന് ആണ് പിന്നിലൂടെ വന്ന് രണ്ട് കരങ്ങൾ തന്നെ മുറുകെ പുണർന്നത്... "എനിക്ക് ഇക്കിളി ആകുന്നു അഭിയേട്ടാ... പാറു കൊഞ്ചലോടെ അഭിയുടെ കൈയിൽ നിന്ന് കുതറി മാറി കൊണ്ട് പറഞ്ഞു.. "അത് എങ്ങനെ ശരിയാകും... ഇനി ഇക്കിളി ആവാൻ കിടക്കുന്നത് അല്ലെ ഉള്ളൂ... അവൻ അവളെ തന്നോട് ചേർത്ത് നിർത്തി തോളിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു... "എന്താ മോനെ ഉദ്ദേശം... അഭിയുടെ നേർക്ക് തിരിഞ്ഞു നിന്ന് കൊണ്ട് പാറു ചോദിച്ചു... "അത്.. അത് പിന്നെ... അഭി ലേശം നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ ഇന്നലത്തെ ഷീണം ഇതുവരെ ഉറക്കി തീർത്തില്ല..അഭിയേട്ടൻ രാത്രി എന്നെ ഉറങ്ങാൻ വിടുകയും ഇല്ല... രാവിലെ വിളിച്ചു എഴുനേൽപ്പിക്കയും ചെയ്യും.... പാറു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.. "അത് പിന്നെ പഠിച്ചു വലിയ ആൾ ആവാൻ വേണ്ടി അല്ലെ എന്റെ പൊടികുപ്പി...നാളെ വിളിക്കില്ല 😁... അഭി പാറുന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു... "അഭിയേട്ടൻ കള്ളനാ... എന്നെ പറ്റിക്കും...(പാറു ) "ഇല്ല എന്റെ കുഞ്ഞേ... അഭി പാറുവിന്റെ വിരിനെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... അവിടെ നിന്ന് അവന്റെ ചുണ്ടുകൾ അവളിൽ ആകെ ഒഴുകി നടന്നു... ആർത്ത് പെയ്യുന്ന വേനൽ മഴ പോലെ.. അവൻ തന്റെ പ്രണയം ഒരു മഴ പോലെ അവളിലേക്ക് പെയ്തു തോർത്തി.. പരസ്പരം ഉള്ള ഒന്നുചേരലിന്റെ ആലസ്യത്തിൽ ഇരുവരും പതിയെ മയങ്ങി.. പാറുനെ ചേർത്ത് പിടിച്ചു അഭിയും............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story