💞 പെയ്‌തൊഴിയാതെ💞 : ഭാഗം 24

peythozhiyathe rafeena

രചന: RAFEENA MUJEEB

 നല്ലേടത്തെ കുടുംബാംഗങ്ങളെല്ലാം അന്നേ ദിവസം മറ്റെല്ലാ തിരക്കും മാറ്റിവെച്ച് അമ്പലത്തിലെ എല്ലാ കാര്യങ്ങൾക്കുംഓടിനടക്കാൻ മുൻപന്തിയിൽ തന്നെയുണ്ടാവും, ദത്തൻ രാവിലെതന്നെ അമ്പലപ്പറമ്പിലെത്തി കൂട്ടുക്കെട്ടിൽ നിന്നൊക്കെ മാറി നടക്കുകയാണ്. എല്ലാവരുമുണ്ടായാൽ തന്റെ പ്ലാൻ വിജയിക്കില്ലെന്ന് അവനു നന്നായിയറിയാം. അവൻ വൈഷു അമ്പലത്തിലേക്ക് വരുന്നതും നോക്കി ആൽത്തറയിൽ തന്നെ സ്ഥാനം പിടിച്ചു. നേരം സന്ധ്യയോടടുത്തപ്പോഴാണ് വൈഷു അമ്പലത്തിലേക്ക് വന്നത്. നടയിൽ പോയി തൊഴുതിറങ്ങിയ അവളെ അവൻ നിരീക്ഷിക്കാൻ തുടങ്ങി. പൂരപ്പറമ്പിലെ പല കച്ചവട സാധനങ്ങളും കൗതുകത്തോടെ നോക്കി അനിയത്തിമാർക്ക് എല്ലാം വാങ്ങിച്ചു കൊടുക്കുന്ന അവളെ എന ദത്തൻ ഏറെ കൗതുകത്തോടെ നോക്കിയിരുന്നു. തനി നാടൻ പെൺകുട്ടിയാണ് വൈഷു , അവളുടെ വസ്ത്രധാരണ രീതിയിൽ തന്നെ അത് എടുത്തു കാണിക്കുന്നുണ്ട്, ഇന്നുടുത്തിരിക്കുന്ന ദാവണിയിൽ അവളുടെ ശാലീനത വിളിച്ചോതുന്നുണ്ട്,

ദത്തൻ അവളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഓരോന്ന് കാണിക്കുന്നുണ്ട്, അവസാനമവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതും കയ്യിൽ ഒളിപ്പിച്ചുവെച്ച ബിയറിന്റെ കുപ്പിയെടുത്ത് അവളെ കാണിക്കാനായി ഒരു കവിൾ കുടിച്ചു, ദൈവമേ വെള്ളം ചേർക്കാതെയാ കഴിക്കുന്നത് കൂമ്പ് വാടാതെ കാത്തോളണേ.. അവൻ മനസ്സിൽ പ്രാർത്ഥിച്ചു അവൾ കാണാനായി വീണ്ടും വീണ്ടും കുടിച്ചു. ഇടയ്ക്ക് അവളെ ഒളികണ്ണിട്ടു നോക്കി, അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. മനസ്സിൽ കരുതിയ പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ച സന്തോഷത്തിലായിരുന്നു അവൻ. അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് പൂർണ്ണമായുമവനു ബോധ്യമായപ്പോൾ ദത്തൻ അവളുടെ ശ്രദ്ധയിൽനിന്ന് ഒന്നു മാറി നിന്നു , അവൻ വിജാരിച്ചത് പോലെ തന്നെ വൈഷു അവനെ കാണാതായതും കണ്ണുകൾ കൊണ്ട് പരത്തുന്നുണ്ടായിരുന്നു അവിടെമാകെ, അത്‌ കണ്ടപ്പോൾ അവൻ ചിരിയാണ് വന്നത് . അവർക്ക് കാണാൻ പറ്റുന്ന അകലത്തിൽ അവൻ അവൾക്കായി നിന്നു കൊടുത്തു ,

ഇടക്കിടക്കവൾ തന്നെ ശ്രദ്ധിക്കുന്നത് അവൻ ഒളിക്കണ്ണിട്ട് കാണുന്നുണ്ടായിരുന്നു , കയ്യിലെ ബിയറിന്റെ കുപ്പി അവൾ കാണാൻ വേണ്ടി പിടിച്ച് അവൻ അവിടെ നിന്നും നടന്നകുന്നു, തന്റെ പുറകെ വൈഷു വരുമെന്ന പൂർണ്ണ ബോധ്യം അവനുണ്ടായിരുന്നു. അവന്റെ പ്രതീക്ഷ തെറ്റിയില്ല. ഒരു നിശ്ചിത അകലമിട്ട് വൈഷു അവനെ പിന്തുടരുന്നുണ്ടായിരുന്നു. ദത്തൻ നേരെ പോയത് നല്ലേടത്തെ നാഗ കാവിലേക്കായിരുന്നു. കുട്ടികളായിരുന്നപ്പോൾ അവർ കൂടുതൽ സമയം ചിലവഴിച്ചത് അവിടെയായിരുന്നു, അധികമാരും അവിടെ പോകാത്തതുകൊണ്ട് കാടു കെട്ടിക്കിടക്കുകയാണ് കാവും പരിസരവും, ദത്തൻ കാവിലേക്ക് പ്രവേശിച്ചതും വൈഷുവും അവനെ പിന്തുടർന്ന് അവിടേക്കെത്തി. കുഞ്ഞിലേ അവർ എന്നും ചിലവഴിക്കാറുള്ള ഒര സ്ഥലമെത്തിയതും ദത്തൻ അവിടെ നിന്നു . അപ്പോഴേക്കും അവനെ പിന്തുടർന്നുവന്ന വൈഷുവും അവനരികിലേക്കെത്തി . അവൾ ദേഷ്യത്തോടെ അവനെയും അവന്റെ കയ്യിലുണ്ടായിരുന്ന ബിയറിന്റെ ബോട്ടിലിലേക്കും മാറിമാറി നോക്കി.

അവിടേക്കെത്തിയപ്പോഴേക്കും അവനാ ബോട്ടിലിന്റെ പകുതിഭാഗം കുടിച്ചു തീർത്തിട്ടുണ്ട്, ലഹരി അവന്റെ ശരീരത്തെ സ്വാധീനിക്കാൻ തുടങ്ങിയിട്ടുണ്ട്, ആടി കുഴഞാണവൻ നിൽക്കുന്നത്, തന്റെ മുമ്പിൽ ആടിക്കുഴഞ്ഞു നിൽക്കുന്ന ദത്തനെ അവൾ സൂക്ഷിച്ചു നോക്കി. എന്താടി നോക്കി പേടിപ്പിക്കുന്നത് ഉണ്ടകണ്ണി ...? അവളുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ട് അവൻ ചോദിച്ചു. നാവ് കുഴഞ്ഞു പോകുന്നത് കൊണ്ട് സംസാരമത്ര വ്യക്തമാകുന്നില്ല. അയ്യോ മറന്നു, ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലല്ലോ.. ല്ലേ ? നീ ഇപ്പോ വലിയ ടീച്ചറല്ലേ?? ദത്തൻ ചൂണ്ടുവിരൽ മുഖത്ത് വെച്ചുകൊണ്ട് പറഞ്ഞു. വൈഷു രണ്ട് കൈയ്യും കെട്ടി അവനു മുന്നിൽ നിന്നു. കണ്ടില്ലേ അഹങ്കാരിയുടെ നിൽപ്പ് , വലിയ കെട്ടിലമ്മയാണെന്നാ വിജാരം, ജാഡ കണ്ടാൽ തോന്നും നാട്ടിൽ വേറെ പെണ്ണില്ലായെന്ന്, ഈ ദത്തനൊന്ന് വിരൽ ഞൊടിച്ചാൽ പെണ്ണുങ്ങൾ ക്യൂ നിൽക്കും, ബുദ്ധിയുറക്കാത്ത പ്രായത്തിൽ ഉള്ളിൽ കേറിക്കൂടിയ ക പെണ്ണായിപ്പോയി, എത്ര ശ്രമിച്ചിട്ടും ഉള്ളിൽ നിന്നങ്ങ് പറിച്ച് കളയാൻ പറ്റുന്നില്ല,

അപ്പോളവൾക്ക് ഒടുക്കത്തെ ജാഡ, അവൾക്ക് അവള്ടെ കുഞ്ഞേട്ടനും ദാസേട്ടനും മാത്രം മതി, നമ്മളോടൊക്കെ ആര് മിണ്ടാൻ , നമ്മൾ പാവം, തല്ലുകൊള്ളി, തെമ്മാടി മിണ്ടിയാൽ നിനക്ക് കുറച്ചിലല്ലേ...? അവനാ തറയിലിരുന്ന് സ്വയമോരോന്ന് പിറുപിറുത്ത് കയ്യിലുണ്ടായിരുന്ന കുപ്പി വീണ്ടും വായിലേക്ക് കമിഴ്ത്തി . അതുകണ്ടതും വൈഷു ദേഷ്യത്തോടെ ആ ബോട്ടിൽ തട്ടിമാറ്റി, പ്ഫാ,!! നീ ആരെടീ ent ബിയർ തട്ടിമാറ്റാൻ, ഇത് നിന്റെ കാശുകൊടുത്ത് വാങ്ങിയതൊന്നുമല്ല, നിന്റെ അധികാരമൊക്കെ നിന്റെ കുഞ്ഞേട്ടന്റെയടുത്തും ദാസേട്ടന്റെയടുത്തും കാണിച്ചാൽ മതി, ഇങ്ങോട്ടിറക്കാൻ വരണ്ട ദത്തൻ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ്ക്കൊണ്ട് പറഞ്ഞു. തന്റെ കാശോ...? സ്വന്തമായി അധ്വാനിച്ച ഒരു രൂപയുണ്ടോ ടോ അതിൽ...? കാരണോമാരായിട്ട് ഉണ്ടാക്കിവെച്ച സ്വത്തിൽ അഹങ്കരിച്ച് അത് ധൂർത്തടിച്ച് നടക്കുന്ന നീയെന്ത് അധികാരത്തിലാണ് സ്വന്തം കാശ് എന്ന് പറയുന്നത് ആദ്യം പോയി രണ്ട് രൂപയെങ്കിലും സ്വന്തമായി അധ്വാനിച്ചു കൊണ്ടുവാ എന്നിട്ട് പറ.

മറ്റുള്ളവരുടെ അധ്വാനത്തിൽ ഓസിനു ജീവിക്കാൻ നാണമില്ലേ നിനക്ക്...? നല്ല തടിമിടുക്കിണ്ടല്ലോ വല്ല പണിക്കും പൊയ്ക്കൂടേ... വൈഷു ദത്തനെ നോക്കി പരിഹാസത്തോടെ പറഞ്ഞു. ടീ,..!! നിനക്ക് കുറച്ച് കൂടുന്നുണ്ട്, നീ ദാസനോ lടും അനന്ദനോടും പോയി കളിച്ചാൽ മതി എന്നോട് കളിക്കാൻ വരണ്ട, ദത്തനോട് കളിച്ചാൽ കളി പഠിപ്പിക്കും. ഓഹോ,, ഈ വൈഷുവിനു ആരോട് കളിക്കണമെന്ന് തോന്നിയാലും ഞാൻ കളിച്ചിരിക്കും, അതിനെ ചോദ്യം ചെയ്യാനൊന്നും ഒരു ദത്താനും വളർന്നിട്ടില്ല, വൈഷു അവനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു . കളിക്കാൻ കൊച്ചമ്മയിങ്ങു വാ കളി ഞാൻ ശരിക്കും പഠിപ്പിച്ചു തരാം പിന്നെ നീ ഫ്രീ ആവണമെങ്കിൽ ഒൻപതു മാസമെടുക്കുമെന്ന് മാത്രം, ദത്തൻ കൈമലർത്തിക്കൊണ്ട് പറഞ്ഞു. ചേഹ്... വൈഷു ദേഷ്യത്തോടെ മുഖംതിരിച്ചു. എന്താടി നിനക്കിത്ര ദേഷ്യം, നീ ഇത്ര വെറുപ്പ് കാണിക്കാൻ എന്ത് കുറവാണെടീ എനിക്കുള്ളത്,...? ആവശ്യത്തിന് പണമില്ലേ...? സൗന്ദര്യമില്ലേ...?തടിമിടുക്കില്ലേ..?

എല്ലാം തികഞ്ഞ ആണൊരുത്തനല്ലേടി ഞാൻ എന്റെ ഒരു നോട്ടം കിട്ടാൻ ഈ നാട്ടിലെ പെണ്ണുങ്ങൾ ക്യൂ നിൽക്കുകയാണ്. എന്നാൽ ദത്തൻ പോയി അവരിൽ ആർക്കെങ്കിലും പോയി ഉണ്ടാക്ക് ഇങ്ങോട്ട് ഉണ്ടാക്കാൻ നിൽക്കാതെ വൈഷു ദേഷ്യത്തോടെ പറഞ്ഞു . അങ്ങനെ ഒരു പെണ്ണിന്റെയും പുറകെ പോകുന്ന ആളല്ല ഈ നല്ലേടത്തെ ദത്തൻ, ഈ നാട്ടിലെ ആരോട് വേണമെങ്കിലും നീ അന്വേഷിച്ചു നോക്ക്, ദത്തൻ ഇന്നുവരെ ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കിയെന്ന് ഒരാളും പറയില്ല, എന്ത് തോന്നിവാസം ദത്തൻ കാണിച്ചാലും ഒരു പെണ്ണിന്റെ പുറകെ പോയെന്ന് ഒരുത്തനും പറഞ്ഞിട്ടില്ല, ദത്താന്റെ മനസ്സ് പതറിയത് ഒരു പെണ്ണിന്റെ മുൻപിൽ മാത്രമാണ്, എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കയറിക്കൂടിയതുകൊണ്ടാവും എത്ര ശ്രമിച്ചിട്ടും ചങ്കിൽ നിന്നും പറിച്ചു മാറ്റാൻ പറ്റുന്നില്ല, അതിനു ശ്രമിക്കുന്തോറും ആമുഖം ഉള്ളിൽ ആഴത്തിൽ പതിയുകയാ , ദത്തൻ തോറ്റുപോയി അവളുടെ മുൻപിൽ മാത്രം തോറ്റുപോയി,

ഒരു പെണ്ണിനു വേണ്ടി മനസ്സ് ഇത്രത്തോളം വേദനിക്കുന്നത് ഇത് ആദ്യമായിട്ടാണ്, നീ തോൽപ്പിച്ചെടി എന്നെ , ദത്തന്റെ വാക്കുകളിൽ ദേഷ്യവും സങ്കടവും നിഴലിക്കുക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ലഹരി അവനെ അടിമുടി മാറ്റി കഴിഞ്ഞിരുന്നു, ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുക്കൊണ്ടാണവൻ പറഞ്ഞവസാനിപ്പിച്ചത് , തറയിലിരുന്ന് ഏതാണ്ടൊക്കെ പുലമ്പി വീണ്ടും പൊട്ടിക്കരഞ്ഞു അവൻ . എന്നെയൊന്നും ആർക്കും വേണ്ട, നാട്ടിലും വീട്ടിലും ദത്തൻ തല്ലുകൊള്ളി തെമ്മാടി, പക്ഷേ എന്താ ഇതിനു മാത്രം ഞാൻ ചെയ്തത്...,? കൂടെ നടക്കുന്നവരുടെ എന്ത് പ്രശ്നവും സ്വന്തം പ്രശ്നമായിക്കണ്ട് അതേറ്റെടുത്ത് അതിന് പരിഹാരം കാണുന്നതോ ,...? ദത്തൻ വഴക്കുണ്ടാക്കാറുണ്ട് പക്ഷേ ഇന്നുവരെ എന്റെ ഒരു കാര്യത്തിനും ആരെങ്കിലുമായിട്ട് വഴക്കിട്ടെന്ന് ഒരുത്തനെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ,..? നീ പറഞ്ഞല്ലോ.., ദാസനെയും അനന്ദുവിനേയും ഞാൻ എന്റെ കൂടെ കൂട്ടി ജോലിക്ക് പോലും വിടാതെ കൊണ്ടു നടക്കുകയാണെന്ന്, അവർക്കൊരു ജോലിയുണ്ടായി കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ളത് ഞാനാണ്, അതിനു പലതവണ ശ്രമിച്ചിട്ടുമുണ്ട്, പിന്നെ കൂടെയുള്ളവർ അഞ്ചു പൈസയില്ലാതെ നടക്കുന്നത് കണ്ടു നിൽക്കാൻ ദത്തന് കഴിയില്ല,

അവരുടെ ആവശ്യം അറിഞ്ഞു സഹായിച്ചിട്ടുണ്ട്, അതവരെ മടിയൻക്കിയിട്ടുണ്ടെങ്കിൽ അത് എന്റെ മാത്രം തെറ്റാണോ....? ദത്തൻ മാത്രം കുറ്റക്കാരൻ എല്ലാം ഞാനാ ചെയ്യുന്നത് ബാക്കിയുള്ളവരോടൊക്കെ മിണ്ടാനാളുണ്ട്, എന്നെ ആർക്കും വേണ്ട എന്നോട് ആരും മിണ്ടുന്നില്ല, തെമ്മാടിയാ തെമ്മാടി.. ആ മണ്ണിലേക്ക് തന്നെ കടന്നുകൊണ്ട് അവൻ പിറു പിറുത്തു, പതിയെ ബോധം നശിച്ച് ഒരു കുഞ്ഞിനെ പോലെ അവൻ അവിടെ ചുരുണ്ട് കിടന്നു. വൈഷ്ണവി ഏറെ കൗതുകത്തോടെഅവനെ നോക്കി നിൽക്കുകയായിരുന്നു, എല്ലാവരും ധീരനെന്ന് ഒരേ സ്വരത്തിൽ പറയുന്ന ദത്തൻ തnte മുമ്പിൽ ഒരു കുഞ്ഞിനെപ്പോലെ പെരുമാറുന്നത് കണ്ട് അവൾക്ക് അത്ഭുതം തോന്നി , അവൾ പതിയെ അവന്റെയരികിലെത്തി വാത്സല്യത്തോടെ അവന്റെ മുഖത്ത് തലോടി, അവന്റെ കണ്ണുനീർ അവളുടെ മിഴികളേയും ഈറനണിയിച്ചു, അവൾ ഏറെ വാത്സല്യത്തോടെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ നോക്കി നിന്നു. കുറച്ച് സമയം കഴിഞ്ഞ് അവനെ അവൾ തട്ടിവിളിച്ചു. എത്ര വിളിച്ചിട്ടും അവന് ഒരു കുലുക്കവുമില്ലാത്തത് അവളെ ഭയപ്പെടുത്തി. അവളാ ഒഴിഞ്ഞുകിടക്കുന്ന ബിയറിന്റെ ബോട്ടിലിലേക്കും അവനെയും പേടിയോടെ മാറിമാറി നോക്കി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story