💞 പെയ്‌തൊഴിയാതെ💞 : ഭാഗം 7

peythozhiyathe rafeena

രചന: RAFEENA MUJEEB

 " ദത്തനും ദാസനും അനന്ദുവും റോയൽസിലെത്തുമ്പോൾ അവരെ പ്രതീക്ഷിച്ചു തന്നെ നവീനും റഹീമും സച്ചുവും കൂടെ പത്തിരുപത് പിള്ളേർ വേറെയുമുണ്ടായിരുന്നു. എല്ലാവരുടെ കയ്യിലും ബാറ്റും ഹോക്കി സ്റ്റിക്കുമുണ്ട്. ദത്തനെ കണ്ടതും നവീൻ കയ്യിലുള്ള ബാറ്റ് ദത്തനു നേരെ എറിഞ്ഞു. ദത്തനത് ഒരു കൈകൊണ്ട് പിടിച്ചു മറുകൈകൊണ്ട് ഉടുത്തിരിക്കുന്ന മുണ്ട് മടക്കി കുത്തി. കയ്യിലെ വാച്ചഴിച്ച് അനന്ദുവിന്റെ കയ്യിലേൽപ്പിച്ചു. കടയിലേക്ക് ഒരു കൂട്ടം ആൾക്കാർ ഇരച്ചു വരുന്നതുകൊണ്ട് അതിനുള്ളിലെ ജോലിക്കാർ മിഴിച്ചു നിന്നു. അടിച്ചുതകർക്കെടായെല്ലാം... കടയിലെത്തിയതും നവീൻ ആക്രോശിച്ചു. അപ്പോഴേക്കും മറ്റുള്ളവർ ഹോക്കി സ്റ്റിക്കും ബാറ്റുമുപയോഗിച്ച് അവിടെയുള്ള സാധനങ്ങൾ എല്ലാം തകർത്തു. അത് കണ്ടതും അവരുടെ ഇടയിലേക്ക് ആ മാനേജറോടി വന്നു. നീയെന്റെ കുഞ്ഞിനോടനാവശ്യം പറയുമല്ലേ ...?

അയാളെ കണ്ടതും ദത്തൻ ദേഷ്യത്തോടെ അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് ചുമരിനോട് ചേർത്ത് കൊണ്ട് ചോദിച്ചു. അത് കേട്ടതും അയാൾക്ക് കാര്യങ്ങളെല്ലാം മനസ്സിലായി. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാതെ ദത്തനയാളെ പൊതിരെ തല്ലി. അയാളെ എത്ര തല്ലിയിട്ടും ദത്തന്റെ ദേഷ്യം കെട്ടടങ്ങുന്നുണ്ടായിരുന്നില്ല. പെൺകുട്ടികളോട് അനാവശ്യം പറയുന്ന നിന്റെ നാവ് പിഴുതെറിയണം, മതി ദത്താ ഇനിയടിച്ചാലയാൾ ചത്തുപോകും, അനന്ദു അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു. ഇനി മേലിൽ നീ ഒരു പെൺകുട്ടികളോടും അനാവശ്യം പറയരുത്, പറഞ്ഞെന്ന് ഞാനറിഞ്ഞാൽ.... ദത്തൻ അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ദേഷ്യത്തോടെ നോക്കി. നിനക്ക് വേണമെങ്കിൽ ഇതു പോലീസ് കേസാക്കാം, ദത്തന് കേസും കോടതിയുമൊന്നും ഒരു പുത്തരിയല്ല, പക്ഷേ നീ ഈ കാര്യമെങ്ങാനും പോലീസിലറിയിച്ചാൽ നീ പിന്നെ ജീവനോടെ കാണില്ല, എന്റെ കൊച്ച് ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്, അവൾക്ക് ഒരു പ്രശ്നവും ഇതുകാരണം വരാൻ പാടില്ല,

ആ ഒരു കാര്യം കൊണ്ട് മാത്രം, അവൾക്കിത് ദോഷമായി വന്നാൽ നിന്റെ കുടുംബത്തിൽ കയറി വെട്ടും ഞാൻ, പറയുന്നത് ദത്തനാണ്, നല്ലേടത്തെ ദത്തനെക്കുറിച്ച് ഒന്നന്വേഷിച്ചാൽ മനസ്സിലാവും വെറും വാക്ക് പറയുന്നവനല്ല ഈ ദത്തനെന്ന്. അയാളെ നോക്കി അത്രയും പറഞ്ഞ് ദത്തൻ ദേഷ്യത്തോടെ അവിടെനിന്നും ഇറങ്ങി നടന്നു. പുറകെ വാലുപോലെ ബാക്കിയുള്ളവരും.. ഒന്നും ചെയ്യാനാവാതെ അയാൾ അവർ തകർത്ത ടേബിളിലേക്കും ബാക്കി സ്റ്റാഫുകളെയും മാറി മാറി നോക്കി. **************** കൃപ റൂമിലെത്തിയതും ബാഗ് എടുത്തു ബെഡിലേക്കിട്ട് ഫോൺ എടുത്ത് സൈനുവിനെ വിളിച്ചു. ടീ ഒരു പ്രശ്നമുണ്ട് സൈനു ഫോണെടുത്തതും കൃപ ആവലാതിയോടെ പറഞ്ഞു. എന്തെടി എന്താ ഉണ്ടായേ.. നവീൻ വിളിച്ചിട്ടുണ്ടായിരുന്നു ചെറിയച്ഛന്റെ ഫോണിലേക്ക്, സംസാരിക്കുന്നതിനിടയിൽ ഇന്നുണ്ടായ സംഭവം മുഴുവൻ ചെറിയച്ഛനറിഞ്ഞു. അതു കേട്ടതും കലിയിളകി പോയിട്ടുണ്ട് മദയാന, ഇനി എന്തൊക്കെ സംഭവിക്കുമെന്നോർത്തിട്ടെനിക്കൊരു സമാധാനവുമില്ല ടീ എല്ലാരും എല്ലാം അറിയും,

എന്റെ പഠിപ്പവർ ഇന്ന് നിർത്തും, കൃപ സങ്കടത്തോടെ പറഞ്ഞു. നീ ടെൻഷനാവാതെ കൃപു, നീ പേടിക്കുന്ന പോലൊന്നുമുണ്ടാകില്ല ചെറിയച്ഛൻ രണ്ടു വഴക്കുപറഞ്ഞു അയാളെ ഒന്ന് ശാസിക്കും അത്രയേ ഉണ്ടാവുകയുള്ളൂ, നീ പേടിക്കാതെ, നവീൻ ആദ്യം വിളിച്ചത് എനെയാണ്, അവന്റെ ഫ്രണ്ട് എന്തോ പറഞ്ഞു എന്നു പറഞ്ഞു,ഞാനാ അവനോട് കാര്യങ്ങളൊക്കെ വിശദീകരിച്ച് പറഞ്ഞത്, ഇത്ര വലിയ ഇഷ്യു ആവും എന്ന് ഞാനും ഓർത്തില്ല സോറി ടീ, നീ എന്ത് പണിയാ കാണിച്ചത്, ആരും ഒന്നും അറിയരുതെന്ന് ഞാൻ പ്രത്യേകം പറഞ്ഞതല്ലേ , ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നീ തൽക്കാലം ഫോൺ വെയ്ക്ക് , എല്ലാം വരുന്നിടത്ത് വെച്ച് കാണാം. കൃപ ഫോൺ വെച്ച് ഓരോന്ന് ആലോചിച്ച് ടെൻഷനോടെ നഖം കടിച്ചു ബെഡിൽ തന്നെയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിലിൽ ശക്തമായ മുട്ട് കേട്ട് അവൾ ചാടി പിടഞ്ഞെഴുന്നേറ്റു. അവളുടെ നെഞ്ചിടിപ്പിന്റെ വേഗതയേറി,

പേടിച്ചിട്ട് കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ഈശ്വരാ എല്ലാം അറിഞ്ഞിട്ട് അച്ഛമ്മ ചൂരലും കൊണ്ടുവന്നതാവുമോ...? അവൾ പേടിയോടെ ഓർത്തു. വാതിലിൽ മുട്ടുന്ന ശബ്ദത്തിന്റെ വേഗത കൂടിയപ്പോൾ അവൾ വിറക്കുന്ന കൈകളോടെ വാതിൽ തുറന്നു. മുൻപിൽ പുഞ്ചിരിയോടെ നില്ക്കുന്ന അച്ഛനെ കണ്ടതും അവളുടെ മനസ്സൊന്നു തണുത്തു. അവൾ ഒരു പുഞ്ചിരിയോടെ അച്ഛനെ നോക്കി. അച്ഛന്റെ വാവയ്ക്ക് എന്തുപറ്റി...? നീ കോളേജിൽ നിന്ന് വന്നതുമുതൽ റൂമിൽ ഒറ്റയിരിപ്പാണെന്ന് പറഞ്ഞല്ലോ അമ്മ... വയ്യായ്ക വല്ലോം ഉണ്ടോ എന്റെ കുഞ്ഞിന്, കൃഷ്ണൻ സ്നേഹത്തോടെ അവളുടെ നിറുകയിൽ തലോടികൊണ്ട് ചോദിച്ചു. എനിക്കൊരു കുഴപ്പവുമില്ലച്ഛേ.... ഞാൻ കോളേജിൽ നിന്നും വന്നതും സൈനു വിളിച്ചു. അവളോട് സംസാരിച്ചിരുന്നു പോയതാ... ഇതെന്താപ്പോ ഇത്ര സംസാരിക്കാൻ ന്റെ കുട്ട്യേ.. ഇത്രനേരം അവളുടെ കൂടെ അല്ലായിരുന്നോ....?

അവള് പഠിക്കേണ്ട കാര്യങ്ങൾ ചോദിച്ചു വിളിച്ചതാ അച്ഛേ.... എന്നിട്ട് തീർത്തു കൊടുത്തോ അച്ഛന്റെ കുട്ടി കൂട്ടുകാരിയുടെ സംശയം,? കൃഷ്ണൻ ഒരു ചിരിയോടെ അവളെ നോക്കി ചോദിച്ചു. അച്ഛന്റെ സംസാരത്തിൽ എന്തോ മുനവെച്ച പോലെ ഇല്ലാതില്ലേ...? അവളിടം കണ്ണിട്ട് കൃഷ്ണന്റെ മുഖത്തേക്കൊന്നു നോക്കി. ആ... കൊടുത്തച്ഛേ.... അവൾ ഉള്ളിലെ പതർച്ച പുറത്തുകാണിക്കാതെ മറുപടി കൊടുത്തു. എന്നാ അച്ഛന്റെ കുഞ്ഞ് പോയിട്ട് കയ്യും മുഖവും കഴുകി വാ, നമുക്കൊരുമിച്ച് കാപ്പി കുടിക്കാം അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി ക്കൊണ്ട് കൃഷ്ണൻ പറഞ്ഞു . അച്ഛൻ താഴേക്ക് പോയതും അവൾ ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു. അവിടെ ടേബിളിനരികിൽ തന്നെ കാത്തു നിൽക്കുന്ന അച്ഛനൊരു പുഞ്ചിരി കൊടുത്തു അവളും അയാൾക്കടുത്തേക്കിരുന്നു. അവർക്ക് രണ്ടുപേർക്കുമായി നന്ദിനി ചായയും പലഹാരവും വിളമ്പി. എന്നിട്ട് രണ്ടുപേരും കഴിക്കുന്നത് സ്നേഹത്തോടെ നോക്കിനിന്നു. കൃപ കഴിച്ചു കഴിഞ്ഞു ഉമ്മറത്ത് ചെറിയച്ഛൻ വരുന്നത് നോക്കിയിരുന്നു. ഇതെന്താ ഈശ്വരാ ഇത്ര നേരമായിട്ടും ചെറിയച്ഛനെ കാണാത്തത്,

ഇനി അയാളെയെങ്ങാനും തട്ടിക്കളഞ്ഞു കാണുമോ...? അവൾ വേവലാതിയോടെ ഓരോന്നാലോചിച്ചിരുന്നു. ഇതാരെ പ്രതീക്ഷിച്ചിരിക്കുകയാണ് കൊച്ചമ്പ്രാട്ടി ... പെട്ടെന്നാണ് പുറകിൽ നിന്നും ആ ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ ധ്രുവേട്ടനാണ്.. സുഭദ്രമ്മായിയുടെ രണ്ടു മക്കളിൽ മൂത്തവൻ ഇളയവൻ ദർശൻ ബാംഗ്ലൂരിൽ എംബിഎ ചെയ്യുന്നു. ധ്രുവ് പഠിത്തം കഴിഞ്ഞിപ്പോൾ തൽക്കാലം നല്ലേടത്തെ കമ്പിനിയിൽ മാനേജറായി ജോലി നോക്കുന്നു. നല്ലേടത്തെ പേരക്കുട്ടികളിൽ അച്ഛമ്മയുടെ മനംകവർന്ന പേരക്കുട്ടി അച്ഛമ്മയുടെ ഏറ്റവും പ്രിയപ്പെട്ടവനാണ് ധ്രുവ് . അവനെക്കുറിച്ച് പറയുകയാണെങ്കിൽ നൂറുനാവാണ് അച്ഛമ്മയ്ക്ക്. അതിന് കാരണവുമുണ്ട് പഠിത്തത്തിലാണേലും സ്വഭാവത്തിലാണെങ്കിലും മറ്റുള്ളവരേക്കാൾ ഏറെ മുൻപിലാണ് ദധ്രുവ്,പഠിച്ച ക്ലാസ്സുകളിലെല്ലാം ഒന്നാമൻ, ആരെയും കയ്യിലെടുക്കുന്ന സ്വഭാവം, ആരെകൊണ്ടും ഇന്നുവരെ ഒരു മോശവും പറയിപ്പിച്ചിട്ടില്ല,

ഐപിഎസ് സ്വപ്നം ഉള്ളിൽ കൊണ്ടുനടക്കുകയും അതിനുവേണ്ടി നന്നായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. വെറുതെ ഇരിക്കേണ്ട എന്ന് വെച്ചാണ് കമ്പനിയിൽ കയറിയത്, ഇപ്പോൾ ആ കമ്പനി മുൻപോട്ട് കൊണ്ടുപോകുന്നത് ഗ്ധ്രുവാണ്. അച്ഛമ്മയ്ക്ക് മാത്രമല്ല ആ വീട്ടിലെ എല്ലാവർക്കും ധ്രുവിനോട് ഒരു പ്രത്യേക വാത്സല്യമുണ്ട്, അവനെ കഴിഞ്ഞേയുള്ളൂ മറ്റെല്ലാവരും. എന്തു കാര്യം വന്നാലും അവനെ കണ്ടു പഠിക്കാൻ പറയുന്നത് കൊണ്ട് ബാക്കിയുള്ളവർക്കെല്ലാം അവനോടത്ര പ്രിയമില്ല, പ്രത്യേകിച്ച് കൃപയ്ക്ക്.. അവൾക്ക് അവനെ കാണുന്നത് തന്നെ ദേഷ്യമാണ്... ഞാൻ ആരെ വേണമെങ്കിലും പ്രതീക്ഷിച്ചിരുന്നോട്ടെ തൽക്കാലം തമ്പുരാനതറിയണ്ട അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു. ഓഹോ അങ്ങനെയാണോ കൊച്ചമ്പ്രാട്ടി, ധ്രുവ് ഒരു ചിരിയോടെ വീണ്ടും ചോദിച്ചു. പോടാ പടുവാഴേ... വെറുതെയല്ല അവരൊക്കെ പറയുന്നത്,

ഇതൊക്കെയല്ലേ ഐറ്റം അവൾ ദേഷ്യത്തോടെ പറഞ്ഞു. ഇതെന്താ കുട്ട്യേ മൂത്തവരോട് ഇങ്ങനെയാണോ സംസാരിക്കാ, ഈയിടെയായി കുരുത്തക്കേടിത്തിരി കൂടുന്നുണ്ട് ട്ടോ എന്ന് പറഞ്ഞ് യാശോദ അവർക്ക് രണ്ടാൾക്കുമിടയിലേക്ക് വന്നു. ഹേയ് അവള് ചുമ്മാ പറയുന്നതാ... കുഞ്ഞാ ..ധ്രുവ് യശോദയോട് പറഞ്ഞു. ചുമ്മാ പറഞ്ഞതോന്നുമല്ലമ്മായി വെറുതെ എന്റെ കാര്യത്തിലിടപെടാൻ വന്നാൽ ഇനിയും പറയും... ദേ പെണ്ണെ നീ ന്റെന്നു മേടിക്കും കേട്ടോ... യശോദ ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു. തരുമ്പോൾ നല്ല കനത്തിൽ തരണേ.. എന്റെ പൊന്നമ്മായി എന്നെ നോവിക്കില്ലെന്നെനിക്കറിയാലോ... എന്നും പറഞ്ഞു അവൾ യാശോദയെ കെട്ടിപ്പിടിച്ചു. കണ്ടോ വഴക്ക് പറയാൻ വന്നവരെ പോലും കൈയ്യിലെടുത്തു വല്ലാത്ത പെണ്ണ് തന്നെ... ധ്രുവ് അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു . അതിനു മറുപടിയായി അവൾ അവനെ ഒന്ന് തുറിച്ചുനോക്കി അവനു മാത്രം കേൾക്കാൻ പാകത്തിൽ പോടാ എന്ന് പറഞ്ഞു. അവളെ ഒന്ന് നോക്കി ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ അവനകത്തേക്ക് പോയി.

ഇതെന്താ എന്റെ മോളുടെപതിവൊക്കെയിന്ന് തെറ്റിയല്ലോ, യശോദ അവളെ ചേർത്തു പിടിച്ചു പറഞ്ഞു. കൃഷ്ണന്റെ രണ്ടു പെങ്ങമ്മാരിൽ ഇളയതാണ് യശോദ, കല്യാണം കഴിഞ്ഞിട്ട് ഒരുപാട് വർഷമായെങ്കിലും ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം അവർക്കുണ്ടായിട്ടില്ല. കൃപയുടെ എല്ലാ കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന ഒരേയൊരാളാണ് യശോദ,അവളുടെ എല്ലാ കാര്യവും നോക്കുന്നതും യാശോദയാണ്, അമ്മയെക്കാൾ കൃപയ്ക്കടുപ്പവും അമ്മായിയോടാണ് , അവരു തമ്മിൽ നല്ല സുഹൃത്തുക്കൾ കൂടിയാണ്, എല്ലാ കാര്യവും അമ്മായിയോടവൾ പറയാറുണ്ട്, ഒരു പ്രശ്നമുണ്ടമായി എന്ന് പറഞ്ഞു ഇന്നുണ്ടായ സംഭവമല്ലാം കൃപ യശോദയെ അറിയിച്ചു. എന്റെ കൃഷ്ണാ... ക്ലാസ്സ്‌ കളഞ്ഞുള്ള ഒരു പരിപാടിക്കും പോകേണ്ട എന്ന് ഞാൻ നിന്നോടപ്പോഴേ പറഞ്ഞതാണ്, ഇപ്പോഴെന്തായി, ഇതെങ്ങാനും അമ്മയുടെ ചെവിയിലെത്തിയാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ നീ....

ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു. ഇങ്ങനെ പേടിപ്പിക്കാതെന്റെ യച്ചുവേ, അല്ലെങ്കിലേ മനുഷ്യനിവിടെ വിഷമിച്ചിരിക്കുകയാണ്, അപ്പോഴാ ഇങ്ങനെയുള്ള വർത്തമാനം കൂടി. എന്തായാലും പേടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എല്ലാം വരുന്നിടത്ത് വച്ച് കാണാം, നീ തൽക്കാലം ഇവിടെ നിന്നെഴുന്നേറ്റു റൂമിലേക്ക് പോ, തൃസന്ധ്യ നേരത്ത് ഉമ്മറത്തിരുന്നാലിനി അതിനാവും അമ്മേടടുത്തുനിന്നു കിട്ടുന്നെ, ഞാൻ പോയി വിളക്ക് വെക്കട്ടെ എന്നും പറഞ്ഞു യശോദ അകത്തേക്ക് പോയി, കൃപ റൂമിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ദത്തന്റെ ബൈക്ക് ഉമ്മറത്തു വന്നു നിന്നത്. തന്നെ ദേഷ്യത്തോടെ നോക്കുന്നത് ദത്തന്റെ അരികിലേക്ക് കൃപ പേടിച്ചു പേടിച്ചു നടന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story