പൊൻകതിർ: ഭാഗം 10

ponkathir

രചന: രഞ്ജു ഉല്ലാസ്‌


കാലത്തെ കാളിംഗ് ബെൽ ശബ്ധിക്കുന്നത് കേട്ട് കൊണ്ട് ആണ് ശിവൻ ഉണർന്ന് വന്നത്.

"ഇതാരണിപ്പോ ഇത്ര കാലത്തെ വന്നത് "


അഴിഞ്ഞു കിടന്ന മുണ്ട് എടുത്തു മുറുക്കി ഉടുത്തു കൊണ്ട് അവൻ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി.

വാതിൽ തുറന്നതും പെട്ടന്ന് നോക്കിയപ്പോൾ ആരെയും കണ്ടില്ല.

അവൻ ഉമ്മറത്തേക്ക് ഇറങ്ങി ചെന്നപ്പോൾ കണ്ടു പത്തിരുപതു വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പെൺകൊച്ചു..

തോളിൽ ഒരു വലിയ ബാഗും തൂക്കി നിൽക്കുന്നവളെ അവൻ തുറിച്ചു നോക്കി.

"ആരാ....."


"ചേട്ടാ , എന്റെ പേര് സ്റ്റെല്ല എന്നാണ്, ഇവിടെ ഒരു ഹോം നഴ്സ്നെ ആവശ്യം ആണെന്ന് അറിഞ്ഞു വന്നതാ..."


"ഹ്മ്മ്... ഹോം നഴ്സ്നെ വേണം... ഇയാളാരാ...ഇതൊക്കെ എങ്ങനെ അറിഞ്ഞേ "..

"അത് സ്കൈ ലൈൻ ഏജൻസിയിൽ നിന്നും പ്രമോദ് സാർ അയച്ചത് ആണ് എന്നെ...."


"ഹോം നേഴ്സ് ആണോ ഇയാള് "

"ഹ്മ്മ്.... അതേ "

"അതൊന്നും നടക്കില്ലെടോ, തളന്നു കിടക്കുന്ന എന്റെ അമ്മയേനോക്കാൻ ആണോ തന്നെ ഇങ്ങോട്ട് അയച്ചത്... കുറച്ചു ആരോഗ്യം ഉള്ള ആരെയെങ്കിലും ആണ് എനിക്ക് ഇവിടേയ്ക്ക് വേണ്ടത്,വേഗം പോകാൻ നോക്ക് കേട്ടോ "

"അയ്യോ ചേട്ടാ, അങ്ങനെ പറയല്ലേ പ്ലീസ്, സാമ്പത്തികം ആയിട്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് ആണ്, അതുകൊണ്ട് ഈ ജോലിക്ക് കേറിയത്.. ദയവ് ചെയ്തു ചേട്ടൻ എന്നെ പറഞ്ഞു അയക്കരുത്..."

"ഹാ, എന്ന് പറഞ്ഞാൽ എങ്ങനെയാ.... എടോ, എന്റെ അമ്മയെ പിടിച്ചു എഴുനേൽപ്പിക്കാൻ ഉള്ള ആരോഗ്യം ഒക്കെ വേണ്ടേ, തളർന്ന് കിടക്കുന്ന ആളാണ്, ഇത് ഇയാളെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും പറ്റില്ലന്നെ... അതാണ്...."

. "ചേട്ടാ, ഒരേ ഒരു ദിവസം, ഇന്ന് മാത്രം ഒന്ന് നിർത്തുമോ, എന്നിട്ട് എന്നെ കൊണ്ട് പറ്റില്ലെങ്കിൽ നാളെ കാലത്തെ പറഞ്ഞു വിട്ടോളു.
"

"ശെടാ, ഇത് എന്തൊരു കഷ്ടം ആണെന്ന് നോക്കിക്കേ...എന്റെ കൊച്ചേ, കാര്യം പറഞ്ഞാൽ ഒന്ന് മനസിലാക്കാൻ ഉള്ള സാമാന്യ മര്യാദ എങ്കിലും ഒന്ന് കാണിച്ചേ, എടോ തന്നെ കൊണ്ട് ആവില്ല, അതാണ്....താൻ വേറെ എവിടെ എങ്കിലും നോക്ക് കേട്ടോ, ഇവിടെ ശരിയാവില്ല "

പറഞ്ഞു കൊണ്ട് ശിവൻ അകത്തേക്ക് കയറാൻപോയതും പെട്ടന്ന് ആ പെൺകുട്ടി അവന്റെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു..

"ചേട്ടാ, പ്ലീസ്.... വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ആണ്, എന്റെ അമ്മ മരിച്ചു പോയിട്ട് നാല് വർഷം കഴിഞ്ഞു, അച്ഛൻ ആണെങ്കിൽ മുക്കുടിയനും, എന്റെ ചേച്ചിടേ കല്യാണം കഴിഞ്ഞത് ആണ്, അമ്മ മരിച്ച ശേഷം ചേച്ചിയും ഭർത്താവും അവരുടെ കുഞ്ഞും ഒക്കെ ഞങ്ങളുടെ വീട്ടിൽ ആണ് താമസം. ആയാളിം ശരിയല്ല ചേട്ടാ, ഞാൻ ഒരു തരത്തിൽ ആണ് അവിടെ ജീവിക്ക്ന്നെ.... മിനിങ്ങാന്നു രാത്രിയിൽ അയാള് എന്നെ ഉപദ്രവിയ്ക്കാൻ വന്നു. ഭാഗ്യം കൊണ്ട് ആണ് ഞാൻ രക്ഷ പ്പെട്ടത്.... പ്ലീസ് ചേട്ടാ..... എന്നെ പറഞ്ഞു അയക്കരുത്...


തന്റെ കാലിൽ കെട്ടിപിടിച്ചു കിടന്ന് കരയുന്ന ആ പെങ്കൊച്ചിനെ അവൻ ഒന്നു നോക്കി.

വിശ്വസിക്കാൻ പറ്റുമോ ദൈവമേ, ഒരുത്തിടേ അഭിനയം എന്തായിരുന്നു... എന്നിട്ട് ഒടുക്കം പുഷ്പം പോലെ വലിച്ചു എറിഞ്ഞു പൊയ്ക്കളഞ്ഞു.. ഇനി ഇതോ....


ചുളിഞ്ഞ നെറ്റിയോടെ അവൻ ആ പെൺകുട്ടിയേ നോക്കി.


"ആഹ്, എഴുന്നേറ്റു മാറിക്കെ താന്, എന്നിട്ട് ആവാം ബാക്കി "


അവന്റെ ശബ്ദം ഉയർന്നതും അവൾ കണ്ണീര് തുടച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു.


"തന്റെ വീടും അഡ്രെസ്സ് ഉം ഒക്കെ തന്നെ, ഞാനൊന്നു അന്വേഷിക്കട്ടെ, സത്യം ആണോന്ന് അറിയണമല്ലോ...."


പെട്ടന്ന് തന്നെ അവൾ തന്റെ പേരും അഡ്രെസ്സ് ഉം ഒക്കെ പറഞ്ഞു കൊടുത്തു.

സ്റ്റെല്ല തോമസ് 
ചിറയ്ക്കൽ പുരയിടം 
പാമ്പാടി 
'''''''''''
.......
.......
ഹ്മ്മ്..... സ്ഥലം കേട്ട് കഴിഞ്ഞപ്പോൾ ശിവൻ ഓർത്തത്, തനിക്ക് അവിടെ പരിചയക്കാരൻ ഉണ്ടല്ലോ എന്നത് ആയിരുന്നു.

എല്ലാം നോട്ട് ചെയ്ത ശേഷം അവൻ സ്റ്റെല്ലയോട് അകത്തേക്ക് കയറി വരാൻ പറഞ്ഞു.

നേരെ അമ്മയുടെ റൂമിലേക്ക് ആണ് കൊണ്ട് പോയത്.
.
ഇടത് കൈ മെല്ലെ ഉയർത്തി അമ്മ അവനോട് ഇത് ആരാണെന്ന് ചോദിച്ചു..


"അമ്മേ, ഹോം നേഴ്സ് ആണ്, അമ്മയെ നോക്കാൻ വേണ്ടി വന്നതാ "

അത് കേട്ടതും ഗീതമ്മ സ്റ്റെല്ലയേ നോക്കി.

അവർ എന്താണ് ഉദ്ദേശിച്ചത് എന്നുള്ളത് ശിവന് വ്യക്തമായി.

 രണ്ടുദിവസത്തേക്ക് നിന്നു നോക്കട്ടെ അമ്മേ, പറ്റുന്ന വച്ചാണെങ്കിൽ നമുക്ക് നിർത്താം ഇല്ലെങ്കിൽ വേറെ ആളെ എടുക്കാം......


 അവൻ പറഞ്ഞതും ഗീതമ്മയുടെ മുഖത്ത് സമ്മത ഭാവം ആയിരുന്നു.


അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി ശിവനും അമ്മയുടെ ഒപ്പം ആയിരുന്നു തലേരാത്രിയിൽ കിടന്നത്....

 സ്റ്റെല്ല ആദ്യം ചെയ്തത് അവൻ കിടന്ന കട്ടിലിലെ, ഷീറ്റൊക്കെ ഒന്ന് ശരിയായി വിരിയ്ക്കുക ആയിരുന്നു.


ആ സമയത്ത് ശിവൻ അവളെ ഒന്ന് നോക്കി.

മെലിഞ്ഞു വെളുത്ത ഒരു പെൺകുട്ടി.കണ്ണൊക്കെ കുഴിഞ്ഞു, കഴുത്തൊക്കെ നീണ്ടു നിൽക്കുന്നു. ഒറ്റ നോട്ടത്തിൽ അറിയാം, അവൾക്ക് നല്ല ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് ഉള്ളത്.

എന്നാലും കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റില്ല... കാലം ഇതാണ് 

ഓർത്തു കൊണ്ട് അവൻ അടുക്കളയിലേക്ക്പോയി..

ഷീറ്റൊക്കെ വിരിച്ച ശേഷം അവളൊന്നു നിവർന്നു.

ദാഹിച്ചിട്ടും വിശന്നിട്ടും കണ്ണു കാണാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവള്.

"അമ്മയ്ക്ക് കുടിയ്ക്കാൻ ചായ എടുക്കട്ടെ "


അവൾ ചോദിച്ചതും അവർ ഒന്നും പറയാതെ കിടന്നു. എന്നാലും അവർക്ക് ചായ വേണമെന്ന് സ്റ്റെല്ലയ്ക്ക് തോന്നി.

ഹാളിലേക്ക് പോയിട്ട് അവൾ ചുറ്റിനും നോക്കി.

എവിടെയാണ് അടുക്കള എന്ന് അറിയില്ല.

പെട്ടന്ന് ആണ് പാത്രങ്ങളുടെ തട്ടും മുട്ടും കേൾക്കുന്നത്.

സ്റ്റെല്ലയുടെ പാദങ്ങൾ അവിടേക്ക് ചലിച്ചു.

ഗ്യാസ് സ്റ്റോവ് ഓൺ ചെയ്ത ശേഷം ശിവൻ ചായ പാത്രത്തിൽ വെള്ളം പിടിക്കുകയാണ്.

ചേട്ടാ... ഞാൻ ചെയ്തോളാം...

പിന്നിൽ നിന്നും സ്റ്റെല്ലയുടെ ശബ്ദം.

അവൻ ഒന്ന് തിരിഞ്ഞ്.

ഇട്ടിരുന്ന ചുരിദാറിന്റെ ഷോൾ എടുത്തു വിരൽ തുമ്പിൽ കശക്കി നിൽക്കുകയാണ് അവൾ.

അവൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവള് അരികിലേക്ക് ചെന്നു.

ചായ പൊടിയും പഞ്ചസാരയും ശിവൻ അരികിലായി വെച്ചിട്ടുണ്ട്.

വെളിയിൽ നിന്നും ആരോ വിളിക്കും പോലെ തോന്നിയത് ശിവൻ പെട്ടന്ന് അവിടെക്ക് ഇറങ്ങിപ്പോയി.

തിളയ്ക്കാൻ തുടങ്ങിയ വെള്ളത്തിലേക്ക് പൊടിയും പഞ്ചസാരയും ചേർത്തു ഇളക്കിക്കൊണ്ട്, നിന്നപ്പോൾ ആണ് ശിവൻ കയറി വന്നത്.

അപ്പോളേക്കും അവിടെ ഇരുന്ന ഒരു സ്റ്റീൽ കപ്പിലേക്ക് അവൾ കട്ടൻ ചായ പകർന്നു ഒഴിച്ചു.

അവൻ ആണ് മൂന്നു ഗ്ലാസ്‌ എടുത്തു കൊണ്ട് വന്നത്.

"താനും കുടിച്ചോടോ, അമ്മയ്ക്ക് ഉള്ളത് ഞാൻ കൊടുത്തോളം "

അവൻ പറഞ്ഞതും അവൾ നന്ദിയോടെ ശിവനെ നോക്കി..

"അമ്മേ... ഞാനൊന്നു പോയ്‌ അവളെ കുറിച്ച് തിരക്കാം.. എങ്ങനെ ഉണ്ടെന്ന് ഉള്ളത് ഒക്കെ.. എന്നിട്ട് ഇവിടെ നിർത്തണോ വേണ്ടയൊ എന്ന് നോക്കാ കേട്ടോ...."


അമ്മയെ താങ്ങി ഇരുത്തിയ ശേഷം ശിവൻ അവർക്ക് ഉള്ള ചായ കൊടുക്കുകയാണ്..

"ചേട്ടാ, അമ്മയെ ബ്രഷ് ചെയ്യിക്കാൻ വേണ്ടി പഴയ ഏതെങ്കിലും ഒരു ബക്കറ്റ് തരാമോ.. "

അമ്മയെ ചായ കുടിപ്പിച്ചു ഗ്ലാസും ആയിട്ട് വന്നത് ആയിരുന്നു ശിവൻ.

ഹ്മ്മ്... നോക്കട്ടെ..

അവള് പറഞ്ഞപ്പോൾ ശിവൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി.

ഉപയോഗിക്കാതെ കിടന്ന ഒരു ചെറിയ ബക്കറ്റ് കൊണ്ട് വന്നു സ്റ്റെല്ലയ്ക്ക് കൊടുത്തു.

അവൾ വേഗം തന്നെ അത് കഴുകി വൃത്തിയാക്കി എടുത്തു.

ശിവൻ അപ്പോളേക്കും അമ്മയുടെ പേസ്റ്റും ബ്രഷും ഒക്കെ എടുത്തു വച്ചിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story