പൊൻകതിർ: ഭാഗം 11

ponkathir

രചന: രഞ്ജു ഉല്ലാസ്‌

സുഹൃത്തായ സനൂപിനെയും കൂട്ടി കൊണ്ട് ശിവൻ ചെന്നു നിന്നത് സ്റ്റെല്ല പറഞ്ഞ അഡ്രസിൽ ഉള്ള സ്ഥലത്തു ആയിരുന്നു.

അവിടെ വഴിയോരത്തു കണ്ട ചെറിയ മുറുക്കാൻ കടയിലേക്ക് ശിവൻ വെറുതെ ഒന്നു കേറി.

ചേട്ടാ നാരങ്ങാ വെള്ളം ഉണ്ടോ?

"ഉണ്ട്, സോഡ അല്ലേ...

"ഹ്മ്മ്... അതേ..."


"രണ്ടു എണ്ണം എടുക്കട്ടെ "
.
അയാൾ സനൂപിനെ നോക്കിയതും ശിവൻ തല കുലുക്കി കാണിച്ചു..


നാരങ്ങ വെള്ളം കുടിച്ചു കൊണ്ട് നിന്നപ്പോൾ മെല്ലെ ശിവൻ അയാളോട് കുശലം  എന്ന പോലെ സ്റ്റെല്ലയുടെ അപ്പനെ കുറിച്ച് ചോദിച്ചു.


"മോന്, തോമാച്ചനെ എങ്ങനെ യാ പരിചയം, കാശു വല്ലോം തരാൻ ഉണ്ടോ "


അയാൾ തിരികെ ചോദിച്ചതും പെട്ടന്ന് അവനു അത് ഒരു പിടി വള്ളി അയി..

"ഹ്മ്മ്... എന്നാ പറയാനാ ചേട്ടാ, കഷ്ട കാല നേരത്ത് ആണ് അയാൾക്ക് കുറച്ചു പൈസ കൊടുത്തത്.. ഒരാഴ്ച അവധി പറഞ്ഞു മേടിച്ചു കൊണ്ട് പോയതു ആണ്, ഇതിപ്പോ, നാല് മാസം ആയെന്നെ....ഇന്ന് തരും നാളെ തരും എന്ന് ഓർത്തു ഇരുന്നു ഞാൻ മടുത്തു എന്ന് അല്ലാതെ നോ രക്ഷ....

ശിവന്റെ ഏറ്റു പറച്ചിലിൽ അയാൾ വീണു പോയ്‌ എന്ന് വേണം പറയാൻ..

എന്റെ മോനേ, ഈ നാട്ടിൽ ഒരു ഒറ്റ മനുഷ്യനും അവനു പത്തു പൈസ കൊടുക്കില്ല... വെറും നാറിയാ അവൻ, വാക്കിന് വില ഇല്ലാത്ത ചെറ്റ... ഈ എന്നോട് തന്നെ പലപ്പോൾ ആയിട്ട് പത്തെഴുന്നൂറ്‌ രൂപ വാങ്ങി കൊണ്ട് പോയിട്ടുണ്ട്... അവന്റെ പെണ്ണുമ്പിള്ളയുടെ ആശുപത്രി ചെലവിനാണെന്നും പറഞ്ഞാണ് പൈസ വാങ്ങിയത്, ആ ഒറ്റ കാരണത്താൽ അവൻ ചോദിച്ചപ്പോൾ ഞാൻ കാശ് കൊടുത്തു പോയി, പക്ഷേ പിന്നീടാണ് അറിഞ്ഞത്, ആശുപത്രി ചെലവിനും മറ്റൊന്നുമല്ല പകരം, അവന് കള്ളും കഞ്ചാവും മേടിക്കാൻ ആണ് ഈ പൈസ വാങ്ങുന്നതെന്ന്."


 അതു പറയുമ്പോൾ ആ മുറുക്കാൻ കടക്കാരന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.

" അയാൾക്ക് മക്കൾ ആരുമില്ലേ ചേട്ടാ, അതോ ഒറ്റത്തടി ആണോ "


" രണ്ട് പെൺപിള്ളേരാ... മൂത്തവളെ കല്യാണം കഴിച്ചു വിട്ടിട്ട്, നാലഞ്ചു വർഷമായി.... കല്യാണം കഴിച്ചു വിട്ടതല്ല കേട്ടോ അവൾ ഒരുത്തന്റെ കൂടെ ചാടിപ്പോയത,  പിന്നെ, രണ്ടാമത്തെ കുട്ടിയുണ്ട്.. അതൊരു പാവമാ, പ്ലസ് ടു പരീക്ഷ എഴുതി കഴിഞ്ഞതേയുള്ളൂ, നല്ലോണം പഠിക്കും കേട്ടോ, സെലിന്റെ ആകെയുള്ള ഒരു പ്രതീക്ഷ അവളുടെ മകളിലായിരുന്നു, പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, അഞ്ചാറു വർഷം മുന്നേ സെലിൻ മരിച്ചുപോയി.. ക്യാൻസർ ആയിരുന്നു, ഇടയ്ക്കൊക്കെ ആ പെൺകൊച്ചിന് വയറുവേദന വരുമായിരുന്നു, ഗ്യാസിന്റെ ആണെന്നും പറഞ്ഞ് , വെച്ചുകൊണ്ടിരുന്നിരുന്ന് ഒടുക്കം അങ്ങലോകം പറ്റാറായപ്പോഴാണ് ആശുപത്രിയിൽ എത്തിയത്. സെലിൻ പോയതോടുകൂടി ഇളയ കൊച്ചിന്റെ കാര്യമാണ് കഷ്ടമായി പോയത്, അവടെ ചേട്ടത്തിയും കെട്ടിയോനും പിന്നെ കുറ്റിയും പറിച്ച്, പോന്നു.. ആ കൊച്ചു ആണെങ്കിൽ മഠത്തിൽ നിന്നാ പഠിച്ചത്. പരീക്ഷ കഴിഞ്ഞപ്പോൾ അത് അവിടെ നിന്ന് പോന്നു.ആ ചേടത്തിയെ കെട്ടിയോൻ ഇല്ലേ,അവനെപ്പോലെ ഒരു ഫ്രോഡിനെ ഈ നാട്ടിൽ എന്നല്ല മറുനാട്ടിലും കാണില്ല. മയക്കുമരുന്നിനു അടിമയാണ എന്നൊക്കെയാണ് ആളുകൾ പറയുന്നത്...  എന്തൊക്കെയായാലും ശരി, അവൻ വന്നതോടുകൂടി, ഇളയ കൊച്ചിന്റെ കാര്യമാണ് കഷ്ടത്തിലായത്."


"അതെന്താ പറ്റിയേ "?

"രണ്ടു മൂന്നു ദിവസം മുന്നേ അതിനോട് അവൻ എന്തോ മോശം ചെയ്യാൻ ശ്രെമിച്ചു എന്നും, ആ കൊച്ചു ബഹളം കൂട്ടിയപ്പോൾ ഇവൻ ഓടി പോയെന്നും ഒക്കെ നാട്ടുകാര് പറയുന്നു "

 പിന്നെയും എന്തൊക്കെയോ മുറുക്കാൻ കടക്കാരന് പറയണമെന്ന് ഉണ്ടായിരുന്നു എങ്കിലും, അയാൾ അതൊക്കെ വിഴുങ്ങി.

 കുറച്ചു സമയം കൂടി അയാളോട് സംസാരിച്ചിരുന്ന ശേഷമാണ്, ശിവനും സനൂപും കൂടി തിരികെ വീട്ടിലേക്ക് പോന്നത്.


" ആ കടക്കാരൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ആ പെൺകുട്ടിയെ അവിശ്വസിക്കാൻ ഒട്ടും പറ്റത്തൊന്നുമില്ലല്ലോട,,, ഒരു നിവൃത്തിയുവില്ലാഞ്ഞിട്ടോ മറ്റൊ ആണ് അത് ഹോംനേഴ്സ് ആയിട്ട് നിന്റെ വീട്ടിൽ വന്നത് എന്ന് തോന്നുന്നു.

 കുറച്ചു ദൂരം പിന്നിട്ട ശേഷം , ബൈക്ക് നിർത്തിയിട്ട്, റോഡിന്റെ ഓരത്തിരുന്ന് സ്റ്റല്ലേയെ കുറിച്ച് സംസാരിക്കുകയാണ് ശിവനും സനൂപും..


"എടാ, എന്നാലും ആ കൊച്ചിന് 17വയസ് അല്ലേ ഒള്ളു... അത കഷ്ടം, എങ്ങനെയാട അതിനെ അമ്മേടെ കാര്യങ്ങളൊക്കെ നോക്കാൻ നിർത്തുന്നെ..."...

ശിവൻ വിഷമത്തോടെ ചോദിച്ചു.

"വല്ല കഴുകനും ഇട്ടു കൊടുക്കുന്നതിലും ഭേദം കുറച്ചു ദിവസം എങ്കിലും നിന്റെ വീട്ടിൽ നിർത്തുന്നത് ആണ് കേട്ടോ ശിവാ..."


"ഹ്മ്മ്.... ശരിയാണ്, പക്ഷെ ഒരു കാര്യം ഉണ്ടെടാ... അവളുടെ ചേച്ചിടേ കെട്ടിയോൻ എങ്ങാനും ഇനി വരുമോട..വീട്ടിൽ വന്നു ഒച്ചയും ബഹളോം ഇട്ടാൽ....അമ്മയ്ക്ക് ഒന്നാമത് വയ്യാ..... ഇതൊക്കെ അറിയുമ്പോൾ പിന്നെ...അതാണ് എനിക്ക് ഒരു പേടി.."

"ഹേയ് കുഴപ്പമില്ലട... നീ ധൈര്യം ആയിട്ട് ഇരിയ്ക്ക്... അങ്ങനെ വന്നാൽ തന്നെ, നമ്മൾ ഒക്കെ ഇല്ലേ ഇവിടെ.. തന്നെയുമല്ല അവള് പത്തു പതിനെട്ടു വയസ് ആയ കൊച്ചു അല്ലേ... പ്രായ പൂർത്തിയായവൾ...

അവൾക്ക് സ്വന്തം ആയിട്ട് നിലപാടും, തീരുമാനവും ഒക്കെ എടുക്കാൻ ഉള്ള അധികാരം ഉണ്ട്...


സനൂപിന്റെ വാക്കുകൾ നൽകിയ ഊർജത്തിന്റെ പുറത്ത് സ്റ്റെല്ലയെ വീട്ടിൽ തന്നെ നിറുത്താം എന്ന് ശിവൻ തീരുമാനിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു 

രണ്ടു മണി ആവറായി അവര് തിരിച്ചു എത്തിയപ്പോൾ..

സനൂപിനെ അവന്റെ വീടിന്റെ മുന്നിൽ ഇറക്കി വിട്ട ശേഷം ശിവൻ, തന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

 അവൻ വന്നു എന്ന് മനസ്സിലാക്കിയതും സ്റ്റെല്ല ഓടിച്ചെന്ന്,മുൻ വശത്തെ വാതില് തുറന്നു കൊടുത്തു.

ഒരുത്തിയാണെകിൽ നിഷ്പ്രയാസം തന്നെ തേച്ചിട്ട് പോയപ്പോൾ മറ്റൊരുത്തി സ്വന്തം മാനത്തിന് വേണ്ടി തന്റെ മുന്നിൽ നിന്നു കേഴുന്നു...

സ്റ്റെല്ലയെ കണ്ടതും ശിവൻ ഓർത്തു.


"അമ്മ ഊണ് കഴിച്ചോ "
..

അകത്തേക്ക് കയറിക്കൊണ്ട് അവൻ ചോദിച്ചു.


"ഹ്മ്മ്.... കഴിച്ചു, ചേട്ടന് വിളമ്പട്ടെ,"

"വേണ്ട.. ഞാൻ എടുത്തോളാം..."

പറഞ്ഞു കൊണ്ട് അവൻ അമ്മയുടെ മുറിയിലേക്ക് ചെന്നു.

ഇട്ടിരുന്ന  വേഷം ഒക്കെമാറ്റി വേറെ ഒരെണ്ണം ധരിപ്പിച്ചിട്ടുണ്ട്. ദേഹം ഒക്കെ തുടച്ചു കൊടുത്തതിനാൽ നല്ല വാസന സോപ്പിന്റെ മണം ആണ് അവിടമാകെ .ജനാലകൾ എല്ലാം തുറന്ന് ഇട്ടത് കൊണ്ട് മുറിയിൽ ഒക്കെ നല്ല വെട്ടവും വെളിച്ചവും.. ആകെ കൂടെ ഒരു ഉന്മേഷം തോന്നി പോയ്‌ അവനു അവിടേക്ക്ക് കയറി വന്നപ്പോൾ.


"അമ്മേ.. ഇപ്പൊ എങ്ങനെ ഉണ്ട് "
അരികിലായ് വന്നു ഇരുന്ന് കൊണ്ട് അവരുടെ വലത് കൈ എടുത്തു അവൻ മടിയിൽ വെച്ചു.

അപ്പോളേക്കും ആ മിഴികൾ വാതിലിനു അടുത്തേക്ക് നീങ്ങി.

ഒരു മന്ദ സ്മിതത്തോടെ അവരു സ്റ്റെല്ലയെ നോക്കി.


ഹ്മ്മ്... കുറച്ചു സമയം കിടന്ന് ഉറങ്ങിക്കോ കേട്ടോ.. ഞാനും ഇത്തിരി ചോറ് എടുത്തു കഴിക്കട്ടെ..

പറഞ്ഞു കൊണ്ട് അവൻ അമ്മയുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം എഴുന്നേറ്റ് വെളിയിലേക്ക് പോയ്‌.


"താൻ എന്തെങ്കിലും കഴിച്ചോ...."

ഒരു പ്ലേറ്റ് എടുത്തു അതിലേക്ക് ചോറ് എടുത്തു ഇട്ടു കൊണ്ട് ശിവൻ മുഖം തിരിച്ചു അവളോട് ചോദിച്ചു.


"കഴിച്ചില്ല...ഇപ്പൊ വിശപ്പ് ഇല്ല.. കുറച്ചു കഴിഞ്ഞു, മതി "


"മണി രണ്ടു കഴിഞ്ഞു, ഇനി എപ്പോളാ....എടുത്തു കഴിക്ക്."

അവൻ പറഞ്ഞതും അവളൊന്നു മൂളി.

ചക്കക്കുരു മാങ്ങാ കറിയും, ചെറുപയർ മെഴുക്കു വരട്ടിയും, ഉണക്ക ചെമ്മീൻ ചതച്ചത് ആയിരുന്നു കറികൾ..

നല്ല കൈപ്പുണ്യം ആണല്ലോ ഇവൾക്ക്...

ആദ്യത്തെ ഉരുള വായിലേക്ക് വെച്ചപ്പോൾ അവൻ ഓർത്തത് അതാണ്.

സ്റ്റെല്ല.....

അവൻ ഉച്ചത്തിൽ വിളിച്ചതും പെണ്ണ് ഓടി വന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story