പൊൻകതിർ: ഭാഗം 12

ponkathir

രചന: രഞ്ജു ഉല്ലാസ്‌

നല്ല കൈപ്പുണ്യം ആണല്ലോ ഇവൾക്ക്...

ആദ്യത്തെ ഉരുള വായിലേക്ക് വെച്ചപ്പോൾ അവൻ ഓർത്തത് അതാണ്.

സ്റ്റെല്ല.....

അവൻ ഉച്ചത്തിൽ വിളിച്ചതും പെണ്ണ് ഓടി വന്നു.

"എന്താ ചേട്ടാ,"

"താനും കൂടി എടുത്തു കഴിച്ചോ കേട്ടോ, വെറുതെ ഭക്ഷണം കഴിക്കാതെ നടന്നാൽ പിന്നെ അ മ്മേടെ കാര്യം ഒക്കെ നോക്കുന്നത് എങ്ങനെയാ.

"വിശപ്പില്ലാഞ്ഞിട്ട,കുറച്ചു കഴിഞ്ഞു കഴിച്ചോളാ ചേട്ടാ.. കറി എന്തെങ്കിലും വേണോ "

"വേണ്ടടോ... താൻ പോയ്‌ കഴിച്ചിട്ട് കുറച്ചു സമയം റസ്റ്റ്‌ എടുത്തോളൂ ട്ടോ "


"മ്മ്....."

ഊണ് കഴിച്ചു തീർന്നപ്പോൾ ഉമ്മറത്തു ഇരുന്നു ശിവന്റെ ഫോൺ ശബ്ധിച്ചു.


കൈ കഴുകിയ ശേഷം അവൻ പെട്ടന്ന് ചെന്നു ഫോണ് എടുത്തു നോക്കി.

തോമാചേട്ടൻ ആണ്, പയറും പാവയ്ക്കയും വേണമായിരിക്കും.
ഓർത്തു കൊണ്ട് ഫോൺ കാതിലേക്ക് ചേർത്തു.

അയാൾ പറഞ്ഞ ലിസ്റ്റ് ഒക്കെ പോക്കറ്റിൽ നിന്നും ഒരു തുണ്ട് കടലാസ് എടുത്തിട്ട് അതിൽ എഴുതി വെച്ചു.

നാല് മണി ആകുമ്പോൾ എത്തിയേക്കാൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തിട്ട്, ഊണ്മുറിയിൽ കയറി വന്നപ്പോൾ ഭക്ഷണം കഴിച്ച പാത്രം അവിടെ ഇല്ല.

അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ട്, ചെന്നപ്പോൾ സ്റ്റെല്ല അതെല്ലാം എടുത്തു കഴുകി വയ്ക്കുന്നു..


"അതേയ്... എന്റെ കാര്യം നോക്കാൻ വേണ്ടി അല്ല തന്നെ ഇവിടെ നിറുത്തിയിരിക്കുന്നത് കേട്ടോ..... തനിക്ക് ശമ്പളം തരുന്നത് എന്റെ അമ്മയെ നോക്കാൻ വേണ്ടിയാ..."


ശിവന്റെ ശബ്ദം കേട്ടതും സ്റ്റെല്ല ഞെട്ടി തിരിഞ്ഞു നോക്കി.


"സ്റ്റെല്ലയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ "

. "ഹ്മ്മ്.... "


"ആഹ് എന്നാല് ഇനി ഇങ്ങനെ ഒന്നും ആവർത്തിക്കേണ്ട കേട്ടല്ലോ "

. "മ്മ്...."


അവൾ അവനെ നോക്കി തലയാട്ടി.

"ആഹ് എന്നാല് എന്തെങ്കിലും എടുത്തു കഴിയ്ക്ക്,ഞാനൊന്ന് പുറത്തേക്ക് പോകുവാ... "


പറഞ്ഞു കൊണ്ട് അവൻ വീണ്ടും വെളിയിലേക്ക് ഇറങ്ങി പോയ്‌ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഇട വഴിയിലൂടെ ഓടിച്ചുപോയി.


നാലഞ്ച് ദിവസം ആയിട്ട് പട്ടിണി കിടന്നത് കൊണ്ട് ഒരിറ്റ് വറ്റു പോലും തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല.

ഗ്യാസ് കെട്ടിയത് ആണോന്ന് സംശയം... വയറു എല്ലാം വീർത്തു വീരപ്പെട്ടിക്ക പോലെ ഇരിക്കുന്നു 


സ്റ്റെല്ല അടുക്കളയിൽ കിടന്ന തടി കസേരയിൽ ഇരിയ്ക്കുകയാണ്... കഴിഞ്ഞു പോയ ദിനങ്ങൾ..

ഓർമ്മകൾ അവളെ വേട്ടയടുകയാണ്...
സീനചേച്ചിയുടെ ഭർത്താവ് ആയ 
അലോഷി ചേട്ടൻ കുടിച്ചു ബോധം ഇല്ലാതെ വന്ന രാത്രി...


സീന ചേച്ചി ആണെങ്കിൽ കുഞ്ഞിനേയും ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു..

നിർത്താതെ ഉള്ള പനിയും കഫക്കെട്ടും.

രണ്ടുമൂന്നു തവണ ഡോക്ടറെ കണ്ട് മരുന്ന് മേടിച്ചു കൊണ്ടുവന്നതാണ്.

ചേച്ചി വളരെ അധികം സൂക്ഷിച്ചായിരുന്നു കുഞ്ഞിനെ നോക്കിയതും.
പക്ഷേ എന്തോ അവന് പനി കുറയാതെ വന്നു.
 ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച കാലത്തെ ചേച്ചി അവനെയും കൊണ്ട് അടുത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് വീണ്ടും പോയി.

 അവിടെ ചെന്ന് എക്സറേ എടുത്തു നോക്കിയതും കുഞ്ഞിന് നിമോണിയയുടെ ആരംഭമാണെന്ന് ഡോക്ടർ പറഞ്ഞു..

അഡ്മിറ്റ് ആക്കാതെ വേറെ നിവൃത്തിയില്ല.

 അങ്ങനെ താനും ചേച്ചിയും കൂടി നിന്നാണ് കുഞ്ഞിനെ നോക്കിയത്..

 ബുധനാഴ്ച ഉച്ച ആയപ്പോഴാണ്, തന്റെ വീടിന്റെ അടുത്ത വീട്ടിലെ സതി ചേച്ചി പറഞ്ഞണ്‌ ഏജൻസിയിലെ വിവരം അറിഞ്ഞത്...ചേച്ചിയും ഓരോ വീടുകളിൽ ഹോം നഴ്സ്ന്റെ ജോലിക്ക് പ്പോക്കുന്നുണ്ട്.

ഹൈ ആയിട്ട് ഉള്ള ബ്ലഡ്‌ പ്രഷർ മൂലം, ഒരുവശം തളർന്ന് കിടക്കുന്ന ഒരു അമ്മയെ നോക്കുവാനായി, ഏജൻസിക്കാർക്ക് ഒരു ഹോം നേഴ്സിനെ ആവശ്യമായിരുന്നു.  അവര് അത് സതി ചേച്ചിയെ അറിയിച്ചു.

 തന്റെ അവസ്ഥകളെല്ലാം അറിയാവുന്നതുകൊണ്ട് സതി ചേച്ചിയാണ്, പറഞ്ഞത് ഹോം നേഴ്സ് ആയിട്ട് എവിടെയെങ്കിലും കയറാൻ..

അങ്ങനെ രണ്ടും കല്പ്പിച്ചു കൊണ്ട് താൻ ഏജൻസിക്കാരെ വിളിച്ചു, ജോലിക്ക് വരാൻ സമ്മതം ആണെന്ന് അറിയിച്ചു.

 എന്നാൽ അന്ന് തന്നെ ആധാർ കാർഡും,ഒരു ഫോട്ടോ യും ആയിട്ട് എത്തുവാൻ ഏജൻസി യിൽ നിന്നും തിരിച്ചു വിളിച്ചു പറഞ്ഞു.

അങ്ങനെ അതെല്ലാം എടുത്തു കൊടുത്തിട്ട് വരാം എന്നു പറഞ്ഞു സീന ചേച്ചിയെയും കുഞ്ഞിനേയും അവിടെ തനിച്ചാക്കി പോന്നത് ആണ് വീട്ടിലേക്ക്..

ഉടനെ മടങ്ങി വരാമെന്ന് പറഞ്ഞു കൊണ്ട്.

വീട്ടിൽ വന്നശേഷം തന്റെ ആധാർ കാർഡും, മുൻപെടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആയിട്ട്,  വേഗം തന്നെ ബസ് കയറി ടൗണിലേക്ക് പോന്നു.

 ഏജൻസിയിൽ ചെന്നു.

 ജോലിക്ക് കയറേണ്ട വീടിന്റെ അഡ്രസ്സും ഡീറ്റെയിൽസും ഒക്കെ അവരാണ് തന്നത്.

 പേഷ്യന്റ് ഇപ്പോൾ ഹോസ്പിറ്റലിലാണെന്നും ഡിസ്ചാർജ് ആയ ശേഷം അവരുടെ വീട്ടിലേക്ക് ചെന്നാൽ മതി എന്നുമായിരുന്നു ഏജൻസിയിൽ നിന്നും അറിയിച്ചത്.
 അവിടെ നിന്നും അവരോട് ഓക്കെ പറഞ്ഞ് ഇറങ്ങുകയും ചെയ്തു..


അന്ന് വൈകുന്നേരം 5 മണിയോളമായി താൻ വീട്ടിലെത്തിയപ്പോൾ..

 അപ്പോഴേക്കും മാനം ഒക്കെ ഇരുണ്ട് മൂടി... ചെറിയ ഇടിയും മുഴങ്ങുന്നുണ്ടായിരുന്നു.

വൈകാതെ തന്നെ കടുത്ത മഴയും തുടങ്ങി.

 തുള്ളിക്കൊരു കുടം എന്നപോലെ നിന്നു പെയ്യുന്ന മഴയിൽ തനിക്ക് ഹോസ്പിറ്റലിലേക്ക് പോകുന്നത് അസാധ്യമായിരുന്നു...

സീന ചേച്ചിയെ വിളിച്ചപ്പോൾ, ഇന്ന് പോരണ്ടെന്നും, കുഞ്ഞിന് കുറവുണ്ട്, അതുകൊണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ളതേ ഉള്ളൂ എന്നും ചേച്ചി പറഞ്ഞു...


 അതിൽ പ്രകാരം,  അടുത്ത ദിവസം കാലത്തെ തന്നെ, ഭക്ഷണം ഒക്കെ ഉണ്ടാക്കിക്കൊണ്ട് താൻ എത്താമെന്ന് ചേച്ചിയോടും അറിയിച്ചു.


"ചാച്ചൻ വരാൻ വൈകുമായിരിക്കും, അതുകൊണ്ട് അടുത്ത വീട്ടിലെ മറിയമ്മച്ചിയുടെ വീട്ടിൽ പോയി കിടന്നോള് എന്ന് സീന ചേച്ചി വിളിച്ചുപറഞ്ഞു.."


 രണ്ടുമൂന്നു ദിവസമായല്ലോ വീടും പരിസരവും ഒക്കെ ഇട്ട് എറിഞ്ഞു പോന്നിട്ട്.

 അതുകൊണ്ട് എല്ലാം ഒന്ന് അടിച്ചു വാരി തൂത്തു തുടച്ചിട്ട  ശേഷം, കുളിക്കുവാനായി കയറിയപ്പോൾ സമയം 7:30 ആയിരുന്നു.. ചാച്ചന്റെ വരവ് ഒക്കെ രാത്രി പത്തുമണിക്ക് ശേഷം ആയതുകൊണ്ട്, പെട്ടെന്ന് തന്നെ കുളിച്ച് ഇറങ്ങി,  കുരിശു വരയും കഴിഞ്ഞു, ഒരു പറമ്പിന് അപ്പുറത്തുള്ള മറിയമ്മച്ചിയുടെ വീട്ടിലേക്ക് ഇറങ്ങാൻ ഭാവിച്ചതും ഒരു ബൈക്ക് ന്റെ ശബ്ദം കേട്ടതും ഒരുമിച്ചു ആയിരുന്നു.


 വാതിൽ പാളി മെല്ലെ മറ്റി ഒന്ന് നോക്കിയപ്പോൾ,കണ്ടു, ആടിയാടി വരുന്ന അലോഷി ചേട്ടൻ..

 ഏതോ ഒരു കൂട്ടുകാരൻ ബൈക്കിൽ കൊണ്ട് ഇറക്കിയ ശേഷം, പോയത് ആണ്...

 അവൻ അടുത്തേക്ക് വരും
 സ്റ്റെല്ലയ്ക്ക് ആണെങ്കിൽ തന്റെ ചങ്ക് പട പടാന്നു ഇടിച്ചു..


വാതിലിൽ ആഞ്ഞുമുട്ടിയപ്പോൾ, അവൾ ധൈര്യം സംഭരിച്ച് ചെന്ന് തുറന്നു കൊടുത്തു.


 തന്റെ മുന്നിൽ നിൽക്കുന്ന സ്റ്റെല്ലയെ കണ്ടതും അവൻ അടിമുടി നോക്കി എന്നിട്ട് ഒരു വഷളൻ ച്ചിരിയോട് കൂടി അകത്തേക്ക് കയറി...

"സീന എന്ത്യേ "

"ചേച്ചി വന്നില്ല... ഹോസ്പിറ്റലിൽ ആണ് "


"നീ ഒറ്റയ്ക്ക് ഒള്ളോ "


"ഹ്മ്മ്...,"


"ചാച്ചൻ വന്നില്ലേ..."


"ഇല്ല...."


" കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്ക്. ഞാനിപ്പോ വരാം "

പറഞ്ഞുകൊണ്ട് അയാൾ കിണറ്റിൻകരയിലേക്ക് ഇറങ്ങിപ്പോയി..

 രണ്ടുതൊട്ടി വെള്ളം കോരി തലയിൽ കൂടി ഒഴിച്ച് ശേഷം അവിടെയും ഇവിടെയും എത്താത്ത ഒരു നനഞ്ഞ തോർത്ത് ഉടുത്തുകൊണ്ട് വീണ്ടും അകത്തേക്ക് കയറി വന്നു.

" കഴിക്കാൻ എന്തെങ്കിലും എടുക്ക സ്റ്റെല്ല "


"ഇവിടെ ഒന്നും ഉണ്ടാക്കിയില്ല, ഞാന് താമസിച്ചാണ് വന്നത് "

"ഹ്മ്മ്..... ഞാനെന്നാല് ആ കവലയിൽ ചെന്ന് തട്ട് ദോശ വാങ്ങി കൊണ്ടു വരാം,  എന്നിട്ട് നമുക്ക് രണ്ടാൾക്കും കഴിക്കാം"


"എനിക്കൊന്നും വേണ്ട, അലോഷിച്ചേട്ടന് വേണമെങ്കിൽ പോയി മേടിച്ചോളൂ.."

 അവൾ പറഞ്ഞു 

"ഹാ... അതെന്നാ പറച്ചിൽ ആണ് കൊച്ചേ...  നമുക്ക് രണ്ടാൾക്കും കൂടി ഒരുമിച്ചു ഇരുന്ന് കഴിച്ചിട്ട് ഒരുമിച്ചു അങ്ങട് കിടക്കാന്നെ..."


 പറഞ്ഞുകൊണ്ട് അവൻ അടുത്തേക്ക് വന്നതും സ്റ്റെല്ലയെ വിറച്ചു.


"ചേട്ടൻ അങ്ങോട്ട് മാറിയ്‌ക്കെ...."

പേടിയോടെ അവൾ പറഞ്ഞു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story