പൊൻകതിർ: ഭാഗം 13

ponkathir

രചന: രഞ്ജു ഉല്ലാസ്‌

"ഹാ... അതെന്നാ പറച്ചിൽ ആണ് കൊച്ചേ...  നമുക്ക് രണ്ടാൾക്കും കൂടി ഒരുമിച്ചു ഇരുന്ന് കഴിച്ചിട്ട് ഒരുമിച്ചു അങ്ങട് കിടക്കാന്നെ..."


 പറഞ്ഞുകൊണ്ട് അവൻ അടുത്തേക്ക് വന്നതും സ്റ്റെല്ലയെ വിറച്ചു.


"ചേട്ടൻ അങ്ങോട്ട് മാറിയ്‌ക്കെ...."

പേടിയോടെ അവൾ പറഞ്ഞു.

"ആരും ഇല്ലാലോ കൊച്ചേ, നീ ഇങ്ങോട്ട് വന്നേ... നമ്മൾക്ക് അങ്ങനെ സഹകരിച്ചു ഒക്കെ മുന്നോട്ട് പോകാന്നെ.."

"ദേ ചേട്ടാ... ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും കേട്ടോ.. മാറി പോയെ മര്യാദക്ക്...."

. "ഹ്മ്മ്... എന്നാൽ പിന്നെ ഒച്ച വെയ്ക്കന്നെ... ഞാനൊന്നു നോക്കട്ടെ..."

ചിരിയോടെ അവൻ വന്നു അവളുടെ തോളിൽ കൈ വെച്ചു.


തള്ളി മാറ്റാൻ നോക്കി.. പക്ഷെ കഴിഞ്ഞില്ല...

അയാളെ പോലെ ഒരു തടിമാടൻ.

18വയസ്സ്കാരിയ്ക്ക് അടി പതറി.

പൂവ് പോലെ ഉള്ള ആ പെണ്ണിലേക്ക് അവൻ തന്റെ ശരീരം അമർത്താൻ തുനിഞ്ഞതും,ചാച്ചനു കുടുയ്ക്കുവാനായി അടുത്തുള്ള മേശമേൽ വെച്ചിരുന്ന ജഗ്‌ എടുത്തു അവന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഇറങ്ങി ഓടി.


എടി..... ഈ അലോഷി ഒന്ന് ആഗ്രഹിച്ചാൽ അത് നേടി എടുക്കും.... വിടില്ലെടി നിന്നെ...


വേലി പത്തലും കഴിഞ്ഞു ഓടുമ്പോൾ കേട്ട് അലോഷിയുടെ അലറി ഉള്ള പറച്ചില്.

ആ ഓർമകളിൽ 
ഞെട്ടലോട് കൂടി ഇരിയ്ക്കുകയാണ് സ്റ്റെല്ല...

ശരീരം ഒക്കെ വിറച്ചു തുടങ്ങി അപ്പോളേക്കും..

"മോനേ... ശിവാ.... "
ഏതോ ഒരു ചേച്ചി വന്നു വിളിച്ചപ്പോൾ സ്റ്റെല്ല പെട്ടന്ന് എഴുന്നേറ്റു.

"ചേട്ടൻ പുറത്തേക്ക് എവിടെയോ പോയത് ആണ് ചേച്ചി..."


"അതെയോ... മോളേതാ... എവിടെയാ താമസം..മുൻപ് ഒന്നും കണ്ടിട്ടില്ലാ... അതാ ചോദിച്ചേ ." പറയുന്നതിന് ഒപ്പം കാലിലെ ചെരുപ്പ് ഊരി മുറ്റത്തിന്റെ ഒരു കോണിലയ് ഇട്ടിട്ട് അവർ അകത്തേക്ക് കയറി വന്നു 

"ഞാന് ഇവിടെ ഹോം നേഴ്സ് ആയിട്ട് വന്നതാണ്, ശിവൻ ചേട്ടന്റെ അമ്മയെ നോക്കുവാൻ "

"ആഹാ, അത് ശരി,,, മോളുടെ പേര് എന്താ...."


"സ്റ്റെല്ല...."

"നേഴ്സ് ആണോ "

"അല്ല... ഇങ്ങനെ ഓരോ ആളുകളെ ഒക്കെ നോക്കാൻ വേണ്ടി പോകുംന്നെ ഒള്ളു "

"ആണോ, നല്ല കാര്യം മോളെ....ഞാനേ അപ്പുറത്തെ വീട്ടിലെ ആണ്, എന്റെ പേര് തങ്കമ്മ...രാധയ്ക്ക് വയ്യാന്നു അറിഞ്ഞു വന്നതാ, ഒന്ന് കണ്ടേച്ചു വരാമേ..."


പറഞ്ഞു കൊണ്ട് അവർ രാധമ്മ കിടക്കുന്ന മുറിയിലേയ്ക്ക് തന്നെ കൃത്യമായി കയറി പോയ്‌.

മഴയ്ക്ക് ചെറിയ കാറും കോളും ഉണ്ട്..

അലക്കി വിരിച്ച തുണികൾ ഒക്കെ എടുത്തു സ്റ്റെല്ല അകത്തേക്ക് കൊണ്ട് വന്നു.

എന്നിട്ട് എല്ലാം വൃത്തി ആയിട്ട് മടക്കി അടുക്കി അലമാരയിൽ വെച്ചു.

നാല് മണിയ്ക്ക് ചായയ്ക്ക് കഴിക്കാൻ എന്നതെങ്കിലും ഉണ്ടാക്കണോ ആവോ...

ഒന്ന് രണ്ടു ടിന്നുകൾ അവൾ എടുത്തു തുറന്ന് നോക്കി.

അരിപൊടി ഇരിപ്പുണ്ട്.ഒരുണ്ട ശർക്കരയും കൂടി അവള് കണ്ടു.

മുറ്റത്തു നിന്ന ഞാലിപൂവൻ വാഴയുടെ അടുത്തേക്ക് ചെന്നു അതിൽ നിന്നും കുറച്ചു ഇല കീറി എടുത്തു കൊണ്ട് വന്നു.


തിളച്ച വെള്ളത്തിൽ കുഴച്ചു വെച്ചിരുന്ന അരിപൊടി എടുത്തു പരത്തി ഏലക്കയും ജീരകവും ചേർത്തു പൊടിച്ച പൊടിയിലേക്ക് നാളികേരവും ശർക്കരയും ചേർത്തു കുഴച്ച മിസ്രിതം എടുത്തു വെച്ചു ഇല മടക്കി..

അപ്പചെമ്പിലേയ്ക്ക് ഓരോ അട എടുത്തു വെച്ചു ആവി കയറ്റി.

അപ്പോളേക്കും അമ്മയെ കാണാൻ വന്നിരുന്ന തങ്കമ്മ ചേച്ചി യാത്ര പറഞ്ഞു പോയിരിന്നു.

അട വേകുന്ന സമയം കൊണ്ട് സ്റ്റെല്ല പോയ്‌ കുളിച്ചു വേഷം മാറ്റി വന്നു.


പെട്ടന്ന് ആണ് മഴ തുടങ്ങിയത്.

ശിവൻ ആണെങ്കിൽ മടങ്ങി വന്നപ്പോൾ ആകെ നനഞ്ഞു കുളിച്ചു..

അവന്റെ കൈയിൽ കുറച്ചു പാവയ്ക്കയും വള്ളിപയറും പച്ച മുളകും ഒക്കെ ഉണ്ടായിരുന്നു.

കൈയിൽ ഇരുന്ന കവർ സ്റ്റെല്ലയെ ഏൽപ്പിച്ച ശേഷം അവൻ കുളിയ്ക്കുവനായി പോയി.

ദേഹത്തു ഒക്കെ ആകെ പൊടിയും അഴുക്കും ആയിരുന്നു 

കുളി കഴിഞ്ഞു ഇറങ്ങി ചെന്നത് നേരെ അമ്മയുടെ മുറിയിലേയ്ക്ക് ആയിരുന്നു..

സ്റ്റെല്ല ആ നേരത്ത് അമ്മയ്ക്ക് ചായയും ഇലയടയും എടുത്തു കൊടുക്കുകയായിരുന്നു.
കുറേശെ എടുത്തു മുറിച്ചു വായിൽ വെച്ച് കൊടുക്കുന്നുണ്ട് 

ഒരു വശത്തിനു മാത്രം കുറച്ചു ബലം ഒള്ളു.. അതുകൊണ്ട് ആ ഭാഗം വെച്ച് ആണ് പതിയെ ചവയ്ക്കുന്നത്.

"അമ്മേ....ഇപ്പൊ എങ്ങനെ ഉണ്ട്,"

ചോദിച്ചു കൊണ്ട് അവൻ അമ്മയുടെ അരികിലായി ചെന്നു ഇരുന്നു.

എന്നിട്ട് സ്റ്റെല്ലയുടെ കൈയിൽ നിന്നും പ്ലേറ്റ് മേടിച്ചു കുറേശെ ആയി അമ്മയ്ക്ക് വായിൽ വെച്ചു കൊടുത്തു.

അപ്പോളേക്കും സ്റ്റെല്ല എഴുന്നേറ്റു പുറത്തേക്ക്പോയിരുന്നു.

"എങ്ങനെ ഉണ്ട് അമ്മേ ആ പെണ്ണ്, പാവം ആണോ "

അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
അപ്പോളേക്കും അവർ മെല്ലെ ഒന്ന് മുഖം അനക്കാൻ ശ്രെമിച്ചു.


"രണ്ട് മാസത്തേക്ക് നിക്കട്ടെ, എന്തൊക്കെയോ പ്രശ്നം അവളുടെ വീട്ടിൽ ഉണ്ട്, ഞാനും സനൂപും കൂടി പോയ്‌ തിരക്കി,സംഗതി സത്യമാ... അവളുടെ അമ്മ മരിച്ചു പോയി, പിന്നെ അപ്പൻ ആണെങ്കിൽ മുക്കുടിയൻ, ഒരു ചേച്ചിയുണ്ട്, ഏതോ ഒരുത്തന്റെ കൂടെ ചാടി പോയതാ, ഇപ്പൊ കുറച്ചു ആയിട്ട് ചേച്ചിയും കെട്ടിയോനുമൊക്കെ ഇവരുടെ ഒപ്പം ആണ് താമസം.... ഇതൊക്കെ അവിടെ ഉള്ള ഒരു കടക്കാരനോട് തിരക്കിയാപ്പോൾ പറഞ്ഞത്.

പതിയെ അമ്മയ്ക്ക് കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞു.


"ചേട്ടാ.... ഫോൺ അടിച്ചു "

വാതിൽക്കൽ വന്നു സ്റ്റെല്ല പറഞ്ഞപ്പോൾ അവൻ അതിങ്ങട് എടുത്തോളാൻ പറഞ്ഞു....


പെട്ടന്ന് തന്നെ അവൾ ഓടി ചെന്ന് ഫോൺ എടുത്തു കൊണ്ട് പോയ്‌ കൊടുത്തു.

മമ്മദിയ്ക്ക ആയിരുന്നു.

ആഹ് ഹെലോ ഇയ്ക്ക.... ഞാൻ ഇവിടെ ഉണ്ട്, വീട്ടില്... ആഹ് അമ്മ ഇന്നലെ വന്നു... കുഴപ്പമില്ല ഇങ്ങനെ ഒക്കെ കിടക്കുന്നു...ഹ്മ്മ് ഒരു കുട്ടിയേ വെച്ചു സഹായത്തിനു...ഹ്മ്മ്.. നോക്കുന്നുണ്ട് . ആഹ്... ഓക്കേ..ഇയ്ക്കാ വന്നാൽ മതി... ശരി....


ഫോൺ വെച്ച ശേഷം അമ്മയുടെ വാ കഴുകിച്ചിട്ട് അവൻ നേരെ അടുക്കളയിലേക്ക് ചെന്നു.

"ചേട്ടന് ചായ എടുക്കട്ടെ "

. "ഹ്മ്മ്...."


പതച്ചു പൊങ്ങിയ നല്ല ചൂട് ചായയും ആവി പറക്കുന്ന ഇലയടയും കോലായിലു പോയിരുന്ന മഴ ഒക്കെ ആസ്വദിച്ചു അങ്ങനെ കഴിക്കുകയാണ് ശിവൻ.


തനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പലഹാരം ആണിത്...

അവൻ ഓർത്തു.


എന്നാപ്പിന്നെ ഒരു പാട്ടും കൂടി കേട്ടാലോ...

ഫോൺ എടുത്തു ഒരു ഗാനം പ്ലേ ചെയ്തു..

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ 
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ  
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും 


ആഹാ അടിപൊളി..... എന്താ ഒരു ഫീല്..... കുറുപ്പ് മാഷിനെ നമിച്ചു..


പറഞ്ഞു കൊണ്ട് അവൻ വീണ്ടും ഒരല്പം ഇലയട മുറിച്ചെടുത്തു നാവിലേക്ക് വെച്ചു.

"ഒരെണ്ണം കൂടി എടുക്കട്ടെ ചേട്ടാ..."

വാതിലിന്റെ മറവിൽ നിന്നു കൊണ്ട് സ്റ്റെല്ല ചോദിച്ചു.


"താൻ കഴിച്ചോ...."

പെട്ടന്ന് അവൻ ചോദിച്ചു.

"ഇല്ല....."

"എന്നാൽ പിന്നെ പോയിരിന്നു കഴിക്ക്...തണുത്തു ആറി പോയാൽ പിന്നെ കൊള്ളില്ല..."

അവൻ പറഞ്ഞതും അവള് അകത്തേയ്ക്ക് പിൻ വലിഞ്ഞു..

ഒരു ഗ്ലാസിലു കുറച്ചു കട്ടൻ ചായയും എടുത്തു അടയും കൂട്ടി ഇറയത്തു ഇരുന്ന് അവളും കഴിച്ചു.

പിന്നെ ഒരെണ്ണം കൂടി ബാക്കി ഉണ്ടായിരുന്നു.

ശിവൻ വന്നു പാത്രം മൂട തുറന്നു നോക്കി.

"സ്റ്റെല്ല... ഇയാള് കഴിച്ചോ, "


"ഹ്മ്മ്... കഴിക്കുവാ..... "
.

"എന്നാൽ പിന്നെ ഇതുകൂടി എടുത്തോ..."

"യ്യോ വേണ്ട ചേട്ടാ, എനിക്ക് എന്റെ വയറു പൊട്ടാറായി.."

"എന്നാൽ പിന്നെ ഞാൻ കഴിച്ചോളാം..."

അവൻ പറഞ്ഞതും സ്റ്റെല്ല തലയാട്ടി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story