പൊൻകതിർ: ഭാഗം 19

ponkathir

രചന: രഞ്ജു ഉല്ലാസ്‌

സ്റ്റെല്ലയുടെ സംരക്ഷണത്തിൽ, രാധമ്മ അത്യാവശ്യം പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചു കൊണ്ടേ ഇരുന്നു.

 എല്ലാ ദിവസവും കാലത്തെ ഉണർന്ന് അവൾ, അടുക്കള ജോലികളൊക്കെ വേഗത്തിൽ ചെയ്തുതീർക്കും,  അതിനുശേഷം രാധമ്മയെ  വിളിച്ചുണർത്തി അവരുടെ കാര്യങ്ങളൊക്കെ ചെയ്തുതീർക്കുവാൻ സഹായിക്കും.

 ചായയും ഒപ്പം റെസ്കോ ബിസ്ക്കറ്റ് അങ്ങനെ എന്തെങ്കിലും കൂട്ടി കഴിപ്പിച്ചശേഷം അവൾ മുറ്റം അടിച്ചു വാരുവാനായി ഇറങ്ങും.

 കൂട്ടത്തിൽ ഉള്ളതിൽ വച്ച് അവൾക്ക് ഏറ്റവും ബുദ്ധിമുട്ട് ഈ മുറ്റം അടിച്ചുവാരൽ ആയിരുന്നു. കാരണം നീണ്ട വിശാലമായി കിടക്കുന്ന മുറ്റമാണ് മാവിന്റെ ഇലകൾ ഒക്കെ കൊഴിഞ്ഞു വീഴുവാൻ തുടങ്ങിയതിനാൽ,  അവൾക്ക് അതെല്ലാം അടിച്ചുവാരി കളയുക അത്ര എളുപ്പമല്ല ആയിരുന്നു, എന്നാലും ഏഴു മണിയാകുമ്പോഴേക്കും അവളുടെ  ആ ജോലി തീർന്നിരിക്കും.

 ശിവൻ എഴുന്നേറ്റ് വരുമ്പോഴേക്കും, സ്റ്റെല്ല അവനുവേണ്ടിയുള്ള ചായയും എടുത്ത് മേശമേൽ വയ്ക്കും..

 അതും കുടിച്ചുകൊണ്ട് അമ്മയുടെ മുറിയിലേക്ക് അവൻ നടന്നു ചെല്ലും. കുറച്ചുസമയം അമ്മയോട് സംസാരിച്ച്  ഇരുന്നിട്ട് അവൻ കൃഷിയിടങ്ങളിലേക്ക് പോകും.

 ഒരു ദിവസം കാലത്തെ, രാധമ്മയ്ക്കുള്ള ഭക്ഷണം ഒക്കെ  കൊടുത്ത ശേഷം അവർക്ക് മരുന്നും നൽകിയിട്ട് ,  അവൾ മുകളിലെ നിലയിലേക്ക് കയറിപ്പോയി.

 ശിവന്റെ റൂമൊക്കെ ഒന്ന് അടിച്ചുവാരി വൃത്തിയാക്കണം എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു,
 രണ്ടുദിവസം മുൻപ് ശാലിനി ചേച്ചി വന്നപ്പോൾ , എല്ലാം ഒന്ന് ഒതുക്കി പെറുക്കി വെച്ചിട്ട് പോയതായിരുന്നു.

 എല്ലാ ദിവസവും മുകളിലേക്ക് പോയി ബുദ്ധിമുട്ടേണ്ട എന്നും, രണ്ടുമൂന്നു ദിവസമെങ്കിലും കയറുമ്പോൾ ഒന്ന് ചെന്ന് വൃത്തിയാക്കണം എന്നും ആയിരുന്നു ശാലിനി ചേച്ചി അറിയിച്ചത്..

 അതിൻപ്രകാരമായിരുന്നു അന്ന് അവൾ കയറി ചെന്നത്..

 അങ്ങനെ പറയത്തക്കതായിട്ട് പൊടിപടലങ്ങൾ ഒന്നും തന്നെ തറയിൽ ഉണ്ടായിരുന്നില്ല, നല്ല വൃത്തിക്കും വെടുപ്പിനും തന്നെയായിരുന്നു ശിവന്റെ മുറി കിടന്നത്..

 അടുക്കി പെറുക്കി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സ്റ്റെല്ല ഒരു കാര്യം കണ്ടത്.

 കല്യാണ പുടവ പോലെ തോന്നിക്കുന്ന ഒരു സാരി.

അവൾ അത് തന്റെ കയ്യിലേക്ക് എടുത്തു..

ഇതെന്താണ് ഇപ്പോൾ ഇങ്ങനെ. അപ്പോഴാണ് ഒരു ഷർട്ടും മുണ്ടും കൂടി അവൾ കണ്ടത്.

 ശരിക്കും പറഞ്ഞാൽ സ്റ്റെല്ലയ്ക്ക് അറിയില്ലായിരുന്നു ശിവന്റെ വിവാഹം കഴിഞ്ഞ വിവരം ഒന്നും.

 അവൾക്ക് ആകപ്പാടെ ഒരു അങ്കലാപ്പ് പോലെ.

 ഇതെന്താണ്....  ശിവൻ ചേട്ടന്റെ റൂമിൽ ഈ വേഷം കിടക്കുന്നത്,
 ഇവിടെ ആരുടെയാണ് വിവാഹം കഴിഞ്ഞതെന്ന് അവൾ ചിന്തിച്ചു.

 പെട്ടെന്നായിരുന്നു ശിവൻ റൂമിലേക്ക് കയറി വന്നത്..

 ലക്ഷ്മിയുടെ വിവാഹ സാരിയും പിടിച്ചുകൊണ്ട് നിൽക്കുന്ന സ്റ്റെല്ലയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു.


ഞാന്... ഈ മുറിയൊക്കെ അടിച്ചുവാരി ഇടണമെന്ന് ശാലിനി ചേച്ചി പറഞ്ഞിരുന്നു, അതുകൊണ്ട് കയറി വന്നതാ ചേട്ടാ...."


 ശിവനെ കണ്ടതും അവൾക്ക് അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

"ആഹ്...... അടിച്ചുവാരി കഴിഞ്ഞെങ്കിൽ സ്റ്റല്ല താഴേക്ക് പൊയ്ക്കോളൂ "

 അവൻ പറഞ്ഞതും കയ്യിലിരുന്ന സാരി അവിടെ തന്നെ വെച്ചിട്ട്  അവൾ വേഗം അടിച്ചു വാരിയ ചൂലും എടുത്തുകൊണ്ട് താഴേക്ക് ഇറങ്ങിപ്പോയി.

ഇട്ടിട്ടു പോയ സാരിയും കയ്യിലെടുത്ത് ശിവനും തൊട്ടുപിന്നാലെ ഇറങ്ങി.


 അടുക്കള വരാന്തയിൽ ആലോചനയോടുകൂടി നിൽക്കുകയാണ്  സ്റ്റെല്ല..

 അപ്പോഴാണ് പിന്നാമ്പുറത്തേക്ക് ഇറങ്ങി നടന്നു പോകുന്ന  ശിവനെ അവൾ കണ്ടത്.

കുറച്ചു മുന്നേ താൻ വെച്ചിട്ട് പോയ, ആ സാരിയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു എന്ന് അവൾ കണ്ടു..

മുറ്റത്തിന്റെ ഒരു കോണിലായി, ആ സാരി കൊണ്ടുപോയി ഇട്ടശേഷം പോക്കറ്റിൽ നിന്നും ഒരു ലാംപെടുത്ത് അതിന് തീ കൊളുത്തുന്നതാണ് സ്റ്റെല്ല കാണുന്നത്.

ഈശ്വരാ... ഇതെന്താ ഈ കാണിക്കുന്നേ 
..

അവൾ പേടിയോട് കൂടി അത് കത്തുന്നതും നോക്കി നിന്നു.

 കൃത്യം ആ നേരത്താണ് തൊട്ടയിൽവീട്ടിലെ സരസമ്മ ചേച്ചി അവിടേക്ക് കയറി വന്നത്..


 ശിവന്റെ പ്രവർത്തി കണ്ടതും അവർ  കണ്ണും തുടച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു..


"എന്ത് ചെയ്യാനാ, ഇത്രയും തങ്കപ്പെട്ട ചെറുക്കനെ ഇട്ടിട്ടു പോയ ആ പെണ്ണില്ലേ, അവൾക്ക് ഒരിക്കലും ഒരു ഗതി ഉണ്ടാകില്ല,"

 വിതുമ്പിക്കൊണ്ട് അവർ അടുക്കളയിൽ കിടന്ന ബെഞ്ചിൽ വന്നു ഇരുന്നു..

 ശിവന്റെ ബൈക്ക് സ്റ്റാർട്ട് ആയി പോകുന്ന ശബ്ദം ഇരുവരും കേട്ടു.

സ്റ്റെല്ല വെളിയിലേക്ക് ഒന്ന് എത്തിനോക്കിയപ്പോൾ ഗേറ്റ് കടന്ന് അവന്റെ ബൈക്ക് പോയിരുന്നു.

" എന്തിനാ ചേച്ചി ശിവൻചേട്ടൻ ആ സാരി കത്തിച്ചു കളഞ്ഞത് "

എന്തൊക്കെയോ പ്രശ്നങ്ങൾ ഈ കുടുംബത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അപ്പോൾ സ്റ്റല്ലയ്ക്ക് മനസ്സിലായി..


" ശിവൻ കുഞ്ഞിന്റെ കല്യാണം കഴിഞ്ഞ വിവരം ഒന്നും മോൾക്ക് അറിയില്ലേ "?

അവര് ചോദിച്ചതും സ്റ്റെല്ല നടുങ്ങി തിരിച്ചു.

"ഇല്ല ചേച്ചി, അറിയില്ല,എനിക്ക് സത്യം ആയിട്ടും അറിയില്ലയിരുന്നു "

" രാധമ്മ ആ കിടപ്പ് കിടക്കാൻ കാരണം ശിവന്റെ പെണ്ണാണ്, അനുഭവിക്കാതെ പോകില്ല അവൾ ഒന്നും ഈ ലോകത്ത്ന്നു. "

അവർ പറഞ്ഞു നിറുത്തി.

ന്നിട്ട് എവിടെ പോയ്‌,ചേച്ചി ശിവൻ ചേട്ടൻ കല്യാണം കഴിച്ചു കൊണ്ട് വന്ന പെണ്ണ്.?

 സംശയത്തോടു കൂടി സ്റ്റെല്ല സരസമ്മ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

" നാട് മൊത്തം വിളംബരം ചെയ്ത് നടത്തിയ കല്യാണമായിരുന്നു, രാധമ്മ ആണെങ്കിൽ മകന്റെ കല്യാണം നടന്നു ഒന്ന് കാണാൻ നേർച്ച നേർന്നു ഇരുന്നതാ... അവളുടെ പ്രാർത്ഥനയുടെ ഫലം ആയിട്ട് വന്ന ആലോചന ആണെന്ന് ഈ നാട്ടിലെ എല്ലാവരും പറഞ്ഞു.

ഇവിടുത്തെ പിള്ളേരും രാധമ്മയും ഒക്കെ ചെന്ന് കണ്ടപ്പോൾ തങ്കം പോലൊരു പെണ്ണ്, എന്തൊരു അടക്കോം ഒതുക്കോം....ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയത് മോന്റെ ഭാഗ്യം ആണെന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു., എന്നിട്ട് ഒടുക്കം കല്യാണം കഴിഞ്ഞ അന്ന് രാത്രിയിൽ അവള് പറയുവാ അവൾക്ക് ഒരു ചെറുക്കനെ ഇഷ്ടം ആയിരുന്നു എന്ന്... അത് അറിഞ്ഞതും അപ്പോൾ തളർന്ന് വീണത് ആണ് രാധമ്മ...കണ്ടില്ലേ അതിന്റെ കിടപ്പ്, ഓരോ നിമിഷവും ചങ്ക് പൊട്ടിയല്ലേ അവൾ കഴിയുന്നത്.


അവര് പറയുന്നത് കേട്ടതും സ്റ്റെല്ല തരിച്ചു നിൽക്കുകയാണ്.വിശ്വസിക്കാൻ പോലും ആവാതെ കൊണ്ട്..ശിവൻചേട്ടനെ ആ പെൺകുട്ടി ഉപേക്ഷിച്ചു പോയോ.. ഈശ്വരാ എന്തൊരു കഷ്ടം ആണ്,എത്രയോ നല്ല മനുഷ്യർ ആണ് ഇവരൊക്കെ, എന്നിട്ട് ആ പെൺകുട്ടിയ്ക്ക് എങ്ങനെ സാധിച്ചു ഈ ചേട്ടനെ വേണ്ടന്ന് വെച്ചുപോകാൻ..

"സത്യം തന്നെയാണോ ചേച്ചി ഇതൊക്കെ "

"അതേ കുഞ്ഞേ,, ഇങ്ങനെ എന്തെങ്കിലും കാര്യം ആരെങ്കിലും നുണ പറയുമോ, അതും ഈ കുടുംബത്തെ പറ്റി... ശിവന്റെ അവസ്ഥ അറിഞ്ഞു കരയാത്ത ഒരു ആള് പോലും കാണില്ല.. ഒന്നും വേണ്ട, അവൾക്ക് ഈ കാര്യം നേരത്തെ ഒന്ന് പറഞ്ഞു കൂടായിരുന്നോ... കല്യാണം കഴിഞ്ഞു വീട്ടിൽ കേറി വന്നിട്ട് ആണ് ആ എരണം കേട്ടവൾ ഇതെല്ലാം ആ ചെക്കനോട് എഴുന്നള്ളിക്കുന്നത്..."


"ശോ കഷ്ടം "

"അവൻ ഒന്നും നോക്കിയില്ല, അവളുടെ അപ്പനേം അമ്മേം വിളിച്ചു നേരെ കാര്യം പറഞ്ഞു..ഉത്തരവാദിത്തപ്പെട്ടവർ വന്നു കൊണ്ട് പൊയ്ക്കോളാൻ...."

"മ്മ്... എന്നിട്ടോ "

"രാത്രി ഒരു എട്ടു മണി അയപ്പോൾ എല്ലാം എത്തി... എന്നിട്ട് ശിവന്റെ കാല് പിടിക്കാൻ തുടങ്ങി...."


"മ്മ് "


"ശിവൻ പറഞ്ഞു കണ്ടവനെ മനസിൽ ഇട്ടോണ്ട് നടക്കുന്നവളേ എനിക്ക് വേണ്ടന്ന്.... പതിനൊന്നു മണിക്ക് അവൻ കെട്ടി കൊടുത്ത താലി രാത്രി ഒൻപതു മണി ആയപ്പോൾ അവള് അഴിച്ചു കൊടുത്തിട്ടു സ്ഥലം വിട്ടു..."


"ദൈവമേ... കഷ്ടം "

"തല കറക്കം പോലെ വരുന്നു എന്ന് രാധ പറഞ്ഞപ്പോൾ മൂത്ത മകൾ ശ്രീദേവി ആണ് അവളെ പിടിച്ചു കട്ടിലിൽ കിടത്തിയെ... ആ കിടപ്പാണ് ഇപ്പോളും........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story