പൊൻകതിർ: ഭാഗം 20

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ശിവൻ അവളോട് പറഞ്ഞു കണ്ടവനെ മനസിൽ ഇട്ടോണ്ട് നടക്കുന്ന നിന്നെ എനിക്ക് വേണ്ടന്ന്.... പതിനൊന്നു മണിക്ക് അവൻ കെട്ടി കൊടുത്ത താലി രാത്രി ഒൻപതു മണി ആയപ്പോൾ അവള് അഴിച്ചു കൊടുത്തിട്ടു സ്ഥലം വിട്ടു..."


"ദൈവമേ... കഷ്ടം "സ്റ്റെല്ല താടിക്ക് കയ്യും കൊടുത്തു ഇരുന്നു.


"തല കറക്കം പോലെ വരുന്നു എന്ന് രാധ പറഞ്ഞപ്പോൾ മൂത്ത മകൾ ശ്രീദേവി ആണ് അവളെ പിടിച്ചു കട്ടിലിൽ കിടത്തിയെ... ആ കിടപ്പാണ് ഇപ്പോളും... വേറൊന്നും വേണ്ട ഈ രാധമ്മയുടെ കണ്ണുനീർ മാത്രം മതി ആ പെണ്ണിന് ഒരിക്കലും സമാധാനം അവളുടെ ജീവിതത്തിൽ ഉണ്ടാകില്ല കുട്ടി.."

സരസമ്മ ചേച്ചി ആണെങ്കിൽ ഓരോന്ന് പതം പെറുക്കി കരയുകയാണ്..

മോളെ....

രാധമ്മ വിളിച്ചതുപോലെ പെട്ടെന്ന് തോന്നി..

അമ്മയാണോ ചേച്ചി എന്നേ വിളിച്ചത് ഇപ്പോള്...
സ്റ്റെല്ലാ ചാടി  പുരണ്ടു എഴുന്നേറ്റു.

 രാധമ്മ സംസാരിക്കാൻ തുടങ്ങിയോ മോളെ..... അവളുടെ പിന്നാലെ ഓടുമ്പോൾ സരസമ്മ ചേച്ചിയും ചോദിച്ചു.

 ഇല്ല ചേച്ചി ഇതേവരെ ആയിട്ടും അമ്മ സംസാരിച്ചിട്ടില്ല...

അവൾ ഉറക്കെ മറുപടി കൊടുത്തു.

"അമ്മേ...." കൂടി ചെന്ന് എല്ലാം അവരുടെ അടുത്തേക്ക്.

"മ്മ്....."

രാധമ്മ ഒന്ന് മൂളി 

"അമ്മ എന്നേ വിളിച്ചോ "

"മ്മ്....."


"എന്തമ്മേ.... എന്തുപറ്റി അമ്മയ്ക്ക് എന്തെങ്കിലും വയ്യാഴികയ്ണ്ടോ..."

"ഇല്ല......."


"യ്യോ..... സരസമ്മ ചേച്ചി.. അമ്മ... അമ്മ സംസാരിച്ചുല്ലോ "

 സ്റ്റെല്ല ഉറക്ക നിലവിളിച്ചു  കൊണ്ട് പറഞ്ഞു..


"രാധമ്മേ... എങ്ങനെ ഉണ്ട് മോളെ... എല്ലാം മാറിയോടി..."


"വയ്യാ ചേച്ചി 
.. ക്ഷീണം ആണ്, തളർച്ച പോലെ "

"അമ്മയ്ക്ക് ഞാൻ കഞ്ഞിവെള്ളം എടുത്തു കൊണ്ട് വരാം.... അത് കുറച്ചു കുടിക്കുമ്പോൾ ക്ഷീണം ഒക്കെ പോകും "

പറഞ്ഞു കൊണ്ട് സ്റ്റെല്ല അടുക്കളയിലേക്ക് ഓടി.

"നിന്നെ നോക്കുവാൻ വേണ്ടി ശിവൻ ഏർപ്പാട് ചെയ്തതാണ് ആ പെൺകൊച്ചിനെ.... പാവം ആണെന്ന് തോന്നുന്നു "


"മ്മ്... പാവമാ ചേച്ചി.... പെറ്റ തള്ളയെ എങ്ങനെ നോക്കുന്നു അതുപോലെ തന്നെയാണ് അവൾ എന്റെ കാര്യങ്ങളൊക്കെ ചെയ്തു തന്നത് "

" നല്ല കൊച്ചാടി, നല്ല ഐശ്വര്യമുള്ള ഒരു പെൺകൊച്ച്.... ക്രിസ്ത്യാനി കൊച്ചാ അല്ലേ.... "


"മ്മ്.... "


 അപ്പോഴേക്കും സ്റ്റെല്ല കഞ്ഞിവെള്ളം ഒരു കപ്പിലേക്ക് പകർന്നെടുത്തു കൊണ്ടുവന്ന് മേശമേൽ വെച്ചശേഷം സരസമ്മ ചേച്ചിയെയും കൂട്ടി  രാധമ്മയെ പിടിച്ച് കട്ടിലിന്റെ ക്രാസയിലേക്ക് ചാരി ഇരുത്തിച്ചു.. എന്നിട്ട് കഞ്ഞിവെള്ളം അവരെ കുടിപ്പിച്ചു.

 "അമ്മേ ഞാൻ ശിവൻ ചേട്ടനെ ഒന്ന് വിളിച്ചു പറയട്ടെ ഈ കാര്യം, അമ്മയുടെ ഫോൺ ഒന്ന് തരുമോ.. "

"അവിടെ ഇരിപ്പുണ്ട്, മോളെടുത്തോ"

 പെട്ടെന്ന് തന്നെ സ്റ്റെല്ല, ഫോണും എടുത്തു കൊണ്ട്  സ്വീകരണം മുറിയിലേക്ക് പോയി.

 ശിവന്റെ നമ്പർ ഡയൽ ചെയ്തശേഷം അവൾ ഫോൺ കാതിലേക്ക് ചേർത്ത് വെച്ചു.

ഹലോ... ഒറ്റ ബെല്ലിന് തന്നെ ശിവൻ ഫോൺ എടുത്തിരുന്നു.

 ശിവൻ ചേട്ടാ ഞാൻ  സ്റ്റെല്ലയാ... അമ്മ..... അമ്മ സംസാരിച്ചു ചേട്ടാ...

ങ്ങെ.... സത്യം ആണോ..

അതേ ചേട്ടാ... ഞാനും സരസമ്മ ചേച്ചിയും കൂടി അടുക്കളയിൽ വർത്താനം പറഞ്ഞു നിന്നപ്പോൾ അമ്മ വിളിക്കുന്നപോലെ തോന്നി. ഓടി ചെന്നപ്പോൾ ഉണ്ട് എന്നേ മോളെന്ന് വിളിച്ചു ചേട്ടാ.....


ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിറുത്തി.

സ്റ്റെല്ല ഫോൺ വെച്ചോളൂ.. ഞാൻ ഇപ്പൊ തന്നെ വരാം..

അവൻ പെട്ടന്ന് ഫോൺ കട്ട്‌ ചെയ്ത ശേഷം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

സ്റ്റെല്ല അടുക്കളയുടെ തുറന്ന് കിടന്ന വാതിൽ അടച്ച ശേഷം, പെട്ടന്ന് തന്നെ വീണ്ടും അമ്മയുടെ മുറിയിൽ എത്തിയപ്പോൾ കേട്ടു ശിവന്റെ ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം.

അമ്മേ.... 
ഉറക്കെ വിളിച്ചു കൊണ്ട് അവൻ മുറിയിലേക്ക് ഓടി കയറി വന്നു.

അമ്മയെ കെട്ടിപിടിച്ചു..

ശിവാ... മോനേ...

അവർ അപ്പോളേക്കും കരഞ്ഞു പോയിരിന്നു.

എന്റെ മോനേ.... എന്നാലും ഈ ഗതി വന്നല്ലോടാ നിനക്ക്... എന്തോരം പ്രാർത്ഥന ചൊല്ലി നേർച്ച നേർന്നു നടത്തിയ കല്യാണം ആണ്... ആ പെണ്ണ് ഒടുവിൽ...... എന്റെ കുഞ്ഞിനെ ചതിച്ചല്ലോ ഭഗവാനെ...

അവർ കരഞ്ഞു കൊണ്ട് പിന്നെയും ഓരോന്ന് വിളിച്ചു പറഞ്ഞു.

അതൊക്കെ അവ്യക്തമായിരുന്നു.

സാരമില്ല അമ്മേ... പോട്ടെ, ഞാൻ അമ്മയോട് എപ്പോളും പറയില്ലേ, എനിക്ക് എന്റെ അമ്മയും, അമ്മയ്ക്ക് ഈ ഞാനും മതി എന്ന്... അത് അങ്ങനെ തന്നെ മതി...

അമ്മയുടെ കവിളിൽ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.

അവള് പോയാൽ പോട്ടെ... എനിക്ക് എന്റെ അമ്മ മാത്രം മതി.. അമ്മയെ എനിക്ക് തിരിച്ചു കിട്ടില്ലോ... അത് മതി..
അപ്പോളേക്കും അവന്റെയും കണ്ണ് നിറഞ്ഞു.

ഇരുവരുടെയും സ്നേഹ പ്രകടനംങ്ങൾ നോക്കി നിൽക്കുകയാണ് സ്റ്റെല്ല.. ഒപ്പം സരസമ്മ ചേച്ചിയും..

പുണ്യം ചെയ്ത ജന്മം ആണ് ഇവരുടെ ഒക്കെ.... എന്ത് സ്നേഹമാണ് ഈ അമ്മയും മകനും തമ്മില്...

സ്റ്റെല്ല ഓർത്തു..

ആഹ് അമ്മേ, ഞാൻ അവളുമാരെ ഒക്കെ ഒന്ന് വിളിച്ചു ഈ കാര്യം പറയട്ടെ കേട്ടോ...

ഫോൺ പോക്കറ്റിൽ നിന്നും എടുത്തു കൊണ്ട് അവൻ എഴുന്നേറ്റു.


അപ്പോളേക്കും വാതിൽപ്പടിയിൽ കണ്ണും നിറച്ചു നിൽക്കുന്ന സ്റ്റെല്ലയേ അവൻ കണ്ടത്.

"അമ്മേ 
... ഈ കുട്ടിയേ മനസ്സിലായോ..... "

അവൻ മുഖം തിരിച്ചു കൊണ്ട് അവരെ നോക്കി ചോദിച്ചു.

മ്മ്.. അറിയാം മോനേ.. ഈ മോള് ഉള്ളത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ മിണ്ടാൻ തുടങ്ങിയത് പോലും...

നീ പോയ്‌ കഴിഞ്ഞാല് എന്റെ അടുത്ത് വന്നു പറയും, അമ്മ എന്തെങ്കിലും ഒന്ന് പറഞ്ഞേ, എന്റെ പേര് അറിയാമോ, നാട് അറിയാമോ... പിന്നെ ഇവൾ എല്ലാ കാര്യങ്ങളും പറഞ്ഞു കൊണ്ട് നടക്കും..

അവര് പറയുന്നത് ഒക്കെ അത്ര വ്യക്തമായി മനസിലാകില്ല എങ്കിലും ശിവനു കാര്യം പിടി കിട്ടി.

ചിരിച്ചു കൊണ്ട് അവൻ സ്റ്റേല്ലയേ നോക്കി.

കഴിക്കാൻ എടുക്കാം... ഉച്ച ആയില്ലേ...

പെട്ടന്ന് തന്നെ അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.

"ക്രിസ്ത്യാനി കൊച്ചു ആയി പോയ്‌.. ഇല്ലെങ്കിൽ നമ്മൾക്ക് നോക്കാമാരുന്ന് കേട്ടോ "

സരസമ്മ ചേച്ചി പതിയെ രാധമ്മയോട് പറഞ്ഞു.

ചേച്ചി, ചുമ്മാ വേണ്ടാത്ത കാര്യം ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിയ്ക്കാതെ വേറെ വല്ല പണിയും നോക്ക്...


ശിവൻ അവരെ നോക്കി പേടിപ്പിച്ചു കൊണ്ട് ഫോൺ എടുത്തു ശാലിനിയേ വിളിച്ചു.

പിന്നീട് ശ്രീദേവിയെയും.

രണ്ടാളും വൈകുന്നേരം എത്താം എന്ന് അവനോട് മറുപടി പറഞ്ഞു.


കുറച്ചു മുന്നേ ലക്ഷ്മി ഉടുത്തു കേറി വന്ന കാഞ്ചിപുരം പട്ടു സാരീ കത്തിച്ചു കളഞ്ഞപ്പോൾ മനസാകെ കൈ വിട്ടു പോയ അവസ്ഥ ആയിരുന്നു..

എന്നാൽ ഇപ്പൊ... തന്റെ അമ്മ ഒരു വാക്കു സംസാരിക്കുന്നത് കേട്ടപ്പോൾ പറഞ്ഞു അറിയിക്കാൻ ആവാത്ത സമാധാനവും സന്തോഷവും വന്നു പുൽകും പോലെ ശിവനു തോന്നി.

......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story