പൊൻകതിർ: ഭാഗം 21

ponkathir

രചന: രഞ്ജു ഉല്ലാസ്‌

കുറച്ചു മുന്നേ ലക്ഷ്മി ഉടുത്തു കേറി വന്ന കാഞ്ചിപുരം പട്ടു സാരീ കത്തിച്ചു കളഞ്ഞപ്പോൾ മനസാകെ കൈ വിട്ടു പോയ അവസ്ഥ ആയിരുന്നു..

എന്നാൽ ഇപ്പൊ... തന്റെ അമ്മ ഒരു വാക്കു സംസാരിക്കുന്നത് കേട്ടപ്പോൾ പറഞ്ഞു അറിയിക്കാൻ ആവാത്ത സമാധാനവും സന്തോഷവും വന്നു പുൽകും പോലെ ശിവനു തോന്നി.

വൈകുന്നേരത്തോട് കൂടി ശാലിനിയും ശ്രീദേവിയും എത്തി ചേർന്നു.

ശാലിനി വന്നതും സ്റ്റെല്ലയ്ക്ക് ഭയങ്കര സന്തോഷം..

ഓടി ചെന്നു അവൾ സ്റ്റെല്ലയെ കെട്ടിപിടിച്ചു..

എന്നിട്ട് ശ്രീദേവിയെയും കുഞ്ഞുവാവയെയും ഒക്കെ പരിചയപ്പെടുത്തി കൊടുത്തു.

ശ്രീദേവിയുടെ കുഞ്ഞിനെ കണ്ടപ്പോൾ അവൾക്ക് സീനയുടെ കുട്ടിയെ ഓർമ വന്നു.

പാവം, പനി ഒക്കെ കുറഞ്ഞു വീട്ടിൽ വന്നോ ആവോ.....ചേച്ചിയ്ക്ക് ആണെങ്കിൽ ഒരാഴ്ച ആയതേ ഉള്ളയിരുന്നു ഒരു ഫോൺ മേടിച്ചു സിം ഒക്കെ എടുത്തിട്ട്. അതിന്റെ നമ്പർ അറിയില്ലായിരുന്നു താനും.. ഇല്ലെങ്കിൽ ഒന്ന് വിളിച്ചു എങ്കിലും നോക്കമായിരുന്നു.. അവരെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വന്നു..

സ്റ്റെല്ല... കുറച്ചു കാപ്പി എടുക്കാമോ.....

ശിവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു.

ഇപ്പൊ എടുക്കാം ചേട്ടാ....... കട്ടൻ കാപ്പി ആണോ, അതോ....

എന്തായാലും കുഴപ്പമില്ല, പാലിരുപ്പുണ്ടോ?

ഉണ്ട് ചേട്ട... ഒരു പാക്കറ്റ് കൂടി ഉണ്ട്..ഇപ്പൊ ചായ എടുക്കാമേ...

പറഞ്ഞു കൊണ്ട് അവൾ വേഗം ഫ്രിഡ്ജ് തുറന്നു.

ആ സമയത്ത് ശിവൻ ആണെങ്കില് അമ്മ നേരത്തെ അരിഞ്ഞു ഉണക്കി വെച്ചിരുന്ന ഉപ്പേരിക്കപ്പ എടുത്തു കുറച്ചു വറക്കുവാൻ വേണ്ടി തുടങ്ങി..
അവൻ ഇങ്ങനെ എന്തെങ്കിലും ഒക്കെ ജോലി ചെയ്യുന്നത് കൊണ്ട് സ്റ്റെല്ല കൂടുതൽ ഒന്നും ചോദിച്ചു മില്ല..

പെട്ടന്ന് തന്നെ അവള് എല്ലാവർക്കും കുടിക്കാൻ ഉള്ള ചായ ഒക്കെ എടുത്തു വെച്ചു.

എന്നിട്ട് രാധമ്മ കിടക്കുന്ന മുറിയിലേക്ക് ചെന്നു.

ശ്രീദേവിചേച്ചി ഇരുന്നു കരയുകയാണ്. ഒപ്പം അമ്മയും.. ശാലിനിചേച്ചി അവരെ ഒക്കെ വഴക്ക് പറഞ്ഞു കൊണ്ട് അരികിൽ തന്നെ ഉണ്ട്..

"ചേച്ചി... ചായ എടുത്തു വെച്ചിട്ടുണ്ട് "

സ്റ്റെല്ല പറഞ്ഞതും ശ്രീദേവി വേഗം കണ്ണുനീരോക്കെ തുടച്ചു കൊണ്ട് എഴുന്നേറ്റു. ഒപ്പം ശാലിനി അമ്മയുടെ കണ്ണുനീരും ഒപ്പി മാറ്റി..

"സ്റ്റെല്ലയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്..."

ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ശ്രീദേവി അവളോട് ചോദിച്ചു.

ചാച്ചനും ഞാനും.. പിന്നെ എന്റെ ചേച്ചിയും ഹസ്ബൻഡ് ഉം ഇപ്പോൾ വന്നിട്ടുണ്ട്... അമ്മ കുറച്ചു വർഷം മുന്നേ മരിച്ചു പോയി.

"ചാച്ചനു ജോലി വല്ലതും ഉണ്ടോ "

"കൂലിപ്പണിയാ,"

"മ്മ്.... സ്റ്റെല്ല യുടെ റിസൾട്ട്‌ വരാറായി അല്ലേ....'

"ഉവ് "

"അടുത്ത ആഴ്ച്ച എത്തും എന്നൊക്കെ പറയുന്ന കേട്ടു."

"ആണോ ചേച്ചി "

"മ്മ്... എന്തായാലും രണ്ടാഴ്ചക്ക് ഉള്ളിൽ വരും, എക്സാം ഈസി ആയിരുന്നോ "

"വല്യ കുഴപ്പമില്ലായിരുന്നു ചേച്ചി... ഇനി അറിയില്ല "

"സ്റ്റെല്ല സയൻസ് ആയിരുന്നുല്ലേ "

"മ്മ്...."


"നല്ല മാർക്ക്‌ കിട്ടും, പേടിക്കണ്ട കേട്ടോ "

ശ്രീദേവി പറഞ്ഞതും അവൾ തല കുലുക്കി.

ഒരു കുഞ്ഞു മാലാഖ പെൺകുട്ടി അല്ലേ ചേച്ചി....

സ്റ്റേല്ല പോകുന്നതും നോക്കി ശാലിനി പിറു പിറുത്തു..

"ഹ്മ്മ്... സത്യം..... എപ്പോളും മുഖത്ത് സങ്കടം ആണ് അല്ലെടി...

 "മ്മ്... എന്തൊക്കെയൊ പ്രശ്നങ്ങൾ അതിന്റെ വീട്ടിൽ ഉണ്ട്ന്നാ ശിവേട്ടൻ പറഞ്ഞത്. ഒരുപാട് വേദനകൾ അനുഭവിച്ച ശേഷമാണ് അത് ഇങ്ങോട്ട് പോന്നത്,"

"മ്മ്..പാവം എന്ത് ചെയ്യാനാ.. ഓരോന്നിന്റെ വിധി "

"അമ്മയ്ക്ക് ഭേദം ആകും വരെ ഇവിടെ നിൽക്കാം.. അത് കഴിഞ്ഞു എന്തോ ചെയ്യും ചേച്ചി..."


"നോക്കാടി...എന്തെങ്കിലും വഴി തെളിയും...."

രണ്ടു പേരുടെയും സംഭാഷണം കേട്ട് കൊണ്ട് ആണ് ശിവൻ ഉപ്പേരിക്കപ്പയും വറുത്തു കൊണ്ട് വന്നത്...

"എന്താടി ഒരു ചർച്ച.... "


"സ്റ്റെല്ലയെ കുറിച്ച് പറയുവാരുന്നു, കൂടിപോയാൽ നാലഞ്ച് മാസം ഇവിടെ നിൽക്കാം.. അത് കഴിഞ്ഞാൽ ആ കൊച്ചിന്റെ കാര്യം എങ്ങനെയാണെന്ന് ഓർത്തു പോയ്‌ "

"ആഹ്..... എന്തെങ്കിലും ചെയ്യാം.."
. അവൻ ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു.

"അമ്മ സംസാരിച്ചല്ലോടി.. അത് തന്നെ സമാധാനം... എല്ലാംകൂടി ഓർത്തു എനിക്ക് അങ്ങ് ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു.. "


"സത്യം.... എനിക്ക് ആണെങ്കിൽ കിടന്നിട്ട് ഉറക്കം പോലും വരില്ല... എന്നിട്ട് പഠിപ്പിക്കാൻ സ്കൂളിലേക്ക് ചെല്ലുമ്പോൾ തലവേദന കാരണം പുസ്തകം തുറക്കാൻ പോലും പറ്റാത്ത അവസ്ഥയും,, എന്റെ കൂടെ പഠിപ്പിക്കുന്ന ടീച്ചേർസ് ഒക്കെ പറയും, അമ്മയ്ക്ക് ബിപി കൂടിയതിന്റെ പ്രശ്നമാണെന്നും, മെഡിസിൻ എടുത്തു കഴിയുമ്പോൾ പെട്ടെന്ന് തന്നെ അത് ഓക്കെ ആകും എന്നും ഒക്കെ, അവരൊക്കെ പറഞ്ഞത് ഒരു മാസത്തിനുള്ളിൽ അമ്മ എഴുന്നേറ്റ് നടന്നിരിക്കും എന്നാണ്,  എന്നാലും നമ്മൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. എന്തായാലും അമ്മ ഒന്ന് സംസാരിച്ചു കണ്ടല്ലോ അതുതന്നെ മതി...."


ശ്രീദേവി പറഞ്ഞപ്പോൾ ശാലിനിയും അത് ശരി വെച്ചു.

" കാര്യം പറഞ്ഞാൽ ഞാൻ ഒരു നേഴ്സ് ഒക്കെയാണ്, എന്നാലും, നമ്മുടെ അമ്മയ്ക്ക് ഈ ഗതി വന്നല്ലോ എന്നോർക്കുമ്പോൾ..എല്ലാത്തിനും കാരണം അവള് ഒറ്റഒരുത്തി അല്ലേ.... പ്രേമിച്ചവന്റെ കൂടെ പോകണമായിരുന്നുവെങ്കിൽ അവൾക്ക് അത് നേരത്തെ ആയി കൂടായിരുന്നോ,എന്നിട്ട് താലിക്കെട്ടും കഴിഞ്ഞപ്പോൾ അവിടെ ഒടുക്കത്തെ വർത്താനംഅവളെ എന്നെങ്കിലും ഒരിക്കൽ എവിടെയെങ്കിലും വച്ച് കാണും, അന്ന് വേണം എനിക്ക് അവളോട് രണ്ടു വർത്താനം പറയാൻ... അതു പറയുകയും ശാലിനിയെ ക്ഷോഭം കൊണ്ട് വിറച്ചു.,.

 ഇനി ആരും കൂടുതൽ ഒന്നും പറയാനും എടുക്കാനും പോകണ്ട, നമ്മുടെ തലേന്ന് പോയല്ലോടി, അത് മതി...,"

ശ്രീദേവി അനുജത്തിയെ അനിയപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും,  ശാലിനി അതൊന്നും ഉൾക്കൊണ്ടില്ല.. 


" ഈ കല്യാണം പ്രമാണിച്ച് നമുക്ക് എത്ര രൂപ ചെലവായി, സത്യം പറഞ്ഞാൽ ഇതിന്റെ ഒക്കെ കാശ് അവിടെ തന്തയുടെ കയ്യിൽ മേടിക്കേണ്ടതാണ്, ശിവേട്ടൻ ഒരു പാവം ആയതുകൊണ്ട്, ഈ സ്ഥാനത്ത് ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ, കൊണ്ടുപോയി കേസ് കൊടുത്തേനെ"

" പോട്ടടി ശാലിനി, എന്തായാലും അവൾക്ക് അപ്പോഴെങ്കിലും തോന്നിയല്ലോ കാര്യങ്ങളൊക്കെ തുറന്നു പറയുവാൻ,,  അതുകൊണ്ട് അല്ലേ ഞാൻ രക്ഷപ്പെട്ടത്"

" ഏതവനെ കെട്ടിയാലും ശരി അവൾ സന്തോഷത്തോടെ പൊറുക്കില്ല അവന്റെ ഒപ്പം, നമ്മുടെ അമ്മയുടെ കണ്ണുനീര് ഈശ്വരൻ എന്നൊരാൾ കണ്ടിട്ടുണ്ടെങ്കിൽ, ഇതിനൊക്കെയുള്ള മറുപടി അവൾക്ക് കിട്ടിയിരിക്കും  "

" മതി ശാലിനി.... നീ ഇനി അതും ഇതും ഒക്കെ പറഞ്ഞ് വെറുതെ നമ്മുടെ മൂഡ് കളയണ്ട..ഒന്നാമത് അമ്മ അപ്പുറത്ത് കിടപ്പുണ്ട്, ആ പാവത്തിന്റെ സങ്കടം എനിക്ക് ഇനി കാണാൻ പറ്റുകേല "

 ശിവൻ പറഞ്ഞു നിർത്തിയതും പിന്നീട് ശാലിനി മിണ്ടാതെ ഇരുന്നു ചായകുടിച്ച് എഴുന്നേറ്റു.

 അനുജത്തിമാര് രണ്ടുപേരും അന്ന് തിരികെ അവരുടെ വീട്ടിലേക്ക് പോകുന്നില്ലായിരുന്നു.  അതിനാൽ ശിവൻ പോയി ഒരു താറാവിനെ മേടിച്ചു കൊണ്ടുവന്നു. 

"ശ്രീദേവി "

 അടുക്കള പുറത്തുകൂടി വന്നു അവൻ ഉറക്കെ വിളിച്ചു..

 "ശ്രീദേവി ചേച്ചി കുളിയ്ക്കുക..."

 തന്നെയായിരുന്നു അവന്റെ വിളികേട്ട് ഇറങ്ങിവന്നത്.

" ശാലിനി ഇല്ലേ"

 ചേച്ചി കുഞ്ഞുവാവയും എടുത്തുകൊണ്ട് ഹോളിലൂടെ നടക്കുന്നുണ്ട്"


"ഹ്മ്മ്... ഇതങ്ങോട്ട് വെച്ചേക്ക്, അവളുമാര് ആരെങ്കിലും കറി വെച്ചോളൂ കേട്ടോ "

 അവൻ നീട്ടിയ പൊതി മേടിച്ച് സ്റ്റെല്ല കൗണ്ടർ ടോപ്പിന് മുകളിലേക്ക് വെച്ചു..

എന്നിട്ട് ഒരു ഉരുളി ചട്ടി എടുത്തു കൊണ്ട് വന്നു അതിലേക്ക് എടുത്ത് ഇട്ടു..

"താറാവിറച്ചിയാ..... സ്റ്റെല്ല കഴിക്കുമോ "

ശിവൻ ചോദിച്ചതും അവള് തല കുലുക്കി.

"മ്മ്... വെയ്ക്കാൻ അറിയാമോ "

"അറിയാം ചേട്ടാ... ഇടയ്ക്ക് ഒക്കെ  മഠത്തില് മേടിക്കുമായിരുന്നു."

"ആഹ്.. ശാലിനിയും കൂടി വരും, എന്നിട്ട് നിങ്ങള് രണ്ടാളും കൂടി ഉണ്ടാക്കിക്കോ... "

അവൻ പറഞ്ഞതും സ്റ്റെല്ല തല കുലിക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story