പൊൻകതിർ: ഭാഗം 22

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ശാലിനി......കുഞ്ഞു ഉറങ്ങിയോടി.

ശിവന്റെ ശബ്ദം കേട്ടതും ശാലിനി തിരിഞ്ഞു നോക്കി.
എന്നിട്ട് മിണ്ടരുത് എന്ന് അവനോട് മെല്ലെ പറഞ്ഞു.

ശേഷം വാവയേ ബെഡിലേക്ക് കിടത്തി.

"ശ്രീദേവി കുളിച്ചു കഴിഞ്ഞില്ലെടി "

"ഇല്ല, എന്താ ഏട്ടാ "

"നീ അടുക്കളേലോട്ട് ചെന്നെ... രണ്ടു താറാവിനെ വാങ്ങി കൊണ്ട് കൊടുത്തിട്ടുണ്ട്.. സ്റ്റെല്ല ഒറ്റയ്ക്ക് അല്ലേ... ഒന്ന് ഹെൽപ്പ് ചെയ്ത് കൊടുക്ക് "

"മ്മ്... ഞാൻ ചെല്ലം... ഏട്ടൻ ഇവിടെ ഇരുന്നോളാമോ, അഥവാ കുഞ്ഞുവാവ ഉണർന്നെങ്കിലും,  കുഴപ്പമില്ലല്ലോ"

" നീ പൊയ്ക്കോടി,ഞാൻ കുഞ്ഞിന്റെ കാര്യം നോക്കിക്കോളാം,


 അവൻ വീട്ടിലേക്ക് കയറി ഇരുന്നു കൊണ്ട് ശാലിനിയോടായി പറഞ്ഞു.

 ശാലിനി അടുക്കളയിലേക്ക് ചെന്നപ്പോൾ ഉണ്ട്, സ്റ്റെല്ല താറാവിനെ ഒക്കെ പീസ് ആക്കി കഴിഞ്ഞിരുന്നു...

യ്യോ...  ഇത്ര പെട്ടെന്ന് ചെയ്തോ "

 ഞാന് കുറച്ചുനാൾ മഠത്തിൽ ആയിരുന്നു ചേച്ചി നിന്നത്, അവിടെ ഇടയ്ക്കൊക്കെ താറാവിനെ വാങ്ങിക്കൊണ്ടു വരും, അടുക്കളയിൽ  സഹായിക്കാൻ ആയിട്ട്, ഞാനും കേറുമായിരുന്നു... അപ്പോൾ അവിടെവച്ച് പഠിച്ചതാണ് ഇതൊക്കെ..


 സ്റ്റെല്ല ശാലിനിയെ നോക്കി ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു. എന്നിട്ട് ഫ്രിഡ്ജ് തുറന്ന് കുറച്ച് ചുവന്നുള്ളിയും പച്ചമുളകും ഇഞ്ചിയും  വെളുത്തുള്ളിയും  ഒക്കെ എടുത്ത് വെള്ളത്തിലേക്ക് ഇട്ടു..

 ഇവിടെ എങ്ങനെയാണ് വയ്ക്കുന്നത് ... സ്റ്റു ആയിട്ടാ?

 എല്ലാ തരത്തിലും അമ്മ ഉണ്ടാക്കാറുണ്ട്, ചിലപ്പോൾ സ്റ്റൂ ആയിട്ട് വെക്കും, അല്ലാത്തപ്പോൾ മപ്പാസ്, പിന്നെ നമ്മുടെ നാടൻ ചിക്കൻ ഒക്കെ വറുത്തരച്ചു വയ്ക്കുന്നതുപോലെ ഉണ്ടാകും...

മ്മ്.....
 ചേച്ചി എങ്ങനെയാണെന്ന് വെച്ചാൽ ഉണ്ടാക്കിക്കോളൂ,.


 സ്റ്റെല്ലക്ക് എങ്ങനെ വയ്ക്കാനാണ് പരിചയം...

 എനിക്ക് സ്റ്റൂ വയ്ക്കുവാൻ ആണ് അറിയാവുന്നത്.

 എന്നാൽ പിന്നെ ഇന്ന് സ്റ്റെല്ലയുടെ വകയായിക്കോട്ടെ... ഞാൻ ഹെൽപ്പ് ചെയ്യാം.. എന്തേ.

ഹ്മ്മ്... ശരി.

അവൾ തല കുലുക്കി സമ്മതിച്ചു.
അപ്പോളേക്കു ശ്രീദേവി കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി വന്നിരുന്നു.

 ശാലിനി പെട്ടെന്ന് തന്നെ കറിക്ക് വേണ്ട ചേരുവകൾ ഒക്കെ അരിഞ്ഞ് എടുത്തു വയ്ക്കുകയാണ്.

 ഇന്റാലിയത്തിന്റെ ഒരു ഉരുളി എടുത്തിട്ട് അടുപ്പത്ത് തീ കൂട്ടി സ്റ്റെല്ല അത് വെച്ചു..

വെളിച്ചെണ്ണ ചൂടായപ്പോൾ ഏലക്കയും ഗ്രാമ്പുവും പട്ടയും ഇട്ട് പൊട്ടിച്ച ശേഷം ശാലിനി അരിഞ്ഞുകൊടുത്തവ എല്ലാം ഇട്ട് നന്നായി വഴറ്റി.. ഒപ്പം കറിവേപ്പില കൂടി പൊട്ടിച്ചു ഇട്ടിരുന്നു.

അവ എല്ലാം വാടി വന്നപ്പോൾ കഴുകി വൃത്തിയാക്കി വെച്ചിരുന്ന താറാവിനെ എടുത്തിട്ട് നന്നായി  വഴറ്റിയെടുത്തു.

 ആ പച്ചമുളകിന്റെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും ഒക്കെ കൂട്ട് നന്നായി താറാവിലേക്ക് പിടിക്കുന്നത് വരെ അവൾ ഇളക്കി കൊണ്ട് ഇരുന്നു.

 ആവശ്യത്തിന് വേണ്ട മല്ലിപ്പൊടിയും ഒരല്പം മഞ്ഞൾപ്പൊടിയും കുതിർത്തു വെച്ചതിനുശേഷം, മറ്റൊരു ചീനച്ചട്ടിയിലേക്ക്, എണ്ണയൊഴിച്ച് നന്നായി മൂപ്പിച്ചു.

 ആ അരപ്പ് എടുത്ത് താറാവിലേക്ക് പകർന്നൊഴിച്ചതിനുശേഷം,  നാളികേരത്തിന്റെ രണ്ടാം പാൽ ഒഴിച്ച് അടച്ചു വെച്ചാണ്, അത് വേവിച്ചു വറ്റിച്ചത്.ആവശ്യത്തിന് കുരുമുളക് കൂടി പൊടിച്ചു ചേർത്ത്.

 എന്നിട്ട് കുറച്ച് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും ഒപ്പം അല്പം അല്പം പെരുംജീരകവും, കറിവേപ്പിലയും വറ്റൽ മുളകും,

 ഇവയെല്ലാം കൂടി കടുക് വറക്കുവാനായി വെച്ചു.

വേവിച്ചു വെച്ച താറാവിലേക്ക് ഒന്നാം പാൽ ഒഴിച്ചു ചെറുതായി ചൂടാക്കി, ശേഷം ഈ താളിപ്പ് എല്ലാം മുകളിലേക്ക് ഒഴിച്ചു.

എന്നിട്ട് പാത്രം അടച്ചു വെച്ചു..

 ഒരു അഞ്ചു മിനിറ്റ് ഇങ്ങനെ ഇരുന്നാൽ കറിക്ക് ടേസ്റ്റ് കൂടും എന്നാണ് മഠത്തിലേ ചേച്ചി പറയുന്നത്.

സ്റ്റെല്ല പറഞ്ഞു.

 അവള് വളരെ കൃത്യതയോടെ കൂടി ചെയ്യുന്ന ഓരോ ജോലികളും നോക്കി ഇരിക്കുകയാണ്ശാലിനിയും ശ്രീദേവിയും.

ശിവൻ ഹാളിലേക്ക് ഇറങ്ങി വന്നപ്പോൾ നല്ല അസ്സല് താറാവ് കറിയുടേ ത്രസിപ്പിക്കുന്ന സുഗന്ധം...

ഹോ...

അവന്റെ വായിൽ വെള്ളം ഊറി.

അവൻ വരുന്നത് കണ്ടതും ശാലിനിയും ശ്രീദേവിയിം ഒരുപോലെ ചിരിച്ചു.

ഹാ... ഇപ്പോൾ ഓർത്തെ ഒള്ളു, കണ്ടില്ലലോന്നു.

ശാലിനി ചിരിച്ചതും ശിവൻ അവളെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു.

സ്റ്റെല്ലയ്ക്ക് അത് കണ്ടപ്പോൾ എന്തോ പോലെ തോന്നി.

പേടിക്കണ്ട കൊച്ചേ, ഏട്ടൻ എങ്ങനെ ആണെന്നോ, ഈ ഇറച്ചി കറി ഒക്കെ വെന്തു വാങ്ങും മുന്നേ ഒരു പാത്രത്തിൽ എടുത്തിട്ട്, കഴിക്കും... അതാണ് അത്രെ ഏറ്റവും ടേസ്റ്റ് 

പറഞ്ഞു കൊണ്ട് അവൾ കുറച്ചു കറി കോരി എടുത്തു.

സ്റ്റെല്ല.... കുഴപ്പമുണ്ടോ എടുത്താല്?

ഇല്ല ചേച്ചി..... ആയിട്ടുണ്ട്.

ശിവനു വേണ്ടി ആണ് എടുത്തത് എങ്കിലും മൂവരും കൂടി വട്ടത്തിൽ ഇരുന്ന് ആണ് കഴിച്ചത്.

ഹോ... അടിപൊളി.. ഒന്നും പറയാൻ ഇല്ല കൊച്ചേ..

ശ്രീദേവിയാണ്.

ആ നേരത്തു ഫ്രിഡ്ജ് തുറന്നു പാലപ്പം ഉണ്ടാക്കിയ ബാക്കി മാവ് എടുത്തു സ്റ്റെല്ല വേഗം കുറച്ചു അപ്പം ചുട്ടെടുത്തു.അതും കൂടി കൊടുത്തപ്പോൾ എല്ലാവർക്കും കുശാലായി.

ശാലിനി ചെന്നു സ്റ്റേല്ലയേ കൈക്ക് പിടിച്ചു കൊണ്ട് വന്നു അവരുടെ അരികിൽ ഇരുത്തി.

ചേച്ചി... എനിക്ക് ഇപ്പോൾ വേണ്ട... കുറച്ചു കഴിഞ്ഞു മതി 

പറ്റില്ല കൊച്ചേ... മര്യാദക്ക് കഴിച്ചേ...

വേണ്ട ചേച്ചി... ഇത് ഉണ്ടാക്കി കഴിഞ്ഞൽ പിന്നേ എനിക്ക് പെട്ടന്ന് കഴിക്കാൻ പറ്റില്ല.. അതാണ്.

ഹ്മ്മ്.. ശരി ശരി... അത് കറക്റ്റ് ആണ് കേട്ടോ.. ഒരു കാര്യം ചെയ്യാം... 

പറഞ്ഞു കൊണ്ട് ശാലിനി കുറച്ചു എടുത്തു അവൾക്ക് വായിലേക്ക് വെച്ചു കൊടുത്തു.

തന്റെ സീന ചേച്ചിയേ ആണ് അവൾക്ക് അപ്പോൾ ഓർമ വന്നത്.താറാവ് ഇറച്ചി ചേച്ചിടെ പ്രിയപ്പെട്ടത് ആണ്... പാവം ഇപ്പോൾ എന്തെടുക്കുവാ.. വല്ലതും കഴിച്ചോ ആവോ.

മിഴികൾ നിറയാൻ തുടങ്ങി..

അത് കണ്ടതും ശിവൻ അവളെ സൂക്ഷിച്ചു നോക്കി.

**

ഒരാഴ്ച ആയി അലോഷി ഇറങ്ങി പോയിട്ട്...

ഇടയ്ക്ക് എങ്ങാനും ഒന്ന് വിളിക്കും. പിന്നെ യാതൊരു വിവരോം ഇല്ല.
എവിടെ ആണെന്ന പോലും സ്റ്റെല്ലക്ക് അറിയില്ലയിരുന്നു.

അവൻ വരുന്നതും കാതോർത്തു കൊണ്ട് കുഞ്ഞിനേയും മാറോട് അണച്ചു കൊണ്ട് അവൾ കിടക്കും.

ചാച്ചൻ ചില ദിവസം വരും.. ചിലപ്പോൾ ഒക്കെ ചാച്ചന്റെ തറവാട്ടിൽ ആയിരിക്കും പോയ്‌ കിടക്കുന്നത്.
അവിടെ പേരപ്പനും പേരമ്മയും ഒക്കെ ഉണ്ട്.

പൂസകുന്നത് അനുസരിച് ആണ് ആളുടെ വരവ്..

നടക്കാൻ പറ്റിയാൽ ഇങ്ങു പോരും.


ഇല്ലെങ്കിൽ എവിടെ എങ്കിലും കേറി പറ്റും.

അന്ന് രാത്രിയിൽ നല്ല മഴ ആയിരുന്നു.

 ഓടിന്റെ ഇടയിൽ നിന്നും വെള്ളം ഒക്കെ ഇടയ്ക്കൂടെ വീഴുന്നുണ്ട്.

അത് കാരണം ചരുവവും പാത്രവും ഒക്കെ എടുത്തു കൊണ്ട് വന്നു വെള്ളം വീഴുന്ന സ്ഥലത്ത് വെയ്ക്കുകയാണ് സീന.


കുഞ്ഞു നല്ല ഉറക്കത്തിൽ ആണ്.

വല്ലാത്ത മഴയും ഇടിയും..

വേനൽ മഴയാണ് 


അതുകൊണ്ട് ഇടി ശക്തമായി ഉണ്ട്.

കറന്റ്‌ പോയി.

സീനക്ക് നല്ല പേടി തോന്നി.

അവൾ കുഞ്ഞിനേയും കെട്ടിപിടിച്ചു കിടന്നു.

പെട്ടന്ന് ആയിരുന്നു വെളിയിൽ നിന്നും ആരോ വാതിലിൽ മുട്ടും പോലെ കേട്ടത്.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story