പൊൻകതിർ: ഭാഗം 23

രചന: രഞ്ജു ഉല്ലാസ്‌

കുഞ്ഞു നല്ല ഉറക്കത്തിൽ ആണ്.

വല്ലാത്ത മഴയും ഇടിയും..

വേനൽ മഴയാണ് 


അതുകൊണ്ട് ഇടി ശക്തമായി ഉണ്ട്.

കറന്റ്‌ പോയി.

സീനക്ക് നല്ല പേടി തോന്നി.

അവൾ കുഞ്ഞിനേയും കെട്ടിപിടിച്ചു കിടന്നു.

പെട്ടന്ന് ആയിരുന്നു വെളിയിൽ നിന്നും ആരോ വാതിലിൽ മുട്ടും പോലെ കേട്ടത്.

അവൾ വീണ്ടും കാതോർത്തു.

ശരിയാ... ആരോ തട്ടി വിളിക്കു പോലെ.
സീന പതിയെ എഴുന്നേറ്റു.

ശ്വാസം അടക്കി പിടിച്ചു കൊണ്ട് വാതിൽക്കൽ വന്നു നിന്നു.


നെഞ്ചിടിപ്പിന്റെ വേഗത ഏറി..അവൾക് താൻ എവിടെ എങ്കിലും വീണു പോകുമോ എന്ന് പോലും ഭയം തോന്നി 


ഇനി.. ഇനി സ്റ്റെല്ല മോളെങ്ങാനും ആണോ... അവൾ പേടിച്ചു 


വീണ്ടും വാതിലിൽ മുട്ട് കേട്ടു.

അപ്പോളേക്കും ഏതോ ഒരു വണ്ടിയുടെ ശബ്ദവും..

ആരാടാ അത് 


ങ്ങെ... ആരാന്നു... എന്റെ വീട്ടിൽ എന്താടാ കാര്യം...

അലോഷിച്ചായന്റ ശബ്ദം...

അങ്ങോട്ടും ഇങ്ങോട്ടും ആരൊക്കെയോ ചേർന്നു ഓടുന്നു.. പിടുത്തവും വലിയും ഒക്കെ നടക്കുന്നുണ്ട്.

വാതിൽ തുറക്കുവാൻ ഭയപ്പെട്ടു കൊണ്ട് സീന അകത്തു ചുവരിൽ ചാരി നിന്നു.

എടി.... തേവി.... ച്ചി വന്നു വാതിൽ തുറക്കെടി.... കണ്ടവനെ വീട്ടിൽ കേറ്റി പൊറുപ്പിച്ചിട്ട്, വന്നു വാതില് തുറക്കാൻ, നിന്റെ തിരു മുഖം ഒന്ന് കാണട്ടെ...

എന്തും വരട്ടെ എന്ന് കരുതി സീന വാതിലു തുറന്നു.

മുന്നിൽ അലോഷിച്ചായൻ... കൂടെ മറ്റൊരുത്തനും..

ഇവനെ നിനക്ക് അറിയുമോടി..


ആയാളെ പിടിച്ചു മുന്നിലേക്ക് നിറുത്തി കൊണ്ട് ഇച്ചായൻ ചോദിച്ചു.

താൻ നിഷേധാർത്ഥത്തിൽ തല കുലിക്കി കാണിച്ചു.

പിന്നെ ഇവന് എന്താടി ഇവിടെ കാര്യം..

എനിക്ക് അറിയില്ല.

പറഞ്ഞു തീരും മുന്നേ അലോഷിയുടെ വലം കൈ അവളുടെ കവിളിൽ പതിഞ്ഞു.

കണ്ണിൽ കൂടി പൊന്നീച്ച പറക്കുപോലെ... ഒപ്പം കാതില് വല്ലാത്ത മൂളലും...വലതു കവിൾ തടം മരച്ചു ഇരിക്കുന്നത് കൊണ്ട് അവൾക്ക് അനങ്ങാൻ പോലും മേലാത്ത അവസ്ഥ ആയിരുന്നു.

അവൾ നിറഞ്ഞ മിഴികൾ ഉയർത്തി അലോഷിയെ നോക്കി.. അപ്പോളേക്കും അവന്റെ അടുത്ത അടിയും കഴിഞ്ഞിരുന്നു.

അപരിചിതൻ അവളെ നോക്കി.

നിങ്ങൾ ആരാണ്..എന്തിനാ ഇവിടെ വന്നത്... ഞാൻ വിളിച്ചു കേറ്റിയത് ആണോ നിങ്ങളെ..

അവള് വായിൽ വന്നത് എല്ലാം വിളിച്ചു പറഞ്ഞു 


അപ്പോളേക്കുമയാളുടെ മുഖം താഴ്ന്നു.

നിരണത്തെ ഗോപി പറഞ്ഞു വിട്ടത് ആണ്....നിങ്ങളുടെ അപ്പൻകുറച്ചു എന്നോട് കാശ് വാങ്ങിയിരുന്നു,ചോദിച്ചിട്ട് തന്നില്ല...."

കൂടുതൽ ഒന്നും പറയാതെ കൊണ്ട് അയാൾ ഇറങ്ങി വെളിലേക്ക് പോയി.

"ഓഹ്.. തന്ത പൈസ കൊടുക്കാഞ്ഞത് കൊണ്ട് മോള് പാ വിരിയ്ക്കാൻ തുടങ്ങി.... അല്ലെടി ചൂലെ.... "


അലോഷി ശബ്ദം ഉയർത്തിയതും സീന അവനെ തുറിച്ചു നോക്കി.

എന്താടി നോക്കി പേടിപ്പിക്കുന്നെ,ഞാൻ കാര്യം ആയിട്ട പറഞ്ഞേ..... അത് തന്നയല്ലേ ഇവിടെ ഇപ്പൊ നടന്നതും..

ഒരുത്തനു വേണ്ടിയേ സീന പാ വിരിച്ചൊള്ളു.. അതും അവന്റെ മിന്നും മാല ഈ കഴുത്തിൽ കേറിയ ശേഷം.... അല്ലാതെ ഇച്ചായൻ പറഞ്ഞ പോലെ ഒരു അവസ്ഥ വന്നാല് ആ നിമിഷം തീരും ഞാന്....

വാ പൊത്തി കരഞ്ഞു കൊണ്ട് അവൾ അകത്തേക്കു കയറി...

പിന്നാലെ വന്ന അലോഷി അവളെ പിടിച്ചു തിരിച്ചു നിറുത്തി.

"ഞാൻ വന്നില്ലായിരുന്നു എങ്കിൽ ഇവിടെ എന്താടി നടക്കുന്നെ.... അവൻ കതക് വെട്ടി പൊളിച്ചു അകത്തു കേറില്ലേ "


ഇച്ചായൻ എത്ര ദിവസം ആയി ഇറങ്ങി പോയിട്ട്, അല്പം എങ്കിലും സ്നേഹം.... എന്നോട് വേണ്ട... പകരം നമ്മുടെ മോളോട് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇത്രയും ദിവസം മാറി നിൽക്കുമോ... ചാച്ചൻ ആണെങ്കിൽ ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടക്കുവാ..... വന്നാൽ വന്നെന്ന് പറയാം.... ഞാൻ എന്റെ കുഞ്ഞിനെയും കൊണ്ട് ഒറ്റയ്ക്ക് ഈ വീട്ടിൽ..... ആത്മഹത്യ ചെയ്യാൻ എത്ര വട്ടം ഒരുങ്ങിഎന്നോ..... പിന്നെ എന്റെ കുഞ്ഞിന് ആരും ഇല്ലല്ലോ എന്നോർത്താ....അത് പറയുകയും അവള് വാവിട്ടു കരഞ്ഞു പോയിരുന്നു.

അലോഷി അവളോട് അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് നേരെ മുറിയുലേക്ക് ചെന്നു.. കുഞ്ഞിന്റെ അടുത്ത് ഇരുന്നു ആ കവിളിൽ തലോടി..

അപ്പോളേക്കും സീനയും അവിടേക്ക് കയറി വന്നു.

കഞ്ഞി ഇരുപ്പുണ്ടോടി...?

അവൻ ചോദിച്ചതും അവൾ തലയാട്ടി..


എന്നാൽ ഇത്തിരി എടുക്ക്.. വല്ലാതെ വിശക്കുന്നു.

പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു ഷർട്ട്‌ ഊരി അഴയിൽ വിരിച്ചു.

അടുക്കളയിൽ ചെന്നിട്ട് സീന വെള്ളം ഒഴിച്ച് ഇട്ടിരുന്ന ചോറ് ഊറ്റി എടുത്തു ചൂടാവാൻ വെച്ചു. ഒരു മുട്ടയിം എടുത്തു പൊരിച്ചു. ഉപ്പിട്ട് വാട്ടി ഉണങ്ങി വെച്ചിരുന്ന കൊമ്പൻ മുളക് എടുത്തു മുട്ട വറുത്ത പാത്രത്തിൽ അല്പം എണ്ണ ഒഴിച്ചു വറുത്തു കോരി എടുത്തു.

അലോഷി വന്നപ്പോൾ അവൾ അതെല്ലാം എടുത്തു മേശപ്പുറത്തു വെച്ചു.

കൈ കഴുകി വന്ന ശേഷം അവൻ പെട്ടന്ന് തന്നെ അതെല്ലാം ഒറ്റ ഇരുപ്പിന് കഴിച്ചു തീർക്കുകയും ചെയ്തു..

എല്ലാ ദിവസോം വരുമ്പോളു മൂക്കറ്റം കുടിച്ചിട്ട് വരുന്ന ആളാണ്. ഇന്ന് എന്തോ പറ്റി..പൈസ ഇല്ലഞ്ഞട്ട് ആണോ....സീന ആലോചിച്ചു..

ചോറ് തീർന്നോടി...


ഇല്ല... കുറച്ചുടേ ഉണ്ട്.

ഹ്മ്മ്.... എന്നാല് അതിൽ ഇത്തിരി എടുക്ക്, വിശപ്പ് പോയില്ല.....

അവൻ പറഞ്ഞതും സീന ചെന്നു ബാക്കി ഇരുന്ന ചോറും കൂടി എടുത്തു കൊണ്ട് വന്നു കൊടുത്തു.


അത് മുഴുവൻ കഴിച്ചു തീർത്ത ശേഷം അലോഷി എഴുന്നേറ്റു കൈ കഴുകി വന്നു കുറച്ചു നേരം തിണ്ണയിൽ പോയിരുന്നു 

സീന അകത്തു പാത്രങ്ങൾ ഒക്കെ കഴുകി വെയ്ക്കുന്ന ശബ്ദം കേൾകാം...

കുറച്ചു മുന്നേ വന്നവൻ നിസ്സാരക്കാരൻ അല്ലെന്നു അലോഷി ഓർത്തു.

നിരണത്തെ ഗോപി.... അവൻ വലിയൊരു കവല ചട്ടമ്പി ആണ്... അവന്റെ മുതലാളി എന്ന് പറയുമ്പോൾ അയാള് തെക്കു എവിടെയോ ഉള്ളവൻ ആണ്...അയാൾ ഇനിയും വരും... ഉറപ്പാ....

ചില കണക്ക് കൂട്ടലുകൾ ഒക്കെ നടത്തി അലോഷി ഇരിക്കുകയാണ്.

ഫോൺ ബെൽ അടിച്ചതും അവൻ അത് എടുത്തു നോക്കി.

ഈ നേരത്ത് ഇപ്പൊ ആരാണ്..

പരിചയം ഇല്ലാത്ത നമ്പർ.

രണ്ടും കല്പിച്ചു കൊണ്ട് അവൻ അത് എടുത്തു..

ഹലോ...


എടാ നീ ഇന്ന് അടി കൊടുത്തു വിട്ടത് ആർക്കാണെന്നോ.....ഞങ്ളുടെ ചങ്കാണ്.....ചെവിയിൽ നുള്ളിക്കോട, നാളെ അസ്തമയം കാണാൻ നീ ഉണ്ടാവില്ല..ഉറപ്പ്....

നീ ആരാടാ #₹---#@മോനേ... എന്റെ വീട്ടിൽ കേറി വന്നു എന്റെ പെണ്ണിനെ പിടിക്കുന്നവൻ ആരാണേലും ശരി അവന്റെ കൈയുണ്ടല്ലോ ഈ അലോഷി എടുക്കും...

അവനും ഉറക്കെ പറഞ്ഞു.

നിന്റെ പെണ്ണിന്റെകൂടെ കിടക്കാൻ ഉദ്ദേശിച്ചിട്ടുണ്ട് എങ്കിൽ അത് അങ്ങനെ തന്നെ നടക്കും... അതും നിന്റെ മുന്നിൽ വെച്ചു... കാണണോടാ..."

"ഫ...നായെ..നിന്റെ വീട്ടില് വിളിച്ചു കേറ്റിയാൽ മതിട നിന്റെ ചങ്കിനെ.. എന്നിട്ട് അവിടെ ഇരിക്കുന്ന സാധനത്തിനെ ക്കൊണ്ട് കൂടെ കിടത്തി കൊടുക്ക്.. അല്ലാതെ എന്റെ പെരേലോട്ട് കേറാൻ വന്നാൽ ഉണ്ടല്ലോ പിന്നെ നിന്റെ ഒന്നും അസ്ഥി പോലും കുടുംബത്തിന് കിട്ടില്ല...വെച്ചിട്ട് പോടാ ₹#--@മോനേ....

പറഞ്ഞു കൊണ്ട് അലോഷി ഫോൺ കട്ട്‌ ചെയ്ത്.

സംസാരം കേട്ട് കൊണ്ട് സീന ഓടി ഇറങ്ങി വന്നു.

അവൾക്ക് അതെല്ലാം കെട്ടിട്ട് പേടിയായി.

ഇച്ചായ...... 

അവൾ കരഞ്ഞു കൊണ്ട് വിളിച്ചു.

അലോഷി മുഖം ഉയർത്തി നോക്കി.

അവളുടെ വീങ്ങിയ കവിൾതടം കണ്ടതും അവന്റെ നെഞ്ചിൽ ഒരു വിങ്ങല് പോലെ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story