പൊൻകതിർ: ഭാഗം 28

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ഉറക്കെ നിലവിളിച്ചു കൊണ്ട് സ്റ്റെല്ല കുതറിക്കൊണ്ട് താഴേയ്ക്ക് നോക്കി. അപ്പോളാണ് അവൾ കണ്ടത് ഒരു പട്ടിക്കുട്ടി വന്നിട്ട് ഇന്ദ്രന്റെ കാൽ കീഴിൽ നിൽക്കുന്നത്.


"ദാസേട്ട......"

അവന്റെ അലർച്ച കേട്ട് കൊണ്ട് ഒരു മനുഷ്യൻ ഓടി വന്നു.

"കുഞ്ഞേ.... ഞാൻ അകത്തു ആയിരുന്നു.... "


"മ്മ്... ഇവനെ കൂട്ടിൽ കേട്ടിയ്ക്കെ......"

ഇന്ദ്രൻ പറഞ്ഞു കഴിഞ്ഞതും അയാള് ആ പട്ടിയേ പിടിച്ചുകൊണ്ട് പിറകു വശത്തേക്ക് പോയി.

തന്റെ നെഞ്ചിലൂടെ ഊർന്ന് ഇറങ്ങുന്നവളെ ഒന്ന് നോക്കിയ ശേഷം അവൻ അകത്തേക്ക് കയറി.


അച്ഛമ്മേ......

അവന്റെ ഉറക്കെ ഉള്ള വിളിയൊച്ച കേട്ടതും അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു 


"പൂജാ മുറിയിൽ ആണ്, ഇപ്പൊ വരും "

"മ്മ്....."


"സ്റ്റെല്ല......"

അവൻ വിളിച്ചതും സ്റ്റെല്ല പേടിയോടെ മുഖം ഉയർത്തി 


"കയറി വാ... ഇനി മുതൽ ഇവിടെ ആണ് നിന്റെ താമസം...."


അത് കേട്ടതും ആ പെൺകുട്ടി അവന്റെ അടുത്തേക്ക് വന്നു.

നിൽക്കവിടെ.....ആരോട് ചോദിച്ചിട്ടാ ചുമ്മാതെ ഇങ്ങോട്ട് കേറ്റി കൊണ്ട് വരുന്നത്.....


അകത്തു നിന്നും ആരോ ഇറങ്ങി വരുന്നുണ്ട്...

സ്റ്റെല്ല മിഴികൾ അകത്തെ മുറിയിലേക്ക് പാഞ്ഞു.

സെറ്റും മുണ്ടും ഒക്കെ ഉടുത്ത ഒരു ഐശ്വര്യം ഉള്ള ഒരു അമ്മൂമ്മ ഇറങ്ങി വരുന്നുണ്ട്..

നെറ്റിയിൽ കുംകുമപൊട്ടും മീതെ നീളത്തിൽ വരച്ചിരിക്കുന്ന ഭസ്മ കുറിയും.

കാതിലെ വൈഡുര്യ കമ്മൽ ഒളി വെട്ടാതെ മിന്നി തെളിഞ്ഞു നിൽക്കുന്നത് സ്റ്റെല്ല നോക്കി നിന്നു.

കഴുത്തിൽ കരിമണി മാല ഒപ്പം തന്നെ തുളസി മാലയും..

കൈകളിൽ കത്തിച്ചു വെച്ച അഞ്ചു തിരി വിളക്കും ഏന്തി അവർ വന്നു ഉമ്മറ പടിയിൽ നിന്നു.

"അച്ഛമ്മേ.... "


അങ്ങോട്ട് ഇറങ്ങി നിന്നെ ഇന്ദ്രാ... കുട്ടീടെ ഒപ്പം... എന്നിട്ട് ഐശ്വര്യം ആയിട്ട് രണ്ടാളും കൂടി കയറി വരു..


അവര് നിലവിളക്ക് സ്റ്റേല്ലയുടെ നേർക്ക് നീട്ടി..

"ജാതി വേറെ ആണെന്ന് ഒക്കെ അറിയാം... സാരമില്ല... ഇപ്പൊ ഇതങ്ങട് പിടിച്ചോളൂ ട്ടോ... എന്നിട്ട് വിശ്വസിക്കുന്ന ദൈവങ്ങളോട് ഒക്കെ പ്രാർത്ഥിച്ചുകൊണ്ട് കയറി വരു മോളെ...."


അവര് പറഞ്ഞതും സ്റ്റെല്ല ഇന്ദ്രനേ നോക്കി..

"മേടിച്ചോളൂ..."

അവന്റെ നിർദ്ദേശം കിട്ടിയതും സ്റ്റെല്ല പെട്ടന്ന് തന്നേ നിലവിളക്ക് വാങ്ങി..

ഇന്ദ്രനും സ്റ്റേല്ലയും കൂടി അങ്ങനെ അകത്തേക്ക് കയറിയത്.


ആരതി ഉഴിഞ്ഞു കൊണ്ട് ഇരുവരെയും അച്ഛമ്മ അകത്തേക്ക് ആനയിച്ചു..


പൂജാ മുറിയിൽ കൊണ്ട് വന്നു വിളക്ക് വെച്ച ശേഷം അവൾ കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു.

ശേഷം പിന്തിരിഞ്ഞതും കണ്ടു തന്നെനോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അച്ഛമ്മയേ.


"വരു... അച്ഛമ്മടെ സുന്ദരിക്കുട്ടി...."

അവർ കൈ നീട്ടി വിളിച്ചതും സ്റ്റെല്ല അല്പം മടിയോട് കൂടി അരികിലേക്ക് ചെന്നു.

ഇന്ദ്രൻ അപ്പോളേക്കും അച്ഛമ്മയുടെ കാൽ തൊട്ടു വന്ദിച്ചു, പെട്ടെന്ന് സ്റ്റെല്ലയും അങ്ങനെ ചെയ്തു.


അവൾക്ക് ഇതൊക്കെ പുതിയ കാഴ്ചകൾ ആയിരുന്നു.

കള്ളതെമ്മാടി.... ഒരു വാക്ക് പോലും എന്നോട് പറഞ്ഞില്ലാലോ....

ഇന്ദ്രന്റെ കാതിൽ പിടിച്ചു വേദനിപ്പിക്കാതെ അവര് കിഴുക്കി.

"സോറി അച്ഛമ്മേ .... പറയാൻ ഒന്നും പറ്റിയില്ല... പിന്നെ ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് കരുതി."

അവൻ അവരുടെ കവിളിൽ അമർത്തി ചുമ്പിച്ചു.


"ഹ്മ്മ്... ശരി ശരി, ആയിക്കോട്ടെ, എന്നാലും ഇങ്ങനെ തങ്കം പോലൊരു കൊച്ചിനെ എനിക്ക് കൊണ്ട് വന്നു തന്നല്ലോ നീയ്, അത് മതി... അത് മാത്രം മതി... അച്ഛമ്മക്ക് സന്തോഷം ആയി...."
.
സ്റ്റെല്ലയേ തന്നോട് ചേർത്ത് നിറുത്തി കൊണ്ട് അവർ പറഞ്ഞു.

"മോൾടെ പേര് എന്താ....."

"സ്റ്റെല്ല...."


"മ്മ്... ക്രിസ്ത്യാനി ആണ് അല്ലേ "
..

"അതേ "

"വയസ് എത്ര ഉണ്ട് "...


"മറ്റന്നാൾ 18ആകുന്നത് "

അവൾ അത് പറയുകയും ഇന്ദ്രന്റെ കൈയിൽ ഇരുന്ന ഫോൺ താഴെയ്ക്ക് പതിച്ചു...

"മറ്റന്നാളോ......"


അച്ഛമ്മ ഒന്നൂടെ ചോദിച്ചു...

"അതേ..."

"കൃഷ്ണ, ചെറിയ പ്രായം ആണല്ലോ..... ഇന്ദ്രാ, വിവാഹം രജിസ്റ്റർ ചെയ്തിരുന്നോ..."

"ഇല്ല..... അടുത്ത ആഴ്ച ആവട്ടെ അച്ഛമ്മേ... അതല്ലേ നല്ലത് "


"മ്മ്...മതി, ദൃതി കൂട്ടണ്ട "

അപ്പോളേക്കും ഇരുവര്കും മധുരം കൊടുക്കുവാൻ വേണ്ടി പാലും പഴവും ആയിട്ട് ഒരു സ്ത്രീ വന്നു.

"അച്ഛമ്മേ..."


"ആഹ് ലളിതെ... ആയോ,"


"ഉവ്വ്‌...."


"എന്നാൽ പിന്നെ വരു മക്കളെ, ആ സെറ്റിയിൽ ഇരിയ്ക്കാം...."

അച്ഛമ്മയുടെ പിന്നാലെ ഇരുവരും ചെന്നു ഇരുന്നു.


പാലും പഴവും കുടിച്ച ശേഷം അച്ഛമ്മ ലളിതയേ വിളിച്ചു.


കുട്ടിയ്ക്ക് വേണ്ട വേഷം ഒക്കെ എടുത്തു വെച്ചിട്ടുണ്ടോ?


"ഉവ്വ്‌... ഇന്ദ്രൻ കുഞ്ഞിന്റെ മുറിയിൽ അടുപ്പിച്ചു വെച്ചിട്ടുണ്ട്..."


"മ്മ്... മോളെ.. നിനക്ക് പാകമാകുമോ എന്നൊന്നും അറിയില്ല, ഇന്നലെ വൈകുന്നേരം അല്ലേ ഈ ചെക്കൻ വിളിച്ചു വിവരം ധരിപ്പിച്ചത്....ഇട്ട് നോക്ക്, പറ്റില്ലെങ്കിൽ മാറാം "


അവരെ നോക്കി സ്റ്റെല്ല തല കുലിക്കി.


"മോനേ ഇന്ദ്രാ...രണ്ടാളും കൂടെ . മുറിയിലേക്ക് ചെല്ല്... കുറച്ചു സമയം പോയി റസ്റ്റ്‌ എടുക്ക് കേട്ടോ,ഇവിടെ സദ്യ ഒക്കെ കാലം ആകുന്നുണ്ട്... ജോലിക്കാർക്ക് എല്ലാവർകും ഒരു നേരത്തെ അന്നം കൊടുക്കണം... നല്ലോരു ദിവസം ആയി കൊണ്ട്..."

 അച്ചമ്മ പറഞ്ഞതും ഇന്ദ്രൻ എഴുന്നേറ്റു.

ഒപ്പം സ്റ്റെല്ലയും.

അവന്റെ പിന്നാലെ അവൾ അകത്തേക്ക് നടന്നു.

നടു മുറ്റത്ത് ഒരു താമര പൊയ്കയാണ്... നിറയെ താമര വിരിഞ്ഞു കിടക്കുന്നു. അത് നോക്കി നടന്നതും സ്റ്റെല്ല പെട്ടന്ന് വേച്ചു പോയി.

അതിനു മുന്നേ അവന്റെ ബലിഷ്ഠമായ വലതു കരം അവളുടെ ഇടുപ്പിലൂടെ വളഞ്ഞു.

പൊയ്കയിലെ താമര പൂവിനെ എടുത്തു ചേർക്കും പോലെ അവൻ കൂളായിട്ട് അവളെ നെഞ്ചോട് ചേർത്ത് നിറുത്തി.


സൂക്ഷിച്ചു നടക്കെടി... ഇതെല്ലാം കണ്ടു കൊണ്ട് കണ്ണ് മഞ്ഞളിച്ചോ നിനക്ക്.


അവന്റെ ശബ്ദം കാതോരം പതിഞ്ഞതും സ്റ്റെല്ല പേടിച്ചു വിറച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story