പൊൻകതിർ: ഭാഗം 30

ponkathir

രചന: രഞ്ജു ഉല്ലാസ്‌

നീയ് എന്റെ ആരാണ് സ്റ്റെല്ല "

ചോദിച്ചു കൊണ്ട് ഇന്ദ്രൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു..

"ആരുമല്ല, ഞാൻ സാറിന്റെ ആരും അല്ല "

പെട്ടന്ന് അവൾ പറഞ്ഞു.

"ഇതാര് ആണ് നിനക്ക് കെട്ടി തന്നത് "

അവളുടെ മാറിൽ പറ്റി ചേർന്ന താലി ചരട് അവൻ എടുത്തു ഉയർത്തി കാണിച്ചു കൊണ്ട് ചോദിച്ചു.

"സാറ് "

. "സാറോ.... എന്നെ എങ്ങനെ വിളിക്കണം എന്നാണ് പറഞ്ഞു തന്നിട്ടുള്ളത് "


അവന്റെ ശബ്ദം കനത്തു.

"ഇന്ദ്രേട്ടൻ "

"എന്നിട്ട് നീ അങ്ങനെ അല്ലല്ലോ വിളിച്ചത്...."


"സോറി....."

"ഹ്മ്മ്... ഇനി ഒരിക്കൽ പോലും ഈ തെറ്റ് ആവർത്തിക്കരുത്... കേട്ടല്ലോ "


പറഞ്ഞതും അവൾ തല കുലുക്കി.

"ഹ്മ്മ്.... ശരി, ഇനി പറയ് ആരാണ് ഇത് നിന്റെ കഴുത്തിൽ കെട്ടി തന്നത് "

. "ഇന്ദ്രേട്ടൻ "

. "അപ്പോൾ ഞാൻ നിന്റെ ആരാണ് "

. "ഭർത്താവ് "

"ഓക്കേ... അപ്പോളേ, എന്റെ ഭാര്യ ഇനിയുള്ള ആറു മാസം കഴിയേണ്ടത്, ഈ ഇന്ദ്രൻ എവിടെ ആണോ ഉള്ളത്... അവിടെയാണ്... എന്റെ ഒപ്പം...മനസ്സിലായോ നിനക്ക്!


അത് കേട്ടതും അവൾ തല കുലുക്കി.


"ഹ്മ്മ്... നീ ചെല്ല് , അച്ഛമ്മ പുറത്തു എവുടെ എങ്കിലും കാണും "

കേട്ടതും അവൾ വെളിയിലേക്ക് ഓടി..

എങ്ങനെ എങ്കിലും അവന്റെ അടുത്ത് നിന്നും രക്ഷ പെട്ടാൽ മതി എന്നായിരുന്നു അവളുടെ ചിന്ത.

അച്ഛമ്മയുടെ സംസാരം കേട്ട ഭാഗത്തേക്ക്‌ സ്റ്റെല്ല നടന്നു ചെന്നു.

അടുക്കളയിൽ ആയിരുന്നു.

ഒപ്പം തന്നേ കുറച്ചു മുന്നേ കണ്ട ചേച്ചി ഉണ്ട്.

"അല്ല.. ഇതെന്താ വാതിക്കൽ വന്നു നിൽക്കുന്നെ.. ഇങ്ങോട്ട് വരു മോളെ ."

അച്ഛമ്മ വിളിച്ചതും സ്റ്റെല്ല അവരുടെ അടുത്തേക്ക് ചെന്നു.

"വേഷം ഒക്കെ കൃത്യം ആണല്ലോ... നോക്കിയേ ലളിതെ..."


"ഹ്മ്മ്.. അതേയതേ... അളവ് എടുത്തു തയിച്ച പോലെ ഉണ്ട്...

ഏതോ കറിയ്ക്ക് കടുക് വറക്കുകയാണ് ലളിത..ഒപ്പം തന്നെ സ്റ്റെല്ലയെ നോക്കി പറഞ്ഞത്.


"ഇന്ദ്രൻ എവിടെ "


"റൂമിൽ ഉണ്ട് "...


"ഹ്മ്മ്... മോള് വന്നേ... അച്ഛമ്മ ഒരു കാര്യം പറയട്ടെ..."...

എന്തോ ഓർത്തെന്ന പോലെ അച്ഛമ്മ അവളുടെ കൈക്ക് പിടിച്ചു കൊണ്ട് മറ്റൊരു റൂമിലേക്ക് പോയി.


"ഇവിടെ കുറച്ചു ചിട്ടകൾ ഒക്കെ ഉണ്ട് കേട്ടോ.... ജാതി വേറെ ആണെങ്കിലും അതൊക്കെ മോള് പിന്തുടരണം..ദൃതി ഇല്ല... സാവധാനം മതി .."
..

അവര് പറഞ്ഞതും സ്റ്റെല്ല തല കുലുക്കി.

"ഇവിടെ ഒരു പൂജാ മുറിയുണ്ട്,നിത്യവും കാലത്തെ ഉണർന്ന് കുളിച്ചു ശുദ്ധി വരുത്തി അവിടെ തൊഴുത് പ്രാർത്ഥിച്ച ശേഷം വേണം അടുക്കളയിൽ കയറാന്...പിന്നെ വടക്ക് വശത്തായി സർപ്പക്കാവ് ഉണ്ട്... എല്ലാ മാസവും ആയില്യം നാളിൽ അവിടെ പൂജയും നൂറും പാലും ഒക്കെ കൊടുക്കും... സർപ്പം ഉള്ളത് ആണേ... അന്നേ ദിവസം, സ്ത്രീകൾക്ക് ഒരു നേരം മാത്ര അരിയാഹാരം കഴിക്കാൻ  പാടുള്ളത്..വൃതം എടുക്കണം..മോൾക്ക് പറ്റുമെങ്കിൽ മാത്രം... ഇല്ലെങ്കിൽ പോയി തൊഴുത് പോരാം...ഇന്ദ്രന്റെ പക്ക പിറന്നാള് തോറും കുടുംബ ക്ഷേത്രത്തിൽ പോയി രണ്ടാളും തൊഴണം...സർവ ഐശ്വര്യത്തിനായി പ്രാർത്ഥിക്കണം 

എല്ലാം കേട്ട് കൊണ്ട് ഒരു കൊച്ചു കുട്ടിയേ പോലെ അവൾ നിന്നു..


അച്ഛമ്മ ഇതൊക്കെ പറഞ്ഞു തന്നു എന്നേ ഒള്ളു.. പതിയെ ശീലം ആവും കേട്ടോ..കൂടുതലൊന്നും ചിന്തിക്കേണ്ട...

അവര് പറഞ്ഞതും സ്റ്റെല്ല തല കുലുക്കി കാണിച്ചു.


ഉടനെ തന്നെ ഈ കുടുംബത്തിൽ വെച്ചു ഒരു പൂജ നടത്തുന്നുണ്ട്.

നാലഞ്ച് ദിവസത്തേക്ക് ബന്ധു മിത്രഥികൾ എല്ലാവരും എത്തും..പലരും പല തരത്തിൽ ഉള്ളവരാണ്.. അപമാനിക്കാൻ ഒക്കെ ശ്രെമിക്കും... മോള് അതൊന്നും കാര്യം ആക്കേണ്ട... എന്റെ ഇന്ദ്രന്റെ പെണ്ണാ നീയ്...അവൻ സ്നേഹിച്ചു സ്വന്തം ആക്കിയവൾ... ആ നിന്നെ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞാലു അവൻ നോക്കിക്കോളും ബാക്കി കാര്യങ്ങൾ 


അവർ വീണ്ടും പറഞ്ഞു. ഒപ്പം അലമാര തുറന്ന് ഒരു ആമാട പെട്ടി എടുത്തു 


"ഇനി മുതൽ എന്നും ഈ ലക്ഷ്മി വള മോളുടെ വലതു കൈയിൽ കാണണം... ഒപ്പം ഈ ജിമുക്കി കമ്മലും..."

അവര് അത് സ്റ്റെല്ലയുടെ കൈലേക്ക് കൊടുത്തു.


"മംഗലത്തു തറവാട്ടിൽ വിവാഹം കഴിഞ്ഞ എല്ലാ സ്ത്രീകളും നിർബന്ധം ആയിട്ട് ധരിക്കുന്നത് ആണ് ഇതൊക്കെ... ഇനി മോളും അങ്ങനെ തന്നെയാവണo കേട്ടോ "


"മ്മ് "

അവൾ തല കുലുക്കി.

പൂജ തുടങ്ങുന്ന നാൾ തൊട്ട് മുണ്ടും നേര്യതും ആണ് വേഷം..
നാലഞ്ച് എണ്ണം ഞാൻ വാങ്ങുപ്പിച്ചു വെച്ചിട്ടുണ്ട്, ബാക്കി ഒക്കെ നിങ്ങള് രണ്ടാളും കൂടി പുറത്തു പോയി മേടിക്ക് കേട്ടോ "

"മ്മ് "


മോൾക്ക് എന്താ വിഷമം ആണോ, എല്ലാവരെയും വിട്ട് പോന്നിട്ടു.....?


സങ്കടത്തോടെ ഇരിക്കുന്ന സ്റ്റെല്ലയെ നോക്കി അച്ഛമ്മ ചോദിച്ചു.

ഒന്നും പറയാതെ കൊണ്ട് അവൾ നിലത്തേയ്ക്ക് മിഴി നട്ടിരുന്നു..

"മോളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്...."

"ചാച്ചനും പിന്നെ എന്റെ ചേച്ചിയും ഭർത്താവും ഒരു കുഞ്ഞും "


"മോൾടെ അമ്മയോ "


"അമ്മ.... അമ്മ മരിച്ചുപോയി... ക്യാൻസർ ആയിരുന്നു... "


അത് പറയുകയും അവളുടെ വാക്കുകൾ ഇടറി.


അത് കണ്ടതും അച്ഛമ്മയ്ക്ക് വിഷമം ആയി 

"പോട്ടെ,,, സാരമില്ലന്നേ..... എന്റെ കുട്ടിയ്ക്ക് ഈ അച്ഛമ്മ ഇല്ലേ... പിന്നെ ലളിത,അവര് ഒരു പാവം സ്ത്രീ ആണ്... പുറത്ത് കാര്യങ്ങൾ നോക്കുന്നത് ദാസൻ ആണ്......അവരൊക്കെ മോളുടെ സ്വന്തം ആണെന്ന് കരുതിയാൽ മതി..... 

അച്ഛമ്മ അവളെ ചേർത്തു പിടിച്ചു.


അവരുടെ നെഞ്ചിൽ പതുങ്ങി കിടന്നു കൊണ്ട് അവൾ ശബ്ദം ഇല്ലാതെ തേങ്ങി.

അത് കണ്ടു കൊണ്ട് ആയിരുന്നു ഇന്ദ്രൻ കയറി വന്നത്.

അവനു വിറഞ്ഞു കയറി.

സ്റ്റെല്ലയോട് പ്രേത്യേകം പറഞ്ഞത് ആയിരുന്നു ഓവർ ആയിട്ടുള്ള യാതൊരു സെന്റിമെന്റ്സ് പാടില്ലന്ന്..

എന്നിട്ട് അതൊന്നും കേൾക്കാതെ കൊണ്ട് അവള്..

അവൻ തന്റെ കൈ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം നീയന്ത്രിച്ചു.


സ്റ്റെല്ല.....

ഇന്ദ്രന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു മുഖം ഉയർത്തി.

ഹോ... പേടിപ്പിച്ചു കളഞ്ഞു... എന്തൊരു ഉച്ചത്തിൽ ആണ് വിളിക്കുന്നെ....

അച്ഛമ്മ ശകാരിച്ചതും അവൻ ഒന്ന് മയപ്പെട്ടു.


"അച്ഛമ്മേ... അവൾക്ക് ഒരു കാൾ വന്നു... അതാണ്... സ്റ്റെല്ല റൂമിലേക്ക് ഒന്ന് വന്നേ "
..

വെട്ടിത്തിരിഞ്ഞു അവൻ വേഗത്തിൽ റൂമിലേക്ക് പോയി.


പിന്നാലെ സ്റ്റെല്ലയും.

റൂമിലേക്ക് എത്തിയതും അവൻ അവളെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടിട്ടു അവളുടെ നേർക്ക് കയറി കിടന്നു.

എഴുന്നേറ്റു മാറാൻ തുടങ്ങിയതും അവളുടെ ടോപിന്റെ ഒരറ്റത്ത് പിടിച്ചു അവൻ വലിച്ചു.

നെഞ്ചിലേക്ക് ഇട്ട് കൊണ്ട് അവളെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു.

എന്നേ വിട്....... പ്ലീസ്.


പാവം ..അവന്റെ ബലിഷ്ടമായ കൈകൾക്കുള്ളിൽ കിടന്നു ഞെരുങ്ങി.


ഇന്ദ്രേട്ടാ... എനിക്ക് വേദനിക്കുന്നു....


പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story