പൊൻകതിർ: ഭാഗം 32

രചന: രഞ്ജു ഉല്ലാസ്‌

ഇന്ദ്രന്റെ അടുത്തേക്ക് പോകാൻ അവൾക്ക് പേടി തോന്നി.

കുറച്ചു മുന്നേ ചെയ്ത പ്രവർത്തി ഓർത്തപ്പോൾ..

വെറുതെ നഖം കടിച്ചു കൊണ്ട് അവൾ സെറ്റിയിൽ ഇരുന്നു.

അപ്പോളേക്കും കേട്ടു സ്റ്റെല്ല എന്ന് അവൻ നീട്ടി വിളിയ്ക്കുന്നത്.


അവൾ തിടുക്കപ്പെട്ടു എഴുന്നേറ്റു.

മുറിയിലേക്ക് നടന്നു.

വാതിൽക്കൽ വന്നു അകത്തേക്ക് എത്തി നോക്കിയപ്പോൾ അവനെ അവിടെ എങ്ങും കണ്ടില്ല.

പതിയെ അകത്തേക്ക് കാലെടുത്തു വെച്ചതും പിന്നിൽ നിന്നും ഡോർ അടയുന്ന ശബ്ദം കേട്ടു..

ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ അടുത്തേക്ക് നടന്നു വരുന്ന ഇന്ദ്രനെ.

"എന്തിനാ വിളിച്ചത് "

പെട്ടെന്ന് അവൾ ചോദിച്ചു.

"വെറുതെ... ഒന്ന് കാണാന്... എന്തെ ഇഷ്ടപ്പെട്ടില്ലേ വിളിച്ചത് "


അവൻ ചോദിച്ചതും സ്റ്റെല്ല മുഖം താഴ്ത്തി 
.

"അമ്മ വരുന്നുണ്ട് ഇവിടേക്ക്,കാലത്തെ കണ്ടില്ലേ, അതാണ് എന്റെ അമ്മ, മഹാലക്ഷ്മി...."

"ഹ്മ്മ് "

"നീ പേടിക്കുവൊന്നും വേണ്ട... എന്റെ അടുത്ത് നിന്നാൽ മതി കേട്ടോ..."


"ഹ്മ്മ്...."

അവൾ തല കുലുക്കി..

"വാ കുറച്ചു സമയം കിടക്കാം..."

പറഞ്ഞു കൊണ്ട് ഇന്ദ്രൻ ബെഡിലേക്ക് പോയി കിടന്നു.

.പാവം സ്റ്റെല്ല.. പേടിച്ചു വിറച്ചു നിൽക്കുകയാണ്.

"വാടി ഇങ്ങോട്ട്, വിളിച്ചത് കേട്ടില്ലേ നീയ് "

അവൻ ശബ്ദം ഉയർത്തിയതും പേടിച്ചു വിറച്ചു ഇന്ദ്രന്റെ അരികിലായിപോയി ഇരുന്നു.

പെട്ടെന്ന് അവൻ സ്റ്റെല്ലയുടെ മടിയിലേക്ക് മുഖം ചേർത്തു കിടന്ന് കൊണ്ട് ആ പൂവിതൾ പോലുള്ള വിരലുകൾ എടുത്തു അവന്റെ മുടിയിലൂടെ മെല്ലെ ഓടിച്ചു.

കുറച്ചു സമയം അതേ പ്രവർത്തി തുടർന്ന ശേഷം, അവൻ തന്റെ കൈ പിൻവലിച്ചു.

സ്റ്റെല്ല പതിയെ അവന്റെ മുടിയിഴകളിൽ തഴുകികൊണ്ടേ ഇരുന്നു.

കുറച്ചു കഴിഞ്ഞതും അവൾക്ക് മനസിലായി അവൻ ഉറങ്ങി പോയെന്ന്.


അപ്പോളാണ് അവൾ ശ്വാസം പോലും വിട്ടത്.

മുറ്റത്തൊരു വണ്ടി വന്നു നിൽക്കുമ്പോലെ തോന്നിയതും സ്റ്റെല്ലയുടെ നെഞ്ചിടിച്ചു.

"ഇന്ദ്രേട്ടാ...."

പതിയെ അവൾ അവന്റെ തോളിൽ തട്ടി വിളിച്ചു.

ഇന്ദ്രേട്ടാ... പുറത്ത് ആരോ വന്നു...
ഒന്നെഴുന്നേൽക്കുമോ...

സ്റ്റെല്ല പറഞ്ഞതും ഇന്ദ്രൻ മുഖം ഉയർത്തി നോക്കി.

"എവിടെ അവൻ... എന്റെ പുന്നാര മോൻ.... "

പുറത്തു നിന്നും ആരോ വന്നു ഉറക്കെ ചോദിക്കുന്നുണ്ട്..

ഇന്ദ്രന്റെ അമ്മയാണെന്ന് സ്റ്റെല്ലയ്ക്ക് മനസിലായി.


ഹ്മ്മ്...അമ്മ വന്നു..

പറഞ്ഞു കൊണ്ട് ഇന്ദ്രൻ ബെഡിൽ നിന്നും എഴുന്നേറ്റു...

പെട്ടെന്ന് ആയിരുന്നു സ്റ്റെല്ല അവന്റെ കൈ തണ്ടയിൽ പിടിച്ചത്.

എന്താണ് എന്ന അർഥത്തിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി.

"എനിക്ക് പേടിയാ"

"ആരെ... അമ്മേയാണോ "


"ഹ്മ്മ്...."


"നീ വാ...."

പറഞ്ഞു കൊണ്ട് അവൻ സ്റ്റെല്ലയുടെ വലം കൈയിൽ പിടിച്ചു.

ചെന്നു വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി.

കത്തി ജ്വലിച്ചു നിൽക്കുകയാണ് അമ്മ.. ഒപ്പം തന്നെ അമ്മാവനും ഉണ്ട്... ഉണ്ണിമായയുടെ അച്ഛൻ ആയ മഹാലക്ഷ്മിയുടെ ഒരേ ഒരു സഹോദരൻ... ദേവദത്തൻ.

ആരെയും കൂസാതെ കൊണ്ട് ഇന്ദ്രൻ സ്വീകരണ മുറിയിലേക്ക് ചെന്നു.

സെറ്റിയിൽ ഇരുന്ന ശേഷം, ഒരു കാലെടുത്തു മറു കാലിൽ കയറ്റി വെച്ചു.

അരികിലായി നിൽക്കുന്ന സ്റ്റെല്ലയെ പിടിച്ചു കൂടെ ഇരുത്തി, അവളുടെ ശരീരത്തിലെ വിറയൽ അപ്പോളേക്കും അവനിലേയ്ക്കും പടർന്നിരുന്നു...


"ആരാടാ ഇവള്, ഇങ്ങനെ നിന്റെ കൂടെ പിടിച്ചു ഇരുത്തുവാൻ എന്ത് ബന്ധം ആണ് നിങ്ങൾ തമ്മിൽ ഉള്ളത്...."

" എന്റെ ഭാര്യ എന്നുള്ള ബന്ധം ആണ് ഇവളുമായിട്ട് എനിക്ക് ഉള്ളത്... എന്തേ അമ്മാവന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ "


"ഭാര്യയോ.... എവിടെയോ കുപ്പത്തൊട്ടിയിൽ കിടന്ന പെണ്ണിനെ കൊണ്ട് വന്നു മടിയിൽ ഇരുത്തിയാൽ ഇവളൊക്കെ എങ്ങനെയാ നിന്റെ ഭാര്യ ആകുന്നത്..."

" സിംഹസനത്തിൽ ഇരിക്കുന്ന അമ്മാവന് ഇപ്പൊ അതറിഞ്ഞിട്ട് എന്താ കാര്യം "

ഉണ്ണിമായയും ആയിട്ട് ഉള്ള നിന്റെ വിവാഹo നേരത്തെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് തീരുമാനിച്ചതല്ലേ, എന്നിട്ടിപ്പോ ഒടുക്കം നീ ഇതുപോലെത്തെ പ്രവർത്തികൾ കാണിച്ചാൽ  "

"അമ്മാവൻ പറഞ്ഞു ഒരു കാര്യം സത്യമാണ്, കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന്, തീരുമാനിച്ച വിവാഹം, അതിന് ഞാൻ ഉത്തരവാദിയല്ല, ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് എനിക്ക് വിവാഹം കഴിക്കാൻ സാധിക്കുകയൊള്ളു... എന്റെ പൂർണ്ണ മനസ്സോടുകൂടിയാണ് ഞാൻ വിവാഹം കഴിച്ചത്, തിരിച്ചിവളും..  അതുകൊണ്ട് ഇവിടെ ഒരു പ്രശ്നമുണ്ടാക്കാൻ നിൽക്കാതെ വേഗം മടങ്ങുക,"


" എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ"

"എന്റെ കാര്യങ്ങൾ ഞാനാണ് തീരുമാനിക്കുന്നത്,മറ്റാരുടെയും കൈ കടത്തുവാൻ ഞാൻ സമ്മതിക്കില്ല."


" നീ കാണിച്ച ഈ തോന്നിവാസത്തിന്റെ പേരിൽ എന്റെ മകൾ ഉണ്ണിമായ, ഇരുന്ന് കണ്ണീർ വാർക്കുകയാണ്....  മര്യാദയ്ക്ക് നീ കോവിലകത്തേക്ക് വരുന്നുണ്ടോ "

"തൽക്കാലം എവിടേക്കും വരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,ഇവിടെ എന്റെ അച്ഛമ്മയോടും ഭാര്യയോടും  ഒപ്പം ആണ് ഞാൻ ഇനി കഴിയുന്നത്,  സമയം കളയാതെ ഇറങ്ങി പോകാൻ നോക്ക് രണ്ടാളും "

ഇന്ദ്രാ......

അതുവരെ നിശബ്ദയായി എന്ന മഹാലക്ഷ്മി അവനെ ഉറക്കവിളിച്ചു...


ശബ്ദം ഉണ്ടാക്കരുത്,ഇത് ഇന്ദ്രന്റെ തട്ടകമാണ്,ഇവിടെ വന്ന് എന്നെ കൂടുതൽ ഭരിച്ചാൽ ഉണ്ടല്ലോ, അമ്മയാണന്ന് ഒന്നും നോക്കില്ല കൈക്ക് പിടിച്ചിറക്കി വിടും ഞാന്..."


 അവൻ മുരണ്ടു.

"വെറുതെ ഒരു പ്രശ്നത്തിനു നിൽക്കാതെ രണ്ടാളും പോകൂ,ഒരു മംഗള കർമ്മം കഴിഞ്ഞ വീടാണിത് "

അച്ഛമ്മയായിരുന്നു അത് പറഞ്ഞത് 

"ദേ,, ഈ തള്ളയാണ് നിനക്ക് എന്തിനും, വളം വെച്ച് നൽകുന്നതെന്ന് എനിക്ക് നന്നായി അറിയാം, ഇന്ദ്ര മര്യാദയ്ക്ക് നീ ഇവളെ പറഞ്ഞു വിട്ടിട്ട് നീ ഉണ്ണിമായയെ വിവാഹം കഴിച്ചോണം... ഇല്ലെങ്കിൽ മഹാലക്ഷ്മി ആരാണെന്ന് നീ അറിയും...."

"അമ്മ അമ്മേടെ പണി നോക്കിയ്ക്കെ, വെറുതെ വായിൽ തോന്നുന്നത് മുഴുവനും വിളിച്ചു കൂവി നാട്ടുകാരെ അറിയിക്കേണ്ട...പിന്നെ അച്ഛമ്മയെ എതിർത്തു ഒരു വാക്കുപോലും പറഞ്ഞാൽ ഉണ്ടല്ലോ...."

"എടാ.. നീ ആരോടാണ് ശബ്ദം ഉയർത്തുന്നത് എന്ന് അറിയാമോ നിനക്ക്, ആലോചിച്ചു തീരുമാനിക്ക് ഇന്ദ്രാ നീയ് "

"ഇന്ദ്രന്റെ ജിവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ നിൽക്കുന്ന സ്റ്റെല്ലയാണ്.അതിനു യാതൊരു മാറ്റവും ഇല്ല.... ആലോചിച്ചു തന്നെയാ ഇന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്,എന്റെ അമ്മ എന്നല്ല ആരൊക്കെ വന്നു പറഞ്ഞാലും ശരി...."


അവൻ കടുപ്പിച്ചു പറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story