പൊൻകതിർ: ഭാഗം 34

ponkathir

രചന: രഞ്ജു ഉല്ലാസ്‌

"ഇതാരാ അച്ഛമ്മേ "


സ്റ്റെല്ലയെ നോക്കി കിച്ചു ചോദിച്ചു.

ദേ ഈ നിൽക്കുന്ന നിന്റെ വല്യേട്ടനോട് ചോദിച്ചു നോക്കിക്കേ... ഇവൻ പറയും ഇതാരാണ് എന്നൊക്കെ... "


അച്ചമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതും കിച്ചു അവളുടെ പിന്നിലായി വന്നു നിന്ന ഇന്ദ്രനെ ഒന്ന് നോക്കി..


 കള്ളച്ചിരിയോടുകൂടി നിൽക്കുകയായിരുന്നു ഇന്ദ്രൻ.

" ഇന്ദ്രേട്ടാ ഇത് ആരാ ഇത്, "

 കിച്ചു ചോദ്യം ആവർത്തിച്ചു.


"നിനക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ "?


ഇന്ദ്രൻ ചോദിച്ചതും കിച്ചു മെല്ലെ സ്റ്റെല്ലയുടെ അരികിലേക്ക് വന്നു.. എന്നിട്ട് അവളെ സൂക്ഷിച്ചുനോക്കി.

സ്റ്റെല്ല ചെറുതായി ഒന്നു മന്ദഹസിച്ചു..

" കിച്ചു,  നിനക്ക് ആളെ മനസ്സിലായോ"

 ഇന്ദ്രൻ വന്നിട്ട് സ്റ്റെല്ലയുടെ തോളിൽ കൂടെ കൈ ഇട്ട് കൊണ്ട് തന്നോട് ചേർത്തു നിറുത്തി.
.
"നീ സുല്ലിട്ടൊ കൊച്ചേ "

"ഹ്മ്മ്.... ഒരു ഐഡിയയും കിട്ടുന്നില്ല... സുല്ലിട്ടു...."

കിച്ചു എളിയ്ക്ക് കയ്യും കൊടുത്തു കൊണ്ട് നിന്നു.

"ഇത് സ്റ്റെല്ല..എന്റെ ഭാര്യ....ഇന്ന് കാലത്തെ ആയിരുന്നു ഞങ്ങളുടെ വിവാഹം........"


ഇന്ദ്രൻ പറഞ്ഞത് വിശ്വസിക്കാനാവാതെ വാ പൊളിച്ചു നിൽക്കുകയാണ് കിച്ചു.


"ഈശ്വരാ.... സത്യമാണോ ഇന്ദ്രേട്ടാ പറയുന്നത്.. എനിക്ക് അങ്ങോട്ട്..... ശോ, ഈ കൊച്ച്കുട്ടിയെ ഏട്ടൻ കല്യാണം ചെയ്‌തെന്നോ...."

കിച്ചു താടിക്ക് കയ്യും കൊടുത്തു നിന്നു.

"ആഹ്,, രണ്ടുദിവസം കൂടി എടുക്കും ഇവൾക്ക് പ്രായപൂർത്തിയാകുവാൻ, സാരമില്ല... അതിനുശേഷം ഞങ്ങള് രജിസ്റ്റർ മാരേജ് നടത്തുന്നുള്ളൂ...അല്ലേ സ്റ്റെല്ലമോളെ "

 തന്നോട് ചേർന്ന് നിന്ന് വിറയ്ക്കുന്നവളെ നോക്കി ഇന്ദ്രൻ പറഞ്ഞു.

" ഇന്ദ്രേട്ടൻ എന്നോട് എന്തേ ഈ കാര്യം ഇതുവരെയായിട്ടും പറയാഞ്ഞത്, നിങ്ങളെല്ലാവരും കൂടി എന്നെ പറ്റിക്കുന്നതല്ലേ സത്യം പറ അച്ഛമ്മേ ഇതാരാണ്... "

കിച്ചു പിന്നെയും ചോദിച്ചു.

സ്റ്റെല്ലയുടെ മാറിലെ താലിയെടുത്ത് മേൽപ്പോട്ട് ഉയർത്തിയ ശേഷം ഇന്ദ്രൻ , കിച്ചുവിനെ വിളിച്ചു..

"ഞാൻ താലി  ചാർത്തി കൂടെ കൂട്ടിയ പെണ്ണാണിത്.., ഞാൻ കെട്ടിയ താലിയാണ് ഇവളുടെ കഴുത്തിൽ കിടക്കുന്നത്, ഇതിൽ കൂടുതൽ അടയാളമൊന്നും എനിക്ക് നിന്നോട് കാണിച്ചുതരുവാൻ പറ്റില്ല"

 അപ്പോഴാണ് കിച്ചു പോലും അവളുടെ കഴുത്തിൽ കിടന്ന താലിമാല ശ്രദ്ധിച്ചത്.


"എന്നോട് ഇതേവരെ ആയിട്ടും ഒരു രഹസ്യങ്ങൾ പോലും,ഒളിച്ചു വയ്ക്കാത്ത ഇന്ദ്രേട്ടൻ ഈ കാര്യം എന്താണ് പറയാതിരുന്നത്, കഷ്ടമായിപ്പോയി കേട്ടോ, ഒന്ന് അറിയിച്ചിരുന്നെങ്കിൽ ഞാൻ കാലത്തെ വരില്ലായിരുന്നോ"

അച്ഛമ്മയെയും ഇന്ദ്രനെയും നോക്കി മുഖം വീർപ്പിച്ചുകൊണ്ട് കിച്ചു അകത്തേക്ക് കയറിപ്പോയി.

" അച്ഛമ്മേ, ചെന്ന് അവളെ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കിച്ചേ, ഞാനിപ്പോൾ എന്തൊക്കെ പറഞ്ഞാലും അവൾ അതൊന്നും വിശ്വസിക്കില്ല, ഇപ്പോൾ ഈ പ്രശ്നം സോൾവ് ചെയ്യുവാൻ അച്ഛമ്മയ്ക്ക് മാത്രം സാധിക്കുകയുള്ളൂ  "

"ഞാനൊന്നു ശ്രമിച്ചു നോക്കാം പക്ഷേ ഉറപ്പില്ല,നിനക്കറിയാലോ മോനേ അവളുടെ സ്വഭാവം,പിടിവാശി വളരെ കൂടുതലാണ് അവൾക്ക്,"

"അച്ഛമ്മയെ ഒന്ന് ട്രൈ ചെയ്യ്, പറ്റുന്നേ, എന്തൊക്കെയായാലും അവള് നമ്മുടെ കുട്ടിയല്ലേ, ചെല്ല് "


ഇന്ദ്രൻ പറഞ്ഞതും തലയാട്ടിക്കൊണ്ട് അച്ഛമ്മ അകത്തേക്ക് കയറിപ്പോയി.


 അപ്പോഴും അവൻ തന്നോട് ചേർത്ത് നിർത്തിയിരിക്കുകയായിരുന്നു സ്റ്റല്ലേയെ.

"ടി...."

കാതോരം അവന്റെ ഗൗരവത്തിലുള്ള ശബ്ദം.

സ്റ്റെല്ല പെട്ടെന്ന് മുഖം ഉയർത്തി.

" നിന്നെ എന്തിനാണ് ഇങ്ങനെ വിറക്കുന്നത്,  ഞാൻ എന്തെങ്കിലും ചെയ്തോ"

"സോറി "

"എന്തോന്ന് സോറി,അതൊക്കെ നിന്റെ കയ്യിൽ വച്ചാൽ മതി,ഇനിയെങ്ങാനും നിന്നെ വിറച്ചിട്ടുണ്ടെങ്കിൽ, ഈ ഇന്ദ്രൻ ആരാണെന്ന് നീ അറിയും"

 ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞുകൊണ്ട് അവൻ അല്പം കൂടി തന്നിലേക്ക് ചേർത്തു.

"പേടിച്ചിട്ട ഇന്ദ്രേട്ടാ,"

" ആരെ,,,ആരെയാണ് നിനക്ക് ഇത്ര പേടി"

" എനിക്ക് ഇവിടെ ആരെയും പരിചയമില്ലല്ലോ, അതുകൊണ്ടാ "


" ആരെയാണ് നിനക്ക് പരിചയമില്ലാത്തത് അത് എന്റെ അച്ഛമ്മ, പിന്നെ അടുക്കളയിൽ സഹായത്തിന് നിൽക്കുന്ന ലളിത ചേച്ചി, പിന്നെ ഞാൻ ആരാണെന്ന് നിനക്കറിയില്ലേ, "

"അറിയാം.. എല്ലാവരെയും അറിയാം"

" പിന്നെ പരിചയമില്ലെന്ന് പറഞ്ഞതോ "

"ഇപ്പോൾ പോയ കുട്ടിയെ, ആ കുട്ടി ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ ""

"എന്ത് പ്രശ്നം "

"എനിക്കൊന്നും അറിയില്ല,സത്യം പറഞ്ഞാൽ എല്ലാവരെയും എനിക്ക് പേടിയാ,  അതുകൊണ്ട... സോറി ഏട്ടാ "

 അത് പറയുകയും അവളുടെ മിഴികൾ നിറഞ്ഞു.

"സ്റ്റെല്ല... Mവെറുതെ നീ കരയരുത്, നിന്നോട് ഞാൻ കാര്യങ്ങളൊക്കെ വ്യക്തമാക്കി തന്നതാണ്, ഇവിടെ ആർക്കും യാതൊരുവിധ സംശയവും ഉണ്ടാവാൻ പാടില്ല, കേട്ടല്ലോ "


"ഹ്മ്മ്.... "


അവൾ വേഗം കണ്ണീര് തുടച്ചുമാറ്റി.

" നീ വാ... നമുക്ക് കിച്ചുവിനോട് സംസാരിക്കാം"


 ഇന്ദ്രൻ അവളെയും കൂട്ടി അകത്തേക്ക് കയറിപ്പോയി.

 സ്വീകരണം മുറിയിലെ സെറ്റിയിൽ 
 അച്ഛമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് കിച്ചു.

എന്തൊക്കെയോ പതം പെറുക്കി പറയുന്നുണ്ട് അവള്. ഒപ്പം കരയുന്നുമുണ്ട്.

 അത് കണ്ടതും ഇന്ദ്രന് സങ്കടമായി..

 അവൻ സ്റ്റെല്ലയോട് കിച്ചുവിന്റെ അടുത്തേക്ക് ചെല്ലുവാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.


സ്റ്റെല്ല പതിയെ അവളുടെ അടുത്തേക്ക് ചെന്നു..

 അച്ഛമ്മയുടെ മടിയിലായി കിടന്നിരുന്ന കിച്ചുവിന്റെ അരികത്ത്, തറയിൽ മുട്ടുകുത്തി ഇരുന്നു


ശേഷം ,സ്റ്റെല്ലാ പതിയെ അവളുടെ തോളിൽ കൈവെച്ചു.

"കിച്ചു.. പിണക്കമാണോ എന്നോട്,  സോറി ട്ടോ എല്ലാം പെട്ടെന്നായിരുന്നു,സാഹചര്യം മോശമായി പ്പോയി,അതുകൊണ്ട് കിച്ചുവിനെ ഒന്നും അറിയിക്കാൻ സാധിക്കാഞ്ഞത്."

സ്റ്റെല്ലയുടെ ശബ്ദം കേട്ടതും കിച്ചു പെട്ടെന്ന് മുഖം ഉയർത്തി.

 തന്റെ മുന്നിലായി മുട്ടുകുത്തി ഇരിക്കുന്നവളെ കണ്ടതും കിച്ചു അച്ഛമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റു.

 "സോറി ടാ.... കിച്ചുന് വിഷമം ആണെന്ന് അറിയാം, പക്ഷെ....."

 സ്റ്റെല്ലാ അതു പറഞ്ഞു കൊണ്ട് എഴുനേറ്റതും കിച്ചു അവളെ കെട്ടിപ്പിടിച്ചു..

 എന്നിട്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

 സ്റ്റെല്ല എന്നോട് സോറി ഒന്നും പറയണ്ട, എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടമായി, പക്ഷേ പിണക്കമുള്ളതൊക്കെ എനിക്ക് ഇന്ദ്രേട്ടനോടാണ്, ഏട്ടൻ എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ.


 ഇന്ദ്രനെ നോക്കി ചുണ്ട് കൂർപ്പിച്ചുകൊണ്ട് കിച്ചു വീണ്ടും ആവർത്തിച്ചു.


" ഇന്ദ്രേട്ടന് ആകെ തിരക്കായിരുന്നു, അതുകൊണ്ടാണ്, ഒന്നും മനഃപൂർവ്വം അല്ലടാ...., ഒന്ന് ക്ഷമിച്ചു കൂടെ  "


 സ്റ്റെല്ല പിന്നെയും ഇന്ദ്രനുവേണ്ടി അവളോട് കെഞ്ചി.

 "ഹ്മ്മ്.. M ശരി ശരി എന്റെ നാത്തൂൻ പറഞ്ഞ സ്ഥിതിക്ക്, ഞാൻ ഇത് ക്ഷമിച്ചിരിക്കുന്നു, പക്ഷേ ഞാൻ പറയുന്ന പ്രായശ്ചിത്തം ചെയ്തു തരണം.. സമ്മതം ആണോ ഇന്ദ്രേട്ടാ "

കിച്ചു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി.

 എന്റെ കിച്ചുക്കുട്ടി എന്തുപറഞ്ഞാലും ശരി ഏട്ടൻ അത് അനുസരിക്കും....

 പറഞ്ഞുകൊണ്ട് ഇന്ദ്രൻ കിച്ചുവിന്റെ അടുത്തേക്ക് വന്നു.

 വാക്കാണോ...

ഹ്മ്മ്... വാക്ക്.


ശരി കാര്യങ്ങളൊക്കെ ഞാൻ നാളെ പറയാം,ഇപ്പോൾ തൽക്കാലം അത് സർപ്രൈസ് ആയിട്ട് ഇരിക്കട്ടെ കേട്ടോ... "

കിച്ചു ഇന്ദ്രന്റെ വയറ്റിൽ ഒരു ഇടി വെച്ചു കൊടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി.


"സ്റ്റെല്ല മോള് കാരണം ആണ് കിച്ചു പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി കിടന്നത്... ഇല്ലെങ്കിൽ അവൾ ഇപ്പൊ പുലിക്കുട്ടി ആയേനെ കേട്ടോ മോനേ...'

 തന്റെ സാധനങ്ങളൊക്കെ വണ്ടിയിൽ നിന്ന് എടുത്തു കൊണ്ടു വരാം എന്നും പറഞ്ഞ് വെളിയിലേക്ക് ഇറങ്ങിപ്പോയ കിച്ചുവിനെ നോക്കി അച്ഛമ്മ പറഞ്ഞു.

 അത്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story