പൊൻകതിർ: ഭാഗം 35

ponkathir

രചന: രഞ്ജു ഉല്ലാസ്‌

സ്റ്റെല്ല മോള് കാരണം ആണ് കിച്ചു പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി കിടന്നത്... ഇല്ലെങ്കിൽ അവൾ ഇപ്പൊ പുലിക്കുട്ടി ആയേനെ കേട്ടോ മോനേ...'

 തന്റെ സാധനങ്ങളൊക്കെ വണ്ടിയിൽ നിന്ന് എടുത്തു കൊണ്ടു വരാം എന്നും പറഞ്ഞ് വെളിയിലേക്ക് ഇറങ്ങിപ്പോയ കിച്ചുവിനെ നോക്കി അച്ഛമ്മ പറഞ്ഞു.

 അത് ശരിയാണെന്ന് അർത്ഥത്തിൽ ഇന്ദ്രൻ തല കുലുക്കി. എന്നിട്ട്  മുഖം തിരിച്ച് ഒന്ന് നോക്കി.


 അവന്റെ നോട്ടം കണ്ടതും സ്റ്റെല്ല പെട്ടെന്ന് മുഖം കുനിച്ചു


"ഇന്ദ്രേട്ടാ ഒന്ന് ഹെല്പ് ചെയ്യാനായി വരുമോ..."

കിച്ചു ഉറക്കെ വിളിച്ചു ചോദിച്ചു. ഇന്ദ്രൻ പെട്ടെന്ന് തന്നെ ഇറങ്ങി പോവുകയും ചെയ്തു.

" കിച്ചുവിനെ മോൾക്ക് അറിയാമോ "

അച്ഛമ്മ ചോദിച്ചതും അവൾ നിഷേധാർത്ഥത്തിൽ തലകുലുക്കി.

" എനിക്ക് ഒരു മകൾ ഉണ്ട്, അരുന്ധതി എന്നാണ് അവളുടെ പേര്, ഭർത്താവിന്റെ ഒപ്പം ബാംഗ്ലൂരിൽ ആണ് അവരുടെ താമസം.അരുന്ധതിയുടെ ഒരേയൊരു മോളാണ്  കിച്ചു, വെക്കേഷൻ ആയതുകൊണ്ട്  നാട്ടിലേക്ക് കുറച്ചുദിവസം നിൽക്കാനായി വരുമെന്ന് അരുന്ധതി എന്നെ വിളിച്ച് അറിയിച്ചിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് എത്തുമെന്ന് ഞാൻ കരുതിയില്ല കേട്ടോ "

 അച്ഛമ്മ പറഞ്ഞു.

"കിച്ചു, വർഷത്തിൽ രണ്ടുമൂന്നു തവണ ഒക്കെ ഇവിടെ എത്താറുണ്ട്, ഇന്ദ്രനെ വലിയ കാര്യമാണ് അവൾക്ക്.. അവന് തിരിച്ചും, കിച്ചുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഇന്ദ്രൻ എന്ന് അവൾ എപ്പോഴും പറയും, അവർക്കിടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല, ആകെക്കൂടി അവൻ ഒളിപ്പിച്ചു വെച്ചത് മോളുടെ കാര്യമാണ്, അത് എത്രയായാലും അനിയത്തി കുട്ടിയോട് പറയുവാൻ അവനൊരു മടി കാണുമായിരിക്കും അതുകൊണ്ടാവും പറയാതിരുന്നത്.."


 അച്ഛമ്മ പറയുന്നതൊക്കെ കേട്ടുകൊണ്ട് അവൾ തല കുലുക്കി നിന്നത് മാത്രമേയുള്ളൂ.


സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ കിച്ചുവും ഇന്ദ്രനും രണ്ടു മൂന്ന് വലിയ ബാഗുകൾ അകത്തേക്ക് കയറ്റി കൊണ്ട് വന്നു വെച്ചു.

അച്ഛമ്മയുടെ റൂമിന്റെ അരികിലായി ആയിരുന്നു കിച്ചുവിനു കിടക്കാൻ ഉള്ള റൂം സെറ്റ് ചെയ്തത്.

ലളിത ചേച്ചി വന്നു ബെഡ്ഷീറ്റ് ഒക്കെ മാറ്റി വിരിച്ചു കൊടുത്തു.


അപ്പോളേക്കും ഇന്ദ്രനും അവളും കൂടി ബാഗ് എല്ലാം കൊണ്ട് വന്നു വെച്ചു.

അച്ഛമ്മയോടൊപ്പം നിൽക്കുന്ന സ്റ്റെല്ലയുടെ കൈയ്ക്ക് പിടിച്ചു കൊണ്ട് കിച്ചു അവളെ മുന്നിലേക്ക് നിറുത്തി.


ഇതെന്താ കൊച്ചേ, ഇങ്ങനെ പേടിച്ചു വിറച്ചു നിൽക്കുന്നത്, വന്നേ എന്റെ ചുന്ദരി മുത്തിനെ ഞാനൊന്നു ശരിയ്ക്കു കാണട്ടെ..

അവളുടെ താടി തുമ്പിൽ പിടിച്ചു മേല്പോട്ട് ഉയർത്തിയതും സ്റ്റെല്ല ഒന്ന് പുഞ്ചിരിച്ചു.

"ഇതെങ്ങനെ പരിചയപ്പെട്ടു എന്റെ ഏട്ടനെ,,,ഈ സൗന്ദര്യം കണ്ടു വീണു പോയത് ആവും ല്ലേ...നിങ്ങളുടെ ലവ് story ഒന്ന് പറയാമോ, ഞാൻ ഭയങ്കര വെയ്റ്റിംഗ് ആണ് കേട്ടോ... "


കിച്ചു...

പെട്ടന്ന് ആയിരുന്നു ഇന്ദ്രൻ അവളെ ഉറക്കെ വിളിച്ചത്.


"എന്താ ഏട്ടാ...ധാ വരുന്നു "


"ഫോൺ ഉണ്ട്...."...

അവൻ പറഞ്ഞതും ഇപ്പൊ വരാം എന്ന് പറഞ്ഞു കൊണ്ട് കിച്ചു, പോയി 


"ഒരു കഥ ഇല്ലാത്ത കുട്ടിയാ.... മോളതൊന്നും കാര്യം ആക്കേണ്ട കേട്ടോ..."

അച്ഛമ്മയുടെ ഒപ്പം നടക്കുമ്പോൾ സ്റ്റെല്ല തല കുലുക്കി.


കിച്ചു വന്ന ശേഷം പിന്നെ ആകെ ബഹളം ആയിരുന്നു 
അവളുടെ ചിരിയും ബഹളവും ഒക്കെ കേട്ടപ്പോൾ 
നാലുകെട്ട് ആകെ ഉണർന്നു..

സന്ധ്യയ്ക്ക് കുളി കഴിഞ്ഞതും ഇന്ദ്രനും കിച്ചുവും കൂടി അടുത്തായി നില കൊള്ളുന്ന കുടുംബ പരദേവതയെ തൊഴാൻ വേണ്ടി പോയിരിന്നു.

സ്റ്റെല്ലയെ നിർബന്ധിക്കേണ്ട എന്ന് അച്ഛമ്മ അവരോട് പറഞ്ഞിരുന്നു.

ലളിത ചേച്ചിയോടൊപ്പം ചേർന്ന്, അത്താഴം ഉണ്ടാക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു സ്റ്റെല്ല.


ഇന്ദ്രനു ചപ്പാത്തി മതിയായിരുന്നു.
അത് നന്നായി കുഴച്ചു പരത്തി വെയ്ക്കുകയാണ് ലളിത ചേച്ചി.

കോളി ഫ്ലവർ വെച്ചു ഒരു മസാല കറി ഉണ്ടാക്കണമായിരുന്നു.

അത് അവനു എന്നും വേണം.

താൻ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊണ്ട് സ്റ്റെല്ല പെട്ടന്ന് തന്നെ അത് എടുത്തു ചെറു ചൂട് വെള്ളത്തിൽ ഇട്ടു.

അല്പം മഞ്ഞൾ പൊടിയും ചേർത്തു കൊടുത്തു.


സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർത്തു കുക്കിംഗ്‌ഓയിലിൽ വഴറ്റി ചേർത്തു..

തന്റെതായ ഒരു രീതിയിൽ ആയിരുന്നു അവൾ അത് കറി ആക്കി എടുത്തത്.


"മോളെ.... ഇനി പോയി കുളിയ്ക്ക് നീയ്, നേരം 7മണിയോളം ആയില്ലോ "p q


ലളിതചേച്ചി പറഞ്ഞു.

"ഒരഞ്ചു മിനിറ്റ് ചേച്ചി...കറി ഒന്ന് വാങ്ങി വെച്ചോട്ടെ കേട്ടോ..."

"ഹ്മ്മ്... വൈകണ്ട കേട്ടോ .... ഇന്ദ്രൻ വന്നാലേ ചിലപ്പോൾ വഴക്ക് പറയും,"

അത് കേട്ടതും അവൾക്ക് പേടിയായി..

പെട്ടന്ന് തന്നെ പണി തീർത്തു സ്റ്റെല്ല കുളിക്കാനും പോയിരിന്നു.


റൂമിൽ എത്തിയ ശേഷം വാതില് മെല്ലെ ചാരി ഇട്ടു.

അഥവാ ഇന്ദ്രൻ വന്നെങ്കിലോ എന്നോർത്ത് ആയിരുന്നു.


മാറി ധരിക്കുവാൻ ഉള്ള വേഷവും എടുത്തു കൊണ്ട് അവൾ പെട്ടന്ന് കുളിയ്ക്കാനായി കയറി.

ഇത്രയും വലിയൊരു ബാത്രൂം ഒന്നും അവൾ കണ്ടിട്ട് പോലും ഇല്ലായിരുന്നു.

പള പളാ മിന്നുന്ന ചുവരിലേക്ക് നോക്കി അവൾ കുറച്ചു ഏറെ നേരം നിന്നു.

വില കൂടിയ പൈപ്പുകൾ ഒക്കെയാണ്.

സോപ്പും ഷാമ്പുവും  ഫേസ് വാഷും, പിന്നെ ഏതൊക്കെയോ ക്രീമുകളും ഒക്കെ അടുക്കി വെച്ചിട്ടുണ്ട്.


സോപ്പ് എടുത്തു ഒന്നു അവള് മണത്തു നോക്കി.


ഹോ.... ഈ മണം തന്നെയാണല്ലോ ആ മനുഷ്യനും...

പെട്ടന്ന് അവള് ഓർത്തു.
 
ഷവറിന്റെ കീഴിൽ നിന്ന് കുളിച്ചാൽ ഒന്നും തൃപ്തി വരില്ല.. അതുകൊണ്ട് 
പൈപ്പ് തുറന്നു വെള്ളം പിടിച്ചു വെച്ച ശേഷം സ്റ്റെല്ല കുളിച്ചത്.


ആസ്വദിച്ചു ഒന്നു കുളിച്ച ശേഷം വെളിയിലേക്ക് ഇറങ്ങി വന്നതും ഇന്ദ്രന്റെ മുന്നിലേക്ക് ആയിരുന്നു.

അമ്പലത്തിൽ പോയിട്ട് വന്നു കുർത്ത മാറ്റി വേറൊരു ടി ഷർട്ട്‌ എടുത്തു ഇടാൻ തുടങ്ങുമ്പോൾ ആയിരുന്നു അത് ഇന്ദ്രന്റെ കൈയിൽ നിന്നും താഴേക്ക് പോയത്. എടുക്കുവാനായി കുനിഞ്ഞപ്പോൾ വാഷ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

നോക്കിയപ്പോൾ ആദ്യം കണ്ടത് വെള്ളി കൊലുസ് അണിഞ്ഞ പാദങ്ങൾ ആയിരുന്നു.


മുഖം ഉയർത്തി നോക്കിയതും കുളി കഴിഞ്ഞു ഈറനോട് ഇറങ്ങി വരികയാണ് സ്റ്റെല്ല..

മുടി മുഴുവൻ ആയും ഉച്ചിയിൽ കെട്ടി വെച്ചിട്ടുണ്ട്.. എങ്കിലും ഇടയിലായി ഒന്നു രണ്ടു ചെറിയ മുടി ചുരുളുകൾ ഇടത് കാതിന്റെ  മേലേ വീണു കിടക്കുന്നു.ഒപ്പം അതിൽ നിന്നും ചെറിയ മുത്തു മണികൾ പോലെ വെള്ളതുള്ളികൾ കഴുത്തിലേക്ക് പതിയ്ക്കുന്നുണ്ട്.

അവളുടെ  തെളിഞ്ഞ കണ്ണുകളും, നീണ്ട മൂക്കും, അല്പം വിടർന്ന അധരവും കണ്ടതും പെട്ടെന്ന് അവൻ മുഖം മാറ്റി.


താൻ അണിയിച്ച ആ താലി മാറിൽ പറ്റി ചേർന്ന് കിടക്കുന്നത് അപ്പോളാണ് അവന്റെ ദൃഷ്ടിയിൽ ഉടക്കിയത്.


സ്റ്റെല്ല പതിയെ അവന്റെ അടുത്തേക്ക് വന്നു.


"ഞാൻ കുളിയ്ക്കാൻ കേറിയതാ..."


"ഹ്മ്മ്....മുടി മുഴുവനും വെള്ളം ആണല്ലോ.. ശരിക്ക് തോർത്തിയില്ലേ..."


പെട്ടന്ന് അവൻ ചോദിച്ചു.


"ആം...."
.

"എന്നിട്ട് ആണോ, ഈ വെള്ളം "

പറഞ്ഞു കൊണ്ട് അവൻ അവളുടെ ഉച്ചിയിൽ കെട്ടി വെച്ചിരിക്കുന്ന ടവൽ പിടിച്ചു ഒന്നു ചുഴറ്റി..

അവളുടെ മുടി മുഴുവൻ അഴിഞ്ഞു ഉലഞ്ഞതും ഇന്ദ്രൻ ശ്വാസം ആഞ്ഞു വലിച്ചു.

ഹോ... വല്ലാത്ത മണം...... തന്റെ മനം മയക്കുകയാണ്.


കിച്ചു വന്നു ഡോറിൽ തട്ടിയതും ഇന്ദ്രൻ തിരിഞ്ഞ് നോക്കി.

...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story