പൊൻകതിർ: ഭാഗം 39

ponkathir

രചന: രഞ്ജു ഉല്ലാസ്‌

പതിവ് പോലെ അന്നും രാവിലെ ഇന്ദ്രൻ അമ്പലത്തിലേക്ക് പുറപ്പെട്ടു.

സ്റ്റെല്ല ആ നേരത്ത് അച്ഛമ്മയുടെ അരികിൽ ആയിരുന്നു.
അവൾക്കു കുടിയ്ക്കാൻ വേണ്ടി ഒരു കപ്പ് കാപ്പി എടുത്തു ലളിത ചേച്ചി ആണ് കൊടുത്തത്. അതും മേടിച്ചു കൊണ്ട് അച്ചമ്മയുടെ അരികിൽ വന്നിരുന്നു.

കിച്ചു ഉണർന്നില്ലല്ലേ...?

ഇല്ല മോളെ, അവള് പതിയെ ഉണർന്ന് വരുമ്പോൾ നേരം ഒരുപാട് ആകും, ഈ കാര്യം പറഞ്ഞു ആണ് ഞാനും കിച്ചുവും കൂടി ഇവിടെ വരുമ്പോൾ ഏറ്റവും കൂടുതൽ വഴക്ക് ഇടുന്നത് പോലും..

അച്ചമ്മ കസേരയിലേക്ക് അല്പം കൂടി അമർന്നു ഇരുന്നു.

കുട്ടികൾ ആകുമ്പോൾ അങ്ങനെയൊക്കെയാ,അവര് എന്നും കാലത്തെ എഴുന്നേൽക്കണം എന്നൊന്നും ഇല്ല അച്ചമ്മേ,ഈ ഫോണും കൂടി ഉള്ള സ്ഥിതിക്ക് ഇതുങ്ങൾ ഒക്കെ കിടക്കുന്നത് തന്നെ വെളുപ്പാൻകാലം ആകുമ്പോൾ ആണ്...

ഇഡലി തട്ടിലേക്ക് മാവ് കോരി ഒഴിയ്ക്കുന്നതിനിടയിൽ ലളിതചേച്ചി തന്റെ അഭിപ്രായം രേഖ പ്പെടുത്തി..

. "അതാണ് പ്രശ്നം, ഈ മൊബൈൽ ഫോണ്.. ഈ കുന്ത്രാണ്ടം വന്നതിൽ പിന്നെയാ,, കുട്ടികൾ ഏറെയും വഴി തെറ്റി പോയത്, കുളിയും ഇല്ല ജപവും ഇല്ല... അതും നോക്കി അങ്ങനെ കിടക്കും.. ആണായാലും പെണ്ണായാലും അങ്ങനെ തന്നെ... "

അച്ഛമ്മ കൂടി ലളിതയെ പിന്താങ്ങി.

സ്റ്റെല്ല മാത്രം എല്ലാം കേട്ട് കൊണ്ട് പുഞ്ചിരിച്ചു ഇരുന്നു.
ഒരു അഭിപ്രായവും പറഞ്ഞതുമില്ല.

പച്ചക്കറികൾ ഒക്കെ എടുത്തു ലളിത വെള്ളത്തുലേക്ക് ഇട്ട് വെച്ചിരുന്നു.

അച്ഛമ്മ എഴുന്നേറ്റു പോയപ്പോൾ സ്റ്റെല്ല അതെല്ലാം എടുത്തു അരിഞ്ഞു വൃത്തിയാക്കി വെച്ചു.

വറുത്തരച്ച സാമ്പാർ ആണ് ഇന്ദ്രൻ കുഞ്ഞിന് ഇഷ്ട്ടം, ഒപ്പം ചമ്മന്തിയും വേണം.

നാളികേരം തിരുമ്മുന്നതിടയിൽ ലളിത പറഞ്ഞു.

സ്റ്റെല്ലയാണ് അത് വറുത്തു എടുത്തതും, ബാക്കി ചേരുവകൾ ചേർത്തു കറി ആക്കി എടുത്തതും.

ഇന്ദ്രൻ അമ്പലത്തിൽ പോയിട്ട്,വന്നപ്പോൾ അസ്സൽ സാമ്പാറിന്റെ  നല്ല മണം,,
അവൻ പതിയെ അവിടേക്ക് ചെന്നു.

അടുക്കളയിൽ ചെന്നപ്പോൾ കണ്ടു എന്തോ പാചകം ചെയ്തു കൊണ്ട് തിരിഞ്ഞു  നിൽക്കുന്നവളെ..

" സ്വന്തം ഭാര്യയെ എന്തിനാണ് മനുഷ്യ ഇങ്ങനെ വായിനോക്കുന്നത്, നാണമില്ലല്ലോ ലേശം ഉളുപ്പ് എങ്കിലും "

 തൊട്ടരികിൽ നിന്നും  കിച്ചുവിന്റെ ശബ്ദം കേട്ടതും ഇന്ദ്രൻ വിളറിവെളുത്തു.

 എങ്കിലും ആ ചമ്മൽ മറച്ചു വെച്ചു കൊണ്ട് അവൻ കിച്ചുവിന്റെ കാതിൽ ഒന്നു നന്നായി തിരുമ്മി.

 അയ്യോ എനിക്ക് വേദനിക്കുന്നു ഒന്നു വിട്ടേ ഇന്ദ്രേട്ടാ പ്ലീസ്...

 കിച്ചുവിന്റെ ശബ്ദം കേട്ടതും സ്റ്റെല്ല പെട്ടെന്ന് തിരിഞ്ഞു നോക്കി.

 വാതിൽക്കൽ നിൽക്കുന്ന ഇന്ദ്രനെ കണ്ടതും അവൾ പെട്ടെന്ന് മുഖം താഴ്ത്തി.

 അപ്പോഴേക്കും അച്ഛമ്മയും അവരുടെ അടുത്തേക്ക് വന്നു.

" ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല, നാണമില്ലല്ലോ ഈ പിളേളർക്ക് രണ്ടാൾക്കും... "


അവർ നോക്കി പേടിപ്പിച്ചപ്പോൾ ഇരുവരും അകന്നു മാറി.


സ്റ്റെല്ല... ഒന്ന് വന്നേ..

പറഞ്ഞു കൊണ്ട് ഇന്ദ്രൻ മുറിയിലേയ്ക്ക് കയറി പോയ്‌.

എന്തിനാ വിളിച്ചേ ആവോ..
ചെറിയ പേടിയോടെ സ്റ്റെല്ല റൂമിലേക്ക് ചെന്നു.

ഇന്ദ്രേട്ടാ...

ഡ്രസ്സ് മാറി കൊണ്ട് നിൽക്കുകയാണ് ഇന്ദ്രൻ.

ആഹ്...

എന്തിനാ വിളിച്ചേ..

ഇന്ന് നമ്മൾക്കൊരിടാം വരെ പോണം. എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി.. പതിനൊന്നു മണി ആകുമ്പോൾ റെഡി ആകണം കെട്ടോ..

ഹ്മ്മ്.. 

അവൾ തലയാട്ടി.

അപ്പോളേക്കിമിന്ദ്രൻ തന്റെ കുർത്ത ഊരി മാറ്റിയ ശേഷം ഇന്നർ ബനിയൻ  മാത്രം ഇട്ടുകൊണ്ട് സ്റ്റെല്ലയുടെ അടുത്തേക്ക് വന്നു.

അത് കണ്ടതും പെണ്ണിന്റെ നെഞ്ച് ഇടിച്ചു.

ഒന്നും നോക്കാതെ കൊണ്ട് അവളെ പിടിച്ചു തിരിച്ചു നിറുത്തിയ ശേഷം ആ മുടിയിൽ കുറച്ചു നേരം മുഖം പൂഴ്ത്തി നിന്നു 

ശേഷം അവളിൽ നിന്ന് അകന്നു മാറി, ഡ്രസിങ് റൂമിലേക്ക് പോയ്‌.


കിച്ചു വന്നപ്പോൾ സ്റ്റെല്ല റൂമിൽ നിൽപ്പുണ്ട്.

എടാ.. വായോ ബ്രേക്ക്‌ഫാസ്റ്റ് കഴിയ്ക്കാം..ഏട്ടനെയും വിളിക്ക് കെട്ടൊ.

പറഞ്ഞു കൊണ്ട് തന്റെ ഫോണിൽ നോക്കി കൊണ്ട് കിച്ചു  വരാന്തയിൽ കൂടി നടന്നു 

ഇന്ദ്രേട്ടാ.. കഴിക്കാൻ വരാമോ. അച്ഛമ്മ വിളിച്ചു..

ഡ്രസിങ് റൂമിലേക്കൊന്ന് എത്തി നോക്കി കൊണ്ട് സ്റ്റെല്ല അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു. 

ലളിത ചേച്ചി എല്ലാം എടുത്തു ഊണ് മേശയിൽ നിരത്തി വെച്ചപ്പോൾ സ്റ്റെല്ല ചെന്നു പ്ലേറ്റ്കളും ഗ്ലാസും എടുത്തു കൊണ്ട് വന്നു വെച്ചു.


ഇന്ദ്രനും അച്ഛമ്മയും കൂടി വന്നു ആദ്യം ഇരുന്നപ്പോൾ കിച്ചു അവളുടെ അമ്മയെ വീഡിയോ കാൾ ചെയ്യുകയാണ്.

സ്റ്റെല്ലയെ വട്ടം പിടിച്ചു നിറുത്തികൊണ്ട് ഫോണിൽ കൂടി തന്റെ അമ്മയെ കാണിക്കുന്നുണ്ട്.

കിച്ചുവിന്റെ അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒക്കെ ഒരു പുഞ്ചിരിയോട് കൂടി സ്റ്റെല്ല മറുപടി പറയുന്നത് സാകുതം നോക്കി ഇരിക്കുകയാണ് ഇന്ദ്രൻ.

ഇടയ്ക്ക് ഒരു തവണ സ്റ്റെല്ലയും ഇന്ദ്രനെ ഒന്ന് നോക്കി.

അവൻ തന്നെ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും അവൾ പെട്ടന്ന് നോട്ടം മാറ്റി.

ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇന്ദ്രന്റെ അരികിലായി ആയിരുന്നു സ്റ്റെല്ല ഇരുന്നത്.

അവള് ഉണ്ടാക്കിയ വറുത്തരച്ച സാമ്പാർ കറി കൂട്ടി അവൻ ഏഴെട്ട് ഇഡലി കഴിച്ചു.

സമീകൃത ആഹാരം ക്രമീകരിച്ചു കഴിച്ചു കൊണ്ട് ഇരുന്ന ഏട്ടൻ തന്നെയാണോ ഇത് എന്ന് ഒന്ന് നോക്കിക്കേ അച്ഛമ്മേ....

കിച്ചു ഒന്ന് ആക്കി പറഞ്ഞതും സ്റ്റെല്ലയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

"ഒക്കേ ഇവന്റെ ഭാര്യയുടെ കൈ പുണ്യം ആണന്നെ.... അതാണ് വയറും വായും അറിയാതെ ഇങ്ങനെ തട്ടി വിടുന്നത് "


അച്ഛമ്മ പറയുന്നത് കേട്ടപ്പോൾ കിച്ചു പൊട്ടിച്ചിരിച്ചു.

ലളിത ചേച്ചി അടുത്തങ്ങാനും ഉണ്ടോ എന്ന് ആയിരുന്നു സ്റ്റെല്ല നോക്കിയത്.

കാരണം ഇത്രയും ദിവസം അവർ അല്ലായിരുന്നോ പാചകം ഒക്കെ, എന്നിട്ട് പെട്ടന്ന് സ്റ്റേല്ലയുടെ കൈപ്പുണ്യം പറയുമ്പോൾ ചേച്ചിക്ക് വിഷമം ആകുമോ എന്ന് ആണ് അവൾ അപ്പോൾ ഓർത്തത് പോലും.

ഭാഗ്യം പോലെ ചേച്ചി അപ്പുറത്ത് എവിടെയോ ആയിരുന്നു.

താനും സ്റ്റെല്ലയും കൂടി ഇന്ന് ഒരു യാത്ര പോകുന്നു എന്ന കാര്യം ഇന്ദ്രൻ അച്ഛമ്മയെ അറിയിച്ചു.

രജിസ്റ്റർ മാര്യേജ് കഴിഞ്ഞു പോയാൽ പോരേ എന്ന് പറഞ്ഞു അച്ഛമ്മ അവനെ ഒന്ന് ശാസിച്ചു.

18വയസ് ഇന്ന്  പൂർത്തി ആകും എന്നും നാളെ പോയി അത് നടത്തം എന്നും ആയിരുന്നു അവന്റെ മറുപടി.


എന്നാലും ഇന്ദ്രൻ എവിടേക്ക് ആണ് തന്നെയും കൂട്ടി പോകുന്നത് എന്ന് അറിയാതെ സ്റ്റെല്ല അല്പം വിഷമിച്ചു.

ആപത്തു ഒന്നും ഉണ്ടാവല്ലേ എന്നൊരു പ്രാർത്ഥന മാത്രം അവൾക്ക് ഒള്ളു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story