പൊൻകതിർ: ഭാഗം 42

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ഇപ്പോൾ ആള് നല്ല മയക്കത്തിലാണ്, അകത്തേക്ക് കയറാൻ പറ്റില്ല, വെളിയിൽ നിർത്തി കാണിക്കാം, ഏകദേശം, ഒന്നൊന്നര മണിക്കൂറിനുള്ളിൽ, പേഷ്യന്റിന്, ബോധം വരും, അപ്പോഴേക്കും ഒരാളെ മാത്രം അകത്തേക്ക് കയറ്റാം  "


"ശരി ഡോക്ടർ "

അവൻ തല കുലുക്കി.

ഡോക്ടർ പത്മകുമാർ, ഒരു സിസ്റ്ററിനെ പേരെടുത്ത് വിളിച്ചതും, അവർ അദ്ദേഹത്തിന്റെ അരികിലേക്ക് വന്നു,

സ്റ്റെല്ലയെ 
 കാണിക്കുവാൻ, അദ്ദേഹം, നിർദ്ദേശിച്ചതും, സിസ്റ്റർ അവരെയും കൂട്ടി പുറത്തേക്ക് പോയി,

 പറഞ്ഞതുപോലെ അവൾ മയക്കത്തിൽ ആയിരുന്നു,

 പച്ചനിറമുള്ള ഒരു ഷീറ്റ് കൊണ്ട്, വയറിന്റെ ഭാഗം വരെ മറച്ചു കിടത്തിയിരിക്കുകയാണ്, അതിനു മുകളിലേക്ക്, വലതു കൈ മുഴുവൻ വലിയൊരു കെട്ട് കാണാം, ഇടതു കൈയിലും, എന്തൊക്കെയോ ചുറ്റി കടിപ്പിച്ചു വെച്ചിട്ടുണ്ട്, അവളുടെ ആ കിടപ്പ് കണ്ടതും ഇന്ദ്രനു തന്റെ നെഞ്ചിൽ ആരോ, കത്തികൊണ്ട്, വരയും പോലെയാണ് തോന്നിയത്..

 അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

" അധികനേരം ഇവിടെ നിൽക്കാൻ, അനുവാദം ഇല്ല കേട്ടോ കണ്ടുകഴിഞ്ഞെങ്കിൽ  പുറത്തേക്കിറങ്ങാമോ,?

സിസ്റ്റർ ചോദിച്ചതും, ഇന്ദ്രനും കിച്ചുവും കൂടി വെളിയിലേക്ക് ഇറങ്ങി.

 അവരെയും കാത്ത് അച്ഛമ്മ, പ്രാർത്ഥനയോടുകൂടി വെളിയിൽ ഉണ്ടായിരുന്നു.
സ്റ്റെല്ല യെ 
കണ്ടതും,ഡോക്ടർ പറഞ്ഞ കാര്യങ്ങളും,കിച്ചുവായിരുന്നു അവരോട് പറഞ്ഞുകൊടുത്തത്.

" നമ്മുടെ മഹാദേവൻ, കൂടെയുണ്ട് മോനെ, ഒരിക്കലും, അങ്ങനെ കൈവിട്ട് കളയുവാൻ ഒന്നും, കഴിയില്ല, അതിനുമാത്രം, യാതൊരു തെറ്റും നമ്മൾ ആരോടും ചെയ്തിട്ടില്ല"

 കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ, തുടച്ചുമാറ്റിക്കൊണ്ട് അച്ഛമ്മ വിതുമ്പി.

കിച്ചു,എനിക്ക് പോലീസ് സ്റ്റേഷൻ വരെ അത്യാവശ്യമായിട്ട് ഒന്ന് പോകണം, കേസ് എടുത്തിട്ടുണ്ട്, പെട്ടെന്ന് തന്നെ ഞാൻ മടങ്ങി വരും, ജസ്റ്റ് അവരെ ഒന്ന് കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞിട്ട്, അതുവരെ, നീ അച്ഛമ്മയെ ശ്രദ്ധിച്ചോണം, പിന്നെ, എന്തെങ്കിലും മെഡിസിനോ മറ്റോ വാങ്ങണമെങ്കിൽ, വാങ്ങിച്ചു കൊടുക്കുകയും ചെയ്തോണം, പോക്കറ്റിൽ കിടന്ന എടിഎം കാർഡ് എടുത്ത് അവൻ കിച്ചുവിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട്  പറഞ്ഞു.

"ഇപ്പോൾതന്നെ പോണോ ഇന്ദ്രേട്ടാ, ഒരു മണിക്കൂറിനുള്ളിൽ  സ്റ്റെല്ലയെ കേറ്റി കാണിക്കാം എന്നല്ലേ ഡോക്ടർ പറഞ്ഞത്"

" അതിനു മുൻപ് ഞാൻ തിരിച്ചു വരും, ഇവിടുന്ന് ഒരുപാട് ദൂരം ഒന്നുമില്ല പോലീസ് സ്റ്റേഷനിലേക്ക്"

 പറഞ്ഞുകൊണ്ട് ഇന്ദ്രൻ മുന്നോട്ടു നടന്നു..

***

ദേവദത്താ...

ഇന്ദ്രന്റെ ഉറക്കെ ഉള്ള വിളിയൊച്ച കേട്ട് കൊണ്ട് ആയിരുന്നു മഹാലഷ്മിയും പിന്നാലെ ദേവ ദത്തനും ഇറങ്ങി വന്നത്.

അവന്റെ വരവ് പ്രതീക്ഷിച്ചിരുന്നതിനാൽ പ്രേത്യേകിച്ചു ഭാവങ്ങൾ ഒന്നും ഇരുവരുടെയും മുഖത്ത് ഇല്ലായിരുന്നു എന്ന് വേണം പറയാന്.

"നിനക്ക് എന്താടാ ഈ വീട്ടിൽ കാര്യം "

ഓറഞ്ച് നിറം ഉള്ള പട്ടു സാരി ചുറ്റി, നിറയെ ആഭരണങ്ങൾ അണിഞ്ഞു കൊണ്ട് മഹാലക്ഷ്മി മകന്റെ അടുത്തേയ്ക്ക് ആദ്യം നടന്നു വന്നു കൊണ്ട് ചോദിച്ചു.

"എന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ തള്ളയാണെന്നപോലും നോക്കില്ല.. പച്ചക്ക് കത്തിക്കും എല്ലാത്തിനെയും "


പല്ല് ഇരുമ്മി കൊണ്ട് ദേഷ്യത്തിൽ പറയുന്ന മകനെ കണ്ടതും മഹാലക്ഷ്മി ഉറക്കെ പൊട്ടിച്ചിരിച്ചു. അവനെ കളിയാക്കി കൊണ്ട് തന്നെ... 

കേട്ടോ ദേവേട്ട ഇവനീ പറയുന്നത് ഒക്കെ... അവന്റെ കുടുംബത്തു ഇരിക്കുന്ന പെണ്ണിന് ഒന്നും പറ്റാണ്ട് നോക്കേണ്ടത് ആരുടെ കടമയാണ്,നമ്മുടെയാ.... ഇതെന്താ വെള്ളരിക്കപ്പട്ടണം ആണോ....?

ആവൊ എനിക്ക് അറിഞ്ഞു കൂടാ... ഈ കുട്ടി എന്തിനാ ഇങ്ങനെ യാതൊരു ബോധവും ഇല്ലാണ്ട് ഓരോന്ന് വിളിച്ചു പറയുന്നത്, അതിനുമാത്രം ഇപ്പോൾ എന്താ പറ്റിയേ....

ദേവദത്തൻ വളരെ ലാഘവത്തോടെ ഇന്ദ്രനെ നോക്കി.


"ടോ.... കാര്യങ്ങൾ ഒക്കെ തനിയ്ക്കും തന്റെ പെങ്ങൾക്കും അതുപോലെ എനിയ്ക്കും വ്യക്തമാണ്.. അതുകൊണ്ട് ഒരിക്കൽക്കൂടി മനസിലാകുന്ന ഭാഷയിൽ പറയുവാ, ദേവദത്തനും ഉടപ്പിറന്നോളും കൂടി ഒരുപാട് ഒണ്ടാക്കാൻ വന്നേക്കല്ലേ.... കളിക്കുന്നത് ഇന്ദ്രനോട്‌ ആണെങ്കിൽ അത് സൂക്ഷിച്ചു വേണം... ആളും തരവും അറിഞ്ഞു. അല്ലാത്ത പക്ഷം തോറ്റു പിന്മാറാം എന്നൊന്നും ഓർക്കേണ്ട ആരും..
എന്റെ പെണ്ണിന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ തറവാട്പോലും മിച്ചം വെയ്ക്കില്ലാ. കൊന്നു കൊല വിളിച്ചേ അടങ്ങു ഇന്ദ്രൻ... അറിയാല്ലോ എന്നെ.... ഒറ്റ എണ്ണത്തിനെ പോലും ബാക്കി വെയ്ക്കില്ലാ.

പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു ഇറങ്ങിയതും പിന്നിൽ നിന്ന് ഒരു കൈ കൊട്ട് പോലെ അവൻ കേട്ടു.

നോക്കിയപ്പോൾ ഉണ്ണിമായ ആണ്.


ഓഹ് അതെന്ത് പോക്കാ ഇന്ദ്രേട്ട, പോകുന്നത്, വെല്ലുവിളി ഒക്കെ നടത്തി ഇറങ്ങി പോകുമ്പോൾ ഇവിടെ അച്ഛനും അപ്പച്ചിയും ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് പറയാൻ ഉള്ളത് കൂടി കേട്ടിട്ട് ഇറങ്ങുന്നേ...


ഒരു പ്രേത്യേക ഈണത്തിലും താളത്തിലും ഒക്കെ ആയിട്ട് ആണ് ഉണ്ണിമായ സംസാരിക്കുന്നത്.

ഇന്ദ്രന്റെ അടുത്തേയ്ക്ക് വന്നു അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.

"നിന്റെ ഒരു കോപ്പും കേൾക്കാൻ എനിക്ക് ഇപ്പൊ സൗകര്യം ഇല്ലടി പുല്ലേ, എനിക്ക് പറയാൻ ഉള്ളത് വ്യക്തമായി തന്നെ പറയേണ്ടവരോട് പറഞ്ഞു കഴിഞ്ഞു, "

"ആഹാ അത് കൊള്ളാലോ.. എന്നാലേ എനിക്ക് ഒരൊറ്റ കാര്യം മാത്രം ഇന്ദ്രേട്ടനോട് പറയാൻ ഉണ്ട്, അത് കേട്ടിട്ട് പൊയ്ക്കോളൂന്നെ,"

അല്പം കൂടി അവന്റെ അടുത്തേക്ക് ചേർന്ന് ശബ്ദം താഴ്ത്തിയാണ് ഉണ്ണിമായ സംസാരിക്കുന്നത്.


"സ്റ്റെല്ല എന്നല്ല, ഒരുത്തിയും ഇന്ദ്രന്റെ കൂടെ വാഴാന് ഈ ഉണ്ണിമായ ജീവിച്ചു ഇരിക്കുന്നിടത്തോളം കാലം സമ്മതിക്കില്ല..ആ വ്യാമോഹം അങ്ങ് മാറ്റി വെച്ചേക്ക് "

"സ്റ്റെല്ലയെ എന്റെ കൂടെ വാഴിക്കണം എങ്കിൽ അത് നിന്നെ കൊന്നിട്ട് ആണെങ്കിൽ അങ്ങനെപോലും, അതിനു വേണ്ടി ഏതറ്റം വരെയും ഇന്ദ്രൻ പോകും... നിന്റെ ഉള്ളിൽ ഉള്ള വ്യാമോഹം ആണ് മാറ്റേണ്ടത്..  മുന്നിൽ നിന്നും മാറി നിക്കെടി ചൂലെ..."


അവളെ പിടിച്ചു തള്ളി മാറ്റിയിട്ട് കാറ്റു പോലെ ഇന്ദ്രൻ പുറത്തേക്ക് കുതിച്ചു.


***

എത്ര നേരമായിട്ട് വിളിക്കുന്നതാ, ഈ ഇന്ദ്രേട്ടൻ ഇത് എവിടാ അച്ഛമ്മേ...

കിച്ചു ഫോണിൽ കുത്തി കൊണ്ട് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

"പോലീസ് സ്റ്റേഷനിൽ ആയത് കൊണ്ട് ആവും കുഞ്ഞേ, കുറച്ചു ടെ നോക്കാം. "

"എന്നാലും ഇത് എത്ര നേരമായി, ഇങ്ങനെ ഉണ്ടോ ഒരു പോക്ക് "

"8മണി ആകുമ്പോൾ സ്റ്റല്ലയെ ക്കാണിയ്ക്കാം എന്നല്ലേ ഡോക്ടർ പറഞ്ഞത്, അപ്പോളേക്കും ഏട്ടൻ വരുമോ ആവോ "

"വരും മോളെ, അപ്പോളേക്കും എന്തായാലും അവൻ വരും '"

"ഏട്ടന് ക്ഷീണം ഉള്ളത് അല്ലേ അച്ഛമ്മേ, അതാണ് എന്റെ പേടി.."
..

"എനിക്കും പേടി ഉണ്ട്, പക്ഷെ ഇപ്പൊ വേറെ ഒരു നിവർത്തിയും ഇല്ലാലോ "

ഇരുവരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഇന്ദ്രൻ അകത്തേക്ക് കയറി വന്നത്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story