പൊൻകതിർ: ഭാഗം 44

രചന: രഞ്ജു ഉല്ലാസ്‌

സ്റ്റെല്ലയുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത ശേഷം ആ കവിളിൽ ഒന്നു കൊട്ടിയിട്ട് ഇന്ദ്രൻ പതിയെ പുറത്തേക്ക് ഇറങ്ങി പോയി.


സങ്കടം വന്നിട്ട് അവനു കണ്ണുകൾ ഒക്കെ നിറഞ്ഞു..

ഒരു തെറ്റും ചെയ്യാത്ത പാവം.. കിടക്കുന്ന കിടപ്പ് കണ്ടില്ലേ,,

അവനു നെഞ്ചു നീറി പിടഞ്ഞു.

അച്ഛമ്മ ആണെങ്കിൽ വാതിൽക്കൽ ഇറങ്ങി നിൽപ്പുണ്ടയിരുന്നു ഇന്ദ്രന്റെ വരവും കാത്തു.

"ആ കുട്ടിയ്ക്ക് എങ്ങനെ ഉണ്ട് മോനേ, സംസാരിച്ചോ "

ഇന്ദ്രൻ കയറി വന്നതും അച്ഛമ്മ ചോദിച്ചു.

"ഹ്മ്മ്. സംസാരിച്ചു, വേദന ഉണ്ട്, പിന്നെ അവര് മെഡിസിൻ ഒക്കെ കൊടുത്തു കിടത്തി, വേറെ കുഴപ്പമില്ലങ്കിൽ നാളെ റൂമിലേക്ക് മാറ്റും "

"എന്റെ കൃഷ്ണ,,, എന്റെ കുഞ്ഞിനെ ഒരുപാട് വേദനിപ്പിക്കരുതേ, പാവം അതിനു സഹിക്കാൻ പോലും ഉള്ള ആരോഗ്യം ഇല്ലാ "

"കിച്ചു വന്നില്ലേ അച്ഛമ്മേ "?

പെട്ടന്ന് ഇന്ദ്രൻ ചോദിച്ചു.

"വന്നു മോനേ, അപ്പോളാണ് മിനറൽ വാട്ടർ മേടിച്ചില്ലലോ എന്ന് ഓർത്തത്.. വീണ്ടും പോയിട്ടുണ്ട്... ഇപ്പൊ വരും "

രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ കിച്ചു അവിടേക്ക് കയറി വന്നു.


ഏട്ടാ.. സ്റ്റെല്ലയ്ക്ക് എങ്ങനെ ഉണ്ട്?

"വയ്യടാ,, നല്ല ക്ഷീണം ആണ്,പിന്നെ എല്ലാം ഉള്ളിൽ ഒതുക്കി കിടക്കുവാ, പാവത്തിന് വേറെ നിവർത്തി ഇല്ലാലോ 

അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി.


"സാരമില്ല ഏട്ടാ, സങ്കടപ്പെടുവൊന്നും വേണ്ട,പെട്ടെന്ന് തന്നെ സ്റ്റെല്ല റിക്കവർ ആകും, കണ്ടോ, "

അവൾ ശുഭ വിശ്വാസത്തോടെ പറഞ്ഞുകൊണ്ട് ഇന്ദ്രന്റെ അരികിൽ വന്നു ഇരുന്നു.

എന്നാൽ ഇന്ദ്രൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.


സങ്കടത്തോടെ ഉള്ള അവളുടെ ആ നോട്ടം, അതായിരുന്നു ഇന്ദ്രന്റെ ഉള്ളിൽ അപ്പോളും.അത്രമേൽ വയ്യെങ്കിലും ഇന്ദ്രേട്ടന് എങ്ങനെ ഉണ്ട്, എന്തെങ്കിലും കുഴപ്പം പറ്റിയോ, എന്നുള്ള അവളുടെ ആകുലത.

 അത് ഓർക്കുംതോറും, അവന്റെ ഉള്ളം പൊള്ളി പിടഞ്ഞു.

 ഭക്ഷണം കഴിക്കാമെന്ന് കിച്ചു ഒരുപാട് നിർബന്ധിച്ചു എങ്കിലും, ഇന്ദ്രൻ അത് കൂട്ടാക്കിയില്ല.

 ഒടുവിൽ അച്ഛമ്മയും കിച്ചുവും, അവൻ കഴിച്ചാലേ  എന്തെങ്കിലും കഴിക്കൂ എന്ന്, വാശി പിടിച്ചപ്പോൾ ഒടുവിൽ, ഇന്ദ്രൻ ഒരു ചപ്പാത്തിയെടുത്ത് കഴിച്ചെന്നു വരുത്തി.

 അന്ന് രാത്രിയിൽ  അവന് ഉറക്കം വന്നതേയില്ല. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

 നാളെ സ്റ്റെല്ല തന്റെ അരികിൽ എത്തിയാൽ മാത്രം അവനു സമാധാനം ആകുവോള്ളായിരുന്നു..

പുലരാറായപ്പോൾ ആണ് ഇന്ദ്രൻ ഒന്ന് ഉറങ്ങിയത്.

ഡോക്ടർ വന്നപ്പോൾ ഒ പ്പിയിൽ ചെന്നു അവൻ സ്റ്റെല്ലയുടെ കാര്യം സംസാരിച്ചു.

താൻ എത്തിയതേ ഒള്ളു എന്നും, ഐ സി യു വിലേയ്ക്ക് പോകുകയാണ്, ടെൻഷൻ ഒന്നും വേണ്ട, സ്റ്റെല്ല ഓക്കേ ആണ് എന്നും അയാൾ പറഞ്ഞു.

പിന്നീട് അവൻ അവിടെ നിന്നും ഇറങ്ങി പോന്നു.

കിച്ചുവും അച്ഛമ്മയും ഒക്കെ സ്റ്റെല്ലയെ കൊണ്ട് വരുന്നത് കാത്ത് റൂമിൽ ഇരിക്കുകയാണ്.

"ഡോക്ടർ എന്ത് പറഞ്ഞു ഏട്ടാ, എപ്പോളാ കൊണ്ട് വരുന്നത് "

"റൗണ്ട്സ് നു പോയില്ലന്നു, എന്നേ വിളിക്കും, അപ്പോൾ ചെന്നാൽ മതി "

പറഞ്ഞു കൊണ്ട് അവൻ വന്നു ബെഡിൽ കയറി ഇരുന്നു.

**

എന്നാലും നമ്മൾ ആണ് lഅത് ചെയ്തത് എന്ന് ഇന്ദ്രൻ കണ്ടു പിടിച്ചല്ലോ ഏട്ടാ,ഞാൻ ഒരിക്കൽ പോലും അവന്റെ വരവ് പ്രതീക്ഷിച്ചത് അല്ല "


"ഒക്കെയ്ക്കും കാരണം ആ ഡ്രൈവർ ആണ്, അവനു രക്ഷപെടാനും കഴിഞ്ഞില്ലല്ലോ, ശരിക്കും ഇന്ദ്രൻ അയാൾക്കിട്ട് കൊടുത്തുന്ന  കേട്ടത് "

മഹാലക്ഷ്മി സഹോദരനും ആയിട്ട് സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ് അകത്തെ മുറിയിൽ.

ഉണ്ണിമായയും അരികിൽ ഉണ്ട്.

"ഇന്ദ്രേട്ടന് ഒന്നും പറ്റാഞ്ഞത് ഭാഗ്യം, അച്ഛന്റെയും അപ്പച്ചിയുടെയും കുരുട്ട് ബുദ്ധിയിൽ ഏട്ടനു വല്ലതും സംഭവിച്ചിരുന്ന എങ്കിൽ കാണാമായിരുന്നു, ഈശ്വരൻ കാത്തത് കൊണ്ടാണ് "


"ആ ലളിത പറഞ്ഞത്, ഡ്രൈവറും ആയിട്ട് ആ പെണ്ണ്  പോയിന്നു അല്ലേ മോളെ,അത് വെച്ചാണ് നമ്മൾ എല്ലാം സെറ്റ് ചെയ്തത്,ഇന്ദ്രൻ ന്റെ ഒപ്പം ആണെന്ന് ഉള്ളത് നമ്മളുണ്ടോ അറിയുന്നു..."


"ലളിത,,, ആ സ്ത്രീയെ ദയവ് ചെയ്തു വിശ്വസിക്കല്ലേ അപ്പെ, ചുമ്മാ വായിൽ തോന്നുന്നത് അല്ലേ വിളിച്ചു കൂവുന്നേ,  "..

"നിറുത്തി, എല്ലാം നിറുത്തി, ഇനി യാതൊരു കാരണവശാലും അവളെ വിളിക്കുക പോലും ചെയ്യില്ല...."


മഹാലഷ്മി ആണയിട്ട് പറഞ്ഞപ്പോൾ ദേവനും അത് ശരി വെച്ചു.

**
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇന്ദ്രനെ വന്നു ഒരു സിസ്റ്റർ വിളിച്ചു കൊണ്ട് പോയി.


ഡോക്ടർ വന്നു എന്നും സ്റ്റെല്ലയെ കേറി കാണാൻ പറ്റുമെന്നും ഒക്കെ സിസ്റ്റർ അവനെ അറിയിച്ചു.

അവൻ ചെന്നപ്പോൾ ഡോക്ടർ സ്റ്റെല്ലയെ പരിശോധിക്കുകയാണ്.

"വേദന ഉണ്ടെങ്കിൽ പറഞ്ഞാൽ മതി, ഇവര് മെഡിസിൻ തരും കേട്ടോ,"

ഡോക്ടർ പറഞ്ഞതും അവൾ പതിയെ തല കുലുക്കി.

ആഹ് ഇന്ദ്രൻ, സ്റ്റെല്ലയ്ക്ക്  ബി പി ഇടയ്ക്ക് ഡൌൺ ആകുന്നുണ്ട്, അത് പേടിക്കാൻ ഒന്നും ഇല്ല, ഓക്കേ ആയിക്കോളും കേട്ടോ,ഇവിടെ ആയതു കൊണ്ട് ആണ്, റൂമിൽ ചെന്നു കഴിഞ്ഞു തന്നോട് സംസാരിച്ചു ഒക്കെ കഴിഞ്ഞു ആള് ഉഷാർ ആകും...

അവനെ കണ്ടതും ഡോക്ടർ പറഞ്ഞു.

"ഓക്കേ ഡോക്ടർ "

" പിന്നെ ഭക്ഷണം ഒക്കെ ലൈറ്റ് ആയിട്ട് പോട്ടെ, ഇ lന്നുടെ ഫ്ലൂയിഡ് ഇട്ടേക്കാം, ക്ഷീണം ഉണ്ടെങ്കിൽ മാറിക്കോളും.... എഴുന്നേറ്റു ഇരിക്കുമ്പോൾ ഒക്കെ ഒന്ന് ശ്രെദ്ധിക്കണമ്, തല ചുറ്റാൻ ഉള്ള സാധ്യത ഉണ്ട് കെട്ടോ, "

. "ഹ്മ്മ്.. ഓക്കേ ഡോക്ടർ "


"വേറെ പ്രേത്യേകിച്ചു ഒന്നും തന്നെ പറയാൻ ഇല്ല... റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ ഉള്ള നടപടികൾ ഒക്കെ ഇവിടെ സിസ്റ്റർമാര് ചെയ്യും കേട്ടോ "

സ്റ്റെല്ലയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം, ഇന്ദ്രന്റെ തോളിൽ ഒന്ന് കൊട്ടിയിട്ട് ഡോക്ടർ പദ്മകുമാർ നടന്നു പോയ്.

അവളുടെ അരികിലേക്ക് ചെന്നു ഇന്ദ്രൻ പതിയെ ആ നെറുകയിൽ തലോടുകയാണ്..

അച്ഛമ്മയുo കിച്ചുവും ഒക്കേ,?

"റൂമിൽ ഉണ്ട്, സ്റ്റെല്ലയെ വെയിറ്റ് ചെയ്തു ഇരിക്കുവാ "

"ഇന്നലെ പോയില്ലേ അവര് 

"ഇല്ലടോ.. തന്നെ കണ്ടിട്ടേ പോകൂ എന്ന് രണ്ടാൾക്കും വാശി, പിന്നെ നിന്നോളാൻ ഞാനും പറഞ്ഞു "

അത് കേട്ടതും സ്റ്റെല്ലയുടെ ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി വിരിഞ്ഞു.

" ഇന്നലെ രാത്രിയിൽ ഒരുപാട് വേദനിച്ചോ "?

" വേദന തോന്നിയപ്പോൾ സിസ്റ്റർമാരെ വിളിച്ചു, അവരു ഗുളിക തന്നത് കഴിച്ച് പിന്നെ ഉറങ്ങിപ്പോയി  "

"ഇപ്പോ എങ്ങനെയുണ്ട്,"

" ഈ കൈക്ക് കുഴപ്പമില്ല എന്നും പറഞ്ഞ് അവൾ ഇടതു കൈ ചെറുതായി ഉയർത്തി. "

" വേണ്ട വേണ്ട അധികം ഇളക്കുകയൊന്നും വേണ്ട,  എല്ലാം കുറയട്ടെ"

 ഇന്ദ്രൻ പെട്ടെന്ന് സ്റ്റെല്ലയെ വിലക്കി.

 പിന്നീട് അവളെ റൂമിലേക്ക് മാറ്റുന്നതിനുള്ള കാര്യങ്ങളൊക്കെ ഐസിയുവിൽ ഉണ്ടായിരുന്ന രണ്ട് സിസ്റ്റർമാരും കൂടി ചെയ്തു.

 വീൽചെയറിൽ ഇരുത്തിയാണ് സ്റ്റെല്ലയെ റൂമിലേക്ക് കൊണ്ടുപോയത്.


 ഇപ്പോൾ തന്നെ സ്റ്റല്ലയെ കൊണ്ടുവരുമെന്ന് ഇന്ദ്രൻ ചെന്ന് പറഞ്ഞതുകൊണ്ട്, അച്ഛമ്മയും കിച്ചുവും കൂടി, അവളെ കാത്ത്  വെളിയിൽ നിന്നു.

 അല്പം കഴിഞ്ഞതും, രണ്ടുമൂന്ന് സിസ്റ്റർമാര്  ചേർന്ന്,സ്റ്റെല്ലയെയും ആയിട്ട് വരുന്നത് അവർ കണ്ട്.

പാവം അച്ഛമ്മ...

സ്റ്റെല്ലയെ കണ്ടതും കരയാൻ തുടങ്ങി.

ഇന്ദ്രൻ അവരെ ചേർത്തു പിടിച്ചു അശ്വസിപ്പിച്ചു.

"അച്ഛമ്മേ...."

അരികിൽ എത്തിയതും സ്റ്റെല്ല പതിയെ വിളിച്ചു.

നിറഞ്ഞ മിഴികളോട് അച്ഛമ്മ മുഖം ഉയർത്തി അവളെ നോക്കി.

അപ്പോളേക്കും സ്റ്റെല്ലയുടെ കവിളിൽ കൂടി കണ്ണീര് ഒലിച്ചു ഇറങ്ങി.

"ആഹാ, ഇത്രയും വേദന സഹിച്ചു ഇന്നലെ കിടന്ന ആളാണോ ഇപ്പൊ കരയുന്നത്, ഇൻജെക്ഷൻ വേണോ, ഒന്നൂടെ..."

. സിസ്റ്റർ കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ സ്റ്റെല്ല കവിൾ തുടച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story