പൊൻകതിർ: ഭാഗം 7

ponkathir

രചന: രഞ്ജു ഉല്ലാസ്‌

വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില് ഏകദേശം അര മണിക്കൂർ മുന്നേ ശിവനും കൂട്ടരും എത്തിച്ചേർന്നു.


ലക്ഷ്മി യുടെ സഹോദരൻ ആയ സേതു ആദ്യം ആയിട്ട് ആയിരുന്നു ശിവനെ നേരിട്ട് കണ്ടത്.

അവൻ ഓടി വന്നു ശിവനെ കെട്ടിപിടിച്ചു.

അവളുടെ അച്ഛനമ്മമാരായ ലളിതയും സോമനും ഒപ്പം ഗൗരിയും മനോജും ഒക്കെ ചേർന്നു ചെക്കൻ വീട്ടുകാരെ സ്വീകരിച്ചു ആനയിച്ചു അകത്തേക്ക് കൊണ്ട് പോയി.


കാഞ്ചിപുരം പട്ടുടുത്ത്, അത്യാവശ്യം ആഭരങ്ങൾ ഒക്കെ അണിഞ്ഞു, മുടി നിറയെ മുല്ലപ്പൂവ് ചൂടി, മിതമായ രീതിയിൽ ഉള്ള മേക്കപ്പ് ഒക്കെ ഇട്ട് ആയിരുന്നു ലക്ഷ്മി ഇറങ്ങി വന്നത്.


കതിർ മണ്ഡപത്തിൽ തന്നോട് ചേർന്ന് നിൽക്കുന്നവളെ കാൺകേ ശിവനു പറഞ്ഞു അറിയിക്കാൻ ആവാത്ത ഒരു അനുഭൂതി ആയിരുന്നു.

അങ്ങനെ 
 നിശ്ചയിച്ചു ഉറപ്പിച്ച മുഹൂർത്തത്തിൽ തന്നെ ശിവൻ ലക്ഷ്മിയെ താലി ചാർത്തി തന്റെ പാതിയാക്കി ജീവിത സഖിയാക്കി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നു കണ്ട സന്തോഷത്തിൽ രാധമ്മയുടെ മിഴികൾ നിറഞ്ഞു തൂവി.


ശ്രീദേവിയും ശാലിനിയും ഒക്കെ അതീവ സന്തോഷത്തിൽ ആണ്.

അവരുടെ ഒക്കെ ഭർത്താക്കന്മാരുടെ കുടുംബങ്ങളിൽ നിന്നും ധാരാളം ആളുകൾ എത്തി ചേർന്നിട്ടുണ്ട്. എല്ലാവരെയും വിളിച്ചു കൂട്ടി പെണ്ണിനെ പരിചയപ്പെടുത്തുകയും ഫോട്ടോ എടുപ്പിക്കുകയും ഒക്കെയാണ് അവര്..

കാണാൻ തരക്കേടില്ലാത്ത കുട്ടി ആയിരുന്നു ലക്ഷ്മി.. അതുകൊണ്ട് അവളെ എല്ലാവർക്കും തന്നെ ഒറ്റ നോട്ടത്തിൽ ഇഷ്ടം ആകുകയും ചെയ്തു.

ലക്ഷ്മിയുടെ കുറച്ചു കൂട്ടുകാരികളും, അവള് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനും കുടുംബവും ഒക്കെ വന്നു ഇരുവർക്കും ആശംസകൾ നേർന്നു.

അങ്ങനെ ചടങ്ങുകൾ ഒന്നൊന്നായി പുരോഗമിച്ചു കൊണ്ടേ ഇരുന്നു.

സംനൂപും ഭാര്യ സൗമ്യയും വന്നു ലക്ഷ്മിയോട് സംസാരിച്ചു

ലക്ഷമിയ്ക്ക് ഞങ്ങളെ മനസ്സിലായോ..

സനൂപ് ചേട്ടനെ അറിയാം, മുന്നേ ശിവേട്ടന്റെ ഒപ്പം വന്നു കണ്ടിട്ടുണ്ട്, ചേച്ചിയെ പറഞ്ഞു അറിവ് മാത്രം ഒള്ളായിരുന്നു.

സൗമ്യയുടെ കൈക്ക് പിടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.

ആഹ് ഇനി നമ്മളൊക്കെ എന്നും കാണേണ്ട ആളുകൾ ആണ് ലക്ഷ്മി... ശിവന്റെ വീടിനോട് തൊട്ടടുത്തു ആണ് ഞങ്ങൾ താമസിക്കുന്നെ..

അല്പം സമയം കൂടി സംസാരിച്ച ശേഷം അവര് സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി.

മക്കളെ ഇനി വന്നു സദ്യ കഴിക്ക്.. എന്നിട്ട് ആവാം ബാക്കി ഒക്കെ... ഇല്ലെങ്കിൽ ഇറങ്ങാൻ വൈകും കേട്ടോ..

ഇടയ്ക്ക് ലക്ഷ്മിയുടെ അച്ഛൻ വന്നു അവരെ ഓർമ്മപ്പെടുത്തി.

ഹ്മ്മ്... ശരി അച്ഛാ.ഞങ്ങള് വരാം പറഞ്ഞു കൊണ്ട് 

ഇരുവരും അച്ഛന്റെ ഒപ്പം കഴിക്കാൻ വേണ്ടി പോയി.

 ശിവന്റെയും ലക്ഷ്മിയുടെയും സഹോദരങ്ങൾ എല്ലാവരും ഒപ്പം മാതാപിതാക്കളും ഒക്കെ ചേർന്നായിരുന്നു ഭക്ഷണം കഴിച്ചത്.


രണ്ടുമണിക്ക് ആയിരുന്നു ചെക്കന്റെ വീട്ടിലേക്ക് പുറപ്പെടേണ്ട സമയം...

ആ നേരം എത്തിയപ്പോൾ ലക്ഷ്മി യുടെ മിഴികൾ നിറഞ്ഞു തൂവി.

 ലക്ഷ്മിയുടെ സഹോദരനായ സേതുവാണ് ശിവന്റെ കയ്യിലേക്ക് അവളുടെ  കൈ പിടിച്ചു ഏൽപ്പിച്ചത്.

 ആ സമയത്ത് അവളുടെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

 ശ്രീദേവിയും ശാലിനിയും ഒക്കെ ചേർന്ന് ലക്ഷ്മിയെ സമാധാനിപ്പിച്ചുകൊണ്ട് കാറിന്റെ അകത്തേക്ക് കയറി..


അവളുടെ 
 അമ്മയും ചേച്ചിയും ഒക്കെ നിൽക്കുന്നുണ്ടായിരുന്നു 


 എല്ലാവരെയും കൈവശം കാണിച്ചുകൊണ്ട് ശിവനും കൂട്ടരും അങ്ങനെ ലക്ഷ്മിയെയും ചേർത്ത് അവന്റെ നാട്ടിലേക്ക് പുറപ്പെട്ടു.

 നാലുമണിക്ക് ആയിരുന്നു ചെക്കന്റെ വീട്ടിലേക്കുള്ള ഗ്രഹ പ്രവേശനം.

പഴയ രീതിയിൽ ഉള്ള ഓടിട്ട വലിയൊരു ഇരു നില വീടായിരുന്നു ശിവന്റെത്.. അത് കണ്ടതും ലക്ഷ്മിയുടെ മുഖം തെളിച്ചം ഇല്ലാത്ത രീതിയിൽ ഒന്ന് പ്രകാശിച്ചു.

രാധമ്മ കൊടുത്ത 
അഞ്ചു തിരി ഇട്ട് കത്തിച്ചു വെച്ച നിലവിളക്കുമേന്തി ലക്ഷ്മി ആ വീടിന്റെ ഐശ്വര്യം ആയി അകത്തേക്ക് കയറി.

ഒരുപാട് ആളുകളും തിരക്കും ഒക്കെ ആയപ്പോൾ ലക്ഷ്മി വിയർത്തു.

മധുരം വെയിപ്പ് ചടങ്ങിന് ശേഷം, സെക്കന്റ്‌ സാരീ ഉടുത്തു കൊണ്ട് കുറച്ചു ഫോട്ടോസ് എടുക്കാം എന്ന് ശ്രീദേവി വന്നു പറഞ്ഞപ്പോൾ ലക്ഷ്മി മന്ത്രകോടി മാറ്റാൻ വേണ്ടി പോയി..


താഴത്തെ നിലയിൽ അമ്മയുടെ മുറിയോട് അല്പം മാറി ഉള്ള വലിയൊരു മുറി ആയിരുന്നു ശിവന്റേത്.

ശ്രീദേവിടെ പിന്നാലെ അവിടേക്ക് 
ലക്ഷ്മിയും കയറി ചെന്നു.

.
പല ആളുകൾ വന്നു ചേർന്ന് കയറി ഇറങ്ങി പോയത് കൊണ്ടും ശാലിനിയും ശ്രീദേവിയും ഒക്കെ ആ മുറിയിൽ നിന്ന് കല്യാണത്തിന് പോകാൻ ഒരുങ്ങിയതു കൊണ്ടും ഒക്കെ ആണോ എന്ന് അറിയില്ല അവിടമാകെ മുല്ലപ്പൂ മണം ആയിരുന്നു..


ഇതാണ് കേട്ടോ ഏട്ടന്റെ മുറി, മുകളിലും ഉണ്ട് മൂന്നു ബെഡ്‌റൂം... നേരത്തെ ഏട്ടൻ അവിടെ ആയിരുന്നു കിടന്നേ.... പിന്നെ ഞങ്ങളൊക്കെ കല്യാണം കഴിഞ്ഞു പോയ ശേഷം ഏട്ടൻ ഇവിടേയ്ക്ക് മാറിയതാ.. അമ്മ ഒറ്റയ്ക്ക് ആയ കൊണ്ട്...

ലക്ഷ്മിയുടെ മുടിയിലെ മുല്ലപ്പൂ കുത്തി വെച്ചിരിക്കുന്ന സ്ലൈടുകൾ ഒന്നൊന്നായി അഴിച്ചു മാറ്റുകയാണ് ശാലിനി.

ഒപ്പം തന്നെ ആണ് അവള് ലക്ഷ്മിയോട് കാര്യങ്ങൾ വിശദീകരിയ്ക്കുന്നതു.

ഹ്മ്മ്......

ലക്ഷ്മി ഒന്നു മൂളി.

ആകെ മടുത്തു അല്ലേ മോളെ... ദേ ഈ ചായ ഇത്തിരി കുടിയ്ക്ക്.. ക്ഷീണം കുറച്ചു കുറയട്ടെ....


രാധമ്മ തിടുക്കത്തിൽ കയറി വന്നു ഒരു ഗ്ലാസ്‌ ചായ കൊണ്ട് വന്നു ലക്ഷ്മി യുടെ അരികിൽ കിടന്ന മേശമേൽ വെച്ചു.

മോള് ചായ കുടിക്കോ....എന്നിട്ട് ആവാം ബാക്കി 

ഹ്മ്മ്.. കുടിച്ചോളാം അമ്മേ....

മോൾക്ക് ഇവിടമൊക്കെ ഇഷ്ടം ആയോ..

രാധമ്മ പിന്നെയും ചോദിച്ചു.

ഇഷ്ടം ആയമ്മേ...

അവള് പുഞ്ചിരിച്ചു.

ശ്രീദേവി തന്റെ കുഞ്ഞിനേയും ഒക്കത്തു ഇരുത്തി അവരുടെ അടുത്തേയ്ക്ക് വന്നു.

ദേ മോനുട്ടാ.ഇതാരാണ് എന്ന് നോക്കിക്കേ... മാമി... വിളിച്ചേ മാമിന്നു...

ശ്രീദേവി കുഞ്ഞിനെ നോക്കി കൊഞ്ചി പറഞ്ഞു.

ലക്ഷ്മി ആണെങ്കിൽ അവന്റെ ഉള്ളം കൈയിൽ പിടിച്ചു ചെറുതായി ഒന്ന് തന്റെ നഖം കൊണ്ട് ഇക്കിളി പെടുത്തിയതും അവൻ കിലു കിലെ ചിരിച്ചു.

സ്വർണവും മുല്ലപ്പൂവും ഒക്കെ അഴിച്ചു മാറ്റിയ ശേഷം സാരിയുടെ സേഫ്റ്റി പിൻ എല്ലാം സൂക്ഷ്മതയോടെ ശാലിനി എടുത്തു മാറ്റി വെച്ചു.


ആ നേരത്ത് ആണ് ശിവൻ കയറി വന്നത്.

കഴിഞ്ഞില്ലേ ഇത് വരെ ആയിട്ടും..
ഫോട്ടോഗ്രാഫർ പോകാൻ ദൃതി വെയ്ക്കുവാ...

ദാ ഇപ്പൊ കഴിയും ചേട്ടായി.. ഒരഞ്ചു മിനിറ്റ് കൂടി..

ശാലിനി പറഞ്ഞു.

ശിവൻ നോക്കിയപ്പോൾ ലക്ഷ്മി ആകെ മടുത്തു നിൽക്കുകയാണ്.

ശാലിനി.... ഞങ്ങള് എന്നാൽ പൊയ്ക്കോട്ടേ, ഇനി വീട്ടിൽ എത്തുമ്പോൾ ഏഴു മണി എങ്കിലും ആവും.

അവളുടെ ഭർത്താവായ രാഹുലിന്റെ അമ്മയും അച്ഛനും കൂടി വന്നു പറഞ്ഞതും അവള് വേഗം എഴുന്നേറ്റു.

മോളെ ലക്ഷ്മി..ഈ തിരക്ക് ഒക്കെ ഒന്ന് കഴിഞ്ഞു ഇടയ്ക്ക് അങ്ങോട്ട് ഇറങ്ങു കേട്ടോ..ഞാനും അച്ഛനും കൂടി പയ്യെ ഇറങ്ങുവാണെ..

രാഹുലിന്റെ അമ്മ വന്നു ലക്ഷ്മിയുടെ കൈയിൽ പിടിച്ചു പറഞ്ഞു.

ശരി അമ്മേ... ഞങ്ങള് അങ്ങോട്ട് വരാം കേട്ടോ...

ലക്ഷ്മി അവർക്ക് മറുപടി നൽകി.

ശിവാ... മോനേ..

ആഹ് ശരിയമ്മേ.... വന്നോളാം...

അച്ഛനെയും അമ്മയെയും യാത്ര അയക്കാൻ വേണ്ടി ശാലിനി ഇറങ്ങി പോയി.

മടുത്തോ പെണ്ണെ....

കാതോരം ശിവന്റെ ശബ്ദം കേട്ടതും ലക്ഷ്മി ഞെട്ടി തിരിഞ്ഞു നോക്കി.


ഒരു ചിരിയാലേ അവൻ ലക്ഷ്മിയുടെ കവിളിൽ ഒന്ന് തോണ്ടി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story