പൗർണമി തിങ്കൾ: ഭാഗം 42

പൗർണമി തിങ്കൾ: ഭാഗം 42

രചന: മിത്ര വിന്ദ

പൗർണമിയും ഒപ്പം വരാമെന്ന് കേട്ടതും അലോഷിയ്ക്ക് സന്തോഷമായി. ഒറ്റയ്ക്ക് നിൽക്കാൻ മടിആയിട്ടല്ല. അവളെയൊന്നു കാണാല്ലോന്നു ഓർത്തു. അതാണ്... ഹ്മ്മ്.. ഇന്നലെ ഇവിടുന്നു പോയെ ഒള്ളു, ശരിയാ.. എന്നാലും എന്താണെന്നറിയില്ല പൗർണമി, ആകെക്കൂടി മനസിന് വല്ലാത്ത സങ്കടം പോലെ... അലോഷി സാവധാനം പറഞ്ഞു അത് ഇച്ചായൻ അവളേ അത്രമാത്രം സ്നേഹിക്കുന്നത് കൊണ്ടാണ്..സാരമില്ല, നമ്മുക്ക് പെട്ടന്ന് തന്നെ പോകാം,, ആഹ്.. ഞാൻ അവിനാശിനോട് ഒന്നു സംസാരിക്കട്ടെ,,,ഒരു മിനുട്ട്. അലോഷി ഫോണും എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയ്. കാത്തൂന്റെ റിപ്ലൈ വന്നോ എന്നറിയുവാൻ വേണ്ടി പൗർണമി ഫോൺ എടുത്തു നോക്കി. പക്ഷെ ഇല്ലായിരുന്നു.. അച്ഛന്റെ ആറേഴ് മിസ്സ്ഡ് കാൾ കണ്ടതും പൗർണമിയ്ക്ക് ടെൻഷൻ ആയി. ഈശ്വരാ... ഇതെന്താ പതിവില്ലാതെ ഈ നേരത്ത് വിളിച്ചത്. അവൾ പെട്ടെന്ന് ഫോൺ എടുത്തു തിരിച്ചു വിളിച്ചു. പക്ഷെ അയാൾ കാൾ അറ്റൻഡ് ചെയ്തില്ല. കൃഷ്ണാ... ഗുരുവായൂരപ്പ.... ആർക്കും ആപത്തൊന്നും വരുത്തല്ലേ.. അവൾ വീണ്ടും വീണ്ടും വിളിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. അലോഷി തീരികെ കയറിവന്നപ്പോൾ പൗർണമിയിപ്പോ കരയുന്ന മട്ടിലാണ്. എന്താടോ.. എന്ത്‌ പറ്റി. അവൻ വന്നു അവൾടെ തോളിൽ തട്ടി. അലോഷിച്ചായാ, എന്റെ അച്ഛൻ എന്നേ കുറെ തവണ ഫോണിൽ വിളിച്ചു, പക്ഷെ സൈലന്റ് ആയത് കൊണ്ട് അറിഞ്ഞില്ല. ഇപ്പൊ തിരിച്ചു വിളിച്ചിട്ട് എടുക്കുന്നില്ല.. അച്ഛൻ ഡ്രൈവ് ചെയ്യുവാരിയ്ക്കും. താൻ ടെൻഷൻ ആവാതെ. അല്ല... എന്തോ പറ്റിയിട്ടുണ്ട്, ഇല്ലെങ്കിൽ എന്റെയച്ഛൻ ഫോൺ എടുത്തേനേ.. എനിയ്ക്ക് പേടിയാകുന്നു... എന്റെ അച്ഛന് എന്തോ പറ്റി ഇച്ചായ.. അപ്പോളേക്കും അവൾ കരഞ്ഞു പോയിരിന്നു. അമ്മയെ ഒന്നു വിളിച്ചു നോക്കിക്കേ..ചിലപ്പോൾ അച്ഛൻ ഫോൺ എവിടെയെങ്കിലും വെച്ചു മറന്നതാവും..താൻ കരയാതന്നേ അലോഷി അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു. പൗർണമി പെട്ടെന്ന് അവളുടെ അമ്മയുടെ ഫോണിൽ വിളിച്ചു നോക്കി. അവരും കാൾ അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ ആ പാവം പെൺകുട്ടി തകർന്നു പോയിരിന്നു പൗർണമി... താൻ ടെൻഷൻ ആവാതെ, നമ്മുക്ക് എത്രയും പെട്ടന്ന് നാട്ടിലേക്ക് തിരിക്കാം..ആർക്കും ഒരു കുഴപ്പവും വരില്ലന്നേ.. ഞാൻ അല്ലേ പറയുന്നേ. അവൻ അവളുടെ കവിളിൽ തട്ടി. അവിനാശ് കയറി വന്നപ്പോൾ അവൾ തന്റെ ഇരു കവിളും അമർത്തി തുടച്ചു. അവനെ കാര്യങ്ങളൊക്കെ പറഞ്ഞുഏൽപ്പിച്ച ശേഷം അലോഷിയും പൗർണമിയും വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോലൊക്കെ പൗർണമി അച്ഛനെയും അമ്മയെയും മാറി മാറി വിളിച്ചു കൊണ്ടേയിരുന്നു. വേറെ, അടുത്ത വീട്ടിലെ ആരുടെയെങ്കിലും നമ്പർ അറിയാമോ. എങ്കിലൊന്നു വിളിക്ക് പൗർണമി. അലോഷി പറഞ്ഞപ്പോളായിരുന്നു ആ കാര്യത്തെ കുറിച്ച്പോലും പൗമി ചിന്തിച്ചത്. അടുത്ത വീട്ടിലെ സിന്ധുചേച്ചിയേ വിളിച്ചു നോക്കി. ഹെലോ..... സിന്ധു ചേച്ചി, ഞാൻ പൗർണമിയാണ്.. അമ്മയെ വിളിച്ചു നോക്കിയിട്ട് ഫോൺ എടുക്കുന്നില്ല. ഒന്നു നോക്കാമോ അവിടെയുണ്ടോന്ന്. പൗർണമി ഒറ്റ ശ്വാസത്തിൽ അവരോട് ചോദിച്ചു. ഞാനിപ്പോ കവല വരെ പോയതാ മോളെ. ഇപ്പൊ തന്നെ വീട്ടിലേക്ക് ചെല്ലും. എന്നിട്ട് മോളെ വിളിക്കാൻ പറയാം.. ആഹ് മതി ചേച്ചി..കുഴപ്പമില്ല. ഫോൺ കട്ട്‌ ചെയ്യും മുന്നേ പെട്ടന്നൊരു കാര്യമോർത്തത്.. ചേച്ചി... അച്ഛന്റെ ഓട്ടോ കവലേൽ ഉണ്ടോ, അച്ഛനെ വിളിച്ചിട്ടും എടുത്തില്ല. നോക്കട്ടെ മോളെ.... അവർ പറയുമ്പോൾ അവിടെയുണ്ടാകണെ എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു പൗമിയുടെ മനസ്സിൽ. കണ്ടില്ലല്ലോടാ l,,,ചിലപ്പോൾ ഓട്ടം പോയതാവും, ഒരൊറ്റ ഓട്ടോ പോലുമില്ല കേട്ടോ.. ഹ്മ്മ്.. ശരി ചേച്ചി. ദയനീയമായി അവളൊന്നു മൂളി. എന്ത് പറ്റി, ആ ചേച്ചി എന്താണ് പറഞ്ഞത്? ഡ്രൈവ് ചെയ്യുന്നതിനിടയിൽ അലോഷി മുഖം ചെരിച്ചു തന്റെ അരികിൽ ഇരുന്നവളെനോക്കി. ആ ചേച്ചി ഇപ്പൊ വീട്ടിലല്ല.. ചെന്നിട്ട് അമ്മയോട് പറയാമെന്നു,,, കവലേൽ അച്ഛന്റെ ഓട്ടോ ഉണ്ടോന്ന് നോക്കാമോന്നു ചോദിച്ചു.ഒരു വണ്ടിയുമില്ലെന്ന് പറഞ്ഞത്. എല്ലാം ഓട്ടത്തിൽ ആണത്രെ.. ആഹ്.. അതാ പറഞ്ഞേ, വെറുതെ ആവശ്യമില്ലാതെ താൻ ടെൻഷനാവേണ്ടന്നു.. ഇപ്പൊ സമാധാനമായോ.. അലോഷി ചോദിച്ചപ്പോൾ പൗമി ആലോചനയോടേ വീണ്ടും ഇരുന്നു. വീട്ടിലെത്തിയ ശേഷം അത്യാവശ്യ വേണ്ട സാധനങ്ങളൊക്കെ എടുത്തു പൗർണമിയും അലോഷിയും കൂടി അപ്പോൾ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. അവന്റെ കാറിൽ ആയിരുന്നു അവർ പോയത്. അവിടെ എത്തി കാത്തുനെ കണ്ടിട്ട് നാളെ ഉച്ചയോട് കൂടി തിരിച്ചു പോരണം. ഇല്ലെങ്കിൽ ഓഫീസിലേ കാര്യങ്ങളൊന്നും ശരിയാവില്ല... അലോഷി ഒറ്റ ദിവസം മാറി നിൽക്കുമ്പോൾ അവിനാശിനെ ക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും കണ്ട്രോൾ ചെയ്യാൻ പറ്റില്ല.. അവനും ആകെ ബുദ്ധിമുട്ടാണ്. കാറിൽ കയറി കുറച്ചു ദൂരം ചെന്നപ്പോൾ പൗർണമി ഒന്നൂടെ അമ്മയേ വിളിച്ചു. ഹലോ മോളെ..... അമ്മേ, ഇതെവിടെ ആയിരുന്നു, ഞാൻ എത്ര തവണ വിളിച്ചുന്നൊ.. എന്ത് മാത്രം വിഷമിച്ചു പോയ്‌. അച്ഛനേം അമ്മേം മാറി മാറി വിളിച്ചു നോക്കി. ഫോൺ എടുക്കാഞ്ഞപ്പോൾ എന്റെ ചങ്ക് ഇടിച്ചു.... ഉമ എന്തെങ്കിലും മറുപടി പറയും മുന്നേ പൗർണമി ഒരായിരം കാര്യങ്ങൾ അവരോട് നിരത്തി. വല്യച്ഛന് (ബാബു രാജിന്റെ സഹോദരൻ )ഒരു നെഞ്ചു വേദന വന്നു. ഞങ്ങൾ എല്ലാവരും ഹോസ്പിറ്റലിൽ ആണ് മോളെ,,, അതാ ഫോൺ എടുക്കാൻ പോലും പറ്റാഞ്ഞത്. യ്യോ... എന്നിട്ടോമ്മേ... അവൾ ഉറക്കെ ചോദിച്ചതും അലോഷി അവന്റെ വണ്ടി പെട്ടന്ന് ഒതുക്കി നിറുത്തി. അറ്റാക്ക് ന്റെ ആണെന്ന  ഡോക്ടർ പറഞ്ഞത്, പരിശോധന നടക്കുന്നെയൊള്ളു മോളെ.. ഈശ്വരാ.... എന്നിട്ട് അച്ഛനെവിടെ... അച്ഛനൊക്കെ അവിടെവിടെയായുണ്ട്.. നിന്നോട് പറയാൻ വേണ്ടി വിളിച്ചതാ, പക്ഷെ നീ എടുക്കാഞ്ഞപ്പോൾ തിരക്ക് ആവുമെന്ന് കരുതി. ഹ്മ്മ്.... വേറേ ആരൊക്കെയുണ്ടമ്മേ... എല്ലാവരും ഉണ്ട്... വല്യമ്മേം, വീണചേച്ചിയും വിനോദ് അണ്ണനും ഒക്കെ എന്റെ അരികിൽ ഉണ്ട്.. പിന്നെ നാട്ടുകാരൊക്കെ കൂടിയല്ലേ പെട്ടന്ന് കൊണ്ട് വന്നത്. അതുകൊണ്ട് ആളും പേരും ഇഷ്ട്ടംപ്പോലെയാ. ഹ്മ്മ്... അവളോന്ന് മൂളി നീയെവിടെയാമോളെ... ഓഫീസിൽ ആണോ.. ആഹ് ഓഫീസിൽ ആണമ്മേ... ഇറങ്ങാൻ തുടങ്ങുവാ. അമ്മയോടൊപ്പം ബന്ധുക്കളൊക്കെ ഉള്ളത് കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്. പെട്ടന്ന് ആരേലും കേട്ടാൽപ്പിന്നെ അലോഷിയോടൊപ്പമാണ് പൗർണമി നാട്ടിലേയ്ക്ക് വരുന്നതെന്ന് അറിയുമ്പോൾ വേറെന്തെങ്കിലുമൊക്കെ പറഞ്ഞുണ്ടാക്കും.. അതുകൊണ്ട് മനഃപൂർവം ആയിരുന്നു അവൾ കളവ് പറഞ്ഞത്.. ഫോൺ കട്ട്‌ ചെയ്ത ശേഷം പൗർണമി നേരെ ചൊവ്വേ ശ്വാസം പോലും.. അത്രക്ക് ടെൻഷൻ ആയിരുന്നു. അലോഷിയോട് അവൾ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു. ഹ്മ്മ്... ഇത്രേം കാര്യമൊള്ളൂ.. അതിനെന്തൊക്കെ പുകിലാരുന്ന്. ബാക്കിയൊള്ളോന് ഒന്നാമത് ടെൻഷനാ.. ആ കൂടെ ഇതും.. അവൻ കണ്ണുരുട്ടിയപ്പോൾ പൗർണമിയൊന്നു അവനെനോക്കി പുഞ്ചിരിച്ചു... അതിമനോഹരമായി.. പൗർണമി... നമ്മൾക്ക് ഒരു കോഫി കുടിച്ചിട്ട് പോകാം, താനും ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ. വഴിയരികിൽ കണ്ട ഒരു കോഫി ഷോപ്പിലേക്ക് കയറാൻ വേണ്ടി അലോഷി വണ്ടി ഒതുക്കി നിറുത്തി.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story