പൗർണമി തിങ്കൾ: ഭാഗം 56

പൗർണമി തിങ്കൾ: ഭാഗം 56

രചന: മിത്ര വിന്ദ

അലോഷിച്ചായാ.... പൗമി വർദ്ധിച്ചു വന്ന ആഹ്ലാദത്തോടെ അലോഷിയെ നോക്കി. ഹ്മ്മ്... എന്താടോ എന്തുപറ്റി ഇത്ര സന്തോഷം. പെട്ടെന്ന് അവൾ തന്റെ കയ്യിലിരുന്ന ഫോണിൽ എന്തോ ലിങ്ക് ഓപ്പൺ ചെയ്യുന്നത് അവൻ ഒളികണ്ണാൽ  കണ്ടു. ദേ .. നോക്കിയേ... ഇത് കണ്ടോ എന്റെ അനുജത്തി ഇപ്പോൾ ഷെയർ ചെയ്തു തന്നതാ... അലോഷി നോക്കിയപ്പോൾ ആ ട്രാവൽ vloഗ് ചെയ്യുന്ന പയ്യന്മാർ, ഇട്ടിരുന്ന ഒരു വീഡിയോ ആണ്. അലോഷിയോടും  പൗർണമിയോടും മാപ്പ് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ. അവർക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടായതാണെന്നും, ആ പെൺകുട്ടിയും സാറും ഇതിൽ നിരപരാധികൾ ആണെന്നും, അവരെന്തോ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ പോയി മടങ്ങി വരുമ്പോൾ ആണ്, ഈ പ്രശ്നം ഒക്കെ ഉണ്ടായതെന്നുമൊക്കെ ചൂണ്ടിക്കാണിച്ചുള്ള ഒരു 15 മിനിറ്റ് ഉൾക്കൊള്ളുന്ന വീഡിയോ ആയിരുന്നു. അതിന്റെ താഴെ ആളുകൾ ഏറെ കമന്റ് ഇട്ട് അവന്മാർക്ക് പൊങ്കാല ഇടുന്നുണ്ട്. പാവപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതമാണോടാ നീയൊക്കെ വെച്ച് കളിച്ചത്.. ഞങ്ങളുടെ നാട്ടുകാരികൊച്ചാ ഇത്,നല്ല ഒന്നാന്തരം ആയിട്ട് പഠിക്കുന്ന, റാങ്ക് മേടിച്ച് എംബിഎ പാസായ, പാവപ്പെട്ട ഓട്ടോ തൊഴിലാളിയുടെ മകളാണ് ഇതൊന്നും, ഇവനൊക്കെ എന്തു തോന്നിവാസവും ആകാമെന്നുമൊക്കെ പറഞ്ഞു, കമന്റിന്റെ ഒരു നീണ്ട നിര തന്നെയുണ്ട്. പ്രത്യേകിച്ച് യാതൊരു ഭാവഭേദവും ഇല്ലാതെ അലോഷി അത് വായിച്ചു. പൗർണമിയാണെങ്കിൽ ഇരുന്നു പുളകം കൊള്ളുകയായിരുന്നു. ഗുരുവായൂരപ്പൻ എന്റെ  പ്രാർത്ഥന കേട്ടു. ഞാനും എന്റെ കുടുംബവും വിഷമിച്ചതിന് കണക്കിലായിരുന്നു, പാവം എന്റെ അച്ഛൻ ഒട്ടും വയ്യാതെയാണ് ഇവിടെ വരെ എത്തിയത്, ഇവന്മാരെയൊക്കെ പിടിച്ച് തല്ലികൊല്ലുവാ വേണ്ടത്. കൈകൾ കൂട്ടിതിരുമ്മി അവൾ പറഞ്ഞു. അലോഷി ഫോൺ തിരികെ കൈമാറിയ ശേഷം വണ്ടി മുന്നോട്ട് എടുത്തു. ഇച്ചായൻ എന്താ ഒന്നും പറയാത്തത്...  വീഡിയോ കണ്ടിട്ട് എന്ത് തോന്നുന്നു. എനിക്കെന്തു തോന്നാനു, ഇതല്ലേ സത്യം... അത് നാട്ടുകാർ അറിഞ്ഞു. അത്രയേ ഉള്ളൂ... ഹ്മ്മ്... അവൾ ഒന്നു നീട്ടി മൂളിയ ശേഷം, പുറത്തേക്ക് മിഴികൾ നട്ടിരുന്നു... അലോഷിയുടെ ഫോണിലേക്ക് അപ്പോൾ ആരോ മെസ്സേജ് അയക്കുന്നുണ്ട്. ബീപ് സൗണ്ട് വരുന്നത് കേട്ട് പൗമി അവനെവീണ്ടും നോക്കി. ലിയാമോളാണ്.... ആളു പാവമാ കെട്ടോ. നമ്മള് ഉദ്ദേശിച്ചത് പോലെയല്ല.. അവനത് പറയുകയും പൗർണമിയുടെ നെറ്റി ചുളിഞ്ഞു. ആരുടെ കാര്യമാ ഇച്ചായൻ പറയുന്നേ.. ഓഹ്... കാത്തുന്റെ ഫ്രണ്ട് ഇല്ല്യോടി,, ആനിപെണ്ണ്... അവള് നല്ല കൊച്ചാ.. അതിന്...? അവളാ മെസ്സേജ് അയക്കുന്നെ.. ഈ വിവരം ചോദിച്ചുകൊണ്ട്. അവളെങ്ങനെ അറിഞ്ഞു? ഫോട്ടോസ് ആരോ ഷെയർ ചെയ്തു കൊടുത്തെന്നു. എന്നിട്ടോ.. എന്നിട്ടെന്താ.... ഇന്നലെഎന്നെ വിളിച്ചിരുന്നു.. ഈ കാര്യമൊക്കെ ചോദിച്ചു. എന്നിട്ട് എല്ലാം വിശദീകരിച്ചു കൊടുത്തോ... അത് ചോദിക്കുമ്പോൾ പൗമിയ്ക്ക് ദേഷ്യം വന്നിരുന്നു. ഹ്മ്മ്... പറഞ്ഞു കൊടുത്തു.. അല്ലാണ്ട് പറ്റില്ലാലോ. എന്നിട്ട് എന്ത് മറുപടി പറഞ്ഞു.? അവൾക്കതൊന്നും പ്രശ്നമില്ലെന്ന്.. Still I love you എന്നൊരു മെസ്സേജ് അയച്ചിട്ടുണ്ട്. അത് കൂടി കേട്ടതും പൗമിയ്ക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവളുടെ മൂക്കും കവിളും വിറയ്ക്കുന്ന കണ്ട്കൊണ്ട് അലോഷി ചിരിച്ചു. പെട്ടന്ന് അവന്റെ ഫോണിൽ കാൾ വന്നു. ഫോൺ എടുത്തു നോക്കി. ഈ പെണ്ണിന് എന്തോന്നാണോ.ജോലിയ്ക്ക് ഒന്നും പോയില്ലേ ആവോ. തന്നത്താനെ പറഞ്ഞു കൊണ്ട് അലോഷി വണ്ടി ഒതുക്കി നിറുത്തി കാർ ഓഡിയോ ഓഫ് ചെയ്തിട്ട് അലോഷി കാൾ അറ്റൻഡ് ചെയ്തത്. ഹലോ.. ആ കൊച്ചേ പറഞ്ഞോന്നെ... വലതു കാതിലേക്ക് ഫോൺ അമർത്തി വെച്ചു കൊണ്ട് അവൻ സംസാരിക്കുകയാണ്. പൗർണമി ചെവി വട്ടം പിടിച്ചു ഇരിയ്ക്കുകയാണെങ്കിൽ പോലും ഒന്നും കേൾക്കാൻ പറ്റുന്നില്ലയിരിന്നു.. ഹലോ ആനിപ്പെണ്ണേ.... തിരക്കില്ല.. പറഞ്ഞോന്നെ.. ഞാൻ മെസ്സേജ് കണ്ടിരുന്നു..റിപ്ലൈ ഇട്ടലോ.. ഹ്മ്മ്.. കാലത്തെയൊ.. ഓക്കേ ഓക്കേ.. അതൊക്കെ ഞാൻ സെറ്റില് ചെയ്തോളാം.. ഓക്കേ നോ പ്രോബ്ലം. അലോഷി കാൾ കട്ട്‌ ചെയ്തു പൗമിയെ ഒന്ന് പാളിനോക്കി. അവളുടെ കലിപ്പ് മോഡ് കണ്ടപ്പോൾ അലോഷി ചിരി അമർത്തി പിടിച്ചു. സാർ.. എല്ലാം ഓക്കേ ആണ്. പറഞ്ഞ പോലെ തന്നെ അവർ വിഡിയോ ഇട്ടിട്ടുണ്ട്. ഞങ്ങളുടെ പണം താഴെ കാണുന്ന നമ്പർ il അയച്ചു തന്നാൽ മതി.. അഞ്ച് ലക്ഷം രൂപ കൊടുത്തത് വെറുതെ അല്ലാലോ... അവനോക്കെ ഇനി ഈ പണിയുമായിട്ട് പോകരുത്. സ്റ്റീറിംഗ് ഇൽ താളം പിടിച്ചുകൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു. ഓഫീസിൽ എത്തും വരെയും പൗർണമി ദേഷ്യത്തിൽ ആയിരുന്നു. ആനിപ്പെണ്ണേ എന്നുള്ള അലോഷിയുടെ വിളി.. അതോർക്കും തോറും അവൾക്ക് വിറഞ്ഞു കയറി. അലോഷി വണ്ടി നിറുത്തിയതും പൗമി ചാടി ഇറങ്ങി. എന്നിട്ട് അവനെയൊന്നു നോക്കുക പോലും ചെയ്യാതെ ഒരൊറ്റ ഓട്ടമായിരുന്നു. . ഒരു ചിരിയോടുകൂടി അലോഷി പോക്കറ്റിൽ നിന്നും വീണ്ടും ഫോൺ എടുത്തു. ഹലോ ഏലിയാസ്... ഞാൻ ഡ്രൈവ് ചെയ്യുവായിരുന്നു അതാ കൂടുതൽ ഒന്നും സംസാരിക്കാൻ കേട്ടോ. ഓക്കേ എല്ലാ സെറ്റ് ചെയ്തല്ലോ അല്ലെ..ഹ്മ്മ്.. ക്യാഷ് അവിടെ എത്തും.. ശരി ശരി.. ബൈ. ലിഫ്റ്റ് അടുത്തേക്ക് ചെന്നപ്പോൾ സ്റ്റെല്ലയെ കണ്ടു. സ്റ്റെല്ല.. എന്തൊക്കെ വിശേഷം സാർ...എനിക്ക് രണ്ട് ദിവസം ലീവ് തരാമോ. നാട്ടിലൊന്ന് പോയി വരാനാ. എന്താടോ.. എനി അർജന്റ്. അത്, അപ്പച്ചന്റെ ചാച്ചനു സുഖമില്ലാ..പ്രായമുള്ളയാളാണ്. ഒന്ന് പോയി കണ്ടിട്ട് വരാനായിരിന്നു. ഹ്മ്മ്.. താൻ പോയിട്ട് വാ. അവിനാശിനോട് ഒന്ന് പറഞ്ഞാൽ മതി കെട്ടോ. ഓക്കേ... താങ്ക് യു സർ. അവൾ അവനെനോക്കിയൊന്നു പുഞ്ചിരിച്ചു. അലോഷി തന്റെ റൂമിലേക്ക് ചെന്നപ്പോൾ മുഖം വീർപ്പിച്ചു ഇരിക്കുകയാണ് പൗമി. ഇതെന്താ കടന്നലു കുത്തിയോടി പെണ്ണെ.. അവൻ അടുത്തേക്ക് ചെന്നിട്ട് അവളുടെ കവിളിൽ ഒന്ന് കുത്തിയതും പൗർണമി അവന്റെ കൈ തട്ടിമാറ്റി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story