പൊഴിയും വസന്തം...💔ഭാഗം 11

pozhiyum vasantham

രചന: സിനു ഷെറിൻ

ഓരോ ചുവട് വെക്കുമ്പോഴും ഭയവും പരിഭ്രാന്തിയും മനസ്സിൽ നിറയുന്നത് ഞാൻ അറിഞ്ഞു... ചിന്തിക്കാതെ എടുത്ത് ചാടി പോന്നത് തെറ്റ് ആയി പോയോ എന്ന് പോലും തോന്നി... ഡോറിന് മുന്നിൽ എത്തിയതും ബെൽ അടിക്കണോ എന്ന് പോലും സംശയമായി... ഒരു നിമിഷം ശ്വാസം ഒന്നാഞ്ഞ് വലിച്ചു വിട്ട് പതിയെ ഡോറിൽ തട്ടിയതും ആരോ എന്നെ പിറകിലേക്ക് വലിചതും ഒരുമിച്ചായിരുന്നു... "ആമി...നീ എന്ത് പണിയ ഈ ചെയ്യുന്നേ..വന്നേ..." മറുപടി ഒന്നും പറയാൻ സമ്മതിക്കാതെ മാളു വന്നു കൈ വലിച്ചു കൊണ്ടുപോയി... "നിനക്ക് തീരെ ബോധമില്ലേ ആമി...നിന്റെ ബുദ്ധി ഒക്കെ നഷ്ട്ടപെട്ടോ...നേരാ വണ്ണം ഒരാണിന്റെ മുന്നിലേക്ക് കയറി ചെല്ലാൻ മടി ഉള്ളവള...എന്ത് ധൈര്യതിലാ അങ്ങേരെയും ഫോളോ ചെയ്ത് നീ ഇറങ്ങി പോന്നത്..." ഹോട്ടലിന് പുറത്ത് എത്തിയതും കൈ വിട്ട് മാളു ദേഷ്യത്തോടെ ചോദിച്ചു..

തിരിച്ചൊരു മറുപടി കൊടുക്കാൻ കഴിയാതെ ഞാൻ അവളെ തന്നെ നോക്കിനിന്നു... ശെരിക്കും പറഞ്ഞ ഞാൻ എന്ത് ധൈര്യതിലാ ഇറങ്ങി പോന്നത് എന്ന് എനിക്ക് പോലും അറിയില്ല... വീട്ടിൽ നിന്ന് കടയിലേക്കും കടയിൽ നിന്ന് വീട്ടിലേക്കും പോകുന്ന വഴി അല്ലാതെ അതിനപ്പുറം തനിച് ഇന്നേവരെ പോയിട്ടില്ല എന്നതാണ് സത്യം... ഉത്തരമില്ലെന്ന മട്ടിൽ ഞാൻ അവളെ നോക്കി... "നിന്റെ പിന്നാലെ ഇറങ്ങി പോന്നത് ഭാഗ്യം...എന്നാലും ഇത്രയും ദൂരം അങ്ങേരെ പിറകെ നീ പൊന്നല്ലോ എന്നാലോജിക്കുമ്പോഴാ..." അവൾക്ക് ഇപ്പഴും വിശ്വാസം വന്നിട്ടില്ല...പിറകെയായി എന്നെ ഓരോന്ന് പറയാൻ തുടങ്ങി... കൂട്ടത്തിൽ എന്റെ കൈ പിടിച്ചു നടക്കാനും... കിട്ടിയ ഓരോട്ടൊയിൽ കയറി വീട്ടിലോട്ട് പോന്നു... മാളു അവളെ വീടിന് മുന്നിലെതിയപ്പോ ഇറങ്ങി...

ഇത്രയും നേരം ഉപദേശിച്ചത് പോരാതെ ഇറങ്ങാൻ നേരം ഒരു തുറിച്ചു നോട്ടവും... അത്രയും നേരത്തെ ടെൻഷനിലും അവളുടെ നോട്ടം കണ്ട് ചിരി വന്നെങ്കിലും പിടിച്ചു നിന്നു... അവൾ ഇല്ലായിരുന്നു വെങ്കിൽ ഞാൻ ഇന്ന് എന്തൊക്കെയാ ചെയ്യാ എന്ന് ഒരു നിശ്ചയവുമില്ല... അവളുടെ വരവ് സത്യത്തിലും ഒരു ആശ്വാസമായിരുന്നു... രണ്ട് വട്ടം ആലോജിക്കാതെ ഒന്നും ചെയ്യരുത് എന്ന മുന്നറിയിപ്പ് ആയിരുന്നു... ഓട്ടോക്ക് പൈസ കൊടുത്ത് വീട്ടിലോട്ട് കയറി... നല്ല വെയിലാണ്... മുറ്റത് അമ്മ മുളക് വിതറി ഇട്ടിട്ടുണ്ട്... ഒന്നുകൂടെ സൂക്ഷിച് നോക്കിയപ്പോ കുറച്ചു അപ്പുറത് ഷീറ്റ് വിരിച് മഞ്ഞളും വിതറുന്നുണ്ട്... "നീ ഇന്ന് കടയിൽ പോയില്ലേ കൊച്ചെ..." കണ്ട പാടെ ചോദിച്ചു... "ഇല്ല അമ്മേ...മാളുവിന് വയ്യ..വയർ വേദനയാ...മാസത്തിലുള്ള...അവളുടെ കൂടെ ഞാനും ഇങ് പോന്നു..." "അതെയോ...ഞാനീ മുളക് വെയിലത് ഇട്ടതാ...പറ്റിയാൽ ഇന്ന് തന്നെ പൊടിപ്പിക്കാം..." മുറം എടുത്ത് അമ്മ അടുക്കള വശത്തെക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു...

പിറകെ ഉമ്മറത്തു കൂടെ ഞാനും കയറി... "ഇപ്പൊ തന്നെ കുളിക്കാൻ നിൽക്കണ്ട കൊച്ചെ...ആ വെയിൽ കൊണ്ട് വരുവല്ലേ...നീര് ഇറങ്ങും...വേണേൽ തലക്ക് കീഴ്പോട്ട് ഒന്ന് വെള്ളം പാർന്നൊളൂ..." ബാഗ് വെച്ച് തിരിഞ്ഞതും അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു... "ഞാൻ കുറച്ചു കയിഞ് കുളിച്ചോളാം...അതാകുമ്പോ തല നനക്കാം...ഇല്ലാച ഒരു ക്ഷീണമാണ്...വൈകീട്ട് പൊടിപ്പിക്കാൻ ഞാൻ പോകാമ്മേ...തിരിച്ചു വരുമ്പോ അബൂക്കാടെ കടയിൽ നിന്നും കുപ്പിയും പാത്രവും വാങ്ങാം...ഓട്ടോയിൽ പോന്നത് കൊണ്ട് അത് വാങ്ങാൻ പറ്റിയില്ല.." തോളിൽ നിന്നും പിന് എടുത്ത് സാരി അഴിച് എടുത്തു... ഹാങ്കറിൽ തൂക്കി ഇട്ട അമ്മയുടെ ഒരു മാക്സി എടുത്ത് ഇട്ടു... "മുത്തശ്ശി കിടന്നോ..." അടുക്കളയിലേക്ക് കടന്ന് കൊണ്ട് ചോദിച്ചു... അമ്മ എണ്ണ തേക്കുന്നുണ്ട്...കുളിക്കാൻ ഉള്ള പുറപ്പാടിലാണ്... "കിടന്നു...മരുന്ന് ഉള്ളതല്ലേ...നീ ചോറ് എടുത്ത് കഴിച്ചോ...ഞാൻ കുറച്ചു മുന്നേ അമ്മയുടെ കൂടെ ഇച്ചിരി ചെറിയരി കഞ്ഞി കുടിച്ചു...ഇനി ഇപ്പൊ വേണ്ടന്നെ.."

ഉടുക്കാനുള്ള ഡ്രസ്സ്‌ എടുത്ത് അമ്മ കുളിമുറിയിലേക്ക് കയറി... ബാഗിൽ നിന്നും ചോറ്റുപത്രം എടുത്ത് കഴിക്കാൻ ഇരുന്നു... ഓരോ ഓർമ്മകൾ...!!! മാളു ചോദിച്ച പോലെ ഇത്രയും ധൈര്യം എവിടുന്ന് വന്നു... അപ്പൊ ചെയ്തതും ചെയ്യാൻ പോകുന്നതും ഒന്നും ചിന്തിച്ചില്ല... അറിഞ്ഞില്ല...യാന്ത്രികമായി ചെന്നെതിയ പോലെ തോന്നി... മാളു വന്നില്ലായിരുന്നുവെങ്കിൽ... എനിക്കീ കുറച്ചു ദിവസങ്ങളായി എന്താ സംഭവിക്കുന്നത്... പറയുന്നത് വേറെ ചെയ്യുന്നത് വേറെ... പക്വതയും വിവരവും നഷ്ട്ടപെട്ട പോലെ... പാടില്ല...എല്ലാം നഷ്ട്ടപെട്ടതാണ്... നാളെ തന്റെ അനിയത്തിയുടെ ഭർത്താവാകേണ്ട വെക്തിയാണ്... ഒന്നും പാടില്ല.... നഷ്ട്ടങ്ങളുടെ കണക്ക് പുസ്തകതിൽ ഏറ്റവും വലിയ നഷ്ട്ടമായി ഞാൻ ഇത് രേഖപെടുത്തി കഴിഞ്ഞു... ഇനി ആ താളുകളിലേക്ക് ഒരു മടക്കമില്ല...ഒരിക്കലും തുറന്ന് നോക്കാൻ പറ്റാത്ത തരത്തിൽ അത് മറച്ചു കഴിഞ്ഞു...

സമയം എടുക്കും...അത്രയധികം സ്നേഹിച്ചതല്ലേ... ആര് കേട്ടാലും തന്നെ കുറ്റപെടുതാനേ ശ്രമിക്കൂ... ചതിയായിട്ടെ കാണൂ... എന്റെ മനസ്സോ പ്രണയമോ ആരും കാണില്ല... എന്നെങ്കിലും ഒരിക്കൽ ദേവേട്ടൻ ഇത് അറിഞ്ഞാലും സ്വന്തം അനിയത്തിയോട് ചെയ്ത ചതിയായിട്ടെ തോന്നൂ... ഒരിക്കലും അറിയാനുള്ള ഇട ഉണ്ടാകാതിരിക്കട്ടെ... ഒരാളുടെ പ്രണയം കൊണ്ട് തിരിച്ചു പ്രണയം തോന്നുന്നതിൽ ഒരുപാട് കാര്യങ്ങൾ ഇല്ലേ... ചിലപ്പോ സിമ്പതി ആയിരിക്കാം...അല്ലേൽ ഒരിക്കലും പ്രണയിക്കാൻ കഴിയാതോരാളെ എങ്ങനെ പ്രണയിക്കും... ഒരു വിധതിൽ എന്റെ അതെ നഷ്ട്ടം അഭിയേട്ടനുമില്ലേ... ഓരോ ചേർത്ത് പിടിക്കലിലും ആ മനസ്സ് ഇപ്പോഴും എനിക് അറിയാൻ കഴിയുന്നുണ്ട്... ഒന്നും ചോദിക്കാതത് ആ മനസ്സ് ഇനി ഒരിക്കൽ കൂടെ സങ്കടപെടരുതെന്ന് കരുതിയാണ്... പ്രണയം നഷ്ട്ടപെടുമ്പോഴുള്ള വേദന എഴുതിയാലോ പറഞ്ഞാലോ തീരാതത് ആണ്... സ്വന്തം കൂടപിറപ്പായി കണ്ട് പോയി...ദേവേട്ടൻ ഇല്ലെങ്കിൽ പോലും അഭിയെട്ടനെ ഒരു ഭർത്താവായി കാണാൻ എന്നെ കൊണ്ടാവില്ല...

അതറിഞ്ഞു കൊണ്ട് കല്യാണമെന്ന പേരിൽ അദ്ദേഹതെ ചതിക്കുന്നത് തെറ്റല്ലേ... ഞാൻ ചെയ്തതാണ് ശെരി...ഇപ്പൊ ഇച്ചിരി വിഷമിച്ചാലും നാളെ എന്നേക്കാൾ നല്ലൊരു പെൺകുട്ടിയേ കിട്ടുമ്പോ അതൊരു നല്ല തീരുമാനമായി തൊന്നും... "കൊച്ചെ...എപ്പോ കഴിക്കാൻ ഇരുന്നതാ നീ...ഒന്ന് അനങ്ങിയിട്ട് പോലുമില്ലല്ലോ..." അമ്മ കുളി കഴിഞ്ഞ് വന്നതാണ്...ചിന്തകൾ കാട് കയറിയപ്പോ ചോറിനു മുന്നിൽ ആണെന്ന് പോലും മറന്ന് പോയി... ഒന്ന് ചിരിച് പാത്രവുമെടുത്ത് ടീവിക്ക് മുന്നിൽ വന്നിരുന്നു... സൂര്യ മൂവിസിൽ ചോക്ലേറ്റ് പടം ഓടുന്നുണ്ട്... വർഷം എത്ര കഴിഞ്ഞാലും ഒരുപാടിഷ്ടമുള്ള സിനിമയാണിത്... ഇത് ഇറങ്ങിയ വർഷം...അന്ന് എനിക്ക് ഏകദേശം പത്ത് വയസ്സായിരുന്നു...ഞാനും അച്ഛനും അഭിയേട്ടനും ചിന്നുവും കൂടെ സിനിമ കാണാൻ പോയി... അതിലെ അന്നമ്മ എന്ന റോമയുടെ അഭിനയം അച്ഛന് ഒരുപാട് ഇഷ്ട്ടമായിരുന്നു..

കൊച്ചു വലുതായി കഴിയുമ്പോ ഇത് പോലെ ആകണം എന്നും എന്നാൽ പ്രിത്വിരാജിനെ പോലെ ഒരു ചൊങ്കൻ ചെക്കൻ കെട്ടാൻ വരുമെന്നും പറയുമായിരുന്നു... തമാശയോടെ ഉള്ള വാക്കുകൾ ആ കൊച്ചു മനസ്സിൽ വേരുറച്ച് പോയിരുന്നു... ആ കൊച്ചു പ്രായത്തിൽ ഞാനും കരുതി അത് ശെരിയാണെന്ന്... അന്നേ ഒതുങ്ങിയ രീതിയിലുള്ള ഞാൻ എങ്ങനെ ഇങ്ങനെ ആവുമെന്ന് ഓർക്കാതെ ഇരുന്നില്ല... പടം കണ്ട് തിരികെ ഇറങ്ങാൻ നേരമാണ് തിരക്കിൽ പെട്ട് ആരോ എന്നെ തള്ളിയിടാൻ ശ്രമിച്ചത്... അന്ന് എന്നെ രക്ഷിച്ച കൊച്ചു പയ്യന് പ്രിത്വിരാജിന്റെ ഛായയായിരുന്നു...അച്ഛൻ പറഞ്ഞ എന്റെ ഭാവി ഭർത്താവിന്റെ രൂപമായിരുന്നു... ആരും അറിയാതെ മനസ്സിലിട്ട് നടന്നു...പത്ത് വയസ്സിൽ തോന്നിയ പക്വതയില്ലാത്ത പ്രണയം... പ്രണയം പൂത് വളർന്നപോയും മാറാത്തത് ഞാൻ ആയിരുന്നു..

അച്ഛൻ പറഞ്ഞ പോലെ ബോൾഡ് എന്നത് വെറുമൊരു വാക്ക് അല്ലെന്ന് മനസ്സിലാക്കിയ നാളുകൾ... വളരുന്നതിനനുസരിച് വീട്ടിൽ ഒതുങ്ങി കൂടി...കളിക്കാനോ കൂട്ട് കൂടാനോ പേടിയായിരുന്നു... അതിനിടയിൽ പ്രതീക്ഷിക്കാതെ അച്ഛന്റെ മരണം... പിന്നെ ബാധ്യതകൾ ഏറി വന്നു...കടവും സങ്കടവും മാത്രമായി വീട്ടിൽ... ഒരു ജോലി അത്യാവിഷ്യമായിരുന്നു...ഡിഗ്രി പകുതിക്ക് വെച്ച് നിർത്തി... ജോലി തേടിയുള്ള ഓട്ടപാച്ചിലിൽ പഠനം മുടങ്ങി എന്ന് വേണം പറയാൻ... സെയിൽസ് ഗേൾ ആയി കയറി..പണം തികയാതെ വന്നപ്പോ വൈകുന്നേരം ട്യൂഷൻ...അതും തികയുന്നില്ലേന്ന് കണ്ടപ്പോ ഒരു വേലക്കാരി... ദിവസം വേഗത്തിൽ കടന്ന് പോകുന്നു... ഇന്നും മാറാത്തത് ആ പൊടി മീശകാരനോടുള്ള പ്രണയം മാത്രം... ബുദ്ധിയില്ലാത്ത കാലത്ത് മനസ്സിൽ വേരുറപ്പിച്ച ആ മനുഷ്യനോടുള്ള അടങ്ങാത്ത പ്രണയം മാത്രം... എന്റെ ദേവേട്ടൻ...!!! ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story