പൊഴിയും വസന്തം...💔ഭാഗം 12

pozhiyum vasantham

രചന: സിനു ഷെറിൻ

 "രാജേഷേട്ടാ...ഒന്ന് പെട്ടന്ന് തരണേ...കഴിഞ്ഞാ വിളിച്ചാ മതി ഞാൻ കൃഷ്ണേട്ടന്റെ കടയിൽ കാണും..." പൊടിപ്പിക്കാനുള്ള മുളകും മഞ്ഞളും മില്ലിൽ ഏൽപ്പിച്ചു ഞാൻ കടയിലേക്ക് നടന്നു... അഭിയെട്ടൻ വന്നു കാണില്ല...പതിയെ അകത്തേക്കൊന്നു തലയിട്ട് നോക്കി... അഭിയെട്ടൻ...!!! പ്രതീക്ഷിചില്ല...ഒരു ചിരിയോടെ കടയിലേക്ക് കയറി... "അഭിയെട്ടൻ ഇന്ന് സ്കൂളിൽ പോയില്ലേ..." "പോയി...ഉച്ചക്ക് ലീവ് ആക്കി ഇങ് പോന്നു...ഗോപലൻ മാമയുടെ മോൾടെ കല്യാണമല്ലേ അടുത്ത മാസം...അപ്പൊ അച്ഛനും അമ്മയും അവരെ കൂടെ സ്വർണം എടുക്കാൻ പോയതാ...നീ കടയിൽ നിന്ന് വരുന്ന വരവാണോ..." "അല്ലന്നെ...അവിടെ പോയി തിരിച്ചു പോന്നു...ദേവേട്ടൻ വിളിച്ചു പറയാൻ മറന്നിരിക്ക്ണു...ഇനി വിളിച്ചിട്ട് പോകണം...." "അത്ശെരി...എന്നിട്ട് നീയെന്താ ഇവിടെ..." ആള് സീറ്റിൽ നിന്നും എണീറ്റ് കൊണ്ട് ചോദിച്ചു... "ഇച്ചിരി മുളകും മഞ്ഞളുമുണ്ട്...പൊടിപ്പിക്കാൻ വന്നതാ..." "ചിന്നു വിളിച്ചായിരുന്നൊ പിന്നെ..." "ഞാൻ അങ്ങോട്ടു വിളിച്ചിരുന്നു...ബസിൽ ആണെന്ന് പറഞ്ഞു...

എത്തിയാൽ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു..." ടേബിളിൽ ഇരിക്കുന്ന കുപ്പി തുറന്ന് ഒരു കടലമിട്ടായി എടുത്തു കടിച്ചു... "പഴേ രുചി ഒക്കെ പോയിരിക്കുന്നു അല്ലെ അഭിയെട്ടാ..." "പഴമയുടെ ഭംഗി ഒന്നും പുതിയതിനുണ്ടാവില്ലല്ലോ..." എങ്ങും തൊടാതെ ഉള്ള അഭിയെട്ടന്റെ വാക്കിനു ഒന്ന് ചിരിച്ചല്ലാതെ മറുപടി ഒന്നും പറയാൻ പോയില്ല... "ആമി...പൊടിച്ചു വെച്ചിട്ടുണ്ട് കെട്ടൊ..." തൊട്ടപുറത്തെ മില്ലിൽ നിന്നും രാജേശേട്ടൻ വിളിച്ചു പറഞ്ഞതും ഒന്ന് തലയനക്കി അഭിയെട്ടനെ നോക്കി... "ശെരി അഭിയെട്ടാ..ഞാൻ ഇറങ്ങാ...അബൂക്കടെ കടയിൽ നിന്നും കുപ്പിയും മറ്റും വാങ്ങിയിട്ടു വേണം പോകാൻ...നിന്ന നേരം വൈകും...ട്യൂഷനും ഉള്ളതല്ലേ..." ബാക്കി വന്ന കടലമിട്ടായി വായിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു... പൈസയും കൊടുത്ത് പൊടിയും പിടിച്ചു നടന്നു... അഭിയെട്ടൻ സത്യത്തിലും ഒരു ചോദ്യ ചിന്നമാണ്... ആൾടെ മനസ്സിൽ ഇന്നും ഞാനാണ്..അത് ആൾടെ ഓരോ നോട്ടത്തിലും ഭാവത്തിലും മനസ്സിൽ ആകുന്നുണ്ട്.... മറച്ചു പിടിക്കാൻ ആളെത്ര ശ്രമിച്ചാലും....

കണ്ടില്ലെന്ന് നടിക്കുന്നു എന്ന് മാത്രം... പാവം...നല്ലൊരു പാതിയെ കിട്ടട്ടെ...ഒരിക്കലും ആരെയും വിഷമിപ്പിക്കാത്ത ഒരു മനുഷ്യനാണ്.. അബൂക്കടെ കടയുടെ മുന്നിൽ എത്തിയതും പൊടിയുടെ സഞ്ചി ഒരു ടേബിളിൽ വെച്ച് ബെഞ്ചിൽ ഇരുന്നു.. അധികമാരുമില്ല...മൂന്ന് പേര് മാത്രം.. ഒരു ചിരിയോടെ ചായക്ക് പറഞ്ഞു... രണ്ട് മിനിറ്റ് ആയി കാണില്ല അപ്പോയെക്കും നല്ല ചൂട് ചായയും പരിപ്പ് വടയും മുന്നിൽ കൊണ്ടെന്ന് വെച്ചു... "സൈനാത്തയോട് ആമിടെ സ്പെഷ്യൽ അന്വേഷണം പറയണേ അബൂക്ക...ഈ പരിപ്പ് വടയുടെ രുചി ഒരു ബിരിയാണിക്കും കിട്ടില്ലെന്ന്‌ കൂടി പറയണേ..." "എന്നാ പിന്നെ അത് മതിയാവും ഓൾക്ക് ഇന്ന്...മോളെ വായിൽ നിന്ന് എന്തേലും കേൾക്കാന്ന് വെച്ച അത്രയും പൊലിവ് വേറെ ഒന്നില്ല..." ചിരിയോടെ അബൂക്ക പറഞ്ഞു...ആൾടെ ബീവിയാണ് സൈനാത്ത... ഇടക്ക് കടയിൽ കാണും...ഒരു അമ്മയേ പോലെ തന്നെ സ്നേഹിക്കുന്ന വെക്തി...മക്കളില്ല...ഇന്ന് എന്റെ കടം വെച്ച് നോക്കുവാനേൽ ഞാൻ ഏറ്റവും കൂടുതൽ പണം കൊടുക്കാൻ ഉള്ളത് ഈ അബൂക്കക്ക് ആവും...

അത്രയധികം ഓരോ ബുദ്ധിമുട്ടിലും സഹായിച്ചിട്ടുണ്ട്... ഒന്നും തിരിച്ചടക്കാൻ കഴിഞ്ഞില്ലെന്ന് മാത്രം... ചായ കുടിച് സഞ്ചിയുമായി വീണ്ടും നടന്നു... കാണുന്നവരും പോകുന്നവരുമെല്ലാം ചിരിക്കുന്നുണ്ട്...ചിലർ വിശേഷം തിരക്കുന്നു...പതിവ് ഉള്ളതാണ്... ചിലപ്പോ മറുപടി കൊടുക്കാൻ സമയം ഉണ്ടാകാറില്ലേന്ന് മാത്രം.. ധൃതി പിടിച്ച ജീവിതം... എത്ര തിരക്ക് പിടിച്ചു ഓടിയാലും കൈക്ക് ഒതുങ്ങുന്ന പണം പോലുമില്ല... ഓർത്തപ്പോ സ്വയം പുച്ഛം തോന്നി... ഒരുപാട് പണം കൊണ്ട് ജീവിക്കണമെന്ന് ഒരു മോഹവുമില്ല... കടമെല്ലാം വീടി ഇച്ചിരി സ്വസ്ഥമായി അമ്മയുടെയും മുത്തശ്ശിയുടെയും ചിന്നുവിന്റെയും കൂടെ ഒരുദിവസമെങ്കിലും സന്തോഷത്തോടെ... "ആമി കൊച്ചെ...ഇതെന്ത് ആലോചിച് നടപ്പാ...കൊറേ നേരായി ഞാൻ വിളിക്ക്ണു..." കേശവേട്ടനാണ്... ഒരു ചിരിയോടെ ആൾടെ അടുത്തേക്ക് ചെന്നു...

ഇല്ലിക്കലിൽ നിന്ന് ഇറങ്ങി വരുന്ന വരവാണ്...ആള് അവിടുത്തെ വിശ്വാസ്ഥ കാര്യസ്ഥനാണ്... "എന്തുണ്ട് വിശേഷം കൊച്ചെ...പുതിയ വിശേഷമൊക്കെ ഞാൻ അറിഞ്ഞു കേട്ടോ...ചിന്നു മോളെ കല്യാണം ഉറപ്പിച്ചല്ലയോ...ദേവൻ കൊച് നല്ലവനാന്നെ...വർഷം കൊറച്ചു ആയില്ലേ ഞാൻ ഇവിടെ...മോൾക്ക് ഇവിടെ പരമ സുഗമാവും..." കക്ഷത്ത് വെച്ച ബാഗ് ഒന്നുകൂടെ മുറുകി പിടിച്ചു കൊണ്ട് പറഞ്ഞു... ഒരു ചിരിയോടെ കെട്ട് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല... "ഞാൻ വിളിച്ചത് അതിനല്ല കൊച്ചെ... തെക്കേലെ ഗോപാലന്റെ കയ്യീന്ന് മോൾക്ക് വേടിച് തന്ന പണമില്ലേ...അതവൻ തിരിച്ചു ചോദിക്കുന്നുണ്ട്...രണ്ട് മൂന്ന് തവണയായി അവനെന്നെ കാണാൻ വരുന്നു...ശ്രുതി മോൾടെ കല്യാണം ഇപ്പൊ അടുത്ത് കഴിഞ്ഞതല്ലേ ഒള്ളൂ...എടുത്ത് കൊടുക്കാൻ പോലും എന്റെ കയ്യിൽ പണമില്ല..." ആള്ടെ നിസഹായത വെളിപെടുത്തി...

കേട്ടപ്പോൾ ഒരു ആളൽ ആയിരുന്നു...പെട്ടന്ന് ചോദിച്ചാൽ എടുത്ത് കൊടുക്കാൻ എന്റെ കയ്യിലുമില്ല... "വിഷമിക്കേണ്ട കേശവേട്ട...എന്റെ കടമല്ലേ...അത് ഞാൻ അല്ലെ വീട്ടെണ്ടത്...രണ്ട് ദിവസത്തെ സാവകാശം ചോദിക്കണം...ഞാൻ എങ്ങനെലും തരാം..." "മോളെ സങ്കടപെടുത്താനല്ല...എനിക്കറിയാം ഉണ്ടാകില്ലെന്ന്...മറ്റാരെങ്കിലും കയ്യിൽ നിന്ന് വാങ്ങാം ന്ന് വെച്ചാ മോൾക്ക് കടം ഏറത്തെ ഒള്ളൂ..." "അറിയാം കേശവേട്ട...ഞാൻ എന്തേലും ചെയ്യാൻ പറ്റുവോന്ന് നോക്കട്ടെ...എങ്കിൽ ശെരി...ട്യൂഷൻ ഉണ്ട്.." ധൃതിയിൽ നടന്നു... ഉള്ളു നിറയെ ആധിയാണ്...വാങ്ങിയിട്ട് ഇപ്പൊ കുറച്ചധികമായി...അടക്കാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല... ഇതുപോലെ ഇനി ഓരോരുത്തരായി വരും...എടുത്ത് കൊടുക്കാൻ പോലും എന്റെ കയ്യിൽ ഇല്ലാ... ഉള്ള ജോലി ആണേൽ ശെരിയായിട്ടുമില്ല... വീട്ടിലെതി പൊടിയും സഞ്ചിയും അമ്മയെ ഏൽപ്പിച്ചു സാരി മാറ്റാൻ കയറി...

"ഈ ചായ കുടിക്ക് കൊച്ചെ...അത്രയും ദൂരം നടന്നു വരുവല്ലായോ..." "വേണ്ടമ്മേ...ഞാൻ അബൂക്കടെ അടുത്ത്ന്ന് കുടിച്..." "അവിടെ എത്തിന്നും പറഞ് ചിന്നു വിളിച്ചായിരുന്നു...നിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്ന്..." "ഞാൻ ഫോൺ ചാർജിലിട്ട് പോയതായിരുന്നമ്മേ...ചിലപ്പോ സൈലന്റ് ആയി കാണും..." കുട്ടികൾ ഓരോന്നായി വരുന്നുണ്ട്...മുടി ഒന്ന് വാരികെട്ടി അവരെ അടുത്തേക്ക് ചെന്നു.. ക്ലാസും കഴിഞ്ഞ് ടീവിക്ക് മുന്നിൽ വന്നിരുന്നു... കൂടെ മുത്തശ്ശിയും ഒരു പത്രത്തിൽ അരിയാനുള്ള പയറുമായി അമ്മയും തൊട്ടടുത് ഇരിപ്പുണ്ട്... സിനിമ കാണുന്നുണ്ടെങ്കിലും ശ്രദ്ധ അവിടെ ഒന്നുമായിരുന്നില്ല...രണ്ട് ദിവസം കഴിഞ്ഞാൽ തിരിച്ചു കൊടുക്കേണ്ട കടത്തിലായിരുന്നു... ഒരു വഴിയും മുന്നിലില്ല...ആരോടും ചോദിക്കാനില്ല...തരാനുമില്ല..

. "എന്ത് പറ്റി കൊച്ചെ..വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നയാ...എന്തേലും പ്രശ്നമുണ്ടോ..." "ഇല്ലമ്മേ...ചെറിയൊരു തലവേദന.." ഒഴിഞ്ഞു മാറാൻ ശ്രമിച്ചു...കടം തന്നവർ ചോദിക്കുന്നുണ്ടെന്നു കേട്ടാൽ അമ്മക്ക് ടെൻഷൻ ആവും...മുത്തശ്ശിയാണെൽ സങ്കടവും ടെൻഷനും വന്നു വേറെ വല്ല അസുഖവും വരുത്തി വെക്കും... മുന്നേ ഒരനുഭവം ഉള്ളതാണ്...ഞാനിങ്ങനെ ഓടി നടക്കുന്നതിൽ ആൾക്ക് ഒരു സമാധാനവുമില്ല...പിന്നെ വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണെന്നു മാത്രം.. "തലവേദനയാന്നൊ...വിക്സ് പുരട്ടിയില്ലായിരുന്നോ നീ..." "ഇപ്പൊ തുടങ്ങിയേ ഒള്ളൂ അമ്മേ..." "എങ്കി നീ നൊണ പറയാ...വൈകീട്ട് പൊടിപ്പിച്ചു കൊണ്ടന്ന അപ്പൊ മുതൽ ശ്രദ്ധിക്കുന്നുണ്ട് ഞാൻ നിന്നെ..എന്തെ കൊച്ചെ..എന്താണേലും അമ്മയോട് പറ...നിന്റെ സങ്കടം പറയാൻ അല്ലെ ഞങ്ങൾ ഇവിടെ ഉള്ളെ..." "അത് പിന്നെ അമ്മേ...കൊറച്ചു കാശ് എവിടുന്നെലും ഒപ്പിക്കണം...

കടം തന്നവർ തിരിച്ചു ചോദിക്കുന്നുണ്ടന്നെ..." പറയണ്ട എന്ന് നൂറു തവണ കരുതിയതാണ്...പക്ഷേ കഴിയുന്നില്ല..ഉള്ളിലുള്ള ഭാരം പുറത്തേക്ക് കളഞ്ഞില്ലെങ്കിൽ ഒറ്റക് ടെൻഷൻ ഓടെ നടക്കേണ്ടി വരും... "അയ്യോ...ഒരുപാട് ഉണ്ടോ....അങ്ങനെ എന്തേലും ആവുമെന്ന് തോന്നി...പെട്ടന്നൊക്കെ ചോദിച്ചാൽ എങ്ങനെയാല്ലേ മോളെ..." "എന്നായാലും കൊടുക്കേണ്ടേ അമ്മേ...ഒറ്റക്ക് എടുത്ത് നോക്കിയാൽ അതിന്റെ പകുതി പോലും കാശ് ഇല്ലാ...ആരോടേലും ചോദിക്കാന്ന് വെച്ച ആരോടാ അമ്മേ..." നിർവികാരിതയോടെ ഞാൻ ഇരുന്നു... അമ്മ അകത്തേക്ക് പോയി കൂട്ടിവെച്ചതെല്ലാം എടുത്തു...കൂടെ ഞാൻ എടുത്ത് വെച്ചതും ചേർത്തു... എണ്ണി നോക്കിയാൽ അതിന്റെ പത്തിൽ ഒന്ന് പോലും ആയിട്ടില്ല... കഴുത്തിൽ നേരിയ ഒരു മാലയുണ്ട്...അഴിക്കാൻ ഒട്ടും താൽപ്പര്യമില്ല... പണ്ട് അച്ഛനായിട്ട് വാങ്ങി തന്നതായിരുന്നു...

പ്രയാസം വന്നപ്പോ കുറച്ചു കുറച്ചായി വിറ്റ് ഇപ്പൊ നേരിയൊരു നൂൽ ആയിട്ടുണ്ട്... സൂക്ഷിച് നോക്കിയാൽ മാത്രം തിളങ്ങി കാണുന്നൊരു സ്വർണമാല... എങ്കിലും സമാധാനമായിരുന്നു...അച്ഛൻ കൂടെ ഉള്ളപോലെ ആയിരുന്നു... ഇത് കൂടെ പോയാൽ...പിന്നെ പണം വന്നു എത്ര തൂക്കം ഉള്ളത് വാങ്ങിയാലും ഇതിന് പകരം ആവില്ല... സങ്കടത്തോടെ കസേരയിലേക്ക് ചാരി ഇരുന്നു... കാത്തിരിക്കൂ.... പ്രിയപ്പെട്ട വായനക്കാരോട്... നിങ്ങൾ തരുന്ന ഓരോ ലൈകും കമന്റും എനിക്ക് വിലപ്പെട്ടതാണ്... കഥ ഇത്ര ലേറ്റ് ആവുന്നതിൽ പലർക്കും സങ്കടമുണ്ടെന്നു അറിയാം... വെറും രണ്ട് മിനിറ്റ് കൊണ്ട് നിങ്ങൾ വായിച്ചു തീർക്കുന്നത് മണിക്കൂറുകൾ എടുത്ത് എഴുതുന്നതാണ്... വർക്ക്‌ ഉണ്ട് അതിന്റെ കൂടെ പരിപാടികളും മറ്റുമുണ്ട്...എല്ലാം കൂടെ ആയി എഴുതാൻ സമയം കിട്ടുന്നില്ല... ഇനിയൊരു മണിക്കൂർ കിട്ടിയാലും എഴുതാൻ തോന്നിയില്ലേങ്കിൽ പിന്നെ എന്തൊക്കെയാ എഴുതി വെക്കുക എന്ന് പോലും അറിയില്ല... വൈകാതെ ഓരോ പാർട്ടും നിങ്ങൾക്ക് നൽകണം എന്ന് തന്നെയാണ് എന്റെ ആഗ്രഹവും... സൂപ്പർ എന്ന് പോലും പറയാൻ ഇല്ലാത്തവർ കഥ ലേറ്റ് ആകുന്നതിനെ കുറിച് പറയുമ്പോ ഒന്ന് ആലോചിക്കണം...സങ്കടം കൊണ്ട് പറഞ്ഞതാണ്...ക്ഷമിക്കണം...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story