പൊഴിയും വസന്തം...💔ഭാഗം 13

pozhiyum vasantham

രചന: സിനു ഷെറിൻ

"രണ്ട് ദിവസത്തിനുള്ളിൽ തരാമെന്ന് പറഞ്ഞു...അല്ലാതെ പെട്ടന്ന് എടുത്തു കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലേന്ന് നിനക്ക് അറിഞ്ഞൂടെ...മറ്റന്നാളെ മുതൽ സിന്ധുവെച്ചിയുടെ അടുത്തേക്ക് പോയി തുടങ്ങണം...കുറച്ചു പണം ചോദിച്ചു നോക്കണം...ബാക്കി വേറെ എവിടുന്നെലും കിട്ടുവോന്ന് നോക്കണം..." സങ്കടത്തോടെ പറഞ്ഞു നിർത്തി...മാളു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല... പറയാനും ഒന്നുമില്ലല്ലോ... പണം തന്നു അവൾക്കേന്നെ ഒരിക്കലും സഹായിക്കാൻ കഴിയില്ല...എങ്കിലും വിളിച്ചല്ലോ...വിളിച്ചു അന്വേഷിച്ചല്ലോ... അവള് വാക്കുകൾ കൊണ്ട് നൽകുന്ന ആശ്വാസം തന്നെ മതിയായിരുന്നു എനിക്ക്... "എന്ന ശെരിയെടി...ഇതിലേക്ക് ഒരു കാൾ വരുന്നുണ്ടെ...വെക്കുവാ..." പരിജയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത് കണ്ട് ഒന്ന് സംശയിച്ചു നിന്ന് കാൾ എടുത്തു... "ഞാനാ കൊച്ചെ...ഗീതേച്ചി..."

"ചേച്ചിയായിരുന്നോ...അറിയാത്ത നമ്പർ കണ്ടപ്പോ ഒന്ന് ശങ്കിച്ചു..." "പിന്നെയ് ഞാൻ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാനാ...അർജുൻ സർ വിളിച്ചിരുന്നു...നിങ്ങളെ തിരിച്ചു എടുക്കാനും പറഞ്..." "ശെരിക്കും.." സങ്കടങ്ങൾക്കിടയിൽ തെളിഞ്ഞു കിട്ടിയോരു സന്തോഷമായിരുന്നു അത്... അത്യധികം ആഹ്ലാദത്തോടെ ഞാൻ ചോദിച്ചു... "ആഹ് ന്നെ...ഇന്ന് നിങ്ങൾ വന്നു മടങ്ങി പോയ കാര്യം ഞാൻ പറഞ്ഞു.. അതിൽ ആൾക്ക് നല്ല സങ്കടമുണ്ട്...മറന്ന് പോയതാ എന്നൊക്കെ പറയുന്നുണ്ട്..." ഗീതേച്ചി അത്രയധികം സന്തോഷത്തോടെ പറഞ്ഞതും ഒരു തിര തന്നെ എന്റെ മുന്നിലൂടെ ഒഴുകുകയായിരുന്നു... പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം... ഗീതേച്ചി ഫോൺ വെച്ചതും വിവരം പറഞ് മാളുവിനെ വിളിച്ചു... അത് കഴിഞ്ഞ് സന്തോഷത്തോടെ അബിയെട്ടനെയും... "സന്തോഷം ആയില്ലേ പെണ്ണെ..."

"പറയാനുണ്ടോ...വല്ലാത്തൊരു സന്തോഷം തോന്നുന്നു അഭിയേട്ട..." ആള് ഇച്ചിരി നേരം മൗനമായി...പതിയെ ചോദിച്ചു... "ഇനിയും വൈകിപ്പിക്കണോ...ഒരു ചാൻസ് നോക്കിക്കൂടെ ആമി...ഇഷ്ട്ടമാണ് എന്ന് ഒന്നറിയിചൂടെ...പ്രതികരണം ചിലപ്പോ നിനക്ക് സന്തോഷം തന്നാൽ...? " അത്രയും നേരം മുൻ നിന്നിരുന്ന സന്തോഷം കെട്ട് പോകാൻ പാകമുള്ള ചോദ്യമായിരുന്നു അത്... "സങ്കടമായൊ പെണ്ണെ...എങ്കി ക്ഷമിക്ക്.." എന്റെ പക്കൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞിട്ട് ആള് വീണ്ടും പറഞ്ഞു... എങ്ങനെ കഴിയുന്നു അഭിയെട്ട ഇതിന്...നിങ്ങൾ പലപ്പോഴും എനിക്കൊരു അത്ഭുതമാണ്...! സ്വന്തം പ്രണയം മാത്രം മുന്നിൽ കണ്ട് കൊണ്ട് ഞാൻ സ്വാർത്ഥയാകുമ്പോ എങ്ങനെ ഒരു പ്രണയിനിയോട് മനസ്സിൽ സങ്കടം വെച്ച് ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നു... ആ വലിയ മനസ്സിന് പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ല...

ഒരുപക്ഷെ ചെറുതിലെ അറിഞ്ഞിരുന്നേൽ കൂടപിറപ്പിന്റെ സ്ഥാനം മാറ്റി പ്രണയിക്കാൻ ഞാൻ ശ്രമിചെനെ... ഇന്ന് അങ്ങനെയല്ല...അഭിയേട്ടൻ എനിക്കെന്റെ സ്വന്തം കൂടപ്പിറപ്പാണ്.. ഒരിക്കലും ആളെ മറ്റൊരു തരത്തിൽ കാണാൻ എന്നെ കൊണ്ട് കഴിയില്ല... "നീ എന്താ ഒന്നും മിണ്ടാതെ..." "എനിക്കറിയില്ല അഭിയെട്ടാ...ഒന്നും പറയാനോ അറിയിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല...അതിനുള്ള സമയം കഴിഞ്ഞു..ഉണ്ടായിരുന്നപ്പോ പോലും പറയാൻ മടിച്ചു നിന്നത് എന്റെ ജീവിതരീതി ആലോചിച്ചായിരുന്നു...ഈ പ്രാരാബ്ദകാരിയേ സ്വീകരിക്കാൻ ആ താന്തോന്നിക്ക് കഴിയോ...ഇല്ലാ...അങ്ങനെ ചിന്തിക്കുന്നത് പോലും മണ്ടതരമല്ലേ..." പറഞ് തീർന്നപോഴെക്കും ഒരിറ്റ് കണ്ണുനീർ ഉറ്റി.... "നിന്റെ ചിന്തയാണ് ആദ്യം മാറ്റേണ്ടത് ആമി...നീ നീയാണ്...നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടാൻ ഭാഗ്യം വേണമെന്ന എനിക്ക് തോന്നുന്നേ...

ആ ഭാഗ്യമാണ് എനിക്ക് ഇല്ലാണ്ട് പോയതും..." "അഭിയെട്ടാ മതീ...ഇങ്ങനെ ഒന്നും സംസാരിക്കല്ലേ...എനിക്ക് എന്തോ തെറ്റ് ചെയ്ത പോലെ തോന്നാ...എന്തിനാ അഭിയെട്ടൻ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ...ഈ സ്നേഹത്തിന് പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ലന്ന് അറിഞ്ഞുകൂടെ..." "അറിയാം പെണ്ണെ...സ്നേഹിച്ചു പോയി...എപ്പോ തുടങ്ങിയ പ്രണയം എന്നൊന്ന് അറിയില്ല...അന്ന് പറഞ്ഞിരുന്നെലും നീ ഇത് തന്നെ പറഞ്ഞേനെ...നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ല...നീ സങ്കടപെടുന്നത് എനിക്ക് കാണാനും കഴിയില്ല...ഈ ജന്മത്തിൽ നീ ഇനി മറ്റാരുടെ സ്വന്തം ആയാലും...അടുത്ത ജന്മം അതെനിക്ക് വേണ്ടി മാത്രം ജനിക്കണം...എന്നെ മാത്രം സ്നേഹിക്കണം.." ആൾടെ തേങ്ങൽ കേട്ടതും മുഴുവിപ്പിക്കുന്നതിന് മുന്നേ കാൾ കട്ട്‌ ചെയ്ത് ബെഡിലെക്കിട്ടു... വിറയലും തരിപ്പും ഇപ്പോഴും വിട്ട് പോയിട്ടില്ല... അഭിയെട്ടനിൽ നിന്ന് ആദ്യമായാണ് ഇങ്ങനെ...എല്ലാം തുറന്നോരു പറച്ചിൽ... പേരറിയാതൊരു വികാരമാണ്...മറുപടി കൊടുക്കാൻ ഒന്നും തന്നെ എന്റെ കയ്യിൽ ഇല്ലാ...

അതാണ് കാൾ കട്ട്‌ ആക്കിയതും.. അല്ലേലും ആൾടെ ഈ സംസാരത്തിന് എന്ത് മറുപടി പറയാൻ ആണ്... ഫോൺ കിടന്ന് അടിക്കുന്നുണ്ട്...ആളാണ്... എടുക്കാൻ നിന്നില്ല.. ആ തേങ്ങലും പരിഭവവും കേൾക്കാൻ എനിക്കിനി കഴിയില്ല... ചങ്ക് പൊടിയുന്ന വേദന... ക്ഷമിക്കാൻ കഴിയുമോ ദൈവതിനെന്നോട്... ഏത് കാര്യത്തിനും കൂടെ നിന്ന വെക്തിയാണ്... സഹായിച്ച മനുഷ്യൻ ആണ്...തിരികെ ചോദിക്കുന്നത് തൻറെ സ്നേഹം മാത്രം... ഓർത്തപ്പോൾ വല്ലാത്ത കുറ്റബോധം... പണ്ടേ ഒരു കൂടെപിറപ്പായി കണ്ടില്ലായിരുന്നു വെങ്കിൽ...സ്നേഹിക്കാൻ ശ്രമിചെനെ ഞാൻ...സങ്കടപെടുതില്ലായിരുന്നു ഒരിക്കലും... ഫോൺ എടുത്ത് നോക്കി...ആൾടെ എട്ടു മിസ്സ് കാൾ കാണുന്നുണ്ട്...കൂടെ ഒരു മെസ്സേജും... എടുത്ത് നോക്കേണ്ടന്ന് കരുതി എങ്കിലും തുറന്ന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.... 'ക്ഷമ ചോദിക്കുന്നു...അറിയാതെയല്ല എല്ലാം മനപ്പൂർവം പറഞ്ഞതാണ്...അത്രയും പ്രണയമാണ്...നിന്നെ നിർബന്ധിക്കില്ല...ആ മനസ്സ് മറ്റാരെക്കാളും നന്നായി എനിക്കറിയാം...

ഒരുപക്ഷെ നീ ആത്മാർത്ഥമായി സ്നേഹിക്കുന്ന വെക്തിക്ക് പോലും അറിയില്ലായിരിക്കും...മനസ്സിൽ വെക്കല്ലേ...നിന്റെ അഭിയെട്ടനല്ലേ...' വായിച്ചപ്പോയേക്കും കരഞ്ഞു പോയിരുന്നു ഞാൻ... എന്തൊരു മനുഷ്യനാണ്...എങ്ങനെ ഇത്രയും പാവമാകാൻ ഒരാൾക്ക് കഴിയുന്നു... കണ്ണുനീർ അമർത്തി തുടച് ഞാൻ വീണ്ടും സ്വയമെ പരിഭവം പറഞ്ഞോണ്ടിരുന്നു... പിറ്റേന്ന് കാലത്ത് എണീറ്റ് പതിവ് പോലെ രണ്ട് ഗ്ലാസ്‌ വെള്ളവും വെച്ച് പുറത്തൊട്ടിറങ്ങി... ആളെ അഭിമുഗീകരിക്കാൻ വയ്യ... തന്നെ കാണുമ്പോഴും ആൾക്ക് ഇതേ ചമ്മൽ ഉണ്ടാവുമോ... "ആമി..." പ്രതീക്ഷിക് വിപരീതമായി ഇന്നലെ പറഞ്ഞത് പാടെ മറന്ന് പുഞ്ചിരിചോണ്ട് വരുന്നു... നിങ്ങൾ പലപ്പോഴും എന്നെ അത്ഭുത പെടുത്തുന്നു അഭിയെട്ടാ... "ഇച്ചിരി വൈകിന്നെ...നീ ആ പത്രം ഇങേടുതെ..." ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ആള് ചോദിച്ചതും ഞാൻ വേഗം പാത്രം എടുത്ത് കൊടുത്തു...

ഉള്ളിൽ ഇപ്പോഴും ഇന്നലെ നടന്ന സംഭവങ്ങളും ആൾടെ തേങ്ങലും ശബ്ദവും മിന്നി മറയുന്നുണ്ട്... ആള് ഒന്നും മിണ്ടാത്തത് കണ്ട് കൂട് തുറന്ന് ഓരോ മുട്ടയായിട്ട് എടുത്തോണ്ട് ഇരുന്നു... പിറകെ അടുക്കളയിൽ ചെന്ന് പഞ്ചസാര ഇട്ട് രണ്ട് ഗ്ലാസിലേക്ക് പകർന്നു... ചെല്ലുമ്പോ ആള് ഫോണിൽ നോക്കി ഇരിപ്പായിരുന്നു...കണ്ടതും ആള് ഒരു ചിരിയോടെ ഗ്ലാസ്‌ വാങ്ങി ഫോണിലെക്ക് തന്നെ നോട്ടം മാറ്റി... ഒന്നും പറയാൻ കഴിയാത്തത് കൊണ്ടാവാം എന്നെനിക്ക് തോന്നി...കൂടുതൽ ശല്യം ചെയ്യാതെ കുറച്ചപ്പുറം മാറി തിണ്ണയിൽ ഞാനും ഇരുന്നു... "ഇന്ന് പോയി തുടങ്ങും ല്ലേ അപ്പൊ..." ഇടക്കൊന്നു ചോദിച്ചു...മൂളിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല... ആദ്യമായിട്ടാണ് ഞങ്ങൾക്കിടയിൽ ഇങ്ങനെ... ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്ത കാരണം ആളെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി ഞാൻ അടുക്കളയിലേക്ക് നടന്നു.. ആള് വീട്ടിലോട്ടും...

ബസ് സ്റ്റോപ്പിൽ എത്തിയപ്പോ മാളു ആദ്യമേ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു... ഇളം ചിരിയോടെ അടുത്തേക്ക് ചെന്ന് നിന്നു... കൂടുതൽ നീണ്ടില്ല അപ്പോയെക്കും ബസ് വന്നു... കടയിലെതി റൂമിൽ ചെന്ന് ബാഗും മറ്റും വെച്ച് ഐഡി കാർഡ് എടുത്തിട്ട് ഇറങ്ങിയതും ഗീതേച്ചിയേ കണ്ടു... ഒന്ന് വിഷ് ചെയ്ത് ചിരിച് ആള് പോയി... പതിവ് തിരക്കിലേക്ക് ഞങ്ങളും... കുറച്ചു ദിവസം ലീവ് ആയത് കൊണ്ട്തന്നെ വലിയ ക്ഷീണം തോന്നിയില്ല... എന്തോ ഒരുൽസാഹമായിരുന്നു... ഉച്ചക്ക് ഊണ് കഴിക്കാൻ ഇരുന്നു...ഗീതേച്ചിയും ഉണ്ട് ഇന്ന്... ആൾക്ക് ഈ കുറച്ചു ദിവസത്തെ വിശേഷങ്ങൾ പറയാനും കേൾക്കാനും ഉണ്ടായിരുന്നു... വർത്തനതിനിടയിൽ മാളു ചിന്നുവിന്റെ കല്യാണകാര്യം പറഞ്ഞു...വരൻ ദേവേട്ടനാണെന്ന് കേട്ടതും ചേച്ചി ആകെ ഞെട്ടിയുണ്ട്... ഇതിലും വലിയ ഞെട്ടൽ ആയിരുന്നു ഞാനിത് ആദ്യമായി കേട്ടപ്പോ... ഒരു ചിരിയോടെ ചേച്ചി ചോദിക്കുന്നതിനെല്ലാം ചുരുക്കി മറുപടി പറഞ്ഞു... അവരുടെ മനസ്സിൽ അവളെ കെട്ടിക്കാനുള്ള സ്വർണവും ചെലവും ആലോജിചുള്ള ടെൻഷൻ ആണെനിക്കെന്നാ... ഒരു പ്രാരാപ്തകാരി...!!!..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story