പൊഴിയും വസന്തം...💔ഭാഗം 14

pozhiyum vasantham

രചന: സിനു ഷെറിൻ

"കൊച്ചെ...നീ കുളിച് പോവാൻ നോക്...നേരം ഒട്ടേറെ ആയില്ലേ...ബാക്കി ഉള്ളത് അമ്മ നോക്കികോളാം..." ചോറ് ഊറ്റി വെക്കുന്നതിനിടയിൽ അമ്മ വിളിച്ചു പറഞ്ഞു... കയ്യിലെ അവസാന വെണ്ടയും അരിഞ്ഞു കഴിഞ്ഞ് കൂട്ടി വെച്ച ഉള്ളിയും തക്കാളിയും വേണ്ടയും കൂട്ടി കടക് പൊട്ടിയ ചട്ടിയിലേക്ക് ഇട്ട് ഇച്ചിരി ഉപ്പ് വിതറി കൊണ്ട് അടച്ചു വെച്ചു... "അമ്മേ...പൊടികൾ ഇട്ടിട്ടില്ല കേട്ടോ..." ധൃതിയിൽ തലയിൽ എണ്ണ കമയ്ത്തുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... ഇട്ട ഡ്രസ്സ്‌ അതെ പടി അഴിച് വെച്ച് ഒരു ബക്കറ്റിൽ ഇട്ടു... വേഗം കുളി കഴിഞ്ഞിറങ്ങി... സാരി ഉടുത്തു മുടി ഒന്ന് ഇല്ലി എടുത്ത് ഇട്ടു... ഒരു ഗ്ലാസ്‌ ചായയും കുടിച് മെഴുക്കു പുരട്ടിയ രണ്ട് ചപ്പാത്തി കയ്യിലും പിടിച്ചു ഓടി... സിന്ധുവെച്ചി ഇന്ന് വൈകീട്ട് എത്തും... അപ്പോയെക്കും വീടോന്ന് തൂത്തു വാരി ഇടണം...ഒരാഴ്ചക്ക് മേലെ പൂട്ടി കിടന്ന വീട് അല്ലെ... അതിനാണ് ഈ ഓട്ടം... അവസാന കഷ്ണവും വായിലേക്ക് വെച്ച് അബൂക്കടെ കടയിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളവും വാങ്ങി കുടിച് ബസ് സ്റ്റോപ്പിൽ എത്തിയതും ബസ് മുന്നേ വന്നു ആളുകളെ കയറ്റുന്നുണ്ടായിരുന്നു...

അപ്പടി തിരക്കാണ്...സ്റ്റെപ്പിൽ നിൽക്കാൻ പറ്റിയത് തന്നെ ഭാഗ്യം...പിടിക്കാൻ കിട്ടിയ കമ്പിയിൽ ഒന്ന് മുറുക്കി പിടിച്ചു നിന്നു... ഇടക്ക് പിറകിലെക്ക് വീഴാൻ പോയപ്പോ ആരോ ബാക്കിൽ കൈ വെച്ച് കവജം തീർത്തിരുന്നു... ആ തിരക്കിലും ഒന്ന് ചെരിഞ്ഞു നോക്കി... ബസിലെ കണ്ടക്ടർ ആണ്...ഒരു ചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുന്നു... കൂടുതൽ നോക്കി നിൽക്കാതെ ഞാൻ വേഗം നോട്ടം മാറ്റി...ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയപ്പോ വെറുതെ ഒന്ന് തല ചെരിച്ചു നോക്കി... മാറിയിട്ടില്ല... ആൾടെ കണ്ണുകൾ ഇപ്പോഴും എന്റെ മുഖത്താണ്... ഉള്ളിലൂടെ കൊള്ളിയാൻ മിന്നി...പെട്ടന്ന് മാളുവിനെ ഓർത്ത് പോയി... കുറച്ചു ദിവസങ്ങൾക്ക് മുന്നേ അവള് പറഞ്ഞിരുന്നു ഈ കണ്ടക്ടരെ കുറിച്... ആൾക്ക് എന്റെ മേലിൽ ഒരു കണ്ണ് ഉണ്ടെന്ന്... അന്ന് ദേവേട്ടന്റെ കാര്യത്തിൽ ആകെ ടെൻഷൻ അടിച്ചു നടക്കുന്ന സമയം ആയിരുന്നു..

.അതുകൊണ്ട് തന്നെ കാര്യം ആക്കിയിട്ടില്ല... പിന്നെ കുറച്ചു ദിവസം വേറെ ആള് ആയിരുന്നു...അതാവും ആ കാര്യം പാടെ മറന്നിരുന്നു... ഇന്നിതാ വീണ്ടും അയാൾ...നോട്ടത്തിൽ നിന്ന് തന്നെ പലതും മനസ്സിലാക്കാം... ആദ്യമേ മോഹം കൊടുക്കരുത്...പിന്നീട് മായ്ച്ചു കളയാൻ കഴിഞ്ഞേന്ന് വരില്ല... നടന്നു സിന്ധുവെച്ചിയുടെ വീട്ടിലെത്തി... അപ്പുറത്തെ വീട്ടിൽ ഡ്യൂപ്ലിക്കേറ്റ് ചാവി കൊടുത്തിട്ടുണ്ട്...അത് വാങ്ങി തുറന്ന് ഓരോ പണികളിലായി മുഴുകി... നേരം പോയത് അറിഞ്ഞില്ല...വേഗം പണി തീർത്ത് കുളിച്ഛ് കടയിലെത്തി... മാളു നേരത്തെ എത്തിയിരുന്നു...ഉച്ചയായതും അവളോട് കണ്ടക്ടരെ കാര്യം പറഞ്ഞു... അവള് വീണ്ടും അതിന് ശെരി വെച്ചതും ആൾടെ മനസ്സിൽ അങ്ങനെ വല്ലതുമുണ്ടെങ്കിൽ അത് മാറ്റണം എന്ന് തന്നെ തീരുമാനിച്ചു.. വൈകീട്ട് ബസിലും അയാളായിരുന്നു...ഇയാൾ എങ്ങനെ കറക്റ്റ് ഞാൻ കയറുന്ന ബസ്സിൽ തന്നെ വരുന്നേ എന്ന് വിചാരിച്ചു പോയി... ഇരിക്കാൻ സീറ്റ്‌ കിട്ടിയപ്പോ മാളുവും ഞാനും ഇരുന്നു...ഒരുവിധം തിരക്ക് ഒഴിഞ്ഞിട്ടുണ്ട്...

"എന്റെ പേര് വിനോദ്..." പൈസ വാങ്ങുന്നതിനിടയിൽ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് അയാൾ പറഞ്ഞു.. ആദ്യം അറപ്പാണ് തോന്നിയത്... പിന്നെ നെറ്റി ചുളുക്കി ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ എന്ന മട്ടിൽ നോക്കി... "വളച്ചു കെട്ടില്ലാതെ കാര്യം പറയാം... എനിക്ക് തന്നെ ഇഷ്ട്ടമാണ്.. കല്യാണം കഴിക്കാൻ താൽപ്പര്യമാണ്... തന്റെ നോട്ടത്തിൽ നിന്നും തനിക്കും എന്നെ ഇഷ്ട്ടമാണെന്ന് എനിക്കറിയാം...ഞാൻ അത് മനസ്സിലാക്കിയിട്ടുണ്ട്...വൈകാതെ ഒരു തീരുമാനത്തിൽ എത്താം..." ഒരു തരം ചിരിയോടെ അയാൾ പറഞ്ഞു... കേട്ടപ്പോ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു... എന്റെ നോട്ടത്തിൽ നിന്നും ആൾക്ക് അങ്ങനെ തോന്നിയെന്ന്...ഞാൻ അയാളെ ആദ്യമായിട്ടാണ് ഇന്ന് നോക്കുന്നത് തന്നെ...എന്നിട്ടും എങ്ങനെ... "നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്...ഇവള് നിങ്ങളെ എപ്പോ നോക്കിയേന്ന..."

മാളു ഇടക്ക് കയറി ദേഷ്യത്തോടെ ശബ്ദം കുറച്ചു ചോദിച്ചു... "ദേ ഇന്ന് രാവിലെ കൂടെ നോക്കിയേ ഒള്ളൂ..." ആളൊരു വഷളൻ ചിരിയോടെ പറഞ്ഞു...ഉള്ളിലുള്ള അറപ്പ് അധികമായി... "നിങ്ങൾ കരുതുന്ന പോലെ ഒന്നുമല്ല...എനിക്ക് നിങ്ങളെ യാതൊരു തരത്തിലുള്ള ഇഷ്ടവുമില്ല...എന്റെ കല്യാണം മുന്നേ നിശ്ചയിചതാണ്.. ഇനി ശല്യ പെടുത്തരുത്..." അത്രയും പറഞ്ഞപ്പോഴേക്കും തളർന്നിരുന്നു ഞാൻ... ആൾടെ മുഖത്ത് പ്രതീക്ഷ നഷ്ട്ടപ്പെട്ടത് ഞാൻ കണ്ടു... ഉള്ളിലൊരു ആശ്വാസം... ആദ്യമായിട്ടാണ് പരിജയമില്ലാത്ത ഒരാളോട് പ്രതികരിക്കുന്നത്... ബസിറങ്ങി നടന്നു...ജീവിതത്തിലേക്ക് ഓരോ വഴിതിരിവിലൂടെ കടന്ന് വരുന്നവർ.. ഞാൻ അയാളെ എപ്പോഴാ ശ്രദ്ധിചെ... കാണുന്നത് പോലും ഇന്ന് രാവിലെയാ...എന്റെ നോട്ടത്തിൽ ആൾക്ക് അങ്ങനെ ഒരു സംശയം തോന്നിയോ... അബൂക്ക കൈ മാടി വിളിച്ചു...

അകത്തു കയറിയപോ തന്നെ കണ്ടു എന്നെ കാത്തെന്ന പോലെ ഇരിക്കുന്ന കേശവേട്ടനെ.. "കേശവേട്ട മറന്നിട്ടില്ല...നാളെയല്ലേ...എങ്ങനേലും തരാം..." കേറിയതെ പറഞ്ഞുകൊണ്ടാണ്... "എന്റെ കൊച്ചെ...ഈ രണ്ട് ദിവസം കൊണ്ട് നീ എങ്ങനെ ഒപ്പിക്കാനാ..." "അറിയില്ല കേശവേട്ട... പക്ഷേ തന്നല്ലേ പറ്റൂ..." നീളമുള്ള ബെഞ്ചിൽ കേശവേട്ടന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു... "ചായ വേണ്ട അബൂക്ക...നാരങ്ങ വെള്ളം കിട്ടുവോ... ഇല്ലേൽ ഇച്ചിരി തണുത്തവെള്ളമായാലും മതി..." ക്ഷീണം ഉണ്ട്...ചായ കുടിച്ചാൽ ചൂട് കൂടതെ ഒള്ളൂ... "കൊച്ചെ...നിന്നോട് ഞാൻ അങ്ങട്ട് ഒരു കാര്യം പറയാനാ വന്നത്...നമ്മളെ ഇല്ലിക്കലെ ദേവൻ കുഞ്ഞില്ലേ...ചിന്നുമോളെ...മോനോട് കുറച്ചു പണം ചോദിച്ചു നോക്കാം.. തരാതെ ഇരിക്കില്ല..." "അത് വേണ്ട..." കേട്ടതെ ഞാൻ പറഞ്ഞു... "അതല്ല കൊച്ചെ.. എനിക്കറിയാം നിന്റെ അഭിമാനം അതിന് സമ്മതിക്കില്ലേന്ന്...

പക്ഷേ വേറെ വഴിയില്ല...നാളെ ഒരു കുടുംബം ആകാൻ പോവുന്ന കൂട്ടർ അല്ലെ...അതിൽ പെടുത്തികോളും.." "അതുകൊണ്ടാ വേണ്ടെന്ന് പറഞ്ഞത്...കേശവേട്ടൻ പറഞ്ഞ പോലെ എന്റെ അഭിമാനം ഒരിക്കലും അതിന് സമ്മതിക്കില്ല...നാളെ എന്റെ ചിന്നു കേറി ചെല്ലണ്ട വീടാണ്... അത് വേണ്ട കേശവേട്ട..." "കൊച്ചെ... നീയൊന്ന് സമാധാനമായി ആലോചിക്...അവര് അത്തരക്കാരോന്നുമല്ല...തന്ന പണത്തിന്റെ കണക്ക് പറയത്തുമില്ല...അത് അശോകൻ സർ ആയാലും...ദേവൻകുഞ്ഞായാലും..." "കേശവേട്ട ഞാൻ ഒരിക്കെ വേണ്ടന്ന് പറഞ്ഞില്ലേ...നിർബന്ധിപ്പിക്കല്ലേ...ആ കടം തിരിച്ചു കൊടുക്കാൻ എനിക്ക് എന്ന് പറ്റുമെന്ന് പോലും അറിയില്ല..." "കൊച്ചെ...കേശവൻ പറഞ്ഞതിലെന്താ തെറ്റ്...നാളെ അവിടേക്ക് വരേണ്ടവനല്ലേ അവൻ...ആ കൊച്ചിന് മനസ്സിലാകും...കേശവൻ അവനോട് കാര്യം സൂചിപ്പിച്ചിട്ടുണ്ട്...

അവൻ ഇന്ന് രാത്രി വരും...നാളെ പോയി വാങ്ങാൻ പറഞ്ഞിട്ടുണ്ട്...നീ നിന്റെ അഭിമാനവും കെട്ടിപിടിചോണ്ട് ഇരുന്നാൽ ആ ഗോപാലൻ കേറി ഇറങ്ങുന്നത് ഈ മനുഷ്യന്റെ വീട്ടിൽ ആണ്...കേശവ...നാളെ ആമി അങ്ങട്ട് വരും...നീ ഇപ്പൊ പ്പോ..." അബൂക്ക പറഞ്ഞതും കേശവേട്ടൻ എണീറ്റ് നടന്നു... "എന്തിനാ അബൂക്ക...എനിക്കെന്തോ നാണക്കെട് തോന്നാ...എന്തൊക്കെ പറഞ്ഞാലും എന്റെ ചിന്നു നാളെ കേറി ചെല്ലേണ്ട വീടല്ലേ..." "ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല...കേശവന്റെ അവസ്ഥ നിനക്ക് അറിഞ്ഞൂടെ...അവന്റെ വീട്ടിലാ ഈ ഗോപാലൻ വന്നു കണക്ക് പറയുന്നേ..നിന്റെ കയ്യിൽ എടുത്ത് കൊടുക്കാൻ ഒന്നുമില്ലെന്ന് നിനക്കാളും നന്നായി കേശവനറിയാം...അവന് അത്രയും ഉറപ്പ് ഉണ്ടായിട്ടല്ലേ ഇല്ലിക്കലെ കൊച്ചിനോട്‌ ചോദിക്കാം എന്ന് പറഞ്ഞെ...അവരൊക്കെ പൂത്ത പണക്കാരാ...നിന്റെ ഇരുപത്തി അഞ്ചും അമ്പതൊന്നും അവർക്ക് ഒന്നുമാവില്ല..."

"എന്നാലും അബൂക്ക...ഞാൻ എങ്ങനെലും ഒപ്പിക്കാൻ നോക്കുമായിരുന്നു...നമ്മളെ പ്രശ്നം അവര് കൂടെ അറിഞ്..അത് വേണ്ടായിരുന്നു..." "നീ ഇപ്പൊ പോവാൻ നോക്..നാളെ കേശവന്റെ വീട്ടിലോട്ട് പോയ മതി...ബാക്കി ഒക്കെ അവന് നോക്കിക്കോളും..." ആള് എന്നെയും പറഞ്ഞയച്ചു...കൂടുതൽ ഇരുന്നാൽ ഞാൻ ഇനിയും വല്ലതും പറഞ് പോകും എന്ന് കരുതി ആവും... അത്തായത്തിനിരുന്നപ്പോഴാണ് അമ്മ ഇല്ലിക്കലിൽ നിന്ന് ദേവേട്ടന്റെ അച്ഛനും അമ്മയും അച്ഛമ്മയും കൂടെ വന്ന കാര്യം പറഞ്ഞത്... ചിന്നുവിന്റെ ജാതകം വാങ്ങാനായിരുന്നു...കല്യാണം ഉടനെ പ്രതീക്ഷിക്കാം.. ഒരു മൂളലോടെ അതിൽപരം ഒരു ചിരിയോടെ കേട്ടിരുന്നു... പിറ്റേന്ന് രാവിലെ സിന്ധുവെച്ചിയുടെ വീട്ടിൽ പോയി...ആള് വന്നിട്ടുണ്ടായിരുന്നു...കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു... പിന്നെ ഓരോ പണി ചെയ്യുമ്പോഴും വിശേഷം പറച്ചിൽ ആയിരുന്നു... അവിടെന്ന് നേരെ കടയിലേക്ക്..

.കണ്ടക്ടർ ഇന്നലെ കണ്ട ആ വിനീത് തന്നെയായിരുന്നു... അയാളുടെ നോട്ടവും ചിരിയും... മൈൻഡ് ചെയ്യാൻ പോയില്ല... ഉച്ചക്ക് ഗീതേച്ചിയോട് പറഞ് ഹാഫ് ഡേ ലീവ് വാങ്ങി നേരെ കേശവേട്ടന്റെ വീട്ടിലോട്ട് പോയി... ആള് എന്നെയും കാത്തെന്ന പോലെ കോലായിൽ തന്നെ ഇരിപ്പുണ്ടായിരുന്നു... ഒന്നും കഴിക്കാൻ നിൽക്കാതെ ഒരു ഓട്ടോയും വിളിച്ചു ഞാനും കേശവേട്ടനും കൂടെ ഇല്ലിക്കക്കാരെ ഗ്രാനൈറ്റ്സും മാർബിൾസിന്റെയും കടയിലേക്ക് പോന്നു... ആള് അവിടെ ഉണ്ടെന്ന് കേശവേട്ടൻ വിളിച്ചപ്പോ പറഞ്ഞിരുന്നത്രെ... ആളെ നോക്കി അവരെ ഓഫീസിലേക്ക് ഞാനും കേശവേട്ടന്റെ പിറകെ കയറി ചെന്നു... കയ്യിലൊരു ഫയലുമായി ആരോടോ സംസാരിക്കുന്നു... ഒരു വട്ടമേ നോക്കിയോള്ളൂ...അത്രയും നേരം കൂട്ടി വെച്ച ധൈര്യം ചോർന്നു പോയത് ഞാനറിഞ്ഞു... "ആഹ്...കേശവേട്ട...വാ..." സ്നേഹത്തോടെ ചിരിച് കൊണ്ട് വിളിച്ചു... എന്ത് ഭംഗിയുള്ള ചിരി...!!! വീണ്ടും കാണാൻ തോന്നി...ആള് എന്നെ കണ്ടില്ലെന്ന് തോന്നുന്നു... ശ്രദ്ധിച്ചിട്ടുണ്ടാവില്ല...! കേശവേട്ടന്റെ കൂടെ ഞാനും ചെന്ന് അടുത്ത ചയറിലായി ഇരുന്നു...

സമയം നീണ്ടു പോയി...ആള് ഇപ്പോഴും ആ ഫയലിലെ മിസ്റ്റേക്ക് പറഞ് കൊടുത്തോണ്ടിരിക്കുകയാണ്... ഏറെ നേരത്തിനു ശേഷം ആള് മുന്നിലെ ചയറിൽ വന്നിരുന്നു... "സോറി ഏട്ടാ...നേരം വൈകിയല്ലേ...ഇത് പറഞ്ഞു കൊടുത്തില്ലേൽ ശെരിയാവില്ലെന്നെ...നാളെ ഞാൻ പോവാ...പിന്നെ ഒരാഴ്ച കയിഞ്ഞ് നോക്കിയ മതി...അപ്പോയെക്കും ഇവരീ കമ്പനി കീഴ്മേൽ മറിച്ചിടും..." ഒരു ചിരിയോടെ ആള് പറഞ് നിർത്തി... ഇപ്പ്രാവശ്യം ആൾടെ ചിരിയുടെ ഭംഗി നോക്കാൻ കഴിഞ്ഞില്ല... ആ വാക്കിൽ കുരുങ്ങി കിടന്ന് പോയി മനസ്സ്... ഇനി ഒരാഴ്ച....!!! "ഇത് ആമിയല്ലേ...ചിന്നുവിന്റെ സിസ്റ്റർ..." അതെയെന്ന് പതിയെ ഒന്ന് തലയനക്കി... "ഈ കൊച്ചിനാണ് മോനെ പണം...ഒരത്യാവിഷ്യ സമയത്ത് വാങ്ങിയതാ...ചിന്നുവിന്റെ പഠിപ്പിന് വേണ്ടി തന്നെ...ഇച്ചിരി ഒക്കെ ഇവള് കിട്ടുന്നതിൽ വെച്ച് വീട്ടിയതാ...എന്നാ അവന് ഇപ്പൊ പറയാ.

..അത് പലിശയാണെന്ന്...മൊത്തം തുക ഒരുമിച്ച് വേണമെന്ന്...എടുത്ത് കൊടുക്കാൻ ഇവളെ കയ്യിൽ എവിടുന്നാ..ഞാനാ മോന്റെ കയ്യിൽ നിന്ന് വാങ്ങാം എന്ന് പറഞ്ഞെ...സമ്മതിക്കണ്ടേ...ഭയങ്കര അഭിമാനിയ..." ആളെന്നെ ഒന്ന് നോക്കി... എന്തിനാ ഈ കേശവേട്ടൻ ഇതൊക്കെ ഇവിടെ പറയുന്നേ... മടിയോടെ ഞാൻ തലതാഴ്ത്തി... "സ്വന്തം മോളെ പോലെ തന്നെയാ...ഇതിന്റെ സങ്കടം കാണാണ്ടിരിക്കാൻ വയ്യ...എങ്ങനെ കഷ്ടപ്പെട്ടാലും രണ്ട് ദിവസം കൊണ്ടൊന്നും അതിവൾക്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന് എനിക്കറിയാം...മോനോട് ചോദിക്കാം എന്ന് പറഞ്ഞാ ഈ കാ‍ന്താരിക്ക് പറ്റണ്ടേ...ഇതന്നെ അബു പറഞ്ഞോണ്ട ഇവള് വന്നത് തന്നെ..." പരിഭവത്തോടെ ഞാൻ കേശവേട്ടനെ നോക്കി... ആൾക്ക് അറിയാം ഇങ്ങനെ എല്ലാം പറഞ്ഞാലേ എന്റെ കുസൃതി പുറത്ത് ചാടു എന്ന്... ആരെയും അറിയിക്കാണ്ട് വല്ലപ്പോഴും അത്രയും പ്രിയപ്പെട്ടവരെ മുന്നിൽ മാത്രം പുറത്തെടുക്കുന്ന എന്റെ കുസൃതിയും പരിഭവവും... "ക്ഷമിക്കുന്നതിനു ഒരു അതിരില്ലെ മനുഷ്യ...

ഇവിടെ വന്നിരുന്ന് എന്നെ കുറ്റം പറയാനാണോ ഇങ്ങോട്ട് കൊണ്ട് വന്നേ..." നിറഞ്ഞ ചിരിയാണ് ആളെ മുഖത്ത്.. അത് കണ്ടതെ എനിക്കും ചിരി വന്നു...ഒന്നും നോക്കാതെ ആൾടെ കവിളിൽ നല്ലൊരു പിച് വെച്ച് കൊടുത്തു... മുന്നിൽ ഇങ്ങനൊരു ആളുണ്ടെന്ന് തന്നെ മറന്ന് പോയിരുന്നു... ശെരിക്കും എന്റെ കളിയും ചിരിയും പുറത്ത് ചാടുന്നത് കേശവേട്ടന്റെയും അബൂക്കടെയും മുന്നിൽ മാത്രം ആണ്... പിന്നെ ചെലപ്പോഴോക്കെ അഭിയേട്ടന്റെ മുന്നിലും... അത്രയും അടുക്കുമ്പോ മാത്രം... "ഇയാളോരു മിണ്ടാപൂച്ചയാണെന്ന ഞാൻ കരുതിയെ..." ദേവേട്ടനാണ്... ആകെ നാണം കെട്ട മട്ടിൽ ഞാൻ കേശവേട്ടനെ നോക്കി...പിന്നെ ഒന്നും മിണ്ടാതെ പുറത്തോട്ട് ഇറങ്ങി... വല്ലാത്തൊരു സന്തോഷം...! തന്റെ കളിയും കുസൃതിയും കണ്ട് ദേവേട്ടൻ ചിരിച്ചത് ആലോചിചപ്പോ എന്നും ആ ചിരി കണ്ടോണ്ടിരിക്കാൻ തോന്നാ...

ആളോട് മാത്രം കുസൃതി കാട്ടാൻ തോന്നാ..അത് കണ്ട് നേർമയോടെ ചിരിക്കുന്നാ ചുണ്ടിൽ പതിയെ ഒന്ന് മുത്തണം... ആത്മാവിലേക്ക് വേരിറങ്ങിയ ആ ശരീരത്തെ മുഴുവൻ പ്രണയചുംബനം കൊണ്ട് മൂടണം... എന്ത് ഭ്രാന്ത നീ ഈ ആലോചിക്കുന്നെ...നിന്റേതല്ല എന്ന് മനസ്സിനെ പറഞ് പഠിപ്പിചെ പറ്റൂ... മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും ഓർമ്മകൾ കൊണ്ട് തരുന്നതും ഇതുപോലെ വീണ്ടും കണ്ട് മുട്ടുന്നതും നീ എന്ത് ഉദ്ദേശിച്ചാ ദൈവമേ... "മിണ്ടാപൂച്ചയോ...കണ്ടാൽ അങ്ങനെ ഒക്കെ തൊന്നും...പക്ഷേ ഉള്ളത് പറയാലോ ചിന്നുവിനെക്കാ കളിയും കുസൃതിയും ഇവള്ക്കാ...എല്ലാവരോടുമില്ല... അത്രയും അടുപ്പം ഉള്ളവരോട് മാത്രം...ഒരു പാവമാന്നെ...ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിക്കാൻ മറന്നവൾ...അതിൽ ഒലിച്ചു പോയതാ അവളുടെ ചിരിയും കളിയുമെല്ലാം...ഉള്ളത് പറയാലോ...കുഞ് ഇന്നീ പണം തന്നാൽ കൊടുത്തല്ലോ എന്ന സങ്കടം വേണ്ടാ...പുണ്യമാ...തിരിച്ചറിഞവർക്ക് മാത്രം..." കേശവേട്ടന്റെ സംസാരം പുറത്ത് നിൽക്കാണെങ്കിലും കേൾക്കാമായിരുന്നു...

കുറച്ചു കഴിഞ്ഞപ്പോ ആള് ഇറങ്ങി വന്നു...കയ്യിൽ പണമുണ്ടായിരുന്നു... സ്വപ്നം പോലും കാണാത്ത കാര്യമാ ഇപ്പൊ നടന്നെ... "വൈകാതെ തിരിച്ചു തരും എന്ന് പറഞ്ഞില്ലേ..." "പറഞ്ഞു കൊച്ചെ...നീ നടക്...വേഗം പോയിട്ട് വേണം ഇതാ ഗോപാലൻ കൊണ്ട് കൊടുക്കാൻ..." കേശവേട്ടൻ എന്റെ കയ്യും പിടിച്ചു ധൃതിയിൽ നടന്നു... ഒരു അച്ഛന്റെ കരുതലോടെ... ദിവസങ്ങൾ വലിയ മാറ്റം ഇല്ലാതെ കൊഴിഞ്ഞു പോയി...ചിന്നുവിന്റെ പഠിപ്പ് കഴിയാൻ ഇനി കുറച്ചേ ഒള്ളൂ.... അഭിയെട്ടന്റെ കല്യാണം കാര്യമായിട്ട് തന്നെ ചർച്ച ചെയ്യുന്നുണ്ട്...ആള് പിടി കൊടുക്കുന്നില്ലേന്ന് മാത്രം... "കൊച്ചിനൊരു വിനീതിനെ അറിയോ...ബസിലുള്ള..." അത്തായം കഴിക്കുമ്പോയാണ് അമ്മയുടെ ചോദ്യം... ആദ്യം തന്നെ മനസ്സിലേക്ക് വന്ന മുഖം അങ്ങേരുടെതായിരുന്നു... വശ്യതയോടെയുള്ള നോട്ടവും അർത്ഥം വെച്ച ചിരിയും..

. പ്രണയം എന്ന പേരിലുള്ള തട്ടലും... ഓവർ കേറിങ്ങും... ഭ്രാന്ത് പിടിച്ചു പലതും പറഞ്ഞു പോയിട്ടുണ്ട്...ആള് വിടുന്ന ലക്ഷണമില്ല... അയാളെ ആലോചിച് സ്വസ്ഥതയും സമാധാനവും നഷ്ട്ടപെട്ടിട്ട് കുറച്ചു നാളായി... സിന്ധുവെച്ചിയുടെ വീട്ടിലേക്ക് പോകേണ്ടതിനാൽ ആ ബസ് മാത്രേ ആ സമയത്ത് ഒള്ളൂ താനും...കണ്ടക്ടറായി എന്നും അയാൾ തന്നെ... മാളു വഴി ആൾടെ താമസം ഒരു കോളനിയിലാണെന്നറിഞ്ഞു...പെണ്ണ് പിടി ഒഴിച് കഞ്ചാവും കള്ളും എല്ലാം അയാളെ തൊഴിലാണ്... അയാളെ കുറിചറിഞ്ഞതിൽ പിന്നെ കാണുന്നത് തന്നെ പേടിയാണ്... ഒരു നിമിഷം കൊണ്ട് അയാളുടെ അടിമുടി രൂപം എന്റെ മുന്നിൽ തെളിഞ്ഞു... "അറിയാം..." അമ്മക്കെങ്ങനെ അറിയാം എന്ന മട്ടിൽ മുഖത്തേക്ക് നോക്കി... "ഇന്ന് ഉച്ചക്ക് ഇവിടെ വന്നായിരുന്നു കൊച്ചെ...അവന്റെ അമ്മയും ഉണ്ടായിരുന്നു കൂടെ...നിന്നെ കല്യാണം ആലോചിക്കാൻ..." കേട്ടതും ഒരുനിമിഷം ഞെട്ടി പോയി...അയാളെന്നെ വെറുതെ വിടില്ലെന്ന് പറഞ്ഞത് വെറുതെയല്ല... വന്നു വന്നു വീട്ടിൽ വരെ എത്തി... കൃഷ്ണാ...നിനക്ക് ഇനിയും പരീക്ഷിച്ചു മതിയായില്ലേ...!! ഉൾവിളിയോടെ ചോദിച്ചു...പൂജമുറിയിലെ കൃഷ്ണന്റെ ചുണ്ടിൽ അപ്പോഴും ഒരു കള്ള ചിരിയായിരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story