പൊഴിയും വസന്തം...💔ഭാഗം 16

pozhiyum vasantham

രചന: സിനു ഷെറിൻ

 "ഇനിയും അഭിനയിക്കല്ലെ ആമി...ദൈവം തന്നെ നിനക്ക് നൽകിയ ജീവിതമാണ്...അത് നീയായിട്ട് ആർക്ക് വേണ്ടിയും തട്ടി തെറിപ്പിക്കരുത്..." ഇവളെങ്ങനെ....ഒരു ചോദ്യമായി മനസ്സിൽ കിടന്ന് തിരിഞ്ഞു... "അഭിയെട്ടൻ എന്നോട് എല്ലാം പറഞ്ഞു...പേടിക്കേണ്ട...കല്യാണം മുടങ്ങിയതിനു ശേഷം...സത്യം പറഞ്ഞാ നിന്നോട് ദേഷ്യവും സ്നേഹവും ഒരുപോലെ തോന്നിയോരു നിമിഷം...എനിക്ക് വേണ്ടി നീ നിന്റെ ഇഷ്ട്ടം വേണ്ടെന്ന് വെചെന്ന് പറഞ്ഞപ്പോ...ഇനി നീ എതിർത്താലും ഈ കല്യാണം നടക്കും..." തൊലി കളഞ്ഞ ഉള്ളിയേ പുറത്തെ പൈപിൻ ചുവട്ടിൽ നിന്ന് തന്നെ കഴുകി അതുമായി അവള് ഉള്ളിലേക്ക് കയറി... ഒന്നും പറയാനോ ചോദിക്കാനോ ഇല്ലാത്ത പോലെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു... റൂമിൽ കഥകടച്ച് ഇരിപ്പായി...നേരം വൈകിയതൊ...ഇരുട്ടായാതൊ... ഒന്നും അറിഞ്ഞില്ല... "ആമി..." കതകിൽ തട്ടി വിളിക്കുന്നുണ്ട്...ചിന്നുവാണ്...

"എന്ത് ഇരിപ്പാ ഇത്...അത്തായം കഴിക്കാൻ വാ..." അവള് പോയതും ചുമരിലേ ക്ലോക്ക്ലെക്കോന്ന് പാളി നോക്കി... നേരം ഒരുപാട് ആയിരിക്കുന്നു... "കൃഷ്ണേട്ടൻ അവർക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്...ഇനി ഒരു കാണലും സംസാരമൊന്നും വേണ്ടെന്ന പറയുന്നേ...അടുത്ത ഞാറാഴ്ച നിശ്ചയം ആക്കിയാലോ എന്നവർ ചോദിച്ചിട്ടുണ്ട്...നിന്റെ അഭിപ്രായം എന്താ കൊച്ചെ..." "അവൾക്കെന്ത്‌ അഭിപ്രായം...സമ്മതമാണെന്ന് കൊറച്ചു മുന്നേ അവളെന്നോട് പറഞ്ഞതാ..." ചിന്നുവാണ്...ആണോ എന്ന മട്ടിൽ അമ്മ എന്നെ നോക്കിയപ്പോ ഒന്ന് തലയാട്ടി... "നിനക്ക്...." ചിന്നുവിനോടാണ്... "ഇത് പോയാൽ ജാതകം ഒക്കെ ഒത്തിണങ്ങിയ ഒന്ന് വന്നോളും...അമ്മ പേടിക്കേണ്ട..എനിക്ക് സന്തോഷമാണ്...ടൗണിൽ പഠിച്ചതൊണ്ടന്നെ ഇത് പോയ മറ്റൊന്ന് അത്രേ ഒള്ളൂ എനിക്ക്..." തമാശയാണ്...അവള് മാത്രമേ ചിരിക്കുന്നോള്ളൂ എന്ന് മാത്രം...

"നീ ഒഴിഞ്ഞു നടക്കേണ്ട...ഇതിന് മാത്രം നാണം വരാൻ എന്തിരിക്കുന്നു...നീ പ്രേമിച്ചു...വൺ സൈഡ് ആയത് കൊണ്ട് അങ്ങേര് അറിഞ്ഞില്ല...പിന്നെ നടന്നത് എല്ലാം യാദൃശ്ശികം...എന്നാലും നീ എന്നോട് ഒരു വാക്ക് മിണ്ടിയില്ലല്ലോ..ആ സങ്കടം എനിക്കുണ്ട്..." അമ്മ പോയെന്ന് ഉറപ്പായപ്പോ തിണ്ണ തുടക്കുന്നതിനിടയിൽ അവള് പറഞ്ഞു... സങ്കടം തോന്നി..അല്ലെങ്കിലും ഇത്രയും നേരം ഇവള് അറിഞ്ഞ ടെൻഷൻ തന്നെയായിരുന്നു... "ക്ഷമിക്കെടി...ആരോടും പറഞ്ഞിട്ടില്ലായിരുന്നു...നിനക്കറിയില്ലേ... ചെറുപ്പം മുതലേ എന്തും മനസ്സിൽ വെക്കാനെ അറിയൂ..ആരോട് പറയാനും പേടിയാ..." ബാക്കിലൂടെ ചെന്ന് കെട്ടിപിടിച്ചു...

"സോപ്പ് പതയൊന്നും എന്റെ ദേഹത് ആക്കല്ലേ പെണ്ണെ...ഞാൻ ക്ഷമിച്ചു..നീ ഇനി മുടക്ക് പറയാതിരുന്നാ മതി..." ഒന്ന് ചിരിച് ബാക്കിവന്ന പാത്രങ്ങൾ എടുത്തു കഴുകാൻ തുടങ്ങി... ഒരു ഗ്ലാസ്‌ വെള്ളവും കുടിച് തിളപ്പിച്ച ചൂട് വെള്ളം ഫ്ലാസ്ക്കിലേക്ക് ഒഴിച് ലൈറ്റ് ഓഫ്‌ ആക്കി ഡേയ്നിങ് ഹാളിലെ ടേബിളിൽ കൊണ്ടെന്ന് വെച്ചു... വാതിൽ ചാരി മുടിയൊന്ന് കോതി ജനാലക്കരികിൽ വന്നിരുന്നു... തണുത്ത കാറ്റ് വീശുന്നുണ്ട്...കൂടെ മുഖം കഴുകിയ വെള്ളവും മുഖത്തു പറ്റി പിടിച്ചിരിപ്പുണ്ട്... പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സുഖം... മനസ്സിനും.... വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നും...എന്റെ സ്വന്തം ആകാൻ പോകുന്നു... ആ മനുഷ്യനോടുള്ള അടങ്ങാത്ത പ്രണയം ഒരിക്കലും അളക്കാൻ കഴിയില്ല...അതിനൊരു അവസാനമില്ല... സ്വന്തമാവില്ലെന്ന് വിശ്വാസിച കാലത്ത് പോലും എന്നെ വീണ്ടും പ്രേമിക്കാൻ പ്രേരിപ്പിച്ചത് നീ ആദ്യമേ ഇതെല്ലാം കണക്ക് കൂട്ടി വെച്ചത് കൊണ്ടാണോ ദൈവമേ...

ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല... ആഗ്രഹം കൂടി വരുകയാ...ആ അടുത്തേക്ക് ചേർന്ന് നിൽക്കാൻ...ആ ഗന്ധം ഉള്ളിലേക്ക് ആവാഹിചെടുക്കും പോലെ ശ്വാസിക്കാൻ.... വേണ്ടാ...കൂടുതൽ ഒന്നും ആഗ്രഹിക്കേണ്ട...ഒളിച് കാണാതെ ആ മുഖം എന്നും കണ്മുന്നിൽ നേരിട്ട് കണ്ടാ മതി...ആ സാന്നിധ്യം തൊട്ടടുത്ത് ഉണ്ടായ മതീ... എത്തി വലിഞ്ഞു തൊട്ടടുത്ത് വെച്ച ഫോൺ എടുത്തു... ആൾടെ ഫോട്ടോയിൽ പതിയെ വിരലോടിച്ചു... എന്ത് ഭംഗിയാണല്ലെ...!! പഴകിയ വാക്കുകൾ വീണ്ടും പുതുമയോടെ മൊഴിഞ്ഞു... പിന്നീട് എല്ലാം പെട്ടന്നായിരുന്നു...നിശ്ചയം അടുത്തു... അതിനുള്ള ഒരുക്കങ്ങൾ...ചിന്നു പിന്നീട് പോയിട്ടില്ല...നിശ്ചയം കഴിഞ്ഞാൽ ഒരു മാസതിനുള്ളിൽ കല്യാണം...ആകെ കൂടെ ടെൻഷൻ... ജോലി ഒന്നും ഒഴിവാക്കിയിട്ടില്ല...രാവിലെ സിന്ധുവെച്ചിയുടെ വീട്ടിൽ പോകും..അത് കഴിഞ് കടയിലേക്കും...

ഒരിക്കെ ദേവേട്ടന്റെ അമ്മ വിളിച്ചപ്പോ കടയിലെ ജോലി ഉപേക്ഷിക്കാൻ പറഞ്ഞതാണ്... സങ്കടം എന്തേലും ഉണ്ടെങ്കിൽ പറയാനും... അഭിമാനം വിട്ടൊരു കളിയില്ലാത്തത് കൊണ്ട് സ്നേഹത്തോടെ നിരസിച്ചു... ആള് ഊര് ചുറ്റലിൽ തന്നെയാണ്..ശനിയായ്ച്ച വൈകീട്ടെ എത്തൂ എന്ന്...അമ്മ വിളിക്കുമ്പോ ആൾടെ ഓരോ കുസൃതികൾ പറയും... കേൾക്കാൻ ഇഷ്ട്ടമായത് കൊണ്ട് മടുപ്പില്ലാതെ മൂളും... "ദേ ഇത് കൂടെ ഇച്ചിരി..." "എനിക്ക് വേണ്ട...അതും ഇതും പറഞ് നീ എന്തൊക്കെയാ എന്റെ മുഖത് പുരട്ടിയത്..." "അതൊക്കെ ഉണ്ട്...ഇതിനൊരു ഫിനിഷിങ് കിട്ടണം എങ്കിൽ ലിപ്സ്റ്റിക് മസ്റ്റ്‌ ആണ്...ചുണ്ട് കാണിച്ചേ..." "അവൾക്ക് വേണ്ടേൽ നിർബന്ധിക്കേണ്ട ചിന്നു...പാടും കേടൊന്നും ഇല്ലാത്ത മുഖമാണ്...നീ ഓരോന്ന് പുരട്ടി അതിന്റെ മുഖ ഭംഗി കളയല്ലേ..." "അത് ശെരി...അപ്പൊ മുത്തശ്ശിയും ഇവളെ ടീം ആയല്ലേ...സൗന്ദര്യ ബോധമില്ലാത്തവർ...എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ ലിപ്സ്റ്റിക് ഇട്ടിട്ടേ പോവൂ...എന്നിട്ട് കണ്ണാടി നോക്കിയിട്ട് ഇവള് പറയട്ടെ ഭംഗി ഉണ്ടോ ഇല്ലയോ എന്ന്..."

ചിന്നു പരിഭവത്തോടെ എന്റെ അടുത്തേക്ക് വന്നു...സങ്കടപെടുത്തേണ്ടന്ന് കരുതി ഒരു ചിരിയോടെ ഇരുന്ന് കൊടുത്തു... എല്ലാം കഴിഞ്ഞിട്ടെ കണ്ണാടി കാണിച് തന്നോള്ളൂ... ശെരിക്കും ഞെട്ടിപോയി...ഇവള് ഇത്രയും വലിയ കലാകാരിയാണോ മട്ടിൽ അവളെ നോക്കിയപ്പോ ചുരിദാർ ഒക്കെ പൊക്കി ജാടയിൽ നിൽപ്പുണ്ട്...കെട്ടിപിടിചൊരു ഉമ്മ കൊടുത്തു... വൈകാതെ തന്നെ അവരെത്തി... നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി...ടെൻഷനോടെ ഓരോ അടിയും വെച്ചു... ഒരു പുഞ്ചിരിയോടെ എല്ലാരോടും സംസാരിക്കുന്നത് കണ്ടു... സമയം ആയപ്പോ രണ്ട് പേരെയും ഒരുമിച്ച് ഇരുത്തി... ആദ്യമായിട്ട് തൊട്ടടുത്ത്...തോളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിനനുസരിച് ഹൃദയം വേഗത്തിൽ മിടിചു... എന്തൊരു മണം... ഒന്നും വിവരിക്കാൻ കഴിയുന്നില്ല... മൂതിര മാറ്റതിനായി കയ്യിൽ പിടിച്ചതും ഒരു മിന്നൽ കടന്ന് പോയി... എന്റെ മുഖം കണ്ടിട്ടെന്തോ അഭിയെട്ടൻ കണ്ണടച്ചു കാണിക്കുന്നുണ്ട്... എല്ലാവരോടും പുഞ്ചിരിച് സംസാരിക്കുന്നു...ചിന്നുവിനോട് പോലും... എന്നോട് മാത്രം ഒന്നും മിണ്ടിയില്ലല്ലോ... ഉള്ളിൽ പരിഭവം നിറഞ്ഞു...

ഇഷ്ട്ടമായി കാണില്ലേ... "എന്താ എന്നോട് മാത്രം ഒന്നും സംസാരിക്കാതെ..." അഭിയെട്ടൻ എപ്പോയോ തൊട്ടടുത് വന്നു നിന്നപ്പോ സങ്കടം പറഞ്ഞു... "അത് നിനക്ക് തോന്നുന്നതാ..." "അല്ലന്നേ..നേരം ഇത്രേ ആയിട്ടും എന്നോട് വാ തുറന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല..." "നാണം കൊണ്ടാവും..." "അതിന് നാട്ടിലെ താന്തോന്നിക്കെവിടുന്നാ നാണം..." ദേഷ്യത്തോടെയുള്ള പറച്ചിൽ കേട്ട് അഭിയെട്ടൻ നിന്ന് ചിരിക്കുന്നുണ്ട്... "എന്താ അഭി..." പിറുപിറുത്തത് ആള് കേട്ടെന്ന് തോന്നുന്നു... "ഒന്നുല്ല...ഞങ്ങൾ ചുമ്മാ..." അതോടെ ആള് വീണ്ടും തിരിഞ്ഞ് മറ്റാരോടോ സംസാരിച്ചു... "കണ്ടോ...ഇപ്പോഴും എന്നോട് ഒരു വാക്ക്..." "നിന്റെ പരിഭവം കാണാൻ നല്ല ചേലാ...ഇത്രയും ഭംഗിയോടെ ഞാൻ ഇന്നേവരെ നിന്നെ കണ്ടിട്ടില്ല..." അഭിയെട്ടനാണ്... തോളിൽ നല്ലൊരു നുള്ള് വെച്ച് കൊടുത്തു... ഭക്ഷണവും കഴിച് അവര് ഇറങ്ങാറായി...

മിണ്ടുമോ എന്ന് കാത്തിരുന്നു...മിണ്ടിയില്ല..പോട്ടെ... ഒരു നോക്ക് പോലും തന്നില്ല... പരിഭവം പതിയെ വഴി മാറി സങ്കടമായി... ആഗ്രഹിച്ചു നേടിയതാ...പണ്ടെങ്ങോ പ്രാർത്ഥിച്ച ഫലം... എന്നിട്ടും.... ഇഷ്ട്ടമായി കാണില്ലേ...ചിന്നുവിനെ ആകുമോ ഇഷ്ട്ടം... അല്ലാ.... സ്വയം ഉത്തരം കണ്ടെത്തി... "ഇത് എങ്ങനെ ഉണ്ടെടി..." അത്യാവശ്യം വലിയൊരു ഹീൽ എടുത്ത് ഇട്ട് കൊണ്ട് മാളു ചോദിച്ചു... "ഭംഗിയുണ്ട്...പക്ഷേ ഇത്രയും വലിയ ഹീൽ ഒക്കെ വേണോടി..." "അത് തന്നെയാ ഞാനും ആലോചിക്കുന്നെ...അർച്ചനയുടെ ഹീൽ നീ ഒന്ന് കാണണം...അവളാ പറഞ്ഞെ...ഒരു പാർട്ടിക്കാവുമ്പോ അതിന്റെ ലുക്കിൽ പോകണം എന്ന്..നമ്മളും മോശം ആക്കരുതല്ലോ...അല്ലാ...നീ എടുക്കുന്നില്ലേ..." "ഇല്ലെടി...അവര് നിശ്ചയത്തിന് വന്നപ്പോ രണ്ട് കൂട്ടം കൊണ്ട് വന്നിട്ടുണ്ട്...ഒന്ന് ഹൈ ഹീൽ ആണ്...ചിന്നു പറയുന്നത് അതിടാൻ ആണ്...എനിക്ക് എന്തോ ഇഷ്ട്ടാമായില്ല..."

"അതെന്താ...നീ ഒരു പൊട്ടി തന്നെയാ..റിച് ഐറ്റംസ് കൊണ്ട് വന്നപ്പോ ഇഷ്ട്ടമായില്ലാന്നൊ..." "മതി മതി..ഞാൻ അത് ഇടാം...എന്നാ നീ ഇത് എടുത്തോ...നമ്മക്ക് വേഗം ഇറങ്ങാ...ട്യൂഷൻ ഉള്ളതാ...ഞാൻ ചിന്നുവിനോന്ന് വിളിച്ചു പറയട്ടെ..." അത്യാവശ്യം തിരക്കുള്ള കടയാണ്... ഫോൺ എടുത്ത് കുറച്ചു അപ്പുറതൊട്ട് മാറി നിന്നു... ഫോൺ അടിക്കുന്നതല്ലാതെ അവൾ എടുക്കുന്നില്ല... പിന്നീട് അടിക്കാൻ നിന്നില്ല...കണ്ട തിരിച്ചു വിളിചൊളും... മാളു വന്നപ്പോ ഞാനും അവളും കൂടെ പുറത്തൊട്ടിറങ്ങി... കണ്ണ് ഒന്ന് തെറ്റിയപ്പോ കോഫി ഷോപ്പിൽ ചിന്നുവിനെ പോലെ ഒരാള്... തോന്നിയതാകുമെന്ന് കരുതി... എന്നാലും ഒന്ന് കൂടെ പാളി നോക്കി... ചിന്നുവാണ്...ഓപ്പോസിറ്റ് ദേവേട്ടനും... ഇവരെന്താ ഒരുമിച്ച്... എന്തൊക്കെയോ ചിരിച് സംസാരിക്കുന്നുണ്ട്... മാളു കാണാതിരിക്കാൻ വേണ്ടി വേഗം അവളെ കയ്യും പിടിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു...

ബസ് വന്നിട്ടില്ല...അവിടെ ഒഴിഞൊരു സീറ്റിൽ ഇരിക്കുമ്പോയും കണ്ണ് കോഫി ഷോപ്പിലെക്കായിരുന്നു... മാളു ഫോണിലാണ്..അവളൊന്നും കണ്ടിട്ടില്ലെന്ന് ഉറപ്പാണ്...ഇല്ലേൽ നൂറു ചോദ്യങ്ങൾ വന്നേനെ... ബസ് വന്നതും അവര് ഷോപ്പിൽ നിന്ന് ഇറങ്ങിയതും ഒരുമിച്ചാണ്... മാളു എണീറ്റിട്ടും എനിക്ക് എണീക്കാൻ കഴിഞ്ഞില്ല... ദേവേട്ടന്റെ കാറിൽ രണ്ട് പേരും കയറി എന്ന് ഉറപ്പായതും ഒരു നടുക്കത്തോടെ ഞാൻ എണീറ്റ് ബസിൽ കയറി... പറ്റിക്കപെടുകയായിരുന്നോ ഞാൻ... ഇല്ലാ...ചിന്നുവിനെ എനിക്ക് വിശ്വാസമാണ്...അതിലേറെ എന്റെ ദേവേട്ടനെയും... കണ്മുന്നിൽ കണ്ടിട്ടും മനസ്സിൽ ഒരു കണിക പോലും സംശയം കൊണ്ട് വരാൻ ഞാൻ തയ്യാർ ആയില്ല... തിരിച്ചു നടക്കും വഴി അബൂക്കാടെ കടയിൽ ഒന്ന് കയറി... ആള് നല്ലൊരു ചായ ഇട്ട് തന്നു...കൂടെ പരിപ്പ് വടയും... നിർബന്ധിച്ചു കഴിപ്പിക്കുന്നുണ്ട്...ഇഷ്ട്ടം ആക്കാഞ്ഞിട്ടല്ല...

ഒന്നും തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല... "സൈനാത്തയേ കണ്ടിട്ട് കൊറച്ചായല്ലോ അബൂക്ക...എന്റെ വിശേഷങ്ങൾ ഒക്കെ പറയുന്നില്ലേ...വിളിക്കാൻ ഞാൻ ഒരിക്കെ വരണ്ട്..." "പറയുന്നുണ്ട് കൊച്ചെ...അവൾക്ക് ഇടക്കിടക്ക് തലവേദനയാ... കാണിച്ചു...മരുന്ന് ഉണ്ട്...മാറിയില്ലേൽ സ്കാൻ എടുക്കാൻ പറഞ്ഞിട്ടുണ്ട്..." "അതെയോ...കാണാൻ ആഗ്രഹം ഉണ്ട്...ഒഴിവ് കിട്ടണ്ടേ...ഞാൻ വൈകാതെ ഒരിക്കെ അങ്ങോട്ടു ഇറങ്ങാം...ഞാൻ ചോദിചെന്ന് പറയണേ..." സഞ്ചിയുമായി ഇറങ്ങി നടന്നു...ഇല്ലിക്കൽ തറവാടിന് മുന്നിൽ എത്തിയപ്പോ അറിയാതെ ഒന്ന് നോക്കി പോയി...കാർ മുറ്റത് കിടപ്പുണ്ട്...ആള് എത്തിയിട്ടുണ്ടാവണം... വീട്ടിലേക്ക് കയറിപ്പോ ആദ്യം ചിന്നുവിനെയാണ് അന്വേഷിച്ചത്... കുളിക്കാണെന്ന് കേട്ടപ്പോ ഒന്ന് മൂളി ഞാൻ തോളിൽ നിന്നും സാരിയുടെ പിന് അഴിച് തോർത്ത്‌ തോളിൽ ഇട്ട് കുറച് എണ്ണ എടുത്ത് തലയിൽ തൂവി... "അമ്മേ...കുട്ടികൾ വരുവാനേൽ ചിന്നുവിനോട് ഒന്ന് ഇരിക്കാൻ പറയണേ...ഞാൻ കുളിച്ചിട്ട് വരാം..." കുളിമുറിയിൽ കയറി അഴിച് ഇട്ട സാരി ഒന്ന് അലക്കി ഇട്ട് വേഗം കുളിച്ചിറങ്ങി...

തോർത്ത്‌ അഴിച് മുടിയൊന്ന് കോതി മുന്നിലോട്ട് നടന്നതും ചിന്നു ക്ലാസ്സ്‌ എടുക്കുന്നുണ്ടായിരുന്നു.... എന്നെ കണ്ടതും ബുക്ക്‌ എന്റെ കയ്യിൽ തന്നു ആള് സ്ഥലം വിട്ടു... കുട്ടികൾ പോയതും ഹാളിലേക്ക് നടന്നു...ചിന്നു ടീവി കാണുന്നുണ്ട്..അവളുടെ അടുത്ത് പോയിരുന്നു... "നാളെയല്ലേ ഫൺഷൻ..." "അതെ...നീ പോരുന്നോ..." "നമ്മളില്ലെ...എനിക്ക് ദേവേട്ടന്റെ സ്പെഷ്യൽ സ്വീകരണമുണ്ട്..." "എന്ന് പറഞ്ഞു..." "അന്ന്...നിശ്ചയത്തിന്റെ അന്ന്..." കള്ളം...പതിയെ മനസ്സിൽ പറഞ്ഞു... ഒരുപാട് സംസാരിച്ചിട്ടും അവള് ഇന്നതെ കാര്യം ഒന്ന് അറിയിച്ചത് കൂടിയില്ല.... സങ്കടം വന്നു...പണിയുണ്ടെന്ന് പറഞ് എണീറ്റു... നാളെ കടയില്ല...സിന്ധുവെച്ചിയുടെ അടുത്തേക്ക് പോകണം... രാവിലെ തന്നെ മാളുവിന്റെ വീട്ടിലേക്ക് ആണെന്നും പറഞ്ഞിറങ്ങി... സിന്ധുവെച്ചിയുടെ മോനും മരുമോളും വരുന്നുണ്ട്... വിശേഷം പറച്ചിൽ തന്നെയായിരുന്നു...

എന്റെയും അവസാനതെ ദിവസം ആയിരുന്നു ഇന്നവിടെ... കൊറേ നേരം സംസാരിച്ചിരുന്നു...കുറച്ചതികം പണവും... "പണി കഴിഞ്ഞല്ലോ വെച്ച് വരാതിരിക്കരുത് നീയ്യ്...എന്റെ കൊച് തന്നെയാ നീയും...ഗൗതമിനും സിനിക്കും നിന്നെ കാണണം എന്നുണ്ടായിരുന്നു...ഒരിക്കെ വരോ നീയ്യ്..." "വരാം...കല്യാണത്തിന് എന്തായാലും എല്ലാവരും വരണേ..." യാത്ര പറഞ്ഞിറങ്ങി... ഉള്ളിൽ ഇപ്പോഴും ചിന്നുവും ദേവേട്ടനുമാണ്... സംശയമുണ്ടായിട്ടല്ല... എങ്കിലും അവളൊരു വാക്ക് മിണ്ടിയില്ലല്ലോ...ഞാൻ അറിയാത്ത എന്തേലും അവര് തമ്മിൽ... നിർത്താതെ ഹോൺ അടിക്കുന്നത് കേട്ടാണ് തിരിഞ്ഞ് നോക്കിയത്.. ചിന്തയിൽ എപ്പോയോ നടത്തം നടുറോഡിലെക്കായിരുന്നു... സ്വയം കുറ്റപെടുത്തി ഓരത്തേക്ക് നീങ്ങി നിന്നു... കാർ വന്നു തൊട്ടടുത്ത് നിർത്തി... തിരിഞ്ഞ് നോക്കി... ദേവേട്ടനാണ്... "എവിടുന്നാ..." "ഒരു ഫ്രണ്ട്ന്റെ അടുത്തേക്ക് പോയതാ..." ഒന്ന് മൂളി ചിരിച് കാർ എടുത്ത് പോയി... സ്വയം നാണം കെടുന്ന പോലെ തോന്നി.... പോരുന്നോ എന്നൊരു വാക്ക്...ഞാൻ അത്രക്ക് അന്യയാണോ... നെഞ്ചിൽ സങ്കടം കുമിഞ്ഞു കൂടി... ഒന്ന് കരയണം... വേഗത്തിൽ നടന്നു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story