പൊഴിയും വസന്തം...💔ഭാഗം 17

pozhiyum vasantham

രചന: സിനു ഷെറിൻ

"വൈകീട്ടല്ലെ കൊച്ചെ പരിപാടി...ടൗണിലെ ആ വലിയ ഹാളിൽ വെച്ചാണോ" "അതെ അമ്മേ..." "നേരം വൈകിയാ ദേവൻ കുഞ്ഞിന്റെ കൂടെ ഇങ് പോര്..." "നോക്കാം...മാളുവുമുണ്ടല്ലോ..." പറയുന്നതിനൊടൊപ്പം എണ്ണയിൽ നിന്നും പഴം കോരി എടുത്തു... "അമ്മേ....ചായ എടുത്തു വെക്കട്ടെ..." "വേണ്ട കൊച്ചെ...എനിക്ക് കുറച്ചു തൈക്കാനുണ്ട്...നീയും ചിന്നുവും കൂടെ കുടിച്ചോ...മുത്തശ്ശിക്ക് നേരത്തെ കൊടുത്തതാ...ഇനി വേണോ എന്ന് ചോദിക്ക്..." തൈക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു...ഉടനെ വേണ്ട എന്ന മറുപടി മുത്തശ്ശിയും തന്നു... "ചിന്നു...." വിളിച്ചു ചെന്നപ്പോ ആള് ഫോണിൽ ആണ്... "ചായ കുടിക്കാൻ വാ..." "വരാം...നീ കുടിച്ചോ..." രണ്ട് ഗ്ലാസ്‌ ചായയും ഒരു പത്രതിൽ പഴം പൊരിചതും എടുത്ത് ടീവിക്ക് മുന്നിൽ വന്നിരുന്നു... ഇടക്ക് അവളും അടുത്ത് വന്നിരുന്നു...

"ഫങ്ക്ഷന് പോകേണ്ടേ..." "പോണം...ആറു മണി ആക്കുമ്പോ തുടങ്ങും...ഒരു ആറര ആകുമ്പോഴേക്കും എത്താം എന്ന് വെച്ചിട്ടാ..." "ഇന്നലെ ഞാൻ നിന്റെ ദേവേട്ടനെ കണ്ടിരുന്നു...പുള്ളിയാ എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തേ..." അറിയാത്ത മട്ടിൽ ഒന്ന് മൂളി ചിരിച് കൊടുത്തു... ചെറിയൊരു ആശ്വാസം...അവള് പറഞ്ഞല്ലോ... തല നനക്കാതെ മേനി കഴുകി ഇറങ്ങി... ഒരുപാട് ആളുകൾ ഉണ്ടാവും...കൂടാതെ വലിയ വലിയ ബിസിനസ്‌ പാർട്ണർസും... ഇസ്തിരി ഇട്ട് വെച്ച സാരിയിൽ ഒന്ന് തലോടി... പതിയെ എടുത്തു ഉടുക്കാൻ നിന്നു...ഉടുത്തു കഴിഞ്ഞില്ല അപ്പോയെക്കും മേക്കപ്പ് മായി ചിന്നു വന്നിരുന്നു... വേണ്ട എന്ന് പറഞ്ഞില്ല...ഒന്നും കുറക്കരുതെന്ന് ആദ്യമേ കരുതിയിരുന്നു... കഴുത്തിൽ നേരിയൊരു സ്വർണ മാല ഇട്ടു...കാതിൽ വലിയൊരു ജിമിക്കിയും...ഇടത് കയ്യിൽ ഒരു വാച്ചിട്ട് വലത് കൈ ഒഴിചിട്ടു... ഹൈ ഹീൽ ഇട്ടപ്പോഴെക്കും ഒരു ഹെവി ലുക്ക്‌ ആയിട്ട് സ്വയം തോന്നി... രണ്ട് തവണ ആ ഹീൽ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചിട്ടാണ് ചിന്നു വിട്ടത്...

ഗീതേച്ചിയുടെ ഹസ്ബൻഡ്ന്റെ കാറിൽ ആണ് പോകുന്നെ... ആറര കഴിഞ്ഞിരുന്നു അവര് എത്തിയപ്പോ... എന്നെയും മാളുവിനെയും കൂടാതെ അർച്ചനയുമുണ്ടായിരുന്നു കാറിൽ... ഒരുപോലെതെ സാരി...കൂട്ടത്തിൽ ഒരിചിരി ചന്തകൂടുതൽ എനിക്കാണെന്ന് കാറിൽ വെച്ചവര് പറയുന്നുണ്ടായിരുന്നു... ഒരു ചിരിയോടെ കേട്ടിരുന്നു... ഗേറ്റ് കടന്ന് ആ വലിയ കോമ്പോണ്ടിലേക്ക് കാർ എടുത്തതും വല്ലാതെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു... ഇരുട്ടി തുടങ്ങിയതിനാൽ ചെറിയ ലൈറ്റ്കൾ കൊണ്ട് അവിടെ അലങ്കരിച്ചിരുന്നു... ഇറങ്ങിയതെ സ്ലിപ് ആയി വീഴാൻ പോയി...മാളു കയ്യിൽ താങ്ങി കൂർപ്പിചൊന്ന് നോക്കി... "ചിന്നു രണ്ട് റൗണ്ട് നടത്തിചതാടി...പേടി കൊണ്ട് അറിയാതെ സ്ലിപ് ആയതാ..." ചമ്മിയ ചിരിയോടെ പറഞ്ഞു അകത്തേക്ക് കടന്നതും കണ്ണ് മിഴിഞ്ഞു പോയി... നമ്മളൊക്കെ എന്ത് എന്ന് തോന്നി... കൈ കഴുകി തൊടാൻ തോന്നിയ സാരി മുതൽ ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഇട്ട പെൺകുട്ടികൾ... പ്രായം ആയവർ പോലും എണ്ണിയാൽ തീരാത്ത ഐറ്റംസ് മുഖത്തു തേച്ചാണ് നടപ്പ്...

മാളു നിന്ന് പിറുപിറുക്കുന്നുണ്ട്... ഒരേ സാരി ഉടുത് ഞങ്ങളെ കടയിൽ ഉള്ളവരോക്കെ ഒരു മൂലയിൽ നിൽപ്പുണ്ട്... ചിരിയോടെ അവരുടെ അടുത്തേക്ക് ചെല്ലുമ്പോഴും കണ്ണ് നാല് ഭാഗത്ത് തിരഞ്ഞിരുന്നു... അത്രയും ആഗ്രഹിച്ച മുഖം കാണാൻ... പല നിറത്തിലുള്ള കൂൾ ഡ്രിങ്ക്സ് നിരത്തി വെച്ചത് കണ്ട് സംശയിച്ചു മാളു എടുത്ത അതെ നിറത്തിൽ ഉള്ള ഒന്നെടുത്തു... "നമ്മൾ ആണ് ലുക്ക്‌ എന്ന് കരുതി വന്നതാ...ഇവിടെ വന്നപ്പോ ഒരു മൂലയിൽ നിർത്താൻ കൊള്ളത്തില്ല..ഗിരിജ ചേച്ചി കണ്ടില്ലേ ഒന്നും മിണ്ടാതെ നിൽക്കുന്നെ...ഇങ്ങനെ ആണേൽ ആ പൈസയും എടുത്ത് വെച്ച് പരിപാടിക്ക് വരാതിരിക്കുന്നതായിരുന്നു നല്ലത്.." മാളുവിന് സങ്കടവും ദേഷ്യവും വരുന്നുണ്ടെന്ന് മുഖം കണ്ടാൽ അറിയാം... അവളെ കയ്യും പിടിച് സ്റ്റേജ്ന് മുന്നിലുള്ള സീറ്റിൽ കൊണ്ടെന്നിരുത്തി... "മതി പറഞ്ഞത്...ഇനി പരിപാടികൾ കണ്ടോ..."

ഡാൻസും പാട്ടും ആയി ഒട്ടനവധി പരിപാടി സ്റ്റേജിൽ നടക്കുന്നുണ്ട്... ഒരു ചിരിയോടെ എല്ലാം നോക്കി കണ്ടു... ഇടക്ക് വീഡിയോയും ഫോട്ടോയും എടുത്തു ചിന്നുവിന് അയച് കൊടുത്തു... അവൾക്കും വന്നാമതിയായിരുന്നു എന്ന് സങ്കടം പറയുന്നുണ്ട്... ആരോ തോളിൽ തട്ടിയപ്പോ ഒന്ന് തിരിഞ്ഞ് നോക്കി... അറിയാത്ത ആളാണ്...ചിരിയോടെ എന്തെന്ന് ചോദിച്ചതും കൈ ചൂണ്ടി കാണിച്ചു... അമ്മയായിരുന്നു... ഇങ്ങോട്ട് വാ എന്ന് കൈമാടി വിളിച്ചതും മാളുവിനെ തട്ടി... അവൾ വരുന്നില്ലെന്ന് പറഞ്ഞതും പതിയെ എണീറ്റ് നടന്നു... കണ്ടതും ചേർത്ത് നിർത്തി ഒരു മുത്തം തന്നു... വല്ലാത്ത സ്നേഹമാണ് ഇവിടുത്തെ അമ്മക്ക്...അതിനെക്കാൾ ഏറെ മുത്തശ്ശിക്കും... "കൊറേ നേരായോ നീ വന്നിട്ട്..." "ഇല്ലമ്മേ...അമ്മയെ ഒന്നും കാണാതിരുന്നപ്പോ ഞാൻ അവിടെ പോയി ഇരുന്നതാ...അച്ഛമ്മ ഇല്ലേ..."

"ഉണ്ട്...അവിടെ ഒരു റൂമിൽ ഇരുത്തിയതാ...കുറച്ച് കഴിഞ്ഞിട്ട് ഇങ്ങോട്ട് കൊണ്ട് വരാം എന്ന് വെച്ചു... നീ വാ..." അപ്പൊയെക്കും ഇല്ലിക്കലെ മരുമകളെ കാണാൻ ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു... ചിലർ സ്നേഹത്തോടെ തലോടും...മറ്റു ചിലർ അടി മുതൽ മുകൾ വരെ ഒരു സ്കാൻ നടത്തി നടന്നു പോകും... പെൺപിള്ളേരെല്ലാം അസൂയയോടെ നോക്കുന്നത് കണ്ടപ്പോ ആദ്യമായിട്ട് ഇച്ചിരി അഹങ്കാരം തോന്നി... ആ പെണ്ണിന്റെ ഭാഗ്യം എന്നാരോ പിറുപിറുതപ്പോ ഉള്ളിൽ ചിരിയായിരുന്നു... ഭാഗ്യമല്ല...നാളെറെയുള്ള കാത്തിരിപ്പ്...കളങ്കമില്ലാതെ പ്രണയം... "ദേവാ..." ഒരു ചിരിയോടെ ആള് നടന്നു വരുന്നുണ്ട്... എന്തൊരു ഭംഗി...!!! തന്റെ സ്വന്തം... കയ്യിലെ മൂതിരത്തിൽ ഞെരടി കൊണ്ട് ആളെ നോക്കി... "മോൾക്ക് അച്ഛമ്മയേ കാണണമെന്ന്...നീ കൂടെ ചെല്ല്...സോഫി ആന്റി വന്നിട്ടുണ്ട്... ഞാൻ അവരെ അടുത്തേക്ക് ചെല്ലട്ടെ...മോള് ദേവന്റെ കൂടെ പൊക്കോട്ടാ..."

തോളിലൊന്നു തലോടി അമ്മ നടന്നതും ഞാൻ ദേവേട്ടനെ നോക്കി... ആള് എന്നെ തന്നെ നോക്കി നിൽപ്പാണ്... "വാ..." ചെറിയൊരു വിളിയോടെ ആള് മുന്നിൽ നടന്നു...പിറകെ സാരി ഒന്ന് ഒതുക്കി പിടിച്ചു ഞാനും... ഹാളിലെ തന്നെ ഏറ്റവും മൂലയിൽ ഒതുങ്ങി നിൽക്കുന്നൊരു റൂം... കയറിയപ്പോഴാണ് അറിഞ്ഞേ അതിൽ ഇല്ലാത്ത സൗകര്യങ്ങൾ ഇല്ലാ... സ്വസ്ഥമായി ബെഡിൽ കാലും നീട്ടി വെച്ച് ആർക്കോ ഫോൺ ചെയ്യുകയാണ്... കണ്ടതും ഒരു ചിരിയോടെ ഫോൺ വെച്ച് അടുത്തേക്ക് വിളിച്ചു... "ആമി കുഞ്ഞേ..." മതിവരാതെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി... ഒരു ചിരിയോടെ ആൾടെ തോളിലും പിടിച്ചിരുന്നു... "നീ വന്നിട്ട് ഒത്തിരി നേരായോ..." "ഇല്ലന്നെ...അമ്മയെ കണ്ട് ചോദിച് ഇങ്ങോട്ട് പോന്നതാ..." "അവിടെ വന്ന് ഇരിക്കണം ന്നുണ്ട്... പക്ഷേ കൂടുതൽ നേരം കാല് തൂക്കിയിടാൻ വയ്യ...അപ്പോ ഇവിടത്തന്നെ കൂടി...അമ്മയ്ക്കും മുത്തശ്ശിക്കും സുഖം തന്നെ അല്ലെ..."

"സുഖം..." "നീ എന്താടാ ഒതുങ്ങി നിൽക്കുന്നെ...കെട്ട്യോളെ കണ്ട നാണം വല്ലോ ആണോ..." ദേഷ്യത്തോടെ അച്ഛമ്മയേ കൂർപ്പിച്ചു ഒന്ന് നോക്കി ആള് ഇറങ്ങി പോയി... "സാധുവാ...ഭയങ്കര സ്നേഹവും... പക്ഷേ ദേഷ്യം വന്ന അവന്റെ മുത്തശ്ശന്റെ സ്വഭാവ...എന്താ ഏതാ എന്നൊന്നും നോക്കില്ല...കൊടുക്കാനുള്ളത് അപ്പൊ കൊടുക്കും...ദേഷ്യം അടങ്ങിയ എന്റെ മടിയിൽ വന്നൊരു കിടപ്പുണ്ട്... കൊച്ചു കുഞ്ഞിനെ പോലെയാ അപ്പോ..." വാത്സല്യത്തോടെ പറയുന്നതും നോക്കി ഇരുന്നു... പതിയെ വിഷയങ്ങൾ നീണ്ടു പോയി... അമ്മ വന്നു കയറിയപ്പോയാണ് സമയം നോക്കിയത്... ഒരുപാട് നേരം ആയിരിക്കുന്നു... ഉള്ളിലെ ആധി മറച്ചു വെച്ച് അമ്മയെ നോക്കി... "അവരൊക്കെ പോയി...മോള് ഭക്ഷണം കഴിച്ചില്ലല്ലോ...വാ...ഒരുമിച്ച് ഇരിക്കാം...കുറച്ച് കൂടെ കഴിഞ്ഞ് ദേവനോ അച്ഛനോ വീട്ടിലേക്ക് കൊണ്ട് പോയി വിട്ടോളും..."

ചിരിയോടെ കയ്യിൽ ഒന്ന് തലോടി അച്ഛമ്മയുടെ കൈ പിടിച്ചു നടന്നു... "അധികം വൈകണ്ട...കിടക്കാൻ നേരം വൈകുമ്പോയെക് കൊച്ചിനെ കൊണ്ട് പോയി ആക്കണം..." അച്ഛമ്മ ഓർമിപ്പിച്ചു... ഭക്ഷണം കഴിക്കാൻ എല്ലാവരും കൂടെയാണ് ഇരുന്നത്... തൊട്ടടുത്ത് ദേവേട്ടൻ... എന്നോട് മിണ്ടുന്നൊ ചിരിക്കുന്നോ എന്തിന് ഒരു നോട്ടം പോലും തരുന്നില്ല... ഇത്ര അടുത്ത് കിട്ടിയിട്ടും ഒരു നോട്ടം പോലും തന്നില്ലെങ്കിൽ ആൾടെ മനസ്സിൽ എന്തോ ഉണ്ടെന്ന് തോന്നി... ഇഷ്ട്ടമായി കാണില്ലേ എന്നെ...!! വീണ്ടും തോന്നി പോയി... ഇഷ്ട്ടമല്ലേലും നഷ്ട്ടപെടുത്താൻ വയ്യ...അത്രയധികം പ്രണയിച്ചു പോയി... കഴിച് കഴിഞ്ഞ് വീണ്ടും ഒരിത്തിരി നേരം സംസാരിച്ചിരുന്നു... ആളുകളെല്ലാം പോയി തുടങ്ങി...പേടിയോടെ ഇടക്ക് ഇടക്ക് സമയം നോക്കുന്നത് കണ്ടിട്ടാവണം അമ്മ ദേവേട്ടനെ വിളിച്ചു...

"നീ കൊച്ചിനെ വീട്ടിലാക്കി കൊടുക്ക്...എല്ലാവരും പോയി കഴിഞ്ഞല്ലേ നമ്മുക്ക് പോകാൻ പറ്റൂ..ഇല്ലേൽ ഒരുമിച്ച് പോകാമായിരുന്നു..." ദേവേട്ടൻ പോക്കറ്റിൽ നിന്നും കീ എടുത് പുറത്തോട്ട് ഇറങ്ങാൻ നിന്നതും അകത്തേക്ക് അഭിയെട്ടൻ കയറി വന്നതും ഒരുമിച്ചായിരുന്നു... "ഞാൻ വിളിച്ചത...അഭിയേട്ടൻ ഏതായാലും ടൗണിൽ ഉണ്ടെന്ന് കേട്ടപ്പോ...വെറുതെ നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടല്ലോ കരുതി..." ചമ്മലോടെ പതിയെ പറഞ്ഞു... "ആണോ...എങ്കി മോൻ വാ ഭക്ഷണം കഴിക്കാ..." "അയ്യോ വേണ്ടന്നെ...കഴിച്ചതാ...ഞങ്ങൾ ഇറങ്ങട്ടെ എന്നാ...ആമിടെ അമ്മ അവിടെ ഉറങ്ങാതെ കാത്തിരിക്കാ..." അച്ഛമ്മ ചേർത്തി നിർത്തി കവിളിൽ ഒരുമ്മ തന്നു...അമ്മയും... അച്ഛൻ നെറുകയിൽ തലോടി യാത്ര പറഞ്ഞു... തല ചെരിച്ചു ദേവേട്ടനെ നോക്കി... ആ മുഖത്ത് എന്താണെന്ന് മനസ്സിലായില്ല... സങ്കടമാണോ...പരിഭവമാണോ... സന്തോഷമാണോ...അതോ ദേഷ്യമോ... അന്നേരം എനിക്കത് മനസ്സിലായില്ല....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story