പൊഴിയും വസന്തം...💔ഭാഗം 19

pozhiyum vasantham

രചന: സിനു ഷെറിൻ

 "കൊച്ചെ...കരയാതെ...സന്തോഷിക്കുകയല്ലേ വേണ്ടേ...എപ്പോ വേണേലും നിങ്ങൾക്ക് അങ്ങോട്ടു വരാലോ....കൊറച്ചു ദൂരമല്ലേ ഒള്ളൂ.." പറയുന്നതോടൊപ്പം അമ്മ മുഖം തുടക്കുന്നുണ്ട്... "ആമി...നീ ഒരുപാട് ആഗ്രഹിച്ച നിമിഷം അല്ലെ ഇത്...സങ്കടപെടല്ലെടി...ദേവേട്ടന്റെ കൂടെ അല്ലെ...നിന്നെ പൊന്ന് പോലെ നോക്കും..." ചിന്നുവാണ്...വാരി പുണർന്നു കൊണ്ട് കാതിൽ സ്വകാര്യം പോലെ പറഞ്ഞു... അവളും തേങ്ങുന്നുണ്ട്...കരച്ചിലോടെ അവളെ മുറുക്കെ പിടിച്ചു... മുത്തശ്ശിക്ക് അമർത്തിയൊരു ഉമ്മ കൊടുത്തു...സാരി തലപ് ചുണ്ടിലും പിടിച്ചോണ്ട് കരച്ചിൽ അടക്കാൻ പാട് പെടുന്നുണ്ട്.... അഭിയെട്ടൻ...!!! ആ കൈകളെ കോർത്തു പിടിച്ചു... എന്നെ കാണിക്കാൻ എന്നവണ്ണം പുഞ്ചിരിചോണ്ട് നിൽപ്പുണ്ട്... പാവം...!!! യാത്ര പറഞ് കാറിലോട്ട് കയറി... ഉള്ളിൽ നിറയെ ആധിയാണ്... പുതിയ ജീവിതം...പുതിയ രീതി... കൂടെ ആരുമില്ല... ഇല്ലേ...ഈ തൊട്ടടുത്തിരിക്കുന്നത് തൻറെ ആരുമല്ലെ... മെല്ലെ തലചെരിച്ചു നോക്കി... ഫോണിൽ നോക്കി ഇരിപ്പാണ്... പണ്ടേന്തോക്കെയോ മിണ്ടിയിരുന്നു...എന്നാൽ ഇപ്പൊ...

 ചിലതെല്ലാം ആലോചിചപ്പോഴേക്കും വീടെത്തി... നടന്നു പോകുമ്പോ താൻ ഒളിച് നോക്കാറുള്ള ഇല്ലിക്കൽ വീട്... പുറമെ കാണുന്നത് ഒന്നുമല്ല എന്ന് അകത്തു കേറിയാൽ അറിയാം... റിസപ്ഷനും കഴിഞ്ഞ് വന്നപ്പോഴേക്കും ഏഴു മണി കഴിഞ്ഞിട്ടുണ്ട്... ഒന്ന് കിടന്നാ മതി എന്നായിരുന്നു.. ആളുകളെല്ലാം പോയത് കൊണ്ട് തന്നെ രണ്ട് ആള് കൂടെ വന്നു റൂമിലേക്ക് കൂട്ടി കൊണ്ട് പോയി... അച്ഛൻ പെങ്ങളുടെ മക്കളാണെന്ന് തോന്നുന്നു... വലിയൊരു മുറി...എന്റെ മുറി ഇതിന്റെ നാലിലൊരു ഭാഗമെ കാണൂ...എങ്കിലും അവിടെയൊന്ന് ചെന്നിരിക്കാൻ തോന്നി... ആ ജനലോരത്തെ തണുത്ത കാറ്റും സ്വപ്‌നങ്ങളും... "ആമി...ഈ ഡ്രസ്സ്‌ ഡ്രസിങ് റൂമിൽ ഹാങ്ങ്‌ ചെയ്യുന്നുണ്ട്...ഒന്ന് ഫ്രഷ് ആയി ഈ ഡ്രസ്സ്‌ ഇട്ടോ...ചെരുപ്പ് ദേ ഇവിടെ വെക്കുന്നുണ്ട് ട്ടോ..." അവര് തന്നെ ഗൗണ് ഊരി കയ്യിൽ എടുത്തതും തെല്ലു നാണത്തോടെ ഞാൻ ഷാൾ എടുത്ത് മറച്ചു...

ബനിയനും പാന്റും ഉണ്ടെങ്കിൽ പോലും അൽപ്പം നാണം തോന്നി... "മടിക്കേണ്ട ട്ടോ... ഞങ്ങൾ ഒക്കെ ഷോർട്സും പാന്റും ഇട്ട് നടക്കുന്നവരാ... അച്ഛമ്മ അതിനാ ഞങ്ങളെ വഴക്ക് പറയാറ്..." കൂസലെതും ഇല്ലാതെ പറഞ് കൊണ്ട് അവര് ഇറങ്ങി പോയി... വേഗം തന്നെ കുളിച്ച് ഇറങ്ങി... ചുരിദാർ നല്ല അളവിലായിരുന്നു... ഷെൽഫിന്റെ മുകളിൽ തന്നെ ചീർപ്പ് വെച്ചത് കണ്ട് അവര് വെച്ചിട്ട് പോയതാകുമെന്ന് ഊഹിച്ചു... ചെറിയ രീതിയിൽ ഒന്ന് ചീകി..തന്ന ചെരുപ്പും ഇട്ട് താഴോട്ടു ചെന്നു... ദേവേട്ടന് സെറ്റിൽ ഇരുന്ന് ഫോൺ ചെയ്യുന്നുണ്ടായിരുന്നു...തൊട്ടടുത്ത് നേരത്തെ കണ്ട രണ്ടാളും ടീവി കാണുന്നുണ്ട്... അച്ഛനും അമ്മയും അച്ഛമ്മയും കൂടെ കാര്യമായി എന്തൊക്കെയോ പറയുകയാണ്... ഒരു മടിയോടെ താഴോട്ട് ഇറങ്ങി ചെന്നു... "ആഹ്...മോള് ഉടുപ്പ് ഒക്കെ മാറി വന്നോ...മീരേ...നീ പോയി ഫുഡ്‌ എടുത്ത് വെക്കാൻ പറാ..."

അച്ഛമ്മ ചേച്ചിയേ നോക്കി പറഞ്ഞതും ആള് എണീറ്റ് പോയി... ദേവേട്ടനെ ഒന്ന് നോക്കി ഞാൻ മറ്റേ ആൾടെ അടുത്ത് പോയി നിന്നു... കോട്ട് ഊരി മാറ്റി സെറ്റിൽ ഇട്ടിട്ടുണ്ട്..പോരാത്തതിന് രണ്ട് ബട്ടണും അഴിച് ഇട്ടിട്ടുണ്ട്.... മുന്നിലേക്ക് വീണ മുടി ഇടക്ക് ഇടക്ക് ബാക്കിലേക്ക് കോതി ഒതുക്കുന്നുണ്ട്... ഇങ്ങേർക്ക് എന്നെ കല്യാണം കഴിച്ചത് ഓർമയില്ലേ...അറിയാതെ പോലും മിണ്ടുന്നൊ നോക്കുന്നോ കൂടിയില്ലല്ലോ... പരിഭവം നിറഞ്ഞു... ഫുഡ്‌ ടേബിളിൽ എടുത്ത് വെച്ചതും എല്ലാവരും കൂടി ഇരുന്നു... പലതും വിളമ്പി കൊണ്ട് അവര് സൽക്കരിക്കുന്നുണ്ടായിരുന്നു... ഒന്നും കഴിക്കാൻ തോന്നുന്നില്ല... വൈകീട്ട് കഴിച്ചിട്ടല്ലേ ഒള്ളൂ... നുള്ളി പെറുക്കി ഇരുന്നപ്പോ ആള് ഒരു ബൗൾ അടുത്തേക്ക് നീക്കി അതിൽ നിന്നും കുറച്ച് നൂഡിൽസും കൊട്ടി കഴിച് കൊണ്ടിരുന്നു... സംസാരത്തിലാണ്...ഞാൻ മാത്രം ആളെ പാത്രത്തിലെക്കും നോക്കിയിരുന്നു...

"മോള് നോക്കണ്ട...അവൻ നൂഡിൽസ് എന്ന് വെച്ച ജീവന...അത് എപ്പോ ഉണ്ടാക്കി കൊടുത്താലും അവൻ കഴിക്കും...അതാ അവന്റെ ഇഷ്ട്ടം.." അച്ഛൻ ചിരിയോടെ പറഞ്ഞു...ആള് അതിനും ഒന്നും മിണ്ടാതെ കഴിച് കൊണ്ടിരുന്നു... എന്തിനാവോ എന്നോട് ഇത്ര ദേഷ്യം... ഭക്ഷണം ഒക്കെ കഴിച് മുറിയിലെത്തിയപ്പോ ആൾ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു.. പരിഭ്രമത്തോടെ നിൽക്കുന്ന എന്നെ രണ്ടാളും കൂടെ തള്ളി റൂമിൽ കയറ്റി ഡോർ അടച്ചു... കുറച്ച് നേരം ബെഡിൽ വന്നിരുന്നു...ആ ഇരുത്തത്തിൽ എപ്പോയോ ഉറങ്ങി എന്ന് തോന്നുന്നു... അഭിയെട്ടാ...!!! സ്വപ്നത്തിൽ അഭിയെട്ടൻ എന്തോ സംഭവിക്കുന്നത് കണ്ടതും ഒരു അലറലോടെ ഞെട്ടി ഉണർന്നു... ലൈറ്റ് ഓഫ്‌ ആയിട്ടില്ല... ആള് സെറ്റിൽ ഇരുന്ന് ലാപ്പിൽ എന്തോ വർക്കിൽ ആണ്...എന്റെ പെട്ടന്നുള്ള വിളി കേട്ടാണെന്ന് തോന്നുന്നു എന്നെ തന്നെ നോക്കി ഇരിപ്പുണ്ട് സമയം പതിനൊന്നു മണി ആകുന്നെ ഒള്ളൂ...

ആള് നടന്നു വന്ന് ജഗ്ഗിൽ നിന്നും വെള്ളം എടുത്ത് നീട്ടി തന്നു... "കുടിക്ക്..." ആൾടെ സ്വന്തമായതിന് ശേഷം എന്നോട് പറഞ്ഞ ആദ്യത്തെ വാക്ക്... പതർച്ചയോടെ വാങ്ങി കുടിച്ചു... "കിടന്നോ... ക്ഷീണം കാണും... എനിക്ക് കുറച്ച് വർക്ക്‌ ഉണ്ട്..." ആള് വീണ്ടും ലാപ്പും എടുത്തു സെറ്റിൽ പോയിരുന്നു... ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാവാം ഞാനും പതിയെ കണ്ണടച്ചിരുന്നു... ഉറക്കത്തിൽ വീണ്ടും ഞെട്ടി ഉണർന്നു...പുതിയ സ്ഥലം ആയത് കൊണ്ടാവാം... ലൈറ്റ് ഓഫ്‌ ആണ്..ബെഡ് ലാമ്പ് ഉണ്ട്...പക്ഷേ റൂമിൽ ആളെ കാണുന്നില്ല... എണീറ്റ് ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോ നാലര ആകാൻ ആയിട്ടുണ്ട്... പതിയെ റൂമിൽ നിന്നും ഇറങ്ങി പുറത്തോട്ട് നോക്കി... താഴെ ഹാളിലും മറ്റും ലൈറ്റ് ഉണ്ട്... ഇവിടെ ഇത്ര നേരത്തെ എണീക്കുമോ... ചിന്തിചോണ്ട് നിന്നപ്പോഴാണ് താഴെ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കുന്നത്... എന്താണെന്നറിയാൻ താഴോട്ടു ചെന്നു...

ദേവേട്ടനോട്‌ തട്ടി കേറി കൊണ്ട് അച്ഛനും അമ്മയും... അമ്മയാണ് അധികവും...കാര്യം മനസ്സിലാകാതെ ഞാൻ സ്റ്റെയറിൽ നിന്നു... "എന്തിനാ ദേവാ ഇത്..നിർത്തികൂടെ ഈ വഴക്കും തല്ലുമൊക്കെ...ഇനി നീ ഒറ്റക്കല്ല...നിന്നെ വിശ്വാസിചൊരു പെണ്ണുണ്ട് ഇവിടെ...അവളെ സന്തോഷത്തോടെ നോക്കേണ്ടത് നീയാണ്...ആ കുട്ടി എന്ത് കരുതും എന്റീശ്വരാ..." "ഞാൻ പറഞ്ഞിരുന്നോ എനിക്ക് കല്യാണം വേണന്ന്...ആരെങ്കിലും രക്ഷിക്കണം എന്ന് തോന്നിയാൽ ഈ ദേവ് ന് നേരം കാലം ഒന്നുമില്ല...അപ്പൊ ഞാൻ ചെന്നില്ലായിരുന്നു വെങ്കിൽ ആ കുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു...അതിനി ആര് എന്ത് കരുതിയാലും എനിക്കൊരു പ്രശ്നവുമില്ല..എന്റെ ഇഷ്ടം നോക്കിയാണോ കല്യാണം നടത്തിയത്..." പറഞ്ഞു കഴിഞ്ഞാണ് എന്നെ കണ്ടത്...ആ മുഖത് ദേഷ്യം മാറി ഞെട്ടൽ നിറയുന്നത് ഞാൻ അറിഞ്ഞു... ഞാനും ഞെട്ടലിലായിരുന്നു... കണ്ണുകൾ നിറഞ്ഞു തുളുമ്പി.. അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു... "മോളെ അവൻ..." പറയാൻ സമ്മതിക്കാതെ ഞാൻ ഒന്ന് ചിരിച്ചേന്ന് വരുത്തി അവ്ടെന്നു റൂമിലേക്ക് നടന്നു...

ഓടി എന്ന് വേണം പറയാൻ..അത്രയധികം സങ്കടം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു... തലയിണയിലേക്ക് മുഖം ചേർത്ത് കരഞ്ഞു... എന്റെ ദേവേട്ടൻ...!!! എന്നെ ഇഷ്ടമല്ലേ... കാലങ്ങളായി താൻ മനസ്സിൽ കൊണ്ട് നടന്ന രൂപം...കേൾക്കാൻ ആഗ്രഹിച്ച സ്വരം...ചായാൻ ആഗ്രഹിച്ച നെഞ്ച്... അത്രയും ആഗ്രഹിച്ചത് കൊണ്ടാവാം ദൈവം പോലും തനിക്ക് തന്നതെന്ന് പലതവണ അഹങ്കാരം തോന്നിയിട്ടുണ്ട്... എന്നിട്ട് ഇപ്പൊ ആ മനസ്സിൽ തനിക്കൊരു സ്ഥാനമില്ലാ... നിറഞ്ഞ മിഴികൾ വീണ്ടും ഒഴുകി കൊണ്ടിരുന്നു... എപ്പോയോ ആള് വന്നു സോഫയിൽ കിടക്കുന്നതറിഞ്ഞു... ഇത്രയും ദേഷ്യമാണോ എന്നോട്...ഒരു കണിക പോലും ഇഷ്ട്ടം ഉള്ളിൽ ഇല്ലേ... തേങ്ങൽ പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചു... കണ്ണ് തുറന്ന് നേരെ നോക്കിയത് ക്ലോക്കിലെക്കാണ്... ഏഴ് മണി ആകാൻ ആവുന്നു...താൻ ആദ്യമായാണ് ഇത്രയും നേരം കിടക്കുന്നത് തന്നെ...

ഒരു പിടച്ചിലോടെ എണീറ്റ് ഷെൽഫിൽ നിന്നും ഒരു കൂട്ടം എടുത്ത് കുളിച് ഇറങ്ങി... മുടി ഒന്ന് കോതി ഇട്ട് ചെരുപ്പും ഇട്ട് പുറത്തോട്ട് ഇറങ്ങി... ആളെ ഒന്ന് പാളി നോക്കാൻ മറന്നില്ല... ഇന്നലത്തെ മുറിപാടുകൾ അതെ പോലെ മനസ്സിൽ കിടക്കുന്നത് കൊണ്ടാവാം മുഖത്തും ചൈതന്യം നഷ്ട്ടപെട്ടിരുന്നു... താഴെക്ക് ഇറങ്ങിയപ്പോ അമ്മയും അച്ഛനും ഉമ്മറത് ഇരിപ്പുണ്ട്...അവര് കാണാതെ മെല്ലെ അടുക്കളയിലേക്ക് നടന്നു... അമ്മയുടെ പ്രായം തോന്നുന്ന ഒരു സ്ത്രീ അപ്പവും കറിയും എല്ലാം റെഡി ആക്കി കൊണ്ടിരിക്കുന്നു... എന്നെ കണ്ടതും ഒരു ഗ്ലാസ്‌ ചായ എടുത്ത് തന്നു... "ചേച്ചി ഇങ്ങോട്ട് നിൽക്...ഞാൻ ചുട്ട് എടുക്കാം...രാധേച്ചി വന്നില്ലേ..." "വേണ്ട കൊച്ചെ...മോളീ ചായ കുടിക്ക്...രാധേയേ അറിയോ.."

"അറിയാം...എന്റെ കൂട്ടുക്കാരിയുടെ അമ്മയാണ്..." "ഉവ്വോ...അവൾ ഒരു ആഴ്ചതേക്ക് ലീവ് ആണ്...അവളും ഞാനും ആണ് പാചകം...ഇതിപ്പോ അവളില്ലാത്ത ഒരു ബുദ്ധിമുട്ട് അത്രേ ഒള്ളൂ...ദേവൻ കുഞ് എണീറ്റില്ലേ..." "ഇല്ലാ..." "അതെന്ത് പറ്റി...ഇല്ലേൽ നേരത്തെ എണീറ്റ് ഓടുന്നതാണല്ലോ..." ഒന്ന് ചിരിചതല്ലാതെ ഒന്നും പറഞ്ഞില്ല... "മോള് ഇവിടെ നിൽപ്പുണ്ടായിരുന്നോ...ചായ കുടിച്ചില്ലേ മോള്..." "കുടിച്ചു..." അമ്മക്ക് എന്നെ കാണുമ്പോഴുള്ള പരവേഷം അതെനിക്ക് മനസ്സിലാകുന്നുണ്ട്... പൊട്ടിച്ചു വെച്ചിരുന്ന തേങ്ങ എടുത്ത് ചിരവാൻ തുടങ്ങി... "മോള് അതവിടെ വെച്ചേ...എന്നിട്ട് ഈ ചായ കുഞ്ഞിന് കൊണ്ട് പോയി കൊടുക്ക്...നേരം വൈകി എണീക്കുമ്പോ ചായക്ക് ഒരു പൂതിയാ കുഞ്ഞിന്..." പറയുന്നതോടൊപ്പം ഒരു കപ്പ്‌ ചായയും കയ്യിൽ വെച്ച് തന്നു... മനമില്ല മനസ്സോടെ മുകളിലേക്ക് കയറി... ബാത്‌റൂമിൽ ആണ്... കപ്പ് ടീ പോയിൽ വെച്ച് തിരിഞ്ഞ് പോരാൻ നിന്നതും കയ്യിൽ പിടി വീണിരുന്നു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story