പൊഴിയും വസന്തം...💔ഭാഗം 2

pozhiyum vasantham

രചന: സിനു ഷെറിൻ

"ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ നീയ്യ്.." അഭിയേട്ടൻ പെട്ടന്ന് ചോദിച്ചതും തിരച്ചിൽ നിർത്തി ഞാൻ ആളെ നോക്കി തലയാട്ടി... "കേൾക്കുന്നുണ്ട്..." "എന്നിട്ട് നീയൊന്നും മറുപടി പറയുന്നില്ലല്ലൊ..." "അത് പിന്നെ ഞാൻ ഓരോന്ന്..." വാക്കുകൾ കിട്ടാതെ ഞാൻ പതറി.. "എന്റെ ആമി...കൊടുത്ത് വീട്ടാനുള്ള പണവും ആലോചിച് നീ വെറുതെ ടെൻഷൻ ആവല്ലേ...കുറച്ചു നാളത്തെ പഠിപ്പ് കൂടെ അല്ലെ ഒള്ളൂ ചിന്നുവിനു... അത് കഴിഞ്ഞാൽ അവള് ഇവിടുത്തെ ഡോക്ടർ അല്ലെ...അപ്പൊ പണമൊക്കെ താനേവന്നോളും..." അഭിയേട്ടന്റെ വാക്കിൽ മനസ്സ് നിറഞ്ഞു...സ്റ്റെദസ്കോപ്പും കഴുത്തിലിട്ട് വരുന്ന ചിന്നുവിന്റെ രൂപം തെളിഞ്ഞു...സന്തോഷം കൊണ്ട് ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... "എന്തൊരു ഭംഗിയാ നീ ചിരിക്കുന്നത് കാണാൻ..." അഭിയെട്ടന്റെ വാക്കിൽ ഒന്ന് കൂടെ ചിരിച് പോയി...

സംസാരിച്ചു വീട് എത്തിയതറിഞ്ഞില്ല...സ്ഥിരം പരിപാടി എല്ലാം കയിഞ്ഞ് ചായ കുടിചപോഴേക്കും ട്യൂഷനുള്ള കുട്ടികൾ വന്നിരുന്നു... അതും കയിഞ്ഞ് കുറച്ചു നേരം ടീവിയും കണ്ട് ഒമ്പത് മണി ആയപ്പോഴേക്കും റൂമിലേക്ക് കയറി.. ഉള്ള പത്തും നൂറും എല്ലാം അരിച്ചു പെറുക്കി എണ്ണി നോക്കി...ഭദ്രമായാത് എടുത്തു വെച്ചു...അപ്പോയെക്കും ചിന്നു വിളിച്ചു... അവളോടും സംസാരിച്ചപ്പോയേക്കും നേരം വൈകി... മുടി മുകളിലേക്ക് കെട്ടി വെച് പ്രാർത്ഥിച്ചു കിടന്നു... മനസ്സിൽ സുന്ദരമായൊരു മുഖം തെളിഞ്ഞു... ഗൗരവം മാത്രം നിറഞ് നിൽക്കുന്ന മുഖം... ദൂരെ നിന്നോന്ന് കാണാൻ കൊതിച്ചിരുന്നു... ഒരുപാട് സ്വപ്നം കണ്ടിരിക്കുന്നു ഇന്നിപ്പോ സന്തോഷം തോന്നുന്നു...ഒരിത്തിരി അടുത്തുണ്ടല്ലോ... അറിയുന്നുണ്ടോ...ഞാനിവിടെ നിങ്ങളെ മാത്രം ഓർത്തിരിക്കുന്നത്...

ഈ തിരക്ക് പിടിച്ച ജീവിതത്തിൽ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണെന്ന് അറിയുന്നുണ്ടൊ... എങ്ങനെ അറിയാനല്ലേ...ആ മനസ്സിന്റെ ഒരു കോണിൽ പോലും ഈ മുഖം ഉണ്ടാവില്ല...എന്നെ അറിയോ എന്ന് പോലും സംശയമാണ്... ഓരോന്ന് ഓർത്തു ഉറങ്ങിപോയി.. ആ നെഞ്ചോരം ചേരുന്നതും പുണർന്നിരിക്കുന്നതും ചുംബനം കൊണ്ട് മൂടുന്നതെല്ലാം സ്വപ്നം കണ്ടു... ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് അറിഞ്ഞു കൊണ്ട്... നേരം പുലർന്നതും പതിവ് പോലെ ചായക്ക് വെള്ളം വെച് പൊടിയിട്ട് പാത്രവുമായി പുറത്തോട്ടിറങ്ങി... അഭിയേട്ടനെ കാണാതൊണ്ട് ഫോൺ എടുത്ത് വിളിക്കാൻ നിന്നതും ആള് നടന്നു വരുന്നേ കണ്ടു... "ഉറങ്ങി പോയെടി...ഇന്നലെ കടയിൽ നിന്ന് വന്നപ്പോ ഇച്ചിരി നേരം വൈകി.." "ഉവ്വോ...എങ്കിൽ ഏട്ടന് എന്നെ വിളിച്ചു പറഞ്ഞാൽ മതിയായിരുന്നു...ഞാൻ കറന്നെനെ..." "മതിയെടി നീ ഏറ്റെടുത്തത്...പോയി ചായ എടുത്ത് വാ...അപ്പൊയെക്കും ഞാൻ കറക്കാം..." ചിരിയോടെ ഞാൻ കൂട്ടിൽ കിടന്ന ഓരോ മുട്ടയും പെറുക്കി എടുത്ത് പാത്രത്തിലാക്കി...

അടുക്കളയിലെക്കോടി ചായ രണ്ട് ഗ്ലാസിൽ ഒഴിച് വന്നപ്പോഴെക്കും ആള് ഫോണിൽ കളിക്കായിരുന്നു... "ആരാ രാവിലെ തന്നെ മെസ്സേജ് അയക്കാൻ...വല്ല ഗുഡ് മോർണിംഗും ആണോ..." ചെറുചിരിയാലെ ചോദിച്ചതും ആള് ഫോൺ ഓഫ്‌ ചെയ്ത് ചായ വാങ്ങി.. "എടി പൊട്ടി...ഇന്ന് സ്കൂളിൽ ചെറിയൊരു മീറ്റിംഗ് ഉണ്ട്... അതിനെ കുറിച് വല്ലതും ഗ്രൂപ്പിൽ വന്നു കിടപ്പു ണ്ടൊ എന്ന് നോക്കിയതാ..." അഭിയേട്ടൻ സ്കൂൾ അധ്യാപകനാണ്...വൈകീട്ട് സ്കൂൾ വിട്ട് വന്നാൽ അവരുടെ അച്ഛന്റെ കടയിലും പോയിരിക്കും...അതുകൊണ്ട് കൃഷ്നേട്ടന് നേരത്തും കാലത്തും വീട്ടിൽ വരാം... "അച്ഛന് ഇന്നലെ ചെറിയൊരു നെഞ്ച് വേദന...കാണിച്ചപ്പോ കൊഴപ്പം ഒന്നുമില്ലെന്ന ഡോക്ടർ പറഞ്ഞെ...പക്ഷെ അച്ഛൻ അതോടെ ആകെ പേടിച്ചിട്ടുണ്ട്..." "അയ്യോ...തന്നെ ഏട്ടാ...എന്നും അവിടെ കേറണം എന്ന് കരുതും...സമയം കിട്ടാതെ ഓടും...ഇന്ന് ഞാൻ എന്തായാലും അങ്ങോട്ടു വരാം കേട്ടോ..." "ആടി..നീ നിന്റെ സമയം പോലെ വന്നാൽ മതി...അച്ഛനും അമ്മയ്ക്കും പരാതിയാ നീ വരാതിരുന്നിട്ട്...എന്തേലും പറഞ്ഞാൽ കേട്ടോണ്ടു.."

ഒരു ചിരിയോടെ ഗ്ലാസ് കയ്യിൽ തന്നു ആള് പോയി... ഏഴ് മണി ആയപ്പോഴേക്കും പണി എല്ലാം കഴിച് ഞാൻ ഇറങ്ങി... ചായ കുടിക്കാൻ നേരം കിട്ടാത്തത് കൊണ്ട് വേണ്ടന്ന് പറഞ്ഞു ഇറങ്ങാൻ നിന്നതും മുത്തശ്ശി കഴിക്കുന്നതിൽ നിന്ന് ഓരോ ചീന്ത്‌ കറിയിൽ മുക്കി വായിൽ വെച് തന്നു... വഴക്ക് പറയുന്നുമുണ്ട്...എല്ലാം കെട്ടില്ലേന്ന കണക്കെ ഇറങ്ങി... എന്നത്തെയും പോലെ ഓടിയും ചാടിയും ഒരു വിധം നടന്നു... നാലുകെട്ടിലെക്കൊന്നു പാളി നോക്കി..ബുള്ളറ്റ് അവിടെ തന്നെ ഇരിപ്പുണ്ട്... ഓർത്തപ്പോൾ സുഖമുള്ളോരനുഭൂതി വന്നു പൊതിഞ്ഞു... പോരുമ്പോ തന്നെ ചായകടയിലെക്കുള്ള മുട്ടയും പാലും എടുത്തിരുന്നു...എന്നും അഭിയെട്ടനെ ഏൽപ്പിചാൽ ആൾക്ക് സംശയമാകും...പിന്നെ തെളിയിക്കാൻ എന്നോണം ചോദിച്ചാൽ ഞാൻ സത്യം പറഞ്ഞു പോകും... സിന്ധുവെച്ചിയോട് സംസാരിച്ച് പെട്ടന്ന് പണി തീർത്തു... ചുരിദാർ ഇന്നലെതെ പോലെ തന്നെ അലക്കി അയലിൽ വിരിച്ചിട്ടു... സാരി ഉടുത്തു മുടി ചീകിയപോഴെക്കും നേരം വൈകി... കടയിലെത്തി എന്നത്തേയും പോലെ പണിയിൽ ഏർപ്പെട്ടു...

"അവര് എങ്ങനെയാ നിന്നോട്..." മാളു ഊണ് കഴിക്കുന്നതിനിടയിൽ ചോദിച്ചു... "സിന്ധുവെച്ചിയോ...ആള് ഒരു സാധുവാ..ഇപ്പൊ കൊഴപ്പം ഒന്നുല്ല...വലിയ സ്നേഹവാ..." "അത് അമ്മ പറയാറുണ്ടെടി..ആളൊരു പാവം ആണെന്ന്...പണകാരിയാണെന്ന ജാട ഒന്നുല്ല്യ എന്ന്..." അതിനൊന്നു ചിരിച് പാത്രം എടുത്തു... "വീട്ടിൽ കൊഴപ്പം വല്ലതുമുണ്ടോ...അഭിയെട്ടൻ വല്ലതും അറിഞ്ഞോ..." "ഇതുവരെ ഇല്ലടി..." പതിയെ വേറെ പല ചർച്ചകളും കയറി വന്നു... വൈകീട്ട് വീട്ടിലോട്ട് തിരിച്ചു പോരും വഴി അഭിയേട്ടന്റെ വീട്ടിൽ ഒന്ന് കയറി... "അല്ല ആരിത്...സുലുവേ...ആരാ വന്നിരിക്കുന്നെ എന്ന് നോക്..." ഉമ്മറത് കസേരയിൽ ഇരിക്കായിരുന്ന കൃഷ്നെട്ടൻ എന്നെ കണ്ടതും ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.. സാരി തലപ്പിൽ കൈ തുവർത്തി വരുന്ന സുലുവേച്ചിയേ കണ്ടതും ഞാൻ ചിരിച് കൊണ്ട് അകത്തേക്ക് കയറി... "ഈ അപ്പുറത് ഉണ്ടെന്നല്ലാതെ നിന്നെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ കൊച്ചേ...അതിനെങ്ങനെയാ നിന്റെ അമ്മക്ക് പോലും നിന്നെ കാണാൻ കിട്ടുന്നില്ലേന്ന കേട്ടത്..."

"ഭർത്താവും ഭാര്യയും കൂടെ പരാതി പെട്ടി തുറക്കല്ലേ...ഒഴിവ് കിട്ടാഞ്ഞിട്ട..അല്ലേൽ ഞാൻ ഇവിടെ ഒന്ന് കേറാതെ പോവോ..." "അത് ഞങ്ങൾക്ക് അറിയാവുന്നതല്ലേ കൊച്ചേ...നീ ഇരിക്...ഞാൻ കുടിക്കാൻ വല്ലതും എടുക്കാം..." "വേണ്ട സുലുവെച്ചി...ഒന്ന് കാണാൻ കയറിയതാ...അവിടെ ചെന്ന് കുളിച് ചായ കുടിക്കുമ്പോഴേക്കും ട്യൂഷനുള്ള കുട്ടികൾ വരും..." "അറിയാമേടി...ഇത്ര ബിസി ഉള്ള നീ എന്തിനാ പിന്നെ ഇങ്ങോട്ട് കയറിയെ..." അഭിയേട്ടൻ അതും പറഞ്ഞു അകത്തേക്ക് കയറി വന്നു...കടയിൽ നിന്നുള്ള വരവാണെന്ന് തോന്നുന്നു..മുണ്ടും ഷർട്ടുമാണ് വേഷം...കയ്യിലൊരു പൊതിയുമുണ്ട്... "അമ്മേ നല്ല ചൂടുള്ള പരിപ്പ് വടയാ...കൂടെ നല്ല മധുരമിട്ട കട്ടൻ ചായയും എടുത്തോ...ഇന്നിവൾ ഇവിടുന്ന് കുടിച്ചിട്ടെ പോകൂ.." ആള് പൊതി ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു... "അബിയെട്ടാ...പഠിക്കാൻ കുട്ട്യോൾ വരും..." "ഒരു ദിവസം അഞ്ചു മിനിറ്റ് ടീച്ചർ നേരം വൈകിഎന്ന് കരുതി കുട്ടികൾക്ക് ഒന്നും തോന്നാൻ പോകുന്നില്ല...ഇരിക്കടി അവിടെ..."

മേശക്ക് തൊട്ടടുത്ത കസേര നീക്കി കൊണ്ട് പറഞ്ഞു... "ആമികുട്ടി..." വിളിച്ചു കൊണ്ട് അക്കു അടുത്തേക്ക് വന്നു... അഭിയേട്ടന്റെ അനിയനാണ്...ആകാശ്...ഡിഗ്രിക്ക് പഠിക്കുന്നു...അഭിയേട്ടന്റെ നേരെ വിപരീതമാണ് ആള്...പണിഎടുക്കാതെ തിന്നണം... ഞാനെന്നു വെച്ച വലിയ കാര്യമാണ് ചെക്കന്... "നീ ഇവിടെ ഉണ്ടായിരുന്നോ...ക്ലാസ്സ്‌ ഇല്ലായിരുന്നൊ നിനക്ക്..." "ഉണ്ടായിരുന്നു...അല്ല എന്താ ഈ വഴിക്കോക്കെ..." "ഇവൾക്ക് ഇങ്ങോട്ട് വരാൻ ഒന്നും ഇപ്പൊ സമയമില്ലേടാ...വലിയ പുള്ളിയല്ലേ...പിടിച്ച പിടിയാലെ കൊണ്ട് വന്നു ചായ കുടിക്കാൻ ഇരുത്തിയഥാ..." അഭിയേട്ടൻ പറഞ്ഞതും അവൻ മുടിയൊന്നു കൈകൊണ്ട് കോതി എന്റെ തൊട്ട് അടുത്തു വന്നിരുന്നു... "നീ മുടി ഒന്നും വെട്ടാറില്ലേടാ..." അവന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.. "ഇവനോ...വെറുതെ കളിച് നടക്കണം...ബൈക്കിൽ ചുറ്റണം..ഒരു ഒഴിവ് ദിവസം കിട്ടിയാൽ ബൈക്ക് എടുത്ത് ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാൻ പോകാ...കടയിൽ വന്നിരിക്കാൻ പറഞ്ഞാൽ അവന് വയ്യ...". അഭിയെട്ടൻ അവനെ നോക്കി ഓരോന്നായി പറഞ്ഞു...

അപ്പൊയെക്കും ചേച്ചി ചായയും വടയും ഒരു പ്ലേറ്റിലാക്കി കൊണ്ടേന്നിരുന്നു... "ചേട്ടായിക്ക് ലൈഫ് എൻജോയ്മെൻന്റിനെ കുറിച് അറിയാഞ്ഞിട്ടാണ്...എനിക്ക് നമ്മളെ താന്തോന്നിയേ പോലെ ആയ മതി..." "ആരെ പോലെ..." ചായ ഒരു കവിൾ കുടിച് കൊണ്ട് അഭിയേട്ടൻ ചോദിച്ചു... "നമ്മളെ ദേവ് ചേട്ടായി ഇല്ലേ...ഇല്ലിക്കലെ...അവരെ പോലെ ആയാൽ മതിഎന്ന്..." ആ പേര് കേട്ടതും കുടിച്ചത് തരിപ്പിൽ കയറി ഞാൻ ചുമച്ചു... "പതിയെ കുടിക്കേടി...നേരം വൈകില്ല..." അഭിയെട്ടൻ തലക്ക് കൊട്ടി കൊണ്ട് പറഞ്ഞു... ദേവ്....അർജുൻ ദേവ്...ഇല്ലിക്കലെ ഇളയ സന്തതി...കോടികണക്കിന് രൂപയുടെ അവകാശി...അതിൽപരം ഈ മനസ്സിന്റെ അവകാശി... പണ്ട് മുതു മുത്തശ്ശൻമാർ തുടങ്ങി ഇന്ന് വരെ പണം കൊണ്ട് ആർമാധിക്കുന്നവർ... ഈ നാട്ടിലെ പേര് കേട്ട തറവാട്ടുകാർ...ഞാൻ അടക്കമുള്ള ജനങ്ങൾക്ക് ബഹുമാനവും സ്നേഹവുമുള്ള വെക്തി... രവിശങ്കർ...ദേവേട്ടന്റെ മുത്തച്ഛൻ... അങ്ങേർക്ക് ഒരേ ഒരു മകൻ...അശോക് ശങ്കർ... ഞാൻ ജോലി എടുക്കുന്ന ജയലക്ഷ്മി ടെക്സ്റ്റ്‌ടൈൽസ് മുതൽ പേര് കേട്ട ഒരുപാട് സ്ഥാപനങ്ങൾ അവർക്കുണ്ട്...

കേരളത്തിലും അല്ലാതെയും... ഇത്രയുമല്ല ഇല്ലിക്കൽ തറവാട്ടുകാരുടെ പോരിശകൾ... "അവന്റെ അച്ഛന്റെ കയ്യിൽ പൂത്ത പണമാണ്...അതുകണ്ടു നീ ഇവിടെ തുള്ളാൻ നിൽക്കേണ്ട..." അഭിയെട്ടന്റെ ഗൗരവമേറിയ വാക്കുകൾ കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്... "ഞാൻ ഇറങ്ങട്ടെ എന്നാൽ...ഇനിയും നിന്നാൽ നേരം വൈകും...ഒഴിവ് കിട്ടുമ്പോ വരാവേ..." പുറത്തോട്ട് ഇറങ്ങി നടക്കുമ്പോഴും അകത്തു നിന്ന് കേൾക്കായിരുന്നു ദേവേട്ടന്റെ പേരും പറഞ്ഞുള്ള വഴക്ക്... വീട്ടിൽ എത്തി കുളി കഴിഞ്ഞപ്പോഴേക്കും കുട്ടികൾ വന്നു... രാത്രി അത്തായം കഴിക്കുമ്പോയായിരുന്നു അമ്മ അത് എടുത്തിട്ടെ... "നാരായണൻ വന്നിരുന്നു..." കേട്ടപ്പോ തന്നെ കഴിപ്പ് നിർത്തി അമ്മയെ നോക്കി... "ചെക്കന് നല്ല ജോലി ആണെന്ന്...ഒരിക്കെ നിന്നെ ടെക്സ്റ്റ്‌ടൈൽസിൽ വെച് കണ്ട് ഇഷ്ട്ടം ആയതാണെന്ന്...ഫോട്ടോ കാണിച്ചായിരുന്നു..

.കാണാനും തെരകെടില്ല..." "അമ്മേ...ഉടനെ ഒരു കല്യാണം അത് വേണ്ട...എന്റെ ചിന്നൂനെ ഒരു കരക്ക് എത്തിക്കട്ടെ...എന്നിട്ട് ആലോചിക്കാം...പിന്നെ ഇനി നാരായണെട്ടൻ വരുമ്പോ എനിക്ക് ഇനി കല്യാണമേ നോക്കണ്ട എന്ന് പറഞ്ഞേക്ക്..." കഴിച്ച പാത്രം എടുത് ഞാൻ അടുക്കളയിലേക്ക് നടന്നു... "ഇത്രയും കാലം ഭാരം പേറി നീ ജീവിചില്ലേ...ഇനിയും എങ്ങോട്ടാ...നിന്റെ കല്യാണം കയിഞ്ഞ് കാണണം എന്നുള്ളത് അമ്മയുടെ ഒരു ആഗ്രഹ..." പിന്നാലെ വന്നു കൊണ്ട് അമ്മ പറഞ്ഞു... "അമ്മേ...കല്യാണം വേണ്ടേന്നല്ല ഞാൻ പറഞ്ഞെ...ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെനിക്ക്...എല്ലാം ഒന്ന് അടങ്ങിയിട്ട് മതി എന്ന..അല്ലാതെ അഹങ്കാരം കൊണ്ടോന്നുമല്ല.." "എന്റെ കൊച്ചിന് എവിടെയ അഹങ്കാരം...നീ ഒരു പാവം ആയത് കൊണ്ടല്ലേ...സമയം ആവുമ്പോ നല്ലൊരാളെ തന്നെ എന്റെ കൊച്ചിന് കിട്ടട്ടെ..." എന്റെ കവിളിൽ പതിയെ തലോടി കൊണ്ടമ്മ പറഞ്ഞു...ആ കവിളിൽ അമർത്തിയൊന്നു മുത്തി ഞാൻ റൂമിൽ കയറി വാതിലടചു... പതിയെ നിലതേക്ക് ഊർന്നിരുന്നു..

കല്യാണം എന്ന് കേൾക്കുമ്പോ തന്നെ പേടിയാനിപ്പോൾ... അമ്മയെ ഒരുപാട് സങ്കടപെടുതുന്നുണ്ട് ഞാൻ... കഴിയുന്നില്ല...ദേവേട്ടന്റെ സ്ഥാനത് മറ്റൊരാളെ...ചിന്തിക്കാൻ കൂടെ കഴിയുന്നില്ല... അറിയാം...ഇങ്ങനെ ഒരാള് ഉള്ളത് പോലും ആൾക്ക് അറിയുന്നുണ്ടാവില്ല...ആ മനുഷ്യന്ടെ മുന്നിൽ ചെല്ലാനുള്ള അർഹതയോ ധൈര്യമൊ എനിക്കില്ല... എന്നിട്ടും സ്നേഹിച് പോകുന്നു...പ്രണയിക്കുന്നു... സ്വന്തമല്ലേലും എന്റെതാണെന്ന തോന്നൽ ഉണ്ടെനിക്ക്...ഒരുപക്ഷെ നാളെ മറ്റൊരാൾക്ക് മുന്നിൽ തല കുനിക്കേണ്ടി വന്നാൽ.. ഈ മനസ്സിൽ നിന്നും ഞാൻ അവരെ പറിച്ചു മാറ്റണ്ടെ...കഴിയുമോ എനിക്ക്... മരിച്ചു പോവില്ലേ ഞാൻ... ഓരോന്ന് ഓർത്ത് ഇരുന്ന് ശബ്ദമില്ലാതെ തേങ്ങി... പേരറിയാത്തൊരു നൊമ്പരം മനസ്സിൽ വന്നു കിടന്നു... നിർത്താതെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് കണ്ണ് അമർത്തി തുടച് എണീറ്റു... ചിന്നുവാണ്... അമ്മ പറഞ്ഞു എന്റെ കല്യാണകാര്യം അറിഞ്ഞുള്ള വിളിയായിരുന്നു... അമ്മയോട് പറഞ്ഞത് തന്നെ അവളോടും പറഞ്ഞു... മറ്റാരെക്കാളും അവൾക്കേന്നെ മനസ്സിൽ ആക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു...

രാവിലെ എല്ലാ പരിപാടിയും കയിഞ്ഞ് കടയിൽ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു... കിതച്ച് കൊണ്ട് വിയർത്തു കുളിച് കയറി വരുന്ന എന്നെ കണ്ട് മാളു വെള്ളം നീട്ടി... വായിലേക്ക് ഒഴിക്കാൻ നിന്നപ്പോഴായിരുന്നു കമ്പനിയിലെ മറ്റൊരു സ്റ്റാഫ്‌ ആയ രാജീവ് വിളിച്ചത്... മറ്റൊന്നുമല്ല കമ്പനിയിലെ മൊത്തം പ്രോഫിറ്റ് അടങ്ങിയ ഫയലുകൾ മാസത്തിൽ ഒരിക്കൽ ഇല്ലിക്കൽ തറവാട്ടിലെ ആരെങ്കിലും വന്നു നോക്കാറുണ്ട്... മെയിൻ സ്റ്റാഫ്‌ ആയ ഗീതചേച്ചിയാണ് ഇതെല്ലാം ഡീൽ ചെയ്യുന്നത്... ഇന്ന് ചേച്ചി ലീവ് ആയത് കൊണ്ട് തന്നെ ഇന്നലെ എന്നെയാണ് ചേച്ചി ഫയൽ ഏൽപ്പിച്ചു പോയിട്ടുളേ... അത് നോക്കാൻ വിളിപ്പിക്കുന്നതാണ് വെള്ളം അവിടെ തന്നെ വെച് തലയിൽ ഒന്ന് കൊട്ടി ഞാൻ ധൃതിയിൽ ബാഗിൽ നിന്നും ഫയൽ എടുത്ത് ഓടി... ആദ്യമായിട്ടാണ് ഇങ്ങനെ...എന്നും ചേച്ചി കൃത്യമായി ചെയ്യുന്നത് കൊണ്ട് ഞങ്ങൾ ഒന്നും അറിയ പോലും ഇല്ലായിരുന്നു...

പരവേഷത്തോടെ ഓടി ഞാൻ ഗോഡൗണിലേക്ക് കയറി ചെന്നു... മാനേജറുടെ അടുത്തേക്ക് ധൃതിയിൽ നടക്കുമ്പോഴും ഞാൻ ഫയൽ മുറുകെ പിടിച്ചു... എന്നെ ഒന്ന് നോക്കി ഫയൽ വാങ്ങി മാനേജർ തിരിഞ്ഞതും ഞാൻ ശ്വാസമൊന്നു വിട്ട് സാരി തലപ്പ് കൊണ്ട് മുഖം ഒന്ന് തുടച്ചു... കിതപ്പോടെ പിന്തിരിഞ്ഞു നടക്കാൻ നിന്നതും പിറകിൽ നിന്നും വിളിച്ചു... "ഒന്ന് നിന്നെ...." പരിചിതമായ ശബ്ദം...കൂടെ കൂടെ കേൾക്കാൻ തോന്നുന്ന സ്വരം... ഹൃദയം വേഗത്തിൽ മിടിചു...ഞെട്ടി കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കി... തൊട്ടടുത്ത രൂപം കണ്ട് കണ്ണുകൾ തിളങ്ങി...ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ നിന്നു... ദേവേട്ടൻ.....!!! മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story