പൊഴിയും വസന്തം...💔ഭാഗം 20

pozhiyum vasantham

രചന: സിനു ഷെറിൻ

 കപ്പ് ടീ പോയിൽ വെച്ച് പോരാൻ നിന്നതും കയ്യിൽ പിടി വീണിരുന്നു... തിരിഞ്ഞ് നോക്കാതെ തന്നെ അറിയാം ആരാണെന്ന്... ഹൃദയം ഇത്രമേൽ മിടിക്കണം എങ്കിൽ അതിന് ഒരവകാശിയേ ഒള്ളൂ... പ്രണയതേക്കാൾ ഒരുപടി മുമ്പിൽ പരിഭവം മുന്നിട്ട് നിന്നു... അതാവണം ആൾടെ കൈ വിടുവിച്ചു പോകാൻ ശ്രമിച്ചത്... പിടിത്തം ഒന്നുകൂടെ മുറുകി... "എനിക്ക് പോണം...പണിയുണ്ട്..." എങ്ങനെയോ പറഞ് ഒപ്പിച്ചു... "പണി എടുക്കാൻ ആവിശ്യത്തിലെറെ സർവന്റ്സ് ഇവിടുണ്ട്...എന്നിട്ടും നിനക്കെന്താ ഇത്ര പണി..." ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു... "മുഖത്തൊട്ട് നോക്ക്..." നോക്കാനുള്ള ധൈര്യം ഇല്ലാതെ നിന്നു... "നോക്കാൻ....!!" ഒന്ന് ഒച്ചയിട്ടതും അറിയാതെ നോക്കി പോയിരുന്നു... ഇത്രയും അടുത്ത്... പറ്റിപിടിച്...മുഖത്തൊട് മുഖം നോക്കി... ആദ്യമായുള്ള അനുഭൂതിയിൽ കുറച്ച് നേരം കണ്ണേടുക്കാതെ നിന്നു...

"തല കുനിച്ചു നിന്നാൽ ജീവിതകാലം മുഴുവൻ തല കുനിക്കേണ്ടി വരും...ഒന്ന് ഉയർത്തി നോക്കിയ മതി... പിന്നീട് തല കുനിക്കേണ്ടി വരില്ല...ഇതെന്റെ മുന്നിൽ മാത്രമല്ല...എല്ലാവരുടെ മുന്നിലും..." പതിയെ മൂളി കൊണ്ട് ആളിൽ നിന്നും വിട്ട് നിന്നു... "നേരത്തെ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് തനിക്ക് വിഷമായൊ.." ഉണ്ടെന്ന് പറയാൻ തോന്നി എങ്കിലും ഇല്ലെന്ന് തല ചെരിച്ചു... "കള്ളം പറയരുത്...ഒട്ടും വേദനിചില്ലേ..." മറുപടി ഒന്നും കേൾക്കാതെ കൊണ്ടാവും ആള് തോളിലൂടെ ഇട്ടിരുന്ന ടവൽ എടുത്ത് ചെയറിൽ വിരിച്ചിട്ട് കണ്ണാടി നോക്കി മുടി ഒതുക്കാൻ തുടങ്ങി... "കല്യാണം കഴിക്കാൻ ഒട്ടും ഇന്റെരെസ്റ്റ്‌ ഇല്ലാത്ത നേരത്താണ് മുത്തശ്ശി തന്നെ കുറിച് പറയുന്നത്...കാണാൻ താൽപ്പര്യമില്ലേങ്കിലും മുത്തശ്ശിയേ സങ്കടപെടുത്തുന്നതെനിക്ക് സഹിക്കില്ല... അതുകൊണ്ടാ അന്ന് വന്നേ... അവിടെ വന്നപ്പോ പെണ്ണ് മാറി തൻറെ അനിയത്തിയായി...അത് കഴിഞ്ഞ് ജാതകം തമ്മിൽ ചേരില്ലാന്ന്...അതിൽ സന്തോഷിച്ചു നിൽക്കുമ്പോഴാണ് താനുമായി നല്ല പൊരുത്തം ഉണ്ടെന്ന്...

ആകെ കൂടെ പ്രാന്ത് പിടിച്ച അവസ്ഥ...ഇഷ്ട്ടകേട് ഉണ്ടായിട്ടല്ല ട്ടോ...കുറച്ച് സമയം വേണം..." കണ്ണാടിയിലേക്ക് നോക്കി കൊണ്ട് തന്നെ കാര്യങ്ങൾ പറഞ്ഞു... എല്ലാം മനസ്സിൽ കോറി ഇട്ടേങ്കിലും ഒന്നും പ്രതികരിചില്ല... മറുപടി കേൾക്കാതെ കൊണ്ടോ എന്തോ ആളെന്റെ അടുത്തേക്ക് വന്നു... "തൻറെ മൗനം പോലും വല്ലാത്ത ഭംഗിയാ..." നാണം കൊണ്ട് മുഖം ചുവക്കുമെന്ന് ഉറപ്പായപ്പോ ഒരു ഭാവവുമില്ലാതെ റൂമിൽ നിന്നും ഇറങ്ങി പോന്നു... വല്ലാത്തൊരു സന്തോഷം... ഇന്നലെ ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോ അനുഭവിച്ച വേദന എത്രയാണോ അതിനേക്കാൾ ഇരട്ടി സന്തോഷം... സമയം എത്രയും എടുത്തോട്ടെ...എന്നെ മാത്രം സ്നേഹിച്ചാൽ മതി... അടുക്കളയിൽ ചെന്ന് ചേച്ചിയോട് ഒന്നും രണ്ടും പറഞ്ഞിരുന്നു... മുഖത്തു നോക്കാനുള്ള മടി കൊണ്ടോ അമ്മ ആ വഴിക്ക് പിന്നെ വന്നിട്ടില്ല.. ആമി...!! ദേവേട്ടന്റെ സ്വരം...തൻറെ പേര് വിളിച്ച സന്തോഷത്തിൽ ഓടി ചെന്ന് നോക്കി... "വീട്ടിൽ നിന്നാണ്..." ഫോൺ നീട്ടികൊണ്ട് പറഞ്ഞു... അമ്മയോടും ചിന്നുവിനോടും മുത്തശ്ശിയോടും വേണ്ടുവോളം സംസാരിച്ചു...

ഫോൺ വെച്ചതും സ്ക്രീനിലോട്ട് നോക്കി...ചിന്നു എന്ന് സേവ് ചെയ്തിരിക്കുന്നു... അവളെ നമ്പർ ഉണ്ട്...കല്യാണം ഉറപ്പിച്ച സമയത്ത് രണ്ട് പേരും സംസാരിച്ചിരുന്നിരിക്കാം... ആകാംഷയിൽ എന്റെ പേര് തിരഞ്ഞു നോക്കി... ഇല്ലാ...!!! അതിനെന്നെ എപ്പോയെങ്കിലും വിളിച്ചിട്ടുണ്ടോ... കൈ മടക്കി ആള് ഇറങ്ങി വരുന്നുണ്ട്... സങ്കടത്തിനും സംശയതിനും വിടാതെ മുഖത് ചിരി വരുത്തി ഫോൺ കൈമാറി അടുക്കളയിലേക്ക് പോന്നു... "മോള് ചെല്ല്...ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ട്..." ചേച്ചി പറഞ്ഞു തുടങ്ങിയപ്പോഴേക്കും എന്നെ വിളിക്കാൻ വേണ്ടി അമ്മ അടുക്കളയിലേക്ക് എത്തിയിരുന്നു... കൂട്ടത്തിൽ ഇരുന്ന് കഴിച്ചു... കഴിച്ചതും ആളും അച്ഛനും പോകാൻ ആയി എണീറ്റു... യാത്ര പറയുമെന്ന് കരുതി...ഉണ്ടായില്ല... സമയം എടുക്കും... ഒരു പണിയുമില്ല...വെറുതെ ഇരിക്കുന്നു...ടീവി കാണുന്നു...അച്ഛമ്മയോട് സംസാരിക്കുന്നു...

"അവൻ ചെറുതിലെ അങ്ങനെയാ...സ്വയം തീരുമാനങ്ങളാ...ഞങ്ങൾക്ക് എതിർപ്പും ഇല്ലായിരുന്നു..പക്ഷേ ഇപ്പൊ വാശിയും ദേഷ്യവും ഇച്ചിരി കൂടുതലാ...അതിന്റെയ ഇന്നലെ കണ്ടേ...അവൾക്കേന്തോ അതിൽ സങ്കടം ആയിട്ടുണ്ട്...അവന്റെ അമ്മക്ക്...മോള് കേട്ടല്ലോ എന്നൊരു നാണകേട്...ഒരു പാവാന്നെ..." അച്ഛമ്മയാണ്... ഒരു ചിരിയോടെ എല്ലാം കേട്ടിരുന്നു... സമയം പോയത് അറിഞ്ഞില്ലാ...ഇന്നലെ വരെ തിരക്കുള്ള ജീവിതത്തിൽ ഒരു മിനിറ്റ് കിട്ടിയിരുന്നെൽ ഒന്ന് ചായാമായിരുന്നു എന്നായിരുന്നു... ഇന്ന് റസ്റ്റ്‌ എടുത്ത് മടുത്ത പോലെ... എങ്കിലും രസമാണ്...!! ആൾടെ ശൂന്യത ഒഴിച്... തന്നെ ചേർത്ത് നിർത്തിയില്ലേങ്കിലും സ്നേഹത്തോടെ ഒന്ന് നോക്കിയില്ലേങ്കിലും ആ മുഖമൊന്നു കണ്ടിരിക്കുന്നത് തന്നെ സുഖമാണ്... രാത്രി അത്തായം കഴിക്കാൻ ഇരിക്കുമ്പോഴാണ് ദേവേട്ടൻ കയറി വന്നത്.. ക്ഷീണത്തോടെ ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൺ അഴിച്ചിട്ട് കയ്യിലെ ഫയൽ സെറ്റിലേക്ക് ഇട്ട് മുഖം കഴുകി വന്നിരുന്നു... "ഞാൻ നാളെ പോവും...പിന്നെ ഒരാഴ്ച കഴിഞ്ഞേ വരൂ..." "എവിടേക്ക്..." "തീരുമാനിച്ചിട്ടില്ല..."

അത്രയും പറഞ് പാത്രത്തിൽ നിന്നും കറി ഒഴിച്ച് കഴിക്കാൻ തുടങ്ങി "നാളെ നിങ്ങൾ രണ്ട് പേരും കൂടെ ആമി മോൾടെ വീട്ടിലേക്ക് ഒന്ന് പോയികൂടെ...കല്യാണം കഴിഞ്ഞ് ഒരുമിച്ച് അങ്ങോട്ടു പോകൽ ഒരു ചടങ്ങല്ലെ.." അച്ഛമ്മയാണ്... "ഇന്നലെ അവൾ ഇങ്ങോട്ട് വന്നല്ലേ ഒള്ളൂ...ഞാൻ ഒരാഴ്ച കഴിഞ്ഞാൽ ഇങ്ങോട്ട് വരില്ലേ..എന്നിട്ട് പോകാം...അങ്ങനെ പോരെ..." ആളെന്റെ മുഖത്തേക്ക് നോക്കി...സമ്മതമെന്നോണം തല കുലുക്കി... ഒരു ചപ്പാത്തി പോലും കഴിക്കാൻ കഴിയാതെ ഞാൻ ഇരുന്നു... സങ്കടം തൊണ്ടകുഴിയിൽ എത്തി... പുറത്ത് കാണിക്കാൻ വയ്യ...പണ്ടും അങ്ങനെ ആയിരുന്നല്ലോ... തല വേദനയാണെന്ന് പറഞ് കഴിപ്പ് നിർത്തി എണീറ്റു... അവർക്കെല്ലാം മനസ്സിലായെന്ന് തോന്നുന്നു... എന്നിട്ടും അവരെന്താ ദേവേട്ടനെ ഒന്ന് നിർബന്ധിക്കാതെ...ഉള്ളിൽ അമർഷം തോന്നി... "അഭിയാണ്..."

ചെറിയൊരു നീരസത്തോടെ ആളെന്റെ കയ്യിൽ ഫോൺ കൊണ്ടെന്ന് തന്നു... സന്തോഷമാണ് തോന്നിയത്...ഉത്സാഹത്തോടെ ഫോൺ എടുത്തു... "നിനക്കെന്തേ വയ്യേ...തല വേദനയാണെന്ന് ദേവൻ പറഞ്ഞു...മരുന്ന് കഴിച്ചില്ലേ...ഫുഡ്‌ പോലും കഴിച്ചില്ലേ..." ആവലാതിയോടെ ചോദിച്ചു... ശെരിക്കും സങ്കടം വന്നു... എന്നെ പറ്റി അന്വേഷിക്കാൻ ഒരാള്... "ഒന്നുമില്ല അഭിയേട്ട...ചെറുതായിട്ടോള്ളൂ...അത് മാറി...അഭിയേട്ടൻ കഴിച്ചോ..." സംഭാഷണം നീണ്ടു പോയി..ആള് ലാപ്പിൽ കാര്യമായ പണിയിലാണ്... ശ്രദ്ധിക്കാൻ തോന്നിയില്ല... അഭിയെട്ടന്റെ ശബ്ദം കേട്ട് അത്രയും സങ്കടം പിടിച്ചിരിക്കായിരുന്നു...

"എന്നാ ശെരിയെടി...നീ കിടന്നോ..വെക്കുവാട്ടോ..." ഒന്ന് മൂളി കൊണ്ട് ഫോൺ വെച്ചു..അത്രയും നേരം പിടിച്ചു വെച്ച സങ്കടം മുഴുവനായി അണപൊട്ടി... മുഖം പൊത്തി കരഞ്ഞു... "എന്ത് പറ്റിയെടോ..." മുഖം പിടിച്ചുയർത്തി കൊണ്ട് ആള് ചോദിച്ചതും ആ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞിരുന്നു... "എന്തിനാ അഭിയെട്ടാ...എന്നെയിത്ര ക്ക് സ്നേഹിക്കുന്നെ..." ആ നെഞ്ചിലെ ടീ ഷർട്ടിൽ പിടി മുറുക്കി വലിച്ചു... ആളെന്റെ തലയിൽ തലോടി കൊണ്ടിരുന്നു...നീണ്ട നേരത്തെ പരിഭവത്തിന് ശേഷം ബോധം വന്നതും ഒരു പിടച്ചിലോടെ അടർന്നു മാറി.. മുഖത് നോക്കാൻ പ്രയാസം തോന്നി... ആളെന്റെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചു തന്നു... "അത്രക്ക് ഇഷ്ട്ടാണോ അഭിയെ..." ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story