പൊഴിയും വസന്തം...💔ഭാഗം 22

pozhiyum vasantham

രചന: സിനു ഷെറിൻ

 "കൊച്ചിന് അവിടെ സുഗാണോ..." മുത്തശ്ശിയുടെ ചോദ്യം കേട്ടതും ഇളക്കി കൊണ്ടിരിക്കുന്നത് നിർത്തി അമ്മ ചിരിയോടെ അടുത്തേക്ക് വന്നു... "അമ്മ എന്ത് ചോദ്യമ ചോദിക്കുന്നെ...നമ്മൾ കണ്ടതല്ലെ അവിടെ ഉള്ളവരെ സ്നേഹം..ശെരിക്കും ഭാഗ്യം തന്നെയാ..." "അതെനിക്കറിയാം...എന്നാലും മോൾടെ മനസ്സ് അറിഞ്ഞിരിക്കണമല്ലോ..." പിന്നീട് അവര് തമ്മിൽ ആയതും ഇടയിലൂടെ ഉൾവലിഞ്ഞു ഉമ്മറതേക്ക് ചെന്നു... ചിന്നുവും ദേവേട്ടനും കാര്യമായ സംസാരത്തിലാണ്...എന്നോട് മാത്രമാണ് മിണ്ടുമ്പോഴും നോക്കുമ്പോഴും ചിരിക്കുമ്പോഴും പിശുക്ക്... ഇച്ചിരി അസൂയയോടെ റൂമിലേക്ക് നടന്നു... ഇവിടുന്ന് പോയപ്പോ എങ്ങനെയാണോ അതുപോലെ...ഒരു പുതിയ ബെഡ്ഷീറ്റ് മാറ്റി ഇട്ടിട്ടുണ്ട്...സീലിംഗ് ഫാൻ കൂടാതെ ഒരു ടേബിൾ ഫാനും കൂടെ റൂമിൽ കൊണ്ട് വെച്ചിട്ടുണ്ട്...

തോളിൽ നിന്നും പിൻ അഴിച് അലമാര തുറന്നു...കൂട്ടത്തിൽ ഭംഗിയുള്ള സാരി എടുത്ത് ഉടുത്തു... "ആമി...." അഭിയേട്ടനാണല്ലോ... മുടി ഒന്ന് വാരി കെട്ടി പുറത്തോട്ട് ഇറങ്ങി..ആള് ഉമ്മറതാണ്... "വിളിച്ചോ അഭിയെട്ടാ..." "കടയിൽ നിന്ന് വരുന്ന വഴി നിനക്ക് ഇച്ചിരി പരിപ്പ് വട വാങ്ങിയതാ...അബൂക്കാടെ കടയിൽ നിന്ന്...വിശേഷം ചോദിച്ചു നിന്റെ...രണ്ട് ദിവസം നിൽക്കാനേൽ അങ്ങോട്ടിറങ്ങാൻ..." "അയ്യോ...ഞങ്ങൾ നാളെ രാവിലെ ഇറങ്ങും...ഇനി വരുമല്ലോ...ഉറപ്പായും അബൂക്കാടെ കടയിൽ പോകാം..." കൊണ്ട് വന്ന കവറിൽ നിന്ന് ഒന്നെടുത് കടിച് ഞാൻ തിണ്ണയിൽ ഇരുന്നു... "ധൃതി ഇല്ലല്ലോ...നീ വേണേൽ രണ്ട് ദിവസം കൂടി നിൽക്...അത് കഴിഞ്ഞ് ഞാനോ അച്ഛനോ വരാം...ഇവിടെ അടുത്തല്ലേ..." ദേവേട്ടനാണ്...സന്തോഷമുള്ള കാര്യം പറഞ്ഞിട്ട് കൂടി സങ്കടം തോന്നുന്നു...

ഞാൻ കൂടെ വരേണ്ട എന്നാണോ അതിനർത്ഥം...!!! അത്തായത്തിന് ഇരിക്കുമ്പോഴും മനസ്സ് ശെരിയല്ലായിരുന്നു...ഒരുപാട് വിഭവങ്ങൾ മുന്നിൽ നിരത്തിയിട്ടും ഒന്നും കഴിക്കാൻ കഴിയുന്നില്ല... "നീ എന്താ കഴിക്കാതെ കൊച്ചെ...ദേ ഈ ചെമ്മീൻ വറുത്തത് എടുത്ത് കഴിക്ക്...നിനക്ക് ഒരുപാട് ഇഷ്ടമല്ലേ...ഈ ചെക്കൻ രാവിലെ പോയി കൊണ്ട് വന്നതാ..." അഭിയെട്ടനെ കാട്ടി പറയുന്ന കൂട്ടത്തിൽ ഒരിച്ചിരി പ്ലേറ്റിലേക്ക് തട്ടിയിരുന്നു അമ്മ... പാഴാക്കാൻ തോന്നിയില്ല...വിരുന്ന് വരുന്നത് അറിഞ് ഒരുപാട് സന്തോഷത്തോടെ രാവിലെ മുതൽ തുടങ്ങിയ കഷ്ട്ടപാട് ആവും...എല്ലാം കൂട്ടി ആസ്വദിച്ചു കഴിച്ചു... അത്തായം കഴിഞ് ആണുങ്ങൾ എല്ലാം ഉമ്മറത്തു കൂടിയിട്ടുണ്ട്...കൂടുതൽ ആരുമില്ല അഭിയേട്ടനും കൃഷ്ണേട്ടനും... സുലു വേച്ചിയും അമ്മയും വൃത്തിയാക്കാൻ നിന്നു...ചിന്നു നാളെ പോകും...അവളുടെ സാധങ്ങൾ ഒതുക്കി വെക്കാൻ ഞാനും കൂടെ കൂടി... "ദേവേട്ടൻ നിന്നോട് എങ്ങനെയാ..സ്നേഹത്തിൽ ആണോ..." "അറിയില്ല ചിന്നു...പ്രണയം എനിക്ക് മാത്രം ആയിരുന്നല്ലോ..."

ഇച്ചിരി പരിഭവത്തോടെ ഞാൻ ബെഡിലെക്കിരുന്നു... "നീ സങ്കടപെടല്ലേ പെണ്ണെ...ആള് നല്ല കമ്പനിയാ...നീ ഇങ്ങനെ ഒഴിഞ്ഞു നടന്നിട്ടാ..." "അത് നിന്നോടല്ലേ ചിന്നു...എന്നോട് ഒന്നും മിണ്ടാറില്ല...ഒരു ചായ വേണം എന്ന് പോലും പറയാറില്ല..." സങ്കടം കൊണ്ട് ചുണ്ടൊന്ന് കോടി... മടക്കി കൊണ്ടിരുന്ന തുണി ബെഡിൽ ഇട്ട് തോളിലൂടെ കയ്യിട്ട് ചിന്നു എന്റെ അടുത്തിരുന്നു... "ഒന്ന് തുറന്ന് സംസാരിചൂടെ..." "ബെസ്റ്റ്...ആൾക്ക് എന്നെ കല്യാണത്തിന് മുന്നേ കണ്ടത് ഓർമ ഉണ്ടോന്ന് പോലും അറിയില്ല...ആ ആളോടാണോ ഞാൻ ചെറുതിലെ ഉള്ള ഇഷ്ട്ടത്തിന്റെ കഥയും പറഞ്ഞു ചെല്ലെണ്ടത്...നിന്നോട് ആള് ഇത്രയും അടുത്ത് ചിരിക്കുന്നത് കാണുമ്പോ പോലും ഞാൻ കൊതികാറുണ്ട്...എന്നോട് അത് പോലെ ഒന്ന്..." "എന്താ ആമി പെണ്ണെ...അസൂയയാണോ..." കളിയോടെ അവളെന്റെ കവിളിൽ ഒന്ന് തട്ടി...

"അസൂയ എന്നതിനെ പറയോ...ഒന്ന് ചിരിക്കാൻ സംസാരിക്കാൻ അത്രയും കൊതിക്കുന്നുണ്ട് ഞാൻ..." "എന്നോട് ഫ്രണ്ട്‌ലി ഒക്കെ തന്നെയാ...പക്ഷേ നിങ്ങൾക്കിടയിൽ ഉള്ളതിനെ സംസാരിക്കാൻ മാത്രം..!!" "വേണ്ട ചിന്നു...ഇങ്ങനെ ഒക്കെ അങ്ങ് പോട്ടെ...ഒരിക്കെ ശെരിയാകും..." "ആമി...കിടക്കാറായില്ലെ...ആ കൊച്ചന് മടുക്കുന്നുണ്ടാകും...പോയി കിടന്നേ..." അമ്മയാണ്... ചിന്നുവിനെ ഒന്ന് നോക്കി റൂമിലേക്ക് നടന്നു...ആള് ബാത്‌റൂമിൽ ആണ്...പതിയെ വാതിൽ അടച്ചു കുറ്റിയിട്ടു... അലമാരക്ക് സൈഡിൽ വെച്ചിരുന്ന പായ എടുത്ത് നീർതിയിട്ടു ഒരു വിരിപ്പ് വിരിച്ചു... അപ്പോയെക്കും ആള് ഇറങ്ങി വന്നിരുന്നു...ഇച്ചിരി പരിഭവം ഉള്ളിൽ ഉള്ളതിനാൽ ഒന്നും മിണ്ടാതെ കിടന്നു... "നാളെ ഞാനും കൂടെ പോരുന്നുണ്ട്...കൂടെ കൂട്ടാൻ താൽപ്പര്യമില്ലേൽ അമ്മയോട് പറയാം...ശല്യമാണെന്ന്..." പറഞ്ഞു തീർന്നപ്പോഴേക്കും ഒരു തേങ്ങൽ പുറത്തോട്ട് തെറിച്ചു.

..ഒഴുകി ഇറങ്ങിയ കണ്ണുനീർ വാശിയോടെ തുടച്ചു കളഞ്ഞു... "ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച് പറഞ്ഞതല്ല...താനേന്നെ തെറ്റിദരിച്ചിട്ടുണ്ട്..." ഒന്നും മിണ്ടാൻ തോന്നിയില്ല...കണ്ണ് തുറന്നങ്ങനെ കിടന്നു... "വിഷമമായെങ്കിൽ സോറി..." വീണ്ടും പറഞ്ഞു... മൗനം...അതിന്റെ വേദന ആളും അറിയണം എന്ന് തോന്നി...പതിയെ കണ്ണുകളടചു... നേരം വെളുത്തു വരുന്നേ ഒള്ളൂ...പണ്ടത്തെ ഓർമയിൽ രണ്ട് ഗ്ലാസ്‌ ചായയാക്കി പുറത്തോട്ടിറങ്ങി.. അഭിയെട്ടനാണ് ഇപ്പഴും കറക്കുന്നതും അബൂക്കടെ കടയിൽ എത്തിക്കുന്നതുമെന്ന് അമ്മ ഒരിക്കെ വിളിച്ചപ്പോ പറഞ്ഞിരുന്നു.. മുട്ട എടുത്ത് തുടങ്ങിയപ്പോഴേക്കും ആള് എത്തിയിരുന്നു...എല്ലാം കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നതും അമ്മ നേരത്തെ പണി തുടങ്ങിയിരുന്നു... ദേവേട്ടനുള്ളതല്ലേ... ആക്കി വെച്ച ചായ രണ്ട് ഗ്ലാസിലേക്ക് പകർന്നു പുറത്തോട്ടിറങ്ങി...

"നിന്റെ ആള് എണീറ്റിട്ടില്ലേ..." "ഇല്ലാ...അവിടുന്ന് നേരത്തെ എണീറ്റ് ജോഗ്ഗിങ്ങിന് പോകുന്നത് കാണാം...ഇന്നെന്തേ ആവോ...എണീറ്റിട്ടില്ല..." പറഞ്ഞു തീർന്നില്ല ആള് ഉമ്മറതേക്ക് വന്നിരുന്നു...അഭിയേട്ടൻ ആളെ കണ്ടതും ഗ്ലാസ്‌ തിണ്ണയിൽ വെച്ച് ഉമ്മറതേക്ക് കയറി.. "ഗുഡ് മോർണിംഗ്..." "മോർണിംഗ് അഭി..." കൈ നീട്ടി ഞാൻ കുടിച്ചോണ്ടിരുന്ന ചായ വാങ്ങി ഒരിറുക് മൊത്തി കുടിച് ആളും തിണ്ണയിലെക്കിരുന്നു... ആൾടെ പ്രവർത്തിയിൽ ഒന്ന് ഞെട്ടി കൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി... എവിടെ...!! എന്നെ നോക്കുന്നു കൂടിയില്ല...തികഞ്ഞ പുഞ്ചിരിയോടെ അഭിയെട്ടനോട് സംസാരിക്കാണ്...ഇടക്ക് ചായ ഗ്ലാസ്‌ ചുണ്ടൊട് ചേർക്കുന്നുണ്ട്... കുറച്ച് നേരം അവിടെ നോക്കി നിന്ന ശേഷം ഞാൻ അടുക്കളയിലേക്ക് നടന്നു... പിന്നീട് ചായ ആകാനുള്ള ധൃതിയിലായിരുന്നു...ഇടക് ചിന്നു കൂടി വന്നതും എല്ലാം പെട്ടന്ന് ആക്കി എടുത്തു... "നീ ഇന്ന് പോകുന്നുണ്ടോ..." ചായ കുടിച് ഒരുങ്ങാൻ വേണ്ടി ധൃതി പിടിക്കുന്നത് കണ്ടപ്പോ അഭിയേട്ടൻ ചോദിച്ചു... ഞാൻ ഒന്നും മിണ്ടാതെ ദേവേട്ടന്റെ മുഖത്തേക്ക് നോക്കി...അതെ നിമിഷം ആള് എന്റെയും........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story