പൊഴിയും വസന്തം...💔ഭാഗം 23

pozhiyum vasantham

രചന: സിനു ഷെറിൻ

 "അവളും കൂടെ പോരുന്നുണ്ട്...അവിടെ അമ്മയ്ക്കും അച്ഛമ്മക്കും ഇവളില്ലാതെ പറ്റില്ലേന്നായി...കൊണ്ട് പോയില്ലേൽ പിണങ്ങും...പിന്നെ ഒരിക്കെ അവരോട് പറഞ് ഇവളെ ഇങ്ങോട്ട് വിടാം..." പറഞ്ഞു മുഴുവനാക്കി ടേബിളിൽ ഇരുന്ന ചായ എടുത്ത് കുടിച് ആള് കൈ കഴുകാൻ എണീറ്റ് പോയി... സാരി ചുറ്റി മുടി രണ്ട് സൈഡിൽ നിന്നും ഒരിചിരി എടുത്ത് ഒരു ചെറിയ ക്രാബ് ഇട്ട് റൂമിൽ നിന്ന് ഇറങ്ങി... യാത്ര പറഞ് കാറിലേക്ക് കയറുമ്പോ ഒന്നുകൂടെ തിരിഞ്ഞ് നോക്കി... ഉമ്മറത്തു ഞങ്ങളെ യാത്രയാക്കാൻ എല്ലാവരും നിൽപ്പുണ്ട്...ഒന്ന് ചിരിച് തലയാട്ടി ഞാൻ കാറിലേക്ക് കയറി.. മൗനം.... വീണ്ടും ഞങ്ങൾക്കിടയിൽ... ആള് ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ട്...ഉള്ളിൽ പൊട്ടി വന്ന ചിരിയും സന്തോഷവും മറച്ചു വെച്ച് ഞാൻ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു പുറത്തോട്ട് നോക്കിയിരുന്നു... വീട്ടിലെത്തി എന്നോട് ഇറങ്ങാൻ പറഞ് ആള് കാറും എടുത്തോണ്ട് പോയി...എങ്ങോട്ടാണെന്ന് പറഞ്ഞതുമില്ല... ഞാൻ ചോദിച്ചതുമില്ല... പിന്നെ കയറി വന്നത് രാത്രിയാണ്..

.അത്തായം വേണ്ടന്ന് പറഞ് എന്നെയൊന്നു നോക്കി ആള് കയറി പോയി... വീണ്ടും ദിവസങ്ങൾ കടന്ന് പോയി...മൗനം...തീർത്തും അപരിചിതരായ രണ്ട് ആളുകളെ പോലെ ഒരുമുറിയിൽ.... ഒരിക്കെ രാത്രി ഭക്ഷണം കഴിച് കുറച്ച് നേരം അച്ഛമ്മയുടെ അടുത്ത് പോയിരുന്നു...മടിയിൽ കിടത്തി ആളെന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു... "ദേവ് എങ്ങനെയാ മോളോട്...ഇപ്പഴും ദേഷ്യത്തിലാണോ..." "അറിയില്ല...മിണ്ടാറുണ്ട്.. വല്ലപ്പോഴും.." "നിന്നെ അവന് വലിയ ഇഷ്ട്ടമാണെന്ന് തോന്നുന്നു..." എന്ത്‌..കേട്ട ഞെട്ടലിൽ ഞാൻ ചാടി എണീറ്റു... "എന്നെയോ....!!" അതെ എന്ന് അച്ഛമ്മ കണ്ണടച്ചു കാണിച്ചു... "വെറുതെ ഓരോന്ന് പറയല്ലേ അച്ഛമ്മേ...ഇഷ്ട്ടമുള്ള ആളാണല്ലോ ഒന്ന് യാത്ര പോലും പറയാതെ പോകുന്നത്..." ആൾടെ തുടയിൽ ചെറുതായി ചുരണ്ടി കൊണ്ട് ഞാൻ പരിഭവം പറഞ്ഞു... എന്റെ മുഖഭാവം കണ്ടിട്ടേന്തോ അച്ഛമ്മ പൊട്ടിച്ചിരിചു...വെളുത്തു തുടുത്തിരിക്കുന്ന അച്ഛമ്മ ചിരിച്ചത് കണ്ടതും ആ ചുവന്ന കവിളിൽ ചെറുങ്ങനെ ഞാനൊന്ന് പിച്ചി...

"ഇതുപോലെ തന്നെയായിരുന്നെടി അവന്റെ മുത്തശ്ശനും...ഒരുമാതിരി വൃത്തികെട്ട ദേഷ്യം...എന്നെ കാണുന്നതോ മിണ്ടുന്നതോ ഇഷ്ട്ടമല്ല...ഏതോ പ്രേമിച്ച പെണ്ണിനെ കിട്ടാത്ത ചൊരുക്ക്..." അച്ഛമ്മ മുഴുവനാക്കാതെ പുച്ഛത്തിൽ മുഖമൊന്നു കോടിയതും അതുവരെ ചിരിച്ചോണ്ടിരുന്ന എന്റെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നി... ഇനി ദേവേട്ടനും വല്ല പ്രേമവും...!! "പുറത്തോട്ട് പോകുമ്പോ അവളെ കണ്ടാൽ ഇതിയാൻ വായും തുറന്ന് ഒരേ നിൽപ്പാ...അസൂയ മൂത്ത് സഹിക്കാൻ കഴിയാതെ വന്നപ്പോ ഞാൻ ആത്മഹത്യ ഭീഷണി മുഴക്കി... മുഴക്കി എന്ന് മാത്രമല്ല...എന്റെ പുതു പുത്തൻ സാരി എടുത്ത് വീടിന്റെ മണ്ടേൽ കെട്ടി ഞാൻ തൂങ്ങി ചാവാൻ നോക്കി... അതിൽ അങ്ങേര് വീണു...പിന്നെ ഒടുക്കത്തെ സ്നേഹമായിരുന്നു...ഞാൻ ഇല്ലാതെ മരിക്കാൻ പോലും അങ്ങേർക്ക് പേടിയാണെന്ന് പറയും...എന്നിട്ടിപ്പോ എന്നെ ഒറ്റക്കാകി..."

ഒരു ദീർഘ നിശ്വാസമെടുത്ത് അച്ഛമ്മ എന്റെ കയ്യിൽ പിടിച്ചു... "അങ്ങേരെ പേരമകനല്ലെ അവനും അതിന്റെ സ്വഭാവം ഇല്ലാതിരിക്കോ...അവന് ദേഷ്യം വന്ന എനിക്ക് അങ്ങേരെ ഓർമ വരും...അതാ ഞാൻ അവനെ ഒന്നും പറയാതെ...ഞാൻ കേട് വരുത്തുന്നു എന്നാ അവന്റെ അച്ഛനും അമ്മക്കുമുള്ള പരാതി..ആദ്യമായി കല്യാണാലോചന പറഞ്ഞപ്പോ അവൻ ഇവിടെ ഉണ്ടാക്കിയ പുകിൽ ഉണ്ട്...സഹിക്കത്തില്ല..പിറ്റേന്ന് രാവിലെ എണീറ്റപ്പോ അവനെ കാണാനില്ല...ഊര് ചുറ്റാൻ പോയി...അതാ പെണ്ണ് കാണാൻ വരാൻ വൈകിയേ...ഒടുക്കം എന്റെ കണ്ണീർ കണ്ട് സമ്മതിച്ചപ്പോ പെണ്ണ് മാറി നിന്റെ അനിയത്തിയായി പോയി... അന്നും ഇവിടെ ഒരുഗ്രൻ പുകില് അവൻ ഉണ്ടാക്കിയിട്ടുണ്ട്...പിന്നെ ജാതകം മാറി നിന്നെ കെട്ടാൻ പറ്റോ എന്ന് ചോദിച്ചപ്പോ അവനൊരു മൂളൽ ആയിരുന്നു...അതിന് മാത്രം മുന്നത്തെ ഒരു പുകിലും പിന്നീട് അവൻ ഉണ്ടാക്കിയിട്ടില്ല...

അതാ ഞാൻ പറഞ്ഞെ അവൻ നിന്നോട് ഒരിഷ്ട്ടം ഒക്കെ ഉണ്ട് കൊച്ചെ..." അച്ഛമ്മയുടെ വാക്കുകൾക്ക് വേനൽകാലത്ത് പെയ്ത പെരുമഴയെക്കാളും കുളിരായിരുന്നു... ഒരു ചിരി മിന്നിയതും ഉടനടി അത് പൊകുവേം ചെയ്തു... "എന്നിട്ടെന്താ ദേവേട്ടൻ അന്ന് എന്നെ വേണ്ട ചിന്നുവിനെ മതിയെന്ന് പറഞ്ഞത്..." ഇച്ചിരി പരിഭവത്തോടെ ഞാൻ അച്ഛമ്മയോട് ചോദിച്ചു... "അതാണ് എനിക്കും സംശയം...അന്ന് നിന്നെ മതിയെന്ന് ഞാനും അവന്റെ അമ്മയും വാശി പിടിച്ചപ്പോ അവനാണ് പറഞ്ഞെ അവളെ മതിയെന്ന്...അവൻ ഒന്നും കാണാതെ അങ്ങനെ പറയതുമില്ല.. അത് വിട് കൊച്ചെ..കഴിഞ്ഞ കാര്യം പറഞ്ഞോണ്ടിരിക്കാതെ..." അച്ഛമ്മയെന്റെ നെറ്റിയിലൊരു മുത്തം തന്നു... "അച്ഛമ്മേ..." ദേവേട്ടനാണ്...വാതിൽ പടിയിൽ വന്നു നിൽപ്പുണ്ട് ആള്... "എന്താടാ..." "അത് പിന്നെ ഞാൻ വെള്ളം കുടിക്കാൻ വന്നപ്പോ സംസാരം കേട്ട് വന്നു നോക്കിയതാ..."

അച്ഛമ്മയോടാണെങ്കിലും കണ്ണുകൾ എന്റെ മുഖത്താണ്...അച്ഛമ്മ ദേവേട്ടൻ കാണാതെ എന്നെയൊന്നു പിച്ചി...കാര്യം മനസ്സിലായെന്ന് അതോടെ ഞാൻ ഊഹിച്ചു.. "ആഹ്...ഞങ്ങൾ നിന്റെ കാര്യം പറഞ്ഞോണ്ടിരിക്കായിരുന്നു... കുഞ്ഞാ...നീ ഈ കൊച്ചിനോട് ഇപ്പോഴും ദേഷ്യം കാണിക്കാൻ ഇവളെന്ത്‌ പിഴച്ചു...ഇഷ്ട്ടമില്ലെൽ നമ്മുക്ക് ഇത് വേണ്ടാന്ന് വെക്കാം..എത്രയാന്ന് വെച്ച ഈ കൊച്ചിന്റെ കണ്ണുനീർ കാണാ...വേഗം വേണ്ടാന്ന് വെച്ച ഈ കുട്ടിക്ക് മറ്റാരെയെങ്കിലും വേഗം കെട്ടി പോകാം...ആവിശ്യമില്ലാതെ നീ സ്നേഹിക്കുമെന്ന വിശ്വാസതിൽ ജീവിച്ചാൽ ഇതിന്റെ ജീവിതം കഷ്ട്ടതിലാകും..." അച്ഛമ്മ സങ്കടത്തോടെ എന്റെ മുഖത്തേക്ക് നോക്കി...എന്തൊക്കെയാ പറഞ്ഞെന്ന മട്ടിൽ ഞെട്ടികൊണ്ട് ഞാൻ അച്ഛമ്മയുടെയും... ദേവേട്ടൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി... ദൈവമേ...ഇനി ഒഴിവാക്കാൻ വലതുമാണോ.... "

അവന് നിന്നെ ഇഷ്ട്ടാടി കൊച്ചെ...കാണിക്കാൻ അറിയില്ലേന്നെ ഒള്ളൂ...എനിക്ക് ഒരുപാട് സന്തോഷം തോന്നാ...അവൻ ഒരുപാട് മാറി പോയി...മോള് റൂമിലോട്ട് ചെല്ല്...എന്ത് ചോദിച്ചാലും മിണ്ടാൻ നിൽക്കണ്ട...വേഗം പോയി കിടന്നോ..." കണ്ണ് ചിമ്മി ചിരിച്ചോണ്ട് പറഞ്ഞതും ആ കവിളിൽ പരിഭവത്തോടെ കുത്തി ഞാൻ എണീറ്റ് പോന്നു... റൂമിൽ കയറിയപ്പോ ആളെ കാണാനില്ല...ബാൽക്കണിയിലാണെന്ന് ഊഹിച്ചു... ഒച്ചയുണ്ടാക്കാതെ ഞാൻ പോയി കിടന്നു.... ഉറക്കം വന്നിട്ടില്ല എങ്കിലും കണ്ണടച് അനങാതെ കിടന്നു... ഇടക്ക് ആള് വന്നു സെറ്റിൽ കിടക്കുന്നതറിഞ്ഞെങ്കിലും കണ്ണ് തുറക്കാൻ പോയില്ലാ.. പിറ്റേന്ന് രാവിലെ എണീറ്റപ്പോ ആളെ കാണാനില്ല... ഫ്രഷ് ആയി താഴെ പോയി നോക്കിയപ്പോ അവിടെയൊന്നും കാണാതെ വന്നപ്പോ പുറത്തേക്ക് നോക്കി... ബുള്ളറ്റ് ഇല്ലാ... നെഞ്ചിൽ ഭാരം ഏറി... ഇനി എത്ര നാൾ....!!! എന്നാലും പറഞ്ഞിട്ട് പോകാമായിരുന്നു... എന്നെ വേണ്ടേ...അച്ഛമ്മ പറഞ്ഞത് കാര്യമാക്കി കാണുമോ... ഉത്തരം കിട്ടാതെ ഒരുപാട് ചോദ്യങ്ങൾ... സമയം പതിനൊന്നു കഴിഞ്ഞു...

പാതിരാ വരെ ആൾടെ വരവും കാത്ത് നിന്നു... വീട്ടിൽ എല്ലാവരും ഉറപ്പിച്ചു ആള് പോയതാണെന്ന്... അമ്മയും അച്ഛനും മാറി മാറി ആളെ വിളിച്ചേങ്കിലും ഫോൺ എടുത്തില്ല... അച്ഛമ്മക്ക് എന്തൊക്കെയോ മനസ്സിലായ മട്ടാണ്... അവൻ വരുമ്പോ വരട്ടെന്ന് പറഞ് ആള് പോയി കിടന്നു... നീറുന്ന ഹൃദയവുമായി റൂമിലേക്ക് കയറി... കരച്ചിൽ ചീളുകൾ പുറത്തേക്ക് ചാടി... വേദനിപ്പിച്ചു മതിയായില്ലേ...എന്തിനാ എന്നെ ഇങ്ങനെ... പ്രാണൻ ആയത് കൊണ്ടാണോ...പ്രണയിച്ചത് കൊണ്ടാണോ...സ്വന്തമാക്കിയത് കൊണ്ടാണോ... വേണ്ടാ...എനിക്ക് ഒന്നും വേണ്ടാ...ഉപേക്ഷിചാൽ ദേഷ്യം തീരുമെങ്കി എന്നെ ഒഴിവാക്കിയെക്ക്...ഈ വീടിന്റെ മുറ്റത്തെന്നും കണ്ടാ മതി എനിക്ക്... മാറിപോകുന്ന ചിന്തകളെ കടിഞ്ഞാണിടാൻ കഴിയാതെ അലമുറയിട്ടു മനസ്സ്.... കാറ്റ് പോലെ എന്തോ വന്ന് ദേഹതേക്ക് ചാരി...

വീണുപോകാൻ പാകത്തിന് നിന്ന ഞാൻ ഒന്ന് ആടിപോയി... വയറിലൂടെ കൈകൾ അരിച്ചിറങ്ങുന്നതും കഴുത്തിലും കാതിലും പതിയുന്ന ചുടു ശ്വാസവും ഞാൻ തിരിച്ചറിഞ്ഞു... "ആമി...." ചെവിയിൽ പതിച്ച ശ്വാസതിന് മദ്യത്തിന്റെ ഗന്ധം...!! "എന്റേതല്ലേ..." പറയുന്നതോടൊപ്പം ആ ചുണ്ടുകൾ കാതിൽ ചുംബനം പതിച്ചിരുന്നു... വയറിലുള്ള കൈകളുടെ മുറുക്കം കൂടി...മുഖം താഴുന്നതും തോളിൽ ചുംബിക്കുന്നതും ഏതോ ലോകത്തെന്ന പോലെ അറിഞ്ഞു... മെല്ലെ തിരിച്ചു നിർത്തി മുഖം കൈകുമ്പിളിൽ കോരി എടുത്തു നിന്നു.... ആ മുഖതാകമനം എന്റെ കണ്ണുകൾ പാഞ്ഞു... കുഞ്ഞി കണ്ണുകളിലേക്കും നുണ കുഴി കവിളിലേക്കും ചുവന്ന ചുണ്ടിലെക്കും കണ്ണുകൾ മാറി മാറി പതിഞ്ഞു... ആൾടെ വലം കയ്യെന്റെ നഗ്നമായ ഇടുപ്പിൽ അമർന്നു... പ്രണയത്തിൽ കവിഞ്ഞ മറ്റൊരു വികാരം.... ദേവേട്ട...!!! ഒന്നേങ്ങിയതും ആൾടെ മുഖമെന്റെ കഴുത്തിടുക്കിൽ അമർന്നിരുന്നു.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story