പൊഴിയും വസന്തം...💔ഭാഗം 24

pozhiyum vasantham

രചന: സിനു ഷെറിൻ

ദേവേട്ടാ.... ഒന്നേങ്ങിയതും ആ മുഖമെന്റെ കഴുത്തിടുക്കിൽ അമർന്നിരുന്നു... ഇടുപ്പിൽ അമർത്തി ഒന്നുകൂടെ ദേഹത്തെക്ക് ചേർത്തി... എന്റേതല്ലേ...!!! വീണ്ടും സ്വാർത്ഥത നിറഞ്ഞ സ്വരം... പതിയെ ഒന്ന് മൂളിയതും ആള് മുഖം ഉയർത്തി നോക്കി... വിശ്വസിക്കാൻ ആവാതെ ഞാനാ മുഖത്തേക്ക് തന്നെ നോക്കി നിന്നു... "കുടിച്ചിട്ടുണ്ടല്ലെ..." "ചെറുതായി...അത്രയും സങ്കടം വന്നപ്പോ..." "എന്തിന്..." "എന്നെ ഒഴിവാക്കിയാലോ... അഭിയെ കെട്ടിയാലോ..." നെറ്റിചുളിച്ച് ഞാൻ ആളെ മുഖത്തേക്ക് നോക്കി... ചമ്മിയ ഭാവമാണ്... "അച്ഛമ്മ ഓരോന്ന് പറഞ്ഞപ്പോ...എന്നെ ഒഴിവാക്കി പോകുന്നതും അഭിയെ സ്നേഹിക്കുന്നതും കെട്ടുന്നതും വരെ ഞാൻ ഇന്ന് ആലോചിച് കൂട്ടി...സഹിക്കാൻ കഴിയാഞ്ഞപ്പോ ഇച്ചിരി കുടിച്ചു..." ഇടം കണ്ണിട്ട് എന്നെ ഒന്ന് നോക്കി ആള് പറഞ്ഞു നിർത്തിയതും ഞാൻ അറിയാതെ ചിരിച് പോയി... "അഭിയേട്ടനോ..." ആ ചിരിയോടെ തന്നെ ചോദിച്ചു... പരിഭവത്തിൽ ആൾ ഒന്ന് മൂളിയതും ഞാൻ വീണ്ടും ചിരിച് പോയി.... ഞൊടിയിടയിൽ ആളെന്റെ കീഴ്ചുണ്ട് വലിച്ചു പിടിച്ചു...

ചിരി നിന്നതും ശ്വാസം ഉള്ളിലേക്ക് വലിച്ചതും അറിഞ്ഞു... അവിടം തള്ള വിരൽ കൊണ്ട് ഒന്ന് തഴുകി വിട്ടതും സഹിക്കാൻ കഴിയാതെ ഞാൻ കണ്ണടചു... "ചിരിക്കുന്നില്ലേ..." കാതിൽ നേർമമായി ആൾടെ ശബ്ദം... ഇല്ലാ എന്ന് തല വെട്ടിച്ചു... "നിന്നെ കണ്ടാ കടിച് തിന്നാൻ തോന്നും..." ഞെട്ടി കൊണ്ട് ഞാൻ ആൾടെ മുഖത്തേക്ക് നോക്കി... "സിനിമ ഡയലോഗ് ആണേലും ശെരിക്കും അങ്ങനെയാടി...കടിച് കടിച് തിന്നാൻ തോന്നും... " മുഖം പിടിച്ചു വലിച്ചു ആളെന്റെ കവിളിൽ നാവ് കൊണ്ടൊന്നു തലോടി... സ്സ്... "ഈ ശബ്ദം പോലും എന്നെ വല്ലാതെ ആക്കുന്നെടി..." കവിളിൽ ആഞ്ഞൊന്ന് കടിച് അവിടെ അമർത്തി ചുംബിച്ചു... വേദനയും വികാരവും നിറഞ് ഞാൻ ആൾടെ നെഞ്ചിലേക്ക് വീണു... ഒരുപാട് നേരം... ആ നെഞ്ചോരം ചേർന്ന്... ആ ഹൃദയതാളം ശ്രവിച്ചു ഞാൻ നിന്നു... എന്റേതല്ലേ.... ഒന്ന് മൂളി എന്റേതല്ലേ...എന്റേത് മാത്രം... വീണ്ടും ഒന്ന് മൂളി... എന്റേതല്ലേ...മറ്റൊരുത്തനും വേണ്ടാ... വീണ്ടും അടക്കി പിടിച്ചു... "അഭിയേട്ടൻ എനിക്ക് സഹോദരനെ പോലെയാ..." ആളെ ഒന്ന്കൂടെ ചുറ്റിപ്പിടിച് ഞാൻ പറഞ്ഞു...

"എങ്കിലും എനിക്ക് അസൂയയാ..." മറുപടി കാതിൽ സ്വകാര്യമായി പറഞ്ഞു... ആ നിൽപ്പിൽ തന്നെ ആളെന്നെ ബെഡിലേക്ക് കൊണ്ട് കിടത്തി... "ഉറങ്ങിക്കോ...ഞാനൊന്ന് കുളിക്കട്ടെ..." "വേണ്ടാ..." "വേണം...കണ്ണടക്ക്..." കവിളിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു... മുഖത്തേക്ക് വെയിൽ തട്ടിയപ്പോഴാണ് കണ്ണ് തുറന്നത്... എത്ര ശ്വസിചിട്ടും മതിയാകാത്തൊരു മണം മൂക്കിലേക്ക് തുളഞ്ഞു കയറി... പതിയെ തല ചെരിച്ചു നോക്കി... തൊട്ടടുത്ത് ദേവേട്ടൻ... രാത്രിയിൽ നടന്ന പലതും ഒരുനിമിഷം കൊണ്ട് മുന്നിൽ തെളിഞ്ഞു... നാണത്താൽ മുഖം താഴ്ന്നു പോയി... ആൾടെ കവിളിൽ തലോടി പതിയെ എണീറ്റു... താഴെ ചെന്നപ്പോ രാധേച്ചിയും ജാനുവേച്ചിയും കാര്യമായ പരിപാടിയിലാണ്... അവരോട് കുറച്ച് നേരം മിണ്ടി ചായയും കുടിച് ഞാൻ അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു... "കള്ള് കുടിയൻ വന്നോ... " അച്ഛമ്മ വായിച്ചോണ്ടിരിക്കുന്നത് തുടർന്ന് ഗൗരവതിൽ ചോദിച്ചു... ഞാൻ ഒന്നും മിണ്ടാതെ ആൾടെ അടുത്ത് പോയിരുന്നു... കണ്ണട ഊരി അടുത്ത ടേബിളിലേക്ക് വെച്ച് ആളെന്റെ മുഖത്തേക്ക് നോക്കി...

"വന്നപ്പോ ഞാനാ ഡോർ തുറന്ന് കൊടുത്തേ...പതിവില്ലാത്ത ഓരോ ശീലങ്ങൾ...അപ്പോ ഒച്ചയിട്ടാൽ അശോകും അവളും ഉണരുമല്ലോ കരുതിയാ മിണ്ടാതിരുന്നെ...ഇങ്ങോട്ട് വരട്ടെ തെമ്മാടി... കാണിച് കൊടുക്കുന്നുണ്ട് ഞാൻ..." അച്ഛമ്മ ഇല്ലാത്ത ദേഷ്യം നടിച്ചു പറയുന്നുണ്ട്... "അച്ഛമ്മേ...." പറഞ്ഞു തീർന്നില്ല ആൾ ദാ വാതിലിന്റെ അടുത്ത്... അച്ഛമ്മ കേൾക്കാത്ത പോലെ മുഖം തിരിച്ചിരുന്നു... അത് കണ്ട് അച്ഛമ്മ കാണാതെ ഞാൻ ഊറി ചിരിച്ചതും എന്നെയൊന്നു നോക്കി പേടിപ്പിച് ആൾ അച്ഛമ്മയെ വന്നു കെട്ടിപിടിച്ചു... "വേണ്ട വേണ്ടാ...അധികം ഒട്ടണ്ട നീ...ഇല്ലാത്ത ഓരോ പുതിയ ശീലങ്ങളും തുടങ്ങിയല്ലെ..." "സോറി അച്ഛമ്മേ...എന്റെ മുത്തല്ലേ...സുന്ദരിയല്ലേ... ഒന്ന് മിണ്ടന്നെ..." "എന്തിനാ കുടിച്ചേ അത് പറ ആദ്യം..." "ഫ്രണ്ട്‌സ് നിർബന്ധിച്ചപ്പോ..." പറയുന്നത് അച്ഛമ്മയോടാണെങ്കിലും കണ്ണ് എന്റെ മുഖത്താണ്... രാത്രിയിലെ ഓർമ്മകൾ മുന്നിൽ നിറഞ്ഞതും നാണത്തോടെ ഞാൻ മുഖം താഴ്ത്തി... "ഇപ്പ്രാവശ്യതേക്ക് ക്ഷമിച്ചു.. ഇനി മേലാൽ നീ കള്ള് കുടിച് വന്നാൽ അപ്പോ അറിയാം അച്ഛമ്മയുടെ കൊണം... മനസ്സിലായോ..."

കൊച്ചു കുട്ടിയുടെ അനുസരണയോടെ ആള് തലയാട്ടി പോവാൻ തുടങ്ങി... "നിന്നെ... ഞാൻ പറഞ്ഞ കാര്യം എന്തായി...എന്നാ ഇവളെ ഒഴിവാക്കുന്നെ... " അത്രയും നേരം ചിരിച്ചോണ്ടിരുന്ന ഞാൻ ഞെട്ടി അച്ഛമ്മയുടെ മുഖത്തേക്ക് നോക്കി... "അതിനി നടക്കില്ല അച്ഛമ്മേ... ഞങ്ങളെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു..." ഒരു പ്രതേക ടോണിൽ പറഞ് അച്ഛമ്മയുടെ കവിളിലൊന്നു നുള്ളി എന്നെ നോക്കി സൈറ്റ് അടിച് ആൾ ഇറങ്ങി പോയി... "കള്ള തെമ്മാടി..." ആൾ പോയ വഴിയേ നോക്കി അച്ഛമ്മ ചിരിച്ചോണ്ട് പറഞ്ഞു.. ***** "ഇന്ന് വൈകീട്ട് പ്രിയ മോളും മീര മോളും വരുന്നുണ്ടേന്ന്...സേതു വിളിച്ചപ്പോ പറഞ്ഞതാ..." അച്ഛമ്മ ഊണ് കഴിക്കുമ്പോ എല്ലാവരോടുമായി പറഞ്ഞു... "ഉവ്വോ...എപ്പഴാ എത്താന്ന് വല്ലതും..." "മൂന്നാവുമ്പോ എയർപോർട്ടിൽ ഇറങ്ങുമെന്ന് പറഞ്ഞു..." "ഏട്ടനെ അയക്കാം...ദേവന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു..."

അച്ഛമ്മയും അമ്മയും കാര്യമായ സംസാരത്തിലാണ്...ഒന്നും മനസ്സിലാകാതെ ഞാൻ കഴിച്ചോണ്ടിരുന്നു... "കൊച്ചിന് അറിയില്ലേ മീര മോളെ...അന്ന് കല്യാണത്തിന് ഇവിടെ ഉണ്ടായിരുന്നു..മാധവി അപ്പചീടെ മോളെ..." ഓർത്തെടുക്കാൻ ശ്രമിച്ചു...ശെരിയാണ്...അന്നെന്നെ ഡ്രസ്സ്‌ മാറ്റി തന്നതും റിസപ്ഷന് കൂടെ ഉണ്ടായിരുന്നതും അവരാണ്...പിറ്റേ ദിവസം തന്നെ പോയത് കാരണം കൂടുതൽ പരിജയപെടാൻ കഴിഞ്ഞില്ല... "മാധവിയുടെ നാത്തൂന്റെ മകളാണ് പ്രിയ...ലീവ് കിട്ടുമ്പോ രണ്ടും ഇങ്ങോട്ടാ വരാറ്...ഇപ്പൊ ഒരുപാട് ആയല്ലേ പ്രിയ മോള് വന്നിട്ട്...കല്യാണത്തിനും എന്തോ പഠിപ്പ് ഉണ്ടെന്ന് പറഞ്ഞു വന്നിട്ടില്ലായിരുന്നു...." അവരെ സംസാരം തുടർന്ന് പോയി...വേഗം ഊണ് കഴിച്ചു മുകളിൽ പോയിരുന്നു... അവരിവിടെ കാണും...കുറച്ച് ദിവസം കൂട്ടിന്...ഓർത്തപ്പോൾ സന്തോഷം തോന്നി... അറിയാതെ കണ്ണ് ചിമ്മി...

പിന്നെ ഉണരുമ്പോ താഴെ നിന്ന് വലിയ ബഹളം കേൾക്കുന്നുണ്ട്... ക്ലോക്ക്ലേക്ക് നോക്കി... നാലര കഴിഞ്ഞു... വേഗം എണീറ്റ് ഫ്രഷ് ആയി താഴോട്ടു ചെന്നു... ആമി....!!! കണ്ട ഉടനെ മീര ഉച്ചത്തിൽ വിളിച്ചു കൈ കാണിച്ചു... പരിജയഭാവത്തിൽ ചിരിച് ഞാനും അടുത്തേക് ചെന്നു... കൂടെയുള്ള പെണ്ണെന്നെ ചുഴിഞ്ഞ് നോക്കുന്നുണ്ട്... പ്രിയ..അതല്ലേ ഇവളുടെ പേര്..!! നോട്ടം ഇഷ്ട്ടപെടുന്നില്ലെങ്കിലും ചിരിയോടെ അവിടെ നിന്നു.... വിശേഷം എല്ലാം പറഞ് എല്ലാരും പിരിഞ്ഞതും പ്രിയ എന്റെ അടുത്തേക്ക് വന്നു... "Mrs അർജുൻ ദേവ് അല്ലെ..." "അതെ...ഞങ്ങളെ ആമി കൊച്..." മീരയെന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു...

"എങ്ങനെ കിട്ടി ദേവേട്ടന് ഇങ്ങനെ ഒരമ്പല വാസിയെ...സാരിയും പൊട്ടും മുടിയും...വെറുതെയല്ല ആൾക്ക് ആദ്യം ഇഷ്ട്ടം ആവഞ്ഞെ..." തികഞ്ഞ പുച്ഛം... അതിൽ തീരാവുന്നതെയൊള്ളു എന്റെ ആത്മവിശ്വാസം... "അയ്യടാ...ഞങ്ങളെ കൊച്ചെ സുന്ദരിയാ...എന്നാ ഭംഗിയാ ചിരി കാണാൻ...ഇതിലല്ലേ ദേവേട്ടൻ വീണതും..." താടയിൽ പിടിച്ചു കൊഞ്ചിച് മീര പറഞ്ഞതും ദേഷ്യത്തോടെ പ്രിയ മുകളിലെക്ക് കയറിയിരുന്നു... "ആമി പെണ്ണെ...ഇങ്ങനെ സില്ലി ആവാതെ...അവൾക്ക് ദേവേട്ടന്റെ കാര്യത്തിൽ ഇച്ചിരി കുശുമ്പ് കൂടുതലാ..പോരാത്തതിന് നീയാണേൽ ഒടുക്കത്തെ ഗ്ലാമറും....കിട്ടാത്ത അസൂയയാണെ...." ചിരിയോടെ മീര മുകളിലേക്ക് കയറി... മനസ്സിൽ ആ വാചകങ്ങൾ മാത്രം ബാക്കിയായി.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story