പൊഴിയും വസന്തം...💔ഭാഗം 25

pozhiyum vasantham

രചന: സിനു ഷെറിൻ

"ആമി പെണ്ണെ...ഇങ്ങനെ സില്ലി ആവാതെ...അവൾക്ക് ദേവേട്ടന്റെ കാര്യത്തിൽ ഇച്ചിരി കുശുമ്പ് കൂടുതലാ..പോരാത്തതിന് നീയാണേൽ ഒടുക്കത്തെ ഗ്ലാമറും....കിട്ടാത്ത അസൂയയാണെ...." ചിരിയോടെ മീര മുകളിലെക്ക് കയറി... ഇങ്ങേർക്ക് വല്ലാത്ത ഫാൻസ്‌ ആണല്ലോ... ഓർക്കേ ഒരു ചിരിയോടെ ഞാനും അടുക്കളയിലേക്ക് നടന്നു... രാത്രി അത്തായം കഴിക്കുന്നതിന് കുറച്ച് മുന്നേയാണ് ദേവേട്ടൻ കയറി വന്നേ... അവരെ നോക്കിയൊന്നു ചിരിച് എന്നെ നോക്കി മുകളിലേക്ക് വരാൻ കണ്ണ് കാണിച്ചു... പതിയെ ഇല്ലാന്ന് തല കാണിച്ചു... ഒന്ന് തുറിച്ചു നോക്കിയതും ഞാൻ വേഗം നോട്ടം മാറ്റി... ആൾ മുകളിലേക്ക് കയറി പോയി...സെറ്റിൽ നിന്നെണീക്കാതെ ഞാൻ അവരെ കൂടെ ടീവി കണ്ടോണ്ടിരുന്നു... അത്തായം കഴിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നു.... ആൾടെ കാലിന്റെ തള്ള വിരൽ കൊണ്ടേന്റെ കാലിൽ തൊട്ടും തലോടിയും ആള് കഴിച്ചോണ്ടിരുന്നു... ഇക്കിളി എടുത്ത് കാൽ വലിച്ചാലും ആള് തപ്പി കൊണ്ട് എന്റെ അടുത്തേക്ക് തന്നെ വരും...

ദൈവമേ...ഇങ്ങേർ ഇത്രയും റൊമാന്റിക് ആയിരുന്നോ...!! ഒരു ചിരിയോടെ മുന്നിലേക്ക് നോക്കിയതും പ്രിയ ദേവേട്ടനെ തന്നെ നോക്കി ഇരിക്കുന്നുണ്ട്... അസൂയ...ദേഷ്യം...അഹങ്കാരം എല്ലാം ഒരുമിച്ച് വന്നു... എന്റെയല്ലേ...എന്റെ മാത്രം...!!! ആളോട് ചേർന്ന് നിന്ന് ആ ഗന്ധം ഒന്ന് ശ്വാസിക്കാൻ തോന്നി.... കെട്ടിപിടിച് മതിവരുവോളം ചുംബിക്കാൻ തോന്നി... ആൾടെ നെഞ്ചിൻ കൂടിൽ പതുങ്ങി ചേരാൻ തോന്നി... എന്റെയാണെന്ന് പറഞ്ഞു വാദിക്കാൻ തോന്നി... ആമി എന്ന പെണ്ണിൽ അസൂയയും ദേഷ്യവും അഹങ്കാരവും ഇതാദ്യമായിട്ടായിരിക്കാം.... തന്റെ പ്രാണനോടുള്ള അടങ്ങാത്ത പ്രണയത്തിന് പുറത്തായിരിക്കാം... മുറിയിലേക്ക് കയറി വാതിൽ അടച്ചതും പിറകിലൂടെ വന്നു വയറിലൂടെ ചുറ്റി പിടിച്ചിരുന്നു... സന്തോഷം കൊണ്ട് ഹൃദയം വീർപ്പു മുട്ടി... ആഗ്രഹിച്ച ചേർത്തു പിടിക്കൽ... അത്രയും ആശിച്ച പുരുഷന്റെ ചൂടിൽ... "കടിച് തിന്നാൻ തോന്നുന്നു..." മുടിയിലേക്ക് മുഖം പൂഴ്ത്തി കാതിൽ നേർമമായി മൊഴിഞ്ഞു... ആൾടെ നാവുകൊണ്ടെന്റെ ചെവിയിൽ തഴുകി കൊണ്ടിരുന്നു...

ഇക്കിളി എടുത്ത് ഞാൻ തല വലിച്ചതും ആ മുഖമെന്റെ കഴുത്തിടുക്കിൽ അമർന്നിരുന്നു... വയറിൽ നിന്ന് തെന്നി നീങ്ങി കുസൃതി കാട്ടുന്ന കൈകളെ ഞാൻ രണ്ട് കൈകൊണ്ടും അമർത്തി പിടിചു... കഴുത്തിൽ നിന്നും വീണ്ടും ചെവിക്കരികിലേക്ക് മുഖം കൊണ്ട് വന്നു ആൾടെ നാവും ചുണ്ടുകളും തഴുകി കൊണ്ടിരുന്നു... ആൾടെ വലത് കൈ മുകളിലേക്ക് ചലിച് ഇടത് മാറിടതിൽ ഒന്ന് തഴുകിയതും ഞാൻ ഏങ്ങി പോയിരുന്നു.. പ്രണയത്തിനപ്പുറം ആദ്യമായ് മറ്റൊരു വികാരം തോന്നിയതും ഞാൻ തിരിഞ്ഞു നിന്ന് ആളെ മുറുകെ കെട്ടിപിടിച്ചു... "സോറി...സഹിക്കാൻ കഴിഞ്ഞില്ല...അറിയാതെ മറ്റു പലതിലെക്കും കൊതിച്ചു പോയി...ഇനിയില്ല...നിനക്ക് സങ്കടം തോന്നിയോ...നിന്റെ സമ്മതം പോലും ചോദിക്കാതെ..." മുടിയിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് താഴ്ന്ന സ്വരത്തിൽ ചോദിച്ചതും ഞാൻ ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി...

അതിനുമാത്രം എന്താണ് ചെയ്തത്...!അറിയാതെ കൈകൾ മാറിടത്തിൽ അമർത്തിയതൊ... ശെരിക്കും തനിക്ക് സങ്കടമാണോ തോന്നിയത്... അല്ല...ഒരുപാട് കാലങ്ങളായി കണ്ട സ്വപ്നം സാക്ഷാൽകരിക്കുന്നതിന്റെ നിർവൃതിയിലായിരുന്നു ഞാൻ... എപ്പോയോക്കെയോ താനും ആഗ്രഹിച്ചിരുന്നു ശരീരം കൊണ്ടൊരു ഒത്തു ചേരൽ... പക്ഷേ ദേവേട്ടനിൽ നിന്നും ഇത്ര പെട്ടന്ന്... ചുംബനങ്ങൾക്കപ്പുറം ഒന്നിലേക്കും ആള് പോകില്ലെന്നറിയാം... അതിനിടയിൽ കാണിച്ചോരു കുസൃതി...ശെരിക്കും താനും ആഗ്രഹിച്ചിരുന്നത്... ആ കണ്ണിലേക്കു തന്നെ നോക്കി നിന്ന് ആ കയ്യെടുത്ത് നെഞ്ചിലേക്ക് ചേർത്തു.... "ഈ മിടിപ്പ് പേടി കൊണ്ടല്ല... സന്തോഷം കൊണ്ടാ...എന്നിൽ പൂർണ അവകാശമുള്ള ആളല്ലേ...എനിക്കൊരു സങ്കടവുമില്ല..." ആ നെഞ്ചിലേക്ക് ചാഞ്ഞു... ആള് രണ്ട് കൈകൾകൊണ്ടും എന്നെ വരിഞ്ഞു മുറുക്കി...

"ഇഷ്ട്ടമാടി ഒരുപാട്..." നെറുകയിൽ ചുണ്ട് അമരുന്നതറിഞ്ഞു... ആ ചുംബന ചൂടിൽ അറിയാതെ കൺ ചിമ്മിയിരുന്നു... ദിവസങ്ങൾ കൊഴിഞ്ഞു പോയി... ഒരാഴ്ച നിന്നാണ് പ്രിയയും മീരയും പോയത്...കിട്ടുന്ന സമയത്തെല്ലാം എന്നെ നോവിക്കാനായ് പ്രിയ ഓരോന്ന് പറയുമെങ്കിലും ആൾടെ സ്നേഹത്തിൽ അതെല്ലാം കണ്ടില്ലെന്ന് നടിച്ചു... പ്രിയ ദേവേട്ടനോട്‌ നല്ല കമ്പനിയാണ്...അതുകൊണ്ട് തന്നെ ദേവേട്ടൻ ഉള്ള സമയത്തെല്ലാം വല്ലാത്തൊരു സ്നേഹമായിരുന്നു പ്രിയക്കെന്നോട്... സ്നേഹമല്ല മറിച് അഭിനയം.... വീണ്ടും സ്നേഹം ചാലിച്ച ദിനങ്ങൾ... ചിന്നുവിന്റെ പഠിപ്പ് കഴിഞ്ഞു...വൈകാതെ നാട്ടിലേക്ക് വരുമെന്നും നല്ലൊരു ഹോസ്പിറ്റലിൽ കയറണമെന്നും പറഞ്ഞിരുന്നു... അതിന് വേണ്ടി നല്ലൊരു ഹോസ്പിറ്റൽ തന്നെ ദേവേട്ടൻ കണ്ടെത്തിയിരുന്നു... കുളി കഴിഞ്ഞ് ഇറങ്ങിയതും വയറിലൂടെ ചുറ്റിപിടിച് കവിളിൽ അമർത്തി കടിച്ചിരുന്നു... ദേവേട്ടാ...!! കൊഞ്ചലോടെ വിളിച്ചു... കവിളിലെ നനഞ്ഞ തുള്ളികൾ കൊതിയോടെ ചുണ്ട് കൊണ്ട് ഒപ്പിയെടുക്കാൻ തുടങ്ങി... പതിയെ മുഖം താഴ്ത്തി കഴുത്തിലെയും...

കൂട്ടത്തിൽ കൈ വിരലുകൾ സാരികിടയിലൂടെ വയറിലും... ഇടക്ക് വിരൽ പൊക്കിൾ ചുഴിയുടെ ആയമൊന്നളന്നതും വിവശതയാൽ ആളെ മേലേക്ക് ചാഞ്ഞു... പതിയെ തിരിച്ചു നിർത്തി ആളെന്റെ സാരി തോളിൽ നിന്നും അഴിച്ചതും നടുക്കത്തോടെ ഞാൻ ആൾടെ മുഖത്തേക്ക് നോക്കി... തികഞ്ഞ കള്ളച്ചിരിയാണ് മുഖത്ത്... വേണ്ടാന്ന് തല കാണിച്ചതും ആള് മുഖമെന്റെ മാറിലേക്കമർത്തിയിരുന്നു... ദേവേട്ടാ.... ആ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ ഏങ്ങി... ആൾടെ മുഖവും ചുണ്ടും മാറിൽ മാറി മാറി പരതികൊണ്ടിരുന്നു... സഹിക്കാൻ കഴിയാതെ ഞാൻ ആൾടെ മുഖം പിടിച്ചുയർത്തി... താടികിടയിൽ ചിരിച് നിൽക്കുന്ന ഇളം റോസ് ചുണ്ട് കണ്ടതും സർവവും മറന്ന് ഞാൻ ആൾടെ ചുണ്ടിൽ അമർത്തി ചുംബിച്ചിരുന്നു... ദീർഘമായ ചുംബനം...ഒട്ടും നോവാതെ...ആസ്വദിച്ചു കൊണ്ട്... മതിവരാതെ ആളെന്നെ വീണ്ടും വീണ്ടും അമര്ത്തി ചുംബിച്ചു കൊണ്ടിരുന്നു... കീഴ്ചുണ്ടും മേൽചുണ്ടും ആൾടെ ചുണ്ടിന്റെയും നാവിലെയും നനവറിഞ്ഞു...

എത്ര രുചിച്ചിട്ടും മതിയാകാത്ത പോലെ നാവുകൾ പരസ്പരം കെട്ടിപിണഞ്ഞു... ശ്വാസം കിട്ടാതെ പിടഞ്ഞതും ആളെ ബലമായി പിടിച്ചു തള്ളി ഞാൻ കിതച്ചു കൊണ്ടിരുന്നു... മുഖത്ത് നോക്കാൻ പ്രയാസം തോന്നി... എന്റെയല്ലേ...!!! കാതിനരികിൽ ആൾടെ നിശ്വാസം... തല ഉയർത്തി ഞാൻ ആൾടെ കണ്ണിലേക്കു നോക്കി... ആൾ തള്ള വിരൽ കൊണ്ടെന്റെ ചുണ്ട് തുടച്ചു തന്നു... "നല്ല മധുരം...ഇനി കിട്ടുവോ..." കുസൃതി നിറഞ്ഞ സ്വരം...ഒട്ടും ആലോജിക്കാതെ ഞാൻ ആൾടെ മാറിലേക്ക് ചാഞ്ഞു... "വഷളൻ..." പതുക്കെ വിളിച്ചു... "രുചി പിടിച്ചു പോയി...ഇനി ദിവസവും അഞ്ചോ ആറോ തവണ ഇതുപോലെ എനിക്ക് വേണം...കൂടാം പക്ഷേ കുറയരുത്...ഇല്ലാതെ വയ്യ..." ആൾ ഒന്നുകൂടെ ചേർത്ത് പിടിച്ചു...

"ഇതിനകത്ത് ഒന്നുമില്ലേ...വെളുത്ത പഞ്ഞികെട്ട് പോലെ..." വയറിൽ കൈ അമർത്തിയതും ഞാൻ ആളെ മുഖത്തേക്ക് നോക്കി... ആൾടെ കണ്ണുകൾ മുഖത്ത് നിന്നും താഴോട്ടു സഞ്ചരിച്ചു... ബ്ലൗസിന്റെ മേലെ ചെറുതായി കാണുന്ന മാറിലേക്ക് ആള് വിരൽ അമർത്തി... അറിയാതെ ആഞ്ഞു ശ്വാസം വലിച്ചതും അതൊന്ന് കൂടെ ഉയർന്നിരുന്നു... ആളൊരു കള്ള ചിരിയോടെ സ്വന്തം കീഴ്ചുണ്ട് കടിച് ചിരിച്ചു... ചമ്മലും നാണവും തോന്നി ഞാൻ മുഖം താഴ്ത്തിയതും ആ കൈകൾ എന്റെ വയറിലൂടെ ആവരണം ചെയ്തിരുന്നു...ആ ചോര ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ ശക്തമായി അമർന്നിരുന്നു... ഓർമ്മയിൽ നിന്നും ഞെട്ടി ഉണർന്നു ചുറ്റും നോക്കി...

അടുത്ത് ദേവേട്ടനില്ല...ആ ഗന്ധമില്ല...ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായ മുറിയില്ല...പകരം ദൂരങ്ങൾക്കിപ്പുറം ഉയർന്നു നിൽക്കുന്ന ഫ്ലാറ്റിൽ... മാസങ്ങൾ കടന്നു പോയിരിക്കുന്നു... ഇന്നും ആ ചുണ്ടിന്റെ ചൂട് ചുണ്ടുകൾക്കുള്ള പോലെ...ആ ശരീരതിന്റെ ഗന്ധം അടുത്ത് ഉള്ളപോലെ...ആ കൈകൾ വയറിൽ ഇക്കിളി കൂട്ടുന്ന പോലെ... ഇല്ലാ....ആ ചൂടും ഗന്ധവും അറിഞ്ഞിട്ട് മാസങ്ങൾ ആയിരിക്കുന്നു.... ഇന്ന് ആൾടെ താലിയും അണിഞ്ഞു മറ്റൊരുത്തി അവിടെ ഉണ്ടാകും... ആൾടെ സ്നേഹത്തിൽ അലിഞ് ആ ചൂട് അറിഞ്ഞു മറ്റോരുതി... ഓർമയിൽ രണ്ട് തുള്ളി കണ്ണുനീർ ഉറ്റി.... സഹിക്കാൻ കഴിയുന്നില്ല....ഇതും ചിന്തിച് എന്നും കണ്ണുനീർ വാർത്തിട്ട് എന്ത് കാര്യം... തിരിച്ചു കിട്ടുമോ ഇല്ലാ...!!! എങ്കിലും എന്റെയല്ലേ... എന്റെ മാത്രം....!!!........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story