പൊഴിയും വസന്തം...💔ഭാഗം 27

pozhiyum vasantham

രചന: സിനു ഷെറിൻ

ഒരു മരവിപ്പായിരുന്നു...മുന്നിൽ നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയാത്ത പോലെ തറഞ്ഞു നിന്നു... കൂടുതൽ സമയം നോക്കി നിൽക്കാൻ കഴിഞ്ഞില്ല... പിടഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു... ഓടി എന്ന് വേണം പറയാൻ... ജൂലിയുടെ കൈ പിടിച്ചു വലിച്ചു... "ജൂലി... പോകാം... " "കുറച്ച് കഴിഞ്ഞ് പോകാടി...ഇപ്പൊ വന്നല്ലേ ഒള്ളൂ..." "വേണ്ട വാ പോകാം..." എന്റെ മുഖം കണ്ടിട്ടെന്തോ പിന്നീട് ഒന്നും ചോദിക്കാതെ പിറകെ വന്നു... ചുറ്റും വീക്ഷിചുള്ള എന്റെ നടപ്പ് കണ്ട് അവളെന്നെ നെറ്റി ചുളിച്ച് നോക്കുന്നത് കണ്ടിരുന്നെങ്കിലും ഒന്നും പറയാതെ ഞാൻ മുന്നിൽ നടന്നു... ഫ്ലാറ്റിലെത്തിയതും മുടിയിലെ പിന് അഴിച് ഞാൻ ദൂരെക്കെറിഞ്ഞു സെറ്റിൽ പോയിരുന്നു... വല്ലാത്ത ദാഹം...ടേബിളിലുള്ള വെള്ളം കൈ എത്തിചെടുത്ത് മടക് മടക്കായി കുടിച് കൊണ്ടിരുന്നു... മുന്നിൽ ദേവേട്ടൻ മാത്രം... എന്നെ മറക്കാൻ എങ്ങനെ കഴിഞ്ഞു....ഒരൽപ്പം പോലും സ്നേഹിച്ചിട്ടില്ലേ... കരഞ്ഞു പോയി....പിടിച്ചു നിർത്താൻ കഴിയാത്ത വിധം പൊട്ടി കരഞ്ഞു പോയി...

"ആമി...നീ ഓക്കേ അല്ലെ..." തോളിൽ പിടിച്ചു ചേർത്തു നിർത്തി... "എന്നെ അത്രക്കും വേണ്ടാതായോടാ...ഒരിത്തിരി പോലും സ്നേഹിച്ചിട്ടില്ലെ...വേണ്ടെങ്കിൽ ആദ്യമെ പറഞ്ഞൂടായിരുന്നോ...ഒരു പൊട്ടിയായി ഞാൻ..." അവളെ തോളിലേക്ക് ചാഞ്ഞു മുറുക്കെ പിടിച്ചു... ഒരുപാട് നേരം അവളൊന്നും ചോദിച്ചില്ല...ഞാനൊന്നും പറഞ്ഞതുമില്ല... പുറം തലോടികൊണ്ടേ ഇരുന്നു...സങ്കടം തീരട്ടെ എന്ന് കരുതി കാണും... "ദേ...ദേവേട്ടനെ കണ്ടു..." പറയാൻ തുടങ്ങിയപ്പോഴേക്കും വിതുമ്പി പോയിരുന്നു.... "ഞാൻ ഹരിയേട്ടനെ കണ്ടപ്പോ ആൾടെ അടുത്തേക്ക് പോകാൻ നിന്നതാ...അപ്പോഴാ ഹരിയേട്ടൻ ഓടി പോയി ദേവേട്ടനെ കെട്ടിപിടിക്കുന്നതൊക്കെ കണ്ടത്...കൂടെ അവളും ഉണ്ടായിരുന്നു...." അവസാന വാചകതിൽ സങ്കടം കൊണ്ട് ചുണ്ടൊന്ന് കോടി പോയി... അവളുടെ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും ഇപ്പോഴും ചുട്ടുപൊള്ളിക്കും പോലെ... "കരയല്ലേ...നീ ഒരുപാട് സ്നേഹിച്ചത് കൊണ്ടാ നിനക്ക് ഇത്രയും സങ്കടം...

അന്നും ഇന്നും ആൾക്ക് നിന്റെ പ്രണയത്തെ കുറിച് ഒന്നും അറിയില്ല...കഴിഞ്ഞ് പോയതെല്ലാം മറക്ക്...തെളിവായി ദൈവം ഓരോന്ന് മുന്നിൽ കാണിച് തരുമ്പോ നീ ഇനിയും ആളെ സ്നേഹിച് കൊണ്ടിരിക്കല്ലെ...അയാൾ അത് അർഹിക്കുന്നില്ല..." തോളിൽ മൃദുവായി തട്ടി അവള് എണീറ്റ് പോയി... പിന്നെയും ഒരുപാട് സമയം കഴിഞ്ഞാണ് റൂമിലേക്ക് പോയത്... ഫ്രഷ് ആയി ഒരു പലാസയും ടീഷർട്ടും ഇട്ട് ബെഡിലേക്ക് കിടന്നു... കണ്ണുകൾ നിറഞ്ഞു തുളുമ്പി കൂടെ ഓർമ്മകൾ ആ പഴേ കാലത്തിലേക്കും... ചിന്നു വരുന്നത് അറിഞ്ഞു വീട്ടിലേക്ക് വന്നതായിരുന്നു...വന്നിട്ടിപ്പോ നാല് ദിവസമായി...ആൾക്ക് വരാൻ സമയം കിട്ടിയില്ല...അതിന്റെ പരിഭവത്തിൽ പിണക്കതിലായിരുന്നു... ഇന്ന് രാവിലെയാണ് ചിന്നു പറഞ് അറിഞ്ഞത് ദേവേട്ടൻ വരുന്നുണ്ടേന്ന്...കാണാൻ ഉള്ള ആഗ്രഹത്താൽ ഉമ്മറത്തു കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരായി... ആൾടെ കാർ വളവ് തിരിയുന്നത് കണ്ടതും ഞെട്ടി പിടഞ് ഉള്ളിലേക്ക് ഓടി...അങ്ങനെ ഇപ്പൊ ഉമ്മറത് എന്നെ കാണണ്ട...പരിഭവത്തിൽ ചുണ്ടൊന്ന് കോടി...

അതിനേക്കാൾ സന്തോഷവും...ആള് തൊട്ടടുത്ത് ഉള്ളത് അത്രയും ആനന്ദമാണെന്ന് തിരിച്ചറിഞ്ഞു... ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കുന്നുണ്ട്...വന്നത് അറിയിക്കാൻ ആവും...അറിയാതൊരു കള്ളച്ചിരി ചുണ്ടിൽ മൊട്ടിട്ടു... കൊച്ചെ... അമ്മ നീട്ടി വിളിച്ചു അടുക്കളയിലേക്ക് വന്നു... "നീയെന്താ അവനെ കണ്ട് ഉള്ളിലേക്ക് ഓടിയത്...ഈ ജ്യൂസ്‌ കൊണ്ട് അങ്ങോട്ടു ചെല്ല്..." ഫ്രിഡ്ജിൽ നിന്നും ജ്യൂസ്‌ എടുത്ത് ഗ്ലാസിലേക്ക് പകർത്തി അമ്മ കയ്യിൽ തന്നു...പിണക്കം അമ്മയെ അറിയിക്കാതിരിക്കാൻ ജ്യൂസുമായി ഉമ്മറതേക്ക് ചെന്നു.. ചിരിയോടെ ഇരിക്കുന്നുണ്ട്...തൊട്ടടുതിരിക്കുന്ന അഭിയെട്ടനോട്‌ കാര്യമായി എന്തോ പറയുന്നുണ്ട്...മൂലയിൽ നിൽപ്പുണ്ടായിരുന്ന ചിന്നു എന്നെ കണ്ടോന്ന് ആക്കി ചിരിച്ചു... "അമ്മേ...അഭിയെട്ടനും കൂടെ ഉണ്ട്..." അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു ജ്യൂസ്‌ തിണ്ണയിൽ വെച്ചു... സംസാരിക്കുന്നതിനിടക്ക് ഇടം കണ്ണാൽ ഒന്നു നോക്കി ആള് വീണ്ടും സംസാരം തുടർന്നു... അപ്പോയെക്കും അമ്മ മറ്റൊരു ഗ്ലാസിൽ ജ്യൂസ്‌ കൊണ്ടന്ന് അഭിയെട്ടന് കൊടുത്തു...

"ഇന്ന് സ്കൂൾ ഇല്ലേ അഭി..." ഒരു സിപ് ജ്യൂസ്‌ കുടിച് ആള് അഭിയെട്ടന് നേരെ തിരിഞ്ഞു... "ഇന്ന് ഉച്ച തിരിഞ്ഞ് അഭിയേട്ടൻ പെണ്ണ് കാണാൻ പോവാ..അതാ ഇന്ന് ലീവ്..." ചിന്നു കളിയാക്കി പറഞ്ഞതും അഭിയേട്ടൻ ഒന്നു ചിരിച്ചു ശേഷം എന്നെയോരു നോട്ടവും... അതെന്തിന് വേണ്ടി...ആള് ഒന്നും മറന്നിട്ടില്ലെ... ഇനി ഒരു കല്യാണത്തിന് സമ്മതിക്കാത്ത അഭിയേട്ടനെ നിർബന്ധിച്ചത് താനാണ്... തെറ്റായി പോയോ...!! ദേവേട്ടനെ നഷ്ട്ടപെട്ടാൽ ആ സ്ഥാനത് മറ്റൊരാളെ...തന്നെ കൊണ്ട് സാധിക്കുമായിരുന്നോ... ഉത്തരം ഇല്ലാന്ന് തന്നെയാണ്...ആ എനിക്ക് അഭിയേട്ടനെ നിർബന്ധിക്കാനുള്ള അർഹതയുണ്ടോ.... ആലോചനയോടെ ഞാൻ അഭിയേട്ടന്റെ മുഖത്തേക്ക് നോക്കി...എന്ത് കൊണ്ട് ഞാനിത് മുന്നേ ആലോചിചില്ല...ആ നേരവും അഭിയെട്ടന്റെ കണ്ണുകൾ എന്റെ മുഖതായിരുന്നു... കുറ്റബോധം കൊണ്ട് പതിയെ ഉള്ളിലേക്ക് വലിഞ്ഞു...അമ്മയും മുത്തശ്ശിയും ഊണിനുള്ള വിഭവങ്ങൾ പാത്രത്തിലാക്കുന്നുണ്ടായിരുന്നു... അവരെ കൂടെ കൂടി ഓരോന്നും ടേബിളിലേക്ക് എടുത്ത് വെച്ചു...

ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത്...കുസൃതിയും കളിയും നിറഞ ദേവേട്ടന്റെ സംസാരം അമ്മയും മുത്തശ്ശിയും ആസ്വദിക്കുന്നത് കണ്ട് വല്ലാത്ത സന്തോഷം തോന്നി... ഉച്ചമയക്കത്തിനായി എല്ലാവരും പോയതും റൂമിൽ കയറി അലമാരയിൽ വെച്ചിരുന്ന ദേവേട്ടന്റെ തുണി എടുത്ത് ഞാൻ ബെഡിലെക്കിട്ടു... എന്റെയാ...!!! വട്ടം പിടിച്ചു ചെവിയിൽ ചുണ്ട് കൊണ്ട് കടിച്ചു... ഇക്കിളി എടുത്ത് ഞാൻ തല വെട്ടിയതും ഒന്ന്കൂടെ ദേഹത്തെക്ക് അമർത്തിയിരുന്നു... "വിട്ടേ ദേവേട്ട...പാന്റ് മാറിക്കോളു..." "പിണക്കതിലാണോ..." ഒന്നും മിണ്ടിയില്ല.... ആ കൈകൾ സാരി വകഞ്ഞു മാറ്റി നഗ്നമായ വയറിൽ സ്ഥാനം പിടിക്കുന്നത് അറിഞ്ഞു... ഒന്നു പിടഞ്ഞു കൊണ്ട് കൈ മാറ്റാൻ നോക്കി... "തിരക്കായി പോയി...അല്ലെങ്കിൽ എന്റെ ആമി കൊച്ചിന്റെ അടുത്തേക്ക് ഞാൻ വരില്ലേ..." തിരിഞ്ഞു നോക്കിയപ്പോ ആ മുഖത്ത് പതിവ് കള്ളച്ചിരി... ചിരി വന്നെങ്കിലും ഗൗരവം നടിച്ചു... "ദേവേട്ടൻ കിടന്നോളു...ക്ഷീണം കാണും..." നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ... നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ...

കസ്തൂരി മാനേ തേടുന്നതാരെ നീ... നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ... പതിയെ മൂളികൊണ്ട് എന്നെ തിരിച്ചു നിർത്തി.... ഹൃദയസഖീ സ്നേഹമയീ... ആത്മസഖീ അനുരാഗമയീ... എന്തിനു നിന്‍ നൊമ്പരം ഇനിയും... എന്തിനു നിന്‍ നോവുകള്‍ ഇനിയും.. എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ... ബാക്കി കൂടെ മൂളി കവിളിൽ അമർത്തി ചുംബിച്ചു...ആ ചുണ്ടുകൾ ദിശമാറി അധരങ്ങളിൽ തൊട്ടു... ദീർഘ ചുംബനം... ദേവേട്ടന്റെ ഇരുചുണ്ടുകൾകൊണ്ടും എന്റെ കീഴ്ചുണ്ട് വലിച്ചു നുണഞ്ഞു... കൈകൾ ആ മുടിയിൽ പിടിചു വലിച്ചു...ചുണ്ട് വിട്ട് പരസ്പരം നാവു കൊണ്ട് യുദ്ധം ചെയ്തു...തോളിൽ നിന്നും സാരി അഴിഞ്ഞു മാറി...കൂടാതെ ആ കൈകൾ ബ്ലൗസിന് മുകളിലൂടെ എന്തിനോ പരതി കൊണ്ടിരുന്നു... വലതു മാറിടത്തിൽ ശക്തമായി അമർത്തിയതും ഒന്നെങ്ങി കൊണ്ട് ആളെ അള്ളിപിടിചു...

ശ്വാസമെടുക്കാൻ പ്രയാസം തോന്നിയതും ആഗ്രഹമില്ലാഞ്ഞിട്ട് കൂടി ആ ചുണ്ടുകൾ എന്നിൽ നിന്നും വേർപിരിഞ്ഞു... എടുത്ത ഉടനെ ആളെന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...മുഖം ഉയർത്തി നോക്കാൻ പ്രയാസം തോന്നി...ആ കൈകൾ ഇപ്പോഴും മാറിൽ തന്നെയാണ്... പതിയെ എന്നെ ചായ്ച്ചു കിടത്തി ആളെന്റെ മുകളിലേക്ക് കിടന്നു...ആൾടെ ഷർട്ട് അഴിച്ചു മാറ്റി മുഖം എന്റെ കഴുത്തിടുക്കിൽ അമർന്നു...ചുണ്ടും നാവും കുസൃതി കാണിക്കുന്നത് അറിഞ്ഞിട്ടും ഒന്നും പ്രതികരിക്കാൻ കഴിയാതെ ഞാൻ ബെഡ്ഷീറ്റിൽ മുറുക്കി പിടിച്ചു... മുഖം താഴ്ന്നു മാറിടത്തിലും അവിടെന്ന് വയറിലും ഇക്കിളി കൂട്ടുന്നതറിഞ്ഞു... വെളുത്ത പഞ്ഞികെട്ട് പോലുള്ള ഇളം വയറിന്റെ ഒത്ത നടുക്കുള്ള പൊക്കിൾ ചുഴിയുടെ ആഴമൊന്നളക്കാൻ അവന്റെ നാവിന് വല്ലാത്ത കൊതി തോന്നി...

ചുണ്ട് കൊണ്ട് അമർത്തി ചുംബിച് നാവ് ആ ചുഴിയുടെ രുചിയറിഞ്ഞതും മതിയാകാത്ത പോലെ വീണ്ടുമവൻ രുചിച്ച് കൊണ്ടിരുന്നു... ദേവേട്ടാ...!!! അവന്റെ കൈകൾ താഴ്ന്ന് സാരിയുടെ ഞൊറി അഴിച് മാറ്റാൻ തിടുക്കം കൂട്ടുന്നത് കണ്ട് ഞെട്ടലോടെ അവന്റെ പേര് വിളിച് അവള് തിരിഞ്ഞു കിടന്നു... ശ്വാസം എടുക്കാൻ പ്രയാസം തോന്നി... ആദ്യമായാണ് ഇങ്ങനെ... അവളുടെ പുറം മേനിയിൽ ഒട്ടും വേദനിപ്പിക്കാതെ പതിയെ അവനും ചാഞ്ഞു... നീണ്ട മുടിയിൽ മുഖം ഒളിപ്പിച് അവിടെ അമർത്തി ചുംബിച്ചു... "എനിക്ക് നിന്നെ വേദനിപ്പിക്കാൻ കൊതിയായെടി..." കുസൃതി നിറഞ്ഞ ശബ്ദം...കൂടെ മുടി വകഞ്ഞു മാറ്റി പുറം കഴുത്തിൽ അമർത്തി ചുംബിച്ചു... കള്ളനാ...!!! എന്റെ ദേവേട്ടൻ ഭയങ്കര കള്ളനാ...!!! ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story