പൊഴിയും വസന്തം...💔ഭാഗം 28

pozhiyum vasantham

രചന: സിനു ഷെറിൻ

 "അഭിക്ക് ഈ കൊച്ചിനെയും ഇഷ്ട്ടായില്ലെന്ന്...സുലുവിന് നല്ല സങ്കടമുണ്ട്...നീയാണ് അവന്റെ മനസ്സിൽ എന്നാ അവള് ഇന്നും പറഞ്ഞത്..." രാവിലെ ചായക്കുള്ള പത്തിരി പരത്തി കൊണ്ടിരിക്കുമ്പോഴാണ് അമ്മ പറഞ്ഞത്...പരത്തി കൊടുക്കുന്ന പത്തിരി ചുട്ട് എടുക്കുകയായിരുന്നു അമ്മ... "അങ്ങനെ ഒന്നുമില്ലമ്മേ...അഭിയെട്ടന് കുട്ടിയെ ഇഷ്ട്ടായി കാണില്ല അതാവും..." "നല്ല സുന്ദരി കൊച്ചാന്ന സുലു പറഞ്ഞെ...പോരാത്തതിന് നഴ്സിംഗോക്കെ പഠിച് വലിയ ജോലി യുള്ള കുട്ടിയാ..." മറുപടി ഒന്നും മിണ്ടാതെ പരത്തി കൊണ്ടിരുന്നു... "അവള് ഇന്ന് എന്നോട് പറയാ...ആമിയെ അഭിയെ കൊണ്ട്തന്നെ ആലോചിച മതിയായിരുന്നു...അവന്റെ റൂം നേരാക്കിയപ്പോ നിന്റെ കൊച്ചിലെ ഉള്ളൊരു ഫോട്ടോ കിട്ടിയെന്ന്...അത്രക്ക് ഇഷ്ട്ടമാണ് നിന്നെ എന്ന്..." എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് സ്വകാര്യമായിട്ടമ്മ പറഞ്ഞു.. "അഭി നല്ല പയ്യനാ..പക്ഷേ ദേവൻ കുഞ്ഞിന് എന്താ ഒരു കുറവ്..നല്ല തങ്കപെട്ട കൊച്ചനാ...മുത്തശ്ശിക്കിപ്പോ അവനെ കുറിച് പറയാനേ നേരോള്ളൂ...ഭാഗ്യാ നിന്റെ..."

അതിലും ശബ്ദം താഴ്ത്തി വീണ്ടും പറഞ്ഞു...ഒന്നു മൂളി കൊണ്ട് ബാക്കി പണിയിലേക്ക് തിരിഞ്ഞു... എല്ലാം ഒരുക്കി കഴിഞ്ഞ് ദേവേട്ടനെ ചെന്ന് വിളിച്ചു..ആള് നല്ല ഉറക്കത്തിൽ തന്നെയാണ്... കമിഴ്ന്നു കിടക്കുകയായിരുന്നു...അടുത്തേക്ക് ചെന്നതും കണ്ണ് തുറക്കാതെ തന്നെ വലത് കൈ കൊണ്ട് വട്ടം പിടിച് അടുത്തേക്ക് വലിച്ചു... "എണീറ്റെ ദേവേട്ടാ...പോകണ്ടേ...അമ്മ വിളിക്കണ്ടാന്ന് പറഞ്ഞത് കൊണ്ട ഇത്രയും നേരം വിളിക്കാതിരുന്നെ..." "നല്ല തണുപ്പാമി...ഇത്തിരി നേരം ഒരുമിച്ച് കിടന്നിട്ട് പോകാം..." "അയ്യടാ...കൊഞ്ചാതെ എണീറ്റെ..." "നല്ല കൊച്ചല്ലേ...എന്റെ പെണ്ണല്ലേ...ഇച്ചിരി നേരം..." കണ്ണ് തുറന്ന് ഒന്നുകൂടെ അടുത്തേക്ക് വലിച്ചു മാറിൽ മുഖം അമർത്തി കിടന്നു...ഒന്നും മിണ്ടാതെ കുറച്ച് നേരം...കൈകളുടെ ദിശ മാറുന്നതറിഞ് ആ കൈ പിടിച്ചേടുത്ത് വിരലിൽ കടിച്ചു... വഷളൻ...!!!

ചുണ്ട് കടിച്ചു പിടിച്ചുള്ള ചിരിയായിരുന്നു മറുപടി... വല്ലാത്തൊരു ഭംഗി...!! കൊതി തീരെ ആ മുഖം പിടിച്ചേടുത്ത് ചുംബിച്ചു...എന്നിട്ടും മതിയാകാത്ത പോലെ ആളെ അണച്ചു പിടിച്ചു... എന്റെ പ്രണയം...!! എന്റെ മാത്രം...!! ഭക്ഷണം കഴിച്ചു പോകാൻ ആയി ഇറങ്ങി...അഭിയേട്ടനെ പിന്നെ കണ്ടിട്ടേ ഇല്ലാ...അല്ലേൽ ആളോട് ഇതിനെ കുറിച് ചോദിക്കണം എന്നുണ്ടായിരുന്നു... അവസാനം ചിന്നുവിന്റെ കവിളിലും അമർത്തിയൊന്ന് മുത്തി ഇറങ്ങി... ഇല്ലിക്കലെത്തിയപ്പോ മീരയും പ്രിയയും ഉണ്ടായിരുന്നു... ഇന്നലെ രാത്രി വന്നതാണെന്ന് അറിഞ്ഞു... മീര വന്നു കെട്ടിപിടിച്ചു...മറ്റവൾക്ക് സ്വതവേ പുച്ഛം...ശ്രദ്ധിക്കാൻ പോയില്ല... ലീവ് ആണെന്നും രണ്ട് മാസത്തൊളം ഇവിടെ കാണുമെന്നും അറിഞ്ഞു... ഡ്രസ്സ്‌ മാറ്റി താഴേക്ക് ചെന്നു...അടുക്കളയിൽ കയറിയതും പിറകിൽ നിന്നാരോ കെട്ടിപിടിച്ചു... ദേവേട്ടനല്ല...!!

ആ ഗന്ധം തനിക്ക് മനപാഠമാണ്... വളയിട്ട കൈകൾ കണ്ടതും സംശയത്തോടെ തിരിഞ്ഞു നോക്കി... മാളു... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു...കണ്ടിട്ട് മതിയാകാത്ത പോലെ മുറുക്കി പിടിച്ചു... വിശേഷങ്ങൾ പറഞ്ഞു മുകളിലേക്ക് കയറി...കടയിൽ പോകുന്ന കാരണം എനിക്ക് അവളെ നേരാവണ്ണം കാണാൻ പറ്റിയിരുന്നില്ല...ഇന്ന് ലീവ് എടുത്ത് രാധേച്ചിയുടെ കൂടെ വന്നതാണ്... സെറ്റിയിൽ ഇരുന്ന് വിശേഷങ്ങൾ തുടർന്നു...സിന്ധുചേച്ചി തന്നെ ചോദിച്ചിരുന്നു എന്നറിഞ്ഞതും ഒരുപാട് സന്തോഷം തോന്നി... ചേച്ചിയുടെ നമ്പർ എല്ലാം പഴേ ഫോണിൽ ആയിരുന്നു...ഇങ്ങോട്ട് പോന്നപ്പോ അത് അമ്മക്ക് കൊടുത്തതായിരുന്നു...അതിൽ നിന്നും നമ്പർ എടുക്കാനും മറന്നു...ആലോചിചപ്പോ നിരാശ തോന്നി... മറന്നു കൂടാ..തന്നെ ഒരു മകളെ പോലെ കണ്ട് സ്നേഹിച്ചവരാണ്... വൈകീട്ട് ആണ് രാധേച്ചിയുടെ കൂടെ അവള് തിരികെ പോയത്...

ദിവസങ്ങൾ മാറ്റമില്ലാതെ കഴിഞു പോയി... പ്രണയചൂടിൽ സമയം നീങ്ങുന്നതറിയാതെ രണ്ട് പേർ... ഇടക്കുള്ള കുസൃതി കാണുമ്പോ ആ പഴേ പതിനഞ്ചു കാരനെ ഓർമ വരും...തന്നെ രക്ഷിച്ചു ഹൃദയം കൊണ്ട് പോയ ചോക്ലേറ്റ് പയ്യനെ... തന്റെ പ്രണയത്തെ കുറിച് ഇന്നേവരെ ആളോട് പറഞ്ഞിട്ടില്ല...ആള് അറിഞ്ഞിട്ടുമില്ല... പറയണം...ഇരു മെയ്യും ഒന്നായ് മാറുന്ന നിമിഷം...വിയർത്തൊട്ടി ക്ഷീണിച്ചു കിടക്കുന്ന നേരം...ആൾടെ നെഞ്ചോരം ചേർന്ന് ആ ഹൃദയതാളം കേട്ട് തന്റെ കാലങ്ങളായുള്ള പ്രണയം... ആൾക്ക് അതൊരു ഞെട്ടൽ ആയിരിക്കാം..തന്നെ മതിവരാതെ ചുംബിചെക്കാം...മറച്ചു വെച്ചതിനു പരിഭവം പറയുമായിരിക്കും...ആ പരിഭവതിൽ ആളെ ഒന്ന്കൂടെ സ്വന്തമാക്കണം...ക്ഷീണിച്ച എന്നെ വീണ്ടും മതിവരാതെ ചുംബിക്കണം... നെറ്റിയിൽ കണ്ണിൽ കവിളിൽ ചുണ്ടിൽ കഴുത്തിൽ മാറിൽ വയറിൽ കാൽ വിരലിൽ...നഗ്നമായ ദേഹം മുഴുവൻ ആൾടെ ചുംബനം കൊണ്ട് നിറയണം... ഓർക്കെ നാണം വന്നു മൂടുന്നതറിഞ്ഞു... ദേവേട്ടൻ രാവിലെ അത്യാവശ്യമുണ്ടെന്നു പറഞ്ഞു പോയതാ...

നേരം വൈകുമെന്ന് ആദ്യമേ പറഞ്ഞിരുന്നു...വിളിച്ചു നോക്കിയപ്പോ ഫുഡ്‌ വേണ്ടേന്നും പറഞ്ഞു... അത്തായം കഴിച്ചു അച്ഛമ്മയുടെ അടുത്ത് പോയിരുന്നു...ഒരുപാട് നേരം...പരസ്പരം കഥ പറഞ്ഞിരുന്നു... നേരം വൈകിയതും ആളെന്നെ കിടക്കാൻ പറഞ്ഞയച്ചു...റൂമിൽ കയറിയപ്പോ പതിവില്ലാതെ പ്രിയ ബെഡിൽ ഇരിക്കുന്നത് കണ്ട് സംശയത്തോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു... ഞാൻ മടക്കി വെച്ചിരുന്ന ദേവേട്ടന്റെ ഷർട്ട്‌ എടുത്ത് അവളുടെ മടിയിൽ വെച്ചിട്ടുണ്ട്...എന്നെ കണ്ടതും അതെടുത്ത് ഒന്നു ആഞ്ഞു മണത് ചിരിയോടെ എന്റെ അടുത്തേക്ക് വന്നു... എന്റെ ചുറ്റും നടന്ന് എന്നെ ആകെ മൊത്തം അവളൊന്നു ശ്വാസിചു... "തെറ്റിയില്ല...ദേവേട്ടന്റെ ഷർട്ട്‌ന് പോലും ഇപ്പൊ നിന്റെ മണമാണല്ലോ...അപ്പൊ ആൾടെ ശരീരത്തിനും..." ഒരു പുച്ഛത്തോടെ അവളെന്റെ മുഖത്ത് നോക്കി...ഇഷ്ട്ടപെടാത്ത മട്ടിൽ ഞാൻ മുഖം തിരിച്ചു... അതെ സമയം അവളെന്റെ കവിളിൽ കുത്തി പിടിച് അവളെ നേർക്ക് തിരിച്ചു... "പൊട്ടിയാണ് നീ...ദേവേട്ടനെ അത്രയധികം സ്നേഹിക്കുന്നുണ്ടൊ..."

ക്രൂരഭാവമായിരുന്നു അവളിൽ...വേദന എടുത്ത് ഞാൻ ബലമായി അവളുടെ കൈ എടുത്ത് മാറ്റി... അടുത്ത നിമിഷം അവളെന്റെ മുടി പിടിച്ചു മുന്നിലേക്ക് വലിച്ചു...കണ്ണുകൾ കഴുത്തിൽ പതിഞ്ഞു.. തലേന്ന് രാത്രിയിലെ പ്രണയത്തിന്റെ ഭാഗമായി ദേവേട്ടൻ തന്നൊരു സമ്മാനം വെളുത്ത കഴുത്തിൽ ചുവന്ന പാടിൽ തിളങ്ങി... അവളുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു... "പൊട്ടിയാണ് നീ...സ്നേഹിച് ചതിക്കപെട്ടവൾ...എന്തിന് വേണ്ടി...എന്തിന് വേണ്ടിയാമി നിന്റെ ശരീരം നീ ദേവേട്ടന് മുന്നിൽ കാഴ്ച വെച്ചു..." അലറുകയായിരുന്നവൾ...ദേഷ്യത്തോടെ അവളെ പിടിച്ചു തള്ളി...വീഴാൻ ആഞ്ഞവൾ എന്റെ മുടി പിടിച്ചു വലിച്ചു... വേദനകൊണ്ട് ഞാൻ മുടി വലിച്ചെടുത്തു... "എന്റെയാണ് ദേവേട്ടൻ...അതിന് നിനക്കെന്താ..." ദേഷ്യത്തോടെ ഞാൻ വിളിച്ചു ചോദിച്ചു...ക്രൂരമായി ചിരിച്ചതല്ലാതെ അവളൊന്നും പറഞ്ഞില്ല... "നീ വിശ്വാസിക്കുന്നുണ്ടോ ദേവേട്ടൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്...അവന് നിന്നെ സ്നേഹിക്കാൻ കഴിയില്ല...നിന്റെ ശരീരതോട് തോന്നിയ ഭ്രമം...

അതിന് വേണ്ടി മാത്രമായിരിക്കും നിന്നെ..." "പ്രിയാ...മതി...ഇറങ്ങി പോ..." ക്ഷമകെട്ട് ഞാൻ വിളിച്ചു പറഞ്ഞു...ദേഷ്യത്തോടെ അവളെ മുഖത്തേക്ക് തുറിച്ചു നോക്കി... "നിന്നെയെന്നല്ല ആരെയും ദേവേട്ടൻ സ്നേഹിക്കാൻ കഴിയില്ല...കാരണം ആ മനസ്സ് മറ്റൊരുത്തിക്ക് സ്വന്തമാണ്..." ശാന്തമായി പറഞ്ഞു...ദേഷ്യം ഒട്ടും കുറയാതെ ഞാൻ അവളെ മുഖത്തേക്ക് തുറിച്ചു നോക്കി... "ഞാൻ ഇത് പറഞ്ഞാലൊന്നും നീ വിശ്വാസിക്കില്ലെന്ന് എനിക്കറിയാം...എന്റെ കൂടെ വാ..." കൈ കെട്ടി ഞാൻ അവളെ തുറിച്ചു നോക്കി... "ഞാൻ വിശ്വാസിചിരിക്കുന്നു...ഇനി നീ ഇറങ്ങി പോ..." ഡോർന് നേരെ വിരൽ ചൂണ്ടി കൊണ്ട് ഞാൻ ഒച്ചയിട്ടു...ദേഷ്യം വന്നിരുന്നു...തന്റെ ദേവേട്ടനെ കുറിച് ഒരുത്തിയും പറയുന്നത് കേട്ട് നിൽക്കാൻ എന്നെ കൊണ്ട് കഴിയില്ല... "എന്റെ കൂടെ വാ..." ദേഷ്യത്തോടെ എന്റെ കയ്യിൽ പിടിച്ചു വലിച് നടന്നു...

കൈ വലിക്കാൻ ഒരുപാട് ശ്രമിചെങ്കിലും അതിലും ദേഷ്യമായിരുന്നു അവൾക്ക്... മുകളിലേ പൂട്ടിയിട്ട മറ്റൊരു മുറിക് മുന്നിൽ നടത്തം നിന്നു...പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് തുറക്കുമ്പോ തീർത്തും പുച്ഛമായിരുന്നു അവൾക്ക്... വൃത്തിയിൽ സൂക്ഷിച്ച മുറി... എടുത്ത് പറയാൻ ഒന്നുമില്ല...സാധാരണയുല്ലൊരു മുറി... എന്റെ കൈ വിടുവിച്ച് ആ റൂം മുഴുവൻ പ്രിയ എന്തിനോ വേണ്ടി തിരയുകയായിരുന്നു...നെറ്റി ചുളിച്ച് ഞാൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു... ആമി... മീര വിളിയോടെ റൂമിലേക്ക് കയറി വന്നു...തിരിഞ്ഞു നോക്കിയ ഞാൻ അവളെ കണ്ണിലെ പേടിയും പരിഭ്രാന്തിയും കണ്ട് ശെരിക്കും അത്ഭുതപെട്ടു... എന്താ ഇതിന്റെ ഒക്കെ അർത്ഥം... തന്റെ ദേവേട്ടൻ...! അത്രയും നേരം ധൈര്യത്തോടെ നിന്നിരുന്ന എന്നിൽ ഭയം വന്നു മൂടുന്നതറിഞ്ഞു... തിരച്ചിലിനൊടുവിൽ കബോർഡിൽ നിന്നും തേടിയതെന്തോ കണ്ടെത്തിയ പോലെ അവളുടെ കണ്ണുകൾ വന്യമായി തിളങ്ങി... "Mrs അർജുൻ ദേവ്...ഞാൻ പറഞ്ഞപ്പോ നിനക്കെന്നെ വിശ്വാസമില്ലാ അല്ലെ...തെളിവുണ്ട് എന്റെ കയ്യിൽ...

നിന്റെ ദേവേട്ടന് നിന്നെ ഒരിക്കലും പ്രണയിക്കാൻ കഴിയില്ല എന്നതിനുള്ള തെളിവ്...കാണ് നീ...കൺ നിറച് കാണ്..." അലർച തന്നെയായിരുന്നത്....കയ്യിലുള്ള ഫ്രെയിം തൊട്ടടുത്ത ബെഡിലെക്കെറിഞവൾ... ഞൊടിയിടയിൽ ഞാൻ ആ ഫ്രെയിമിലേക്ക് നോക്കി... ദേവേട്ടന്റെ നെഞ്ചോരം ചേർന്ന് നിൽക്കുന്നൊരു പെണ്ണ്...രണ്ട് പേരുടെയും കണ്ണുകളിൽ പ്രണയത്തിൻ തിളക്കം...!! കണ്ണുനീർ വന്നു കാഴ്ചയെ മറച്ചു...കണ്ണുകൾ അമർത്തി ഒന്നടച് ഞാൻ വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി... "ഞാൻ പറഞ്ഞില്ലേ ആമി...നീ പൊട്ടിയാ...വെറും പാവ...ഇവരെല്ലാം നിന്നെ പറ്റിക്കുകയാ...സ്നേഹം അഭിനയിക്കുകയാ...നാളെ ഒരിക്കൽ ഇവള് വന്നു കഴിഞ്ഞാൽ ഒഴിഞ്ഞു കൊടുക്കാനുള്ളതാ നിന്റെ സ്ഥാനം...

ഇനി നിനക്ക് എന്താ പറയാനുള്ളത് മീര...ഞാൻ പറഞ്ഞത് ശെരിയല്ലേ...ഇല്ലെങ്കി നീ പറാ..ഈ ഫോട്ടോയിൽ ഉള്ളത് നിന്റെ സ്വന്തം ചേച്ചിയല്ലെന്ന്...ഇവര് തമ്മിൽ പ്രണയിക്കുന്നില്ലെന്ന്...കല്യാണം ഉറപ്പിച്ചിട്ടില്ലെന്ന്..." ഞാൻ ഞെട്ടി കൊണ്ട് മീരയെ നോക്കി... ഇവളുടെ ചേച്ചി...തന്റെ ദേവേട്ടന്റെ പ്രണയം... ഇല്ലാ....!!!! ഉള്ളിൽ അലറി കരഞ്ഞു ഞാൻ ഒരു ആശ്രയത്തിനായ് മീരയുടെ മുഖത്തെക്ക് നോക്കി... ഒന്നും പ്രതികരിക്കാതെ അവൾ തലതാഴ്ത്തി നിൽക്കുന്നത് കണ്ട് നെഞ്ചിൽ വെള്ളിടി വെട്ടി... സത്യങ്ങൾ...പരമമായ സത്യം.... എങ്കിലും ഇതെല്ലാം വെറും നുണയാണെന്ന് കേൾക്കാൻ മോഹിച്ചു...പാഴ്മോഹം ആണെന്ന് അറിഞ്ഞിട്ടും വെറുതെ ആശിച്ചു...!!!..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story