പൊഴിയും വസന്തം...💔ഭാഗം 29

pozhiyum vasantham

രചന: സിനു ഷെറിൻ

ആമി.. ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ട് ഡോറിൽ ശക്തമായി മുട്ടുന്നുണ്ട്... അടഞ്ഞു പോയ കണ്ണുകൾ പതിയെ തുറന്നു...ഇരുട്ടിയിട്ടുണ്ട്... മിഥുന്റെ കല്യാണം കഴിഞ്ഞ് വന്നു കിടന്നതാണ്...ഇത്രയും നേരം ഉറങ്ങിയോ... ആമി... ജൂലി വീണ്ടും വിളിച്ചു കൂവുന്നുണ്ട്...കണ്ണൊന്നു അമർത്തി തിരുമ്മി വാതിൽ തുറന്നു... കൂർപ്പിച്ചു നോക്കികൊണ്ട് റൂമിലേക്ക് കയറി... "എന്ത് ഉറക്കാ നീ ഉറങ്ങിയേ...മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്...വിളിച്ചു കൂവി അപ്പുറത്തെ ഫ്ലാറ്റിലേക്ക് കേട്ട് കാണും..." ഒരു തരം ആശ്വാസവും ദേഷ്യവും കലർന്ന സ്വരം...ചിരിയോടെ പിന്നിൽ നിന്നും കെട്ടിപിടിച്ചു... "വല്ല ആത്മഹത്യയും ചെയ്‌തെന്ന് കരുതിയോ..." തമാശയോടെ അവളെ തോളിൽ മുഖം അമർത്തി...കയ്യിൽ ചെറുങ്ങനെ അടിച്ചു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി... "ഇത്രയും നാളും എല്ലാം അറിഞ്ഞുകൊണ്ടല്ലേ ജീവിചെ...മുന്നിൽ നേരിട്ട് കണ്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല...അതിന്റെ ചെറിയൊരു സങ്കടം... അത്ര മാത്രമേ ഒള്ളൂ..." "നീ മുഖം കഴുകി വാ...ഫുഡ്‌ എടുത്ത് വെക്കാം..."

കവിളിൽ അരുമയായി തലോടി അവൾ ഇറങ്ങി പോയി... ഫ്രഷ് ആയി താഴെ എത്തിയപ്പോ അവൾ ഫുഡ്‌ എല്ലാം വിളമ്പി കാത്തിരിക്കുന്നുണ്ട്... "ഡേവിച്ചായൻ വരാൻ നാല് ദിവസം കഴിയുമെന്ന്..." "അതെന്താ പെട്ടന്ന് നീട്ടിയെ..." "അറിയില്ല...മീറ്റിംഗ് ആയിരിക്കും..." ഫുഡ്‌ കഴിച്ചു ടീവി കണ്ടിരുന്നു...നല്ലൊരു ഉറക്കം കഴിഞ്ഞത് കൊണ്ട് തന്നെ ഇനി ഉറക്കം ശെരിയാവില്ല... സൂര്യ ടീവിയിൽ ചോക്ലേറ്റ് പടം...ഓർമ്മകൾ വീണ്ടും ആ പത്ത് വയസ്സ് കാരിയിലേക്ക് സഞ്ചരിച്ചു... വറുത്തു വെച്ച ചോളാപൊരി കൊറിച്ച് കൊണ്ട് ജൂലി ആസ്വദിച്ചു കാണുന്നുണ്ട്... ഇഷ്ട്ടപെടാത്ത മട്ടിൽ ഞാൻ ചാനൽ മാറ്റി...പല്ലുകൊണ്ട് പോപ്പ്കോൺ ആഞ്ഞൊന്ന് കടിച് അവളെന്നെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി... ഇടം കണ്ണിട്ട് കണ്ടെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ ചാനൽ മാറ്റികൊണ്ടിരുന്നു...

"എന്ത് അടിപൊളി സിനിമയാടി...ഒലക്ക...കാണാനും സമ്മതിക്കില്ല..." വിടർത്തിയിട്ട എന്റെ മുടി പിടിച്ചു വലിച്ചു...വേദന എടുത്തില്ലേങ്കിലും ഞാൻ തിരിച്ചും വലിച്ചു... മതിയല്ലോ പൂരം... സിനിമയും ടീവിയും വിട്ട് പരസ്പരം തല്ല് കൂടി...ഒടുക്കം മടുത്തപ്പോ റൂമിൽ പോയി കിടന്നു... നേരം വൈകിയത് കൊണ്ടാവാം കിടന്നതെ ജൂലി ഉറങ്ങി... മലർന്ന് മുകളിലോട്ടും നോക്കി ഞാനും... അത്രയും നല്ല നേരം നിമിഷ നേരം കൊണ്ട് പൊഴിഞ്ഞു... വീണ്ടും ഓർമ്മകൾ കുത്തി നോവിച്ചു... ആൾടെ താലിയും സിന്ദൂരവും അണിഞ്ഞ അവളെ ഓർക്കും തോറും മനസ്സ് കൈവിട്ട് പോയി കൊണ്ടിരുന്നു... തന്ന ചുംബനങ്ങളും സ്നേഹവുമെല്ലാം ചുട്ടു പൊള്ളിക്കും പോലെ... എന്റെയാ...!!! അങ്ങേയറ്റം സ്വാർത്ഥതയും കുശുമ്പും നിറഞ്ഞ സ്വരം വീണ്ടും കാതിൽ തട്ടുന്ന പോലെ... എന്നെക്കാൾ അവകാശം അവൾക്കുണ്ടായിരുന്നോ...

അതാണോ എന്നെ വേണ്ടെന്ന് വെച്ചത്... തംബുരുവിനെ സ്നേഹിച്ച പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല...നിന്നെ പോലും...!!! കേൾക്കാൻ പാടില്ലാതതെന്തോ കേട്ട പോലെ ഞാൻ ചെവി രണ്ട് കൈ കൊണ്ടും പൊത്തി പിടിച്ചു... മാസങ്ങൾ കഴിഞ്ഞിരിക്കുന്നു... ആ വാക്കുകൾ മാത്രം ആയിരം ഇരട്ടി മൂർച്ചയോടെ ഇന്നും ഇടനെഞ്ചിനെ കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു... മറന്നു എന്ന് സ്വയം നടിക്കുന്നു...അങ്ങനെ മറക്കാൻ കഴിയുമോ തനിക്ക്... അത്രയും സ്നേഹിച് പ്രണയിച്ചു സ്വന്തമാക്കിയതല്ലെ താൻ.. ഓർക്കാൻ ഇഷ്ട്ടപെടാത്ത പോലെ ഞാൻ എണീറ്റിരുന്നു... ഉറങ്ങാൻ കഴിയുന്നില്ല...അടുത്ത് കിടക്കുന്ന ജൂലിയെ നോക്കി... ഒന്നും അറിയാതെ സുഖമായി ഉറങ്ങുകയാണ്... എന്നാ തനിക്കിനി ഇതുപോലെ ഒന്ന്..!!! ഉറക്കം കിട്ടാതെ ഒരുപാട് നേരം...പതിയെ മിഴികൾ അടഞ്ഞത് എപ്പോയാണെന്ന് ഓർമയില്ല... ജൂലി വന്നു തട്ടി വിളിക്കുന്നുണ്ട്...കുളിയെല്ലാം കഴിഞ്ഞു മുടി ഉണക്കുന്നുണ്ട്... "എന്ത് ഉറക്കാ പെണ്ണെ...ഞാനിന്ന് നേരത്തെ എണീറ്റു..അതുകൊണ്ട് കുളിക്കാൻ പറ്റി...

വേഗം പോയി ഫ്രഷ് ആയി വാ...നമ്മക്ക് രണ്ട് പേർക്കും ഇന്ന് ബ്രഡും ഓംലറ്റും കഴിക്കാം..." ഒരു ഇളിയോടെ ഷെൽഫ്ന്ന് ഡ്രസ്സ്‌ എടുത്ത് അവൾ ഒരുങ്ങാൻ പോയി... വേഗം എണീറ്റ് ഫ്രഷ് ആയി ജീനും ടോപ്പും ഇട്ട് മുടി പോണി ടൈൽ കെട്ടി വെച്ച് ബാഗും ഐഡി കാർഡും എടുത്ത് ഇറങ്ങി... ടേബിളിൽ രണ്ട് പ്ലേറ്റിൽ ബ്രഡും ഓംലറ്റും ആക്കി വെച്ചിട്ടുണ്ട്...തൊട്ടടുത്ത് ഒരു കപിൽ കോഫിയും... ഇവൾക്കിതെന്ത്‌ പറ്റി...അല്ലെങ്കിൽ രാവിലെ എണീറ്റ് വരാൻ മടിയുള്ള പെണ്ണാ...ആലോചനയോടെ ചെയറിലെക്കിരുന്നു... "ആമി...." തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി പോയി... സ്ലീവ്ലെസ്സ് സാരിയുടുത്ത് മിതമായ മേക്കപ്പിൽ അടിപൊളിയായി നിൽക്കുന്നു... "ഹരിയേട്ടന്റെ കണ്ണിലൂടെ നോക്കി പറാ...എങ്ങനെയുണ്ട്..." കൈ രണ്ടും എളിയിൽ കുത്തി സ്റ്റൈൽ ആയിട്ട് ചോദിച്ചു... ചെയറിൽ നിന്നും എണീറ്റ് കീഴ്ചുണ്ട് ഒന്നു കടിച്ചു വിട്ട് ഞാൻ അവളെ അടുത്തേക്ക് ചെന്നു... സാരികിടയിലൂടെ കാണുന്ന ഇത്തിരി വയറിൽ പിടിച്ചു അടുത്തേക്ക് വലിച്ചു... "ജൂലി...മൈ ഡാർലിംഗ്..ഐ ലവ് യു...ഈ കണ്ണുകൾ ചുണ്ടുകൾ കവിളുകൾ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു...ഒരു ഫ്രഞ്ച് തന്നോട്ടെ ഞാൻ..."

വല്ലാത്ത ഭാവത്തിൽ മുഖം അടുപ്പിച്ചു അടുത്തേക്ക് ചെന്നതും നെഞ്ചിൽ പിടിച് ഒറ്റ തള്ളായിരുന്നവൾ... "അയ്യേ...അങ്ങേര് ഇത്തരക്കാരനാണോടി... ഗർഭിക്കോ..." ചൂണ്ടു വിരൽ കടിച് സംശയത്തോടെ അവൾ സീറ്റിൽ വന്നിരുന്നു... "ആർക്കറിയാം..." "അയ്യടി..എന്റെ ഹരിയേട്ടന് നല്ല കണ്ട്രോൾ ആണ്..." "അത് പോട്ടെ...എന്താ ഇന്ന് പതിവില്ലാതെ സാരി ഒക്കെ..." ഒരു സിപ് കോഫി കുടിച് കൊണ്ട് അവളെ നോക്കി... "ഇന്നൊരു പ്രൊപോസൽ സീൻ പ്രതീക്ഷിചോ മോളെ...ഈ അച്ചായത്തി കൊച് ഹരിയേട്ടനെ കറക്കി എടുക്കുന്നത് കണ്ടോ..." ഗമയിൽ ആളൊന്നു മൂരി നിവർത്തി... "കാലം കുറച്ചായി കേൾക്കാൻ തുടങ്ങിയിട്ട്...വല്ലതും നടക്കോ..." "വെയിറ്റ് ആൻഡ് സീ..." കൊണ്ട് വെച്ച ഫുഡ്‌ വേഗം കഴിച്ചു പോകാനായി എണീറ്റു... ഓഫീസിലെത്തിയപ്പോ പതിവ് പോലെ തന്നെ മുന്നിലായി ഹരിയെട്ടനുണ്ട്... പുഞ്ചിരിച് കൊണ്ട് നിൽക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്...അത്രയും പാവം... ഭാവിയിൽ ജൂലിയെ എങ്ങനെ സഹിക്കുവോ എന്തോ...ഓർത്ത് കൊണ്ട് ഒരു ചിരിയോടെ ഉള്ളിലേക്ക് കയറി...

"നല്ല ആൾക്കാരാ...ഇന്നലെ ഒരു വാക്ക് മിണ്ടാതെ പോയി കളഞ്ഞു.." പിറകിൽ ഒരു ചിരിയോടെ ആളുണ്ട്..ഇച്ചിരി പരിഭവമുള്ള വാക്കുകൾ... "നീ പോന്ന സങ്കടം...ഞാനീ സാരി ചുറ്റിയതൊക്കെ വെറുതെയായല്ലോ എന്റെ കർത്താവേ..." മുഖം കോട്ടി അവളെന്റെ വയറ്റിൽ നുള്ളി... "പെട്ടന്നൊരു ക്ഷീണം തോന്നി...ഒച്ചയും ബഹളവും കേട്ടിട്ടാവും...ഹരിയേട്ടനെ നോക്കിയത കണ്ടില്ല..." "അതെയോ...ആമിക്കും സാരി ഉടുക്കാമായിരുന്നു...മോഡേൺ ഡ്രെസ്സിൽ അല്ലാതെ തന്നെ ഞാൻ സാരിയിൽ കണ്ടിട്ടെ ഇല്ലാ..." മുടിയിൽ വിരലോടിച്ച് ചമ്മലോടെയാണ് പറയുന്നത്... അധികം പഴകിയതല്ലാത്ത സാരിയും വാരി ചുറ്റി എണ്ണ പറ്റിപിടിച്ച മുടിയും നെറ്റിയിലൊരു പൊട്ടും തൊട്ട് ധൃതിയിൽ നടന്ന് പോകുന്നോരു പെണ്ണ്... ഒരുപാട് സ്വപ്‌നങ്ങൾ ഇല്ലാതെ ഒരിത്തിരി സ്വപ്നങ്ങൾ നിറവേറ്റാൻ പെടാപാട് പെടുന്നൊരു പാവം... ഇന്ന് ആവിശ്യത്തിലെറെ പണവും സൗകര്യങ്ങളും...കൂട്ടിന് സ്വന്തമെന്ന് പറയാൻ ആരുമില്ലെന്ന് മാത്രം... അമ്മ...മുത്തശ്ശി...അഭിയെട്ടൻ പിന്നെ തന്റെ ചിന്നു...കല്യാണം കഴിഞ്ഞിരിക്കണം...

ഓർക്കുന്നുണ്ടാവുമൊ തന്നെ..അതോ എല്ലാം ഉപേക്ഷിച്ചു നാട് വിട്ട ചേച്ചിയോടുള്ള ദേഷ്യമായിരിക്കുമോ... വയറ്റിൽ വീണ്ടും നുള്ള് വീണതും പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി... ജൂലിയാണ്...കുശുമ്പ് കുത്തി മുഖം ചുവന്നിട്ടുണ്ട്... "ഹരിയേട്ടാ...ഞാൻ സാരി ഉടുത്തിട്ടെങ്ങനെ ഉണ്ട്..." ഒട്ടും മയമില്ലാതെയുള്ള ചോദ്യം... "അതെന്ത് ചോദ്യമാ ജൂലി...എന്റെ കൊച്ചു സുന്ദരിയല്ലേ..." "ആണല്ലോ...അപ്പൊ പിന്നെ നിങ്ങൾക്കെന്താ എന്നെ പ്രണയിചാൽ..." ചോദിക്കണമെന്നുണ്ടെങ്കിലും വാക്കുകൾ വളരെ പതുക്കെയാണ് പുറത്തേക്ക് വന്നത്...തൊട്ടടുത്ത് നിൽക്കുന്ന ആമി പോലും കേട്ടോ എന്ന് സംശയമാണ്... ചിരിയോടെ ആമി ജൂലിയെ നോക്കി...അവളിപ്പോയും ഹരിയെട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽപ്പാണ്... "പറയുന്നില്ലേ..." "എന്ത്..." "പ്രേമം..." ഫോൺ കാൾ വന്നു അൽപ്പം മാറി നിന്ന് സംസാരിക്കുന്ന ഹരിയെട്ടനെ കണ്ണ് കാണിച് കൊണ്ട് ചോദിച്ചു... "അതിന്റെ ഒരു കുറവ് കൂടിയേ ഒള്ളൂ...മൂപ്പര് നല്ലൊരസ്സൽ അച്ചായനായിരുന്നെങ്കിൽ അങ്ങേരെയും കെട്ടി രണ്ട് ട്രോഫിയെയും വാങ്ങി ഞാൻ തേരാ പാര നടന്നേനെ...ഇതിപ്പോ ഹിന്ദു ആയ സ്ഥിതിക്ക് സമയം പിടിക്കും...വരട്ടെ...ടൈം ഉണ്ടല്ലോ..." കയ്യിലെ വാച്ചിലേക്കും നോക്കി അവൾ കേറി പോകുന്നത് കണ്ട് ഒരു ചിരിയോടെ ഞാനും പിറകെ പോയി... കള്ളി... തള്ളാൻ മാത്രം അറിയാവുന്ന പൊട്ടി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story