പൊഴിയും വസന്തം...💔ഭാഗം 3

pozhiyum vasantham

രചന: സിനു ഷെറിൻ

ഞാൻ ആളെ തന്നെ നോക്കികൊണ്ടിരുന്നു...എത്ര കണ്ടിട്ടും മതിയാകാത്ത പോലെ... തിരിച് ഒന്നെന്നെ നോക്കുന്നു കൂടിയില്ല...ഫയലിലെ ഓരോ പേപ്പർസും കാര്യമായി മറിച്ചു നോക്കുന്നുണ്ട്... "ഇതില് നിങ്ങള് സ്റ്റാഫ്‌സിന്റെ സാലറി ഡീറ്റൈൽസ് അടങ്ങുന്ന പേപ്പർ കാണുന്നില്ലലോ..." ചെറുങ്ങനെ ഒന്നേന്റെ മുഖത്തെക്ക് നോക്കി വീണ്ടും പേപ്പറുകളിലേക്ക് തന്നെ നോട്ടം പായിച്ചു കൊണ്ട് ചോദിച്ചു... ആ ചുരുങ്ങിയ നിമിഷതിൽ തന്നെ ആ മുഖം വേണ്ടുവോളം ഞാൻ മനസ്സിലെക്ക് ചാർത്തി എടുത്തു... "അത് പിന്നെ...അതിൽ ഉണ്ടാകുമല്ലോ..." എങ്ങനെയോ വാക്കുകൾ തപ്പി കൊണ്ട് ഞാൻ പറഞ്ഞു "ഗീത എവിടെ...അവളല്ലേ ഇതിന്റെ മെയിൻ..." ആള് ശാന്തമായി ചോദിച്ചു... "അവരിന്ന് ലീവ് ആണ് സർ...ഞാൻ വിളിച്ചു ചോദിക്കാം..." മാനേജർ ഇടക്ക് കയറി പറഞ്ഞു... "ഓക്കേ...കിട്ടിയിട്ട് അതെന്നെ എൽപ്പിക്കണം...എന്നാ ഞാൻ ഇറങ്ങാ..."

അത്രയും പറഞ്ഞ് ആള് നടന്നു നീങ്ങി.... പോകുന്നതും കണ്ണിമ വെട്ടാതെ ഞാൻ നോക്കി നിന്നു... ദേവേട്ടനായിരുന്നോ അപ്പൊ എല്ലാ പ്രാവിശ്യവും ഇതെല്ലാം നോക്കാൻ വന്നിരുന്നേ... അറിഞ്ഞില്ലലോ കണ്ണാ... അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലേങ്കിലും ഞാൻ കാണാൻ ശ്രമിചേനെ... ഉറങ്ങും വരെ അന്നത്തെ ചിന്ത മുഴുവൻ ആളെ കുറിച്ചായിരുന്നു... ആ കണ്ണുകളിലെ കൃഷ്ണമണിയുടെ ചലനം പോലും മനപാഠമായിരിക്കുന്നു.. ആ നാവു കൊണ്ട് ഒരിക്കലേങ്കിലും തന്റെ പേരൊന്നു വിളിച്ചിരുന്നെങ്കിൽ.. എനിക്കായ് ആ ചുണ്ടുകൾ ഒന്ന് പുഞ്ചിരിചെങ്കിൽ... ആകണ്ണുകൾ തന്നെയെന്ന് തേടിയെങ്കിൽ.... ആ ഹൃദയം എനിക്കായ് വേണ്ടി മാത്രമൊന്നു മിടിചെങ്കിൽ... വെറുതെ ഓരോ മോഹം... വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം... പാടിക്കൊണ്ട് പതിയെ കണ്ണുകളടച്ചു.. നേരം പുലർന്നതും പതിവ് പോലെ മുറ്റതെക്ക് ഇറങ്ങി... കറക്കലും മറ്റും കയിഞ്ഞ് ഞാനും അഭിയെട്ടനും കൂടെ കട്ടനും കുടിച് പതിയെ നടന്നു...

"ഇന്നലെ നമ്മളെ അക്കു പറഞ്ഞില്ലേ..അയാൾ ആണോത്രെ കടയിലെ മുഴുവനും കാര്യങ്ങളും നോക്കുന്നെ..." അഭിയേട്ടനും ദേവേട്ടനും ഒരേ പ്രായകാരാണ്...അതുകൊണ്ട് തന്നെ ആളെ കുറിച് കൂടുതൽ അറിയാൻ എന്നൊണം ഞാൻ തുടക്കമിട്ടു... "ആര് ദേവോ...അവൻ അല്ലേലും പണ്ടേ മിടുക്കനല്ലേ...നിങ്ങളെ ടെക്സ്റ്റ്‌ടൈൽസ് മാത്രമല്ല അവരുടെ പേരിലുള്ള എല്ലാ ശോപും കൊണ്ട് നടക്കുന്നത് അവനാണ്... പക്ഷേ ആണ്ടിൽ ഒരിക്കലേ വരൂ...ഒറ്റ വട്ടം എല്ലാമൊന്ന് നോക്കിയാൽ മതി..അവന് മനപാഠമാണ്... സ്കൂളിളൊക്കെ പഠിച്ചിരുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കലേ ക്ലാസ്സിൽ വരൂ...എന്തിരുന്നാലും ഞാനൊക്കെ വിളക്കിന്റെ വെട്ടത്തിൽ കഷ്ട്ടപെട്ട് പഠിച്ചതിനെക്കൾ മാർക്ക്‌ പരീക്ഷക്ക് അവനുണ്ടാകും... അന്നേ തെമ്മാടിയായിരുന്നു...ആവിശ്യത്തിനെറേ പണവും സ്വാതന്ത്ര്യം...എല്ലാം അവനുണ്ടായിരുന്നു... ഒരിക്കെ ഫീസ് അടക്കാൻ പണമില്ലാതെ നിന്ന എന്റെ ഫീസ് പോലും അവന് അടച്ചിട്ടുണ്ട്...അത് ഞാനിപ്പോഴും ഓർത്തിരിക്കുന്നുണ്ടെങ്കിലും അവന് തന്നത് പോലും ഓർമ ഉണ്ടോ എന്ന് സംശയമാണ്...

പിന്നീട് ഹയർ സ്റ്റെടീസിനോക്കെ അവന് വിദേശതായിരുന്നു... അപ്പോയെക്കും അവന്റെ മൊത്തം ശ്രദ്ധയും പഠിപ്പിലായിരുന്നു... പിന്നീട് വർഷങ്ങൾക്ക് ശേഷം ഡോക്ടർ പട്ടവും നേടി വന്നു...പക്ഷേ ഒരു ആശുപത്രിയിലും അവൻ ജോലി ചെയ്തില്ല... ആദ്യം ഞങ്ങളൊക്കെ കരുതിയത് അവന് നാട്ടിൽ ജോലി ചെയ്യുന്നത് കുറച്ചിലായത് കൊണ്ടാണെന്ന...പക്ഷേ പിന്നീട് ആണ് അറിഞ്ഞേ അവന് പുറത്തും ജോലി ചെയ്യാൻ താൽപ്പര്യമില്ലായിരുന്നു എന്ന്... അതെന്ത് കൊണ്ടാണെന്ന് ആർക്കും അറിയില്ല... പിന്നെ ഇപ്പൊ ദേ ഒരു പണിയുമില്ലാതെ അവൻ ലോകത്താകമനം ചുറ്റി നടക്കുന്നു... മാസത്തിലോ ആഴ്ചയിലോ ഒരിക്കൽ വീട്ടിലോട്ട് വരും...കുറച്ചു ദിവസം നിൽക്കും എന്നിട്ട് വേറെ എങ്ങോട്ടെങ്കിലും കറങ്ങാൻ പോകും... അവന്റെ സ്വന്തം ഇഷ്ട്ടതിന് തന്നെയാ അവൻ ജീവിക്കുന്നത്...അതുകൊണ്ട് ഒന്നുമാത്രമാണ് അവന് താന്തോന്നി എന്ന പേര് വന്നത്... അവന് എവിടെ വേണേലും കറങ്ങാം...അടിച്ചു പൊളിക്കാം...ജോലിയും കൂലിയുമില്ലാതെ നടക്കാം...കാരണം അവന്റെ അപ്പൻ അപ്പാപ്പമാരായി ഒരുപാട് ഉണ്ടാക്കി വെച്ചിട്ടുണ്ട്...

പക്ഷേ അത് കണ്ട് നമ്മൾ തുള്ളാൻ നിന്നാൽ...തുള്ളല് മാത്രമേ ഉണ്ടാകൂ...അതാ ഞാൻ അക്കുനെ പറഞ്ഞ് മനസ്സിലാക്കുന്നെ... അവനെ പറഞ്ഞിട്ടും കാര്യമില്ല... ഈ പ്രായത്തിൽ എല്ലാവർക്കും അവനെ പോലെ ആകണം എന്നെ തോന്നൂ... എന്ന ശെരി...നേരം ഒരുപാട് ആയി..ഞാൻ ഇറങ്ങാ..." ഏട്ടൻ അതും പറഞ് നടന്നു നീങ്ങി... ആളെ കുറിചറിഞ്ഞ പുതിയ അറിവിൽ കുരുങ്ങി കിടന്ന് ഞാൻ ഓരോന്ന് ആലോജിച്ചിരുന്നു... ശെരിയാണ്...ആൾക്ക് ആരെയും പ്രശ്നമില്ല...സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നു...ചോദ്യം ചെയ്യാനും ഒരാളും ചെന്നിട്ടില്ല... ലോകം ചുറ്റി നടക്കുന്നു...വല്ലപ്പോഴുമേ വീട്ടിലും നാട്ടിലും കാണൂ...ആ നേരമോന്ന് കാണാൻ ആണ് ഞാൻ ദിനവും ആ വഴി തന്നെ നടന്നു വരുന്നേ... ആവിശ്യത്തിലെറേ പണം...എനിക് ഇവിടെ ആവിശ്യത്തിന് പോലും പണം തികയുന്നില്ല... എല്ലാ സുഖവും സൗകര്യത്തിലും ജീവിക്കുന്ന മനുഷ്യൻ...

ആൾക്ക് എന്നെപോലെ ഒരു പെണ്ണിനെ ഉൾക്കൊള്ളാൻ കഴിയുമോ...ഒന്ന് മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയുമോ... ചിന്തകൾ ഏറി വന്നു...ഒപ്പം മനസമാധാനവും നഷ്ട്ടപെട്ടു... അറിയാം ഒരിക്കലും ആളെ എനിക്ക് അർഹിച്ചിട്ടില്ലെന്ന്...ആ മനുഷ്യനെ സ്നേഹിക്കുന്നത് പോലും തെറ്റാണെന്ന്... സ്വപ്നം കാണുന്നത് പോലും മണ്ടത്തരമാണെന്ന്... പക്ഷേ മനസ്സ് കൊണ്ട് സ്നേഹിക്കുന്നത് തെറ്റാണോ...പണത്തിനാണോ സ്നേഹത്തെക്കൾ പ്രധാനം... സ്നേഹിക്കുന്നത് തെറ്റല്ല...പക്ഷേ തിരിച്ചും അത് പ്രതീക്ഷിക്കുന്നിടത്താണ് പരാജയം... സ്നേഹിക്കാം...ആത്മാർത്ഥമായി...ജീവൻ കൊടുത്ത് കൊണ്ട്...മരണം വരെ...പക്ഷേ തിരിച്ച്‌ വേണമെന്ന് വാശി പിടിക്കരുത്.. ഞാൻ അതിലാണ്...ഈ ഹൃദയത്തിന് ഒരേ അവകാശിയൊള്ളു...കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച മുഖം... എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചായം... ജീവിതത്തിൽ മറ്റൊരാളെ സ്വീകരിക്കേണ്ടി വന്നാൽ... ഇല്ലാ...ശരീരം കളങ്കപെട്ടാലും മനസ്സ് കളങ്കപെടാൻ ഞാൻ സമ്മതിക്കില്ല... ചിന്തകളും പരിഭവങ്ങളും നിറഞ്ഞു വന്നു...

ഹൃദയം ഉച്ചത്തിൽ മിടിക്കുന്നത് കേൾക്കാം... ശ്വാസം ഇടക്ക് വിലങ്ങുന്നതും ആഞൊന്ന് ശ്വാസം എടുത്ത് അതിനെ ക്രമമാക്കുന്നതും ചിന്തകളിൽ എപ്പോയോ ഞാൻ അറിഞ്ഞു... "എന്ത് പറ്റി കൊച്ചേ ഇന്ന്...ഈ ഇരുപ്പ് തുടങ്ങിയിട്ട് നേരം ഒരുപാട് ആയല്ലോ...നിനക്ക് പോകേണ്ടേ..." അമ്മ കുലുക്കി വിളിച്ചപ്പോഴാണ് തിരിഞ്ഞ് നോക്കിയത്... അടുക്കളയിലെ പുറം തിണ്ണയിൽ ഇരിക്കുകയാണ്... അടുത്ത് തന്നെ ഞാനും അഭിയേട്ടനും കുടിച്ച ചായഗ്ലാസ് ഇരിപ്പുണ്ട്... തെല്ലോരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി... സമയം ആറര ആയി കൊണ്ടിരിക്കുന്നു... നെഞ്ചിൽ കൈ വെച് ഞാൻ പിടഞ്ഞെനീറ്റു... എവിടുന്ന് തുടങ്ങണം എന്നറിയുന്നില്ല... ഇത്രയധികം സമയം വൈകാൻ ഞാൻ അത്രയധികം ചിന്തിച്ചിരുന്നോ... തിണ്ണയിലിരുന്ന ഗ്ലാസ് എടുത്ത് അകത്തേക്ക് ഓടി കയറി... അമ്മ ദോശ ചുട്ടെടുക്കുന്നുണ്ട്... ഒപ്പം തന്നെ ചോറ് ഊറ്റി എടുക്കുന്നുമുണ്ട്... അടുത്ത് അടുത്ത് ഓരോ പാത്രങ്ങളും... തുറന്ന് നോക്കിയപ്പോൾ പയർ തോരനും കറിയും ചമ്മന്തിയും...

സമാധാനം കൊണ്ട് ഞാൻ നെഞ്ചിൽ കൈ വെച് സങ്കടതോടെയും പരിഭവത്തോടെയും അമ്മയെ നോക്കി... "എനിക്കറിയാം കൊച്ചേ...ഞാൻ വിളിക്കാതിരുന്നതാ...എന്നും നീയല്ലേ ചെയ്യുന്നേ...ഒരു ദിവസം ഞാൻ ചെയ്‌തെന്ന് വെച് ഒന്നും ഉണ്ടാകാൻ പോകുന്നില്ല..നീ വേഗം കുളിച് ഇറങ്ങാൻ നോക്...സമയം വൈകുന്നു..അമ്മ അപ്പൊയെക്കും ഇതെല്ലാം പാത്രത്തിലാക്കാം..." അമ്മയുടെ കവിളിലൊന്നു അമർത്തി മുത്തി ഞാൻ പെട്ടന്ന് കുളിച്ചിറങ്ങി സാരി ഉടുത്തു... വേണ്ട സാധങ്ങൾ ബാഗിലാക്കി അടുക്കളയിലേക്ക് പാത്രങ്ങൾ എടുക്കാൻ നടന്നു... പതുങ്ങിയുള്ള അമ്മയുടെയും മുത്തഷിയുടെയും സംസാരം കേട്ട് ഞാൻ അവിടെ തന്നെ നിന്നു... "എന്റെ കൊച്ചിന്റെ അവസ്ഥ ആലോചിച്ചാണമ്മേ...അതിങ്ങനെ കഷ്ട്ടപെടുന്നത് കാണുമ്പോൾ...സഹിക്നില്ല..." "നീ അതും ഇതും പറഞ്ഞു കരയല്ലേ സുമേ...കൊച്ചേങാനും കേട്ടോണ്ട് വന്നാൽ സങ്കടമാവും..." "ഞാൻ കണ്ടതാ അമ്മേ...എത്ര നേരം ഓരോന്ന് ആലോചിച് അവൾ ഈ തിണ്ണയിലിരുന്നെന്ന്...

ചിന്നുവിനെ പഠിപ്പിക്കാനും മറ്റുമായി ഒരുപാട് കടം കാണും..രാപ്പകലില്ലാതെ ഒന്ന് ഇരിക്കാൻ നേരമില്ലാതെ അത് കഷ്ട്ടപെടുന്നത് കാണുമ്പോൾ ഞാൻ എങ്ങനെയാ അമ്മേ കരയാതിരിക്കുന്നെ..." അമ്മയുടെ തേങ്ങലുകൾ ഉയർന്നു... പതിയെ വരവ് അറിയിച്ചു കൊണ്ട് ഞാൻ ശബ്ദം ഉണ്ടാക്കി... ഒന്നും കേട്ടില്ലേന്ന മട്ടിൽ പതിയെ പാത്രവും കുപ്പിയും എടുത്ത് ബാഗിൽ വെച് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി... ഇറങ്ങാൻ നേരം പതിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയപ്പോ കണ്ടു അമ്മയുടെ കണ്ണിലെ ചുവപ്പ്... സങ്കടം വന്നു...ധൃതിയിൽ സാരി കൂട്ടി പിടിച്ചു നടന്നു... മുട്ടയും പാലും കടയിൽ വെച് ഓടി... നാലുകെട്ടിലേക്ക് പതിയെ പാളി നോക്കി... പ്രതീക്ഷിച്ചു...പക്ഷേ അവിടെ ഇല്ലായിരുന്നു... പോയി കാണണം....പുതിയ കാഴ്ചകൾ കാണാൻ...പുതിയ യാത്രക്ക് വേണ്ടി... ഇനി എന്നാ...സങ്കടം കൂടി വന്നു... അടുത്ത് ഉണ്ടാകുമ്പോൾ ഒരു സന്തോഷമാണ്...എന്തിനെന്നറിയാത്ത സമാധാനമാണ്... ആളെ കണ്ടില്ലേലും മുറ്റത് ആ വണ്ടി കണ്ടാൽ ഉള്ളു നിറയും... ഇനിയും ദിവസങ്ങൾ കഴിയണം...

തന്റെ ജീവിതത്തിലെ തിരക്കിനിടയിൽ സമയം നീങ്ങാത്ത ഒരേ ഒരു കാര്യം... ദിവസങ്ങൾ കഴിഞ്ഞു പോയി... ചിന്നു വരുന്ന ദിവസം വന്നെത്തി... സിന്ധു ചേച്ചിയോടുള്ള അടുപ്പം വെച് ഞാൻ ആദ്യമേ ലീവ് ചോദിച്ചിരുന്നു... എട്ടു മണി ആകുമ്പോൾ അവള് എത്തും... ഒറ്റക്ക് വന്നോളാം സ്റ്റേഷനിലേക്ക് ചെല്ലേണ്ട എന്ന് പറഞ്ഞിടുണ്ട്... രാവിലെ തന്നെ കുളിച് ഒരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു... കൂടെ അഭിയെട്ടനും... സംസാരിച്ചു കൊണ്ട് നടന്നു... വിഷയം മുഴുവൻ ചിന്നുവായിരുന്നു... തൊഴുത് ഇറങ്ങിയപ്പോ കൂടെ പഠിച്ച കൂട്ട് കാരിയേ കണ്ട് സംസാരിക്കാൻ നിന്നു... അപ്പൊയെക്കും അഭിയെട്ടൻ പുറത്തോട്ട് ഇറങ്ങിയിരുന്നു... അവളോട് സംസാരിച്ചു കഴിഞ്ഞ് പുറത്തോട്ട് ഇറങ്ങാൻ നിന്നതും ഒരു മുത്തശ്ശി വീഴാൻ പോകുന്നത് കണ്ടു... പെട്ടന്ന് പോയി പിടിച്ചത് കൊണ്ട് ആള് രക്ഷപെട്ടു... "നോക്കി നടക്കണേ മുത്തശ്ശി..."

ആളെ ചേർത്ത് പിടിച്ചു ഒരു സ്ഥലത്ത് ഇരുത്തി കൊണ്ട് ആരുമായായി പറഞ്ഞു... "നോക്കി തന്നെയാ നടന്നെ...പിന്നെ പ്രായം കൂടി വരുവല്ലേ...മോള് എവിടെത്തയാ..." "ഞാൻ...." ആമി....!! മുത്തശ്ശിക്ക് മറുപടി കൊടുക്കാൻ നിൽക്കുമ്പോഴാണ് പിറകിൽ നിന്നും അഭിയെട്ടൻ വിളിക്കുന്നത് കേൾക്കുന്നത്... ആൾക്ക് തിരക്ക് കാണും... ഞാൻ അവരോട് ഒന്ന് ചിരിച് തലയാട്ടി പെട്ടന്ന് ഇറങ്ങി നടന്നു. വീട്ടിലെത്തി പണിയെല്ലാം കഴിച് അവളെ കാത്തിരുന്നു. പറഞ്ഞ സമയമായതും ഒരു ഓട്ടോ പടി കയറി വന്നു. ഞങ്ങൾ എല്ലാം മുറ്റത്തൊട്ട് ഇറങ്ങി.. അതിൽ നിന്നും ബാഗും തോളിലിട്ട് ഒരു ചിരിയോടെ അവളും എന്റെ ചിന്നു... "മോളെ...." "അമ്മേ...മുത്തഷി...ആമി..." ഒരുപോലെ വിളിച്ചവൾ അടുത്തേക്ക് വന്നു തോളിൽ നിന്നും അവളെ ബാഗ് ഊരി ഞാൻ കയ്യിൽ പിടിച്ചു... പിന്നെ പതിവ് പോലെ ഒരുപാട് നേരം ഞങ്ങൾ നാലും കൂടെ വിശേഷം പറഞ്ഞിരുന്നു... ഇടക്ക് പ്രാതലും കഴിച്ചു "എങ്കിൽ ശെരി അമ്മേ...ഞാൻ ഇറങ്ങാ..." കസേരയിൽ വെച്ചിരുന്ന ബാഗ് എടുത്ത് തോളിലിട്ട് ഞാൻ പറഞ്ഞു

"എവിടെക്കാ ആമി...ഇന്നിനി പോകേണ്ട...എനിക്ക് നിന്നെ കണ്ട് കൊതി തീർന്നില്ല..." "ഞാൻ വൈകീട്ട് ഇങ്ങോട്ട് തന്നെയാടി വരുന്നേ...നമ്മക്ക് ഒരുമിച്ച് അഭിയേട്ടന്റെ വീട്ടിലോട്ട് പോകാം കേട്ടോ..." "അപ്പൊ ഇന്ന് ട്യൂഷൻ ഇല്ലേ..." "ഇല്ലടി...നീ വരുന്നത് കൊണ്ട് ഇന്ന് ലീവ് കൊടുത്തു..." ഒരു ചിരിയോടെ അതും പറഞ്ഞു പാലും മുട്ടയും നിറച്ച സഞ്ചി എടുത്ത് ഞാൻ നടന്നു... ബസ് സ്റ്റോപ്പിൽ മാളു എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു... അവളെ കണ്ടതും ഒരു ചിരിയോടെ അടുത്തേക്ക് ചെന്നു... "ചിന്നു വന്നില്ലേ..." "വന്നു മാളു...അവളാകേ ക്ഷീണിച്ചു...അവിടുത്തെ ഭക്ഷണമൊന്നും അവൾക്ക് പറ്റുന്നുണ്ടാവില്ല...ഇനി കുറച്ചു ദിവസം ഇവിടെ ഉണ്ടാകുമല്ലോ അപ്പൊ ശെരിയാക്കി എടുക്കാം..." "ലീവ് അധികം ഉണ്ടോ..." "ആവോ...കുറച്ചൊക്കെ ഉണ്ടെന്ന പറഞ്ഞെ..." സംസാരിക്കുമ്പോ തന്നെ ബസ് വന്നു... അതിൽ കയറി കടയിൽ ഇറങ്ങി..

.പതിയെ പതിവ് തിരക്കിലേക്ക് വൈകീട്ട് ബസ് ഇറങ്ങി നടന്നു... വേഗം ഒന്ന് വീടെത്തി കിട്ടാൻ കൊതിച്ചു... അവളോട് സംസാരിച്ചു കൊതി തീർന്നില്ല... ധൃതിയിൽ നടന്നു...നിരാശയോടെ നാലുകെട്ടിലേക്ക് ഒന്ന് പാളി നോക്കി.. ഇല്ല...വന്നിട്ടില്ല... വരുമായിരിക്കും...മനസ്സിനെ സ്വയം സമാധാനിപ്പിച്ചു നടന്നു... അബൂക്കാടെ കടയിൽ നിന്നും ചൂടുള്ള പരിപ്പ് വടയും നെയ് വടയും വാങ്ങി... വീട്ടിലെത്തിയപ്പോ തന്നെ കണ്ടു എന്നെയും നോക്കി ഉമ്മറത്തു ഇരിക്കുന്ന അവളെ... ഒരു ചിരിയോടെ അകത്തേക്ക് കയറി.. "ഒരു പത്ത് മിനിറ്റ്...ഞാനൊന്ന് കുളിക്കട്ടെ ട്ടൊ..അപ്പിടി വിയർപ്പ് ആണ്.." ഉടുക്കാൻ ഒരു ചുരിദാർ കൂട്ട് എടുത്ത് കുളിക്കാൻ കയറി... ഇറങ്ങിയപ്പോഴേക്കും അവളെന്റെ പാത്രവും മറ്റും കഴുകി വെച്ചിരുന്നു... കൂടെ നാല് ഗ്ലാസിൽ ചായയും പകർന്നു പലഹാരം പാത്രത്തിലാക്കി കൊണ്ടേന്നിരുന്നു... ടേബിളിൽ ഇരുന്ന് ഒരുമിച്ച് കുടിച് ഞങ്ങൾ രണ്ടും അഭിയെട്ടന്റെ വീട്ടിലോട്ട് ഇറങ്ങി... ഉമ്മറത്തു തന്നെ അക്കു ഫോണിൽ കളിച്ചോണ്ട് ഇരിപ്പുണ്ടായിരുന്നു...

ഞങ്ങൾ വന്നതോന്നും അറിയാതെയുള്ള ഇരുപ്പ് കണ്ട് ഞാൻ അവനെയൊന്നു കിള്ളി... "അയ്യോ...ആമിയേച്ചി...എന്നാ ഒരു നഖമാ..." അവൻ അമർത്തി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... "അല്ല ആരിത്...ചിന്നു വുമുണ്ടോ...വന്നെന്ന് അമ്മ പറഞ്ഞു...ഇങ്ങോട്ട് കണ്ടില്ലേന്ന് കരുതിയതെ ഒള്ളൂ..." സുലുവേച്ചി സ്നേഹത്തോടെ പിടിച്ചു കൊണ്ട് ചോദിച്ചു... അകത്തേക്ക് കയറി ഓരോ സംസാരതിൽ ഏർപ്പെട്ടു... പുറത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു... പുറകെ അകത്തേക്ക് കൃഷ്ണേട്ടനും അഭിയേട്ടനും കയറി വന്നു... "നിങ്ങൾ എപ്പോ വന്നു..." കയ്യിലുള്ള കവർ ടേബിളിൽ വെച് കൊണ്ട് ഏട്ടൻ ചോദിച്ചു... "കുറച്ചു നേരമായി...ഞാൻ വന്നിട്ട് ഒരുമിച്ച് പോകാം എന്ന് പറഞ്ഞതായിരുന്ന്..." "ചായ കൊടുത്തില്ലേ സുലുവേ..." "അവർ കുടിച്ചിട്ട വന്നേ എന്ന്..." അപ്പൊയെക്കും കൃഷ്ണേട്ടന് ഫോൺ വന്നു... അഭിയെട്ടനെ ഒന്ന് നോക്കി ആള് ഫോൺ എടുത്തു... എല്ലാവരും സംസാരം നിർത്തി കൃഷ്ണേട്ടനെ നോക്കി ഇരുന്നു.. അഭിയേട്ടൻ മാത്രം ഇതൊന്നും എന്നെ ബാധിക്കില്ലേന്ന മട്ടിൽ ഇരിക്കുന്നു... ഫോൺ വെച് കയിഞ്ഞ് കൃഷ്ണേട്ടൻ ടെൻഷനോടെ അഭിഏട്ടനെ നോക്കി..

. "നിനക്ക് വേണ്ടെന്ന് ഉറപ്പാണോ..." "അച്ഛനോട് എത്ര തവണ ഞാൻ പറഞ്ഞു...വേണ്ടെന്ന്...ഇനിയും ഇത് ചോദിച്ച് വരല്ലേ..." ആള് ദേഷ്യത്തിൽ എണീറ്റ് പോയി... അഭിയേട്ടന് ഒരു ആലോചന വന്നിട്ടുണ്ട്...സുലുവെച്ചിടെ കുടുംബത്തിൽ നിന്നും... അത്രയും അടുത്ത കൂട്ടർ ആയതുകൊണ്ട് തന്നെ വേണ്ടെന്ന് പറയാനും വയ്യ...സുലുവെച്ചിക്കും കൃഷ്ണേട്ടനും നല്ല താൽപ്പര്യവുമുണ്ട്..പക്ഷേ അഭിയേട്ടൻ സമ്മതിക്കുന്നില്ല... കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...ആളെ കൊണ്ട് എങ്ങനെലും സമ്മതിപ്പിക്കണം എന്ന് തോന്നി... സുലുവേച്ചി കുറെ സങ്കടം പറഞ്ഞു...ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് വാക്ക് കൊടുത്തു.. പിറ്റേ ദിവസം പതിവ് പോലെ പശുവിനെ കറക്കാൻ വേണ്ടി അഭിയേട്ടൻ വന്നു... പാത്രവും ഏൽപ്പിച്ചു മുട്ടയും പെറുക്കി എടുത്ത് ഞാൻ അകത്തേക്ക് കയറി ചായക്ക് പഞ്ചസാരയിട്ട് ഗ്ലാസിലാക്കി... "ദാ അഭിഏട്ടാ..." പാത്രം തിണ്ണയിൽ വെച് കൈ കഴുകി ആളെന്റെ കയ്യിൽ നിന്നും ചായ വാങ്ങി... "ചിന്നു എണീറ്റില്ലേ..." "ഇല്ല കിടക്കാൻ നേരം എന്നോട് വിളിക്കാൻ പറഞ്ഞതാ...അവൾക്ക് ഇത്ര നേരത്തെ എണീറ്റോന്നും ശീലം കാണില്ല...കുറച്ചു നേരം കൂടെ കിടക്കട്ടെ എന്ന് കരുതി വിളിച്ചില്ല..." പതിയെ ഓരോ ചർച്ചകളായി കയറി വന്നു..

. "സുലുവെച്ചി ഇന്നലെ കുറെ സങ്കടം പറഞ്ഞു...ആൾക്ക് നല്ല ഇഷ്ട്ടമായിട്ടുണ്ടെന്നു തോന്നുന്നു കുട്ടിയെ..." കളിയാലെ ഞാൻ പറഞ്ഞു... "അത് നോക്കണ്ട...എന്റെ കല്യാണം കഴിയുവോളം ഉണ്ടാകും ഈ സങ്കടം പറച്ചിൽ..." "ഏട്ടന് സമ്മതിച്ചുകൂടെ..." "വേണ്ടടോ...കല്യാണതെ പറ്റിയോന്നും ഇപ്പൊ ആലോജിക്കുന്നില്ല...ഇനി നീ കൂടെ തുടങ്ങല്ലേ.." "അതെന്താ...ഒരു കൂട്ട് വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ലേ...അവരെ ഇനിയും സങ്കടപെടുത്തണോ..." അവസാനമായൊന്ന് പറഞ്ഞ് നോക്കി... "കൂട്ട് വേണമെന്ന് എനിക്ക് മാത്രം തോന്നിയാൽ മതിയോ.. കെട്ടാൻ പോകുന്ന കുട്ടിക്കും തോന്നണ്ടേ...തന്നെ പോലെ മുഴുവൻ ദിവസവും കല്യാണതെ പറ്റിയോന്നും ആലോചിക്കാതെ ബിസിയുള്ള കൂട്ടത്തിലാണെങ്കിലോ..." ആള് ചിരിയോടെ തമാശ പറഞ്ഞു...

"എന്നെ പോലെ അത്രയും ദാരിദ്ര്യം പിടിച്ച ഒന്നിനെ കെട്ടാനുള്ള ഗതികേടോന്നും അഭിയേട്ടന് ഇപ്പൊ ഇല്ല...ഇനി ഉണ്ടേൽ തന്നെ അങ്ങനെ ഉള്ള ഒന്നിനെ ഒരിക്കലും കിട്ടാതെ ഇരിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കാം..." അതെ ചിരിയോടെ ഞാനും പറഞ്ഞു ഗ്ലാസും വാങ്ങി ഉള്ളിലേക്ക് കടന്നു.. അവളുടെ പോക്കും നോക്കി നിന്ന അഭിയുടെ ചുണ്ടിൽ വിഷാദം നിറഞ്ഞു...ആ കണ്ണിൽ പ്രണയം നിറഞ്ഞു... അവളുടെ വാക്കുകൾ വീണ്ടും വീണ്ടും അവന്റെ മനസ്സിൽ തികട്ടി വന്നുകൊണ്ടിരുന്നു... പ്രണയം കൊണ്ടും സ്നേഹം കൊണ്ടും അവന്റെ മനസ്സ് നിറഞ്ഞു.. അതിൽ നിറഞ്ഞു നിന്ന മുഖം അവളുടെതായിരുന്നു... ആ ഹൃദയം മിടിക്കുന്നത് പോലും അവൾക്ക് വേണ്ടി ആയിരുന്നു... അവന്റെ ആമിക്ക് വേണ്ടി...!!!!! .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story