പൊഴിയും വസന്തം...💔ഭാഗം 4

pozhiyum vasantham

രചന: സിനു ഷെറിൻ

"നിനക്ക് ഒരുപാട് ലീവ് ഉണ്ടോടി..." "ഇല്ല ആമി...കുറച്ചു ദിവസം കൂടെ കാണും..." അവളുടെ മറുപടി കേട്ട് സങ്കടം തോന്നി... "ഇനി അപ്പൊ മുഴുവൻ പഠിപ്പ് കഴിഞ്ഞായിരിക്കും വരുന്നേ അല്ലെ..." "അതെ...ഇനി ഇവിടെ തന്നെ അങ്ങ് കൂടാൻ ആണ് വരുന്നേ..." വല്ലാത്ത സന്തോഷത്തോടെ അവള് പറഞ്ഞു... തൊലി ചെത്തിയാ പഴുത്ത മാമ്പഴം കഷ്ണമാക്കി പാത്രത്തിലോട്ടിട്ടു.. കൂടെ ഒരിത്തിരി ഉപ്പും കുരുമുളക് പൊടിയും ഒരു നുള്ള് മുളക് പൊടിയും വിതറി.... നാവ് ചുണ്ടിലൊന്നു ഉഴിഞ്ഞു ചിന്നു ആർത്തിയോടെ നോക്കി ഇരുന്നു... അവളെ കണ്ട് ചിരി വന്ന ഞാൻ പാത്രമേടുത്ത് ടാബിളിലെക്ക് വെച്ചു... അമ്മ തൈക്കുന്നുണ്ട്...അത് കഴിയാതെ ആള് വരില്ല... മുത്തശ്ശി മൂന്ന് കഷ്ണം എടുത്ത് മറ്റൊരു പാത്രത്തിലിട്ട് അമ്മക്ക് കൊണ്ട് കൊടുത്ത്.... അതുപോലെ മുത്തശ്ശിയും എടുത്തു... ബാക്കി മുഴുവൻ മത്സരിച് ഞങ്ങൾ രണ്ടും തിന്നു... ചെറിയൊരു എരിവ് വന്ന ഞങ്ങൾ വയർ നിറച് വെള്ളവും കുടിച്ചു.. അതോടെ അത്തായം മുറിഞ്ഞു... നേരത്തെ തന്നെ കെട്ടിപിടിച്ചു കിടന്നുറങ്ങി...

പിറ്റേന്ന് ചിന്നുവും എന്റെ കൂടെ നേരത്തെ എണീറ്റു... ഞാൻ ചായ വെച് വന്നപ്പോഴേക്കും അവള് പാല് വെക്കാനുള്ള പാത്രം അഭിഏട്ടന്റെ കയ്യിൽ ഏൽപ്പിചിട്ട് കറക്കുന്നതും നോക്കി നിൽപ്പുണ്ട്... ഒരു ചിരിയോടെ ഞാൻ മുട്ട എല്ലാം പെറുക്കി എടുത്തു... "അഭിയേട്ടൻ മറ്റൊരു കല്യാണം കഴിച്ചാൽ ആരാ പിന്നെ ആമിടെ പശുവിനെ കറന്നു തരാ..." ഓർക്കാ പുറത്തായിരുന്നു അവളുടെ ചോദ്യം... അങ്ങനെ ഒരു കാര്യത്തെ കുറിച് ഇതുവരെ ചിന്തിച്ചിട്ട് കൂടിയില്ല... മുട്ട എടുക്കുന്നതിനിടയിൽ ഞാൻ തല ചെരിച്ചു അഭിഏട്ടനെ നോക്കി... ആളും എന്നെ തന്നെ നോക്കി നിൽപ്പാണ്... "അപ്പോയെക്കും നീ ഇവിടെ കാണത്തില്ലേ...കണ്ട് പഠിച്ചോ...നിന്നെ കൊണ്ട് കറപ്പിക്കണം.. " തമാശയോടെ ഞാൻ പറഞ്ഞു... "അയ്യടാ...ഞാൻ ഒരു ഡോക്ടർ അല്ലെ...എന്നെ കൊണ്ട് ചെയ്യിക്കുന്നത് നിനക്ക് തന്നെയാ നാണകേട്...വേണെങ്കിൽ ഒരു കാര്യം ചെയ്....നിങ്ങൾ രണ്ട് പേരും തമ്മിൽ കല്യാണം കഴിക്ക്...അപ്പൊ പിന്നെ ആർക്കും ബുദ്ധിമുട്ടില്ല..." ഒരു കണ്ണിറുക്കി ചിരിച്ചവൾ അകത്തേക്ക് ഓടി..

. വലിയ പെണ്ണായി എന്ന് പറഞ്ഞിട്ട് കാര്യമില്ല...ഇപ്പോഴും കുട്ടികളിയും സംസാരവും മാറിയിട്ടില്ല... പിറു പിറുത്ത് കൊണ്ട് ഞാൻ അബിയെട്ടന്റെ അടുത്തേക്ക് ചെന്നു...ആളും ചിരിയോടെ നോക്കി നിൽക്കുന്നുണ്ട്... "അവൾക്ക് ഭ്രാന്ത ഏട്ടാ..." അത്രയും പറഞ്ഞ് ഉള്ളിലേക്ക് നടന്നു... അഭിയെട്ടൻ എന്ത് കരുതി കാണും...ചില സമയത്ത് ഇവളുടെ സംസാരം കുട്ടികളെക്കാൾ കഷ്ട്ടമാണ്... പതിയെ പറഞ്ഞ് കൊണ്ട് ചായ മൂന്ന് ഗ്ലാസിലേക്ക് ഒഴിച്ച്... "എന്നെ കുറ്റപ്പെടുത്തി കഴിഞ്ഞില്ലേ ആമി...അത് വിടന്നെ...ഞാനൊരു തമാശ പറഞ്ഞതല്ലേ..." പിന്നിലൂടെ വന്നു വയറിലൂടെ ചുറ്റിപിടിചവൾ പറഞ്ഞു... ചായയും കുടിച് ഞങ്ങൾ മൂന്നും നടന്നു... ചിന്നുവുള്ളത് കൊണ്ട്തന്നെ തമാശ പറയാൻ ഒരാളായിരുന്നു... ഞാനും അഭിയേട്ടനും മാത്രം ആകുമ്പോൾ എന്തേലും കാര്യമായ ചർച്ച ആയിരിക്കും... കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ മൂന്നും മൂന്ന് വഴിക്ക് തിരിഞ്ഞു... രാവിലെ ഇപ്പൊ അധികം പണി ഉണ്ടാകറില്ല...ചിന്നു എടുപ്പിക്കാറില്ല എന്ന് വേണം പറയാൻ...

അതുകൊണ്ട് തന്നെ ഏഴു മണി ആകുമ്പോഴേക്കും ഞാൻ വീട്ടിൽ നിന്നും ഇറങ്ങും... ഓടി കിതച്ച് പോകേണ്ട...പതിയെ നടന്നു എത്തിയ മതി... അബൂക്കാടെ കടയിൽ പാലും മുട്ടയും ഏൽപ്പിച്ചു... "അബൂക്ക...ഇന്ന് വൈകുന്നേരം അഞ്ച് പരിപ്പ് വടയും പഴം പൊരിയും വേണേ...ചിന്നു കൊണ്ട് ചെല്ലാൻ പറഞ്ഞതാ...ഞാൻ വരുമ്പോഴേക് എടുത്ത് വെക്കണേ..." ആളോട് വിളിച്ചു പറഞ്ഞ് ഞാൻ നടന്നു... സിന്ധുവെച്ചിയുടെ വീട്ടിലെത്തി പണി എല്ലാം കഴിച്ചു... എന്നത്തേയും പോലെ ഉടുത്ത ചുരിദാർ അലക്കി അയലിൽ വിരിച്ചിട്ടു... പെട്ടന്ന് തന്നെ സാരി ഉടുത്തു പൊട്ട് തൊട്ട് ബാഗും എടുത്ത് ഞാൻ ഇറങ്ങാൻ നിന്നു... "ആമി...ഒന്ന് നിന്നെ കൊച്ചേ..." ധൃതിയിൽ തിരിഞ്ഞ് നോക്കി... ആളെന്റെ കയ്യിൽ കുറച്ചു പണം വെച്ച് തന്നു... ആദ്യത്തെ ശമ്പളം... സന്തോഷം തോന്നി...ചിരിയോടെ ആളെ മുഖത്തേക്ക് നോക്കി... "നോക്കി പോകണേ കൊച്ചേ..." തലയിൽ തലോടി കൊണ്ട് പറഞ്ഞു.. കടയിലെത്തി പതിവ് തിരക്കിൽ ഏർപ്പെട്ടു... "ആമി...അടുത്ത മാസം തുടക്കത്തിൽ പരിപാടി ഉണ്ടാകുമെന്ന കേട്ടത്..."

ഉച്ചക്ക് ഊണ് കഴിക്കുമ്പോയാണ് മാളു പറഞ്ഞതിന് പതിയെ ഒന്ന് മൂളി.. ഇല്ലിക്കൽ തറവാട്ടുകാർ അവരുടെ എല്ലാ കടയിലെയും സ്റ്റാഫ്‌സിനെയും ക്ഷണിച്ചു കൊണ്ട് ഒരു പരിപാടി നടത്തുന്നുണ്ട്... ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടി...അതിന്റെ സന്തോഷത്തിലാണ് എല്ലാവരും... കുറച്ചു ദിവസമായി ഈ പേരും പറഞ്ഞുള്ള ചർച്ച തുടങ്ങിയിട്ട്... ദേവേട്ടന് ഉണ്ടാകില്ലേന്നുറപ്പാണ്...അതുകൊണ്ട് തന്നെ ഞാൻ അതിൽ വല്ലാതെ ശ്രദ്ധിച്ചിരുന്നില്ല... കിട്ടിയ വാർത്ത ഓരോന്നായി ചെവിയിൽ എത്തിച്ചു തരുന്നത് മാളുവാണ്... "നമ്മുടെ കടയിലെ എല്ലാവരും ഒരുപോലെ ഉള്ള സാരി ആണെന്ന്...ആണുങ്ങൾക്ക് അതെ നിറത്തിലുള്ള ഷർട്ടും..." അതിനും പതിയെ ഒന്ന് മൂളി... "ഗിരിജ ചേച്ചി ആ സാരി വാങ്ങിചെന്ന്...മുവ്വായിരം രൂപ ആയി എന്ന പറഞ്ഞെ..." കേട്ടതും ഞാൻ നെഞ്ചത് കൈ വെച്ചു...

"ഞാനില്ലേടി...ഒരു സാരിയുടെ വില തന്നെയാണോ നീ പറഞ്ഞെ..." "അതേടി...ഇവര് ഓരോന്ന് തീരുമാനിക്കുമ്പോ നമ്മളോട് കൂടെ ചോദിക്കണ്ടെ...ഇനി അത് വാങ്ങിയില്ലേൽ നാണം കെടും...എന്തായാലും ഒപ്പിക്കാൻ നോക്കണം...." "ഞാൻ എങ്ങനെയാ...ഇവിടെ ആർക്കും അറിയില്ലേലും നിനക്ക് അറിയില്ലേ എന്റെ അവസ്ഥ...മുവ്വായിരം രൂപ ഉണ്ടേൽ എന്റെ എന്തൊക്കെ പണി നടക്കും..." "ഞാൻ അറിഞ്ഞിട്ടെന്നാ ചെയ്യാനാ...നിനക്ക് അറിയില്ലേ ആ ഗിരിജെച്ചിയേ...അഹങ്കാരതിന് കയ്യും കാലും വെച്ച സാധനമാ...നമ്മൾ എങ്ങാനും ഉടുത്തില്ലേൽ നാണം കെടുത്തും..." അവള് അതും പറഞ്ഞ് എണീറ്റ് പോയി...പിറകെ ഓരോന്ന് ആലോചിച് ഞാനും... വൈകീട്ട് ബസ് ഇറങ്ങി നടക്കാൻ നിന്നതും പിറകിൽ നിന്നും വിളി കേട്ട് തിരിഞ്ഞ് നോക്കി...അഭിയേട്ടന്റെ കടയുടെ സൈഡിൽ നിന്നാണ്... കുറച്ചു നേരം നോക്കി ഒന്നും കാണാതെ തോന്നൽ ആകുമെന്ന് കരുതി തിരിയാൻ നിന്നതും... ആള് ഉള്ളിൽ നിന്നും ധൃതിയിൽ ഇറങ്ങി വരുന്നത് കണ്ടു... "ഞാനും ഉണ്ടെടി..." "നിങ്ങളെ ബൈക്ക് എന്ത്യേ..."

"അത് അവിടെ ഉണ്ട്...ഏതായാലും നീയും ആ വഴിക്കല്ലേ...ഒരുമിച്ച് പോകാം...ചിന്നു പോകാനായല്ലേ.." പതിയെ ഒന്ന് മൂളി... "കല്യാണ കാര്യം എന്തായി അഭിഏട്ടാ..." "ഞാൻ പറഞ്ഞില്ലേ നിന്നോട്...അതിനെ കുറിച്ചൊന്നും ചോദിക്കല്ലേന്ന്...വീട്ടിൽ ആണേൽ അമ്മക്ക് ഇതേ പറയാൻ ഒള്ളൂ...കേട്ട് കേട്ട് മനുഷ്യൻ മടുത്തു..." ആള് താൽപ്പര്യമില്ലാത്ത പോലെ പറഞ്ഞു...പിന്നെ ഞാനും ഒന്നും ചോദിക്കാൻ പോയില്ല... "നിന്റെ കൂടെ പഠിച്ച രേവതിയില്ലേ...ആ കൊച്ചിന്റെ കല്യാണമാണ് വരുന്ന ഞായറാഴ്ച..." അബിയെട്ടൻ പറഞ്ഞതും ഞാൻ ആളെ മുഖത്തേക്ക് നോക്കി... "ഉവ്വോ...എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..." "അതിന് നിനക്ക് ഫോൺ എടുത്ത് നോക്കാൻ സമയമുണ്ടോ..." ആള് കളിയായി ചോദിച്ചു... ശെരിയാണ്... അറിയാനുള്ള ആഗ്രഹം കൊണ്ട് അപ്പൊ തന്നെ ഫോൺ എടുത്ത് നോക്കി... ഗ്രൂപ്പിൽ ഒരായിരം മെസ്സേജ്...ഒന്ന് സ്ക്രോൾ ചെയ്ത് നോക്കിയപ്പോ കണ്ട് അവളുടെ കല്യാണകാര്യം... പേർസണൽ ആയും വിളിച്ചിട്ടുണ്ട്... ഇന്നേവരെ ആ മെസ്സേജ് ഒന്നും വായിച്ചില്ലെന്ന് മാത്രം... ഞാൻ ഒന്ന് ചിരിച് ആളെ നോക്കി...

"അമേരിക്ക കാരൻ ആണെന്ന കേട്ട...കല്യാണം കഴിഞ്ഞ അവളെയും കൊണ്ട് പോകുമെന്ന് പറയുന്നത് കേട്ടൂ.." "ഇതൊക്കെ അഭിയെട്ടൻ എങ്ങനെയാ അറിഞ്ഞേ..." "അക്കുന്റെ കൂടെയല്ലേ അവളെ അനിയത്തി...അവള് പറഞ് അറിഞ്ഞതാ..." ഓരോന്ന് സംസാരിച്ചു നടന്നു... വീട്ടിലെയും നാട്ടിലെയും തുടങ്ങി നിരവധി ചർച്ചകൾ ഇടയിൽ കയറി വന്നു... അബൂക്കാടെ കടയിൽ നിന്നും സഞ്ചിയും കൂടെ പലഹാരവും എടുത്തു നടന്നു... ഇല്ലിക്കൽ തറവാടിന് മുന്നിൽ എത്തിയപ്പോ പതിയെ ഒന്ന് തല ഉയർത്തി നോക്കി... അറിയാം ഉണ്ടാകില്ലെന്ന്...എന്നാലും... പ്രതീക്ഷക്ക് വിപരീതമായി മുറ്റത് ബുള്ളറ്റ് കിടക്കുന്നു... ഞൊടിയിടയിൽ ഹൃദയം കിടന്ന് തുടിച്ചു... പേരറിയാതൊരു വികാരം വന്നു പൊതിഞ്ഞു... അഭിയെട്ടൻ കൂടെയുള്ളത് കൊണ്ട് ഇനിയും നോക്കാനും തിരയാനും വയ്യ... ആള് ഒന്നും മിണ്ടാതെ നടപ്പാണ്... സാരി തലപ്പ് മുന്നിലേക്ക് ചേർത്ത് ഞാനും പതിയെ നടന്നു... ഉള്ളിൽ മുഴുവൻ ദേവേട്ടനാണ്...ആ മുഖമാണ്... എത്ര നാളായി കണ്ടിട്ട്...ഒന്ന് കാണാൻ ഉള്ളം വല്ലാതെ കൊതിച്ചു..

ഇതേ സമയം അഭിയുടെ മനസ്സിലും അവള് നിറഞ്ഞു നിൽക്കുകയായിരുന്നു... താലിയും സിന്ദൂരവും അണിയിച് അവളെ സ്വന്തമാക്കി ചേർത്ത് പിടിച്ചു നടന്നു പോകുന്നതും... കുസൃതിയിൽ വഴക്ക് കൂടുന്നതും തുടങ്ങി ഒരുപാട് സ്വപ്നം കണ്ട് അവനും നടന്നു.. ഇരു പേരുടെയും മുഖത്ത് നാണവും പുഞ്ചിരിയും നിറഞ്ഞു... മനസ്സിൽ പ്രണയം നിറഞ്ഞു...നിറഞ്ഞു നിന്ന മുഖതിന് രണ്ട് ഛായയാണെന്ന് മാത്രം... വീടെത്തിയതും അഭിയെട്ടൻ യാത്ര പറഞ്ഞു പോയി... ആള് പോയതും ഒരു ചിരിയോടെ വീട്ട് പടിക്കലേക്ക് കയറിയതും ബ്രോക്കർ നാരായണെട്ടൻ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു... ഉള്ളിൽ നീരസം തോന്നിയെങ്കിലും ഒന്ന് ചിരിച് കാണിച് ഞാൻ അകത്തേക്ക് ചെന്നു... ഉമ്മറത്തു തന്നെ അമ്മയും മുത്തശ്ശിയും ചിന്നുവും നിൽപ്പുണ്ട്... കാര്യമെന്തേന്നറിയാൻ ഞാൻ തല ഉയർത്തി ചോദിച്ചു... "നീ പോയി കുളിക്ക്...സമാധാനമായിട്ട് പറയാം..." അമ്മയുടെ കണ്ണിൽ നീർതിളക്കം.. സങ്കടമാണോ സന്തോഷമാണോ... സംശയത്തോടെ ഞാൻ ചിന്നുവിനെ നെറ്റി ചുളിച്ച് നോക്കിയതും അവൾ കണ്ണടച്ചു കാണിച്ചു...

ടേബിളിൽ ബാഗ് വെച് പാത്രവും വെള്ളകുപ്പിയും ബാഗിൽ നിന്നും പുറത്തെടുത്തു... വെച്ചിരുന്ന പൊട്ട് എടുത്ത് കണ്ണാടിയിൽ ഒട്ടിച്ചു വെച്ച് തോളിൽ നിന്നും സാരിയുടെ പിന്നഴിചു... അപ്പോഴും ചിന്ത അമ്മയുടെ അടുത്തായിരുന്നു... അലമാരയിൽ നിന്ന് ഒരു കൂട്ട് ചുരിദാർ എടുത്ത് കുളിക്കാൻ കയറി... തണുത്ത വെള്ളം തട്ടുന്നതിനനുസരിച്ച് മനസ്സും തണുത്തു... ആള് വന്നത് ആലോചിച് സന്തോഷം തോന്നി... ഇനി കുറച്ചു ദിവസം അടുത്ത് ഉണ്ടല്ലോ... കടയിലേക്ക് വരുമായിരിക്കും...എന്തേലും കാരണം പറഞ്ഞ് അകലെ നിന്നെങ്കിലും ഒന്ന് കാണണം... എന്റെ ദേവേട്ടൻ... മനസ്സിൽ ആ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു കൊണ്ടിരുന്നു... തണുത്ത വെള്ളത്തെക്കാൾ കുളിരു അകത്തു നിറഞ്ഞത് കൊണ്ടാണോ അറിയില്ല ഉടലും ഉയിരുമെല്ലാം കോരി തരിക്കുന്നു... ഓരോന്ന് സ്വപ്നം കണ്ട് കുളിച്ചിറങ്ങിയപ്പോഴേക്കും നേരം വൈകി ഇരുന്നു... എല്ലാവരും ടേബിളിൽ ഇരിപ്പുണ്ട്.. കാര്യമായി എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു... തലയിൽ ചുറ്റിയ തോർത്ത്‌ കസേരയിൽ വിരിചിട്ട് അവരുടെ അടുത്ത് പോയിരുന്നു... ഇരുന്നതെ ഓർമ ഒള്ളൂ...

ട്യൂഷനുള്ള കുട്ടികളെതിയിരുന്നു... വേഗം ഒരു ഗ്ലാസ് ചായ എടുത്ത് കുടിച് അവരെ പഠിപ്പിക്കാനായി ഇരുന്നു... ഇടക്ക് ചിന്നുവും സഹായിക്കും... അവൾ ഉള്ളത് കൊണ്ട് കുറച്ചു നേരം ഒന്ന് റസ്റ്റ്‌ എടുക്കാം... കുട്ടികളെല്ലാം പോയി കഴിഞ്ഞതും ഞാൻ റൂമിൽ കയറി... സിന്ധുവെച്ചിയിൽ നിന്നും കിട്ടിയ തുക എണ്ണി നോക്കി... ഭദ്രമായാത് അലമാരയിൽ വെച്ച് പൂട്ടി... ബാക്കിയുള്ളതെല്ലാം നുള്ളി പെറുക്കി എണ്ണി നോക്കി... എത്ര കഷ്ട്ടപെട്ടാലും പണം തികയുന്നില്ല... മാളു പറഞ്ഞത് വെച്ച് നോക്കുമ്പോ ആ സാരിക്ക് മുവ്വായിരം രൂപയുടെ അടുത്ത് വരും... അത്രയും വിലപിടിച്ച സാരി ഒക്കെ ഉടുക്കണോ... ഉടുതില്ലേൽ മോശമാണ്...താൻ മാത്രം പഴേ സാരി ഉടുത്തു അന്ന് പോകേണ്ടി വരും.... ഒരുപാട് നേരം അതും ആലോചിച്ചിരുന്നു... ഇടക്ക് ചിന്നു വന്നു അത്തായതിന് വിളിച്ചു... കയ്യിൽ കരുതിയ പണം ബാഗിൽ തന്നെ വെച്ച് ചിന്നുവിന്റെ കൂടെ അത്തായം കഴിക്കാനിരുന്നു... "നാരായണൻ വന്നിരുന്നു..." കഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു..

.. "കണ്ടായിരുന്നു അമ്മേ...അന്ന് പറഞ്ഞതെ എനിക്ക് ഇന്നും പറയാൻ ഒള്ളൂ...ഇപ്പൊ തന്നെ ഒരു കല്യാണതെ പറ്റിയോന്നും ഞാൻ ആലോചിക്കുന്നില്ല..." മനസ്സിൽ കണക്ക് കൂട്ടിയ മറുപടി പെട്ടന്ന് കൊടുത്തു... "അത് ഞാൻ മുന്നേ പറഞ്ഞിരുന്നു...ഇന്ന് വന്നത് നമ്മളെ ചിന്നുവിന് ഒരു ആലോചനയായിട്ടാണ്..." കേട്ടതും കഴിപ്പ് നിർത്തി ഞാൻ അമ്മയെ നോക്കി... "എന്തായിത് അമ്മേ...അവള് പഠിക്കല്ലേ...കല്യാണം വേണ്ട എന്നല്ല...പക്ഷേ അവളെ പോലെ ജോലിയുള്ള ഒരാളെ മതി...അത് സമയം ആവുമ്പോ നമ്മുക്ക് നോക്കാം..." "പണം കൊണ്ടോക്കെ ഉള്ളവര...അവരായിട്ട് ഇവളെ എവിടുന്നോ കണ്ട് ഇഷ്ട്ടായിട്ട് ചോദിച്ചതാ...നാരായണനും പറഞ്ഞു ഇതിലും വലുതോന്നും ഇനി വരാൻ ഇല്ലെന്ന്..." "അമ്മക്ക് ഇത്രക്ക് താൽപ്പര്യം ആണേൽ അഭിയേട്ടനോട്‌ പറയാം...ആള് ഒന്ന് അന്വേഷിക്കട്ടെ...എന്നിട്ട് നോക്കാം..." ഞാൻ കഴിച്ഛ് കഴിഞ് പ്ലേറ്റ് എടുത്ത് എണീറ്റു... "അന്വേഷിക്കാനോന്നും ഇല്ല കൊച്ചേ...ഇവിടെ അടുത്തെക്കാ...നമ്മളെ ഇല്ലിക്കലെ ഇളയ കൊച് ഇല്ലയോ...അശോക് ഏട്ടന്റെ മകൻ...പണ്ട് ഡോക്ടർ ആകാൻ പഠിച്ചേ...അവന് വേണ്ടിയാ..." അമ്മയുടെ മറുപടി കേട്ട് ഒരുനിമിഷം ഞാൻ തരിച്ചു നിന്നു... ദേവേട്ടനോ...!!! അറിയാതെ ചോദിച്ചു പോയി... "അതെ...ആ കൊച്ചന് തന്നെ...".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story