പൊഴിയും വസന്തം...💔ഭാഗം 6

pozhiyum vasantham

രചന: സിനു ഷെറിൻ

അഭിയെട്ടൻ...!!! ശബ്ദം കുറച്ചു ഉച്ചത്തിൽ ആയിരുന്നു... വീണ്ടും അവിടെയൊരു കൂട്ടചിരി... എന്റെ ഉള്ളിൽ ആധിയായിരുന്നു...എല്ലാവരും അറിഞ്ഞു കൊണ്ടാണോ ഇത്... സങ്കടത്തോടെ അഭിഏട്ടനെ നോക്കി...ആൾടെ മുഖത്തും ചിരിയുണ്ട്... ഒന്ന് ഉറക്കെ കരയാൻ തോന്നി... അതിനും കഴിയാതെ നിസഹായയായോരു പെണ്ണായി പോയല്ലോ ഞാൻ... എല്ലാവരും കൂടി കൊടിയ ചർച്ചയിലാണ്... അന്ന് വന്നു പോയതല്ലാതെ പിന്നീട് ഇല്ലിക്കലിൽ നിന്നും ഒരു വിവരവും ഉണ്ടായിട്ടില്ല... പറ്റിയാൽ രണ്ട് പേരുടെയും ഒപ്പം നടത്തണമെന്ന്... ഞാൻ ഇവിടെ അടുത്തുണ്ടല്ലോ... അതാണ് അമ്മക്ക് സമാധാനം... ചിന്നുവും അഭിയേട്ടനും അടുത്തിരുന്നു തമാശ പറയുന്നുണ്ട്... ഒരു മൂലക്ക് നിൽപ്പാണെങ്കിലും മനസ്സിലൂടെ പലവിധം ചിന്തകൾ ആണ് കടന്ന് പോകുന്നത്... "ആമി...ഇവിടെ വന്നിരിക്..." ചിന്നു കൈ കാട്ടി കൊണ്ട് അഭിയേട്ടന്റെ അടുത്തേക്ക് ക്ഷണിച്ചു... കാൽ വെക്കുമ്പോ ആദ്യമായി ഭയവും സങ്കടവും തോന്നി... എന്നാലും അഭിയെട്ടനെ ഞാൻ...!! ആൾടെ അടുത്ത് പോയിരുന്നു...

പതിവില്ലാതെ എല്ലാവരും കളിയാക്കി ചിരിക്കുന്നു.. അരോജകമായാണ് തോന്നിയത്...തലക്കുനിച്ചിരുന്നു... "അഭിക്ക് ആമിയേ ഇഷ്ട്ടമാണെന്നറിഞപ്പോ എന്റെയും കൃഷ്ണേട്ടന്റെയും ഒരു സന്തോഷം കാണണമായിരുന്നു...ഒരു സംശയവും തോന്നാതെയല്ലേ ചെക്കൻ പ്രണയിച്ചത്..." സുലുവേച്ചിയുടെ വാക്കിൽ കുരുങ്ങി കിടക്കുകയായിരുന്നു എന്റെ മനസ്സ്... ഞെട്ടി കൊണ്ട് ഞാൻ അഭിയെട്ടനെ നോക്കി...ആള് ചമ്മിയ പോലെ ഇരിക്കുന്നുണ്ട്... അപ്പൊ... ഇത്രയും കാലം അഭിയേട്ടൻ എന്നെ തൊട്ടതും നോക്കിയതുമെല്ലാം പ്രണയത്തോടെയായിരുന്നൊ... ഓർത്തപ്പോൾ സങ്കടം കൊണ്ട് വീർപ്പുമുട്ടി... ജീവിതം ഒന്നുകൂടെ പുറകോട്ട് സഞ്ചരിചെങ്കിൽ... ആളെ ഒന്ന് പറഞ്ഞു മനസ്സിലാക്കാമായിരുന്നു...ഇതിപ്പോ ഒന്നിനും പറ്റാതൊരു അവസ്ഥയായല്ലോ... ഏറെ നേരത്തിനു ശേഷം അവര് പോയി...പോയിക്കഴിഞ്ഞതും അമ്മ ഫോൺ എടുത്ത് നാരായണേട്ടനെ വിളിച്ചു... സാരി പോലും മാറ്റാതെ ഞാൻ ടാബിളിലേക്ക് തല വെച്ചു കിടന്നു... "അവരുടെ കൊച്ചുമോൻ ഇവിടെ ഇല്ലെന്ന്...അതാ അവര് കാണാൻ വരാതെ...

വന്നാൽ ഉടനെ കാണാൻ വരുമെന്ന്.." ഫോൺ വെച്ചതും അമ്മ കാര്യങ്ങൾ പറഞ്ഞു... ഒന്നും കേൾക്കാൻ പറ്റിയോരു അവസ്ഥയിലല്ലാത്തത് കൊണ്ട് കണ്ണടച്ചു അവിടെ തന്നെ കിടന്നു... ദേവേട്ടന്റെയും അഭിയേട്ടന്റെയും മുഖം മാറി മാറി മനസ്സിൽ തെളിഞ്ഞു... കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങി... ഇടക്ക് അമ്മ വന്നു സാരി മാറി അത്തായം കഴിക്കാൻ പറഞ്ഞു.. കഴിക്കാൻ വേണ്ടെന്ന് പറഞ്ഞ് റൂമിൽ കയറി വാതിൽ അടച്ചു... സാരി മാറാൻ കൂടി കഴിയുന്നില്ല...തോളിലെ പിന്ന് അഴിച് ബെഡിലേക്ക് കിടന്നു... തല വേദന എടുത്ത് സഹിക്കാൻ കഴിയാതെ ഞാൻ തലയിട്ട് ബെഡിൽ ഉരച്ചു... ഉറക്ക ക്ഷീണം ഉള്ളത് കൊണ്ട് പതിയെ കണ്ണ് അടഞ്ഞു വന്നു... അലാറം അടിക്കുന്നത് കേട്ടിട്ടും കണ്ണ് തുറക്കാൻ കഴിയുന്നില്ല... കയ്യേത്തിച്ച്‌ നെറ്റിയിൽ തൊട്ട് നോക്കി...ചെറുതായി ചൂടുണ്ട്...കൂടാതെ ക്ഷീണവും... പതിയെ വീണ്ടും കണ്ണടഞ്ഞു വന്നു...ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ധൃതിയിൽ എണീറ്റത്... ക്ഷീണം കൊണ്ട് വീണ്ടും കിടക്കാൻ തോന്നി... അഭിയേട്ടനാണ്...കാൾ എടുക്കാൻ നോക്കിയപ്പോയേക്കും കട്ട്‌ ആയി...

സാരി മാറിൽ നിന്നും ഇറങ്ങി പോയിരിക്കുന്നു... ഇത്രയും ബോധം ഇല്ലാതെയാണോ ഇന്നലെ കിടന്നത്... ബാത്‌റൂമിൽ പോയി മുഖം കഴുകിയപ്പോഴേക്കും ഫോൺ വീണ്ടും അടിച്ചിരുന്നു... കാൾ കട്ട്‌ ആക്കി സാരി മാറ്റാൻ നിൽക്കാതെ പിന്നെല്ലാം കുത്തി നേരെയാക്കി പുറത്തോട്ട് ഇറങ്ങി... ചായക്ക് വെള്ളം വെച്ച് പുറത്തോട്ട് ഇറങ്ങി... ആള് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്നുണ്ടായിരുന്നു... മുഖത്തൊട്ട് നോക്കാൻ ആദ്യമായി ഒരു മടുപ്പ് തോന്നി... "എന്ത്യേ ഇന്ന് നേരം വൈകിയത്..." അടുത്തേക്ക് വന്നു ചോദിച്ചു.. "ഒന്നുല്ല...ഒരു ക്ഷീണം പോലെ..." "എങ്കിൽ നീ പോയി കിടന്നോ...ഞാൻ ചിന്നുവിനെ വിളിക്കാം..." കരുതൽ...ആദ്യമൊക്കെ ആയിരുന്നേൽ ഒരു ആങ്ങളയുടെ സ്നേഹമായിട്ടെ കൂട്ടു...എന്നാൽ ഇന്ന് അങ്ങനെയല്ല...ആ മനസിൽ പ്രണയമാണ്...അതെനിക്കറിയാം... ഒന്നും മിണ്ടാതെ പാത്രം കൊടുത്തു...

ഓരോ മുട്ടയായി കൂട്ടിൽ നിന്ന് എടുത്തു... ഇതുവരെ സംശയം ഇല്ലായിരുന്നെങ്കിലും ഇന്നാധ്യമായി ഇടം കണ്ണിട്ട് ഞാൻ ആളെ നോക്കി... കറക്കുന്നുണ്ടെങ്കിലും ആളുടെ കണ്ണുകൾ എന്റെ മുഖതാണ്... സങ്കടം വന്നു...ആരും എന്നെ മനസ്സിൽ ആക്കാതെ എന്താ... ഉള്ളിലേക്ക് കയറി ചായ ഒഴിച് പുറത്തോട്ട് നടന്നു... "ഇന്നലെ സാരി മാറ്റിയില്ലായിരുന്നോ നീ..." ഗ്ലാസ്‌ വാങ്ങുന്നതിനിടയിൽ ചോദിച്ചു...ഇല്ലാ എന്ന് തലയാട്ടി... ആദ്യമായി വാക്കുകൾക്ക് വേണ്ടി ഞാൻ പരതി... "എന്നോട് എന്തേലും വിരോധം ഉണ്ടോ നിനക്ക്..." കുറച്ച്‌ നേരത്തെ മൗനത്തിന് ശേഷം ആള് ചോദിച്ചു... ഇല്ലാ എന്ന് പതിയെ തലയനക്കി... "പിന്നെ നീയെന്താ ഒന്നും മിണ്ടാതെ..എനിക്കറിയാം പ്രണയമാണെന്ന് ഇപ്പോഴും നിനക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്ന്..." ഞാൻ ഒന്നും മറുപടി കൊടുക്കാതെ നടന്നു... "എപ്പോയാണ് പ്രണയം തോന്നിയത് എന്നെനിക്കറിയില്ല...ഇഷ്ട്ടമാണ്.. ഒരുപാട്...നഷ്ട്ടപെടും എന്ന് തോന്നിയത് കൊണ്ടാണ് പെട്ടന്ന് വീട്ടിൽ പറഞ്ഞത്...നിനക്കും ഇഷ്ടകെടില്ല എന്ന് കരുതി...അങ്ങനെയല്ലേ..."

ആള് പെട്ടന്ന് ചോദിച്ചതും ഞാൻ ആകെ കുഴങ്ങി...എന്റെ മനസ് എന്നെക്കാൾ മുന്നേ മനസ്സിലാക്കുന്നയാളാണ്... എന്നിട്ടും... ഒന്നും ഇന്നേ വരെ മറച്ചു വെച്ചിട്ടില്ല...ദേവേട്ടന്റെ കാര്യം ഒഴിച്..അതാണ്‌ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റും... ആൾടെ മുഖത്ത് നിരാശപടരുന്നത് ഞാൻ അറിഞ്ഞു... എന്നെ എല്ലാ കാര്യത്തിലും സഹായിച്ച ആളാണ്...എന്റെ സങ്കടങ്ങൾ മനസ്സിലാക്കിയ വെക്തിയാണ്...ആളെ എങ്ങനെയാ സങ്കടപെടുത്തുന്നെ... ഞാൻ ഒന്ന് ചിരിച് കണ്ണടച്ചു കാണിച്ചു...ആ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടിൽ ചിരി വിരിയുന്നതും ഞാൻ കണ്ടു... മനസ്സിൽ കുറ്റബോധമാണ്... ദിവസങ്ങൾ കടന്ന് പോയി..പല സമയത്തും അഭിയേട്ടനെ ഭർത്താവിന്റെ സ്ഥാനത് ചിന്തിച്ചു നോക്കി...കഴിയുന്നില്ല... അതങ്ങനെയാണല്ലോ...ആങ്ങളയായി മാത്രം കണ്ടിരുന്ന ഒരാളെ പെട്ടന്ന് ഭർത്താവിന്റെ സ്ഥാനത് അംഗീകരിക്കാൻ കഴിയുമോ... വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്...എന്നും കല്യാണകാര്യം തന്നെയാണ് ചർച്ച... വൈകീട്ട് കടയിൽ നിന്നും ഇറങ്ങിയതും മാളു പിറകിൽ നിന്നും വിളിച്ചു...

സാരി എടുക്കാൻ പോകണം...കൂട്ടി വെച്ച പണം എല്ലാം കൂട്ടി ഞാനും ഒന്ന് മേടിക്കാം എന്ന് കരുതി... ഏതോ ഒരു കടയിൽ മാത്രമാണ് അത് കിട്ടുന്നത്..മാളുവിനു അറിയാം... ഓരോന്ന് പറഞ് ഞാനും അവളും നടന്നു...കല്യാണകാര്യം അവളോട് മുന്നേ പറഞ്ഞിരുന്നു... അഭിയെട്ടൻ എനിക്കെന്റെ സ്വന്തം ആങ്ങളയാണെന്ന് അവൾക്കറിയാം..എന്നിട്ടും ഇങ്ങനെ ഒന്ന്..അവളും ഒരിക്കലും പ്രതീക്ഷിചില്ല... അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് മുത്തശ്ശിക്കുള്ള മരുന്നും വാങ്ങി നടന്നു... അങ്ങാടിയിലാകേ തിരക്ക് പിടിച്ചിട്ടുണ്ട്...റോഡിലൂടെ നടക്കാൻ പോലും കഴിയുന്നില്ല...അത്രക്കും തിരക്കാണ്... ഓരത്ത് കൂടെ അവൾ മുന്നിലും ഞാൻ പിന്നിലുമായി നടന്നു... കണ്ട് പിടിച്ചു വന്നപ്പോ അതൊരു മാൾ ആയിരുന്നു...ഇതിന്റെ ഉള്ളിലേക്ക് ഇന്ന് വരെ കയറിയിട്ടില്ല... ബസിൽ പോകുമ്പോ ഇടക്ക് കാണാറുണ്ട്...എങ്കിലും പേര് ശ്രദ്ധിച്ചിരുന്നില്ല..

പതിവില്ലാതെ വല്ലാത്ത തിരക്ക്...ഒരു തുള്ളി സ്ഥലമില്ല ഉള്ളിലേക്ക് കടക്കാൻ... നിരാശയോടെ ഞാനും മാളുവും പരസ്പരം മുഖതോട്ട് നോക്കി കേറാൻ പോലും കഴിയാതെ ഒരു മൂലയിൽ നിന്നു...മുടിയൊതുക്കി തിരിഞ്ഞ് നോക്കിയപ്പോയാണ് സൈഡിൽ വെച്ചൊരു ഫ്ലെക്സ് കണ്ടത്... ഏതോ വലിയൊരു സെലിബ്രിറ്റി വന്നിട്ടുണ്ട്...അതിനെ കാണാൻ എത്തിയതാണ് ഈ ജനങ്ങൾ മൊത്തം... ഞാനും മാളുവും ഒഴിച് കടയിലെ എല്ലാവരും സാരി എന്നോ എടുത്തു വെച്ചിട്ടുണ്ട്.. ആ സാരിയുടെ സ്റ്റോക്ക് കഴിയാൻ ആയെന്ന് ഇന്നലെ കൂടെ ഗിരിജ ചേച്ചി ഓർമിപ്പിച്ചോള്ളൂ... അത് കേട്ട പാതി ഉള്ള പണവും കൊണ്ട് ഓടി പോന്നതാണ്... മാളുവിന്റെ കയ്യും പിടിച്ചു തിക്കി തിരക്കി നുഴഞ്ഞു കൊണ്ട് ഉള്ളിലോട്ടു കയറി..ഇതിനിടയിൽ ആരൊക്കെയോ പിടിച്ചു ഉന്തി...ശ്രദ്ധിക്കാൻ നിന്നില്ല എന്ന് വേണം പറയാൻ... ഒരുവിധം ഉള്ളിലെതിയതും ആർപ്പും വിളിയും കേട്ടു...ശ്രദ്ധിക്കാൻ നിൽക്കാതെ ചേച്ചി പറഞ്ഞ കടക് മുന്നിലെതി... ഒരുവിധം അവരോട് പറഞ്ഞ് സാരി എടുത്തു...വേഗം ഒന്ന് പുറത്ത് കടക്കാൻ തോന്നി...

അത്രക്കും ശ്വാസം മുട്ടുന്ന പോലെ... മാളുവിന്റെ കൈ ഇതുവരെ വിട്ടിട്ടില്ല...സാരി വേഗം പാക്ക് ആക്കി അതൊരു കയ്യിലും മറു കയ്യിൽ മാളുവിന്റെ കയ്യും പിടിച്ചു നടന്നു... കൂടുതലും പെണ്ണുങ്ങളാണ്...ഇത്തിരി പോന്ന കുപ്പായവും ഇട്ട് ആർത്ത് വിളിക്കുന്നുണ്ട്...മാളു നടക്കുന്നതിനിടയിലും പിറുപിറുത്തു... അതൊന്നും വക വെക്കാതെ വേഗം നടന്നു...നടക്കുന്നതിനിടയിലും തല എത്തിച്ച് സ്റ്റേജിലെക്കൊന്നു പാളി നോക്കി... തിരിച്ചെടുക്കാൻ കഴിയാത്ത വിധം കണ്ണ് അവിടെ തങ്ങി നിന്നു... "ദേവേട്ടനല്ലേ അത്..." സ്റ്റേജിലേക്ക് നോക്കി കൊണ്ട് മനസ്സിൽ തോന്നിയത് അതെ പാടി മാളു ചോദിച്ചു... ഒന്നും മിണ്ടാതെ ഞാൻ ആളെ തന്നെ നോക്കി കൊണ്ടിരുന്നു... ഏതോ സെലിബ്രിറ്റിയാണ്...സിനിമയിൽ വന്നൊരു പുതുമുഖമാണ്...അയാളെ വലത് ഭാഗത്തായി നിൽപ്പാണ്... "അമ്മ എപ്പോഴും പറയും...ദേവേട്ടന് വലിയ വലിയ ആളുകളെ ആയിട്ടാ കൂട്ട് എന്ന്...പക്ഷേ ഇത്ര പ്രതീക്ഷിചില്ല...ഇതിപ്പോ അടുത്ത് ഇറങ്ങിയ സിനിമയിലെ നായകനല്ലേ.." മാളു വീണ്ടും പറയുന്നുണ്ട്...

മാളുവിന്റെ അമ്മ രാധേച്ചി ദേവേട്ടന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്...അത് വഴി അവിടെയുള്ള പല കാര്യങ്ങളും അവൾ വന്നു പറയും... രാധേച്ചിയുടെ വകയിലാണ് മാളുവിന് കടയിൽ ജോലി കിട്ടിയത്...അവര് പറഞ്ഞിട്ട് എനിക്കും... "എന്നാലും ദേവേട്ടൻ...എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല...അസ്സൽ താന്തോന്നി ആയാൽ എന്താ...ആള് പുലിയല്ലേ...അല്ല ഞാൻ ഇത് ആരോടാ പറയുന്നത്...ദേവേട്ടനെ കുറിച് ഒന്നും അറിയാത്ത നിന്നോടോ..." മാളു കളിയാക്കി ചിരിക്കുന്നുണ്ട്...ഞാനും കൂടെ ചിരിച്ചു... ചിന്നുവിന് ഇല്ലിക്കലിൽ നിന്ന് ആലോചന വന്നതോന്നും ഞാൻ മാളൂനോട്‌ പറഞ്ഞിട്ടില്ല...ഒക്കെ ശെരിയായിട്ട് പറഞ്ഞാൽ മതിയെന്ന് തോന്നി... ആളെ മറ്റാരെകാളും നന്നായി എനിക്കറിയാം...എന്റെ ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ആളിലാണ്... ഒരു പുഞ്ചിരിയോടെ മനസ്സിൽ കുറിചു... അന്ന് വൈകീട്ട് വീട്ടിൽ എത്തിയപ്പോ സുലുവെച്ചിയും അമ്മയും മുത്തശ്ശിയുമെല്ലാം വലിയ ചർച്ചയിലാണ്... ദേവേട്ടൻ വന്നിട്ടുണ്ട്...ഈ വരുന്ന വ്യാഴം അവരെല്ലാവരും വീട്ടിലെക്ക് വരുമെന്ന് പറഞ്ഞിട്ടുണ്ട്...

കൂടുതൽ കേൾക്കാനോ പറയാനോ നിന്നില്ല...വേഗം കുളിച്ചിറങ്ങി... ചായ കുടിച് കുട്ടികളെ പഠിപ്പിക്കാൻ ഇരിക്കുമ്പോഴാണ് അഭിയേട്ടൻ വരുന്നത് കണ്ടത്.. ആളോടോന്ന് ചിരിചെന്ന് വരുത്തി...തിരിച്ചും ഒരു ചിരി തന്നു ആള് അമ്മയുടെ അടുത്ത് പോയിരുന്നു... പഠിപ്പിക്കുന്നുണ്ടെങ്കിലും മനസ്സും ചെവിയും അവരുടെ അടുത്താണ്... മൂത്ത മരുമകൻ എന്ന നിലയിൽ അമ്മ എല്ലാം ചോദിച്ചു ചെയ്യുന്നുണ്ട്.. ഉടനെ കല്യാണം വേണമെന്ന് അബിയെട്ടൻ പറഞ്ഞത് കേട്ടതും ഉള്ളിലൂടെ ഒരാളൽ കടന്ന് പോയി... പുറത്ത് കാണിച്ചില്ലേന്നെ ഒള്ളൂ...സങ്കടം ചങ്കിൽ കെട്ടി നിൽക്കുന്ന പോലെ... എന്തിന്...മറ്റൊരാളെ സ്വന്തം ആയാൽ ആ മുഖം ഒന്നോർക്കാൻ പോലും എനിക്ക് അവകാശമില്ലലോ.. ചിന്തകൾ ഏറി വന്നു... കുട്ടികൾ പോയതും ചർച്ചയിൽ ചേരാൻ നിൽക്കാതെ ഞാൻ റൂമിലേക്ക് കടന്നു... എന്റെ ജീവിതം ആലോചിച് പോയി ഞാൻ...അച്ഛൻ മരിച്ചതിൽ പിന്നെ പ്രാരാബ്ദം ആയിരുന്നു...എന്നാലും മനസ്സിൽ സന്തോഷമായിരുന്നു...അതിന് കാരണക്കാരൻ ദേവേട്ടനും... ഉള്ളിൽ അയാൾ എന്റേത് മാത്രമായിരുന്നു...

ഇഷ്ട്ടമായാത് എങ്ങനെ എന്നറിയില്ല...പ്രേതേകിച് കാരണം ഉണ്ടോ എന്നും സംശയമാണ്... പക്ഷേ ആ മുഖം കാണുന്നത് പോലും എനിക്ക് ഊർജമാണ്...ആള് അറിയാതെ തന്നെ എന്നെ സന്തോഷപെടുത്തുന്നു... പക്ഷേ എത്ര പെട്ടന്നാണ് ജീവിതം മാറി മറിഞ്ഞത്... ഞാൻ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട എന്റെ ചിന്നുവിന്റെ കല്യാണം ശെരിയായി...എന്റെ അമ്മയും മുത്തശ്ശിയുമെല്ലാം സന്തോഷത്തിലാണ്...എന്നിട്ടും മനസ് തുറന്ന് സന്തോഷിക്കാൻ കഴിയുന്നില്ല...അവരുടെ സന്തോഷതിൽ പങ്ക് ചേരാൻ പറ്റുന്നില്ല... എന്റെ ദേവേട്ടൻ...!!! കൊതിപ്പിച്ചില്ലേ എന്നെ...മോഹിപ്പിചില്ലേ...പ്രണയം ഉള്ളിൽ കൊണ്ട് നടന്നു ഞാൻ ഒരു ഭ്രാന്തിയായി മാറിയില്ലേ... നഷ്ട്ടപെടുമെന്ന് ഉറപ്പായി..ഇനി ഇല്ലാ...ചിന്തിക്കുന്നത് പോലും തെറ്റാണ്...പക്ഷേ എന്നെ കൊണ്ട് ആവുന്നില്ല... അഭിയെട്ടൻ...!! ചെറുപ്പം മുതലേ ആങ്ങളയുടെ സ്ഥാനത് കണ്ട വ്യക്തി...അയാളെ നാളെ ഭർത്താവായി... എന്റെ സങ്കടങ്ങൾ ഒരിക്കെ നീ തീർത് തരുമെന്ന് കരുതി...എന്നാ എന്നെ നീ കൂടുതൽ സങ്കടപെടുതുകയാണല്ലോ ഈശ്വരാ...

ബെഡിൽ മുഖം അമർത്തി കിടന്നു...ആരോ തോളിൽ തൊട്ട പോലെ തോന്നിയതും പിടഞ്ഞു എണീറ്റു... അഭിയേട്ടൻ...!! കണ്ണുനീർ ഒഴുകി നനഞ്ഞ മുഖം ഞാൻ കണ്ണാടിയിലൂടെ കണ്ടു... കൈ കൊണ്ട് ഞാൻ അമർത്തി തുടച്ചു ഞാൻ തലകുനിച്ചു നിന്നു.. "എന്ത് പറ്റി നിനക്ക്...? ആള് ആകുലതയോടെ ചോദിച്ചു... ഒന്നും മിണ്ടാൻ പോയില്ല...എന്റെ കരഞ്ഞ കണ്ണുകൾ കണ്ട ആളോട് ഞാൻ എന്ത് പറയാൻ ആണ്.. "എന്താ ആമി നിനക്ക്...കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു...മുഖമെല്ലാം വാടി ആകെ തളർന്ന പോലെ...എന്തേലും വിഷമമുണ്ടോ...ഈ കല്യാണതിന് നിനക്ക് ഇഷ്ട്ടമില്ലെ..." ചോദിച്ചു തീരും മുന്നേ ഞാൻ ആളെ കെട്ടിപിടിചു കരഞ്ഞു... ആളൊന്നു ഞെട്ടിയതും തിരികെ എന്നെ ചേർത്ത് പിടിക്കുന്നതും ഞാനറിഞ്ഞു...ഒന്നും ചോദിക്കാൻ നിൽക്കാതെ ആളെന്റെ തലയിൽ തലോടി കൊണ്ടിരുന്നു... പതിയെ വിഷമങ്ങൾ എല്ലാം കുറഞ്ഞു വന്നു...ഞാൻ ആ നെഞ്ചിൽ നിന്നും പതിയെ അടർന്നു മാറി... കുറ്റബോധം തോന്നിയില്ല...പ്രണയമായിരുന്നില്ല...എന്റെ മനസ്സിൽ നിറഞ് നിന്നത് ഒരു ആങ്ങളയോടുള്ള സ്നേഹമായിരുന്നു...

ആ തലോടലിൽ ഒരു കൂടപിറപ്പിന്റെ കരുതലായിരുന്നു... കണ്ണുനീർ തുടച്ചു ഞാൻ ആളെ മുഖതേക്ക് നോക്കി... "ഒരു സഹോദരിയായിരുന്നു കണ്ടൂടെ എന്നെ..." അത്രമാത്രം...ആൾടെ മുഖത്തെ ഞെട്ടൽ ഞാൻ കണ്ടു...ആ മുഖത്ത് സങ്കടം നിറയുന്നത് ഞാൻ വ്യക്തമായി കണ്ടു... പക്ഷേ കഴിയില്ല...ഇനിയും പറഞ്ഞില്ലേൽ ചിലപ്പോ സങ്കടങ്ങൾ താങ്ങാൻ കഴിയാതെ ഞാൻ തന്നെ ഇല്ലാതെ ആയേക്കാം... "അഭിയേട്ടനോട്‌ എനിക്ക് സ്നേഹമാണ്...ഇഷ്ട്ടമാണ്..പക്ഷേ അതെല്ലാം ഒരു കൂടപിറപ്പിനോടുള്ള സ്നേഹം മാത്രം...കല്യാണം ആലോചിച് വന്നപ്പോ ശെരിക്കും പറഞ്ഞാൽ ഞാൻ ഞെട്ടി...അഭിയേട്ടനെന്നോട് പ്രണയം ആണെന്ന് കൂടി അറിഞ്ഞതും തകർന്ന് പോയി ഞാൻ... സഹിക്കാൻ കഴിഞ്ഞില്ല...ഒരാങ്ങളയായി കണ്ടയാളെ പെട്ടന്നൊരു ദിവസം ഭർത്താവായി കാണാൻ പറഞ്ഞാൽ എങ്ങനെയാ...ദേഷ്യം തോന്നരുത് എന്നോട്...ഇനിയും പറഞ്ഞില്ലേൽ ഞാൻ അഭിയെട്ടനോട് ചെയ്യുന്ന തെറ്റായി പോകും..." അത്രയും പറഞ്ഞപ്പോയേക്കും ഞാൻ കിതച്ച് പോയിരുന്നു...തേങ്ങൽ ചീളുകളുയർന്നു... ആൾക്ക് സഹിക്കാൻ കഴിയില്ലേന്ന് എനിക്കറിയാം...

രഹസ്യമായി ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന വേദന അറിഞ്ഞവളാണ് ഞാനും... അത് നഷ്ട്ടപെടുമ്പോഴുള്ള വേദന ഇപ്പൊ അനുഭവിക്കുന്നുമുണ്ട്...ആ വേദന യാണ് ഞാൻ അഭിയേട്ടനും കൊടുക്കുന്നത്... ശെരിക്കും പറഞ്ഞാൽ ഒരേ തോണിയിലെ ഒരേ ദിശയിലേക്കുള്ള യാത്രക്കാരാണ് ഞങ്ങൾ... നഷ്ട്ടം...അതിൽ അവസാനിക്കുന്നു... "സാരല്ല...എനിക്ക് മനസ്സിലാവും...എന്നാലും ഒരു പെങ്ങളായി കാണേണ്ട നിന്നെ ഞാൻ..നിന്റെ മനസ് മനസ്സിലാകാതെ ഒരു സ്വാർത്ഥനായി പോയല്ലോ ഞാൻ..ക്ഷമിക്ക് നീ..." ആള് അത്രയേ പറഞ്ഞോളു...മുറിഞ്ഞു മുറിഞ്ഞുള്ള വാക്കുകൾ... അതിൽ ഒളിഞ്ഞിരിക്കുന്ന സങ്കടം ആരെക്കാളും നന്നായി എനിക്ക് മനസ്സിലാവും... ആളെന്റെ അടുത്തേക്ക് വന്നു കണ്ണുനീർ തുടച്ചു തന്നു... "ഇനി ഞാൻ കാരണം ഈ കണ്ണുകൾ നിറയരുത്...പുറത്ത് അമ്മയും എല്ലാവരുമുണ്ട്...ഒന്ന് ചിരിക്ക് നീ..." ഏട്ടൻ ചിരിച് കൊണ്ട് പറഞ്ഞു...അറിയാം എന്നെ പോലെ ചിരിയുടെ മുഖം മൂടി അണിഞ്ഞു നടക്കുകയാണെന്ന്... "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ നീ..." അതെ പുഞ്ചിരിയോടെ ചോദിച്ചു...ഞാൻ എന്താണെന്ന രീതിയിൽ ആളെ കണ്ണിലേക്ക് നോക്കി... "ഈ മനസ്സിൽ ആരുമറിയാതെ മറ്റാരെലുമുണ്ടോ...?" .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story