പൊഴിയും വസന്തം...💔ഭാഗം 7

pozhiyum vasantham

രചന: സിനു ഷെറിൻ

"ഈ മനസ്സിൽ ആരുമറിയാതെ മറ്റാരെലുമുണ്ടോ..." ഓർക്കാപുറത്തുള്ള അഭിയെട്ടന്റെ ചോദ്യതിൽ ഞാൻ അടിമുടി വിറച്ചു... ആള് ചോദിച്ചാൽ നുണ പറയാൻ എന്നെ കൊണ്ടാവില്ല...ഇനി പറഞ്ഞാൽ തന്നെ എന്റെ കണ്ണിലേക്കു നോക്കി ആള് കണ്ട് പിടിക്കും... ഒന്നും പറയാതെ ഞാൻ തലകുനിച്ചു നിന്നു... "ഈ മൗനതിൽ നിന്ന് ഞാൻ എന്താണ് മനസ്സിലാകേണ്ടത്..." വീണ്ടും ചോദ്യം...ഉത്തരമുണ്ടായിട്ട് കൂടി പറയാൻ കഴിയുന്നില്ല... "ആരാണ് കക്ഷി..." ഇനിയും മിണ്ടിയില്ലേൽ ആളെ പരിഹസിക്കുന്നതിന് തുല്യമാണ്...ഇത്രയും നേരം ഒന്ന് ദേഷ്യം പോലും വെക്കാതെ ക്ഷമയോടെ കേട്ടിരുന്ന വ്യക്തിയാണ്... "ആമി...പറയാൻ കഴിയുന്നില്ലേ എന്നോട്..." "കഴിയാഞ്ഞിട്ടല്ല...ഇപ്പൊ ആ പേര് കേട്ടാൽ ചിലപ്പോ അഭിയെട്ടൻ എന്നെ വെറുക്കും...ആർക്കും അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല...ചതിച്ചവളായി പോകും ഞാൻ..." കരഞ്ഞു കൊണ്ട് പറഞ്ഞു...

"എന്തൊക്കെയാടി നീ പറയുന്നേ..കരയല്ലേ എന്ന് ഞാൻ പറഞ്ഞതല്ലേ...പറയാൻ താൽപ്പര്യം ഇല്ലേൽ നീ പറയണ്ട...അത്രയേ നീയെന്നെ കണ്ടോള്ളൂ എന്ന് ഞാൻ കരുതികോളാം..." "അഭിയെട്ടാ...ഇഷ്ട്ടപെട്ടു പോയതാ ഞാൻ...ആൾക്ക് അറിയ കൂടിയില്ല...ആ പേര് പറഞ്ഞെന്ന് വെച്ച് ഇനിയെന്റെ സ്വന്തമാകാൻ പോകുന്നില്ല...നഷ്ട്ടപെട്ടു കൊണ്ടിരിക്കാ എനിക്ക്.." "ആമി...ഇത്രയധികം നീയാരെയാ സ്നേഹിച്ചേ...കഴിയുന്നതാനേൽ എന്ത് പറഞ്ഞിട്ടായാലും നിന്റെ ഇഷ്ട്ടം ഞാൻ അറിയിക്കാം..." "വേണ്ട...ആ നഷ്ട്ടതെ ഞാൻ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു...എന്റെ കയ്യിൽ ഇരിക്കുന്നെക്കാൾ സുരക്ഷിതം മറ്റൊരാളുടെ കൈകൾക്കാണെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു..." "ദേവനാണോ...!!" ഓർക്കാപുറത്തായിരുന്നു അഭിയെട്ടൻ ആ പേര് പറഞ്ഞത്...ഞാൻ ഞെട്ടി കൊണ്ട് ആളെ നോക്കി... എന്റെ നിൽപ് കണ്ട് ആള് ഏകദേശകാര്യങ്ങൾ ഊഹിച്ചു.. ആ മുഖത്തെ ഭാവം എന്തെന്ന് നിർവജിക്കാൻ എന്നെ കൊണ്ടായില്ല... "അപ്പൊ നമ്മുടെ ചിന്നു..."

ആളും ആകെ ഞെട്ടിയുണ്ടെന്നു ആ മുഖത്ത് നിന്ന് മനസ്സിലാക്കാം... "ഞാൻ പറഞ്ഞില്ലേ അഭിയെട്ടാ...ഞാൻ വിട്ട്കൊടുക്കുകയാണ്...എന്റെ ചിന്നു സന്തോഷമായിട്ട് ഇരുന്നാ മതി...നമ്മൾ രണ്ട് പേരോഴിച്ച് ഇനിയൊരിക്കലും ഈ മനസ് മറ്റാരും അറിയരുത്...ആ താലി എന്റെ ചിന്നുവിന്റെ കഴുത്തിൽ അണിയുമ്പോൾ പോലും സഹതാപത്തിന്റെ ഒരു നോട്ടം കൊണ്ട് പോലും അഭിയെട്ടൻ ആരെയും അറിയിക്കരുത്...ഞാൻ അത് അർഹിക്കുന്നില്ല..." കണ്ണുനീർ തുടച് ഞാൻ മുറിവിട്ടറങ്ങി... ഇരുട്ടാണ്...എങ്കിലും പുറം ഭാഗത്തെ തിണ്ണയിൽ പോയിരുന്നു... തണുത്ത കാറ്റ് വീശുന്നുണ്ട്...ഉള്ളിൽ ഇത്തിരി ആശ്വാസം തോന്നുന്നുണ്ട്... ഇത്രയും ദിവസം കനലായിരുന്നു...അഭിയേട്ടനെ എല്ലാം അറിയിചപോൾ ഒരിചിരി സമാധാനം തോന്നുന്നുണ്ട്... ആമി...! ചിന്നുവാണ്...എന്റെ തൊട്ടടുത്ത് വന്നിരുന്നു... "നീ എന്താ ഇവിടെ വന്നിരിക്കുന്നെ.." "ഒന്നുമില്ല... നല്ല തണുപ്പ് തോന്നിയപ്പോ ഒരു രസം...സുലുവേച്ചിയൊക്കെ പോയോ..." "എല്ലാരും പോയി...നിന്നെ കാണാതൊണ്ട് തിരക്കി ഇറങ്ങിയഥാ ഞാൻ...

അല്ല ഇന്ന് സാരി എടുക്കുമെന്ന് പറഞ്ഞിട്ട് കാണിച്ചില്ലല്ലോ നീയ്യ്..." "മറന്ന് പോയതാടി... അവിടെ ടേബിളിൽ ഇരിപ്പുണ്ട്...പോയി നോക്.." അവളുടെ കൂടെ അകത്തേക്ക് ഞാനും ചെന്നു... അത്തായം കഴിക്കുമ്പോഴും അമ്മക്ക് കല്യാണകാര്യം തന്നെയായിരുന്നു ചർച്ച... ഞങ്ങളെ രണ്ട്പേരുടെയും കല്യാണം കഴിയാതെ ഈ സംസാരം അമ്മ നിർത്തില്ലെന്ന് എനിക്കും ചിന്നുവിനും നന്നായി അറിയാം...എല്ലാത്തിനും മൂളി കൊണ്ടിരുന്നു... "ഈ സാരിക്ക് മുവ്വായിരം ഇച്ചിരി കുറഞ് പോവത്തെ ഒള്ളൂ...അത്രക്കും അടിപൊളി അല്ലെ...പിന്നെ എന്റെ പൊന്ന് ആമി...നീയൊക്കെ ഇത് ഉടുത്ത് പോയാലുണ്ടല്ലോ എല്ലാവരും നിന്നെ യാവും നോക്കുന്നെ..." കവറിൽ നിന്നും സാരി എടുത്ത് നോക്കി കൊണ്ടവള് പറഞ്ഞു.. അതിനൊന്നു ചിരിച് കൊടുത്ത് സാരി എടുത്ത് ഞാനൊന്ന് വെച്ച് നോക്കി...

"നീ എന്തൊരു സുന്ദരിയാടി ആമി...നിന്റെ ഗ്ലാമറിന്റെ പകുതി കിട്ടിയിരുന്നെൽ ഞാൻ വല്ല സിനിമ നടന്മാരെയും കെട്ടിയിരുന്നെനെ.. അമ്മ പറയുന്നത് എന്ത് ശെരിയാ...നിനക്ക് നമ്മടെ അച്ചേടെ അതെ സൗന്ദര്യവും സ്വഭാവവുമാ കിട്ടിയിരിക്കുന്നെ..." "നിനക്ക് എന്താ കുറവ്...നീയും സുന്ദരിയല്ലേ..." "സുന്ദരിയൊക്കെ തന്നെയാ...പക്ഷേ നിന്റെ അടുത്ത് കൂടെ പോവില്ല...അവര് പെണ്ണ് കാണാൻ വരുമ്പോഴേക്കും മഞ്ഞളും ചന്ദനവുമൊക്കെ ഇട്ട് ഞാനൊന്ന് സുന്ദരി ആവുന്നുണ്ട്...ഇനി നിന്നെ കണ്ട് എങ്ങാനും നിന്നെ മതിയെന്ന് പറഞ്ഞാലോ..." ചിരിച് കൊണ്ട് അവള് പോയി...തെറ്റ് ആണെങ്കിലും അങ്ങനെ ആയെങ്കിൽ എന്ന് അറിയാതെ ആശിച്ചു പോയി... ന്റെ കൃഷ്ണാ...ഞാനിപ്പോ എന്താ ചിന്തിച്ചേ...അങ്ങനെ ഒന്നും നടക്കാതിരിക്കട്ടെ... സാരി വെച്ച് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു... ശെരിയാ...അച്ഛനെ വാർത് എടുത്ത പോലെയുണ്ട് കാണാൻ... ചിന്നു പറഞ്ഞപോലെ എനിക്ക് ഇത്രക്ക് സൗന്ദര്യമുണ്ടായിരുന്നെങ്കിൽ ദേവേട്ടനോട്‌ ആദ്യമേ ഇഷ്ട്ടം അറിയിക്കായിരുന്നു..

.അങ്ങനെ ആണേൽ ഇന്നെനിക്ക് ആളെ നഷ്ട്ടം ആകില്ലായിരുന്നു... പിറ്റേന്ന് കാലത്ത് അഭിയെട്ടനെ കണ്ടെങ്കിലും ആള് ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു സംസാരിചെ... ആ പഴേ അഭിയെട്ടനെ തിരിച്ചു കിട്ടിയ സന്തോഷതിൽ ഞാനും പഴയെ പോലെ തന്നെയായി... ചിന്നുവിന് തിരിച്ചു പോകാനാവാറായി...ശെരിക്കും പറഞ്ഞാൽ ലീവ് കഴിഞ്ഞതാണ്...അവര് വന്നു കാണാൻ ഉള്ളത് കൊണ്ടാണ് ഇത്രയും നീട്ടിയേ... വ്യാഴം അവര് കണ്ട് പോയാൽ വെള്ളി രാവിലെ അവള് പോകും...കല്യാണം അവളുടെ പഠിപ്പ് കഴിഞ്ഞിട്ട്...അങ്ങനെയാണ് നിശ്ചയിച്ചിട്ടുളെ... ഇനിയും നീട്ടി കൊണ്ട് പോകേണ്ടതിനാൽ മാളുവിനോട് ചിന്നുവിന്റെ കാര്യം പറഞ്ഞു.. ദേവേട്ടന്റെ കല്യാണം ഏകദേശം ഉറപ്പിച്ചു എന്നവൾ അറിഞ്ഞിട്ടുണ്ട്...പക്ഷേ ചിന്നുവായിരിക്കും എന്നവൾ സ്വപ്നത്തിൽ പോലും കരുതിയില്ലേന്ന്... ഓരോന്ന് സംസാരിച്ചു നടന്നു...സിന്ധുവേച്ചി ഒരാഴ്ചക്ക് അവരുടെ അമ്മ വീട്ടിൽ പോയി..അതുകൊണ്ട് തന്നെ അവര് വരുന്ന ഒരു ദിവസം മുന്നേ തൂത്ത് വാരി തുടച്ചാൽ മതിയെന്ന് പറഞ്ഞു...

മാളുവിന്റെ സംസാരം ഇപ്പഴും നിർത്തിയിട്ടില്ല...കൂടാതെ ദേവേട്ടനെ അതും ഇതും പറഞ്ഞ് മോളിൽ എത്തിക്കുന്നുണ്ട് പെണ്ണ്... ഒരു ചിരിയോടെ എല്ലാം കേട്ട് നിന്നു...ഇന്നാനേൽ ബസും കാണുന്നില്ല... നേരം വൈകും എന്ന് കണ്ടതും ഒരു ഓട്ടോ വിളിച്ചു... ഒരു സാധാരണക്കാരൻ...ആ ചുരുങ്ങിയ സമയം കൊണ്ട് അയാളെ മുഴുവൻ ജീവിത കഥ പറഞ്ഞ് തന്നു...നല്ല സംസാര പ്രിയനാണ്...നമ്മളൊന്നു മൂളി കേട്ടിരുന്നാൽ മതി...ആള് മിണ്ടികോളും... ഇങ്ങനെയും ഉണ്ടോ ഓട്ടോക്കാര്... ടൗണിൽ അത്യാവശ്യം തിരക്കായിരുന്നു...ഉള്ള സ്ഥലത്ത് കൂടെ പതിയെ ഓട്ടുന്നുണ്ട്...അത് തന്നെ ഞങ്ങൾ ധൃതി പിടിച്ചിട്ടാണ്... മാളു എന്തോ തമാശ പറഞ്ഞതിന് പിന്നിലേക്ക് നോക്കി ഒന്ന് ചിരിച്ച സമയത്തിന് എതിരെ വന്നൊരു കാർ ഞങ്ങളെ ഓട്ടോയേ ഇടിചിട്ട് പോയി... ഒരു നിമിഷം ഞാൻ മരണം മുന്നിൽ കണ്ടു...പല മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു... ഒന്ന് കറങ്ങി തിരിഞ്ഞ് ഓട്ടോ മറിഞ്ഞു വീണു...കയ്യും തലയും പലയിടത്തും ഇടിച്ചതു ഓർമയുണ്ട്... ആരൊക്കെയോ വന്നു എണീപ്പിച്ചു..വലിയ പ്രശ്നം ഒന്നുമില്ല...

കയ്യിൽ ചെറിയൊരു മുറിവ്...അത് തുടച് കൊണ്ടിരുന്നപ്പോഴേക്കും മാളുവും വന്നിരുന്നു...അല്ലറ ചില്ലറ പ്രശ്നം ഒഴിച് വലിയ ഗുരുദരം ഒന്നും അവൾക്കും സംഭവിച്ചിട്ടില്ല... ദൈവതിനൊട് ഒരായിരം നന്ദി പറഞ്ഞു നാക്ക് എടുത്തേ ഒള്ളൂ...എല്ലാവരും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു... അപ്പോഴാണ് ഓട്ടോ ചേട്ടനെ ഓർമ വന്നത് തന്നെ...ഓടി ചെന്ന് നോക്കിയപ്പോ ആള് ചോരയിൽ കുളിച് കിടപ്പുണ്ട്...ഇടിച്ച സമയം തന്നെ ആള് വണ്ടിയിൽ നിന്ന് തെറിച്ചു വീണിട്ടുണ്ട്...അതാണ് ഇത്രയും അപകടം... കണ്ടിട്ട് സഹിച്ചില്ല...ഇത്രയും നേരം ചിരിച് സംസാരിച്ച മനുഷ്യനാണ്... ഞാനും മാളുവും കഴിയും പോലെ ആളെ എടുത്ത് ഒരു ഓട്ടോ വിളിച്ചു..ചുറ്റും കൂടി നിന്നവരെല്ലാം വണ്ടിയിൽ കയറ്റാൻ സഹായിചെന്നല്ലാതെ പോരാൻ കൂട്ടാക്കിയില്ല... നാളെ ഇവർക്കും ഈ ഒരു ഗതി വരില്ലെന്ന് ആരറിഞ്ഞു...മരണം മുന്നിൽ കാണുന്നൊരു മനുഷ്യനെ സഹായിക്കാൻ പോലും ജനത പിന്നോട്ട് നിൽക്കുന്നത് കണ്ട് പുച്ഛം തോന്നി... ശ്വാസമുണ്ട്...ഇടിച്ച സമയത്ത് ബോധം പോയതാണെന്ന് തോന്നുന്നു...

ഹോസ്പിറ്റലിൽ എത്തിയതും ആളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി... ആൾടെ തുണി ചുറ്റിയിടത്താണ് പേഴ്സ് തിരുകിയത്...അതിൽ തപ്പിയിട്ട് കുറച്ചു പൈസയും ലൈസൻസും ആൾടെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയും കുറച്ചു പേപ്പറും അല്ലാതെ ഒന്നുമില്ല... ഞാനും മാളുവും ഒരു സീറ്റിൽ പോയിരുന്നു...ബന്ധപ്പെട്ടവരെ എങ്ങനെ അറിയിക്കും...നമ്പർ പോയിട്ട് ആരാന്ന് പോലും അറിയില്ല... കുറച്ചു നേരം ഇരുന്നപ്പോഴേക്കും ഒരു പെണ്ണ് ഒരു കൊച്ചിനെ ഒക്കത്ത് വെച്ച് ഓടി വരുന്നത് കണ്ടു...പിറകെ തന്നെ ഒരു കൊച്ചിന്റെ കൈ പിടിച്ചു ഒരാണും... ഓപ്പറേഷൻ തിയേറ്ററിലേക്ക് പാളി നോക്കി ഞങ്ങളെ അടുത്തേക്ക് വന്നു... "ദാസെട്ടൻ..." എന്താ ചോദിക്കേണ്ടതെന്നറിയാതെ പേടിച് ചോദിക്കുന്നത് കണ്ട് ഞാൻ പേഴ്സ്ൽ നിന്നും ഫോട്ടോ എടുത്ത് കാണിച്ചു... അത് കണ്ടും ആ പെണ്ണ് തലയാട്ടി വീണ്ടും കരയാൻ തുടങ്ങി...

ചേർത്തു പിടിച്ചു തലോടി...ആ ഒരു തലോടൽ അവര് ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി... "ഇതെന്റെ പെങ്ങള...ഉള്ളിൽ കിടക്കുന്നത് എന്റെ അളിയനും...എങ്ങനെയാ സംഭവം... "ഞങ്ങളെ കൊണ്ട് വരുമ്പോഴാ ഇടിചെ...ഞങ്ങൾക്ക് ഒന്നും പറ്റിയില്ല..ആള് തെറിച്ചു വീണത് കാരണം ഇത്തിരി പ്രശ്നത്തിലാണ്...കൊഴപ്പം ഒന്നുല്ല.. ഓപ്പറേഷന് കയറ്റിയിട്ടുണ്ട്...ബന്ധപ്പെട്ടവര് വന്നാൽ അവിടെ ചെല്ലാൻ പറഞ്ഞു..." മാളു പറഞ്ഞത് കേട്ട് ആള് കുട്ടിയെ അവിടെ നിർത്തി പോയി... "ഞങ്ങൾ പോകോട്ടെ എന്നാ...കടയിലെത്തണം..ബുദ്ധിമുട്ട് വല്ലതും ഉണ്ടോ..." "നിങ്ങൾ പോക്കോ...നേരം കൊറേ ആയില്ലേ..." സമയം ഒരുപാട് ആയിരുന്നു...കടയിലെക്ക് പോവാൻ വേണ്ടി ഒരു ഓട്ടോ വിളിച്ചു... ഇവിടുന്ന് കടയിലേക്ക് ഒരു ഇച്ചിരി ദൂരമേ ഒള്ളൂ...വിചാരിച്ചാൽ നടന്നു എത്താം...പക്ഷേ ഇപ്പോയെ ഉച്ചയോട് അടുക്കാൻ ആയിട്ടുണ്ട്...ഇനിയും നടന്നാൽ നേരം വൈകതെ ഒള്ളൂ... പൈസയും കൊടുത്ത് ഞാനും മാളുവും ധൃതിയിൽ നടന്നു...കൈക്ക് ചെറിയ വേദനയുണ്ട്...

ആ ചേട്ടന്റെ കാര്യവും അയാളുടെ ഭാര്യയുടെ സങ്കടമൊക്കെ കണ്ട് കൈ ഒന്ന് കാണിക്കാൻ മറന്നു എന്ന് വേണം പറയാൻ... വീട്ടിലെത്തിയാൽ മുത്തശ്ശിയേ കൊണ്ട് മുറിവെണ്ണയിട്ട് ഒന്ന് തിരുമ്മിചാൽ മതി... മനസ്സിൽ ഓർത്തു... ബാഗ് രണ്ടും സേഫ് റൂമിൽ കൊണ്ട് വെച്ച് ഐഡി കാർഡ് എടുത്തിട്ടതും ഗീതെച്ചി റൂമിലെക്ക് വരുന്നത് കണ്ടു... "ഒന്നും ചോദിക്കല്ലേ ചേച്ചി..ഒരു ഹോസ്പിറ്റൽ കേസ്...ഇച്ചിരി വെള്ളം കുടിക്കട്ടെ..." "വെള്ളമോക്കെ പിന്നെ കുടിക്കാം...ദേ അർജുൻ സർ വന്നിട്ടുണ്ട്...സെയിൽസ്ന്റെ കാര്യം നോക്കാൻ വന്നതാ...ആള് നല്ല ദേഷ്യത്തിലാ...വേഗം ചെല്ല്..." കുപ്പി എടുത്ത് മൂടി തുറന്നതെ ഒള്ളൂ ഗീതേച്ചിയുടെ വാക്ക് കേട്ട് കുടിക്കാൻ പോലും മറന്ന് ഞാൻ മാളുവിന്റെ കയ്യും പിടിച്ചു ഓടി... കാണാൻ അത്രയും കൊതിയുണ്ട്...എന്നെ കാണുമ്പോ ദേഷ്യപെടില്ലായിരിക്കും...മനസ്സിൽ വെറുതെ തോന്നി...

കയറി ചെന്നപ്പോ തന്നെ ആള് ഏതൊക്കെയോ ഫയൽ നോക്കായിരുന്നു... ഞങ്ങളെ കണ്ടതും നെറ്റി ചുളിച്ച് നോക്കി... ഗീതേച്ചി പറഞ്ഞ പോലെ മുഖത്തു പതിവിലും കൂടുതൽ ഗൗരവമാണ്...പരിജയം പോയിട്ട് മുന്നേ അറിയുന്ന മട്ടിൽ പോലും ഒരു നോട്ടമില്ല... "ലേറ്റ് ആയി വന്നവരാണോ..." ദേഷ്യം തന്നെയാണ്...അതെഎന്ന് പതിയെ തലയാട്ടി... "ഒരു ജോലി ആകുമ്പോ നിങ്ങളെ ഇഷ്ടത്തിന് വരാനും പോകാനും കഴിയില്ല...സമയം എത്രയായെന്ന് അറിയോ...ഇന്നേരത് ആരെ കാണിക്കാൻ വന്നതാണാവോ..." "സർ അത് ഒരു ആക്‌സിഡന്റ് പറ്റിയപ്പോ രക്ഷി..." "പ്ലീസ് സ്റ്റോപ്പ്‌...ഞാൻ സംസാരിക്കുമ്പോ ഇടയിൽ കയറി സംസാരിക്കുന്നത് എനിക് ഒട്ടും ഇഷ്ടമല്ല...പിന്നെ റീസൺ എന്തോ ആയിക്കോട്ടെ...അതല്ല ഇവിടെ...നിങ്ങലൊരു കടയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ നേരം വൈകുന്നതാനേൽ ആദ്യമേ പറയണം..

.ഇനി പറയാൻ പറ്റിയില്ലേൽ ഇവിടെയുള്ള ഏതേലും മെയിൻ സ്റ്റാഫ്സിനോട് പിന്നീട് വിളിച്ചു പറയണം...ഇതിൽ ഏതേലും നിങ്ങൾ ചെയ്തോ..." "ഞങ്ങൾ അവിടെ പെട്ടപ്പോൾ അയാളുടെ..." "ചെയ്തോ ഇല്ലയോ...?" മാളു തപ്പി പിടിച്ചു പറയുന്നതിനിടയിൽ ആള് ദേഷ്യത്തിൽ വീണ്ടും ചോദിച്ചു... ഇല്ല എന്ന് പതിയെ ഞാൻ പറഞ്ഞു.. "രണ്ട് പേരോടും ആയിട്ട് പറയാണ്...ഐഡി കാർഡ് ഊരിവെച്ച് പൊയ്ക്കോളൂ...നാളെ മുതൽ വരണം എന്നില്ല..." ആളടെ ഒട്ടും മയമില്ലാത്ത വാക്കിൽ ഞാനും മാളുവും പരസ്പരം മുഖത്ത് നോക്കി...ഇങ്ങനെ ഒന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല...മാനേജർ സാറും ഗീതേച്ചിയുമെല്ലാം നോക്കി നിൽപ്പുണ്ട്... ആ ഒരു വാക്കിൽ കുരുങ്ങി കിടപ്പായിരുന്നു മനസ്...എന്റെ ജോലി പോയാൽ...രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ വേണ്ടി ഞാൻ പാട് പെടുന്നത് നിനക്ക് അറിയില്ലേ എന്റെ ഈശ്വര..

. "സർ ഇനിയുണ്ടാവില്ല...ഇന്നാധ്യമായാണ്....ഒന്ന് ക്ഷമിചൂടെ..." അത്രയും താഴ്ന്നു ചോദിച്ചിട്ടും തിരിഞ്ഞ് നോക്കാതെ ആള് നടന്നു പോയി... ഒരു ശില കണക്കെ ഞാൻ അവിടെ തന്നെ നിന്നു പോയി...ഇടക്ക് മാളു വന്നു തോളിൽ പിടിച്ചു... "ഞാൻ...ഇനി എങ്ങനെയാടി..." നിസഹായയായി ചോദിച്ചു... അവൾക്ക് പ്രാരാബ്ദങ്ങളില്ല...അവളും അമ്മയും മാത്രം...പക്ഷേ ഞാൻ അങ്ങനെയല്ലല്ലോ... എന്റെ ചിന്നുന്റെ പഠിപ്പ്...മുത്തശ്ശിയുടെ കാര്യം...വീട്ടിലെ കാര്യം..ഇതിന് പുറമെ കടം...എല്ലാം കൂടെ എന്റെ മനസ്സിൽ കിടന്ന് നീറി... ദേവേട്ടൻ ഇത്രക്ക് ദുഷ്ടനായിരുന്നോ..!!! "ആമി...നീ ഇങ്ങനെ കരയല്ലേ...അർജുൻ സർന് എന്താ പറ്റിയത് എന്നറിയില്ല...ആള് ഗൗരവക്കാരൻ ആണേലും ഇന്നേവരെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല...ഇന്ന് എന്ത് പറ്റി ആവോ...അല്ലാതെ ഈ ഒരു ചെറിയ കാര്യത്തിന് നിങ്ങളെ...നിങ്ങളിപ്പോ ചെല്ല്...ഞാൻ വിളിച്ചു സംസാരിക്കാം..." ഗീതേച്ചിയുടെ വാക്കിൽ ഇച്ചിരി ഒന്ന് തണുത്തു...എങ്കിലും പേരറിയാതൊരു സങ്കടം തിങ്ങി നിറഞ്ഞിരുന്നു...

ബാഗും എടുത്ത് ഞാനും മാളുവും ഇറങ്ങി...അവൾക്കും എന്റെ കാര്യം ആലോജിചാണ് സങ്കടം...എന്നെ പലതും പറഞ് ആശ്വാസിപ്പിക്കുന്നുണ്ട്... "മാളു നീയിപ്പോ എന്ത് പറഞ്ഞാലും എന്റെ ഉള്ളിൽ കയറില്ലെന്ന് നിനക്ക് അറിഞ്ഞൂടെ...ഈ പ്രശ്‌നങ്ങൾക്കൊക്കെ ഇടയിൽ എന്റെ ചിന്നുവിന്റെ കല്യാണം...അവര് ഒത്തിരി വലിയ കൂട്ടരല്ലേ...വെറുതെ പറഞ്ഞയക്കാൻ ഒക്കുവോ...അതിന് വേണ്ടി കുറച്ചു പണം മാറ്റി വെക്കണം എന്നൊക്കെ കരുതിയതാ..ഇനി എല്ലാം... എനിക്കറിയില്ലേന്റെ ഈശ്വരാ..." അറിയാതൊരു തേങ്ങൽ പുറത്തോട്ട് വന്നു... "അറിയാമേടി...നമ്മളുടെ വിധി..എത്ര ദേഷ്യം വന്നാലും സ്ത്രീകളെ ബഹുമാനിക്കുന്ന ടീം ആണെന്ന അമ്മ പറയാറ്...ഈ ദേവേട്ടനെ കുറിച് പറയുമ്പോ അമ്മക്ക് നൂറു നാവാണ്...ഇതിപ്പോ ഇത്രയും ദേഷ്യം തോന്നാൻ നമ്മൾ എന്ത് തെറ്റാ ചെയ്തേ..." അവളുടെ വീട് എത്തിയതും അവള് പോയി...പല ചിന്തകളുമായി ഞാനും നടന്നു... രാവിലെ ഒരു കാലി ചായ കുടിച് പോന്നതാണ്...നേരം ഇല്ലാഞ്ഞിട്ടല്ല...ഈയിടെയായി ഒന്നും കഴിക്കാൻ തോന്നുന്നില്ല..അമ്മ ഒത്തിരി വഴക്ക് പറഞ്ഞു...അതിന് ശേഷം പച്ചവെള്ളം ഇറക്കിയിട്ടില്ല... തൊണ്ട വറ്റി വരണ്ട് പോയിട്ടുണ്ട്...ദാഹം ഇപ്പൊ തോന്നുന്നില്ല...

വീട്ടിലോട്ട് കയറി..ചിന്നു ടീവിക്ക് മുന്നിലുണ്ട്...കൂടെ മുത്തശ്ശിയും...അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു... "നീയെന്താ ഈ നേരത്ത്..." പറഞ്ഞ് കൊണ്ട് ചിന്നു എണീറ്റു... കാര്യം വിശദീകരിച്ചു...കടയിൽ പോയത് മനപ്പൂർവം പറഞ്ഞില്ല...ഹോസ്പിറ്റലിൽ നിന്ന് നേരെ വീട്ടിലോട്ട് പോന്നു... ശബ്ദം കേട്ട് അമ്മയും വന്നു..ആദ്യം മുതൽ ഒന്ന് കൂടെ വിശദീകരിച്ചു...കൈ പിടിച്ചു നോക്കി വേദനയുള്ള കാരണം മുത്തശ്ശി എണ്ണ പുരട്ടി ഉഴിഞ്ഞു തന്നു... ആ മടിയിലേക്ക് തലവെച്ച് പതിയെ കിടന്നു.. കണ്ണ് തുറന്ന് നോക്കുമ്പോ ടീവി ഓഫ്‌ ആണ്...കണ്ണേതിച്ച്‌ ക്ലോക്ക്ലേക്ക് നോക്കി...മൂന്ന് മണി ആകുന്നു... "കൊച്ചെ...എണീറ്റോ..വന്നു കഴിച്ചേ...രാവിലെയും ഒന്നും കഴിച്ചില്ല...വിളിക്കാൻ വന്നപ്പോ നല്ല ഉറക്കം..വെയിലത്തു നടന്നു വന്നതല്ലേ..." "ഇല്ല അമ്മേ ഞാനൊന്ന് കുളിക്കട്ടെ...എന്നിട്ട് കഴിക്കാം..."

വാഷ് ബേസിൽ നിന്നും മുഖം കഴുകി റൂമിലോട്ട് നടന്നു... ചിന്നു ബാഗ് കൊണ്ട് പോയേന്റെ ടേബിളിൽ വെച്ചിരുന്നു...അതിൽ നിന്നും ഫോൺ എടുത്ത് ഗീതേച്ചിക്ക് വിളിച്ചു... "ഗീതേച്ചി..." "ആമി...അർജുൻ സർ നല്ല ദേഷ്യത്തിലാ...എന്ത് പറഞ്ഞാലും ഇനി കടയിൽ എടുക്കില്ലേന്ന് തന്നെയാ പറഞ്ഞത്...ഇനി ഇതും പറഞ്ഞു വിളിക്കെണ്ടന്നും പറഞ്ഞു...ഇനി ഇത് നോക്കേണ്ട മോളെ..." അത്രയും കേട്ടപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു...മുന്നോട്ടുള്ളത് എങ്ങനെ എന്ന് മാത്രമേ മുന്നിൽ ഉണ്ടായിരുന്നൊള്ളൂ... എന്നാലും ദേവേട്ടന് എങ്ങനെയാ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നെ...!! .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story