പൊഴിയും വസന്തം...💔ഭാഗം 8

pozhiyum vasantham

രചന: സിനു ഷെറിൻ

"അമ്മയോട് കടയിലെക്കെന്നും പറഞ്ഞ് ഇറങ്ങിയതാണോ നീയ്യ്..." "അല്ലാതെ എന്ത് പറയാൻ...എന്റെ ഗതികേട് ഒന്നും ആ പാവങ്ങൾ അറിയേണ്ട..." മാളുവിന്റെ വീട്ടിൽ ഇരുന്ന് കൊണ്ടാണ് സംസാരം...രാവിലെ കടയിലെക്കെന്നും പറഞ് ഇറങ്ങിയതാണ്...ജോലി പോയതോന്നും അവര് അറിഞ്ഞിട്ടില്ല...അറിയിക്കാനും നിന്നിട്ടില്ല... "ഗീതേച്ചി ഇന്ന് രാവിലെയും വിളിച്ചിരുന്നു...തീരുമാനത്തിൽ ഒരു മാറ്റവുമില്ലേന്ന്...ഞാൻ അമ്മയോട് പറഞ്ഞപ്പോ ദേവേട്ടന്റെ അമ്മയോട് സംസാരിച്ചു നോക്കാമെന്ന് വാക്ക് തന്നിട്ടുണ്ട്...നീ പേടിക്കാതെ ഇരി" മാളു ആവുന്നതും ആശ്വസിപ്പിക്കുന്നുണ്ട്...മനസ്സ് അംഗീകരിക്കുന്നില്ല...നാളെ കഴിഞ്ഞാൽ മാളുവിന്റെ പെണ്ണ് കാണലാണ്...കടയിലേക്ക് പോകരുതെന്ന് അവള് ആദ്യമേ പറഞ്ഞിട്ടുണ്ട്...എന്നെ എങ്ങാനും അവിടെ കണ്ടാൽ...! ഓർക്കുമ്പോ തന്നെ പേടിയാകുന്നു...ആള് ഒന്ന് പറഞ്ഞാൽ മതി...വീട്ടിലെല്ലാവരുമറിയും...പിന്നെ അഭിയേട്ടനും... അതിന് മുന്നേ തന്നെ മനസ്സ് മാറിയോന്ന് വിളിച്ചാൽ മതി...അതിന് വേണ്ടി മാത്രമാണിപ്പോ പ്രാർത്ഥന...

"സമയം രണ്ട് മണി ആകാറായി...നീ വാ ഊണ് കഴിക്കാം..." "വേണ്ട നീ കഴിചൊ...ഇതിലൊന്നും ഒരു തീരുമാനം ആകാതെ എനിക്ക് ഒരു വറ്റ് ഇറങ്ങില്ലെന്ന് നിനക്ക് അറിഞ്ഞു കൂടെ..." "എന്ന് കരുതി ദിവസവും പട്ടിണി കിടക്കാൻ ആണോ നിന്റെ ഭാവം...ശെരിയായികോളും...വന്നേ..." അവള് വലിച്ചു കൊണ്ട് പോയി ചോറ് വിളമ്പി...വിരലിട്ട് ഇളക്കി ഇരുന്നതല്ലാതെ വായിലേക്ക് വെക്കാൻ കഴിഞ്ഞില്ല... ഓരോന്ന് പറഞ്ഞു വൈകുന്നേരമാക്കി...എത്ര നാൾ ഇനി ഇതുപോലെ... അറിയില്ല... മാളുവിനോട് യാത്ര പറഞ്ഞിറങ്ങി...അബൂക്കാടെ കടയിൽ കയറി കുറച്ചു നേരം ഇരുന്നു... ക്ഷീണം ശരീരത്തിനല്ല മനസ്സിനാണ്... "ഉപദേശിക്കാനോ ഒന്നും പറയാനോ നിന്റെ ഈ അവസ്ഥയിൽ പറയാൻ പാടില്ലേന്നറിയാം...എങ്കിലും അബൂക്ക പറഞ്ഞു പോവാ...നീ നിന്നെ കൂടെ ഒന്ന് പരിഗണിക്കണം കേട്ടോ...അധ്വാനിച്ചാലെ പണം ഉണ്ടാവുകയൊള്ളു...പക്ഷേ ഇങ്ങനെ രാപ്പകലില്ലാതെ നീ ഓടി നടക്കുന്നത് കാണുമ്പോ...സഹിക്കുന്നില്ല..." "എന്ത് ചെയ്യാനാ...ഇങ്ങനെ ഓടി നടന്നിട്ട് തന്നെ പണം തികയുന്നില്ല..

.ഒന്നും നടക്കുന്നില്ല...ഞാൻ എന്നെ പരിഗണിക്കാൻ നിന്നാൽ വീട്ടിൽ പട്ടിണിയാവും...എന്റെ ചിന്നുവിന്റെ പഠിപ്പ് മുടങ്ങും..അതെല്ലാം ഓർക്കാൻ ഉള്ളപ്പോ എന്നെ ഓർക്കാൻ കൂടി എനിക്ക് സമയം ഇല്ലാ അബൂക്ക...സന്തോഷം തോന്നാ...എന്നെ കുറിച് ആവലാതി പെടാൻ നിങ്ങളൊക്കെ ഇല്ലേ..." കൂടുതൽ നേരം നിന്നാൽ അബൂക്ക ഓരോന്ന് പറയും... എന്നെ സമാധാനിപ്പിക്കാൻ ആണെന്ന് അറിയാം...എങ്കിലും ഒരു സങ്കടമാണ്... സഞ്ചി ഒരു കയ്യിൽ എടുത്ത് ഞാൻ ഇറങ്ങി... ചിന്തകൾ ഒന്നും ശെരിയല്ല... ഒരു ചിന്തയും ഇല്ലാതെ സുഗമായി ഒരു രാത്രി എങ്കിലും ഉറങ്ങിയാൽ മതി...അതിനി ഈ ജന്മത്തിൽ സാധിക്കില്ല... എല്ലാം മറക്കാൻ ആണ് ആഗ്രഹം... ഒന്ന് മറന്നെങ്കിൽ...സുഗമായി ഒന്ന് കിടന്നെങ്കിൽ... ആമി...!! കമലെച്ചിയാണ്...കൊച്,ഒക്കത്ത് ഇരിപ്പുണ്ട്... സഞ്ചി മതിലിൽ വെച്ച് മോനെ എടുത്തു... ധൃതി പിടിച്ചു പോകുമ്പോ ദൂരെ നിന്നോന്ന് കൊഞ്ചിക്കും എന്നല്ലാതെ ഒന്ന് എടുക്കാൻ പോലും ഇതുവരെ സമയം കിട്ടിയിട്ടില്ല... "ഇന്നേരത് എന്തിനാ ചേച്ചി കൊച്ചിനെയും കൊണ്ട് പുറത്ത് ഇറങ്ങുന്നേ..."

"ചേട്ടൻ വിളിക്കുന്ന നേരമാ...അകത്താനേൽ ഒരു പൊടിക്ക് റേഞ്ച് ഇല്ലാ...മോനെ കാണിക്കാൻ വേണ്ടി ഇറങ്ങുന്നത...നീ കേര്...ഞാൻ ചായ എടുക്കാം..." "വേണ്ടേച്ചി...ഞാൻ പോട്ടെ...ട്യൂഷനുള്ള പിള്ളേർ ഇപ്പൊ എത്തും..." ഞാൻ പറയുന്നതിനിടയിൽ ചേച്ചിടെ ഫോൺ ബെൽ അടിച്ചു... പോകാണെന്ന് കാണിച് ഞാനും പതിയെ നടന്നു... വീട്ടിൽ എത്തി വേഗം കുളിക്കാൻ കയറി...കുളി കയിഞ്ഞ് ഇറങ്ങിയിട്ടും ആരെയും കണ്ടില്ല... എവിടെ പോയെന്ന് കരുതി വീട് മുഴുവൻ നോക്കി... ഒടുവിൽ പിന്നിലും... അവിടെ തിണ്ണയിൽ ഇരിപ്പുണ്ട് മുത്തശ്ശിയും ചിന്നുവും... രണ്ട് പേരും കാര്യമായിട്ട് സംസാരിക്കുകയായിരുന്നു...ഞാൻ വരുന്നത് കണ്ടതും അവരുടെ മുഖത്തെ പരിഭ്രാന്തി എനിക്ക് മനസ്സിലായി... "അമ്മ എവിടെ..." "സുലുവേച്ചിയുടെ അടുത്ത് പോയതാ..." ടെൻഷനോടെ ചിന്നു പറഞ്ഞു... ഇവര്ക്കിതെന്ത്‌ പറ്റി... ഞാൻ ഉള്ളിലേക്ക് തന്നെ നടന്നു... മനസ്സിൽ എന്തോ കുരുങ്ങിയതും തോർത്ത്‌ ടേബിളിലേക്ക് ഇട്ട് ഞാൻ ഓടി.... അബിയെട്ടന്റെ വീട്ടിൽ നിന്ന് അമ്മയുടെ കരച്ചിൽ കേൾക്കാം...

നെഞ്ചിടിപ്പോടെ ഞാൻ അകത്തേക്ക് കയറി... "കൈ വിടല്ലേടാ എന്റെ കൊച്ചിനെ...നിന്റെ ഇഷ്ട്ടം നോക്കി നിനക്ക് തന്നതല്ലേ ഞാൻ..." അമ്മ അഭിയേട്ടന്റെ കൈ പിടിച്ചു പറയുന്നു...ഇടക്ക് തേങ്ങലും കേൾക്കാം... ഒന്നും പറയാൻ കഴിയാത നിസഹായനായി അബിയെട്ടനും... "എനിക്ക് കഴിയില്ല...വേണ്ടെന്ന് ഞാൻ പറഞ്ഞില്ലേ...ആമിയേ കെട്ടാൻ എന്നെ കൊണ്ട് കഴിയില്ല..." ഉറച്ച വാക്കുകൾ....സുലുവേച്ചി ചെന്ന് അബിയെട്ടന്റെ കോളറിൽ പിടിച്ചു മുഖത്തു അടിച്ചു... "എന്ത് പറ്റിയെടാ നിനക്ക്...ആ കൊച്ചിനെ ഇഷ്ട്ടാണെന്ന് നീ പറഞ്ഞത് കൊണ്ടല്ലേ ഞങ്ങൾ ചെന്ന് ചോദിച്ചേ...ഇപ്പൊ പിടിച്ചു നിനക്ക് വേണ്ടന്ന്..ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചാണോ കളിക്കുന്നെ....കാരണം നീ പറഞ്ഞെ പറ്റൂ..." ഞാൻ കാരണമല്ലേ ആ പാവം...ഓടി ചെന്ന് സുലുവെച്ചിയേ അഭിയേട്ടന്റെ അടുത്ത് നിന്നും മാറ്റി... എന്നെ പെട്ടന്ന് കണ്ട ഞെട്ടലിലാണ് അമ്മയും സുലുവെച്ചിയും... "മോളെ...ഇവൻ നമ്മളെ ചതിചല്ലോടി...അഹങ്കാരമായിരുന്നു നല്ലൊരു മകൻ ഉണ്ടായതിൽ...പക്ഷേ നിന്നോട് ഇവൻ..."

"സുലുവേച്ചിക്ക് ഇനിയും അഹങ്കരിക്കം കാരണം നല്ലൊരു മകൻ തന്നെയാണിത്...ഇനി അഭിയേട്ടനെ കുറ്റം പറയല്ലേ...ഞാൻ പറഞ്ഞിട്ടാ...എനിക്ക് വേണ്ടിയിട്ടാ..." എന്തൊക്കെയോ തൊടാതെ പറഞ്ഞോപ്പിച്ചു...അഭിയേട്ടൻ ദയനീയമായേന്നെ നോക്കുന്നുണ്ട്... ഇനിയും ഞാൻ മിണ്ടിയില്ലേൽ എല്ലാരും കൂടി ഈ പാവത്തിനെ കുറ്റപെടുത്തും... "എനിക്ക് അഭിയെട്ടനെ ഒരു ഭർത്താവിന്റെ രൂപത്തിൽ കാണാൻ കഴിയില്ല...പണ്ട് മുതലേ സഹോദരനെന്നൊരു സ്ഥാനമുണ്ട്...അവിടെന്ന് പെട്ടന്നൊന്നും, ഒരിക്കലും മാറ്റാൻ കഴിയില്ല...ഞാൻ പറഞ്ഞിട്ടാ അഭിയെട്ടൻ ഈ കല്യാണം വേണ്ടന്ന് പറഞ്ഞത്...ആരും ഇനി ഈ പാവത്തിനെ കുറ്റപെടുത്തരുത്..." കരഞ്ഞു പോയിരുന്നു ഞാൻ...പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല... എല്ലാവരും ഓരോ മൂലയിൽ ഇരുന്നു... എണീറ്റ് പോകണം എന്നുണ്ട്...പക്ഷേ കാര്യങ്ങൾ ഒന്ന്കൂടെ പറഞ്ഞു മനസ്സിലാക്കാൻ ഉണ്ടിവരെ... കുറച്ചു നേരം കഴിയട്ടെ...ഇപ്പൊ എല്ലാവരും തുല്യ സങ്കടത്തിലാണ്...ഓരോ ആലോചനയിലും... "എന്നോട് എല്ലാവരും ക്ഷമിക്കണം...ആദ്യമേ പറഞ്ഞാ മതിയായിരുന്നു...അന്നൊക്കെ അമ്മയുടെ സങ്കടം കണ്ട് അഭിയെട്ടനെ കല്യാണം കഴിക്കാം എന്ന് കരുതിയതാ...കഴിഞ്ഞില്ല...അത്രയും സങ്കടം തോന്നിയപ്പോ ആളോട് പറഞ്ഞു...

" ഏറെ നേരത്തിനു ശേഷം പതിയെ ഞാൻ പറഞ്ഞു... "നീ ക്ഷമയോന്നും ചോദിക്കേണ്ട കൊച്ചെ...നിന്റെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാവും...നിന്നോട് ചോയ്ക്കാതെയും പറയാതെയും തീരുമാനം എടുത്തത് ഞങ്ങളല്ലേ..." സുലുവെച്ചി അടുത്ത് വന്നിരുന്നു... അമ്മയുടെ മുഖത്തേക്ക് പതിയെ നോക്കി... "എന്റെ കൊച് ഇന്നേവരെ സ്വന്തം ഇഷ്ട്ടം നോക്കിയിട്ടില്ല...വേണ്ട എന്നൊട്ട് പറഞ്ഞിട്ടുമില്ല...എല്ലാം ഞങ്ങളെ ഇഷ്ട്ടം ആയിരുന്നില്ലേ കൊച്ചെ...നിന്റെ മനസ്സിൽ അങ്ങനെ ആണേൽ ആ സ്ഥാനത് തന്നെ ഇരുന്നോട്ടെ...സങ്കടപെടുകൊന്നും വേണ്ട..." മനസ്സിന് വല്ലാത്ത ആശ്വാസം...ആദ്യമേ തുറന്ന് പറഞ്ഞാൽ മതിയായിരുന്നു...വെറുതെ അഭിയെട്ടനെ കൂടി... ആലോചിചപ്പോഴേക്കും ആള് അടുത്ത് വന്നിരുന്നു... "സങ്കടം എല്ലാം മാറിയോ...അതോ ഇനിയുമുണ്ടോ..." ഉണ്ടെന്നും ഇല്ലെന്നും തല കാണിച്ചു...ആളൊരു ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു... അപ്പോയെക്കും സുലുവെച്ചി ചായയും കൊണ്ട് വന്നായിരുന്നു... ഒരുമിച്ചിരുന്നു കുടിച്ചു...

ക്ലോക്ക്ൽ ഏഴു മണി അടിച്ചപ്പോഴാണ് ബോധം വന്നത്...ഞെട്ടലോടെ സീറ്റിൽ നിന്നെനീട്ടു... കാര്യം പറയാതെ തന്നെ അഭിഏട്ടന്റെ ഫോൺ വാങ്ങി ചിന്നുവിന് വിളിച്ചു... ചിന്നു അവരെ പഠിപ്പിക്കുന്നുണ്ടെന്നു കേട്ടതും വല്ലാത്തൊരു സന്തോഷമായിരുന്നു... അവരോട് യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി... ഉള്ളിൽ അമ്മക്ക് സങ്കടമുണ്ടാകുമെന്ന് കരുതി... ഇല്ലായിരുന്നു...എന്റെ ഇഷ്ട്ടമായിരുന്നു അമ്മക്ക് വലുത്... വളരെ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു... ഉമ്മറത്തു തന്നെ മുത്തശ്ശിയും ചിന്നുവും ഇരിപ്പുണ്ട്... പരിഭ്രാന്തിയിലാണ്... അമ്മ കയറി ചെന്നതും കാര്യങ്ങൾ പറഞ്ഞു... മുത്തശ്ശിയും ചിന്നുവും എന്റെ ഭാഗത്തു നിൽക്കുന്നത് കണ്ടപ്പോ സന്തോഷം തോന്നി... ഇത്രയധികം അവർക്കേന്നെ വിശ്വാസമായിരുന്നോ... പിറ്റേന്ന് പതിവ് പോലെ കടയിലേക്ക് ആണെന്നും പറഞ്ഞിറങ്ങി...

മാളുവിന്റെ അമ്മ ജോലിക്ക് പോയതിനാൽ ഞാനും അവളും വൈകുന്നേരം വരെ അവിടെ ഓരോന്നും പറഞ്ഞിരിക്കും... ഇതിനിടയിൽ ആളെ നേരിട്ട് പോയി കണ്ടാലോ എന്ന് വരെ വിചാരിച്ചു.. അതിനുള്ള ധൈര്യം എനിക്കില്ലേന്നുള്ളത് ആർക്കുമറിയാത്ത സത്യമായാതിനാൽ പലതും പറഞ് ഒഴിഞ്ഞു മാറി... വൈകീട്ട് വീട്ടിലെത്തി ട്യൂഷനും മറ്റുമെല്ലാം കയിഞ്ഞ് അത്താഴതിനിരുന്നു... ഉച്ച തിരിഞാണ് അവര് വരുന്നത്...പേര് കേട്ട തറവാട്ടു കാരായത് കൊണ്ട് ഒന്നും കുറക്കരുതെന്നാണ് അമ്മയ്ക്കും മുത്തശ്ശിക്കും പറയാൻ ഉള്ളെ... ശെരിക്കും പറഞ്ഞാൽ ഞാനും അതെ അഭിപ്രായകാരിയാണ്... എനിക്ക് നഷ്ട്ടപെട്ട ഒന്നാനേലും വീട്ടിലെ ആദ്യത്തെ കല്യാണമാണ്... ഒന്നിനും കുറവ് പാടില്ല...അത് തുടക്കം മുതൽ ഏത് ചാടങായാലും... പക്ഷേ ഞാനിവിടെ പാടില്ല... പുറമെ കാണിച്ചില്ലേലും ഉള്ളു കൊണ്ട് ഇന്നും സങ്കടത്തിലാണ്... എന്ത് തന്നെ ചെയ്താലും ആളെ മറക്കാനോ വെറുക്കാനോ കഴിയില്ല... ദിനം കഴിയുദോറും ഒരൽപ്പം പോലും കുറയാതെ പ്രണയം കൂടികൊണ്ടിരിക്കുന്നു...

ആര് വന്നാലും തനിക്ക് പകരം ആവില്ല... ഞാൻ സ്നേഹിക്കുന്ന ഒരംശത്തിന് അരികെ പോലും ആർക്കും ആളെ സ്നേഹിചെത്താൻ കഴിയില്ല... എന്റെ ചിന്നുവിനതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഊണ് കഴിഞ്ഞാൽ എന്തേലും കാരണം പറഞ്ഞു അഭിയെട്ടനെ കൊണ്ട് വീട്ടിലേക്ക് വിളിപ്പിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു... അത്യാവശ്യമാണെന്നും പറഞ് ആ സമയം ഒഴിഞ് മാറണം... ഒരുവിധം പണിഎല്ലാം കഴിച് മുറിയിലോട്ട് പോന്നു... തീർത്തും ശൂന്യത...തനിച്ചാനെലും ഒരുകൂട്ടം ഓർമകളും സ്വപ്നങ്ങളുമുണ്ടാകും... നാളെ മുതൽ അവരും വിടപറയും... അവസാന രാത്രി...എന്റെ സ്വപ്നങ്ങളും ഓർമകളും കൂട്ടിയോരു പുതുമയുള്ളത് മെനയാൻ ദൈവം നൽകിയ അവസാന നിമിഷം... പഴമയുടെ ഗന്ധം...അതിലേക്ക് തിരിച്ചു പോകാൻ കൊതിക്കുന്നു.. ആളെ ആദ്യം കണ്ടത് മുതൽ ഒന്നുകൂടെ പ്രണയിക്കാൻ... റോഡരികിലൂടെ നടക്കുമ്പോൾ ആ വീട്ടിലെക്ക് ഒന്നുകൂടെ എത്തിനോക്കാൻ... മുറ്റത് ആൾടെ വണ്ടി കാണുമ്പോൾ ഉള്ളു നിറഞ് സന്തോഷിക്കാൻ...

എന്നേലും ഒരിക്കൽ അടുത്ത് കാണുമ്പോൾ ഹൃദയത്തിന്റെ സ്വരം അറിയാൻ... ഉറങ്ങുമ്പോൾ സുഖമുള്ള സ്വപ്നം കാണാൻ...അതിൽ ഏഴ് വർണങ്ങളും നിറഞ്ഞാ മുഖം തെളിയാൻ... എല്ലാത്തിനും വല്ലാണ്ട് കൊതിച്ചു പോകുന്നു... ഒരിക്കൽ പൊഴിഞ്ഞു പോയാ വസന്തം...ഇനി ഒരിക്കലും പൂക്കാൻ അസാധ്യമായ വസന്തം.... പിറ്റേന്ന് പതിവ് പോലെ പാൽ കറക്കുമ്പോ ഞാൻ അഭിയെട്ടനോട്‌ കാര്യം പറഞ്ഞു... അവസ്ഥ മനസ്സിലാക്കി എന്തോ ആള് സമ്മതിച്ചു... അവരിങ് എത്തുമ്പോഴേക്കും പണിയെല്ലാം ഒതുക്കണം.. വേഗം എല്ലാം ചെയ്യാൻ തുടങ്ങി...ചിന്നു ചെയ്യുന്നുണ്ടെങ്കിലും എനിക്ക് സർവം ഒക്കുന്നില്ല... ആദ്യമായിട്ട് ദേവേട്ടൻ ഇവിടേക്ക് വരുവാണ്... മനസ്സിൽ നൂറു ചിന്തകൾ കുമിഞ് കൂടുമ്പോഴും അവയെ ഓർമിക്കാതിരിക്കാൻ വേണ്ടി മനപ്പൂർവം ഓരോ തിരക്ക്... "ആമി...ഇതെവിടെയാ വെക്കേണ്ടേ..." "അത് നീ എന്റെ അലമാരയിൽ കൊണ്ട് വെച്ചേരെ..പുറത്ത് എവിടെയും ഇടേണ്ട...." അമ്മയും മുത്തശ്ശിയും അടുക്കളയിലാണ്...ഞാനും അവളും വീട് ഒതുക്കുന്ന തിരക്കിലും...

"നീ എവിടെക്കാ ഈ തുണിയും കൊണ്ട്...." "അലക്കാനാ...നാളെക്ക് വെച്ച കൂടത്തെ ഒള്ളൂ..." "നീ അത് അവിടെ വെച്ചേരെ...എന്നിട്ട് പോയി കുളിച്ചോ...ഉച്ച ആയില്ലേ...ഊണ് കഴിച് കഴിയുമ്പോഴേക്കും അവരിങേതും...ഒരുങ്ങാൻ ഉള്ളതല്ലേ...മുത്തശ്ശി ഊണ് എടുത്ത് കഴിചെരെ ട്ടൊ...മരുന്ന് ഉള്ളതല്ലേ...സമയം തെറ്റണ്ട..." ചിന്നുവിന്റെ കയ്യിലെ കൊട്ട കയ്യിൽ വാങ്ങി കൊണ്ട് മുത്തശ്ശിയോട് വിളിച്ചു പറഞ്ഞു ഞാൻ പുറത്തൊട്ടിറങ്ങി... ഒരുപാട് തുണിയുണ്ട്... അവൾക്ക് നാളെ രാവിലെ പോകാൻ ഉള്ളത് കൊണ്ട് എല്ലാം ഇന്ന് തന്നെ അലക്കി എടുക്കണം... സാരി തുമ്പ് അരയിൽ തിരുകി ഞാൻ മുടി എടുത്ത് പിടിച്ചു കെട്ടി അലക്കാൻ ബക്കറ്റ് എടുത്ത് പൊടിയിട്ട് പതപ്പിച്ച് എടുത്തു... അതിലോട്ടു ഓരോ തുണിയിട്ട് അലക്കി കൊണ്ടിരുന്നു... വെയിലാണ്...പോരാത്തതിന് നല്ല ചൂടും... മോട്ടോർ ഇപ്പൊ അടിച്ചതെ ഒള്ളൂ...അതാണെന്ന് തോന്നുന്നു വെള്ളത്തിന് ഇച്ചിരി തണുപ്പ്... ഈ തണുപ്പ് പോകുമ്പോഴേക്കും വേഗം കുളിച് ഇറങ്ങണം... ഒരു കുമ്പിൾ വെള്ളം എടുത്ത് മുഖം കഴുകി കൊണ്ട് ഓർത്തു... ആമി...!!

മുന്നിലേക്ക് കൊഴിഞ്ഞു വന്ന മുടി പുറം കൈ കൊണ്ട് മാടി ഒതുക്കി തിരിഞ്ഞ് നോക്കി... അഭിയെട്ടനാണ്.... "എന്തെ..." "അവര് എത്താൻ മൂന്ന് മണി എങ്കിലും ആകില്ലേ... നീയൊരു രണ്ടര ആകുമ്പോ ഇറങ്... കാര്യങ്ങൾ ഞാൻ സുമേച്ചിയോട് പറഞ്ഞെച്ചും വരാം..." "ചിന്നുവിന് സങ്കടമാകും അഭിയേട്ടാ... അതാലോജിക്കുമ്പോഴാ...പിന്നെ ഞാനിവിടെ ഇല്ലാതെ അമ്മക്ക് ഒന്നും ചെയ്യാൻ കഴിയില്ല...എന്താ ചെയ്യാ..ആകെ ഒരു സമാധാനം സുലുവെച്ചി ഉള്ളതാ...ആകെ കൂടി പേടിയാകുന്നു..." "പേടിക്കേണ്ട...കുറച്ചു നേരത്തെക്കല്ലേ...നീ നിർബന്ധിച്ചത് കൊണ്ടാ...ഇനിയും ചടങ്ങുകളുണ്ടാകും...അതിൽ നിന്നോന്നും ഒഴിഞ് മാറാൻ പറ്റില്ല" അത്രയും പറഞ് ആള് അകത്തേക്ക് പോയി... അറിയാം...എന്റെ നിർബന്ധം കൊണ്ടാണെന്ന്...ഇതല്ലാതെ വേറെ വഴിയില്ല.... അലക്കി വൃത്തിയാക്കി ബക്കറ്റ്ലക്കി ഞാൻ മുന്നിലോട്ട് നടന്നു...

ഉമ്മറത്തെ ഒരു സൈഡിൽ ആണ് അയല്....ഇന്നേരത്ത് ഇട്ടാൽ അവര് വരുമ്പോഴേക്കും ഒന്ന് ഉണങ്ങി കിട്ടും...അത്രയും വെയിലാണ്... ഓരോന്നും കുടഞ്ഞെടുത്ത് അയലിൽ തൂക്കുമ്പോഴാണ് പൊടി പാറിച്ച് കൊണ്ടോരു കാർ വീട്ടിലോട്ട് കയറി വന്നത്... കണ്ണിലെക്ക് പാറിയതിനേക്കാൾ മുന്നേ ഞാൻ നോക്കിയത് അയലിലിട്ട ഡ്രസ്സ്‌ലോട്ടാണ്... പൊടി പാറിയിട്ടുണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പ് ആയതിനാൽ ഇട്ട തുണിഎല്ലാം വീണ്ടും എടുത്ത് ബക്കറ്റ്ലോട്ടിട്ടു... "മോളെ...തുണിയിലോക്കെ പൊടി ആയോ..ഈ കൊച്ചന്റെ പണിയാ..." ഫ്രണ്ട് ഡോർ തുറന്ന് ക്ഷമാപണം പോലെ ഒരു സ്ത്രീ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു... ഒരൽപ്പം ദയനീയത കലർത്തി ഞാനൊന്ന് പുഞ്ചിരിച്ചതും ഡ്രൈവർ സീറ്റ്‌ തുറന്ന് ആള് ഇറങ്ങിയിരുന്നു... ദേവേട്ടൻ... എന്റെ ദേവേട്ടൻ...!!! .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story