💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 1

prana priyan

രചന: ആര്യ പൊന്നൂസ്

അവളെന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്......ന്റെ മോളെപോലെ അല്ലേ അവളെ വളർത്തിയത്...... അവൾക്കെങ്ങനെ തോന്നി ഇങ്ങനെയാകാൻ..... ഏട്ടാ...... അവളുടെ പ്രായത്തിന്റെയാ...... നിനക്കറിയോ...... അവള് ജനിച്ച ദിവസാ അച്ഛൻ മരിക്കുന്നത്........ അച്ഛന്റെ അമ്മയ്ക്കും മറ്റുള്ളവർക്കും ഒക്കെ അവളോട് വെറുപ്പായിരുന്നു ............ അവൾക്ക് രണ്ട് വയസായപ്പോൾ അമ്മയും മരിച്ചു....... അന്ന് ഞാൻ പ്ലസ് ടു പഠിക്കാ ..........എല്ലാവർക്കും ഞങ്ങള് ബാധ്യതയായപ്പോൾ അവിടുന്നിറങ്ങി....... അവിടുന്ന് അങ്ങോട്ട്‌ കഷ്ടപ്പെടുകയായിരുന്നു ഓരോ ദിവസവും....... ചോര നീരാക്കിയിട്ടാ ഇന്നീ നിലയിൽ എത്തിയത്..... എന്നിട്ടും ഒന്നും ഞാൻ അവളെ അറിയിച്ചില്ല.......... ഈ നിമിഷം വരെ........

എന്നുട്ടവൾക്ക് എങ്ങനെ തോന്നി എന്നെ ചതിക്കാൻ............... ഏട്ടാ........ ഞാനെന്ത് തെറ്റാ അവളോട് ചെയ്തത്.... അവൾക്ക് വേണ്ടി ജീവിച്ചതോ....... നീ പറാ........അതാണോ........ ഇല്ലാ പ്രിയാ....... അവനു ഞാൻ എന്റെ മോളെ കൊടുക്കില്ല....... നീയൊന്ന് അവനെക്കുറിച്ചു ആരോടേലും അന്വേഷിച്ചു നോക്ക് അത്രയ്ക്ക് വൃത്തികെട്ടവനാ....... എങ്ങനെ തോന്നി അവൾക്ക് അവനെ സ്നേഹിക്കാൻ........... ഞാൻ കൊടുക്കില്ല..... സമ്മതിക്കില്ല ഞാനതിന് ഒരിക്കലും...... ശിവേട്ടാ............ ഏട്ടനെന്താ ഇങ്ങനെ പറയുന്നത്...... ശ്രീ പറഞ്ഞത് ഏട്ടനും കേട്ടതല്ലേ..... അവന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന്............ അതിപ്പോ നമ്മളെന്താ ചെയ്യാ...... വല്ല ഹോസ്പിറ്റലിലും കൊണ്ടുപോയി അബോർട്ട് ചെയ്യിപ്പിക്കണം....... അതിന് ശ്രീമോള് സമ്മതിക്കോ....... ഏട്ടന് തോന്നുന്നുണ്ടോ..... ഏട്ടാ..... ഏട്ടൻ പറയുന്നതൊക്കെ ശരിയായിരിക്കും അവൻ കൊള്ളരുതാത്തവൻ ആകും.... എന്നാലും നമ്മുടെ മോൾക്ക് വേണ്ടി ഏട്ടൻ സമ്മതിക്കണം.... നമുക്ക് നമ്മുടെ മോൾടെ സന്തോഷല്ലേ ഏട്ടാ വലുത്.......

അവളുടെ മാനമല്ലേ നമ്മള് നോക്കേണ്ടത്..... ഏട്ടൻ എപ്പോഴും പറയുന്നതല്ലേ അവളുടെ സന്തോഷമാ ഏട്ടന്റെ സന്തോഷം എന്ന്........ ഇത് സമ്മതിക് ഏട്ടാ ...... ഏട്ടൻ ചെന്ന് അവനെ കാണ്..... എന്നിട്ട് പെട്ടന്ന് ഒരു മുഹൂർത്തം കാണാൻ നോക്ക്..... അധികം വച്ചു താമസിപ്പിക്കാൻ പറ്റില്ലല്ലോ..... ആളുകൾ അറിഞ്ഞാൽ നമ്മുടെ മോള്........... ദീപാ ..... നീ പറയുന്നതൊക്കെ സത്യമാണ്...... എന്നാൽ ..... എനിക്കെന്തോ .... ഇത് അംഗീകരിക്കാൻ പറ്റുന്നില്ല..... അവൻ നല്ലവനല്ലാ....... നമ്മുടെ മോൾക്ക് അവനെപ്പോലെ ഒരാള്...... ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഏട്ടാ.......... അതിനുള്ള സമയം അല്ല ഇത്.... ഏട്ടൻ ചെല്ല്............. അവള് ശിവനെ ഉന്തിത്തള്ളി അങ്ങോട്ട് വിട്ടു............. രാത്രി ആകാൻ നേരമാണ് അവൻ തിരിച്ചു വന്നത്......... ദീപ അവനെയും കാത്ത് ഉമ്മറത്തിരിക്കുന്നുണ്ട്...... എന്തായി ശിവേട്ടാ..... അവനെന്തു പറഞ്ഞു എല്ലാം ശരിയായോ........ ഉം........ മോള് എന്തെങ്കിലും കഴിച്ചോ.... ഇല്ലാ..... ആ കിടത്തം കിടന്നത്... ഞാൻ കുറേ വിളിച്ചു..... ഏട്ടൻ വിളിച്ചു നോക്ക്...... ശരി.... നീ വാ.......

രണ്ടുപേരും അവളുടെ റൂമിലേക്ക് നടന്നു...... ശ്രീപ്രിയ കമഴ്ന്നു കിടക്കുകയാണ്........ മോളെ.... ശ്രീ..... ഇങ്ങനെ കിടക്കല്ലേ എണീക്ക്.... വാ വന്ന് എന്തേലും കഴിക്ക്....... ഏട്ടന് വിഷമം ആകുന്നുണ്ട് ട്ടോ....... അതോണ്ട് ആകും എന്നെ തല്ലിയത്........ എന്റെ ഫോൺ പൊട്ടിച്ചില്ലേ..... അതൊക്കെ എന്നോട് സ്നേഹം ഉള്ളോണ്ടാ..... നീയൊന്ന് എണീക്ക്..... ഫോണൊക്കെ കല്യാണം കഴിഞ്ഞിട്ട് വാങ്ങാം..... കണ്ണേട്ടനെ അല്ലാതെ വേറെ ആരെയും നിക്ക് കല്യാണം കഴിക്കണ്ടാ....... മോൾടെ ഇഷ്ടം പോലെ..... ഞാൻ പോയി സംസാരിച്ചു..... ഈയൊരു സാഹചര്യത്തിൽ മറ്റു ചടങ്ങുകൾ എല്ലാം ഒഴിവാക്കി പെട്ടന്നൊരു കല്യാണം...... എത്രയും അടുത്ത മുഹൂർത്തത്തിൽ...... സത്യാണോ ഏട്ടാ...... അവള് വേഗം എഴുന്നേറ്റ് ചോദിച്ചു.... ഉം.... അതേ...... എന്നാൽ മോള് ഏട്ടനൊരു വാക്ക് തരണം..... എന്താ ഏട്ടാ..... ഇനിയൊരു ആഴ്ചയെ ഉള്ളൂ കല്യാണത്തിന്.... അത്രയും ദിവസം ഏട്ടന്റെ കുഞ്ഞു പെങ്ങള് മാത്രമായി ഏട്ടന്റെ ഇഷ്ടത്തിന് ജീവിക്കണം..... അത്രയും ദിവസമെങ്കിലും മോള് ഏട്ടന്റെ കൂടെ ഉണ്ടാകണം........

സത്യം..... ഏട്ടൻ പറയുന്നപോലെ എല്ലാം ഞാൻ കേട്ടോളാം...... ഏട്ടൻ കല്യാണത്തിന് സമ്മതിച്ചില്ലേ അത് മതി..... ശിവൻ വേഗം അവളെ കെട്ടിപിടിച്ചു..... ദീപേ..... ഭക്ഷണം എടുത്ത് വെക്ക്.... ന്റെ കുട്ടി ആകെ ക്ഷീണിച്ചു........... ആ ഏട്ടാ..... വാ മോളേ...... നമുക്ക് കഴിക്കാം....... അവരൊരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു..... ഏട്ടാ..... കണ്ണേട്ടനോട് ഒന്ന് ഇങ്ങോട്ട് വരാൻ പറയോ....... മോളെ..... ഏട്ടൻ നിന്നോട് പറഞ്ഞു..... ഈ ഒരാഴ്ച ഏട്ടനും മോളും മാത്രം..... വേറെ ആരുമില്ല നമ്മുടെ ജീവിതത്തിൽ...... ഓക്കേ...... മോളത് സമ്മതിച്ചതും അല്ലേ...... ഉം..... അവള് കഴിച് വേഗം എണീറ്റു........ മോളേ...... മോൾക്ക് നാലഞ്ചു ദിവസത്തേക്ക് വേണ്ടാ സാധനങ്ങൾ പാക്ക് ചെയ്യ്..... എന്തിനാ ഏട്ടാ...... നമ്മള് ഒരു ട്രിപ്പ്‌ പോകുന്നു..... മോളും ഞാനും മാത്രം ..... ഏടത്തിയോട് പറയട്ടെ ഞാൻ.... വേറാരും വേണ്ട..... മോളും ഞാനും മാത്രം മതി..... വേഗം നോക്ക്...... ശരി ഏട്ടാ...... അവള് വേഗം ബാഗ് പാക്ക് ചെയ്തു...... രണ്ടുപേരും ഇറങ്ങാൻ തുടങ്ങി.... ദീപാ....... ഞങ്ങള് കല്യാണത്തിന്റെ തലേന്ന് ഇങ്ങെത്തു.....

എല്ലാ കാര്യങ്ങളും ഓരോരുത്തരെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്.... എന്തെങ്കിലും എമർജൻസി വന്നാൽ മാത്രം എന്നെ വിളിച്ചാൽ മതി....... അവള് തലയാട്ടി...... രണ്ടുപേരും വീട്ടിൽ നിന്നിറങ്ങി...... എല്ലാം അവളുടെ ഇഷ്ടത്തിനായിരുന്നു..... പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലാതെ ആ വണ്ടി പലയിടങ്ങളിലും ചുറ്റി കറങ്ങി.... you are my sweet ബ്രദർ...... ലവ് you ഏട്ടാ...... ഒരേട്ടനും ഇങ്ങനെ ആവാൻ പറ്റില്ലാ...... you are റിയലി അമേസിങ്...ഏട്ടനെ കിട്ടിയതാ എന്റെ ഭാഗ്യം...... എന്താ മോളെ..... ഞാൻ നിന്റെ ഏട്ടൻ മാത്രം അല്ലല്ലോ..... നിന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ അല്ലേ....... ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ...... i know that...... ബട്ട്‌ കുറച്ചെങ്കിലും എന്റെ ഏടത്തിക്കും വേണ്ടി ജീവിക്കണം...... എന്റെ ഈ മോളെ അവന്റെ കയ്യിൽ ഏല്പിച്ചിട്ട് ഏട്ടൻ ഏടത്തിക്ക് വേണ്ടി ജീവിച്ചോളാ..... അവളവന്റെ തോളിലേക്ക് തല ചായ്ച്ചു..... തിരിച്ചു വരുമ്പോൾ അവളെന്തൊക്കയോ വാ തോരാതെ സംസാരിക്കുന്നുണ്ട്........ നഷ്ടപെട്ട തന്റെ മോളെ തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു........

അവര് തിരിച്ചെത്തിയപ്പോഴേക്കും ആ വീട് കല്യാണത്തിന് ഒരുങ്ങിയിട്ടുണ്ടായിരുന്നു...... എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ്.... അവരെ കണ്ടതും ദീപ അങ്ങോട്ട്‌ വന്നു.... മോളേ...... ഏട്ടാ ഇന്ന് രാവിലെ വരാമായിരുന്നില്ലേ.... മോൾക്ക് ഇനി ഒന്ന് മര്യാദക്ക് ഒരുങ്ങാൻ പോലും സമയമില്ല.... എന്റെ മോള് അല്ലാതെ രാജകുമാരിയാ.... ചെന്ന് ഉറങ്ങിക്കോ മോളെ.... നാളെ നേരത്തെ എഴുനേൽക്കാൻ ഉള്ളതല്ലേ..... ദീപേ..... വാ മോളേ..... ദീപ അവളുടെ കൈ പിടിച്ചു അങ്ങോട്ട് നടന്നു..... മോളെ ഉറങ്ങിക്കോ...... ഏടത്തി അടുത്ത് ഇരിക്കോ..... ഉം..... ദീപ അവളുടെ അടുത്തായി ഇരുന്നു....... അവള് പെട്ടന്ന് ഉറങ്ങി..... പിറ്റേന്ന് പതിവില്ലാത്ത ഉത്സാഹം അവളിൽ നിറഞ്ഞു.....

കണ്ണേട്ടന്റെ താലി ഏറ്റു വാങ്ങാൻ അവളുടെ മനസ് വെമ്പി......... ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് അവളെ കണ്ടപ്പോൾ ശിവന്റെ കണ്ണ് നിറഞ്ഞു.... അനുഗ്രഹം വാങ്ങാൻ കുമ്പിട്ടപ്പോൾ ആ ഏട്ടൻ ചേർത്തുപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു....... ഏട്ടന്റെ മോൾക്ക് എന്നും നല്ലതേ വരൂ....... അതും പറഞ്ഞു ശിവൻ പന്തലിലേക്കിറങ്ങി ...... കയ്യിൽ താലവുമായി അവളും ഇറങ്ങി......കണ്ണനെ കൺ നിറയെ നോക്കണം എന്നുണ്ടായിരുന്നെങ്കിലും അവള് നോക്കിയില്ല..... ഒരിക്കൽ അവള് തന്നെ പറഞ്ഞിട്ടുണ്ട് കല്യാണദിവസം ആ താലി കഴുത്തിൽ അണിഞ്ഞാശേഷം മാത്രമേ ആ മുഖത്തേക്ക് നോക്കുകയുള്ളു എന്നത്....... അവള് കണ്ണടച്ചു നിന്നു..... കഴുത്തിൽ താലി പതിഞ്ഞതും പതിയെ കണ്ണ് തുറന്നു....... മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളൊന്ന് ഞെട്ടി..... രുദ്രൻ.................. ( തുടരും....

Share this story