💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 10

prana priyan

രചന: ആര്യ പൊന്നൂസ്

പണ്ട് അച്ഛനും അമ്മയും മരിച്ചപ്പോൾ നീയിവിടെ ശിവേട്ടന്റെ കൂടെ വന്നത് ഓർക്കുന്നുണ്ടോ.......... എല്ലാവരും എന്നെ സമാധാനിപ്പിക്കാൻ ഓരോന്ന് പറയുന്നുണ്ടായിരുന്നു....... എന്നാൽ നിന്റെ വാക്കുകൾ അവരിൽ നിന്നുമൊക്കെ വ്യത്യസ്തമായിരുന്നു.......... അതെന്നെ ഒരുപാട് ടച്ച്‌ ചെയ്യുകയും ചെയ്തു................... ഞാനോ...... ഉം......ഇവിടെ വന്ന് എന്നോട് നീ കുറേ സംസാരിച്ചു...... അതൊക്കെ എനിക്ക് ഒരുപാട് റിലീഫ് ആയിരുന്നു....... അവളൊന്ന് ചിരിച് അവന്റെ മുടിയിലൂടെ വിരലോടിച്ചു........ എണീക്ക് രുദ്രാ...... എണീക്ക്... ഉം.... അവൻ എണീറ്റു..... പിന്നെ രണ്ടുപേരും അവരുടെ ലോകത്തേക്ക് തിരിച്ചു പോയി........... തമ്പ്രാട്ട്യേ....... തമ്പ്രാട്ട്യേ..... ഉം..... എന്താ..... തമ്പ്രാട്ടിക്ക് എന്നെ ഇഷ്ടല്ലേ..... അല്ലാ....... ആണല്ലോ..... ആര് പറഞ്ഞു........ ഇഷ്ടാന്ന്.... അതൊക്കെ നിക്ക് അറിയാം ന്റെ തമ്പ്രാട്ട്യേ...... നിനക്ക് നീന്തല് പഠിക്കണ്ടേ.... വാ കുളത്തിൽ പോകാം...... ഓക്കേ..... അല്ല ട്യൂബ് എവിടെ..... ട്യൂബോ.... എന്തിന്... അപ്പൊ നീന്തല് പഠിപ്പിക്കുന്നില്യേ....... എന്റെ കയ്യിൽ കിടത്തി പഠിപ്പിക്കാലോ.... അയ്യോടാ.... കൊള്ളാലോ..... വേണേൽ മതി....... ഞാൻ എന്തായാലും പോവാ.... തമ്പ്രാട്ടി വരുന്നുണ്ടേൽ വാ...... അവൻ നടന്നു..... ഞാനും ഉണ്ട് തമ്പ്രാ........ അങ്ങനെ വഴിക്ക് വാ...... ഞാൻ തട്ടാരക്കുട്ടി......

തമ്പ്രാ...... തമ്പ്രാ..... അവളുടെ കൊഞ്ചൽ കേട്ടതും രുദ്രൻ തിരിഞ്ഞു നിന്നു...... എന്നിട്ട് പുരികം പൊക്കി....... തമ്പ്രാ....... അവള് കൈ നീട്ടി വിളിച്ചതും അവൻ തിരിഞ്ഞു നിന്നു...... തട്ടാരക്കുട്ടി കേറിക്കോ....... ഒന്ന് കുനിഞ്ഞുകൊണ്ടവൻ പറഞ്ഞതും അവളവന്റെ പുറത്ത് കയറി കഴുത്തിലൂടെ കയ്യിട്ട് തൂങ്ങി...... അവനവളെയുമെടുത്ത് കുളത്തിന്റെ അങ്ങോട്ട് നടന്നു....... വിളിച്ചു ചോദിക്കുന്നില്ലേ തമ്പ്രാ...... എന്ത്.... തട്ടാരക്കുട്ടിയെ വിൽക്കാനുണ്ടെന്ന്.... അതിന് ഈ തട്ടാരക്കുട്ടിയെ ഞാൻ വിൽക്കുന്നില്ലല്ലോ..... പിന്നെയെന്തിനാ വിളിച്ചു പറയുന്നത്....... ആണോ.....തമ്പ്രാ.... പിന്നെ അല്ലാതെ..... ഈ തട്ടാരക്കുട്ടിയെ എന്നും എനിക്ക് വേണം.......... ന്റെ തമ്പ്രാട്ടി ആയിട്ട്....... കുളത്തിന്റെ അവിടെ എത്തിയതും അവളെ കുളത്തിലേക്കിട്ട് അവനും ഒപ്പം ചാടി വേഗം അവളെയെടുത്ത്.......... തമ്പ്രാ നിക്ക് പേടിയാ ........ പേടിക്കണ്ട ഞാനില്ലേ ...... കാലിട്ട് അടിച്ചേ...... അടിക്കന്നു അവളൊരുകാല് അടിച്ചു.... തമ്പ്രാട്ട്യേ രണ്ടുകാലും മാറി മാറി അടിക്ക് ..... ഒന്ന് മാത്രം അടിച്ചിട്ട് നീന്താൻ പറ്റില്ല...........

അവള് അവൻ പറഞ്ഞപോലെ ചെയ്തു.... ഇടയ്ക്കവൻ വിട്ടതും നേരെ കുളത്തിൽ മുങ്ങി.... അവിടുന്ന് മൂക്കിലൂടെയും വായയിലൂടെയും ഒക്കെ വെള്ളം കയറി ചുമയ്ക്കാൻ തുടങ്ങി.......... ഏയ്‌...... ഇല്ലാ ഇല്ലാ അതൊക്കെ കഴിഞ്ഞേ..... ഇതൊക്കെ ഇതിന്റെയൊരു ഭാഗമാണ് തമ്പ്രാട്ടി...... അവൻ പിന്നെയും അവളെ കയ്യിലെടുത്തു....... കുറേ നേരം അങ്ങനെ ചെയ്തതിന് ശേഷം അവര് നേരെ നിന്നു.... അവൻ വിട്ടപ്പോഴെല്ലാം അവള് കുളത്തിൽ മുങ്ങിപ്പോയി............. അവസാനം വെള്ളം നല്ലണം കുടിച്ചതും അവള് നീന്തല് മതിയെന്നും പറഞ്ഞു അവനോട് തെറ്റി കുളത്തിൽ നിന്ന് കയറാൻ തുടങ്ങിയതും അവനവളെ പിടിച്ചു വലിച്ചു.... നേരെ അവന്റെ നെഞ്ചിലാണ് വന്ന് വീണത്.... അവിടുന്നവൾ കലിപ്പിട്ട് തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി...... എന്നാൽ പെട്ടന്ന് നോട്ടം പതിഞ്ഞത് അവന്റെ കണ്ണിലാണ്....... രണ്ടാളും അങ്ങനെ പരസ്പരം നോക്കി നിൽക്കാൻ തുടങ്ങി....... ഇടയ്ക്കവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് വലിച്ചതും അവള് അവനോട് കൂടുതൽ അടുത്ത്..... എങ്കിലും ആ നോട്ടം പിൻവലിച്ചില്ല..... രണ്ടുപേരും സ്വയം മറന്ന് അങ്ങനെ നിൽക്കുന്നു......... പതിയെ അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ആ കണ്ണുകൾ സസൂക്ഷമം വീക്ഷിക്കാൻ തുടങ്ങി.........

അവളവന്റെ തോളിൽ കൈ വച്ചു......അവനവളുടെ മുഖത്തേക്ക് മുഖം പതിയെ അടുപ്പിക്കാൻ തുടങ്ങിയതും അവള് കണ്ണുകൾ അടച്ചു......... അവളുടെ ശ്വാസം കൂടി............... അവന്റെ ചുടുശ്വാസം അവളുടെ മുഖത്ത് പതിഞ്ഞു...... അവനും ശ്വാസഗതി കൂടിയിരുന്നു........ പതിയെ ആ ചുണ്ടുകളിലേക്കടുത്തു....... എന്താണ് കെട്ടിയോനും കെട്ടിയോൾക്കും കുളത്തിൽ പരിപാടി.......... പശുവിനുള്ള പുല്ലുമെടുത്ത് പോകുന്നതിനിടയിൽ കല്യാണിയമ്മ വിളിച്ചു ചോദിച്ചതും രണ്ടുപേരും ഞെട്ടിമാറി......... ശ്രീ ഇളിഞ്ഞോണ്ട് വേഗം കുളത്തിൽ നിന്ന് കയറി പോന്നു..... രുദ്രൻ മുങ്ങാകുഴിയിട്ട് കുളത്തിന്റെ മറുകരയ്ക്ക് നീന്തി...... അവൻ നീന്തി ചെന്നപ്പോഴേക്കും അവള് ഡ്രെസൊക്കെ മാറ്റി ശാരമ്മയുടെ അടുത്ത് ചെന്നിരുന്നു........... രുദ്രൻ മാറ്റി അവളുടെ അടുത്തായി വന്നിരുന്നു....... ഇടയ്ക്കവൻ അവളുടെ കാലിൽ ഇക്കിളിയിട്ടതും അവള് കാല് വലിച്ചു കണ്ണുരുട്ടി അവനെ നോക്കി........ അവൻ പിന്നെയും ഇക്കിളിയിടാൻ തുടങ്ങിയതും അവള് വേഗം എണീറ്റ് ശാരമ്മയുടെ ഇപ്പുറം വന്നിരുന്നു അവനെ നോക്കി പുരികം നോക്കി........ പോടീ....... അവളെ പുച്ഛിച്ചുകൊണ്ട് അവൻ പുറത്ത് വന്നിരുന്നു........ ഫുഡ് കഴിച് രുദ്രൻ നേരത്തെ ചെന്ന് കിടന്നു..... അവള് മേലുകഴുകി ഇറങ്ങിയതും കറന്റ്‌ പോയി.......... രുദ്രാ.......... രുദ്രാ.......

അവള് വിളിച്ചതും അവൻ വേഗം ടോർച്ചെടുത്ത് ഓണാക്കി അവന്റെ താടിയോട് ചേർത്ത് വച്ചു അവളെ പേടിപ്പിക്കാൻ നോക്കി..... അവള് പേടിച് ആർത്തു കരഞ്ഞതും അവൻ വേഗം ലൈറ്റ് ഓണാക്കി അവളെ കെട്ടിപിടിച്ചു...... ശ്രീമോളെ.... സോറി സോറി സോറി..... അറിയാതെ പറ്റിയതാ......കണ്ണ് തുറക്ക്........ അവള് അവന്റെ നെഞ്ചിൽ കുത്തി വന്ന് കിടന്നു...... രുദ്രൻ ആട്ടുകട്ടിലിൽ അവള് കിടക്കുന്നതും നോക്കി പതിയെ ഇരുന്ന് ആടാൻ തുടങ്ങി......... ഇടയ്ക്കവൾ അവനെ നോക്കിപേടിപ്പിച്ചു..... എന്താ തമ്പ്രാട്ട്യേ ഇങ്ങനെ നോക്കുന്നത്..... ഒക്കെ ഒപ്പിച്ചു വച്ചിട്ട് ഇരുന്ന് ആടുന്നത് കണ്ടില്ലേ..... എന്തമ്പ്രാട്ടിയെ.... കുന്തം...... ഏഹ്..... ബാക്കിയുള്ളവരെ പേടിപ്പിച്ചിട്ട് അന്തസിലിരുന്ന് ആടുന്നോ..... ഇങ്ങ് വാ........ അവള് വിളിച്ചതും ഒരു ചിരിയോടെ അവൻ വേഗം ചെന്ന് അവളുടെ അടുത്തായി കിടന്നു............... അവള് പുച്ഛിച്ചു തിരിഞ്ഞു കിടന്നു...... ശ്രീ...... ശ്രീ.... ഉറങ്ങ്യോ ...... ശ്രീമോളെ....... ഇല്ല്യ എന്ത്യേ........ മ്ച്........ ഉറക്കിത്തരണോ..... എങ്ങനെ.... നീയെന്റെ നെഞ്ചിൽ തലവച്ചു കിടന്നോ പതിയെ താരാട്ട് പാടി ഞാൻ ഉറക്കി തരാം.... ഉവ്വോ.....

അങ്ങനെ ഇപ്പൊ വേണ്ടാട്ടോ........ പോടീ...... അവളുടെ വയറിലൂടെ കൈയ്യിട്ട് കെട്ടിപിടിച്ചുകൊണ്ടവൻ പറഞ്ഞതും അവളവനെ തട്ടിമാറ്റാൻ തുടങ്ങി....... വിട് രുദ്രാ.......വിടുന്നുണ്ടോ...... ഇപ്പൊ ശരിയാക്കി തരാടി നിന്നെ..... അതും പറഞ്ഞു അവൻ ടോർച്ചെടുത്തു...... ശ്രീ ഇത് നോക്ക്..... ഇതൊന്ന് നോക്കെടി.... അവള് തിരിഞ്ഞ് നോക്കിയതും നേരത്തെ പോലെ അവൻ പേടിപ്പിച്ചു....... അവള് വേഗം ടോർച് തട്ടിമാറ്റി.... പിന്നെ അവന്റെയടുത്ത് നിന്നും വിട്ടുകിടന്നു....... പേടി മനസിലുള്ളത് കാരണം കണ്ണടയ്ക്കാൻ പറ്റിയില്ല...... ഒടുക്കം തിരിഞ്ഞു കിടന്നു അവനെ നോക്കി...... രുദ്രാ...... ഉം..... എന്താ...... നിക്ക് പേടിയാകുന്നു രുദ്രാ...... ആന്നോ.... പേടിച്ചു അവിടെയങ് കിടന്നോ..... ഞാനേ അവിടെ കിടക്കാൻ പോകാ.... അവനെണീക്കാൻ തുടങ്ങിയതും അവളവന്റെ കയ്യിൽ പിടിച്ചു വച്ചു.......... വിടെടോ...... ഇനി ഞാനിവിടെ കിടന്നിട്ട് തമ്പ്രാട്ടിയെ തട്ടിയെന്ന് വേണ്ടാ ....... രുദ്രാ കളിക്കല്ലേ..... മര്യാദക്ക് ഇവിടെ കിടന്നോ....... ഓക്കേ..... ബട്ട്‌ one കണ്ടിഷൻ.... എന്താ...... എന്റ കൈ നിന്റെ മേല് തട്ടിയെന്നും പറഞ്ഞു തല്ലുണ്ടാക്കരുത്..... ഓക്കേ .... സമ്മതിച്ചു..... ഇവിടെ കിടക് ........ അവൻ പിന്നെയും അവളുടെ അടുത്ത് കിടന്ന് അവളെ കെട്ടിപിടിച്ചു......... അവളൊന്നും പറഞ്ഞില്ല..... അവളുറങ്ങിയെന്ന് കണ്ടതും അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി.......

എന്നാലും ആ കല്യാണിയമ്മയ്ക്ക് കറക്റ്റ് ടൈമിൽ തന്നെ വരാൻ തോന്നിയല്ലോ ..... ഇല്ലായിരുന്നെങ്കിൽ........ ഹ്മ് സാരല്യ..... ഇനിയും എത്രയോ ദിവസങ്ങൾ ഇല്ലേ........ എനിക്കെന്റെ തമ്പുരാട്ടിയെ സ്നേഹിക്കാൻ...... അവളോട് പറ്റിച്ചേർന്നു കിടന്നുകൊണ്ട് അവൻ മൊഴിഞ്ഞു............ പിറ്റേന്ന് പതിവ്പോലെ രുദ്രൻ അവളെ കോളേജിൽ വിട്ടു ഓഫീസിൽ പോയി..... പോകുന്നവഴിക്കാണ് അന്നാണ് വാലിന്റിനെസ് ഡേ എന്ന് ഓർമ വന്നത്....... അവൻ ഓഫീസിൽ ചെന്ന് അവർക്കുള്ള ഡ്യൂട്ടി എല്ലാം അസൈൻ ചെയ്തുകൊടുത്തു തിരിച്ചു വീട്ടിലേക്ക് വിട്ടു.......... പിന്നെ ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി............ ശ്രീ ക്ലാസിൽ ഇരുന്ന് സാർ പറയുന്നത് എഴുതി എടുക്കുകയാണ്........ എസ്ക്യൂസ്‌ മീ ... ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി.... ശ്രീ നെറ്റിച്ചുളിച്ചു...... രുദ്രൻ...... ഇവനെന്താ ഇവിടെ ... ..... സാർ ക്ലാസ് നിർത്തിവച്ചു അവന്റെയടുത്തേക്ക് ചെന്നു ...... ആരാ..... എന്താ ...... ഞാൻ ശ്രീപ്രിയയുടെ ലവ്ർ ആണ്...... അവൻ പറഞ്ഞതും അവളും സാറും ഉൾപ്പെടെ ക്ലാസിലുള്ളവരെല്ലാം ഞെട്ടി ..... സാർ അവളെ നോക്കി..... ബാക്കി കുട്ടികളും..... അവള് രുദ്രനെ നോക്കി കണ്ണുരുട്ടി പല്ല് കടിച്ചു.......... ഞാൻ അവളെ വിളിക്കാൻ വന്നതാ...... ശ്രീ വാ പോകാം...... അവള് ഇളിഞ്ഞു നിൽക്കുകയാണ്.....

രുദ്രൻ പെട്ടന്ന് ക്ലാസിലേക്ക് കയറി അവളുടെ കയ്യുംപിടിച്ചു പുറത്തേക്ക് നടന്നു............... സാർ അവര് പോകുന്നത് ഒന്ന് നോക്കി..... പിന്നെ ക്ലാസിലേക്ക് തിരിച്ചു കയറി........ ശ്രീപ്രിയയുടെ കല്യാണം കഴിഞ്ഞതല്ലേ...... അതേ സാർ....... ഹ്മ്........ അയാള് വേഗം പുറത്തേക്ക് നടന്നു ഫോണെടുത്തു ശിവനെ വിളിച്ചു............ സാർ..... ഞാൻ ശ്രീപ്രിയയുടെ ടീച്ചർ ആണ്..... പറഞ്ഞോളൂ സാർ..... എന്താ മോൾക്ക് വയ്യായ്ക വല്ലതും..... ഏയ്‌..... അതൊന്നുമല്ല....... ഇപ്പൊ ഒരു പയ്യൻ വന്ന് അവളുടെ ലവ്ർ ആണെന്നും പറഞ്ഞു അവളെ കൂട്ടികൊണ്ടുപോയി....... ഞാൻ അത് ഇൻഫോം ചെയ്യാൻ വിളിച്ചതാണ്..... സാർ പറഞ്ഞിരുന്നല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം എന്ന് ...... ഓക്കേ..... താങ്ക് you....... ശിവന്റെ മനസ് വല്ലാതെ പിടയാൻ തുടങ്ങി...... ശ്രീക്കു ലവ്ർ ...... ഇനി...... ആ വൃത്തിക്കെട്ടവനുമായി പിന്നെയും..... ഏയ്‌........ ഛേ...... ഒന്ന് രുദ്രനെ വിളിച്ചാലോ......... വിളിക്കാം....... അവൻ വേഗം ഫോണെടുത്ത് രുദ്രനെ വിളിച്ചു എന്നാലവൻ നേരത്തെ തന്നെ ഫോൺ ഓഫ് ചെയ്തു വച്ചിരുന്നു..... പുറത്തെത്തിയതും ശ്രീ അവന്റെ തലയ്ക്കൊന്ന് കൊട്ടി..... എന്താടി...... രുദ്രൻ എന്തിനാ ലവ്ർ ആണെന്ന് പറഞ്ഞത്..... അവരൊക്കെ എന്താ കരുതാ....... ഓഹ് പിന്നെ..... എനിക്ക് പറയാൻ തോന്നി പറഞ്ഞു.....

അല്ലേലും അവരെന്ത് കരുതിയാലും നമുക്കെന്താ അവരുടെ ചിലവിലാണോ നമ്മള് ...... പിന്നെ നമ്മള് lovers അല്ലേ അപ്പൊ അങ്ങനെ പറഞ്ഞതിൽ ഇപ്പൊ എന്താ തെറ്റ്........... തന്നേ..... ഞാൻ അറിഞ്ഞില്ലല്ലോ lovers ആയത്...... എന്താ തമ്പ്രാട്ടി..... ഇത്ര ബോധമേ നിനക്കുള്ളോ....... കേറ് ഇങ്ങോട്ട് പോണ വഴിക്ക് തല്ലുപിടിക്കാം..... അല്ല എങ്ങോട്ടാണാവോ...... ന്റെ തമ്പ്രാട്ടിയേം കൊണ്ട് ഒളിച്ചോടാൻ പോവാ....... അവള് അവന്റെ പുറത്തൊന്ന് തട്ടി പിന്നെ അവനോട് ചേർന്ന് അവനെ കെട്ടിപിടിച്ചിരുന്നു................. വണ്ടി നേരെ ചെന്നത് ഫാലൂദയിലേക്കാണ്...... ഇതെന്താ ഇവിടെ...... ഇങ്ങോട്ട് ആണോ ഒളിച്ചോട്ടം.... ആഹ് ബെസ്റ്റ് അപ്പൊ നീ ചാടാൻ റെഡിയായി നിൽക്കാണോ.... രുദ്രാ..... എന്തോ..... വേണ്ടത്..... അവനവളുടെ വിരലിൽ വിരൽ കോർത്തുപിടിച്ചു..... രണ്ടുപേരും അങ്ങോട്ട് നടന്നു...... ഒരു പ്രൈവറ്റ് റൂമിലേക്കാണ് അവനവളുടെ കയ്യുംപിടിച്ചു നടന്നത്........ അവിടെയെത്തിയതും അവളുടെ കണ്ണുകൾ തിളങ്ങി........ റെഡ് റോസ്സും റിബണും ബലൂണും മറ്റും വച്ചു നന്നായി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്....... റെഡ് ക്യാൻഡിൽസ് ആ റൂമിന്റെ പല കോർണറിൽ നിന്നും കത്തുന്നു..... ടേബിളിന്റെ നടുക്കായി റെഡ് വെൽവേറ്റ് കേക്ക്.,.............. രുദ്രൻ കൈ മാറിൽകെട്ടി നിൽക്കുന്നു.......

ശ്രീ അവനെ നോക്കിയതും അവൻ പുരികം പൊക്കി........... അവളുടെ കണ്ണിൽ അത്ഭുധവും അതിലേറെ സന്തോഷവും ഉണ്ടായിരുന്നു....... അവളങ്ങനെ നിന്നതും അവൻ കൈ രണ്ടും വിടർത്തി..... അവള് വേഗം ചെന്ന് അവനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം പൂഴ്ത്തി അവൻ രണ്ട് കൈകൊണ്ടും അവളെ ചേർത്തുപിടിച്ചു...........അവരങ്ങനെ നിന്നു..... ബാക്ഗ്രൗണ്ടിൽ നിന്നും ലൈറ്റ് മ്യൂസിക് ഒഴുകി വരുന്നുണ്ട്........... ശ്രീ........... i റിയലി ലവ് you.......... do you ലവ് മീ.......... i ലവ് you സോ much രുദ്രാ........ അതും പറഞ്ഞു ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ അവൾ ചുണ്ടമർത്തി........ അവൻ പുഞ്ചിരിയോടെ അവളുടെ കയ്യും പിടിച്ചു ടേബിളിന്റെ അടുത്തേക്ക് നടന്നു........ രണ്ടുപേരും കൂടെ കേക്ക് കട്ട്‌ ചെയ്തു........ അവള് രുദ്രന് വായിൽ വച്ചു കൊടുക്കാൻ തുടങ്ങിയതും അവൻ വേഗം അവൾക്ക് വായിലിട്ട് കൊടുത്തു അതിന്റെ പകുതി കടിച്ചെടുത്തു.............. അവളവന്റെ നെഞ്ചിൽ ചാരി അങ്ങനെ നിന്നു.......... കേക്കിന്റെ സെന്ററിൽ ഒരു റിങ് ഉണ്ടായിരുന്നു..... രുദ്രൻ വേഗം അത് കയ്യിലെടുത്തു എന്നിട്ട് തറയിൽ ഒരുകാൽ കുത്തിയിരുന്നു...... will you മാരി മീ........???????................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story