💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 11

prana priyan

രചന: ആര്യ പൊന്നൂസ്

രണ്ടുപേരും കൂടെ കേക്ക് കട്ട്‌ ചെയ്തു........ അവള് രുദ്രന് വായിൽ വച്ചു കൊടുക്കാൻ തുടങ്ങിയതും അവൻ വേഗം അവൾക്ക് വായിലിട്ട് കൊടുത്തു അതിന്റെ പകുതി കടിച്ചെടുത്തു.............. അവളവന്റെ നെഞ്ചിൽ ചാരി അങ്ങനെ നിന്നു.......... കേക്കിന്റെ സെന്ററിൽ ഒരു ഹാർട് ഷേപ്പിൽ ഒരു റിങ് ഉണ്ടായിരുന്നു..... രുദ്രൻ വേഗം അത് കയ്യിലെടുത്തു എന്നിട്ട് തറയിൽ ഒരുകാൽ കുത്തിയിരുന്നു...... will you മാരി മീ........... അവളൊന്ന് നെറ്റിച്ചുളിച്ചു....... ആദ്യത്തേത് കല്യാണം എന്ന് പറയാൻ പറ്റില്ലല്ലോ....... now tell മീ .... അവൻ ചോദിച്ചതും ചിരിച്ചോണ്ട് അവള് കൈ നീട്ടി..... അവനാ റിങ് അവളുടെ വിരലിൽ അണിയിച്ചു......... പിന്നെയാ കയ്യിൽ ചുണ്ടമർത്തി............ അപ്പൊ തമ്പ്രാട്ടി ഞാൻ പറഞ്ഞത് എന്തായി....... എന്ത്..... നാളെയാ നാല്പത്തിയൊന്നാം നാൾ...... നിന്നെ നിന്റെ സമ്മതത്തോടെ എന്റേതാക്കും എന്ന് പറഞ്ഞില്ലേ....... അവള് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല...... കുറേ നേരം കഴിഞ്ഞാണ് അവര് വീട്ടിലേക്ക് പോകുന്നത്..... ശിവൻ അവരെയും കാത്തിരിക്കുന്നുണ്ട്..... ശിവേട്ടൻ എപ്പോൾ എത്തി..... കുറച്ചുനേറായി.... ഏട്ടനെന്താ പറയാതെ വന്നത്..... ഏയ്‌ ഒന്നുല്ല്യ.... മോളെയൊന്ന് കാണണം എന്ന് തോന്നി....... അവരവിടെ ഇരുന്ന് സംസാരിക്കാൻ തുടങ്ങി....

ശിവൻ അതിനെ കുറിച് രുദ്രനോടോ ശ്രീയോടോ തനിച് സംസാരിക്കാൻ ഒരവസരം കിട്ടിയില്ല..... ശ്രീയുടെ സംസാരത്തിൽ നിന്നും അവള് വളരെ ഹാപ്പിയാണെന്ന് ശിവന് മനസിലായി..... അതിൽ അയാൾക്കും സന്തോഷം തോന്നി.... എങ്കിലും സാർ വിളിച്ചു പറഞ്ഞത് ഒരു മുറിവായി അയാളുടെ മനസ്സിൽ അവശേഷിച്ചു....... തമ്പ്രാട്ടി....... എന്താ തമ്പ്രാനെ..... നാളെ ന്റേം തമ്പ്രാട്ടിയുടെയും വേളി അല്ലേ..... ഉവ്വോ.... അതേ...... നേരത്തെ എണീക്കണം എന്നിട്ട് മ്മടെ കാവിൽ പോവാം...... അതൊക്കെ ഓക്കേ...... രുദ്ര..... ഞാൻ ആ താലി സെഫിൽ നോക്കിയല്ലോ ബട്ട്‌ അവിടൊന്നും ഇല്ലാ..... നീയെവിടെയാ വച്ചത്..... അത് ഇനി നാളെ കാണാം...... തമ്പ്രാട്ടി ഉറങ്ങാൻ നോക്ക്..... പറ രുദ്രാ എവിടെ അത്...... സൗകര്യം ഇല്ലാ പറയാൻ..... അവൻ പറഞ്ഞതും അവളവനെ തല്ലി.... തല്ലുന്നോടി...... പില്ലോ വച്ചു അവളെ എറിഞ്ഞു കൊണ്ടവൻ ചോദിച്ചു..... പിന്നെ രണ്ടാളും തമ്മിൽ തല്ലായി....... ഒടുക്കം തല്ലൊക്കെ അവസാനിച്ചു രണ്ടും കിടന്നുറങ്ങി ........ അലാറം അടിഞ്ഞതും രുദ്രൻ അവളെ തട്ടി വിളിച്ചു....... അവള് പതിയെ കണ്ണ് തുറന്ന് അവനെ നോക്കി....... എന്താ തമ്പ്രാട്ടി പറഞ്ഞതെല്ലാം മറന്നോ...... ഇല്ലാ തമ്പ്രാ .... എന്ന വേഗം ആയിക്കോട്ടെ....... രണ്ടാളും പെട്ടന്ന് റെഡിയായി കാവിലേക്ക് പോയി......

കാവിൽ മാസത്തിലൊരിക്കലെ പൂജയും മറ്റും നടക്കൂ...... ശ്രീ രുദ്രന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്..... ഒരു വല്ലാത്ത excitement ആയിരുന്നു അവൾക്ക് ......... രുദ്രനെ കണ്ടതും പ്രസാധവും മറ്റുമായി നമ്പൂതിരി പുറത്തേക്ക് വന്നു...... ഇതാണല്ലേ തമ്പുരാന്റെ വേളി........ അയാള് ചോദിച്ചതും ശ്രീ രുദ്രനെ നോക്കി...... അതേ തിരുമേനി...... ഇതാ..... ശ്രീപ്രിയ....... അയാള് അവളോട് ചിരിച്ചു..... തിരിച്ചവളും...... പ്രസാദം കൊടുത്തശേഷം അയാള് കയ്യിലുള്ള തളിക രുദ്രന് നീട്ടി....... ഇതാ തമ്പുരാ പൂജിക്കാൻ തന്ന താലി ........ എടുത്ത് ചാർത്തിക്കോളൂ ........ അയാള് പറഞ്ഞതും രുദ്രൻ ഒരു പുഞ്ചിരിയോടെ അതെടുത്തു ശ്രീയെ നോക്കി അവള് വേഗം തലകുനിച്ചു കൊടുത്തു......... രുദ്രൻ അത് അവളുടെ കഴുത്തിൽ ചാർത്തി........ ദീർഘാസുമംഗലിഭവ....... നമ്പൂതിരി പറഞ്ഞതും ശ്രീ പുഞ്ചിരിച്ചു..... രുദ്രൻ അയാൾക്ക് ദക്ഷിണ കൊടുത്തശേഷം രണ്ടുപേരും ക്ഷേത്രത്തെ വലം വച്ചു അവിടുന്നിറങ്ങി....... ശ്രീ രുദ്രന്റെ കയ്യിൽ മുറുകെ പിടിച്ചു അവന്റെ തോളിലേക്ക് ചാഞ്ഞിട്ടുണ്ട്....... രുദ്രാ...... എന്താ തമ്പ്രാട്ടി........ രുദ്രന് എന്തുറപ്പായിരുന്നു ഉള്ളത് ഞാൻ സമ്മതിക്കുമെന്ന് ...... ചില വിശ്വാസങ്ങൾ അങ്ങനെയാ......... സത്യങ്ങൾ അറിയുന്ന സമയത്ത് നീയെന്നെവിട്ട് പോകില്ലെന്ന് എനിക്കറിയായിരുന്നു..........

ആ ഉറപ്പിലാ താലി പൂജിക്കാൻ കൊടുത്തത്........ ഇനിയെന്താ പരിപാടി...... തമ്പുരാനേ..... വേളി കഴിഞ്ഞില്ലേ..... ഇനിയുള്ള ആചാരാനുഷ്ടാനങ്ങൾ എന്തൊക്കെയാ...... കോലോത്ത് പോവാ....... പ്രാതൽ കഴിക്കാ...... പിന്നെ ഉച്ചയ്ക്കൊരു ഊണ്....... ബാക്കി കലാപരിപാടികൾ എല്ലാം രാത്രിയിലാ....... ഏഹ്..... ശാന്തിമുഹൂർത്തം........ അവൻ സൈറ്റ് അടിച്ചോണ്ട് പറഞ്ഞതും അവളൊന്ന് തലയാട്ടി ... നോമിന് അതേക്കുറിച്ചൊന്ന് ആലോചിക്കണം..... തമ്പ്രാട്ടി സാവധാനം ആലോചിച്ചോ..... ഞാൻ അതൊക്കെ തീരുമാനിച്ചു കഴിഞ്ഞു...... അയ്യോടാ.......... രണ്ടുപേരും വീട്ടിൽ വന്ന് കയറിയപ്പോൾ ഉമ്മറത്ത് തന്നെ ശാരമ്മ നിലവിളക്കുമായി നിൽക്കുന്നുണ്ട്...... രുദ്രനെ നോക്കിയതും അവൻ കണ്ണ് ചിമ്മി..... അവള് അതും വാങ്ങി പുഞ്ചിരിയോടെ വീട്ടിലേക്ക് കയറി..........വിളക്ക് പൂജമുറിയിൽ കൊണ്ടുവച്ചു രണ്ടുപേരും ഒന്ന് പ്രാർത്ഥിച്ചു........ ഒരു താലത്തിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്ത് രുദ്രൻ അവളുടെ സീമന്ദരേഖയിൽ ചാർത്തി......... ശാരമ്മ അവിടുന്ന് മാറിയെന്നു കണ്ടതും ശ്രീ ഏന്തിവലിഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി.......

അവനവളെ കെട്ടിപ്പിടിക്കാൻ തുടങ്ങിയതും അവളിറങ്ങി ഓടി............ രാത്രി അവള് കിടക്കാൻ പോകുന്നത് കണ്ടതും ശാരമ്മ ഒരു ഗ്ലാസ് പാലെടുത്ത് അവളുടെ കയ്യിൽ കൊടുത്തു വിട്ടു....... റൂമിൽ ചെന്നതും അവളൊന്ന് ഞെട്ടി...... റൂമിൽ ലൈറ്റിനു പകരം ചിരാതുകൾ പ്രകാശിക്കുന്നു............. ബെഡിൽ നിറയെ ചുവന്ന പനിനീർ ഇതളുകൾ.........രുദ്രൻ കതകടച്ചു അവളെ പുറകിലൂടെ കെട്ടിപിടിച്ചു......... രുദ്രാ......... എന്താ തമ്പ്രാട്ടി........... ഇതൊക്കെ എന്റെ തമ്പുരാന്റെ കലാവാസന ആണോ..... ഉം.... ന്റെ തമ്പ്രാട്ടിക്ക് ഇഷ്ടായോ...... ഒരുപാട്........ അവള് പറഞ്ഞതും അവനവളെ തന്നിലേക്ക് അടുപ്പിച്ചു ...അവള് അവനെ തട്ടി മാറ്റിയതും അവൻ പുരികം ചുളിച്ചു..... അതേ...... ഇതങ്ങട് കുടിച്ചേ ന്റെ തമ്പ്രാൻ........ അതെന്താ തമ്പ്രാട്ടിക്ക് വേണ്ടേ...... പിന്നെ വേണ്ടാതെ...... രുദ്രൻ പാതികുടിച്ചിട്ട് അവൾക്ക് കൊടുത്തു ....... അവളത് കുടിച്ചു........ ഗ്ലാസ് അവിടെ വച്ചതും അവനവളെ കെട്ടിപിടിച്ചു ........... തമ്പ്രാ........ ഉം.......... i ലവ് you സോ much......... അവൻ ചിരിച്ചു....... അവളവനെ തട്ടിമാറ്റി ആട്ടുകട്ടിലിൽ വന്നിരുന്നു അവനെ നോക്കി പുരികം പൊക്കി...... അവനൊന്നു ചുണ്ടുകടിച്പിടിച്ചു ചിരിച് അവളുടെ അടുത്തായി വന്നിരുന്നു....... പതിയെ അവളുടെ വിരലുകളിൽ പിടിച്ചു........

പതിയെ അവർക്കിടയിലുള്ള അകലം കുറഞ്ഞു..... ഇടയ്ക്കെപ്പോഴോ രണ്ടുപേരും അവിടുന്ന് എണീറ്റ് പരസ്പരം പുണർന്നു ........ പതിയെ അവര് കിടക്ക ലക്ഷ്യമാക്കി നടന്നു........ ആ പനിനീർ ഇതളുകൾ അവർക്കടിയിൽ ഞെരിഞ്ഞമർന്നു........ ഓരോ ചിരാതുകളിലും അവരുടെ ഹൃദയമിടുപ്പ് തട്ടിച്ചിതറി.......... അവരുടെ ഉയർന്ന ശ്വാസച്വസം ആ മുറിയിൽ നിറഞ്ഞു നിന്നു......... രാത്രിയുടെ യാമങ്ങളിലെപ്പോഴോ എല്ലാം നിശബ്ദമായി........ രണ്ടുപേരുടെയും മനസും ശരീരവും ഒന്നായിതീർന്ന നിർവൃതിയിൽ അവര് നിദ്രപൂണ്ടു........... പിറ്റേന്ന് കണ്ണുതുറന്നപ്പോൾ രുദ്രന്റെ നെഞ്ചോടോട്ടി കിടക്കുകയാണ് അവള് ....... അവളവന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നതും അവനവളെ ഇറുകെ പുണർന്നുകൊണ്ട് കണ്ണ് തുറന്നു...........വാക്കുകൾക്ക് അവർക്കിടയിൽ പ്രസക്തി ഇല്ലായിരുന്നു...... ആ കണ്ണുകളും ഹൃദയവും പരസ്പരം സംസാരിക്കാൻ തുടങ്ങി....... ഇടയ്ക്കവൾ അവന്റെ മീശപിരിച്ചു വച്ചു.......... അവൻ നെറ്റി ചുളിച്ചതും അവള് പുരികം പൊക്കി...... ന്റെ തമ്പ്രാൻ........... തെല്ലധികാരത്തോടെ അവള് പറഞ്ഞതും അവനവളെ കെട്ടിപിടിച്ചു...... അവന്റെ നെഞ്ചിൽ വിരലാൽ ചിത്രം വരച്ചുകൊണ്ട് അവളങ്ങനെ കിടന്നു........... കുറച്ചു കഴിഞ്ഞപ്പോഴാണ് നേരം പുലർന്നെന്ന ബോധം അവൾക്ക് വന്നത്..... അവളവന്റെ കൈ തട്ടിമാറ്റി എണീക്കാൻ തുടങ്ങിയതും അവൻ പിടിച്ചുവച്ചു....... വിട് തമ്പ്രാ..... നീയിത് എങ്ങോട്ടാ തമ്പ്രാട്ടി ഇത്ര തിരക്കിട്ടു......

എനിക്ക് ക്ലാസിൽ പോണം..... പിന്നെ തമ്പ്രാന് ഓഫീസിൽ പോവണ്ടേ...... പോവണോ..... പിന്നെ പോവാതെ........ ഓഹ് ശരി...... അവൻ കൈ വിട്ടു പിന്നെ പെട്ടന്നവളെ വലിച്ചു അവളിലേക്ക് ചാഞ്ഞു ആ അധരം കവർന്നെടുത്തു........... അവൾക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടായതും അവൻ മാറി...... ഒരു പുഞ്ചിരിയോടെ അവന്റെ താടിയിൽ പിടിച്ചു വലിച്ചു അവളെണീറ്റു...... തമ്പ്രാനെ...... ഇന്നലത്തെ കലാവിരുതൊക്കെ എടുത്ത് മാറ്റി റൂം ക്ലീൻ ചെയ്യട്ടോ....... ഞാനോ.... പിന്നെ ഞാനോ........ എനിക്ക് വേറെ പണിയുണ്ട്....... എടീ...... അവൻ വിളിക്കുമ്പോഴേക്കും അവള് ബാത്‌റൂമിൽ കയറിയിരുന്നു..... അവള് ഫ്രഷായി വന്നപ്പോഴേക്കും അവനവിടെയൊക്കെ ക്ലീൻ ചെയ്തു...... അപ്പൊ ന്റെ തമ്പ്രാന് അനുസരണയൊക്കെ ഉണ്ടല്ലേ...... തമ്പ്രാട്ടിക്ക് ഒരു കുളി കൂടെ കുളിക്കണം എന്നുണ്ടോ....... പോടാ..... അവള് അതും പറഞ്ഞു റൂമിൽനിന്നിറങ്ങി ............. പണിയൊക്കെ കഴിഞ്ഞ് പതിവ്പോലെ രണ്ടാളും ഇറങ്ങി........... തമ്പ്രാട്ടി...... ബൈ....... അവളെ അവിടെ ഇറക്കി അവൻ പറഞ്ഞു......... അവളൊന്ന് അവനെ നോക്കിയതും അവനവളുടെ കവിളിൽ പിച്ചി കണ്ണടച്ചു..... ലവ് you തമ്പ്രാട്ടി........ അതും പറഞ്ഞു ഫ്ലയിങ്കിസ് കൊടുത്തു......അവള് തിരിച്ചു കൊടുത്താതും അവന്റെ മുഖം തെളിഞ്ഞു............

ഉച്ചയ്ക്ക് ഫ്രീ ടൈം കിട്ടിയതും അവള് ഫോണെടുത്ത് അവനു മെസേജ് അയക്കാൻ തുടങ്ങി....... അവനപ്പോ സ്റ്റാഫിനോട് പെന്റിങ് വർക്‌സിനെ കുറിച് സംസാരിക്കുകയായിരുന്നു..... അതിന്റെ ദേഷ്യം ആ മുഖത്തു കാണാം ...... മെസേജ് സൗണ്ട് കേട്ടതും അവൻ ഫോണെടുത്ത് അത് നോക്കി...... തമ്പ്രാ 😘😘😘😘😘😘 അത് കണ്ടതും അവനറിയാതെ അവന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു...... എന്തോ.........😍😍😍 ചുമ്മാ......😝😝 😇😇 കഴിച്ചോ തമ്പ്രാ....... ഇല്ലാ തമ്പ്രാട്ട്യേ....... 😔😔 എന്തുപറ്റി.....🤔🤔🤔 😔😔😪 പറാ ☹️☹️☹️.. എന്താ കഴിക്കാത്തെ ☹️😔 സമയം കിട്ടിയില്ല 😏😏😏😏 😔😔😔 😷😷 ഞാൻ പോയി കഴിക്കാം 😇😇 😀😀😀😀😘😘😘😘എന്ന വേഗം ആവട്ടെ....... ദാ പോയി........👍👍 😍😍 ❤️ അവൻ ഫോണവിടെ വച്ചു സ്റ്റാഫിനെ നോക്കി..... അപ്പോഴും ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു....... അവര് ഒന്ന് പരസ്പരം നോക്കി....... ഓക്കേ..... നിങ്ങള് പെട്ടന്ന് തന്നെ അത് ക്ലിയർ ചെയ്യൂ...... ഒരു ഗൗരവം മുഖത്തു വരുത്തികൊണ്ട് അവൻ പറഞ്ഞതും അവര് വേഗം അവരുടെ ക്യാബിനിലേക്ക് നടന്നു...... രുദ്രൻ വേഗം പോയി ഫുഡ് കഴിച്ചു....... അവൾക്ക് മെസേജ് അയച്ചെങ്കിലും അവള് ഓഫ്‌ലൈൻ ആയിരുന്നു........... ഇണക്കങ്ങളും പിണക്കങ്ങളുമായി ദിവസങ്ങൾ കൊഴിഞ്ഞുവീണു ...........

പതിവിന് വിപരീതമായി അന്നവൾക്ക് നേരത്തെ ക്ലാസ് കഴിഞ്ഞതും അവള് നേരെ അവന്റെ ഓഫീസിലേക്ക് വിട്ടു അവനോട് പറയാതെയാണ് പോയത്..... അവിടെ ആർക്കും അവളെ പരിചയമില്ല......... അവള് നേരെ റീസെപ്‌ഷനിൽ ചെന്നു...... രുദ്രന്റെ ക്യാബിൻ എവിടെയാ...... അവളുടെ പേര് വിളി കേട്ടതും അവിടെയുള്ള പെണ്ണ് ഒന്ന് നെറ്റിച്ചുളിച്ചു....... സെക്കന്റ്‌ ഫ്ലോർ..... ലെഫ്റ്റ് സൈഡ്...... ഫസ്റ്റ് ക്യാബിൻ..... ഓക്കേ താങ്ക് you..... മാഡം..... ആരാ..... i cant ഗെറ്റ് you...... ഞാൻ രുദ്രന്റെ ഗേൾ ഫ്രണ്ടാ ........ അത്കേട്ടതും അവര് പുരികം ചുളിച്ചു....... ബട്ട്‌...... സാർ മാരീഡ് ആണല്ലോ...... അതിനെന്താ..... കല്യാണം കഴിഞ്ഞവർക്ക് ഗേൾ ഫ്രണ്ട് ഉണ്ടായിക്കൂടെ...... അവരോട് കണ്ണുചിമ്മി കാണിച്ചു അവള് അവന്റെ അടുത്തേക്ക് നടന്നു........ അവര് അവള് പോകുന്നതും നോക്കി അവിടെ നിന്നു............. രുദ്രൻ ലാപ്പിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അവള് ചെല്ലുമ്പോൾ......പെർമിഷൻ ചോദിക്കാതെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവനു ദേഷ്യം വന്നു..... അവളെ അവനോട്ടും പ്രതീക്ഷിച്ചിരുന്നുമില്ല......

idiot...... പെർമിഷൻ ചോദിച്ചിട്ട് വരണം...... അവൻ ലാപ്പിൽ നിന്ന് മുഖമുയർത്തതെ പറഞ്ഞതും അവള് ചുണ്ട് ചുള്ക്കി അവനെയൊന്ന് തോന്നി...... തിരിച്ചൊരു റെസ്പോൺസും ഇല്ലാഞ്ഞിട്ടാണ് അവൻ നോക്കുന്നത് അവളെ കണ്ടതും അവൻ ചിരിച്ചു....... ന്റെ തമ്പ്രാട്ടി ആയിരുന്നോ........ ഉവ്വ.... ഞാനേ പെർമിഷൻ ചോദിച്ചിട്ട് ഒന്നുകൂടെ വരാം....... അവളിത്തിരി ഗർവ്വോടെ പറഞ്ഞതും അവൻ വേഗം എണീറ്റ് അവളുടെ അടുത്തേക്ക് വന്നു..... ന്റെ തമ്പ്രാട്ടി എന്തിനാ പെർമിഷൻ ചോദിക്കുന്നത്...... അതൊക്കെ വേണം..... അവള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ വേഗം അവളുടെ കൈപിടിച്ച് വച്ചു അവളെ കെട്ടിപിടിച്ചു...... സോറി...... ന്റെ തമ്പ്രാട്ടി ആണെന്ന് ഞാൻ കണ്ടില്ലാ..... അതാ ചൂടായത്..... റിയലി സോറി ..... അവളും ചിരിച്ചോണ്ട് അവനെ പുണർന്നു.........അവന്റടുത്തേക്ക് വന്ന റിസപ്‌ഷനിസ്റ്റ് അത് കണ്ട് ഒന്ന് ഞെട്ടി ..... പിന്നെ തിരിച്ചു നടന്നു............നേരെ അവരുടെ സീറ്റിൽ ചെന്നിരുന്നു ശിവന് ഫോൺ ചെയ്ത് വിവരം പറഞ്ഞു....... അത് കേട്ടതും അയാള് തകർന്നു.......ഒരു എമർജൻസി മീറ്റിംഗിൽ ആയതുകൊണ്ട് അവിടുന്നപ്പോൾ ഇറങ്ങാൻ സാധിച്ചില്ല......... ............................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story