💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 13

prana priyan

രചന: ആര്യ പൊന്നൂസ്

രുദ്രൻ ചിരിച്ചെങ്കിലും ശിവൻ മൈൻഡ് ചെയ്തില്ല....... അയാള് വേഗം ശ്രീയുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു.... കാര്യം ഒന്നും മനസിലാവാത്തതുകൊണ്ട് അവള് തിരിഞ്ഞ് നിന്നു രുദ്രനോട് പുരികം പൊക്കി എന്താണെന്ന് ചോദിച്ചു..... അവൻ കൈ മലർത്തി അറിയില്ലാ എന്ന് കാണിച്ചു.... .... ആ നടത്തം അവസാനിച്ചത് ശിവന്റെ കാറിന്റെ അടുത്താണ്...... പെട്ടന്ന് ഡോർ തുറന്ന് അവളെ അകത്തേക്ക് കയറ്റലും വണ്ടിയെടുത്ത് പോയതും ഒരുമിച്ചായിരുന്നു......... രുദ്രന് ഒരുനിമിഷമെടുത്തു കാര്യങ്ങൾ മനസിലാക്കാൻ..... ശിവേട്ടൻ എന്തിനാ ശ്രീയെ കൊണ്ടുപോയത്....... ഇനി ഞങ്ങൾ അടിയുണ്ടാക്കിയത് കാര്യമായിട്ടാണെന്ന് കരുതുന്നുണ്ടോ..... എന്നാലും എന്നോടൊരു വാക്ക് പറയാതെ എങ്ങനെയാ...... രുദ്രന് ദേഷ്യവും സങ്കടവും വന്നു..... അവനപ്പോൾ തന്നെ ഫോണെടുത്തു ശിവനെ വിളിച്ചു..... ശ്രീ ആകെ ഷോക്ക് ആയി ഇരിക്കുകയാണ്....... ഫോൺ അടിഞ്ഞതും അവളൊന്ന് ഞെട്ടി ....... രുദ്രൻ എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞതും അവള് ചിരിച്ചു ........ ശിവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അറ്റൻഡ് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും അവനത് കട്ട്‌ ചെയ്തു ഫോൺ ഓഫാക്കി ..... ഏട്ടാ..... എന്തായിത് എനിക്കൊന്നും മനസിലാവുന്നില്ല........ ഏട്ടൻ എന്തിനാ എന്നെയിപ്പോ കൂട്ടി വന്നത്.......

എന്താ ഏട്ടാ കാര്യം...... നമുക്ക് വീട്ടിലെത്തിയിട്ട് സംസാരിക്കാം മോളെ...... ഏട്ടാ രുദ്രൻ പേടിക്കും......... ഏട്ടന് അവനേം കൂട്ടായിരുന്നില്ലേ അവനോട് പറയായിരുന്നില്ലേ...... ഏട്ടാ...... അവൻ മൗനംപാലിച്ചു........ ഏട്ടാ എന്തെങ്കിലും ഒന്ന് പറാ...... എന്തിനാ ഇങ്ങനെ........ മോളേ ഏട്ടനൊരു തെറ്റ് പറ്റി....... അതിപ്പോ തിരുത്തുവാ...... എന്താ........ എനിക്ക് മനസിലായില്ല........... ഏട്ടനൊന്ന് തെളിച്ചു പറാ....... എന്റെ മോൾക്ക് ചേരുന്ന ഒരാളല്ല അവൻ........... അത് കേട്ടതും അവളുടെ കണ്ണുകൾ കലങ്ങി ...... ഒരുവേള ശ്വാസം നിലച്ചതുപോലെ തോന്നി ........ ഏട്ടാ....... വിറയാർന്ന ശബ്ദത്തോടെ അവള് വിളിച്ചു........... സത്യമാണ്........ എനിക്കാ തെറ്റുപറ്റിയത്..... അവൻ നല്ലവനാണെന്ന് കരുതി....... അവൻ നീ കരുതുന്നപോലെ ഒരാളല്ല......... ഏട്ടാ..... enough........ ഏട്ടൻ ആരെക്കുറിച്ചാ പറയുന്നതെന്ന് അറിയോ........ രുദ്രനെ കുറിച് ....... ന്റെ രുദ്രനെ കുറിച്........... എനിക്കറിയാം അവനെ......... അവൻ എന്താണ് എങ്ങനെയാണ് എന്നെല്ലാം....... എന്നെപോലെ അവനെയാരും മനസിലാക്കിയിട്ടില്ല......... ഏട്ടന് എങ്ങനെ തോന്നി ഇങ്ങനെയൊക്കെ പറയാൻ....... ഏട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചതാ....... രുദ്രനൊരുതെറ്റും ചെയ്യില്ല...... എനിക്കുറപ്പുണ്ട്........... മോളേ...... അവൻ നിന്റെ മുൻപിൽ അഭിനയിക്കാണ്.......

അവനാള് ശരിയല്ല...... ഏട്ടാ..... നിർത്ത്..... എനിക്കൊന്നും കേൾക്കണ്ട...... ഏട്ടനെന്നെ രുദ്രന്റെ അടുത്ത് കൊണ്ടാക്ക്......... ഇല്ലാ........ ശ്രീ നീയെന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല........ നീ ചെറിയകുട്ടിയാ ആളുകളെ മനസിലാക്കാനൊന്നും നിനക്കിപ്പോഴും അറിയില്ല........ ഇതേപോലെയാ നീ മറ്റേ ചെക്കന് വേണ്ടിയും വാശിപിടിച്ചത്....... എന്നിട്ടെന്തായി ഒടുക്കം ഞാൻ പറഞ്ഞതുപോലെ അല്ലേ സംഭവിച്ചത്.......... കുറച്ചുകാലമായി മറന്ന ഒരാളെ പിന്നെയും ഏട്ടൻ ഓർമിപ്പിച്ചപ്പോൾ ശ്രീക്ക് വല്ലായ്മ തോന്നി.......... ഏട്ടാ...... ഏട്ടൻ രുദ്രനെ ആരുമായ കമ്പയർ ചെയ്യുന്നത്............. ശ്രീമോളെ ഇപ്പൊ നിനക്ക് അൽപ്പം വിഷമം ഒക്കെ ഉണ്ടാകും...... എന്നാൽ നിനക്കറിയാലോ ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടേൽ അത് നിന്റെ നല്ലതിന് വേണ്ടിയാകും എന്നത്...... ഇതും നിന്റെ നല്ലതിനാ....... എന്റെ മോളെ വേദനിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കില്ല........... മരിക്കുന്നതിന് മുൻപ് നമ്മുടെ അമ്മയ്ക്ക് ഞാൻ വാക്കുകൊടുത്തതാ നിന്നെ ഞാൻ പൊന്നുപോലെ നോക്കും നിനക്കൊരു ആപത്തും വരുത്തില്ല എന്ന്...... ഇത് ഞാനായിട്ട് തീരുമാനിച്ചതാ..... എടുത്തുചാടി മറ്റൊന്നും ആലോചിക്കാതെ ഞാൻ ചെയ്തൊരു തെറ്റ് ....... ഞാൻ ഇന്നാള് വീട്ടിൽ വന്നത് ഇതെല്ലാം പറയാൻ വേണ്ടിയാ എന്ന നിന്റെ സന്തോഷം കണ്ടപ്പോൾ എനിക്കത് പറയാൻ കഴിഞ്ഞില്ല......

എന്നാൽ ഇനിയും ഞാൻ അതും കണ്ട് മിണ്ടാതിരുന്നാൽ......... അത് ഞാൻ ന്റെ മോളോട് ചെയ്യുന്ന ദ്രോഹം ആവും..... അവളുടെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ട്...... ഏട്ടാ രുദ്രൻ എന്ത് തെറ്റാ ചെയ്തത്........ അതുകൂടെ പറഞ്ഞു താ...... എനിക്കതറിയണം........ അത്........ അതുമോളെ........ രുദ്രന് മറ്റൊരു ബന്ധം ഉണ്ട്............ ആ വാക്കുകൾ.......... അതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു........ ഏട്ടാ......... ഏട്ടൻ പറയുന്നത് ന്റെ രുദ്രനെ കുറിച്ചാണോ....... ഏട്ടന് ആള് മാറിയതാവും....... രുദ്രന്റെ മനസ്സിൽ ഞാനേ ഉള്ളൂ...... മറ്റാരും ഇല്ലാ........ മോളെ എനിക്കറിയാം കേൾക്കുമ്പോൾ നിനക്ക് വിഷമം ആകുമെന്ന് ബട്ട്‌ അതാണ് സത്യം.......... അങ്ങനെ ഒരാളുടെ കൂടെ എന്റെ മോള് ജീവിക്കണ്ട......... ഇല്ലേട്ടാ..... ഞാനിത് വിശ്വസിക്കില്ല....... അവള് കുറേ വാശിപിടിച്ചു കരഞ്ഞെങ്കിലും ഫലമുണ്ടായില്ല......അവളെ കണ്ടതും ദീപ ഞെട്ടി..... ശ്രീമോളെ..... ഏടത്തി ഏട്ടനോട് പറ ന്നെ അവിടെ വിടാൻ...... രുദ്രൻ പാവാണ്‌ ഏടത്തി...... ഒന്ന് പറാ....... ഏട്ടാ.... എന്തായിത്...... ദീപാ....... നീ മോളെയും കൂട്ടി റൂമിൽ പോ.... അതൊരു ആജ്ഞയായിരുന്നു........

ശ്രീ പൊട്ടിക്കരയുന്നുണ്ട്..... ദീപ അവളെ അകത്തേക്ക് കൂട്ടി..... ശ്രീ ബെഡിലേക്ക് വീണു......... രുദ്രൻ കുറേ വിളിച്ചിട്ടും കിട്ടാത്ത കാരണം വേഗം അവിടുന്നിറങ്ങി അങ്ങോട്ട് വന്നു....... അവിടെയെത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ചിട്ടത് കണ്ടു....... രുദ്രൻ വണ്ടി സൈഡ് ആക്കി ഇറങ്ങി...... ലോക്ക് ചെയ്തതാണെന്ന് മനസിലായതും അവൻ സൈഡ് ഗേറ്റ് വഴി അങ്ങോട്ട്‌ കയറി......... കോളിങ്ങ് ബെൽ അടിക്കുന്നശബ്ദം കേട്ടതും ശിവൻ വന്ന് കതക് തുറന്നു ......... ശിവേട്ട ശ്രീ എവിടെ........... എന്തിനാ..... കൊല്ലാനോ...... ശിവേട്ടാ......... എന്തേയ്...... നീ പറയുന്നത് ഞാൻ കേട്ടതാണല്ലോ....... അത് മാറ്റിപറയാൻ പോവാണോ..... അല്ല....... ഞാനത് പറഞ്ഞു...... അതിനർത്ഥം അവളെ കൊല്ലും എന്നല്ല....... ഞങ്ങള് ഭാര്യയും ഭർത്തവും ആണ്..... പരസ്പരം പലതും പറയും......... ശിവേട്ടൻ ഇപ്പൊ കാണിച്ചത് വളരെ ചീപ് ആയിപോയി........ എന്റെ ഭാര്യയെ വിളിച്ചോണ്ട് വരുമ്പോൾ അതെന്നോട് പറയാനുള്ള സാമാന്യമാര്യാദ കാണിക്കണം......... ഞാൻ കൂട്ടികൊണ്ട് വന്നത് എന്റെ പെങ്ങളെയാണ്....... പെങ്ങളല്ല എന്നൊന്നും ഞാൻ പറഞ്ഞില്ല........ അവളുടെ കാര്യത്തിൽ ശിവേട്ടനേക്കാൾ അധികാരവും അവകാശവും എനിക്കാ......... പിന്നെ ഞാൻ അവളെ കൊല്ലും എന്ന് പറഞ്ഞത് കേട്ടിട്ടാണ് ഇങ്ങനെ ചെയ്തതെങ്കിൽ അത് ഞങ്ങള് കളിച്ചതാ.......

അല്ലാതെ സീരിയസ് ആയി പറഞ്ഞതൊന്നുമല്ല ........... ശിവേട്ടൻ ശ്രീയോട് തന്നെ ചോദിക്ക്........ അവളെ വിളിക്ക്....... എനിക്കാരെയും വിളിക്കേണ്ട കാര്യമില്ല...... നീ പോകാൻ നോക്ക്....... ഇനി മേലാൽ എന്റെ പെങ്ങളെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്...... കേട്ടല്ലോ....... അത്കേട്ടതും രുദ്രന്റെ നെഞ്ചോന്ന് പിടഞ്ഞു....... ഈയൊരു നിസാരകാര്യത്തിന് വേണ്ടി ഇങ്ങനെയൊക്കെ കാണിക്കണോ........ നിസാര കാര്യമോ....... നിനക്ക് നിസാരം ആയിരിക്കും എനിക്കങ്ങനെയല്ല...... എനിക്കിത് നിസാരമല്ല......... നിന്നെ ഞാൻ വിശ്വസിച്ചു അതാ എനിക്ക് പറ്റിയ തെറ്റ്......... നിങ്ങള് വളച്ചുകെട്ടില്ലാതെ കാര്യം പറയണം........ നാളെ പിറ്റേന്ന് വേറെ വല്ല പെണ്ണുങ്ങളും നിനക്ക് അവകാശവും പറഞ്ഞു വന്നാൽ എന്റെ മോള് വേദനിക്കുന്നത് എനിക്ക് കാണേണ്ടി വരും...... രുദ്രൻ അപ്പോഴും കാര്യം മനസിലാവാതെ നിൽക്കുകയാണ്........... നിങ്ങളെന്താ പറഞ്ഞു വരുന്നത്....... എനിക്ക് വേറെ റിലേഷൻ ഉണ്ടെന്നാണോ......... അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ശ്രീയെ ഞാൻ എന്റെ കൂടെ കൂട്ടില്ലായിരുന്നു......

അവൾക്കറിയാം ഞാൻ എന്താണെന്നുള്ളത്....... നിങ്ങള് അവളെ വിളിക്ക്...... എന്റെ ഭാര്യയെ....... നിന്റെ ഭാര്യൊന്നും ഇവിടെ ഇല്ലാ..... പോകാൻ നോക്ക്......... എന്റെ പെങ്ങൾക്ക് നിന്നെപ്പോലെ ഒരാളെ ആവശ്യമില്ല ........ അത് തീരുമാനിക്കേണ്ടത് നിങ്ങളല്ല...... ശ്രീയാ........ശ്രീ അങ്ങനെ പറയാത്തിടത്തോളം അവള് എന്റെയാ..... ഈ രുദ്രന്റെ....... ഞങ്ങള് തമ്മിലുള്ള ബന്ധം ആര് വിചാരിച്ചാലും ഇല്ലാതാവില്ല....... അങ്ങനെ ആരേലും ശ്രമിച്ചാൽ......... ശിവനോട് വിരൽ ചൂണ്ടികൊണ്ട് രുദ്രൻ പറഞ്ഞു ........... അവൻ അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും ശിവനവനെ തള്ളി....... ഇതെന്റെ വീടാ...... എന്ത് ധൈര്യത്തിലാ നീ ഇങ്ങോട്ട് വന്നത്........ ഓഹ് അങ്ങനെ......... ശരി ഞാൻ പോവാ...... ഇപ്പോഴും എനിക്കുറപ്പുണ്ട് ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന്...... അതുകൊണ്ട് തന്നെ ശ്രീ എന്റെ അടുത്തേക്ക് വരും........ ആ ഉറപ്പിലാ ഞാൻ പോകുന്നത്...... ഞങ്ങള് കാണുന്നതല്ലേ നിങ്ങൾക്ക് തടയാൻ കഴിയൂ ഞങ്ങള് സ്നേഹിക്കുന്നത് തടയാൻ ആർക്കും കഴിയില്ല...... ആർക്കും........... രുദ്രൻ അതും പറഞ്ഞു അവിടുന്നിറങ്ങി......... ശാരമ്മ കാര്യമൊന്നും അറിയാതെ അവരെയും കാത്തിരിക്കുന്നുണ്ട്....... രുദ്രനെ തനിച് കണ്ടതും അവര് നെറ്റിച്ചുളിച്ചു...... മോളെവിടെ........ അവള് കുറച്ചീസം അവിടെ നിൽക്കാൻ പോയതാ..... അത്രമാത്രം പറഞ്ഞു അവൻ റൂമിലേക്ക് നടന്നു.......അവിടെ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് തന്റെ ശ്രീയാണെന്ന് അവനു മനസിലായി.......

കുറച്ച്നേരം റൂമിലിരുന്ന് അവൻ പുറത്തേക്കിറങ്ങി........... എവിടെയും ഇരിപ്പുറയ്ക്കുന്നില്ല അത്രയേറെ ആഴത്തിൽ അവളവനിൽ പടർന്നിരുന്നു.......... ശ്രീയുടെ സ്ഥിതിയും മറിച്ചാല്ലായിരുന്നു..... ശിവൻ അവള് പറയുന്നതൊന്നും ചെവികൊണ്ടില്ല..... അവന്റെ കണ്ണിൽ തന്റെ പെങ്ങളെ ചതിച്ച ദ്രോഹിയാണ് രുദ്രൻ....... ശ്രീ ഒന്നും കഴിക്കാതെ അവിടെ കിടന്നു കരയുകയാണ്........ ദീപ അവളെ സമാധാനിപ്പിക്കുന്നുണ്ട്....... മോളെ ഏട്ടൻ നിന്റെ നല്ലതിനാവും ചെയ്തത്........ ഏടത്തി എനിക്കൊന്നും അറിയണ്ട രുദ്രൻ വന്ന് വിളിച്ചാൽ എപ്പോഴായാലും ഞാൻ അവന്റൊപ്പം പോകും....... അവനെന്റെ പ്രാണനാ................. ശിവൻ വന്ന് വിളിച്ചെങ്കിലും അവളത് കേട്ടഭാവം നടിച്ചില്ല...... മോളെ കുറച്ചു കഴിഞ്ഞാൽ നിനക്ക് മനസിലാകും ഞാൻ നിന്റെ നല്ലതിന് വേണ്ടിയാ....... കുറച്ചു കഴിഞ്ഞാൽ ഏട്ടന് തന്നെ മനസിലാകും എല്ലാം തെറ്റിദ്ധാരണ ആയിരുന്നെന്നു....... ഏട്ടനെന്തൊക്കെ പറഞ്ഞാലും ശരി...... ന്റെ രുദ്രനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം....... മോളേ........... അവള് കമഴ്ന്നു കിടന്നു........ശിവനും ദീപയും റൂമിൽ നിന്നിറങ്ങി....... രുദ്രാ നീയെന്താ ഇത്രേം നേരമായിട്ടും വരാതിരുന്നത്...... നിനക്കറിയില്ലേ നീയില്ലാതെ എനിക്ക് പറ്റില്ലെന്ന്....... നിനക്ക് പറ്റോ രുദ്രാ ഞാനില്ലാതെ................

കരഞ്ഞു തളർന്നു അവളെപ്പോഴോ ആണ് ഒന്നുറങ്ങിയത്....... രുദ്രൻ നേരം കുറേ ആയതും റൂമിൽ ചെന്നു........ അവളില്ലാത്ത ആ വീട് തികച്ചും ശൂന്യമാണെന്ന് അവനു ബോധ്യമായി...... അവളുടെ കളിചിരികളും കുറുമ്പും ഇല്ലാതെ അവനു ശ്വാസംമുട്ടൻ തുടങ്ങി...... ശ്രീ........... എന്തിനാവും ശിവേട്ടൻ ഇങ്ങനെയൊക്കെ......... എനിക്കൊന്നും മനസിലാകുന്നില്ല....... എനിക്ക് വയ്യെടി ശ്രീ നീയില്ലാതെ...... അവന്റെ കണ്ണ് നിറഞ്ഞു......കുറേ കഴിഞ്ഞതും അവനാ ആട്ടുകട്ടിലിൽ കയറി കിടന്നു........ തമ്പ്രാ........ അത്കേട്ടതും അവൻ ചാടിപിടഞ്ഞു എണീറ്റു..... കണ്ണുതിരുമ്മി ചുറ്റും നോക്കി..... ശ്രീമോളെ........... അവളവിടെയില്ലെന്ന് ബോധ്യമായതും അവൻ കൈതലയ്ക്കു വച്ചു അങ്ങനെ ഇരുന്നു............... പിറ്റേന്ന് നേരം പുലർന്നതും ശ്രീയവിടുന്നു ഇറങ്ങാൻ തുടങ്ങി...... എന്നാൽ ശിവനതിനു സമ്മതിച്ചില്ല......... ഏട്ടാ...... പ്ലീസ്...... എനിക്ക് രുദ്രനെ കാണണം....... ശരി...... ഞാൻ എതിർക്കുന്നില്ല...... അവനിവിടെ വന്ന് നിന്നെ വിളിക്കുകയാണെൽ നീ പൊയ്ക്കോ....... ഏട്ടൻ ഫോണ് താ...... ഞാൻ രുദ്രനെ വിളിച്ചു പറയട്ടെ....... അതിലെന്തു അർത്ഥ മോളെ ഉള്ളത്...... നീ വിളിച്ചിട്ട് അവൻ വരുന്നതിൽ........ അവനു നിന്നെ വേണേൽ വരായിരുന്നല്ലോ എന്തേയ് വന്നില്ലാ.......

അത്രേ ഉള്ളൂ മോളെ നീയവന്..... നീ പോയാൽ വേറൊരുത്തി...... അവനങ്ങനെ കണക്കാക്കിയിട്ടുള്ളൂ....... രുദ്രൻ വരും എനിക്കുറപ്പുണ്ട് ....... അവളതും പറഞ്ഞു റൂമിലേക്ക് നടന്നു........ ശിവനൊന്ന് ശ്വാസം വിട്ടു...... ഇന്നലെ പറഞ്ഞ വാക്കിന്റെ പുറത്ത് അവൻ വരില്ലെന്ന് ശിവന് തോന്നി........... രുദ്രൻ ചായയൊന്നും കുടിക്കാതെയാണ് ഓഫീസിൽ പോയത്..... ആകെ ഒരു വല്ലായ്മ......... അവിടുന്ന് തൊട്ടതിനും പിടിച്ചതിനും എല്ലാവരോടും ചൂടായി................. പിന്നെ ചെയറിൽ അങ്ങനെ ചാഞ്ഞിരുന്നു............. അവൾക്കൊന്ന് എന്നെ വിളിച്ചെങ്കിലും നോക്കിക്കൂടെ........ ഛേ ഞാനെന്തിനാ അവളെ കുറ്റം പറയുന്നത്...... അവളെങ്ങനെ വിളിക്കാനാ........... എന്ത് ചെയ്യാവും ന്റെ പെണ്ണിപ്പോ........ ഭക്ഷണം കഴിച്ചു കാണോ..... അതോ ഇനി വാശിപിടിച്ചു കിടക്കാവോ........ എന്തെങ്കിലും ഒന്ന് അറിഞ്ഞിരുന്നേൽ കുറച്ചു സമാധാനം കിട്ടുമായിരുന്നു ............ ശ്രീമോളെ ഇത് കുടിക്ക്....... കുടിക്ക് മോളേ..... നിനക്ക് അസുഖം വരും........ എനിക്കൊന്നും വേണ്ടാ....... എനിക്കെന്റെ രുദ്രനെ കണ്ടാൽ മാത്രം മതി..... ദീപ ഓരോന്ന് പറഞ്ഞു അവളെ കൊണ്ട് അത് കുടിപ്പിച്ചു..........

കുടിച് കുറച്ചു കഴിഞ്ഞതും അത് അതേപോലെ ശർദിച്ചു........... ഇന്നലെ മുതൽ കിടക്കുന്നതല്ലേ ഇങ്ങനെ...... അതാ ഇപ്പൊ ഇത് കുടിച്ചപ്പോഴേക്കും ശർദിച്ചത്........ അവളതിന് മറുപടിയൊന്നും പറഞ്ഞില്ല....... ദീപ കഞ്ഞി ഉണ്ടാക്കിവന്നു അത് അവൾക്ക് കൊടുത്തു........ അതും ശർദിച്ചു...... ഇതിപ്പോ എന്താ പറ്റ്യേ...... ഗ്യാസ് കയറിയതാവും...... മോള് കിടന്നോ..... ഇനിയും ശര്ദിച്ചാൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം........ അതും പറഞ്ഞു ദീപ പോയി........ അവള് രുദ്രനെയും ആലോചിച് അങ്ങനെ ഇരുന്നു............പെട്ടന്നവള് ദീപയുടെ റൂമിൽ ചെന്ന് എന്തോ തിരയാൻ തുടങ്ങി...... കുറച്ചു നേരത്തെ തിരച്ചിലുകൾക്കൊടുവിൽ വിചാരിച്ച സാധനം കിട്ടി............. അവള് അതുമായി റൂമിലേക്ക് തന്നെ വന്നു........... പ്രെഗ്നൻസി കിറ്റ്‌ലെ രണ്ട് വരകൾ തെളിഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു..............................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story