💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 14

prana priyan

രചന: ആര്യ പൊന്നൂസ്

പ്രെഗ്നൻസി കിറ്റ്‌ലെ രണ്ട് വരകൾ തെളിഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു.................... പതിയെ കൈ എടുത്ത് അടിവയറ്റിൽ വച്ചു........ കുറച്ച്നേരം എന്തോ ഓർത്തു നിന്നശേഷം ദീപയുടെ അടുത്തേക്ക് ചെന്നു....... ഏടത്തി....... എന്താ മോളെ ക്ഷീണം ഉണ്ടോ...... ഇല്ലാ...... ഫോൺ എവിടെ.... ഏട്ടൻ കൊണ്ടുപോയല്ലോ..... ഏടത്തിയുടെ ഫോൺ എന്തിയെ.... അതും ഏട്ടന്റെ കയ്യിലാ........ ശ്രീക്ക് നല്ല ദേഷ്യം വന്നെങ്കിലും അതടക്കി ഉമ്മറത്ത് ചെന്നിരുന്നു............പിന്നെയും രുദ്രനിലേക്ക് തന്നെ ചിന്തകൾ ഊളിയിട്ട്...... ഇതറിയുമ്പോൾ രുദ്രന് ഒരുപാട് സന്തോഷം ആവും........ ഇപ്പൊ ന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ......... ഏട്ടൻ വരട്ടെ...... ഇന്നെന്തായാലും അങ്ങോട്ട് പോയെ മതിയാകൂ......... ഇന്നലെ തന്നെ എങ്ങനാ കഴിച്ചുകൂട്ടിയത്........ ന്റെ തമ്പ്രാ നീയില്ലാതെ എനിക്ക് പറ്റുന്നില്ല............ ഇപ്പൊ നമുക്ക് കൂട്ടിനു തമ്പ്രാൻകുട്ടിയും വന്നല്ലോ............. അവളുടെ ചിന്തകൾ കാടുകേറി........ ശിവൻ വന്നപ്പോൾ ഒരു പുഞ്ചിരിയോടെ എന്തോ ആലോചിച്ചിരിക്കുന്ന ശ്രീയെ ആണ് കണ്ടത്..... അയാള് തലയിൽ തടവിയതും അവള് ഞെട്ടി....... ഏട്ടാ....... എനിക്ക് രുദ്രനെ കണ്ടേ പറ്റൂ...... എന്നെ അങ്ങോട്ട് ആക്കിത്തരോ ..... പ്ലീസ്......... ഞാൻ പറഞ്ഞല്ലോ അവൻ വരുവാണേൽ നീ പൊക്കോ എന്ന്........

അതിനർത്ഥം രുദ്രൻ വരില്ലെന്ന് ഏട്ടന് ഉറപ്പുള്ളപോലെ ആണല്ലോ...... ഏട്ടനെന്താ രുദ്രനോട് പറഞ്ഞത് ......... ഞാനൊന്നും പറഞ്ഞില്ല...... മോള് വാ ഫുഡ്‌ കഴിക്കാം ....... ഏട്ടാ പ്ലീസ്...... എന്റെ ക്ഷമയെ പരീക്ഷിക്കരുത്........ എനിക്ക് രുദ്രനെ കാണണം....... നീയിനി അവനെ കാണുന്നില്ല...... അത് തീരുമാനിക്കുന്നത് ഏട്ടനല്ല ഞാനാ......... ഏട്ടാ........ അവളൊന്ന് എരുവലിച്ചു..... പിന്നെയൊന്ന് ശ്വാസമെടുത്തു......... ഏട്ടാ....... ഏട്ടാ ഞാൻ പ്രെഗ്നന്റ് ആണ്...... എനിക്കിത് രുദ്രനോട് പറയണം ഞങ്ങൾക്കിടയിൽ ഒരാളുകൂടി വരാൻ പോവാണെന്ന്......... അങ്ങോട്ട് വന്ന ദീപ അത് കേട്ടതും അവളെ ചേർത്തുപിടിച്ചു......... മോളേ...... സത്യാ ഏടത്തി........ ഒരിക്കൽ ഞാനിത് വിശ്വസിച്ചു..... നിന്റെയീ നാടകം....... അത് വിശ്വസിച്ചുപോയതുകൊണ്ടാ അവനുമായി നിന്റെ കല്യാണം പെട്ടന്ന് നടത്തിയത്...... ഇനിയും നിന്റെ അഭിനയം വിശ്വസിക്കാൻ മാത്രം ഫൂൾ അല്ല ഞാൻ........ അഭിനയിച്ചു...... സത്യാ..... എന്നാൽ ഇത് അഭിനയം അല്ല......... ഏട്ടനെ വിശ്വസിപ്പിക്കേണ്ട ആവശ്യം എനിക്കില്ല........ എനിക്ക് രുദ്രന്റെ അടുത്ത് പോയെ പറ്റൂ........ ദീപാ ഫുഡ്‌ എടുത്ത് വെക്ക്..... ശിവൻ അതും പറഞ്ഞു അകത്തേക്ക് നടന്നു...... ശ്രീയുടെ കണ്ണുകൾ നിറഞ്ഞു........ അവളവിടെ തറയിലിരുന്നു.........

രുദ്രാ......... ഒന്ന് വാ...... നീയെന്താ വരാത്തെ എന്നെ മറന്നോ......... നിനക്കെന്നെ വേണ്ടേ...... മോളേ....... മോള് സത്യമാണോ പറയുന്നത്..... ശരിക്കും വിശേഷം ഉണ്ടോ......... അവളതിന് മറുപടി പറഞ്ഞില്ല....... അവിടുന്ന് എണീറ്റ് അകത്തേക്ക് നടന്നു....... അവിടെ വച്ച ഫ്ലവർ വേസ് എടുത്ത് ടീവിയിലേക്ക് എറിഞ്ഞു....... ശിവൻ ന്യൂസ്‌ കണ്ടോണ്ടിരിക്കുകയായിരുന്നു ...... ടീവിയുടെ ഡിസ്പ്ലേ പോയി........ അവൻ അവിടുന്ന് ഒന്ന് പറയാതെ എണീറ്റു....... അകത്തേക്ക് നടക്കാൻ തുടങ്ങിയതും ശ്രീ അവന്റെ കൈപിടിച്ച്........ എന്താണെന്ന അർത്ഥത്തിൽ അവളുടെ മുഖത്തേക്ക് അവൻ നോക്കി......... എന്താ നിങ്ങടെ പ്രശ്നം........ രുദ്രൻ എന്ത് ചെയ്തിട്ടാ നിങ്ങള് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്...... പറാ എനിക്കറിയണം...... അവനു മറ്റൊരു റിലേഷൻ ഉണ്ടുപോലും...... അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവനു എന്നെ കല്യാണം കഴിക്കേണ്ട കാര്യമെന്തായിരുന്നു........ ഞാൻ എന്താണോ അങ്ങനെ എന്നെ സ്നേഹിച്ച ആളാ രുദ്രൻ....... ആ പാവത്തിനെ ഒരുപാട് ഞാൻ വേദനിപ്പിച്ചിട്ടുണ്ട്...... അപ്പൊ അവന് എന്നെ വേണ്ടാന്ന് വെക്കായിരുന്നു...... മറ്റൊരു കല്യാണം അപ്പോഴും കഴിക്കായിരുന്നു...... അത് ചെയ്തില്ലല്ലോ....... ഞാൻ വേണ്ടാന്ന് വച്ചിട്ട്പോലും രുദ്രൻ ഒരിക്കൽപോലും എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ല........

. അതെന്താ എന്നറിയോ..... അവനെന്നെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ട്.......... മോളേ അവന്റെ സ്നേഹം............ ശ്.... മിണ്ടരുത്...... സ്നേഹം എന്ന വാക്ക് പറയാൻപോലും നിങ്ങൾക്ക് യോഗ്യതയില്ല........ മോളേ എന്താ ഇത്...... ഏടത്തി പറയട്ടെ.... ദീപ അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു....... എന്നെ വിട് ഏടത്തി..... എനിക്ക് പറയണം...... ഇനിയും പറഞ്ഞില്ലെങ്കിൽ അത് ശരിയാകില്ല........ നിങ്ങള് ശരിക്കും സെൽഫിഷാ..... ഏടത്തിയുടെയും നിങ്ങളുടെയും കല്യാണം കഴിഞ്ഞിട്ട് എത്രയായി ഇതുവരെ ഈ പാവത്തിന്റെ ഇഷ്ടങ്ങളോ ഇഷ്ടക്കേടുകളോ നിങ്ങൾക്ക് അറിയോ....... ഏടത്തിയെ നിങ്ങള് സ്നേഹിച്ചിട്ടുണ്ടോ ...... ഇല്ലാ ഒരിക്കലും ഇല്ലാ.......... നിങ്ങളൊരിക്കലും ഏടത്തിയെ സ്നേഹിച്ചിട്ടില്ല മനസിലാക്കിയിട്ടില്ല..... എന്താണോ നിങ്ങടെ ഇഷ്ടങ്ങൾ അത് ഏടത്തിയുടേമേൽ അടിച്ചേൽപ്പിക്കുകയാ ചെയ്തത്...... ദീപേ അത് ചെയ്യ് ഇത് ചെയ്യ് അങ്ങനെ ഇങ്ങനെ....... നിങ്ങള് ഓർഡർ ഇടുകയായിരുന്നു...... ഏടത്തി നിങ്ങടെ ഭാര്യ ആണ്...... അത് നിങ്ങള് എപ്പോഴേലും ഓർത്തിട്ടുണ്ടോ......... പറാ..... ഏടത്തിയുടെ എന്തേലും ഒരാഗ്രഹം നിങ്ങള് സാധിച്ചുകൊടുത്തിട്ടുണ്ടോ...... ഒക്കെ പോട്ടെ കുറച്ചു സമയം ഏടത്തിയുടെ കൂടെ സ്പെൻഡ്‌ ചെയ്തിട്ടുണ്ടോ.........

ഇല്ലല്ലോ....... ശിവൻ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.... ദീപയുടെ കണ്ണ് നിറഞ്ഞു........ കല്യാണം കഴിഞ്ഞു കൊറേ കൊല്ലങ്ങളായി പലരും ഏടത്തിയോട് വിശേഷമൊന്നും ആയില്ലേ എന്ന് ചോദിക്കുമ്പോൾ ഈ പാവത്തിന്റെ കണ്ണിൽ നനവ് പടരുന്നത് ഞാൻ കണ്ടിട്ടുണ്ട്........ ഒരു പെണ്ണിന്റെ അവകാശത്തെയാ നിങ്ങള് ഒഴിവാക്കിയത് അതെന്തിന്റെ പേരിലായിരുന്നു........ പറാ എനിക്കറിയണം...... ന്റെ ഏടത്തിക്ക് എന്തേലും കംപ്ലയിന്റ് ഉണ്ടോ..... അതോ നിങ്ങൾക്കാണോ...... ശിവനൊന്ന് ദീപയെ നോക്കി........ അവന്റെ നാവു കുഴയുന്നപോലെ തോന്നി....... പറാ..... എനിക്കറിയണം.... എന്തിന്റെ പേരിലാ നിങ്ങള് ആ അവകാശം എന്റെ ഏടത്തിക്ക് നിഷേധിച്ചത്...... അത്....... മോളേ....... ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായാൽ നിന്നോടുള്ള സ്നേഹം കുറയോ എന്ന പേടിയായിരുന്നു എനിക്ക്...... ഛേ നാണമില്ലേ നിങ്ങക്ക്......... സ്നേഹം എന്താണ്..... അതിന്റെ അർത്ഥം എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്കിങ്ങനെ ചിന്തിക്കാൻ കൂടെ കഴിയില്ലായിരുന്നു............. എനിക്ക് വേണ്ടി............

നാണമില്ലേ നിങ്ങക്ക് ഇങ്ങനെ പറയാൻ.............. ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.......... ഒപ്പം ദീപയുടെയും...... എനിക്ക് വേണ്ടി എന്ന് പറഞ്ഞു ആ ശാപം എനിക്ക് തരല്ലേ........ നിങ്ങളുടെ സെൽഫിഷ്നെസ്സ് ആയിരുന്നു അത്..... അതിന് സ്നേഹം എന്ന അർത്ഥം ഒരിക്കലും കൊടുക്കാൻ പാടില്ല ....... ഇതായിരുന്നു കാരണം എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിങ്ങടെയൊപ്പം ജീവിക്കില്ലായിരുന്നു ......... ഏടത്തി....... ഏടത്തിക്ക് എന്നോട് വെറുപ്പായിരിക്കുമല്ലേ..... ശ്രീ തിരിഞ്ഞു നിന്ന് ദീപയോട് ചോദിച്ചതും ദീപ അവളെ ചേർത്തുപിടിച്ചു...... അങ്ങനെ ഒന്നും പറയല്ലേ മോളെ...... എനിക്ക് എങ്ങനെയാ നിന്നെ വെറുക്കാൻ കഴിയാ....... ഞാൻ നിന്നെ എന്റെ മോളായെ കണ്ടുള്ളൂ..... ഇന്ന് വരെ..... ഇവിടുന്നങ്ങോട്ടും........... ഇതാ സ്നേഹം. ....... ഈ സ്നേഹത്തിനെയാ നിങ്ങള് സംശയിച്ചത്........ നിങ്ങക്ക് സ്നേഹം എന്താണെന്ന് അറിയില്ല..... ഒരിക്കലും നിങ്ങള് അതിനെ കുറിച് ആലോചിച്ചിട്ടില്ല ............ ഒരിക്കലെങ്കിലും ഏടത്തിയെ നിങ്ങള് മനസിലാക്കിയിരുന്നെങ്കിൽ ഇപ്പൊ പറഞ്ഞപോലെ നിങ്ങക്ക് പറയാൻ തോന്നില്ലായിരുന്നു..... അവിടെയും നിങ്ങള് നിങ്ങളുടെ തെറ്റ് എന്റെ തലയിലിടാൻ നോക്കുകയാണ് ചെയ്തത്.................

ഇരുന്ന് ആലോചിച്ചു നോക്ക് അപ്പോൾ മനസിലാകും നിങ്ങള് എത്ര വലിയ ദ്രോഹമാ ചെയ്തതെന്ന്............ ഇപ്പൊ എന്നെയും രുദ്രനെയും പിരിക്കാൻ നോക്കുന്നു....... എന്തിന് വേണ്ടി....... പരസ്പരം ഒരുപാട് സ്നേഹിക്കുന്ന ഞങ്ങളെ പിരിക്കുമ്പോൾ നിങ്ങൾക്ക് എന്ത് സുഖമാ കിട്ടുന്നത്...... അതുകൂടെ പറഞ്ഞു താ എനിക്ക്............ മോളേ....... നീയിങ്ങ് വാ മതി......... ഈയൊരു സമയം ഇങ്ങനെ ദേഷ്യപ്പെടാനോ സങ്കടപെടാനോ പാടില്ല...... ദീപ അവളെ അവിടുന്ന് നിർബന്ധിച്ചു റൂമിലേക്ക് കൂട്ടി........ അവളെ അവിടെയാക്കി ശിവന്റെ അടുത്തേക്ക് തിരിച്ചു വന്നു........ അവനപ്പോഴും തരുത്ത് നിൽക്കുകയാണ്....... കുറേകാലം കൊണ്ട് എനിക്ക് ചോദിക്കാനുണ്ടായിരുന്ന ചോദ്യങ്ങളാ മോളിന്ന് ചോദിച്ചത്....... അതിനുള്ള ഉത്തരം എന്നോട് പറയണമെന്നില്ല...... എന്നാൽ ഏട്ടന് ഉണ്ടായിരിക്കണം അതിന്റെ ഉത്തരങ്ങളെല്ലാം............ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് വന്ന് കഴിച്ചോളൂ....... ദീപ പിന്നെ അവിടെ നിന്നില്ല........ശ്രീയുടെ അടുത്തേക്ക് അവൾക്കുള്ള ഫുഡ്മായി ചെന്നു...... ശ്രീ എണീക്ക്....... മോളേ....... ഇത് കഴിക്ക് ..... എനിക്ക് വേണ്ടാ ഏടത്തി. ......... ഞാൻ കാരണാ ഏടത്തിയുടെ ജീവിതം ഇങ്ങനെ ആയത്....... അല്ല മോളെ....... നീ കാരണമല്ല....... എന്നെ മനസിലാക്കേണ്ട ആള് ഏട്ടൻ ആയിരുന്നു..... ഏട്ടനെന്നെ മനസിലായില്ല..... അതാ....... മോളിത് കഴിക്ക്....... എന്നെ സങ്കടപെടുത്തല്ലേ....... എണീക്ക്....... എനിക്ക് വിശക്കുന്നില്ല .......... ദാ ഫോൺ....... മോള് രുദ്രനെ വിളിച്ചു കാര്യങ്ങൾ പറാ....... ഫോണവളുടെ അടുത്ത് വച്ചുകൊണ്ട് ദീപ വാതില് ചാരിവച്ചു പുറത്തേക്ക് നടന്നു........................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story