💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 2

prana priyan

രചന: ആര്യ പൊന്നൂസ്

കണ്ണനെ കൺ നിറയെ നോക്കണം എന്നുണ്ടായിരുന്നെങ്കിലും അവള് നോക്കിയില്ല..... ഒരിക്കൽ അവള് തന്നെ പറഞ്ഞിട്ടുണ്ട് കല്യാണദിവസം ആ താലി കഴുത്തിൽ അണിഞ്ഞാശേഷം മാത്രമേ ആ മുഖത്തേക്ക് നോക്കുകയുള്ളു എന്നത്....... അവള് കണ്ണടച്ചു നിന്നു..... കഴുത്തിൽ താലി പതിഞ്ഞതും പതിയെ കണ്ണ് തുറന്നു....... മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളൊന്ന് ഞെട്ടി..... രുദ്രൻ..................... അവളുടെ കണ്ണ് നിറയാൻ തുടങ്ങി....... അപ്പൊ താൻ തലകുനിച്ചു കൊടുത്തത് രുദ്രനാണോ..... കണ്ണേട്ടൻ എവിടെ......... അവള് ഏട്ടനെ നോക്കി..... നിറക്കണ്ണുകളോടെ ആണെങ്കിലും ആ മുഖം പ്രസന്നമാണ്......... അപ്പൊ തന്നെ ചതിക്കായിരുന്നു എല്ലാവരും കൂടെ......... ആ താലി അവൾക്ക് പൊട്ടിച്ചെറിയാൻ തോന്നി..... എന്നാൽ ഇത്രയും ആളുകൾക്ക് മുന്നിൽവച്ചു എന്തോ അത് ചെയ്യാൻ തോന്നിയില്ല........ എത്ര നിയന്ത്രിച്ചിട്ടും കണ്ണുനീർ നില്കുന്നില്ല...... ഏട്ടൻ വന്ന് അവളുടെ കൈ അവന്റെ കയ്യോട് ചേർത്തുവച്ചു....... അവനാ കയ്യിൽ പിടിച്ചതും അവള് കൈ വലിക്കാൻ നോക്കി എന്നാൽ കഴിഞ്ഞില്ല........ ഏട്ടന്റെ അനുഗ്രഹം വാങ്ങാൻ പറഞ്ഞപ്പോഴും അവൾക്കതിന് തോന്നിയില്ല...... കൂടി നിൽക്കുന്നവരിൽ ആരോ പറഞ്ഞപ്പോഴാണ് അവളൊന്ന് കുമ്പിട്ടത്........

ശിവൻ അവളെ ചേർത്തുപിടിക്കാൻ നോക്കിയതും അവളാ കൈകൾ തട്ടി മാറ്റി........ തൊടരുത് എന്നെ..... ചതിയനാ നിങ്ങൾ ...... ഇത്രയ്ക്കും ചെയ്യാൻ ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ...... എന്നെ കൊന്ന് കളഞ്ഞൂടായിരുന്നോ നിങ്ങക്ക് ഇതിലും നല്ലത് അതായിരുന്നു........ ഇന്നത്തോടെ അവസാനിച്ചു നിങ്ങളുമായുള്ള സകല ബന്ധവും........ ഇനി എനിക്ക് ഇങ്ങനെയൊരു ഏട്ടനില്ല..... മോളെ..... വിളിക്കരുത് എന്നെ....... ഇപ്പൊ നടന്നത് കല്യാണം അല്ല..... എന്റെ മരണമാണ്......... അത് നിങ്ങള് നടത്തി...... അതേ ഞാൻ മരിച്ചു......... ശിവന്റെ കണ്ണ് നിറയുന്നുണ്ട്...... രുദ്രൻ വേഗം അയാളുടെ തോളിൽ കൈ വച്ചു...... ശിവേട്ടാ....... എല്ലാം ശരിയാകും....... ഇതെന്റെ വാക്കാ..... ശ്രീയെ കുറിച് ആലോചിച്ചു ശിവേട്ടൻ ടെൻഷൻ ആകേണ്ട.......... അവളുടെ കൂടെ ഞാൻ ഉണ്ടാകും...... രുദ്രാ...... അവളൊരിക്കലും നിന്നെ....... എനിക്കാ തെറ്റ് പറ്റിയത്...... ഞാൻ കാരണം നിന്റെ ജീവിതം..... അങ്ങനെയൊന്നും പറയല്ലേ ശിവേട്ടാ....... ഞങ്ങള് ഇറങ്ങട്ടെ....... ഉം............ അവരിറങ്ങി....... ശ്രീ രുദ്രനെയൊന്ന് നോക്കുകപോലും ചെയ്തില്ല.........

അവരുടെ കാർ ചെന്ന് നിന്നത് രുദ്രന്റെ ആ വലിയ തറവാട്ടിലാണ്......... അവിടെ പറയത്തക്ക ആളുകളൊന്നും ഇല്ലാ....... ശാരധ നിലവിളക്കുമായി മുന്നിലുണ്ട്....... അവര് ചിരിച്ചെങ്കിലും ശ്രീ മുഖം കനപ്പിച്ചു വച്ചു പിന്നെ ആരോടോ ഉള്ള വാശിയെന്നോണം ആ വിളക്കും വാങ്ങി അവര് കാണിച് കൊടുത്ത റൂമിലേക്ക് നടന്നു............. പഴയ നാലുകെട്ട് തറവാട് ആണെങ്കിലും അതിന്റെ പ്രൗടി ഇപ്പോഴും അതേപോലെ നിലനിൽക്കുന്നു........ മോളേ....... ശാരദ വിളിച്ചതും ശ്രീ അവരെ നോക്കി....... രുദ്രൻ കുഞ്ഞിന് ചേരും മോള്...... അവര് പറഞ്ഞതും അവള് മുഖം വെട്ടിച്ചു ജനവാതിലിലൂടെ പുറത്തേക്ക് നോക്കി....... കുറച്ചു കഴിഞ്ഞതും രുദ്രൻ അങ്ങോട്ട് വന്നു..... ശ്രീ....... ഇവിടം ഇഷ്ടായോ നിനക്ക്........ അവളാ ചോദ്യം കേട്ടതായി ഭാവിച്ചില്ല..... അവനവളുടെ തോളിൽ കൈ വച്ചതും അവളാ കൈ തട്ടി മാറ്റി......... താനെന്താ വിചാരിച്ചത്...... നിന്റെ ഭാര്യയായി ഇവിടെ എന്നെ കുടിയിരുത്താം എന്നോ........ ഒരിക്കലും ഇല്ലാ..... ചതിച്ചു കെട്ടിയതാ താൻ എന്നെ...... അതിന് താൻ അനുഭവിക്കും........... നാണമില്ലേ തനിക്......ഛേ എങ്ങനെ തോന്നി ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യാൻ....... ഇന്ന് ഞാൻ ഒരുപാട് സ്വപ്നം കണ്ട ദിവസാ..... എന്റെ കണ്ണേട്ടന്റെ കൂടെ....... കണ്ണേട്ടന്റെ താലി ഏറ്റുവാങ്ങി......

എല്ലാം നശിപ്പിച്ചില്ലേ........ ഒരു താലി കെട്ടിയതുകൊണ്ട് ഞാൻ നിന്നെ സ്നേഹിക്കുമെന്ന് വിചാരിക്കുന്നുണ്ടോ.... ശ്രീ....... കൂൾ.... ഇങ്ങനെ ശബ്ദം എടുക്കുന്നത് നിന്റെ വയറ്റിലുള്ള കുഞ്ഞിനാ കേട്....... ടേക്ക് റസ്റ്റ്‌....... ഇനിയും സമയം ഉണ്ടല്ലോ നമുക്ക് സംസാരിക്കാം........ ഇപ്പൊ നീ tired ആണ്........ അതും പറഞ്ഞു രുദ്രൻ പുറത്തേക്കിറങ്ങി........ ശ്രീ കട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി................ രുദ്രന് അവളോട് സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് വച്ചു ........ രാത്രി ഭക്ഷണം കഴിക്കാൻ നേരമാണ് അവൻ റൂമിലേക്ക് ചെന്ന് നോക്കുന്നത്..... ശ്രീ ഡ്രെസ് മാറ്റിയിട്ടുണ്ട്..... അവളുടെ പുടവയും ആഭരണങ്ങളും കട്ടിലിൽ ചിന്നിചിതറി കിടക്കുന്നു.... അവളാ ജനല്പടിയിൽ ഇരുന്ന് വിജനതയിലേക്ക് നോക്കുകയാണ്........ രുദ്രൻ അതൊക്കെ നേരെ എടുത്ത് വെക്കാൻ ഒരുങ്ങിയപ്പോഴാണ് അവൻ കെട്ടിയ താലിയും ആ കൂട്ടത്തിൽ കണ്ടത്.... അവന്റെ ഹൃദയം ഒന്ന് നൊന്തു..... ബാക്കിയെല്ലാം അവിടെയിട്ട് അവനാ താലി മാത്രം കയ്യിലെടുത്തു...... ശ്രീ..... ശ്രീമോളെ....... നീയെന്താ ഇതൊക്കെ ഇവിടെ അഴിച്ചിട്ടത്..... ശ്രീമോളെ നിന്നോടാ ചോദിക്കുന്നത്..... എനിക്ക് ഓർണമെൻറ്സ് ഇഷ്ടല്ല....... രുദ്രൻ താലിയുമെടുത്ത് അവളുടെ അടുത്ത് ചെന്നു...... ശ്രീ ഇതെന്താ നീ അഴിച്ചത്......

ഞാൻ പറഞ്ഞല്ലോ ഓർണമെൻറ്സ് എനിക്കിഷ്ടല്ല എന്ന്....... ശ്രീമോളെ..... താലി വെറുമൊരു ഓർണമെന്റ് അല്ല..... ഇതൊരു വാഗ്ദാനമാ...... വിശ്വാസമാ...... അതിനൊക്കെ അപ്പുറം പരിശുദ്ധി ഉണ്ട്......മഹത്വം ഉണ്ട്....... രണ്ടുപേരെ ബന്ധിക്കുന്നത് ഇതാ....... നമ്മള് തമ്മിൽ അങ്ങനെ ഒരു ബന്ധനം ഇല്ലാ.... അതുകൊണ്ട് എനിക്കത് വെറുമൊരു ഓർണമെന്റ് മാത്രമാ.......... ഓക്കേ..... ഈ ഓർണമെന്റ് ഞാൻ സൂക്ഷിച്ചോളാം.... ബാക്കി ഓർണമെൻറ്സ് ഒക്കെ എടുത്ത് നേരെ വച്ചോ .......... അവളതിന് മറുപടിയൊന്നും പറഞ്ഞില്ല...... രുദ്രൻ വേഗം സേഫ് തുറന്ന് താലി അതിൽ വച്ചു ....... ശ്രീമോളെ വാ ഫുഡ് കഴിക്കാം..... എനിക്കൊന്നും വേണ്ടാ...... ശ്രീമോളെ വാശിപിടിക്കല്ലേ വന്നേ........ എനിക്ക് വേണ്ടെന്ന് പറഞ്ഞു കഴിഞ്ഞു ........ രുദ്രൻ വേഗം താഴേക്ക് ഇറങ്ങി ചെന്നു...... എല്ലാവരും കല്യാണം കഴിഞ്ഞപ്പോൾ തന്നെ പിരിഞ്ഞുപോയിരുന്നു.... ശാരമ്മ ടേബിളിൽ ഭക്ഷണം എടുത്തു വച്ചു അവരെയും കാത്ത് നില്കുന്നു.........രുദ്രനെ കണ്ടതും അവര് പിന്നിലേക്ക് നോക്കി...... കുഞ്ഞേ..... മോളെവിടെ...... അവൾക്ക് വേണ്ടെന്ന് പറഞ്ഞു..... ശാരമ്മ കഴിച്ചിട്ട് കിടന്നോ...... അല്ല കുഞ്ഞേ..... ഇന്ന് തന്നെ ഇങ്ങനെ ...... എന്താ മോൾക്ക് പറ്റിയത്...... വീടൊക്കെ വിട്ട് വന്നതല്ലേ അതിന്റെയാ...... എനിക്കും വിശപ്പില്ല ......

അതും പറഞ്ഞു അവനൊരു ഗ്ലാസ് വെള്ളം കുടിച്ചു....... പിന്നെ റൂമിലേക്ക് നടന്നു........ ആ വലിയ കട്ടിലു കൂടാതെ ഒരു ആട്ടുകട്ടിലും കൂടി ആ റൂമിലുണ്ട്........ രുദ്രൻ തിരിച്ചു വന്നപ്പോഴത്തേക്ക് സാരി ഒരു മൂലയിലേക്ക് അവള് ചുരുട്ടി കൂട്ടി ഇട്ടിട്ടുണ്ട്...... ഓർണമെൻറ്സ് എല്ലാം കൂടെ സെഫിനു മുകളിൽ വച്ചിട്ടിട്ടുണ്ട്.......... അവള് കട്ടിലിൽ കമഴ്ന്നു കിടക്കുന്നു....... കരയുകയാണെന്ന് മനസിലായെങ്കിലും അവനത് മൈൻഡ് ചെയ്തില്ല...... വാതിലടച്ചു ലൈറ്റ് ഓഫാക്കി ആട്ടുകട്ടിലിൽ കിടന്നു........... അങ്ങനെ കിടന്നെന്ന് മാത്രം....... ഉറക്കം വന്നില്ല........ ശിവൻ ശ്രീയുടെ ഫോട്ടോയും നോക്കിയിരിക്കുകയാണ്..... എല്ലാ തിരക്കുകളും ഒഴിഞ്ഞപ്പോൾ ദീപ അങ്ങോട്ട് വന്നു..... ശിവേട്ടാ..... എന്താ ഉണ്ടായത്.... ഇതെങ്ങനെ രുദ്രൻ...... കണ്ണൻ എവിടെ... എനിക്കൊന്നും മനസിലാകുന്നില്ല....... ശ്രീമോള് എത്ര വേദനിക്കുന്നുണ്ടാകും...... അവള് ജീവിതകാലം മുഴുവൻ നരകിക്കുന്നതിലും നല്ലതല്ലേ ഇപ്പോൾ കുറച്ചു വേദനിക്കുന്നത്..... ദീപാ..... നിനക്കറിയില്ലേ ന്റെ മോൾക്ക് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല എന്ന്....... അറിയാം..... എന്നാൽ എന്താ ഉണ്ടായതെന്ന് പറാ..... ഏട്ടൻ കണ്ണനെ കണ്ടില്ലേ........... ഉം.... കണ്ടു........ എന്നിട്ട്..... എന്താ ഉണ്ടായത്......... ഏട്ടാ ഒന്ന് പറാ...... **** ദീപ നിർബന്ധിച്ചിട്ടാണ് ശിവൻ കണ്ണന്റെ വീട്ടിൽ പോകുന്നത്........

അവന്റെ അച്ഛനും അമ്മയും ഏട്ടനും അവനുമാണ് അവിടെ.......... ശിവനെ കണ്ടതും അവര് സ്വീകരിച്ചിരുത്തി........ എന്ത് പറയണം എങ്ങനെ പറയണം എന്ന ചിന്തയിൽ ആയിരുന്നു ശിവൻ........ കണ്ണാ...... ഞാൻ വന്നത് എന്തിനാണെന്ന് മനസിലായി കാണും....... നിങ്ങടെ മനസ് വായിക്കാനുള്ള കഴിവൊന്നും എനിക്കില്ല..... ധിക്കരത്തോടെയുള്ള സംസാരം....... ശിവനു ദേഷ്യം വന്നെങ്കിലും അതടക്കി........ എന്റെ ശ്രീമോൾക്ക് വേണ്ടിയാ...... എന്താ നിന്റെ തീരുമാനം..... എനിക്ക് ശ്രീയെ ഇഷ്ടാ...... അവൾക്കെന്നെയും........ പിന്നെ ഇഷ്ടം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ ജീവിക്കാൻ........ നീയെന്താ പറഞ്ഞുവരുന്നത്....... ജീവിക്കണമെങ്കിൽ പണം വേണം..... അവളാണെങ്കിൽ എല്ലാ സൗകര്യത്തോടെയും വളർന്ന കുട്ടി....... മാത്രവുമല്ല അത്യാവശ്യം ക്യാഷും കാര്യങ്ങളും ഉണ്ട്....... പിന്നെ അവളെക്കാളും അല്ലെങ്കിൽ അവളുടെ അത്രയെങ്കിലും ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആയശേഷം ഞാൻ കെട്ടാം...... അങ്ങനെ നിന്റെ സൗകര്യത്തിന് അല്ല പെട്ടന്ന് കെട്ടണം...... ഞാൻ നിങ്ങടെ അടിമയല്ല നിങ്ങള് പറയുന്നപോലെ കേൾക്കാൻ..... അല്ലേൽ ഒരു കാര്യം ചെയ്യാം നിങ്ങടെ പ്രോപ്പർട്ടിസ് എല്ലാം എന്റെ പേരിൽ എഴുതി താ..... അങ്ങനെ ആണേൽ നാളെ തന്നെ ഞാൻ അവളെ കെട്ടാം....... എടാ..... നീയെന്താ പറഞ്ഞത്.......

ചൂടാവണ്ട..... ശിവൻ ചേട്ടാ....... ഇതൊക്കെ കണ്ടിട്ട് തന്നെയാ പിന്നാലെ നടന്നതും സ്നേഹിച്ചതും....... പിന്നെ കല്യാണം കഴിക്കാൻ നിങ്ങൾക്ക നിർബന്ധം എനിക്കല്ല............. ശിവൻ അവിടുന്ന് എണീറ്റു...... ഇനി എന്റെ മോൾടെ ജീവിതത്തിലേക്ക് വന്നാൽ കൊന്നുകളയും നിന്നെ...... കേട്ടല്ലോ..... ഞാൻ വിളിച്ചാൽ ശ്രീ ഇറങ്ങി വരും എന്റൊപ്പം കാണണോ നിങ്ങൾക്ക്........ ഇനി നീ അവളെ കണ്ടാൽ അല്ലേ....... അതും പറഞ്ഞു അവന്റെ ചെകിടത്ത് ഒരെണ്ണം കൊടുത്ത് അവിടുന്നിറങ്ങി.... മനസ് ആകെ കലുഷിതമാണ്....... കാതിൽ മുഴങ്ങുന്നത് ശ്രീ പറഞ്ഞതാണ് അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന്........... അവന്റെ കണ്ണ് നിറഞ്ഞൊഴുകൻ തുടങ്ങി......... ഓഫീസ് ക്യാബിൻ അതോർത്തു ഇരിക്കുമ്പോഴാണ് രുദ്രൻ കേറി വന്നത്....... ശിവേട്ടോ..... എന്താണ് വലിയ ആലോചന..... ഇനി അടുത്തത് എന്ത് തുടങ്ങാം എന്ന പ്ലാനിൽ ആണോ..... രുദ്രന്റെ മുഖത്ത് നോക്കിയെങ്കിലും പെട്ടന്ന് മുഖം താഴ്ത്തി..... ശിവേട്ടാ..... എന്താ..... ശിവേട്ടൻ എന്തിനാ കരയുന്നത്.... ശിവേട്ടാ.... എന്താണെങ്കിലും പറാ.... ഞാനുണ്ട് ഒപ്പം...... ബിസിനസ്സിൽ എന്തേലും പ്രോബ്ലം ഉണ്ടായോ..... ശിവേട്ടാ....... സ്വന്തം കൂടെപ്പിറപ്പിനെ പോലെയാണ് ശിവനു രുദ്രൻ...... അവന്റെ മുൻപിൽ ഒന്നും മറച്ചു വെക്കാൻ കഴിഞ്ഞില്ല....

എല്ലാം പറഞ്ഞപ്പോഴേക്കും ശിവൻ പൊട്ടികരഞ്ഞുപോയി ......... ശിവേട്ടാ..... കരയല്ലേ...... നമുക്ക് വേണേൽ അവനെ ഒന്നുകൂടെ പോയി കാണാം...... ഇല്ലാ രുദ്രാ....... ഇനി ഞാൻ പോകില്ല....... എന്റെ മോളെ അവനെപ്പോലൊരു വൃത്തികെട്ടവനു കൊടുക്കില്ല............... ഒരിക്കലും ഇല്ലാ........ എനിക്കറിയില്ല രുദ്രാ എന്താ വേണ്ടതെന്നു.... നാളെപിറ്റേന്ന് നാട്ടുകാർ അറിഞ്ഞാൽ...... എന്റെ മോള്...... ഒരു നിമിഷം എന്ത് വേണമെന്ന് രുദ്രന് മനസിലായില്ല...... ശിവൻ കരയുന്നത് അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു...... ശിവേട്ടാ...... ഏട്ടൻ പേടിക്കണ്ട..... ശ്രീയെ ഞാൻ കല്യാണം കഴിക്കാം...... അത്..... അതെങ്ങനെ രുദ്രാ..... അവള് ....... ആ കുഞ്ഞിനെ എന്റെ സ്വന്തം കുഞ്ഞായി ഞാൻ വളർത്തിക്കോളാം...... ശിവേട്ടൻ ധൈര്യമായി ഇരിക്ക്.... നമ്മുടെ ശ്രീക്കു ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല......... എന്നാലും രുദ്രാ........ ശിവേട്ടാ ഒരു ഔദാര്യത്തിന്റെ പുറത്തല്ല..... ശ്രീയെ എനിക്ക് ഇഷ്ടായിരുന്നു..... എന്നാൽ ആ കണ്ണനെ അവൾക് ഇഷ്ടാണെന്ന് അറിഞ്ഞപ്പോ ഞാനായിട്ട് പിൻവാങ്ങിയതാ.......

ഇതിപ്പോ ഇങ്ങനെയൊക്കെ ആയി...... അതൊക്കെ പോട്ടെ...... ശിവേട്ടന് എന്നെ വിശ്വാസം ഉണ്ടെങ്കിൽ ശ്രീയെ എന്നെ ഏൽപിച്ചോളു..... ഞാൻ പൊന്നുപോലെ നോക്കിക്കോളാം........... ഉം...... എന്നാൽ അവള് നിന്നെ..... അതൊക്കെ പതിയെ ശരിയാകും........... **** കാര്യങ്ങളറിഞ്ഞതും ദീപയുടെ കണ്ണും ഒന്ന് നിറഞ്ഞു....... ദീപേ...... ഞാൻ സമ്പാദിച്ചതെല്ലാം എന്റെ മോൾക്കുള്ളതാ..... അതൊക്കെ ഞാൻ അവനു കൊടുക്കുമായിരുന്നു അവനു എല്ലാത്തിലും വലുത് എന്റെ മോളാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ.... എന്നാൽ അവനു വേണ്ടത് പണമാ..... മോളെയല്ല...... അങ്ങനെ ഒരുത്തനെ എന്ത് വിശ്വസിച്ചാ ഞാൻ ശ്രീയെ കൊടുക്കാ.... നീ പറാ..... പക്ഷെ മോൾക്ക് ഇതൊന്നും അറിയില്ലല്ലോ........ അവൾക്ക് ശിവേട്ടനോടും രുദ്രനോടും വെറുപ്പായിരിക്കും.... എന്നെ വെറുത്തലും കുഴപ്പല്യ..... രുദ്രൻ..... അവനെ അവള് വെറുക്കാതിരുന്നാൽ മതി..................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story